ഡോ. ഐഷ വി
മരുന്നിന്റെയാവശ്യത്തിനായി പത്മനാഭൻ മേസ്തിരി താന്നിക്ക ഉരലിൽ ഇട്ട് ഇരുമ്പുലക്ക കൊണ്ട് ഇടിച്ച് പൊട്ടിയ്ക്കുമ്പോൾ ഞങ്ങൾ ക്യൂ നിന്നു. താന്നിക്കയുടെ പരിപ്പിന് നല്ല രുചിയാണ്. പത്മനാഭൻ മേസ്തിരിയാണ് ആ രുചി ഞങ്ങൾക്കാദ്യം പഠിപ്പിച്ച് തന്നതും. താന്നിക്ക പൊട്ടിച്ചു കൊണ്ടിരിയ്ക്കുമ്പോൾ പത്മാനാഭൻ മേസ്തിരി ആ കഥ പറഞ്ഞു. അവരുടെ പരിചയത്തിലുള്ള ഒരു കുട്ടി ” ചേര് ” എന്ന വൃക്ഷത്തിന്റെ ഭാഗങ്ങൾ സ്പർശിയ്ക്കാനിടയായി. പിന്നെ കുട്ടിയുടെ ദേഹം ചൊറിഞ്ഞു തടിച്ചു. ചൊറിച്ചിൽ നിൽക്കാതായപ്പോൾ കുട്ടിയുടെ അമ്മൂമ്മയ്ക്ക് കാര്യം മനസ്സിലായി. ചേര് മരത്തിന്റെ ഇലയിലോ മറ്റോ സ്പർശിച്ചതാണ് കാരണമെന്ന്. അമ്മൂമ്മ കുട്ടിയെയും കൂട്ടി താന്നിമരത്തിന്റെ അരികിലെത്തി. എന്നിട്ട് കുട്ടിയോട് പറഞ്ഞു: താന്നിമരത്തിനോട് കൈകൂപ്പി ” ചേരച്ചൻ ചെയ്ത പിഴ താന്നിയച്ചൻ പൊറുക്കണേ” എന്ന് പറയാൻ. കുട്ടിയത് അനുസരിച്ചു. അമ്മൂമ്മ കുറച്ച് താന്നിയില പറിച്ച് ഉള്ളം കൈയ്യിലിട്ട് ഞെരടി ചാറെടുത്ത് കുട്ടിയുടെ ദേഹത്ത് പുരട്ടി കൊടുത്തു. കുട്ടിയക്ക് ആശ്വാസമായി. അങ്ങനെ ചേരച്ചൻ ചെയ്ത പിഴ താന്നിയച്ചൻ പൊറുത്തു.
കഥ തീർന്നപ്പോഴേയ്ക്കും പത്മനാഭൻ മേസ്തിരി കുറച്ച് താന്നിയ്ക്ക കൂടി പൊട്ടിച്ച് മുറത്തിലിട്ടിരുന്നു. ഞങ്ങളത് കൈക്കലാക്കി തിന്നു. ഞങ്ങൾ സ്കൂളിൽ പോകുന്ന ദിവസമാണ് താന്നിക്ക പൊട്ടിയ്ക്കുന്നതെങ്കിൽ ചിലപ്പോൾ ഒരു മുറം നിറയെ പരിപ്പ് കാണും. അത് പാവടയുടെ പോക്കറ്റിലിലും ഉടുപ്പിന്റെ പോക്കറ്റിലുമിട്ട് കളിച്ച് നടക്കുന്നതിനിടയിൽ തിന്നുതീർക്കുന്ന പരിപാടിയും ഞങ്ങൾക്കുണ്ടായിരുന്നു. താന്നി ഒട്ടേറെ ഔഷധ ഗുണമുള്ള വൃക്ഷമാണ് . പരിപ്പിന് പോഷക ഗുണവും. ചേരിൽ സ്പർശിക്കുന്നത് മൂലമുണ്ടാകുന്ന അലർജിയ്ക്ക് താന്നിയിലയാണ് മറുമരുന്നെന്ന് പഴമക്കാർക്ക് അറിയാമായിരുന്നു.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയേക്കും. അടുത്ത വെള്ളിയാഴ്ച വത്തിക്കാനില്‍ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് സൂചന. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി അടുത്ത ആഴ്ച മോദി റോമിലെത്തും. ഉച്ചക്കോടിക്ക് തൊട്ടുമുമ്പായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം മോദി-മാര്‍പാപ്പ കൂടിക്കാഴ്ച സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല. ഒക്ടോബര്‍ 28ന് രാത്രി പ്രധാനമന്ത്രി റോമിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം. 30, 31 തിയതികളിലാണ് ജി 20 ഉച്ചകോടി നടക്കുക. അഫ്ഗാനിലെ താലിബാന്‍ ഭരണം സംബന്ധിച്ച വിഷയങ്ങളാണ് ജി 20 ഉച്ചകോടിയുടെ പ്രധാന അജണ്ട. തായ്‌വാനിലെ ചൈനീസ് കടന്നുകയറ്റവും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.
ജി 20 ഉച്ചകോടിക്ക് പിന്നാലെ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിലേക്കും പോകും. യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണൊപ്പം സുപ്രധാന പരിപാടികളില്‍ മോദി പങ്കെടുത്തേക്കും
ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
യോര്‍ക്ക്ഷയറിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന ഫാമിലി ഡേയും മീറ്റ് ആന്റ് ഗ്രീറ്റും ഒക്ടോബര്‍ മുപ്പതിന് നടക്കും. കീത്തിലി ടൗണില്‍ നിന്നും മൂന്ന് മൈല്‍ ദൂരത്തുള്ള സ്റ്റീറ്റണിലെ സെന്റ്. സ്റ്റീഫന്‍ ചര്‍ച്ച് ഹാളില്‍ ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് കീത്തിലി മലയാളി അസ്സോസിയേഷന്‍ (KMA) പ്രസിഡന്റ് ഡേവിസ് പോള്‍ ഫാമിലി ഡേയും മീറ്റ് ആന്റ് ഗ്രീറ്റും ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കീത്തിലിയിലും പരിസരത്തുമായി അടുത്ത കാലെത്തെത്തിയ മലയാളി സമൂഹത്തിനെ അസ്സോസിയേഷനിലെയ്ക്ക് സ്വാഗതം ചെയ്യുന്ന ചടങ്ങ് നടക്കും. അതേ തുടര്‍ന്ന് പുതുതായി എത്തിയവരേയുമുള്‍പ്പെടുത്തി അസ്സോസിയേഷന്റെ ഫാമിലി ഡേയുടെ ആഘോഷ പരിപാടികള്‍ ആരംഭിക്കും. തിരക്കുകള്‍ക്കപ്പുറം നാട് വിട്ടവര്‍ തമ്മില്‍ പരിചയപ്പെടാനും പരസ്പരം സഹായിക്കുവാനും ഒന്നിച്ച് പ്രവര്‍ത്തിക്കുവാനും അതോടൊപ്പം കളിയും ചിരിയുമായി ഒരു സായാഹ്നം ചിലവഴിക്കുക എന്നതാണ് ഫാമിലി ഡേ മീറ്റ് ആന്റ് ഗ്രീറ്റ് കൊണ്ടുദ്ദേശിക്കുന്നത്. നാല് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സ്‌നേഹവിരുന്നോടെ പത്ത് മണിക്ക് അവസാനിക്കും.
2002ലാണ് കീത്തിലിയില്‍ മലയാളികള്‍ ആദ്യമായി എത്തിയത്. എയര്‍ ഡേല്‍ ഹോസ്പിറ്റലായിരുന്നു മലയാളികളുടെ കീത്തിലിയിലെ വരവിന് കാരണമായത്. തുടക്കത്തില്‍ പന്ത്രണ്ട് നെഴ്‌സ്മാരാണ് ഏയര്‍ ഡേല്‍ ഹോസ്പ്പിറ്റലില്‍ എത്തിയത്. 2009 കാലഘട്ടത്തില്‍ അമ്പതോളം കുടുംബങ്ങളായി അത് വളര്‍ന്നു. 2010 ല്‍ കീത്തിലി മലയാളി അസ്സോസിയേഷന്‍ (KMA) രൂപീകൃതമായി. തുടര്‍ന്ന് വളര്‍ച്ചയുടെ പടവുകളിലൂടെ KMA കടന്നു പോവുകയായിരുന്നു. ഫാമിലി കൂട്ടായ്മ്മ, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ധനസഹായം അങ്ങനെ പ്രാദേശീകരുമായി ഒത്തുചേര്‍ന്ന് നിരവധി കാര്യങ്ങള്‍ അസ്സോസിയേഷന് ചെയ്യുവാന്‍ സാധിച്ചു എന്നത് വിലമതിക്കാനാവാത്ത സത്യങ്ങളാണ്. വളര്‍ന്നു വരുന്ന തലമുറയ്ക്ക് കലാകായിക രംഗങ്ങളില്‍ ശോഭിക്കാനൊരു തട്ടകമായി KMA മാറി. അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുക്മയുടെ നാഷണല്‍ കലാമേളകളില്‍ തിളക്കമാര്‍ന്ന വിജയം കീത്തിലി മലയാളി അസ്സോസിയേഷനിലെ കുട്ടികള്‍ വാരിക്കൂട്ടി. പ്രാദേശീക വിദ്യാര്‍ത്ഥികള്‍ മാത്രം നിറഞ്ഞു നിന്ന സ്‌കിപ്പടണിലെ ഗ്രാമര്‍ സ്‌ക്കൂളുകളില്‍ മലയാളി കുട്ടികള്‍ എത്തിപ്പെടുകയും തിളക്കമാര്‍ന്ന വിജയം നേടുന്നതോടൊപ്പം നിറഞ്ഞ സദസ്സില്‍ ബോളിവുഡ് ഡാന്‍സ് അവതരിപ്പിക്കുകയും പ്രാദേശീകരുടെ കൈയ്യടി വാങ്ങുകയും ചെയ്തത് അസ്സോസിയേഷനില്‍ നിന്ന് കിട്ടിയ പ്രചോദനമാണ് എന്നതില്‍ സംശയമില്ല. കേവലം ആഘോഷങ്ങള്‍ക്ക് മാത്രമായിട്ടല്ല കീത്തിലി മലയാളി അസ്സോസിയേഷന്‍ നിലകൊണ്ടത്. സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പ്രാദേശീകരോടൊപ്പം നിലകൊള്ളുന്നതിനും തക്കതായ പരിഗണനയും ട്രെയിനിംഗും കൊടുത്തിരുന്നുവെന്ന് കെ. എം. എ പ്രസിഡന്റ് ഡേവിസ് പോള്‍ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ഒക്ടോബര്‍ മുപ്പത് ശനിയാഴ്ച്ച നടക്കുന്ന ഫാമിലി ഡേ മീറ്റ് ആന്റ് ഗ്രീറ്റ് ആഘോഷ വേദിയിലേയ്ക്ക് കീത്തിലിയിലും പരിസരത്തുമായി എത്തിച്ചേര്‍ന്നിട്ടുള്ള എല്ലാ മലയാളികളെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നുവെന്ന് കീത്തിലി മലയാളി അസ്സോസിയേഷന്‍ ഭാരവാഹികള്‍ അറിയ്ച്ചു.
കോവിഡിന്റെ വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ക്രിത്യമായും പാലിച്ചായിരിക്കും പരിപാടികള്‍ നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡേവിസ് പോള്‍ 07533692751
ആന്റോ പത്രോസ് 07456463540
മിനി കുരുവിള 07737878311
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയുടെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളിലും ഇടുക്കിയിലും ശക്തമായ മഴ. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയിലെത്തി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രതാനിര്‍ദേശം നല്‍കും. ജില്ലയിൽ രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കോട്ടയത്തെ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ചെറുതോടുകള്‍ കരകവിഞ്ഞു. മണിമലയാറ്റില്‍ ജലനിരപ്പുയരുന്നു.
എരുേലി ചെര്‍ളയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി തൊടുപുഴയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കാരിക്കോട് കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറി. മറ്റ് സ്ഥലങ്ങളിൽ ഇടവിട്ട് മഴയുണ്ട്. തോപ്രാംകുടിക്ക് സമീപം കള്ളിപ്പാറയില്‍ ഇടിമിന്നലേറ്റ് പശുക്കള്‍ ചത്തു. പത്തനംതിട്ടയുടെ മലയോര മേഖലകളിലും ശക്തമായ മഴയാണ്. ആങ്ങാമൂഴി വനത്തില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. പത്തനംതിട്ടയുടെ മലയോര മേഖലകളില്‍ ശക്തമായ മഴ. കക്കാട്ടാറില്‍ ജലനിരപ്പ് ഉയരുകയാണ്.
ഓറഞ്ച് അലര്‍ട്ട് – 21/10/2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ .മഞ്ഞ അലര്‍ട്ട് -21/10/2021: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട്. 22/10/2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 23/10/2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 24/10/2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് 25/10/2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ആന്റണി പെരുമ്പാവൂരിനും പൃഥ്വിരാജിനും തിയേറ്റര്‍ വിലക്ക്. കൊച്ചിയില്‍ നടക്കുന്ന ഫിയോക്കിന്റെ അടിയന്തര യോഗത്തിലാണ് തിയേറ്റര്‍ ഉടമകളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ഒച്ചപ്പാടിലേക്കും യോഗം എത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ആന്റണി പെരുമ്പാവൂരിനും പൃഥ്വിരാജിനും എതിരെ രഹസ്യമായി വോട്ടെടുപ്പ് നടത്തുകയാണ് ഫിയോക് ഇപ്പോള്‍. പൃഥ്വിരാജ് സിനിമകള്‍ നിരന്തരം ഒ.ടി.ടിയില്‍ നല്‍കുന്നതും മരക്കാര്‍ ഒ.ടി.ടി റിലീസിന് എത്തിയേക്കും എന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് തിയേറ്റേറുടമകള്‍ ഇത്തരത്തിലൊരു ആവശ്യവുമായി എത്തിയിരിക്കുന്നത്.
ഇവരുടെ ചിത്രങ്ങള്‍ ഇനി തിയേറ്ററില്‍ റിലീസ് ചെയ്യേണ്ടെന്ന നിലപാട് വന്നതോടെയാണ് വലിയ ചര്‍ച്ചയിലേക്ക് പോയത്. രഹസ്യ ബാലറ്റ് പേപ്പര്‍ വഴിയാണ് വോട്ടെടുപ്പ് നടക്കുന്നത്. കോള്‍ഡ് കേസ് ആണ് പൃഥ്വിരാജിന്റെ ആദ്യ ഡയറക്ട് ഒ.ടി.ടി റിലീസ് ചിത്രം. തുടര്‍ന്ന് കുരുതി, ഭ്രമം എന്നീ സിനിമകളും ആമസോണ്‍ പ്രൈമില്‍ റിലീസ ചെയ്തു.
കൂടാതെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രവും ഒ.ടി.ടിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. മരക്കാര്‍ ഒ.ടി.ടിക്ക് നല്‍കരുതെന്ന് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടണമെന്ന് തിയേറ്ററുടമകള്‍ യോഗത്തില്‍ വ്യക്തമാക്കി. മരക്കാര്‍ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു.
ഇതിനിടെ ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. 40 കോടി രൂപയാണ് തിയേറ്റര്‍ ഉടമകള്‍ മരക്കാറിനായി നല്‍കിയിരിക്കുന്നത്. ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുകയാണെങ്കില്‍ തിയേറ്ററുകള്‍ക്ക് അത് കനത്ത നഷ്ടമാണ് ഉണ്ടാക്കുക.
ഇംഗ്ലണ്ട് കാണാനെത്തിയ ഒരു ഉഗ്രവിഷപാമ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അണലി വർഗത്തിൽപെട്ട ചുരുട്ട മണ്ഡലി ഷിപ്പിങ് കണ്ടെയ്നറിൽ കയറിക്കൂടി ഇംഗ്ലണ്ടിൽ എത്തുകയായിരുന്നു.ഇന്ത്യയിൽ നിന്നും പാറക്കല്ലുകൾ കയറ്റിയ കണ്ടെയ്നറിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കയറിയതാണ് പാമ്പ് .കണ്ടെയ്നർ ഇംഗ്ലണ്ടിലെത്തിയ ശേഷം തുറന്നു പരിശോധിച്ച കൽപ്പണിക്കാരനാണ് അതിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. കണ്ടു പരിചയമില്ലാത്ത ഇനമാണെന്നു തോന്നിയതിനാൽ ഉടൻതന്നെ തുറമുഖത്ത് ഉണ്ടായിരുന്നവർ മൃഗാശുപത്രിയെ വിവരമറിയിച്ചു. മൃഗരോഗ വിദഗ്ധനും ഉരഗ വിദഗ്ധരും അടങ്ങുന്ന സംഘമാണ് പാമ്പിനെ പിടിക്കാനെത്തിയത്.
വിദഗ്ധ സംഘത്തിലെ അംഗങ്ങളാണ് ഇത് ലോകത്തിലെ ഏറ്റവും വിഷമുള്ള ഇനങ്ങളിൽ ഒന്നാണെന്ന് തിരിച്ചറിഞ്ഞത്. ഉഗ്ര വിഷമുള്ള പാമ്പുകളിൽ തന്നെ ഏറ്റവുമധികം ആളുകളുടെ ജീവൻ അപഹരിച്ചിട്ടുള്ളവയാണ് ചുരുട്ടമണ്ഡലികൾ. പാമ്പിനെക്കുറിച്ച് മനസ്സിലാക്കിയതോടെ കനത്ത മുൻകരുതലുകളെടുത്ത ശേഷമാണ് സംഘാംഗങ്ങൾ അതിനെ സമീപിച്ചത് എന്ന് സൗത്ത് എസ്സെക്സ് വൈൽഡ് ലൈഫ് ഹോസ്പിറ്റൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പാമ്പിനെ പിടികൂടിയ ശേഷം മനുഷ്യർക്ക് അപകടം ഉണ്ടാക്കാത്തവിധത്തിൽ സുരക്ഷിതമായ സ്ഥലത്തേക്ക് അതിനെ മാറ്റിയിട്ടുണ്ട്. ഉഗ്രവിഷമുള്ള ഇനമാണെന്നറിഞ്ഞിട്ടും അതിനെ കൊല്ലാൻ തുനിയാതെ സംരക്ഷിക്കാൻ തീരുമാനിച്ച ആശുപത്രി ജീവനക്കാരെ പ്രകീർത്തിച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ജനങ്ങൾ പ്രതികരിക്കുന്നത്. അതേസമയം പണം മുടക്കാതെ കപ്പലിൽ ഒളിച്ചുകടന്ന് ഇംഗ്ലണ്ട് കാണാനെത്തിയ വിശിഷ്ടാതിഥിയെ പരിപാലിക്കാൻ തയാറാകുന്ന ഏതെങ്കിലും കേന്ദ്രത്തിന് കൈമാറാനാകുമെന്ന പ്രതീക്ഷയിലാണ് മൃഗാശുപത്രി.
ഭൂമി മറ്റെല്ലാ ഗ്രഹങ്ങളെയും പോലെ വിവിധ മൂലകങ്ങൾ ചേർന്നുണ്ടായിട്ടുള്ള എരിയുന്ന അകക്കാമ്പുള്ള ഗ്രഹമാണ്. കൂടാതെ, ഭൂമി ഒരു ആവാസകേന്ദ്രമാണെങ്കിലും ശാസ്ത്രീയമായി ഗ്രഹം തന്നെയാണ്. അതുകൊണ്ട് തന്നെ ഭാവിയിൽ ഭൂമി മറ്റേതൊരു ഗ്രഹത്തെയും പോലെ എരിഞ്ഞു തീരും. ഉള്ളിലെ തീ എരിഞ്ഞു തീരുന്നതോടെ ഭൂമിയുടെ ഘടനയും ആകെ മാറും. അങ്ങനെ ഒരിക്കൽ ഭൂമി ഇന്നുള്ള ജീവന്റെ സമ്പത്തെല്ലാം നഷ്ടപ്പെട്ട് ജീവനറ്റ ഗ്രഹമായി മാറും. പക്ഷെ ഇത് എന്ന് സംഭവിക്കുമെന്ന കാര്യത്തിൽ കൃത്യമായ ഉത്തരം നല്കാൻ ഇന്നുള്ള സാങ്കേതിക വിദ്യകളും പഠനങ്ങളും പര്യാപ്‍തമായിട്ടില്ല.
അതെ സമയം, ഈ വിഷയത്തിൽ നടത്തിയ ഏറ്റവും പുതിയ പഠനത്തിൽ മറ്റൊരു നിർണായക വിവരം പങ്കുവെക്കുന്നുണ്ട്. ഭൂമിയുടെ ഒരു ഭാഗം അതിവേഗത്തിൽ തണുക്കുന്നു എന്നതാണ് ആ കണ്ടെത്തൽ. കഴിഞ്ഞ 400 മില്യൺ വർഷത്തിനിടയിൽ ഭൂമിയിൽ സംഭവിച്ച മാറ്റങ്ങളിലൂടെ ഉണ്ടായ അസന്തുലിതാവസ്ഥയാണ് ഇപ്പോഴത്തെ ഒരു ഭൂഭാഗത്തിന്റെ താപനിലയിലുണ്ടായ കുറവിന് കാരണം. ഭൂമിയുടെ പുറം കാമ്പിലുണ്ടായ മാറ്റത്തിൽ ഒട്ടേറെ തവണ വിവിധ കരമേഖലകൾ രൂപപ്പെടുകയും സമുദ്രങ്ങൾ രൂപപ്പെടുകയും ചെയ്തു. ഇവയുടെ രൂപവും സ്ഥാനവും മാറി. ഈ മാറ്റങ്ങളെല്ലാം ഭൂമിയിലെ ഒരു ഹെമിസ്ഫിയറിന്റെ ഇൻസുലേഷൻ അഥവാ താപം പിടിച്ചുനിർത്താനുള്ള ശേഷി വർധിച്ചപ്പോൾ മറ്റൊരു താപ ശോഷണത്തിലേക്കാണ് നയിച്ചതെന്ന് ഗവേഷകർ പറയുന്നു.
എരിഞ്ഞുകൊണ്ടിരിക്കുന്ന ഭൂമിയുടെ അന്തർഭാഗം അഥവാ ക്രസ്റ്റിൽ നിന്ന് റേഡിയോ ആക്ടീവ് വികിരണങ്ങളായാണ് ചൂട് ഭൂമിയുടെ മേൽത്തട്ടിലേക്കെത്തുന്നത്. ഈ താപവികിരണം നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. ഇതിൽ ഉള്ളിലൂടെ താപത്തേക്കാൾ ഉയർന്ന താപം മുകൾത്തട്ടിലേക്ക് എത്തിത്തുടങ്ങിയാൽ അതിനർത്ഥം ഭൂമി തണുക്കാൻ തുടങ്ങി എന്നാണ്. അതായത് ഭൂമിയുടെ ചൂട് നഷ്ടപ്പെടുകയും അത് മറ്റു പല ഗ്രഹങ്ങളെയും പോലെ തണുത്തുറഞ്ഞ ഒരു ജീവനില്ലാത്ത ഗ്രഹമായി മാറുകയും ചെയ്യും.
ഗവേഷകർ സമുദ്രപാളികളുടെ മാതൃകകൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലൂടെയാണ് ഇപ്പോഴത്തെ കണ്ടെത്തൽ. രണ്ട് ആർധങ്ങളായാണ് ഭൂമിയെ ശാസ്ത്രം വിഭജിച്ചിരിക്കുന്നത്. ദക്ഷിണാർധവും ഉത്തരാർധവും. ഇതിൽ ഉത്തരാർധത്തിൽ കരമേഖലയാണ് കൂടുതൽ. ദക്ഷിണാർധത്തിൽ സമുദ്രമേഖലയും. അതുകൊണ്ട് തന്നെ ഭൂമിയുടെ ക്രസ്റ്റിൽ നിന്ന് പുറത്തേക്ക് വരുന്ന ചൂടിനെ തടഞ്ഞ് നിർത്തുന്നതിൽ ഉത്തരാർധമാണ് ഒരു പടി മുന്നിലുള്ളത്. സ്വാഭാവികമായി സമുദ്രമേഖല കൂടുതലുള്ള ഉത്തരാർധത്തിൽ ചൂട് കൂടുതൽ പുറത്തേക്ക് പോകുകയും ക്രമേണ ഈ മേഖലയിലെ ഉള്ളിലെ ചൂടിന്റെ അളവ് താരതമ്യേനെ കുറഞ്ഞു വരികയും ചെയ്തു.
ഈ രണ്ട് അർധങ്ങൾക്ക് പുറമെ, ഗവേഷകർ ചെറിയ വിഭാഗങ്ങളായി തിരിച്ചും ഭൂമിയുടെ ഇൻസുലേഷനെ കുറിച്ച് പഠനം നടത്തുകയുണ്ടായി. ഇതിൽ പസഫിക് മേഖലയാണ് ഏറ്റവും കൂടുതൽ ഉള്ളിൽ നിന്നുള്ള ചൂട് പുറത്തേക്ക് പോകാൻ അനുവദിക്കുന്നതെന്ന് കണ്ടെത്തി. സ്വാഭാവികമായും ഏറ്റവും വിപുലമായി വ്യാപിച്ച് കിടക്കുന്ന ആഫ്രിക്കൻ പ്ലേറ്റ് മേഖലയാണ് ഏറ്റവും ഉയർന്ന ഇൻസുലേഷൻ സ്വഭാവം കാണിക്കുന്നതെന്നും ഗവേഷകർ നിരീക്ഷിക്കുകയുണ്ടായി.
ജൂവലറി ജീവനക്കാരൻ രണ്ടുകോടിയോളം രൂപയുമായി മുങ്ങിയതായി പരാതി. കണ്ണൂർ ഫോർട്ട് റോഡിലെ സി.കെ.ഗോൾഡ് മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്ന അത്താഴക്കുന്ന് കോരമ്പേത്ത് ഹൗസിൽ കെ.പി.നൗഷാദ്(47) ആണ് സ്ഥാപനത്തെയും ഇടപാടുകാരെയും കബളിപ്പിച്ച് ഒരാഴ്ചമുമ്പ് മുങ്ങിയത്. സി.കെ.ഗോൾഡ് എം.ഡി. സി.കെ.റജീഫും കബളിപ്പിക്കലിനിരയായ ഇടപാടുകാരും പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നൗഷാദിനെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. മുസ്‌ലിം ലീഗ് പുഴാതി മേഖലാ പ്രസിഡന്റായിരുന്നു നൗഷാദ്. ഭർത്താവിനെ കാണാനില്ലെന്ന് നൗഷാദിന്റെ ഭാര്യ സമീറയും പോലീസിനോട് പറഞ്ഞു.
സ്ഥാപനത്തെ കബളിപ്പിച്ച് 30 ലക്ഷത്തോളം രൂപ നൗഷാദ് തട്ടിയെടുത്തെന്ന് സി.കെ.ഗോൾഡ് എം.ഡി. സി.കെ.റജീഫ് കണ്ണൂർ സിറ്റി എ.സി.പി. പി.പി.സദാനന്ദന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. നൗഷാദിന്റെ മകളുടെ വിവാഹത്തിന് സ്വർണം വാങ്ങിയ വകയിലും സ്ഥാപനത്തിൽനിന്ന് ഇയാൾ മുഖേന വായ്പയായി സ്വർണം വാങ്ങിയവർ നല്കിയ പണം അടയ്ക്കാത്ത ഇനത്തിലുമാണിത്. ആവശ്യപ്പെടുന്ന സമയത്ത് പണിക്കൂലി ഈടാക്കാതെ അതേ തൂക്കത്തിൽ ആഭരണം തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ സ്വർണവും നിക്ഷേപമെന്ന നിലയിൽ പണവും നൽകിയ അൻപതോളം പേരാണ് തട്ടിപ്പിനിരയായത്.
ജൂവലറിയുടെ മാർക്കറ്റിങ് ജനറൽ മാനേജരെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശ്ശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ് തട്ടിപ്പിനിരയായത്. ഒരുലക്ഷം മുതൽ 20 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. ഒരുലക്ഷത്തിന് പ്രതിമാസം 3000 മുതൽ 6000 രൂപവരെ വാഗ്ദാനം ചെയ്തു. കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക് കൂടുതൽ പലിശയും. മുദ്രപ്പത്രത്തിൽ കരാറാക്കിയാണ് നിക്ഷേപം സ്വീകരിച്ചത്. സ്വന്തം ചെക്കും ഭാര്യയുടെ ചെക്കും ഇയാൾ ഈടായി നൽകി.
പഴയ സ്വർണം നൽകുന്നവർക്ക് 11 മാസത്തിനുശേഷം പണിക്കൂലിയില്ലാതെ തുല്യ അളവിൽ ആഭരണം നൽകുന്ന പദ്ധതിയും സി.കെ. ഗോൾഡിലുണ്ടായിരുന്നു. ഇങ്ങനെയും പലരിൽനിന്നും സ്വർണം സ്വീകരിച്ചിട്ടുണ്ട്. ഈ പേരിൽ ഇയാൾ കൈപ്പറ്റിയ സ്വർണം ജൂവലറിയിൽ എത്തിയിരുന്നില്ലെന്ന് ഉടമകൾ ആരോപിക്കുന്നു. ചെറിയ തുക പ്രതിമാസം നിക്ഷേപിച്ച് സ്വർണം വാങ്ങുന്നതിനുള്ള പദ്ധതിയും ജൂവലറി നടപ്പാക്കിയിരുന്നു. ഇങ്ങനെ പണം നിക്ഷേപിച്ചവരും വഞ്ചിതരായി. മൂന്നുവർഷത്തോളം ജൂവലറിയുടെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിചെയ്ത നൗഷാദിനെ എട്ടുമാസംമുമ്പ് ഒഴിവാക്കിയതായി സി.കെ. ഗോൾഡ് ഉടമകൾ പറഞ്ഞു.
സിറിയയില്‍ വന്‍ നാശം വിതച്ച കാട്ടുതീയുമായി ബന്ധപ്പെട്ട്, കാടിന് തീയിട്ടുെവന്ന കേസില്‍ 24 പേരെ പൊതുസ്ഥലത്തു വെച്ച് തൂക്കിക്കൊന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്തില്‍ മൂന്ന് പേരുടെ മരണത്തിനും ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമി കത്തിനശിക്കാനും ഇടയാക്കിയ കാട്ടുതീയുമായി ബന്ധപ്പെട്ടാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സിറിയന്‍ നീതിന്യായ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇവരുടെ വിശദവിവരങ്ങളോ എവിടെ വെച്ചാണ് ശിക്ഷ നടപ്പാക്കിയെതന്നോ പുറത്തുവന്നിട്ടില്ല.
യുദ്ധം തകര്‍ത്തുകളഞ്ഞ സിറിയയില്‍ കുറേക്കാലമായി പൊതുസ്ഥലത്തുള്ള വധശിക്ഷകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പതിറ്റാണ്ടു നീണ്ട സംഘര്‍ഷങ്ങളില്‍ രാജ്യത്ത് ലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു. ജനസംഖ്യയുടെ പകുതിയിലേറെപ്പേര്‍ക്കും വീടും കിടപ്പാടവും നഷ്ടപ്പെട്ടു. രാജ്യത്തിനു പുറത്ത് 50 ലക്ഷം പേരാണ് അഭയാര്‍ത്ഥികളായി കഴിയുന്നത്.
കഴിഞ്ഞ വര്‍ഷമാണ് വന്‍നാശനഷ്ടമുണ്ടാക്കിയ കാട്ടുതീ ഉണ്ടായത്. ഉഷ്ണതരംഗത്തെ തുടര്‍ന്നാണ് കാട്ടുതീ പടര്‍ന്നതെങ്കിലും ചിലര്‍ ആസൂത്രിതമായി തീയിടുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ പൊതുസ്വത്തുക്കള്‍ നശിപ്പിച്ച കേസില്‍ ഭീകരവാദ കുറ്റം ചുമത്തിയാണ് ഇവരെ വധശിക്ഷയ്ക്ക് വിധിച്ചത്. സംഭവത്തില്‍ 17 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായും നീതിന്യായ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ആഭ്യന്തര യുദ്ധം നടക്കുന്നതിനിടെ, സിറിയന്‍ ജയിലുകളില്‍ രഹസ്യ വിചാരണകള്‍ക്കു ശേഷം ആയിരക്കണക്കിനാളുകളെ കൂട്ടമായി തൂക്കിക്കൊന്നതായി ആംനസ്‌ററി ഇന്റര്‍നാഷനല്‍ അടക്കമുള്ള ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആംനസ്റ്റിയുടെ കണക്കു പ്രകാരം 2011-2015 കാലത്തു മാത്രം 13,000 പേരെയാണ് സിറിയയിലെ സയിദ്‌നയ ജയിലില്‍ മാത്രം തൂക്കിലേറ്റിയത്. ഇവയെല്ലാം കോടതിക്കു പുറത്തുള്ള ശിക്ഷകളായിരുന്നുവെന്നും ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
വിമാനത്തില്‍ കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും. ഡല്‍ഹിയില്‍ നിന്നും ലക്നോവിലേക്കുള്ള യാത്രമധ്യേയാണ് ഇരുവരും അവിചാരിതമായി വിമാനത്തില്‍ വച്ച് കണ്ടുമുട്ടിയത്.
അതേസമയം, ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രിയങ്കയും അഖിലേഷും നടത്തുന്നത്.
2017ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ബിജെപിക്കെതിരെ ഒരുമിച്ചു മത്സരിച്ചുവെങ്കിലും ഈ സഖ്യം തകര്‍ന്നിരുന്നു. കോണ്‍ഗ്രസിന് ഏഴ് സീറ്റും സമാജ് വാദി പാര്‍ട്ടിക്ക് 47 സീറ്റും മാത്രമാണ് അന്ന് നേടാനായത്.
105 സീറ്റുകളിലാണ് കോണ്‍ഗ്രസ് അന്ന് മത്സരിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തെ തുടര്‍ന്ന് ഇനി ഒരിക്കലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.