Latest News

ഒരു ഐസിസി ലോകകപ്പ് വേദിയിൽ ആദ്യമായി പാകിസ്താനോട് പരാജയം രുചിച്ചതോടെ ഇന്ത്യൻ ആരാധകർ നിരാശയിൽ. പിന്നാലെ നിരാശയുടെ ആക്കം കൂട്ടി വിവാദവും. ട്വന്റി 20 ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ വലിയ പിഴവുണ്ടായെന്നാണ് ആരാധകരുടെ കണ്ടെത്തൽ. തേർഡ് അമ്പയറുടെ ഇടപെടലാണ് വിവാദം കത്തിച്ചിരിക്കുന്നത്.

ഇന്ത്യൻ താരം കെഎൽ രാഹുൽ പുറത്തായത് നോ ബോളിലായിരുന്നുവെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഷഹീൻ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിൽ രാഹുൽ ബൗൾഡാകുകയായിരുന്നു. എന്നാൽ ഈ പന്ത് നോ ബോളാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ആരാധകർ ട്വിറ്ററിൽ പങ്കുവെച്ചു.

പന്ത് റിലീസ് ചെയ്യുമ്പോൾ ഷഹീൻ അഫ്രീദിയുടെ കാൽ വരയ്ക്ക് വെളിയിലാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. മത്സരത്തിൽ എട്ടു പന്തിൽ നിന്ന് മൂന്ന് റൺസ് മാത്രമെടുത്താണ് രാഹുൽ പുറത്താകുന്നത്. എന്നാൽ ഫീൽഡ് അമ്പയറോ തേർഡ് അമ്പയറോ ഇക്കാര്യം കണക്കിലെടുത്തില്ല.

മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്താനോട് പരാജയപ്പെട്ടത്. തോൽവിയറിയാതെ പിന്നിട്ട 12 മത്സരങ്ങൾക്കു ശേഷം ലോകകപ്പ് വേദിയിൽ ഇന്ത്യ ഒടുവിൽ പാകിസ്താനോട് തോൽക്കുകയായിരുന്നു. ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 17.5 ഓവറിൽ ലക്ഷ്യം കണ്ടു.

അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബാബർ അസമും (68) മുഹമ്മദ് റിസ്വാനു (79)മാണ് പാക് ജയം എളുപ്പമാക്കിയത്. ഒരു ഘട്ടത്തിൽ പോലും പാകിസ്താൻ ഓപ്പണർമാരെ പ്രതിരോധത്തിലാക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചില്ല. അതേസമയം, ഇന്ത്യൻ ബാറ്റർമാർ പാകിസ്താൻ ബൗളിങ് നിരയ്ക്ക് മുന്നിൽ അടിയറവ് വെയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തിരുന്നു.

ശ്രീകുമാരി അശോകൻ

കാഴ്ച മങ്ങിയ കണ്ണുകളിൽ നിന്നും കണ്ണീരിറ്റിറ്റു വീണു. എന്തേ ഇപ്പോൾ കണ്ണു നനയാൻ? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. ഓർത്തപ്പോൾ അതിശയം തോന്നി. ഇന്ന് തന്റെ മനസ്സിൽ എന്തോ ആഘാതം തട്ടിയിട്ടുണ്ട്. അതാ ഇങ്ങനെ. ജീവിതത്തിന്റെ കൊഴിഞ്ഞുപോയ കാലങ്ങളിൽ ഇത്തരം അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ട്. അത് മനസ്സിലോർത്തിട്ടെന്നവണ്ണം ചുണ്ടിലൊരു പുഞ്ചിരി. ഞാൻ കമല. സ്നേഹത്തോടെ എല്ലാരും കമലൂന്ന്‌ വിളിക്കും.

മക്കളും പേരക്കുട്ടികളുമടങ്ങുന്ന കുടുംബം. അണുകുടുംബങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഞങ്ങൾ വേറിട്ടു നിൽക്കുന്നു. രണ്ടാൺമക്കളും വിവാഹിതരായി. അവർക്കു മക്കളുമായി. പക്ഷെ അണുകുടുംബങ്ങളിലേക്കു അവർ ചേക്കേറിയില്ല. ദിവാകരേട്ടന്റെ തീരുമാനമായിരുന്നു അത്. തങ്ങളുടെ മരണം വരെ മക്കൾ ഒപ്പമുണ്ടാകണമെന്ന് ഒരു മുജ്ജന്മ സുകൃതം പോലെ, അവർ അച്ഛന്റെ വാക്കുകൾ അനുസരിച്ചു. “”മാതാപിതാക്കളെ ധിക്കരിച്ചു നടക്കുന്ന മക്കൾ അധിവസിക്കുന്ന ഈ മണ്ണിൽ ഇങ്ങനെ രണ്ടെണ്ണത്തിനെ കിട്ടിയത് നമ്മുടെ ഭാഗ്യാടി “” ഇടയ്ക്കിടെ ദിവാകരേട്ടൻ ഇതും പറഞ്ഞു അഭിമാനപുളകിതനായി നിൽക്കുന്നത് താൻ കണ്ടിട്ടുണ്ട്.

ഇന്ന് ദിവാകരേട്ടനില്ല.അതിന്റെ ശൂന്യത ഇനിയും മാറിയിട്ടില്ല. ഓർമയുടെ വാതായനങ്ങൾ തുറക്കുമ്പോഴൊക്കെ പുഞ്ചിരി കളിയാടുന്ന ആ മുഖം മനസ്സിലേക്കോടിയെത്തും. ഒരിക്കലും പിരിഞ്ഞിരുന്നിട്ടില്ലാത്ത ഇണപ്രാവുകൾ. എന്നും സ്നേഹമായിരുന്നു പരസ്പരം. ഒരിക്കൽ പോലും പിണങ്ങിയതായി ഓർക്കുന്നില്ല. എന്തെങ്കിലും സൗന്ദര്യ പിണക്കമുണ്ടായാൽ ഞാൻ ഓടിച്ചെന്നു ആ മുടിയിഴകളിൽ തലോടും. വെറുതേ പുറം ചൊറിഞ്ഞു കൊടുക്കും. പിന്നെ മൂക്കിലെയും മുഖത്തെയും കാരകൾ ഞെക്കും. പരസ്പരം ഉരിയാടില്ല. അത് കഴിയുമ്പോഴേക്കും പിണക്കമൊക്കെ പമ്പകടക്കും. അത്രയും ആയുസ്സേയുള്ളൂ ഞങ്ങളുടെ പിണക്കങ്ങൾക്ക്. ചിലപ്പോൾ ഓർക്കുമ്പോൾ ചിരി വരും എന്തൊരു ജന്മങ്ങൾ!

ദിവാകരേട്ടനെക്കുറിച്ച് പറയാൻ നൂറു നാവാണെനിക്ക്. അദ്ദേഹം ഒരു ഭർത്താവ് മാത്രമായിരുന്നില്ല. അച്ഛനായിരുന്നു, സഹോദരനായിരുന്നു, എന്റെ കാരണവരായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ മനസാ -വാചാ -കർമണാ ഞാൻ അനുസരിച്ചു. പക്ഷെ ഒരിക്കലും അദ്ദേഹത്തിന്റെ അടിമയാണെന്ന് തോന്നിയിട്ടില്ല. സ്നേഹംകൊണ്ട് പൊതിഞ്ഞെന്നെ ഒരു കുഞ്ഞിനെപ്പോലെ സംരക്ഷിച്ചു. ചോറ് വാരിത്തന്നു, എന്റെ കുഞ്ഞുകുഞ്ഞു വാശികൾക്ക് കൂടെ നിന്നു. ജീവിത വിജയങ്ങൾ നേടിയെടുക്കാൻ കൂട്ടായി നിന്നു. അതൊക്കെ ഓർക്കുമ്പോൾ അറിയാതെ കണ്ണു നനയും. അതുകാണുമ്പോൾ കൊച്ചുമകൾ ദേവയാനി ഓടിവരും. “അമ്മൂമ്മയെന്തിനാ കരയണേ? വിശക്കുന്നോ? എന്നാലേ ഞാൻ പോയി മിഠായി എടുത്തിട്ട് വരാം അമ്മൂമ്മ കരയല്ലേ ദേവൂന് സങ്കടം വരും ” എന്നുപറഞ്ഞുകൊണ്ട് അവൾ അടുക്കളയിലേക്കോടും. ഫ്രിഡ്ജ് തുറന്ന് കുറെ ചോക്ലേറ്റുകളുമായി വരും. പാവം കുട്ടി! അവൾക്കെന്തറിയാം.

ദേവയാനിക്ക് അമ്മൂമ്മയെ വല്യ ഇഷ്ടാ. അമ്മൂമ്മ പാട്ടുപാടും കഥ പറയും. രസിപ്പിക്കുന്ന കഥകൾ. അഞ്ചുകണ്ണന്റെയും ഊപ്പതട്ടാരുടെയും ഭയപ്പെടുത്തുന്ന കഥകൾ. കഥകൾ കേട്ടാണ് അവൾ ഉറങ്ങാറ്. ദിവാകരേട്ടൻ സൃഷ്‌ടിച്ച ശൂന്യത ഒട്ടെങ്കിലും കുറഞ്ഞത് അവളുടെ വരവോടെയാണ് .

ഉദ്യോഗവും വീട്ടുവേലയും കൂടി ഒരുമിച്ചുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന കാലത്ത് ഒരു പെൺകുട്ടിയെ പെറേണ്ടതായിരുന്നു എന്നു തോന്നിയിട്ടുണ്ട്. അവരാകുമ്പോൾ എന്തെങ്കിലും ഒരു കൈ സഹായം കിട്ടിയേനെ.. പക്ഷെ രണ്ടാൺകുട്യോളെയല്ലേ പെറ്റത്. പെൺകുട്യോളില്ലാത്തോളൂ പാപിയാ എന്ന പറച്ചിൽ വേറെയും. അന്നൊക്കെ ഒരു പെണ്ണിനെ ആഗ്രഹിച്ചിട്ടുണ്ട്. പ്രസവം നിർത്താനായി ഓപ്പറേഷൻ ടേബിളിൽ കിടക്കുമ്പോൾ ഡോക്ടർ ആവർത്തിച്ചു പറഞ്ഞു. “കമലൂ, രണ്ടാൺകുട്ടികളല്ലേ ഒരു പെണ്ണിനേക്കൂടി പ്രസവിച്ചിട്ടു പോരെ.. ആണായാലെന്തു പെണ്ണായാലെന്തു ഒന്നിന് കൂട്ട് ഒന്നുണ്ട് അതുമതി.” തന്റെ മറുപടി അവരെ തെല്ലൊന്നമ്പരപ്പിച്ചു. ആ ആശുപത്രി വാസത്തിനിടയിൽ ഞാൻ രണ്ടു പെൺമക്കളുടെ അമ്മയായ കാര്യം അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല. ഒരു നിഗൂഢ രഹസ്യമായി ഞാനെന്റെ മനസ്സിൽ സൂക്ഷിക്കുയായിരുന്നു ഇതുവരെ. ഇപ്പോൾ ദേവൂട്ടിയാണ് അതെല്ലാം ഓർമ്മിപ്പിച്ചത്.
പ്രസവിച്ചതിന്റെ ക്ഷീണവും ഓപ്പറേഷന്റെ വേദനയുമെല്ലാമായി കിടക്കയിൽ കിടന്നു പുളയുകയാണ്. എന്റെ വെപ്രാളം കണ്ടിട്ടാവാം അമ്മ കുഞ്ഞിനെയെടുത്തു മടിയിൽ വച്ചു.

ആരൊക്കെയോ കൊന്നു തിന്നാനുള്ള ദേഷ്യത്തോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരു പിഞ്ചു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ. ഞാൻ മെല്ലെ നോക്കി. എന്റെ കുഞ്ഞാണോ കരയുന്നത്. ആശ്വാസമായി. അവൻ അച്ഛമ്മയുടെ മടിയിൽ സുഖനിദ്രയിലാണ്. “”മോളേ ഇത്തിരി പാലുകൊടുക്ക്, ഇതിന്റെ തള്ളയ്ക്കു ബോധം വീണില്ല. കുഞ്ഞ് വിശന്നു കരയുവാ ‘. ഒരു വയസ്സി തള്ള അടുത്തേക്ക് വന്നു. കാഴ്ച മങ്ങിത്തുടങ്ങിയ അവരുടെ കണ്ണുകളിൽ പീളയടിഞ്ഞിരുന്നു. വിറയ്ക്കുന്ന കൈകളിലിരുന്നു കുഞ്ഞ് പിന്നെയും കരയുകയാണ്. എന്നിലെ മാതൃത്വം ഉണർന്നെഴുന്നേറ്റു.”വിശക്കുന്നവനാണ് ആഹാരം കൊടുക്കേണ്ടത് ” എന്ന അമ്മയുടെ വാക്കുകൾ ഓർമ വന്നു. “ഇങ്ങു താ ” തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ വാങ്ങി മാറോടു ചേർത്തു. നെറുകയിൽ ഉമ്മ വച്ചു. ഞാനാണ് അവളെ ആദ്യം ചുംബിച്ചത്. പെറ്റതള്ളയ്ക്കു കിട്ടാത്ത സൗഭാഗ്യം. പിന്നെ നെഞ്ചിലെ ദുഗ്ധം പകർന്നു നൽകി ഒപ്പം വാത്സല്യദുഗ്ധവും. വിശപ്പടങ്ങിയപ്പോൾ കുഞ്ഞ് ഉറക്കമായി. തൊട്ടടുത്ത കട്ടിലിൽ കുഞ്ഞിനെ കിടത്തി. അപ്പോഴാണ് കിടക്കുന്നയാളെ ശ്രദ്ധിച്ചത്. അവർ കണ്ണടച്ച് കിടക്കുകയാണ്. അവരുടെ കാലുകളിലും വിരലുകളിലും ഉണങ്ങിയ ചോരപ്പാടുകൾ കാണാമായിരുന്നു. “ഓമനേടെ കുഞ്ഞാ, പെൺകുഞ്ഞ്. കുഞ്ഞിന് കൊടുക്കാൻ പാലില്ല. ദേ ആ കുട്ടിയാ പാലുകൊടുത്തെ “. തള്ള വിശേഷങ്ങൾ അഴിച്ചുവിട്ടു. പ്രസവിച്ചില്ലെങ്കിലും താനിന്നൊരമ്മയായിരിക്കുന്നു. ഒരു പെൺകുട്ടീടെ അമ്മ. തെല്ല് അഭിമാനം തോന്നി. ആ ലഹരിയിൽ അല്പമൊന്നു മയങ്ങി. ഒരു ആർത്തനാദം കാതുകളിൽ വന്നലച്ചു. എന്താ… മനസ്സിലൊരാന്തൽ. വല്ലവരും മരിച്ചതാണോ? പ്രസവത്തിനിടെ മരിച്ചുപോയ പെണ്ണിനെപ്പറ്റി അമ്മമാർ പറയുന്നത് കേട്ടിരുന്നു. അങ്ങനെ വല്ലതും? ഒരു ചെറുപ്പക്കാരി ഒരു പിഞ്ചു കുഞ്ഞിനേയും എടുത്തുകൊണ്ടു കരയുകയാണ്. കുട്ടിയെ സിസ്സേറിയൻ ചെയ്തെടുത്തതാണ്. അമ്മയ്ക്ക് ബോധം വീഴാൻ സമയമെടുക്കും. കുട്ടിക്ക് ഹാർട്ടിനു എന്തോ തകരാറ്. ഉടനെ എസ് എ ടി യിൽ എത്തിക്കണം. ഒരു ഓപ്പറേഷൻ വേണമത്രേ. വിലയേറിയ ഒരു ഇഞ്ചക്ഷൻ കൊടുത്തുവേണം അവിടെയെത്തിക്കാൻ. വെറുംവയറ്റിൽ മരുന്നുചെയ്യാനാവില്ല. ഇത്തിരി മുലപ്പാൽ കൊടുക്കണം. എല്ലാവരും അമ്പരന്നു നിൽക്കയാണ്. കഠിനമായ വേദനകൾക്കിടയിലും ഞാനവരെ കൈയാട്ടി വിളിച്ചു. കുഞ്ഞിനെ വാങ്ങി മുലകൊടുത്തു. നന്ദിവാക്കു പറഞ്ഞ് സ്ത്രീ കുഞ്ഞുമായി പോയി. പിറ്റേന്ന് രാവിലെ ആരോ പറയുന്നത് കേട്ടു.”ആ കുട്ടി മരിച്ചൂത്രെ, നല്ല ചുന്ദരിക്കുട്ടിയായിരുന്നു. ആയുസ്സില്ലാച്ചാൽ എന്താ ചെയ്ക”ആ വാക്കുകൾ ഒരു ഞെട്ടലോടെയാണ് കേട്ടത്. അതും പെൺകുട്ടി. അവൾക്കും ഞാനമ്മയായി. അങ്ങനെ രണ്ടു പെൺകുട്ടികളുടെ അമ്മയാ ഈ ഞാൻ. ഒരുത്തി സ്വർഗ്ഗത്തിലെ മാലാഖമാരോടൊപ്പം എന്നെ നോക്കി ചിരിക്കുന്നുണ്ടാവും. ഓമനയുടെ മകളോ?. അവൾ വളർന്നു വല്യ പെൺകുട്ടിയായി, വിവാഹമൊക്കെ കഴിഞ്ഞു കുട്ടികളുമൊക്കെയായി.. അവൾ എന്നെ ഓർക്കുമോ? അവളെ ആദ്യമായി പാലൂട്ടിയ ഈ അമ്മയെ…. “അമ്മൂമ്മേ… ഉറങ്ങ്വ? കഥ പറഞ്ഞു താ എനിക്കുറക്കം വരുന്നു”” ദേവു ചിണുങ്ങാൻ തുടങ്ങി.”വാ.. അമ്മൂമ്മേടെ മടിയിലിരുന്നോ. അമ്മൂമ്മ കഥ പറയട്ടെ. ഒരിടത്തൊരിടത്തു ഒരമ്മയുണ്ടായിരുന്നു. രണ്ടു പെൺകുട്ടികളുടെ അമ്മ…. നനഞ്ഞൊഴുകിയ മിഴിനീർ മെല്ലെ തുടച്ചുകൊണ്ട് അവർ കഥ തുടർന്നു….

 ശ്രീകുമാരി അശോകൻ

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള കരോൾ സംഗീത പ്രേമികൾക്ക് വേണ്ടി കലാഭവൻ ലണ്ടൻ അന്താരാഷ്ട്ര തലത്തിൽ ഒരുക്കുന്ന ഓൺലൈൻ ക്രിസ്തുമസ്സ് കരോൾ ഗാന (മലയാളം)മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു.

ഒന്നാം സമ്മാനം : ഒരു ലക്ഷം രൂപ
രണ്ടാം സമ്മാനം അൻപതിനായിരം രൂപ
മൂന്നാം സമ്മാനം : ഇരുപത്തിഅയ്യായിരം രൂപ
നിരവധി പ്രോത്സാഹന സമ്മാനങ്ങൾ

മത്സര നിബന്ധനകൾ

1, പ്രായപരിധി ഇല്ല / ആൺ പെൺ വേർതിരിവ് ഇല്ല
2, ഒരു ടീമിൽ കുറഞ്ഞത് 4 അംഗങ്ങൾ ഉണ്ടായിരിക്കണം, പരമാവധി എത്ര വേണമെങ്കിലും അംഗങ്ങൾക്ക്
പങ്കെടുക്കാം
3, പരമാവധി വീഡിയോ ദൈർഘ്യം 9 മിനിറ്റ്
4, ലാൻഡ് സ്‌കേപ്പ് മോഡിൽ വീഡിയോ ഷൂട്ട് ചെയ്തിരിക്കണം
5, ഓർക്കസ്ട്രയോ കരോക്കയോ പശ്ചാത്തലമായി ഉപയോഗിക്കാം
6, ഒരു ടീമിന് ഒന്നിലധികം ഗാനങ്ങൾ ആകാം
7, വീഡിയോ/ ഓഡിയോ എന്നിവയിൽ യാതൊരുവിധ കൃത്രിമങ്ങൾ /എഡിറ്റിംഗ് ഉണ്ടായിരിക്കാൻ പാടുള്ളതല്ല
9, റെക്കോർഡ് ചെയ്ത വീഡിയോ 2021 ഡിസംബർ 1 മുതൽ സ്വീകരിക്കുന്നതാണ്.
10, വീഡിയോകൾ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 20
11, ക്രിസ്തുമസ് കരോൾ ഗാനങ്ങൾ മലയാളം ഗാനങ്ങൾ ആയിരിക്കണം, പാരഡി ഗാനങ്ങൾ ഉപയോഗിക്കുവാൻ
പാടുള്ളതല്ല
12, ലോകത്തിലെ ഏതു രാജ്യത്തു നിന്നുള്ളവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം
13,മലയാളീ അസോസിയേഷനുകൾ, സാംസ്ക്കാരിക സംഘടനകൾ, ഫാമിലി ഗ്രൂപ്പുകൾ, ക്ലബുകൾ
തുടങ്ങിയവയുടെ നേതൃത്വത്തിലോ വ്യക്തികളുടെ നേതൃത്വത്തിലൊ മത്സരത്തിൽ പങ്കെടുക്കാം.
14, തിരഞ്ഞെടുക്കപ്പെടുന്ന എൻട്രികൾ കൊച്ചിൻ കലാഭവൻ ലണ്ടന്റെ ഫേസ്ബുക് പേജിൽ അപ്‌ലോഡ്
ചെയ്യുന്നതായിരിക്കും.ഫൈനലിൽ എത്തുന്ന 10 എൻട്രികൾ ഡിസംബർ 26 നു നടക്കുന്ന ക്രിസ്തുമസ്‌
ഇവെൻറ്റിൽ പ്രദർശിപ്പിക്കുന്നതും, അതിൽ നിന്നും വിജയികളെ തിരഞ്ഞെടുക്കുന്നതുമായിരിക്കും.
15, സംഗീത സംവിധായകർ, ചലച്ചിത്ര പിന്നണി ഗായകർ അടങ്ങുന്ന ജഡ്‌ജിങ്‌ പാനൽ ആയിരിക്കും
വിജയികളെ നിശ്ചയിക്കുന്നത്.
16, രജിസ്‌ട്രേഷനും, മത്സര എൻട്രികൾ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
Tel: +44 7841613973
Email : [email protected]
17, മത്സരത്തിനായി സമർപ്പിക്കുന്ന എൻട്രികൾ ഒരു കാരണവശാലും മത്സരത്തിനു മുൻപോ പിൻപോ
സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുവാൻ പാടുള്ളതല്ല.
18, ഗാന അവതരണ രീതിയും പശ്ചാത്തലവും പ്രത്യേകം ഇവാലുവേഷൻ ചെയ്യപ്പെടുന്നതാണ്. പ്രത്യേക ഡ്രസ്സ്
കോഡ് ഉണ്ടായിരിക്കുന്നതല്ല, എന്നാൽ വസ്ത്രധാരണ ഭംഗി പരിഗണിക്കപ്പെടുന്നതാണ്.
19, വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് കൊച്ചിൻ കലാഭവൻ ലണ്ടന്റെ ഫേസ്ബുക് പേജിൽ ലഭ്യമാണ് .

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് വാഹനാപകടത്തില്‍ പരിക്ക്. ആകാശും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കണ്ണൂരില്‍ അപകടത്തില്‍പ്പെട്ടാണ് പരിക്കേറ്റത്. പരിക്കേറ്റ സുഹൃത്തുക്കളില്‍ ഒരാളുടെ നില ഗുരുതരമാണ്. കരിപ്പൂര്‍ സ്വര്‍ണക്കടത്തു ക്വട്ടേഷന്‍ കേസിലും ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തിരുന്നു.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. കൂത്തുപറമ്പില്‍ നിന്ന് തില്ലങ്കേരിയിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. റോഡരികിലുള്ള സിമന്റ് കട്ടയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മത്സരയോട്ടം സംശയിക്കുന്നുണ്ട്. ജന്മദിനാഘോഷം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തില്‍ പരിക്കേറ്റ ആകാശ് തില്ലങ്കേരിയെയും സുഹൃത്തുക്കളെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളില്‍ അശ്വിന്റെ
നില അതീവ ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. മറ്റൊരു സുഹൃത്തായ അഖില്‍ ഐസിയുവിലാണ്. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രവാസികൾ നിറയുന്ന യുഎഇയിൽ ഇന്ത്യക്കാരാണ് ഭൂരിപക്ഷം. തൊട്ടുപിന്നിൽ പാക്കിസ്ഥാനികൾ. പക്ഷേ പരസ്പരമുള്ള ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യ മാത്രമാണ് വിജയപക്ഷത്തു നിന്നത്. ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ ഇതുവരെ കളിച്ച 12 മത്സരങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം. അതിൽ ഇരുടീമും ഒരിക്കലും മറക്കാത്ത മത്സരങ്ങളുണ്ട്. പ്രഥമ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽത്തന്നെ പാക്കിസ്ഥാനെ 5 റൺസിനു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്.

ഇന്ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ പാക്കിസ്ഥാനു കണക്കു ‘വീട്ടാനും’ ഇന്ത്യയ്ക്ക് കണക്കു ‘കൂട്ടാനുമുണ്ട്’. ഫൈനലിനോളം ആവേശകരമായ പോരാട്ടമാണിതും.

രാജ്യാന്തര ട്വന്റി20യിലെ മികച്ച ഓപ്പണിങ് സഖ്യമാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കരുത്ത്. ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം ഇന്നത്തെ മത്സരത്തിൽ നിർണായകമായേക്കും.

∙ കെ.എൽ. രാഹുൽ– രോഹിത് ശർമ (ഇന്ത്യ)

ഇന്നിങ്സ്: 13

റൺസ്: 586

‌ശരാശരി: 45.07

ഉയർ‌ന്ന കൂട്ടുകെട്ട്: 165

∙ ബാബർ അസം– മുഹമ്മദ് റിസ്‌വാൻ‌ (പാക്കിസ്ഥാൻ)

ഇന്നിങ്സ്: 10

റൺസ്: 521

‌ശരാശരി: 52.10

ഉയർ‌ന്ന കൂട്ടുകെട്ട്: 197

∙ കോലി 169 നോട്ടൗട്ട്

ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇതുവരെ പുറത്തായിട്ടില്ലെന്ന സൂപ്പർ റെക്കോർഡ് ഇന്ത്യൻ‌ നായകൻ വിരാട് കോലിക്കു സ്വന്തം. 2012 ലോകകപ്പിൽ‌ 78 നോട്ടൗട്ട്, 2014ൽ 36 നോട്ടൗട്ട്, 2016ൽ 55 നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു കോലിയുടെ സ്കോറുകൾ. ആകെ 169 റൺസ് നേടിയ കോലിയാണ് ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങളിലെ ടോപ് സ്കോറർ

പാക്കിസ്ഥാൻ @ രാജ്യാന്തര ട്വന്റി20

177 മത്സരം,

107 ജയം

വിജയശതമാനം

62.5

∙ ട്വന്റി20 ലോകകപ്പ്

34 മത്സരം

19 ജയം

∙ ഇന്ത്യ @ രാജ്യാന്തര ട്വന്റി20

‌145 മത്സരം

92 ജയം

വിജയശതമാനം 64.18

∙ ട്വന്റി20 ലോകകപ്പ്

33 മത്സരം

19 ജയം

∙ 5–0

ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ കളിച്ച 5 മത്സരങ്ങളും ജയിച്ച ഇന്ത്യ, ആറാം ജയമെന്ന റെക്കോർഡിലാണ് ഇന്നു കണ്ണുവയ്ക്കുന്നത്.

2007: മത്സരം സമനില. ബോൾഔട്ടിൽ ഇന്ത്യയ്ക്കു ജയം
2007 ഫൈനൽ‌: ഇന്ത്യയ്ക്ക് 5 റൺസ് ജയം
2012: ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം
2014: ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം
2016: ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം

∙ ജസ്പ്രീത് ബുമ്ര Vs ഷഹീൻ അഫ്രീദി

ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്കെതിരെ പാക്കിസ്ഥാന്റെ മറുമരുന്ന് ഷഹീൻ അഫ്രീദിയെന്നാണ് മുൻതാരം ശുഐബ് അക്തറിന്റെ പ്രതികരണം. ട്വന്റി20 ക്രിക്കറ്റിൽ ഇരുവരും തുല്യശക്തികളാണോ?

∙ ജസ്പ്രീത് ബുമ്ര

മത്സരം: 50
വിക്കറ്റ്: 59
ഇക്കോണമി: 6.66
മികച്ച ബോളിങ്: 3/11

∙ ഷഹീൻ അഫ്രീദി

മത്സരം: 30
വിക്കറ്റ്: 32
ഇക്കോണമി: 8.17

ബ്രിസ്റ്റോൾ ബ്രിസ് ക 2021 ബാഡ്മിന്റൺ ടൂർണമെന്റ് നവംബർ 27 ന് 10 മണിക്ക് ഹെൻബറി ലെയ്‌സറി സെന്ററിൽ BS 10 7NG. ഒന്നാം സമ്മാനം 251 പൗണ്ട്, രണ്ടാം സമ്മാനം 101 പൗണ്ട്, മൂന്നാം സമ്മാനം 50 പൗണ്ട്.

പേര് രജിസ്റ്റർ ചെയ്യുവാൻ ബ്രിസ് ക സ്പോർട്സ് കോ -ഓർഡിനേറ്റർമാരായ മിസ്റ്റർ നിഗിൽ കുര്യൻ 079167 934 21, മിസ്റ്റർ മനോഷ് ജോൺ – 79619231251, മിസ്റ്റർ ഷിജു ജോർജ് 07886747957 നമ്പറുകളിൽ ബന്ധപ്പെടുക

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് താരം പോൾ വാക്കറുടെ മകൾ മെഡോ വാക്കറുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്നത് വിൻഡീസൽ. മെഡോയുടെ ഗോഡ്ഫാദർ കൂടിയാണ് വിൻഡീസൽ. വിവാഹ വേദിയിലേക്ക് വിൻ ഡീസലിന്റെ കൈപിടിച്ചെത്തുന്ന മെഡോയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കടൽ തീരത്ത് നടന്ന വിവാഹചടങ്ങിന്റെ വിഡിയോ മെഡോ തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ‘ഞങ്ങൾ വിവാഹിതരായി’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങളിൽ പോൾ വാക്കർ ബ്രയാൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വിൻ ഡീസൽ ഡൊമിനിക്കായും വേഷമിട്ടു. മെഡോയ്ക്ക് 15 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് പോൾ വാക്കർ തന്റെ 40-ാം വയസിൽ കാർ അപകടത്തിൽ മരിക്കുന്നത്.

വിൻ ഡീസലും കുടുംബവും പോൾ വാക്കറുടെ കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്നു.

 

 

View this post on Instagram

 

A post shared by Meadow Walker (@meadowwalker)

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിനിമ സീരിയല്‍ നടന്‍ കണ്ണന്‍ പട്ടാമ്പി പോലീസിനെ വെട്ടിച്ച് മുങ്ങി. പോലീസ് നിരീക്ഷണത്തിലായിരുന്ന കണ്ണന്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മുങ്ങിയത്.

രണ്ട് കേസുകളില്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാതിരുന്ന ഇയാള്‍ മൂന്ന് മാസത്തോളം പോലീസിനെ വെട്ടിച്ച് നടന്നതിന് ശേഷമാണ് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. വിവരമറിഞ്ഞെത്തിയ പട്ടാമ്പി പോലീസിന്റെ നിരീക്ഷണത്തിലാണ് ഇയാള്‍ ആശുപത്രിയില്‍ കഴിഞ്ഞ് വന്നിരുന്നത്.

ആശുപത്രിയിലായതിനെ തുടര്‍ന്ന് ജാമ്യം തേടി കോടതിയെ സമീപിച്ച കണ്ണന് ഈ മാസം ആറ് വരെ താല്‍ക്കാലിക ജാമ്യം അനുവധിച്ചതോടെ പോലീസ് പിന്‍മാറിയിരുന്നു.6 ന് കേസ് വീണ്ടും പരിഗണിച്ച കോടതി കണ്ണന്റെ താല്‍ക്കാലിക ജാമ്യം റദ്ദ് ചെയ്യുകയും സ്വന്തം ജില്ലയായ പാലക്കാട് കടക്കരുതെന്ന് വിലക്കുകയും ചെയ്തിരുന്നു.

കോടതി ജാമ്യം റദ്ദ് ചെയ്യുകയും പ്രതി നിരീക്ഷണത്തിലുണ്ടെന്ന് പോലീസ് കോടതിയെ അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കണ്ണന്‍ ആശുപത്രിയില്‍ നിന്നും മുങ്ങിയിരിക്കുന്നത്. കോടതിയുടെ വിലക്ക് ലംഘിച്ച് പാലക്കാട് ജില്ലയിലെ തൃത്താലയിലെ വീട്ടിലെത്തിയ ശേഷമാണ് കണ്ണന്‍ മുങ്ങിയിരിക്കുന്നത്.

ഇതിനിടെ ഇയാള്‍ക്കെതിരെ പരാതി നല്‍കിയ പട്ടാമ്പിയിലെ വനിത ഡോക്ടറുടെ ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണനെ കൂടാതെ മട്ടായ സ്വദേശി നൗഷാദും കണ്ടാലറിയുന്ന മറ്റൊരാളും ഈ കേസില്‍ പ്രതികളാണ്.

ഇന്ത്യൻ വംശജയായ ട്രാവൽ ബ്ലോഗർ മെക്‌സിക്കോയിലെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. 25 കാരിയായ അഞ്ജലി റ്യോതാണ് കൊല്ലപ്പെട്ടത്. കരീബിയൻ കോസ്റ്റ് റിസോർട്ടിൽ രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിൽ നടന്ന വെടിവയ്പ്പിലാണ് അഞ്ജലി കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. റൂഫ് ടോപ് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഒു സംഘം തോക്ക് ധാരികളെത്തി വെടിവയ്പ്പ് ആരംഭിച്ചത്. വെടിവയ്പ്പിൽ അഞ്ജലിയെ കൂടാതെ ജർമൻ സഞ്ചാരിയും കൊല്ലപ്പെട്ടു. നെതർലാൻഡ്‌സിൽ നിന്നും ജർമനിയിൽ നിന്നുമുള്ള മറ്റ് രണ്ട് സഞ്ചാരികൾക്ക് ജീവൻ നഷ്ടമായി.

ഹിമാചൽ പ്രദേശ് സ്വദേശിനിയായ അഞ്ജലി കാലിഫോർണിയയിൽ സാൻ ഹോസെയിലാണ് താമസം. അഞ്ജലി തന്റെ പിറന്നാൾ ദിനമായ ഒക്ടോബർ 22 ന് മുന്നോടിയായാണ് മെക്‌സിക്കോയിൽ എത്തിയത്.

ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ഉതിമൂട് മാമ്പാറവീട്ടില്‍ ഷൈജു കമലാസനന്‍ (40) ആണ് മരിച്ചത്. ഉതിമൂട് കോഴിക്കോട്ടില്‍ വീട്ടില്‍ രാജേഷ്(40), കുമ്പഴ തറയില്‍ വീട്ടില്‍ ജയന്‍(41) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മേക്കൊഴൂരില്‍ ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ലോറിക്കടിയില്‍പ്പെട്ടവരെ രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുക്കാനായത്. മേക്കൊഴൂരില്‍നിന്ന് തടികയറ്റിവന്ന ലോറി പുതുവേലിപ്പടി ഇറക്കത്തില്‍ എതിരേ ഓട്ടോറിക്ഷ വരുന്നതുകണ്ട് ബ്രേക്ക് ചെയ്‌തെങ്കിലും നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നു. ലോറിക്കും സമീപത്തെ മതിലിനും ഇടയില്‍ ഓട്ടോറിക്ഷ അമര്‍ന്നുപോയി. മുകളിലേക്ക് തടിയും വീണു. ഇതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി.

തടിയുടെ കെട്ട് അയഞ്ഞുപോയതിനാല്‍ അഗ്‌നിരക്ഷാസേനയെത്തിയിട്ടും തുടര്‍പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമായി. പത്തനംതിട്ടയില്‍നിന്ന് രണ്ട് ക്രെയിനുകള്‍ എത്തിച്ച് ലോറി ഉയര്‍ത്തിനിര്‍ത്തി അഗ്‌നിരക്ഷാസേനയുടെ കട്ടര്‍ ഉപയോഗിച്ച് ഓട്ടോ വെട്ടിപ്പൊളിച്ചാണ് മൂന്നുപേരെയും പുറത്തെടുക്കാന്‍ സാധിച്ചത്. തടിക്കടിയില്‍പ്പെട്ട് ഞെരിഞ്ഞുപോയ ഷൈജു കമലാസനനെ ഒടുവിലാണ് പുറത്തെടുക്കാനായത്.

Copyright © . All rights reserved