പണിക്കൻ കുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി ദൃശ്യം രീതിയിൽ വീടിന്റെ അടുക്കളയിൽ കുഴിച്ചു മൂടിയ കേസിലെ പ്രതി പണിക്കൻകുടി മാണിക്കുന്നേൽ ബിനോയിയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.
കാമാക്ഷി താമഠത്തിൽ സിന്ധു (45)വിനെയാണ് ബിനോയി ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചു മൂടിയത്. പെരിഞ്ചാംകുട്ടി വനമേഖലയിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്നലെയാണ് പോലീസ് പിടി കൂടിയത്.
കൊല നടത്തിയതിനു ശേഷം കേരളത്തിലെ വിവിധ സ്ഥലങ്ങളിലും തമിഴ്നാട്ടിലുമായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു. അടുപ്പത്തിലായിരുന്ന ഇരുവർക്കുമിടയിൽ അടുത്ത നാളുകളിൽ ഉണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
അസുഖ ബാധിതനായ ഭർത്താവിന്റെ അടുത്തേക്ക് സിന്ധു തിരികെ പോകുമെന്ന ബിനോയിയുടെ സംശയവും കൊലയ്ക്കു കാരണമായി. സംഭവ ദിവസം സിന്ധു ഫോണിൽ നോക്കിയിരുന്നതും പ്രകോപനത്തിനിടയാക്കി.
ശ്വാസം മുട്ടിച്ചും മർദിച്ചും മൃതപ്രായയാക്കിയ സിന്ധുവിനെ മരണം ഉറപ്പാക്കുന്നതിനു മുൻപു തന്നെ കുഴിച്ചു മൂടിയെന്നും ബിനോയി പോലീസിനോട് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കിയതിനു ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു.
സിന്ധുവിന്റെ ഇളയമകനെ ബിനോയിയുടെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചതിനു ശേഷമായിരുന്നു ആസൂത്രിത കൊലപാതകം. കഴിഞ്ഞ 11ന് രാത്രിയായിരുന്നു കൊല നടത്തിയത്.
കൊല്ലാനുള്ള ഉദ്ദേശത്തോടെ സിന്ധുവിന്റെ കഴുത്തിന് ഞെക്കിപ്പിടിച്ചതിനെത്തുടർന്ന് അവശയായപ്പോൾ മുറ്റത്തേക്ക് തള്ളിയിട്ടു. മരിച്ചെന്ന് കരുതി മണ്ണെണ്ണയൊഴിച്ച് കത്തിക്കാനായിരുന്നു നീക്കം.
തീകൊളുത്തിയപ്പോൾ സിന്ധു നിലവിളിച്ചു. പിന്നീട് വെള്ളമൊഴിച്ച് തീകെടുത്തിയശേഷം അനക്കമുണ്ടോയെന്ന നോക്കി. തുടർന്ന് വസ്ത്രങ്ങൾ നീക്കം ചെയ്ത് അടുക്കളയിൽ കുഴിയെടുത്ത് മൂടുകയായിരുന്നു.
മണ്ണിട്ട് അടുപ്പ് പഴയ പോലെ നിർമിച്ച് ചാണകം ഉപയോഗിച്ച് മെഴുകി. അടുപ്പിൽ തീ കത്തിക്കുകയും ചെയ്തു. ആരും കണ്ടെത്തില്ലെന്ന വിശ്വാസത്തോടെയുള്ള ആസൂത്രിത നീക്കമായിരുന്നു പ്രതിയുടേത്.
രാത്രിയിൽ നടത്തിയ കൊലയ്ക്കുശേഷം സുഹൃത്ത് മധുവിനെ കാണാൻ നെടുങ്കണ്ടത്തേക്കായിരുന്നു ബിനോയിയുടെ ആദ്യ യാത്ര. പിന്നീട് പാലക്കാട് ,ഷൊർണ്ണൂർ,തൃശൂർ എന്നിവിടങ്ങളിൽ പലതവണയെത്തി. ഇതിനിടെ അഭിഭാഷകനെ കാണുന്നതിനും മുൻകൂർ ജാമ്യം നേടുന്നതിനും ശ്രമം നടത്തി.
പണം മുൻകൂർ കിട്ടാതെ കേസിൽ ഇടപെടില്ലന്ന് അഭിഭാഷകൻ വ്യക്തമാക്കിയതോടെ ബിനോയി പണത്തിനായി പല ശ്രമങ്ങളും നടത്തി. ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും പോലീസ് നിരീക്ഷിച്ചിച്ചിരുന്നതിനാൽ ഇതിൽ നിന്നും പിൻവലിഞ്ഞു .
ഏലക്ക വിൽക്കുന്നതിനായിരുന്നു അടുത്ത നീക്കം. ഇതിനായി രണ്ടുദിവസം മുന്‍പ് പണിക്കൻകുടിയിലേക്ക് യാത്ര തിരിച്ചെങ്കിലും പോലീസ് പിടിയിലാവുമെന്ന് ഭയന്ന് തൃശൂരിലേക്ക് വീണ്ടും തിരിച്ചുപോയി.
തുടർന്ന് വീണ്ടും ഞായറാഴ്ച നാട്ടിലേക്ക് തിരിച്ചു. ആദ്യം ഒളിവിൽ കഴിഞ്ഞ പെരിഞ്ചാംകുട്ടി വന മേഖലയിലെ പാറയിടുക്കിൽ കഴിഞ്ഞു. തമിഴ്നാട്ടിലേക്ക് കടക്കാനായി ഇന്നലെ ഇവിടെ നിന്നും പുറത്തിറങ്ങിയപ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്.
പെരിഞ്ചാകുട്ടിയിൽ വാടക വീട്ടിൽ കഴിഞ്ഞിരുന്ന മകളെ കാണാനില്ലെന്ന് കഴിഞ്ഞമാസം 15-നാണ് സിന്ധുവിന്റെ മാതാവ് വെള്ളത്തൂവൽ പോലീസിൽ പരാതി നൽകിയത്.
അന്നു മുതൽ ഒപ്പം താമസിച്ചിരുന്ന ബിനോയി പോലീസ് നിരീക്ഷണത്തിലായിരുന്നു. സിന്ധുവിനെ കാണാതായപ്പോൾ മാതാവ് കുഞ്ഞുമോൾ പണിക്കൻകുടിയിൽ എത്തി ബിനോയിയെ കണ്ടിരുന്നു.
സിന്ധുവിനെ അന്വേഷിച്ചപ്പോൾ അവൾ ഇഷ്ടമുള്ള ആരൂടെയെങ്കിലും പിന്നാലെ പോയിട്ടുണ്ടാവുമെന്നായി ബിനോയിയുടെ മറുപടി.ഇതിൽ സംശയം തോന്നിയതിനാൽ കുഞ്ഞുമോൾ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകി.
പിന്നീട് സിന്ധുവിന്റെ ഇളയമകനാണ് ബിനോയിയുടെ അടുക്കളയിൽ നിർമാണ പ്രവർത്തനം നടത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾക്ക് വിവരം നൽകിയത്. ഇവർ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പിന്നീട് പോലീസിൽ വിവരമറിയിച്ചു. കഴിഞ്ഞ മൂന്നിനാണ് സിന്ധുവിന്റെ മൃതദേഹം പോലീസ് ബിനോയിയുടെ അടുക്കളയിൽ നിന്നും പുറത്തെടുത്തത്.
ബിനോയിയുടെ പേരിൽ എട്ടോളം അടിപിടിക്കേസുകൾ നിലവിലുണ്ട്. ഇതിനു പുറമെ ഭാര്യയെ മർദിച്ചതിന്റെ പേരിൽ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
ഫൈസൽ നാലകത്ത്
ഇന്ത്യൻ സിനിമയുടെ പ്രിയതാരം മമ്മൂക്കയ്ക്ക് എഴുപതാം പിറന്നാൾ ദിനത്തിൽ തികച്ചും വ്യത്യസ്തമായ ഒരു ആരാധക സമർപ്പണം. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ അതുല്യനിമിഷങ്ങൾ കോർത്തിണക്കി 7 ഭാഷകളിൽ ഒരു മ്യൂസിക് വീഡിയോ ആൽബം പുറത്തിറങ്ങി..
ദേശിയ പുരസ്‌കാര ബഹുമതി മൂന്ന് തവണ നേടിയെടുത്തുകൊണ്ട് ഇന്ത്യൻ സിനിമയുടെ നിറുകയിൽ മലയാളത്തെ സ്ഥാപിച്ച പ്രതിഭാപുണ്യത്തിനുള്ള സ്നേഹസമർപ്പണമാണ് ലുലു എക്സ്‌ചേഞ്ചും , ലുലു മണിയും മമ്മൂട്ടി ഫാൻസ് ഇന്റർനാഷണലും ചേർന്നൊരുക്കിയതാണ് ഈ വ്യത്യസ്തമായ വീഡിയോ ആൽബം..
സുവർണജൂബിലി വേളയിൽ ഈ നടനവിസ്മയത്തിന് ആശംസകളർപ്പിച്ചു കൊണ്ട്, 7 ഭാഷകളിൽ 12 പ്രശസ്ത പിന്നണി ഗായകരെ അണിനിരത്തിയ ഈ സംഗീത ആൽബം മഞ്ജു വാര്യർ , പൃഥ്വിരാജ് തുടങ്ങി മലയാള സിനിമയിലെ ഒട്ടനവധി സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത് . സെലിബ്രിഡ്ജും എഫ്എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേർന്ന് ഒരുക്കുന്ന ഈ വീഡിയോ ആൽബം, ദൃശ്യാവിഷ്‌കാരം നിർവഹിച്ചിട്ടുള്ളത് യൂസഫ് ലെൻസ്മാനാണ്. പ്രശസ്ത വയലിനിസ്റ്റ് ഫായിസ് മുഹമ്മദ് ആണ് സംഗീതം ഒരുക്കിയത്. പ്രശസ്ത പിന്നണി ഗായകരായ വിജയ് യേശുദാസ്, അഫ്സൽ ഇസ്മയിൽ, വൈഷ്ണവ് ഗിരീഷ്, സന്നിധാനന്ദൻ, സച്ചിൻ വാര്യർ, ഇഷാൻ ദേവ്, അജ്മൽ, മെറിൽ ആൻ മാത്യു, മീനാക്ഷി, ഫിദ ഫാത്തിമ തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്.
പ്രശസ്ത ഗാനരചയിതാവും സംസ്ഥാന പുരസ്‌കാര ജേതാവുമായ ബി.കെ ഹരിനാരായണൻ (മലയാളം), ഫൗസിയ അബൂബക്കർ (ഉർദു), സുരേഷ് കുമാർ രവീന്ദ്രൻ (തമിഴ്), വിനോദ് വിജയൻ (തെലുങ്ക്, കന്നഡ), യഹിയ തളങ്കര (ഉർദു), ഷാജി ചുണ്ടൻ (ഇംഗ്ലീഷ്), അബ്ദുൽ അസീസ് (അറബിക്) തുടങ്ങിയവരുടെതാണ് ഗാനരചന. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് കൂടാതെ അറബിക് ഭാഷയിലുമാണ് താരരാജാവിനുള്ള സമർപ്പണം. ഗായകർക്കൊപ്പം പ്രശസ്ത മോഡലും ബാലതാരവുമായ ഇവാനിയ നാഷും കേരളത്തിലെയും ഗൾഫ് രാജ്യങ്ങളിലെയും നിരവധി കുട്ടികളും ദുബായ് ജാസ് റോക്കേഴ്സിലെ 20 നർത്തകരും ഈ ആൽബത്തിലുണ്ട്.
പുറത്തിറങ്ങിയ മണിക്കൂറുകൾക്കുള്ളിൽ തന്നെ മമ്മൂട്ടി ആരാധകർ നെഞ്ചിലേറ്റിയിരിക്കുകയാണ് താരത്തിനുള്ള ഈ ഗാന സമർപ്പണം കെ.കെ. മൊയ്തീൻ കോയ, ഫൈസൽ നാലകത്ത്, റസൽ പുത്തൻപള്ളി, ഷംസി തിരൂർ, നാഷ് വർഗീസ്, ഷൈൻ രായംസ് സിഞ്ചോ നെല്ലിശ്ശേരി, സണ്ണി മാളിയേക്കൽ യൂ.എസ്.എ എന്നിവരാണ് ഇതിന്റെ അണിയറ പ്രവർത്തകർ.
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ഏതാണെന്ന് ചോദിച്ചാൽ ആദ്യം മനസിലേക്ക് വരിക ഹോളി സീ എന്നറിയപ്പെടുന്ന 0.44 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള വത്തിക്കാൻ സിറ്റിയായിരിക്കും. എന്നാൽ ഏറ്റവും ചെറുരാഷ്ട്രമെന്ന പദവി സീലൻഡ് എന്ന രാജ്യത്തിന് അവകാശപ്പെട്ടതാണെന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും ! അങ്ങനെയും ചില ചെറു രാജ്യങ്ങൾ ഈ ലോകത്തുണ്ട്.
ചില വ്യക്തികൾ സ്വതന്ത്രരാഷ്ട്രങ്ങളായി പ്രഖ്യാപിച്ച ഇത്തരം പ്രദേശങ്ങൾ മൈക്രോനേഷനുകൾ എന്നറിയപ്പെടുന്നു. ഏതെങ്കിലും രാജ്യത്തിനുള്ളിലോ സമുദ്രാതിർത്തിക്കുള്ളിലോ ദ്വീപ് സമൂഹത്തിലോ ആണ് വലുതായി ആളും പേരുമൊന്നുമില്ലാത്ത ഈ സൂഷ്മരാഷ്ട്രങ്ങൾ നിലനിൽക്കുന്നത്. യഥാർത്ഥത്തിൽ ഇവ ഒരു രാഷ്ട്രമല്ല എന്നത് പോലെ യാതൊരുവിധ അംഗീകാരവും ഇല്ലായെന്നതാണ് സത്യം. എന്നാൽ ഇവയെ രാഷ്ട്രമായി പ്രഖ്യാപിച്ചിട്ടുള്ളവർ അത് സമ്മതിച്ചു തരില്ല എന്നതാണ് വസ്തുത. അങ്ങനെയൊരു രാഷ്ട്രമാണ് സീലാൻഡ്.
ഇംഗ്ലണ്ടിലെ രണ്ടാമത്തെ വലിയ തുറമുഖമായ ഫെലിക്സ് ടൗണിൽ നിന്ന് 10 കിലോമീറ്റർ അകലെ കടലിൽ രണ്ട് പടുകൂറ്റൻ തൂണുകളിൽ ഉറപ്പിച്ചിട്ടുള്ള ഒരു പ്ലാറ്റ്‌ഫോം ആണ് സീലൻഡ് എന്ന സൂക്ഷ്മരാഷ്ട്രം. റഫ്‌സ് ടവർ എന്നും ഫോർട്ട് റഫ്‌സ് (Fort Roughs ) എന്നും പേരുള്ള ഈ തട്ടിൻപ്പുറ രാജ്യത്തിന് 550 ചതുരശ്ര മീറ്റർ (550 m.sq) മാത്രമാണ് വലിപ്പം.
രണ്ടാം ലോകമഹായുദ്ധകാലത്ത് കാവലിന് വേണ്ടി ബ്രിട്ടൻ സ്ഥാപിച്ച നിരവധി കടൽക്കൊട്ടകളിൽ ഒന്നാണ് ഫോർട്ട് റഫ്‌സ്. ഗയ് മോൺസൽ എന്ന ഇന്ത്യൻ വംശജനായ എൻജിനിയർ രൂപകൽപ്പന ചെയ്ത ഫോർട്ട് റഫ്‌സ് “ഗയ് മൊൺസൽ സീഫോർട്ട് ” എന്നും അറിയപ്പെട്ടിരുന്നു. ജർമൻകാരുടെ ഭീഷണിയിൽ നിന്ന് എസെക്‌സിലെ ഹാർവിച്ച് തുറമുഖത്തിന്റെ സംരക്ഷണത്തിനായും അന്താരാഷ്ട്ര കപ്പൽ ചാനലിലൂടെയുള്ള കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിനും വേണ്ടിയുമാണ് 1943- ൽ ഫോർട്ട് റഫ്‌സ് സ്ഥാപിച്ചത്. രണ്ട് കൂറ്റൻ തൂണുകൾക്ക്മേൽ ഉറപ്പിച്ച വീതിയുള്ള ഓയിൽ റിഗ് പോലുള്ള ഒരു പ്ലാറ്റ്‌ഫോമാണിത്. രണ്ടാം ലോകയുദ്ധകാലത്ത് നൂറു മുതൽ മുന്നൂറ് വരെ നാവിക ഉദ്യോഗസ്ഥർ ഇവിടെ തങ്ങിയിരുന്നത്രെ. യുദ്ധമവസാനിച്ചപ്പോൾ ജർമൻ ആക്രമണത്തെ തടയാൻ നിർമ്മിച്ച ഈ കടൽക്കോട്ട ബ്രിട്ടീഷ് നാവികസേന ഉപേക്ഷിക്കുകയായിരുന്നു.
1965-ൽ റോയൽ നേവി ഡി കമ്മിഷൻ ചെയ്ത കടൽക്കോട്ട ജാക്ക് മൂർ, മകൾ ജെയിൻ എന്നിവർ പൈറേറ്റ് റേഡിയോ പ്രക്ഷേപണത്തിനായി സ്വന്തമാക്കുകയായിരുന്നു. അനധികൃതമായി റേഡിയോ പ്രക്ഷേപണം നടത്തുന്നതിന് വേണ്ടി പാഡി റോയ് ബെയ്റ്റ്സ് (Paddy Roy Bates ) എന്നയാളും കുടുംബവും1967-ൽ ജാക്ക് മൂറിനെ തല്ലിയോടിച്ച് കടൽത്തട്ടിനെ സ്വന്തമാക്കുകയും, തങ്ങളുടെ റേഡിയോ പ്രക്ഷേപണത്തിന്റെ ആസ്ഥാനമാക്കാൻ തീരുമാനിക്കുകയും ചെയ്തു. പ്രിൻസ് റോയ് ഒന്നാമൻ എന്ന് സ്വന്തം പേര് പരിഷ്കരിച്ച ബെയ്റ്റ്സ്, ഫോർട്ട് റഫ്സിനെ ഒരു സ്വതന്ത്ര പ്രിസിപ്പാലിറ്റിയായും പുത്രൻ മൈക്കേലിനെ പ്രിൻസ് റീജന്റ് മൈക്കേൽ എന്ന യുവരാജാവായും പ്രഖ്യാപിച്ചു.
ബ്രിട്ടീഷ് സർക്കാർ ബലം പ്രയോഗിച്ച് റഫ്‌സ് ടവർ പിടിച്ചെടുക്കാൻ ഒരിക്കൽ ശ്രമിച്ചെങ്കിലും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനായി അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി അത് തടഞ്ഞതായി രേഖകൾ വ്യക്തമാക്കുന്നു. ഫോർട്ട് റഫ്‌സ് ബ്രിട്ടന്റെ സമുദ്രാതിർത്തിക്ക് വെളിയിലാണെന്നും, അത്കൊണ്ട് തന്നെ ബ്രിട്ടീഷ് നിയമങ്ങൾ സീലൻഡിന് ബാധകമല്ലെന്നാണ് ബെയ്റ്റ്സ് അവകാശപ്പെട്ടിരുന്നത്.
1978-ൽ ഒരു ജർമ്മൻ കോടതിയും 1990-ൽ അമേരിക്കയിലെ ഒരു കോടതിയും സീലാൻഡ് ഒരു രാജ്യമല്ലെന്ന് വിധിക്കുകയുണ്ടായി. എന്നാൽ ഈ കോടതി വിധികളൊന്നും ബെയ്റ്റ്സ് അംഗീകരിച്ചില്ല. മാത്രമല്ല, 2004 നവംബർ 25 – ന് ബ്രിട്ടനിലെ സണ്ടർലൻഡ് യൂണിവേഴ്സിറ്റി നടത്തിയ മൈക്രോനേഷൻസ് കോൺഫെറൻസിൽ സീലാൻഡിനെ പ്രതിനിധികരിച്ച് അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. രാജാവാണെന്ന് അവകാശപ്പെട്ട് തന്റെ രാജ്യത്തെ അംഗീകരിക്കണമെന്ന് ലോകരാജ്യങ്ങളോട് അഭ്യർഥിക്കുകയുണ്ടായി. പാഡി ബെയ്റ്റ്സും കുടുംബവും ലോകയാത്രയ്ക്ക് ബ്രിട്ടീഷ് പാസ്പോർട്ടാണ് ഉപയോഗിക്കുന്നത്.
1978-ൽ ജർമൻകാരനായ അച്ചൻ ബാക് കൂലിപട്ടാളക്കാരെ ഉപയോഗിച്ച് സീലാൻഡ് ആക്രമിച്ചു. പാടി ബെറ്റ്സും ഭാര്യയും അക്രമണസമയത്ത് ഇംഗ്ലണ്ടിലായിരുന്നു. അവരുടെ മകൻ മൈക്കിൾ തടവിലാക്കപ്പെട്ടു. എന്നാൽ പിന്നീട് നടന്ന തിരിച്ചടിയിൽ സീലാൻഡ് തിരിച്ചു പിടിക്കുകയും അച്ചൻ ബാക്കിനെയും കൂട്ടാളികളെയും രാജ്യദ്രോഹ കുറ്റം ചുമത്തി തടവിലാക്കി. തുടർന്ന്, നെതർലാൻഡ്, ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ അട്ടിമറിയിൽ പങ്കെടുത്ത തങ്ങളുടെ പൗരന്മാരുടെ മോചനത്തിനായി ബ്രിട്ടനുമായി നയതന്ത്ര ചർച്ചകൾ ആരംഭിച്ചു. ഒടുവിൽ ജർമ്മനി സീലാൻഡുമായി നടത്തിയ ചർച്ചയെത്തുടർന്ന് തടവിലാക്കപ്പെട്ടവർ മോചിപ്പിക്കപ്പെട്ടു. 35000 അമേരിക്കൻ ഡോളർ പിഴയടക്കേണ്ടിയും വന്നു. അച്ചൻ ബാക്കിന് സീലാൻഡ് പൗരത്വം ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ അദ്ദേഹം ജർമനിയിൽ ഇരുന്നുകൊണ്ട് സീലാൻഡിനെതിരായ വിമത നീക്കത്തിന് നേതൃത്വം നൽകി. അദ്ദേഹം തന്റെ പിൻഗാമിയായി യോഹന്നാസ് സൈഗറെ പ്രഖ്യാപിച്ചു.
1969-ൽ സീലാൻഡ് ആദ്യത്തെ തപാൽ സ്റ്റാമ്പ് പുറപ്പെടുവിച്ചിരുന്നു. റഫ്‌സ് ടവറിൽ നിന്ന് നിന്ന് ബെൽജിയത്തിലേക്ക് തപാൽ കൊണ്ട് പോകാൻ ഹെലികോപ്റ്റർ സർവിസും ഏർപ്പെടുത്തി. 1972-ൽ സീലാൻഡ് സ്വന്തം നാണയമായ സീലാൻഡ് ഡോളറും പുറത്തിറക്കി. പ്രത്യേകം മൂല്യമൊന്നുമില്ലാത്ത ഇവ നാണയശേഖരക്കാർക്ക് മാത്രമേ ഉപകാരപ്പെടൂ. 1975-ൽ സ്വന്തമായി ഭരണഘടനയും പാസ്‌പോർട്ടും ദേശിയ പതാകയും ദേശീയഗാനവും ഉണ്ടാക്കിയ പാഡി ബെയ്റ്റ്സ് കുടുംബ വകയായി ഇന്ന് രാജ്യത്തിന് സ്വന്തമായി ഫുട്ബാൾ ടീമും ഉണ്ട്. 2012-ൽ പാഡി ബെയ്റ്റ്സും 2016 -ൽ ഭാര്യ ജോഹനയും അന്തരിച്ചു.
രാജ്യത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചതായി പറയപ്പെടുന്നു. സ്വയം പ്രഖ്യാപിത രാജാവായ റോയ് ബെയ്റ്റ്സിന്റെ മകൻ മിഷേൽ ബെയ്റ്റസാണ് നിലവിലെ രാജാവ്. ജെയിംസ് രാജകുമാരനാണ് അടുത്ത കിരീടാവകാശി. 2002-ലെ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യ 27 ആണ്. നാല് പേർ സ്ഥിരതാമസക്കാരായി സീലാൻഡിൽ ഉണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്ക ആണെങ്കിലും സീലാൻഡിന്റെ കൂറ്റൻ തൂണുകൾ നിൽക്കുന്ന കടലും അതുവഴി സീലാൻഡിന്റെ കരയായ ആ ചെറിയ പ്ലാറ്റ്‌ഫോമും ബ്രിട്ടന്റെ വകയാണ്..
ബാലയുടെ വിവാഹം കഴിഞ്ഞതായി വാർത്തകൾ വന്നുവെങ്കിലും ഇന്നലെയാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹ റിസപ്‌ഷന്റെ കാര്യം താരം അറിയിച്ചത്. റിസപ്‌ഷനിൽ നടന്മാരയ ഉണ്ണി മുകുന്ദൻ, മുന്ന, ഇടവേള ബാബു എന്നിവരുൾപ്പടെ സിനിമാ മേഖലയിൽ നിന്നുള്ള ബാലയുടെ ചില സുഹൃത്തുക്കളും പങ്കെടുത്തു. റിസപ്ഷന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു.
ഇപ്പോഴിതാ വിവാഹവേദിയിൽ നിന്ന് നേരേ ബാല ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് യൂട്യൂബ് ഹിറ്റ് ചാർട്ടുകളിലിടം നേടുന്നത്. വിവാഹത്തെ പറ്റിയും മകളെ പറ്റിയുമൊക്കെ ബാല മനസ് തുറക്കുന്നുണ്ട്. ഭാര്യയായ ഡോക്ടർ എലിസബത്തിനെ കുറിച്ചും ബാല വാചാലയായി.
അഭിമുഖത്തിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്
പ്രൊപ്പോസ് ചെയ്തതതിനെ കുറിച്ചാണ് ആദ്യം ഇരുവരും തുറന്ന് പറഞ്ഞത്. ബാലയെ ഫേസ്ബുക്ക് വഴി പ്രൊപ്പോസ് ചെയ്യുകയായിരുന്നുവെന്ന് എലിസബത്ത് ചെറുനാണത്തോടെ പറഞ്ഞു. ഞാൻ പത്ത് പ്രാവശ്യം ചോദ്യം ചോദിച്ചാൽ ഒറ്റത്തവണയാണ് എലിസബത്ത് മറുപടി പറയുക. എൻ്റെയടുത്ത് മാത്രമാണ് കൂടുതൽ സംസാരിക്കാറുള്ളതെന്ന് ബാല പറയുന്നു.
ചെറുപ്പത്തിലേ എല്ലുവിന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. പിന്നെ എൻ്റെ ജീവിതം ആ വഴിയേ പോയി. പിന്നെ കുറച്ച് കാലങ്ങൾക്ക് മുൻപാണ് പ്രൊപ്പോസ് ചെയ്തത്. ആദ്യം ദേഷ്യപ്പെടുകയായിരുന്നു. പിന്നെയാണ് പ്രൊഫഷനെ കുറിച്ച് ചോദിച്ചത്. ഡോക്ടറാണ് എന്ന് പറഞ്ഞപ്പോൾ എന്നെ പോലെ ഒരാളെ നിനക്ക് വേണോ നല്ല സൌന്ദര്യമുള്ള കുറെ ചെക്കന്മാർ വേറെയുണ്ടല്ലോ, നീ ഒരു ഡോക്ടറല്ലേ എന്നായിരുന്നു തൻ്റെ ആദ്യ മറുപടിയെന്നും ബാല പറയുന്നു.
ബാലയെ പറ്റി പറയാനുള്ളതെന്തെന്ന ചോദ്യത്തിന് മറുപടിയായി എലിസബത്ത് പറഞ്ഞത് നല്ലൊരു മനുഷ്യനാണ് എന്നാണ്. കുട്ടികളെ പോലെയാണ് ബാലയെന്നും എലിസബത്ത് പറഞ്ഞു. തന്നെ പുറമെ കാണുമ്പോഴുള്ള പരുക്കനായ സ്വഭാവം കണ്ട് എല്ലാവരും വിചാരിക്കുന്നത് താൻ അത്തരത്തിലൊരാളാണ് എന്നാണ്, പക്ഷേ സത്യത്തിൽ താൻ വളരെ കൂളായ മനുഷ്യനാണെന്ന് ബാലയും പറയുന്നു.
ആദ്യം ബാലയോട് ഇഷ്ട്ടം പറഞ്ഞപ്പോൾ വീട്ടിൽ പറഞ്ഞിരുന്നില്ലെന്ന് എലിസബത്ത് പറയുന്നു. പക്ഷേ അറിഞ്ഞപ്പോൾ ഇതൊന്നും ശരിയാവില്ല, അത് സെലിബ്രിറ്റിയാണ്, നമ്മൾ കണ്ട കുടുംബജീവിതമായിരിക്കില്ല അവിടെ എന്നൊക്കെയാണ് പറഞ്ഞത്. ബുദ്ധിമുട്ടായിരിക്കുമെന്നും ഇതുവരെ കണ്ട് ശീലിച്ച ജീവിതമാകില്ലെന്നുമായിരുന്നു വീട്ടിൽ നിന്നും ലഭിച്ച പ്രതികരണമെന്നും എലിസബത്ത് പറയുന്നു.
സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ എതിർപ്പുണ്ടായിരുന്നോ എന്ന ചോദ്യത്തോട് അങ്ങനെ എതിർക്കുന്നവർ തൻ്റെ കുടുംബത്തിൻ്റെ ഭാഗമായതാണെന്ന് കരുതുന്നില്ലെന്ന് ബാല മറുപടി നൽകി. ഇന്നും ഈ അവസ്ഥയിലും കൊറോണ നിലനിൽക്കുന്ന പശ്ചാത്തലമായിട്ടുകൂടി ജനങ്ങൾ ചിന്തിക്കുന്നത് റിലീജിയൺ എന്ന വേർതിരിവോടുകൂടിയാണ്. ഇന്നലെ നടന്ന ചടങ്ങിലും മതത്തിൻ്റെ പേരു പറഞ്ഞ് ചിലർ പേരെടുത്തു പറയാനാഗ്രഹിക്കുന്നില്ല, ചിലർ വന്നില്ല. അവരെ കുറ്റപ്പെടുത്തുന്നില്ല. അവരവരുടെ ഇഷ്ടം, ആയിക്കോട്ടെ. ഞങ്ങളുടെ കാര്യമെടുത്താൽ അതിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. ബൈബിളിൽ യേശുക്രിസ്തു പറയുന്നത് എല്ലാവരെയും സ്നേഹിക്കാനാണ്. ഞങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും നടൻ പറഞ്ഞു. ഭാര്യയെ കുറിച്ചും മതം മാറുന്നതിനെ കുറിച്ചുമൊക്കെയുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് താരം കൃത്യമായ മറുപടി നൽകുന്നുമുണ്ടായിരുന്നു. ഞങ്ങൾക്ക് മതമില്ലെന്നാണ് അവരോട് പറയാനുള്ളതെന്നും ബാല പറഞ്ഞു.
തന്റെ മകളെ കുറിച്ചും ബാല അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.
നിങ്ങളുടെ മകളെ മറന്നോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. ഞാനെൻ്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയാമോ, എലിസബത്തിൻ്റെ മുന്നിൽ വെച്ചാണ് ഞാനിത് പറയുന്നത്. അറിയാത്തവർ മറ്റുള്ളവരുടെ ജീവിതത്തെ പറ്റി സംസാരിക്കരുത്. അവരുടെ ജീവിതത്തിൽ കുറെ കഷ്ടപ്പാടുകളുണ്ടായിട്ടുണ്ടാകും.മറ്റുള്ളവരുടെ കാര്യത്തിൽ കമൻ്റടിക്കുമ്പോൾ മനസിന് കിട്ടുന്ന ഒരു റിലീഫ്. മകളെ എലിസബത്തിനെ പരിചയപ്പെടുത്തിയോ എന്ന അവതാരകൻ്റെ ചോദ്യത്തോട് ആ വിഷയം നമുക്ക് വിടാം എന്നായിരുന്നു ബാലയുടെ പ്രതികരണം.
വിവാഹത്തിന് മുൻപ് ഒരുപാട് പേടികളുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ താരതമ്യപ്പെടുത്തലുകൾ നടന്നു. അതിനെ പറ്റി ചോദിച്ചപ്പോൾ ബാല പറഞ്ഞത് അവരൊക്കെ ഭീരുക്കളാണ് എന്നാണ്. മുഖമോ വിലാസമോ ഇല്ലാത്തവരാണ് ഇതിനു പിന്നിലുള്ളത്, എന്നെക്കൊണ്ട് പറ്റുന്ന കാര്യങ്ങൾ ചെയ്ത് മറ്റുള്ളവർക്ക് മുന്നിൽ എങ്ങനെ നന്മ ചെയ്ത് മാതൃകയാകാം എന്നതാണ് ഞാൻ ചെയ്ത് കാണിക്കുന്നത്. എന്നാൽ ഈ വിമർശിക്കുന്നവർ അതിനു മുതിരില്ലല്ലോ. അവരുടെ പോക്കറ്റിൽ നിന്ന് ഒരു പത്തു രൂപ എടുത്ത് നന്മ ചെയ്യാൻ അവർക്കാവില്ലല്ലോ. മറ്റുളളവരുടെ ജീവിതത്തിൽ നുഴഞ്ഞു കയറി അവരുടെ ജീവതത്തെ പറ്റി അഭിപ്രായം പറയുകയാണ് അവർ ചെയ്യുന്നത്.
രണ്ട്പേരും ആദ്യമായി ഒന്നിച്ച് പോയത് ചെന്നൈയ്ക്കാണ് എന്നും പിന്നെ മൂന്നാറ് പോയിരുന്നെന്നും ബാല പറയുന്നു. എലിസബത്തിന് സംസാരിക്കാൻ ബാല അവസരം കൊടുക്കുന്നില്ലെന്ന് ഇതിനു താഴെയും കമൻ്റ് വരുമെന്നും ബാല തമാശരൂപേണ പറയുന്നു.
വിവാഹത്തെക്കുറിച്ച് സുഹൃത്തുക്കളോടാരോടും പറഞ്ഞിരുന്നില്ല, നേരേ ചെന്നൈയിൽ പോയി അമ്മയോട് പറഞ്ഞു. കല്യാണം കഴിക്കാൻ തീരുമാനിച്ച വിവരം പറഞ്ഞപ്പോഴേ അമ്മ ദൈവത്തിന് നന്ദി പറയുകയായിരുന്നു. പിന്നെ ഒട്ടും വൈകാതെ അമ്മ താലിയെടുത്ത് തരികയായിരുന്നു ചെയ്തത്. മനസ് മാറുന്നതിന് മുൻപ് കെട്ടട്ടെ എന്ന് കരുതുകയായിരുന്നുവെന്നും ബാല ചിരിച്ചുകൊണ്ട് പറഞ്ഞു.
എന്റെ അച്ഛനെ പോലെ തന്നെയാണ് എലിസബത്തിന്റെ അച്ഛന്‍. എന്റെ അമ്മയ്ക്ക് ഇവിടെത്താൻ സാധിച്ചില്ല. പക്ഷേ എലിസബത്തിന്റെ അമ്മ എനിക്കും അമ്മയാണ്. എനിക്ക് എലിസബത്തിനെ മാത്രമല്ല കിട്ടിയത്. ഒരു കുടുംബത്തെ തന്നെയാണ്. വിവാഹത്തിന് ക്ഷണിച്ചപ്പോൾ ബന്ധുക്കളെ പറ്റി അവർ ചോദിച്ചു. നിങ്ങൾ തന്നെയാണ് ഞങ്ങളുടെ ബന്ധുക്കൾ എന്നായിരുന്നു നൽകിയ മറുപടി അതിൽ തന്നെ എല്ലാമുണ്ടല്ലോ എന്ന് ബാല പറയുന്നു.
തനിക്കേറ്റവുമിഷ്ടപ്പെട്ട ബാലയുടെ സിനിമകൾ ബിഗ് ബിയും പുതിയ മുഖത്തിലെ തട്ടും മുട്ടും താളം ഡാൻസ് നമ്പർ ഗാനവുമാണെന്നും അഭിമുഖത്തിൽ എലിസബത്ത് പറയുന്നു
ഇസ്ലാമിക ഭീകരതയാണ് ലോകത്തിന് ഏറ്റവും വലിയ സുരക്ഷാ ഭീഷണിയെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍.ആശയമെന്ന നിലയിലും, അക്രമത്തിലൂടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നു എന്നതിനാലും ഇസ്ലാമിക ഭീകരവാദം ലോകത്തിന് ഏറ്റവും വലിയ സുരക്ഷാ ഭീഷണിയാണ്. അഫ്ഗാനിലെ താലിബാന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബ്ലെയറിന്റെ പ്രതികരണം.
ആഗോള ഇസ്ലാമികവത്കരണ ശക്തികളില്‍ ഏറ്റവും പ്രധാന സ്ഥാനത്തുള്ളത് താലിബാനാണെന്നും ടോണി ബ്ലെയര്‍ പറഞ്ഞു. ഇസ്ലാമിക ഭീകരവാദത്തില്‍ അടിയുറച്ച മതമൗലിക വാദികള്‍ ലക്ഷ്യം നേടാന്‍ അക്രമം ആവശ്യമാണെന്നും, ഇതിനായി ആയുധം എടുക്കാമെന്നും വിശ്വസിക്കുന്നത് വലിയ ഭീഷണി തന്നെയാണ്. ആഗോള ഇസ്ലാമിക വത്കരണത്തില്‍ പ്രധാന പങ്ക് താലിബാനാണ്. താലിബാന് പുറമേ ഇതില്‍ നിരവധി സംഘങ്ങള്‍ പങ്കാളികളാണ്. ഇവരെല്ലാം ഒരേ ആശയത്തെ പ്രതിനിധീകരിക്കുന്നുവെന്നും ബ്ലെയര്‍ ചൂണ്ടിക്കാട്ടി.
കോവിഡ് ആഘാതം നേരിടാൻ സഹായമായി എൻഎച്ച്‌എസിന് അടുത്ത ആറ് മാസത്തിനുള്ളിൽ 5.4 ബില്യൺ ഡോളർ അധികമായി ലഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. മഹാമാരി മൂലം കാലതാമസം നേരിടുന്ന ആശുപത്രി വെയ്റ്റിംഗ് ലിസ്റ്റുകളുടേയും മറ്റ് ചികിത്സകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെയും ശോചനീയാവസ്ഥ പരിഹരിക്കാൻ അധിക ഫണ്ടിംഗ് സഹായിക്കും.
നിലവിൽ ഇംഗ്ലണ്ടിൽ എൻഎച്ച്എസ് ആശുപത്രി ചികിത്സയ്ക്കായി ഏകദേശം അഞ്ച് ദശലക്ഷം ആളുകൾ കാത്തിരിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ വേനൽക്കാലത്ത് കണക്കുകൾ റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു. അടുത്ത ശരത്കാലത്തോടെ 14 ദശലക്ഷം ആളുകൾ എൻഎച്ച്‌എസ് കാത്തിരിപ്പ് പട്ടികയിൽ ഉണ്ടാകുമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
5.4 ബില്യൺ പൗണ്ട് ധനസഹായം എൻഎച്ച്‌എസിന് നിലവിലുള്ള കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യാനും വെയിറ്റിംഗ് ലിസ്റ്റുകൾ തീർപ്പാക്കാനും നിർണ്ണായകമാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. എന്നാൽ കൂടുതൽ ആളുകൾ ചികിത്സാ സഹായത്തിനായി മുന്നോട്ട് വരുന്നതിനാൽ വെയിറ്റിംഗ് ലിസ്റ്റുകൾ മെച്ചപ്പെടുന്നതിന് മുമ്പ് സ്ഥിതി മോശമായേക്കുമെന്നും അദ്ദേഹം സമ്മതിച്ചു.
ചികിത്സാ സഹായം ആവശ്യമുള്ളവർക്കായി എൻ. എച്ച്. എസ് തുറന്നിരിക്കുന്നതായും രാജ്യത്തുടനീളമുള്ള രോഗികൾക്ക് പതിവ് പ്രവർത്തനങ്ങളും ചികിത്സകളും നൽകുന്നതിന് എൻ. എച്ച്. എസിനെ പിന്തുണയ്ക്കാൻ സർക്കാരിനാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ജാവിദ് രോഗികൾക്ക് ഉറപ്പ് നൽകി.
കോവിഡ് വെയിറ്റിംഗ് ലിസ്റ്റ് പ്രതിസന്ധി നേരിടാൻ സഹായിക്കുന്നതിനുള്ള 1 ബില്യൺ പൗണ്ടും ഈ പുതിയ പ്രഖ്യാപനത്തിൽ ഉൾപ്പെടും. രോഗികളേയും ജീവനക്കാരേയും മഹാമാരിയിൽ നിന്നും സുരക്ഷിതമാക്കാനായി മെച്ചപ്പെട്ട വൈറസ് നിയന്ത്രണ നടപടികൾക്കായി 2.8 ബില്യൺ പൗണ്ടാണ് നീക്കി വച്ചിരിക്കുന്നത്. കൂടാതെ ആശുപത്രി ഡിസ്ചാർജ് പ്രോഗ്രാം എന്ന പേരിൽ കൂടുതൽ കിടക്കകൾ ലഭ്യമാക്കാൻ 478 മില്യൺ പൗണ്ടും വകയിരുത്തി.
കോവിഡ് പോരാട്ടത്തിൽ എൻ. എച്ച്. എസ് ജനങ്ങൾക്കൊപ്പം നിന്ന കാര്യം ഓർമ്മിപ്പിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ കോവിഡ് രോഗികളെ ചികിത്സിക്കുന്നത് വലിയ വെയിറ്റിംഗ് ലിസ്റ്റുകൾ സൃഷ്ടിച്ചതായും കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിലെ സോഷ്യൽ കെയർ ഫണ്ടിംഗിനായുള്ള ദീർഘകാല പദ്ധതികൾ ഉടൻ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രിയെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ നൽകുന്ന സൂചന.
ഒരു കാലത്ത് മിമിക്രി വേദികളിലൂടെയും സിനിമയിലൂടെയും ആരാധകരെ പൊട്ടിച്ചിരിപ്പിച്ച താരമാണ് രാജീവ് കളമശ്ശേരി. മുന്‍ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയെ അണുവിട തെറ്റാതെ അനുകരിക്കാനുള്ള കഴിവാണ് രാജീവിന്റെ പ്രശസ്തനാക്കിയത്.
എകെ ആന്റണിക്ക് പുറമേ വെള്ളാപ്പള്ളി നടേശന്‍, ഒ രാജഗോപാല്‍, കെ ആര്‍ ഗൗരിയമ്മ, തുടങ്ങി നിരവധി താരങ്ങളെ അവതരിപ്പിച്ചിരുന്ന താരമാണ് രാജീവ്.
നാടക വേദിയില്‍ നിന്ന് കലാജീവിതം ആരംഭിച്ച രാജീവ് 12-ാമത്തെ വയസില്‍ തുടങ്ങിയതാണ് ഈ കരിയര്‍. നിരവധി മിമിക്രി വേദികളില്‍ ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്തിട്ടുള്ള താരം ഇരുപത്തിയഞ്ച് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരത്തിന്റെ ഇപ്പോഴത്തെ ജീവിതം അതിജീവനത്തിന്റേതാണ്.
രണ്ട് തവണ ഹൃദയ സ്തംഭനവും പക്ഷാഘാതവും വന്നതോടെ ഓര്‍മ്മശക്തി പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇതിനിടെ തന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങള്‍ താരം തന്നെ തുറന്ന് പറയുകയാണിപ്പോള്‍.
വര്‍ഷങ്ങളോളം കലാലോകത്ത് തിളങ്ങി നിന്ന താരം ഇപ്പോള്‍ നിരവധി പരീക്ഷണങ്ങളിലൂടെ കടന്ന് പോവുകയാണ്. കുറച്ചു കാലം മുമ്പ് ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലൂടെ ആയിരുന്നു രാജീവിന്റെ ജീവിതത്തിലെ ദുരവസ്ഥ മലയാളികള്‍ അറിഞ്ഞത്.
ആ അഭിമുഖത്തില്‍ രാജീവ് കളമശ്ശേരിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഒരിക്കല്‍ ഒരു ചടങ്ങിനെത്താനുള്ള തിടുക്കത്തില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെ പെട്ടിയില്‍ കാലുടക്കി വീണ് മൂന്ന് ദിവസത്തോളം ആശുപത്രിയിലായി.
അതില്‍ നിന്നും എളുപ്പത്തില്‍ സുഖം പ്രാപിച്ചു എങ്കിലും സ്വന്തമായി ഇറക്കാന്‍ വച്ചൊരു ഷോ മൂന്നോളം എപ്പിസോഡുകള്‍ ഷൂട്ട് ചെയ്തിട്ടും മുടങ്ങിയതോടെ കടബാധ്യതയായി മാറി. എന്നാലും തട്ടിയും മുട്ടിയും മുന്നോട്ട് പോയി. അതിനിടയിലാണ് ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയത്.
ആ ബന്ധത്തിലുണ്ടായ മൂന്ന് മക്കളെയും നോക്കിയത് രാജീവിന്റെ ഉമ്മയായിരുന്നു. അതിനിടെ ഉമ്മ കാന്‍സര്‍ രോഗിയായി. പിന്നീട് വീട് പണയം വച്ച് സഹോദരിയുടെയും സഹോദരന്റെയും വീടുകളിലായിരുന്നു താമസം.
അങ്ങനെ പോവുന്നതിന് ഇടയില്‍ വീണ്ടും ചെറിയ ഷോകളും വര്‍ക്കുമൊക്കെ കിട്ടി തുടങ്ങി. ജീവിതം തട്ടിയും മുട്ടിയും മുന്നോട്ട് പോവുന്നതിന് ഇടയിലാണ് രണ്ടാം വിവാഹം.
അതിലൊരു മകളുമുണ്ടായി എല്ലാമൊന്ന് ശാന്തമായി വരുന്നതിന് ഇടയിലാണ് താരത്തിന് അടുത്ത പരീക്ഷണം ജീവിതത്തില്‍ ഉണ്ടാകുന്നത്.
2019 ജൂലൈയില്‍ വന്നൊരു കൈവേദന പരിശോധിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് രണ്ട് തവണ ഹാര്‍ട്ട് അറ്റാക്ക് വന്നു എന്നറിയുന്നത്.
ആ ഹൃദയ സ്തംഭനമായിരുന്നു പിന്നീട് ജീവിതത്തെ കീഴ്‌മേല്‍ മറിച്ചത്. ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തി അടുത്ത ദിവസം കുളിമുറിയില്‍ തലയടിച്ച് വീണു.
അന്നേരമാണ് പക്ഷാഘാതമാണെന്ന് അറിയുന്നത്. സ്വന്തം കുട്ടികളുടെയും വീട്ടുകാരുടെയും പേര് പോലും മറക്കുന്ന അവസ്ഥയിലെത്തി. അവിടെ നിന്നുമാണ് ജീവിതത്തിലേക്ക് തിരിച്ച് വന്ന് തുടങ്ങിയതെന്ന് രാജീവ് പറയുന്നു.
ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതോടെ അതിലുണ്ടായ മൂന്ന് മക്കളെയും രണ്ടാം ഭാര്യ സൈനബയാണ് നോക്കുന്നത്. സഅടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ചികിത്സ മുമ്പോട്ടു പോകുന്നത്. ഓര്‍മ തിരികെക്കൊണ്ടു വരാനുള്ള പരിശീലനത്തിലാണ് രാജീവ് ഇപ്പോള്‍.
സുരേഷ് ഗോപി ഒരു സാധുവായ മനുഷ്യനാണെന്ന് നടന്‍ ഇന്നസെന്റ്. അദ്ദേഹം ബിജെപിയാണോ എന്നൊന്നും നമ്മള്‍ നോക്കേണ്ട കാര്യമില്ലെന്നും, വളരെ ക്ലീന്‍ കക്ഷിയാണെന്നും താരം പറഞ്ഞു. ഒരു പരിപാടിയില്‍ മേജര്‍ രവിയുമായി സംസാരിക്കവെയായിരുന്നു പ്രതികരണം.
‘സുരേഷ് ഗോപി ഒരു സാധുമനുഷ്യനാണ്. അത് അദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് അറിയാം. അദ്ദേഹം ബി.ജെ.പിയാണോ മറ്റേതാണോ എന്നൊന്നും നമ്മള്‍ നോക്കേണ്ട കാര്യമില്ല, അയാള് വളരെ ക്ലീന്‍ കക്ഷിയാണ്’, സിനിമാ സംഘടനയായ ‘അമ്മ’യില്‍ നിന്ന് എന്തുകൊണ്ടാണ് സുരേഷ് ഗോപി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് എന്ന ചോദ്യത്തിന് മറുപടിയായി ഇന്നസെന്റ് പറഞ്ഞു.
‘സുരേഷ് ഗോപി ഒരു പ്രോഗ്രാം നടത്താന്‍ പ്ലാനിട്ടു, അതിന്റെ ലാഭം ‘അമ്മ’ക്ക് തരാനായിരുന്നു പദ്ധതി. പക്ഷെ ഇയാള്‍ക്ക് നഷ്ടം വന്നു. അതിന് ശേഷം നമ്മുടെ ഒരാള്‍ പൈസ കൊടുത്തില്ലല്ലോ എന്താ അങ്ങനെ എന്നും ചോദിച്ചു. ഇത് സുരേഷ് ഗോപിക്ക് നാണക്കേടായി’, ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.
വന്‍കുടലിലെ ട്യൂമറിനെത്തുടര്‍ന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്യൂമര്‍ നീക്കം ചെയ്തുവെന്നും താന്‍ സുഖമായിരിക്കുന്നുവെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച താരത്തെ ചൊവ്വാഴ്ച സാധാരണ മുറിയിലേക്ക് മാറ്റി. കഴിഞ്ഞയാഴ്ച മെഡിക്കല്‍ ചെക്കപ്പിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലെയ്ക്ക് പരിശോധനയില്‍ വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നു.
തന്റെ നില അതീവ ഗുരുതരമാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നറിയിച്ച താരം വിഷമകരമായ ഘട്ടത്തില്‍ പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി അറിയിച്ചു.
അടിമാലി: പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കൊന്ന് അടുക്കളയില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതി പോലീസ് പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന പണിക്കന്‍കുടി മാണികുന്നേല്‍ ബിനോയിയെ പെരിഞ്ചാംകുട്ടി സിറ്റിക്ക് സമീപത്തെ വനമേഖലയില്‍നിന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് പിടികൂടിയത്.
ഓഗസ്റ്റ് 16-ന് പണിക്കന്‍കുടിയില്‍നിന്ന് മുങ്ങിയ ബിനോയ് വിവിധയിടങ്ങളില്‍ കറങ്ങി. തിരികെ പണിക്കന്‍കുടിയിലെത്തി. സിന്ധു തന്നെ ഉപേക്ഷിച്ചുപോയെന്ന് പോലീസില്‍ പറയാന്‍ തീരുമാനിച്ചു. ഇതിനായി, സെപ്റ്റംബര്‍ മൂന്നിന് ഉച്ചയോടെ പെരിഞ്ചാംകുട്ടിയിലെത്തി. സമീപത്തെ കടയില്‍കയറിയപ്പോള്‍ സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയ വിവരം ടിവി ചാനലില്‍കണ്ടു. ഇതോടെ നാട്ടുകാര്‍ തന്നെ തിരിച്ചറിയുമെന്നുകരുതി വനത്തില്‍ ഒളിവിലായിരുന്നു.
ബിനോയ് 18 ദിവസത്തെ യാത്രയ്ക്കിടയില്‍ പുതിയ സിംകാര്‍ഡ് വാങ്ങിയിരുന്നു. ഇത് മനസ്സിലാക്കിയ പോലീസ് അന്നുമുതല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് അന്വേഷണം തുടങ്ങിയിരുന്നു. മൂന്നുദിവസമായി ലൊക്കേഷന്‍ പെരിഞ്ചാംകുട്ടി ടവറിലായിരുന്നു. തിങ്കളാഴ്ച അന്വേഷണസംഘം ഇവിടെയെത്തി കാടുവളഞ്ഞ് പ്രതിയെ പിടിക്കുകയായിരുന്നെന്ന് ഡിവൈ.എസ്.പി. ഇമ്മാനുവല്‍ പോള്‍ പറഞ്ഞു. തിങ്കളാഴ്ച മൂന്നുമണിയോടെ സ്റ്റേഷനിലെത്തിച്ചു.
സിന്ധു തന്നെ ഉപേക്ഷിച്ച്, ആദ്യ ഭര്‍ത്താവിനൊപ്പം പോകാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ചോദ്യംചെയ്യലില്‍ പ്രതി സമ്മതിച്ചു. ഓഗസ്റ്റ് 12-ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് കൊല നടത്തിയത്. നന്നായി മദ്യപിച്ചിരുന്നു. കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ചാണ് കൊന്നത്.
തെളിവ് നശിപ്പിക്കാനായി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. വായ് തുറന്നിരുന്നതിനാല്‍ മണ്ണ് കയറാതിരിക്കാന്‍ മുളകുനിറച്ചിരുന്ന പ്ലാസ്റ്റിക്ക് കവര്‍കൊണ്ട് മുഖംമൂടി. തള്ളി ഒതുക്കി കുഴിയിലാക്കി മണ്ണിട്ടുമൂടി. മൂടുമ്പോള്‍ ജീവനുണ്ടായിരുന്നോയെന്ന് നോക്കിയില്ലെന്നാണ് ബിനോയ് മൊഴി നല്‍കിയിരിക്കുന്നത്.