Latest News

വെള്ളക്കെട്ടിലേക്ക് ബസ് ഓടിച്ചിറക്കി യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ബസിന്റെ നാശനഷ്ടങ്ങള് കണക്കിലെടുക്കുകയും ചെയ്യാതിരുന്നതിന്റെ പേരിൽ സസ്‌പെൻഷനിലായ കെഎസ്ആർടിസി ഡ്രൈവർ രൂക്ഷപ്രതികരണവുമായി രംഗത്ത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ജയദീപ് സെബാസ്റ്റ്യനാണ് ഫേസ്ബുക്കിലൂടെ രൂക്ഷപ്രതികരണം നടത്തിയത്. പൂഞ്ഞാർ സെന്റ്‌മേരീസ് പള്ളിക്ക് മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെയാണ് ജയദീപ് ബസോടിച്ചത്.

അവധി ചോദിച്ച് ലഭിക്കാതിരുന്ന തനിക്ക് ഈ സസ്‌പെൻഷൻ വലിയ അനുഗ്രമായെന്നാണ് ജയദീപ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെയുള്ള ജയദീപിന്റെ ഒരു പ്രതികരണം ഇങ്ങനെയായിരുന്നു.ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകിയാണ് ജയദീപിനെ സസ്‌പെൻഡ് ചെയ്യിപ്പിച്ചത്.

തനിക്ക് ചാടി നീന്തി പോകാൻ അറിയാഞ്ഞിട്ടില്ലെന്നും എല്ലാവരേയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും ജയദീപ് പറയുന്നു. മുന്നോട്ട് പോകുമ്പോൾ യാത്രക്കാർ തന്നെ ചീത്തവിളിക്കുന്നില്ലെന്നും സംഭവ സമയത്തെ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് ജയദീപ് പറയുന്നു. ഏത് തൊഴിലും അറിയാവുന്നവനാണ് താനെന്നും പറഞ്ഞ് അദ്ദേഹം അച്ഛന്റെ മുടിവെട്ടി കൊക്കൊടുക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജയദീപിന്റെ കുറിപ്പ്:

‘എന്നെ സസ്‌പെൻഡ് ചെയ്ത കെ.എസ്.ആർ.ടി.സിയിലെ കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം. എപ്പോഴും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്‌പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക.ഹ ഹ ഹ ഹാ…’

ഐഎൻടിയുസി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റായ ജയദീപ് നേരത്തെയും നിരവധി സസ്‌പെൻഷൻ ഏറ്റുവാങ്ങിയിട്ടുണ്ട്. വീട്ടിൽ കയറി ഒരാളെ വെടിവെച്ചതിനും ജയദീപ് സസ്‌പെൻഷൻ വാങ്ങിയിട്ടുണ്ട്.

വാഗമൺ ഭാഗത്തുനിന്നും വരുന്നതിനിടെ അറക്കുളം മൂന്നുങ്കവയൽ പാലത്തിൽനിന്ന് ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽപെട്ട് ഒലിച്ചുപോയുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയിൽ നിഖിൽ ഉണ്ണികൃഷ്ണൻ(30), കൂത്താട്ടുകുളം ഒലിയപ്പുറം വറ്റിനാൽ പുത്തൻപുരയിൽ നിമ കെ വിജയൻ(28) എന്നിവരാണ് മരിച്ചത്.

കൂത്താട്ടുകുളം ആയുർവേദ ആശുപത്രി ജീവനക്കാരായിരുന്നു ഇരുവരുമെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. വാഗമൺ ഭാഗത്തുനിന്ന് കാഞ്ഞാർ ഭാഗത്തേക്ക് വരുമ്പോൾ കാർ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. കാർ ആദ്യം മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാഭിത്തിയിൽ ഇടിച്ചുനിൽക്കുകയും പിന്നീട് മലവെള്ളത്തിന്റെ ശക്തിയിൽ സുരക്ഷാഭിത്തി തകർത്ത് കാറും യാത്രികരും ഒലിച്ചുപോകുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

കാർ അഞ്ഞൂറു മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞു. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേർന്ന് പിന്നീടു നടത്തിയ തിരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെടുത്തത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെള്ളത്തിൽ ഒലിച്ചുപോയാണ് അപകടമുണ്ടായത്.

മഴ ശക്തമാകുകയും ആറുകളിലെ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. രണ്ടു ദിവസമായി പെയ്യുന്ന മഴയ്ക്കൊപ്പം കിഴക്കൻ വെള്ളം കൂടിയെത്തിയതോടെയാണ് അപ്പർ കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്.   കേരളത്തിലുടനീളം ​ഇന്ന് (ഒക്ടോബർ 17 )വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദീപിനു സമീപം രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശക്തി കുറഞ്ഞു. എങ്കിലും വൈകുന്നേരം വരെ മഴ തുടരാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ രാവിലെ 10 മണിക്ക് പുറപ്പെടിവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ പാലക്കാട് മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യം വന്നാൽ കൂടുതൽ ക്യാംപുകൾ അതിവേഗം തുടങ്ങാൻ സജ്ജീകരണമൊരുക്കിയിട്ടുമുണ്ട്.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം കൂടുതൽ സജീവമാക്കി. ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്തുവാൻ കെ എസ് ഇ ബി , ജലസേചന വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ 24 മണിക്കൂറും വിന്യസിച്ചു. പോലീസ്, ഫയർ ഫോഴ്സ്, ലാൻഡ് റെവന്യു കണ്ട്രോൾ റൂമുകളുമായും സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം ആശയവിനിമയം നടത്തി വരുന്നു. ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളോടും ഏതു വിധത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സുസജ്ജമായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

മഴ നിലയ്ക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. കേന്ദ്ര ജല കമ്മീഷന്റെ പ്രളയസാധ്യതാമുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മടമൺ, കല്ലൂപ്പാറ, തുമ്പമൺ, പുല്ലക്കയർ, മണിക്കൽ, തിരുവനന്തപുരം ജില്ലയിലെ വെള്ളായിക്കടവ്, അരുവിപ്പുറം എന്നീ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

ബര്‍ലിന്‍ ∙ കഴിഞ്ഞ ആഴ്ച യുകെയില്‍ നിന്നും കൊച്ചിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിൽ പ്രസവിച്ച മലയാളി യുവതിയുടെയും കുഞ്ഞിന്റെയും ചികിൽസ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തം . ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം അടിയന്തിരമായി യുവതിയെയും കുഞ്ഞിനേയും ഫ്രാങ്ക്ഫര്‍ട്ടിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏഴാം മാസത്തില്‍ ഉണ്ടായ പ്രസവം ആയതു കൊണ്ട് കുട്ടി ഇപ്പോഴും ഫ്രാങ്ക്ഫര്‍ട്ടിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ എന്‍ഐസിയുവില്‍ ചികിത്സയിലാണ്. കുട്ടിക്ക് വേണ്ട എമര്‍ജന്‍സി പാസ്പോര്‍ട്ടും മറ്റു യാത്ര രേഖകളും ഫ്രാങ്ക്ഫര്‍ട്ടിലെ എംബസി ഇടപെട്ടു നടപടിക്രമങ്ങള്‍ അനുസരിച്ച് നല്‍കുകയും ചെയ്തു.

എന്നാല്‍ യുകെയില്‍ ജോലി ചെയ്യുന്ന ദമ്പതികള്‍ ആയതുകൊണ്ട് കുട്ടിക്കോ മാതാപിതാക്കള്‍ക്കോ ജര്‍മനിയിലെ ഇന്‍ഷുറന്‍സ് നിയമങ്ങളില്‍ പെടാത്തതുകൊണ്ട് അതിന്റെ പരിരക്ഷ ലഭിക്കില്ല. ലക്ഷങ്ങള്‍ വരുന്ന കുട്ടിയുടെ ചികില്‍സാച്ചെലവ് മാതാപിതാക്കള്‍തന്നെ വഹിക്കേണ്ടി വരും. അതുകൊണ്ടുതന്നെ കുട്ടിയുടെ ചികിത്സക്ക് വേണ്ടി വരുന്ന ഭീമമായ തുക എവിടുന്ന് കണ്ടെത്തും എന്ന ആശങ്കയിലാണ് ആ കുടുംബം. ഇന്‍ഷുറന്‍സ് ഇല്ലാത്തതു ലക്ഷങ്ങള്‍ ചെലവ് വന്നേക്കാവുന്ന ആശുപത്രി ബില്‍ എങ്ങനെ സെറ്റില്‍ ചെയ്യുമെന്നോര്‍ത്ത് കുടുംബം ഇപ്പോള്‍ ആകെ പ്രതിസന്ധിയിലാണ്. ദമ്പതികൾ യുകെയിൽ എത്തിയിട്ട് ഏതാണ്ട് രണ്ടു വര്‍ഷത്തോളമേ ആയിട്ടുള്ളൂ. മാവേലിക്കര, കുണ്ടറ സ്വദേശികളാണ് ഇവര്‍. ഈ മാസം അഞ്ചിനാണ് കുഞ്ഞു പിറന്നത്. കുഞ്ഞിന് ഷോണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

 

കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടലില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പെടെ 13 പേരെ കാണാനില്ല. സംഭവത്തില്‍ മൂന്നു വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ ആറംഗ കുടുംബമാണ് പ്രകൃതി ദുരന്തത്തിന് ഇരയായത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാര്‍ത്ഥികളാണ്. വീടിന് മുകള്‍ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇവരുടെ വീട് ഒലിച്ചുപോയതായാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

ആറു പേരുടെ മൃതദേഹം കണ്ടെടുത്തു. ക്ലാരമ്മ ജോസഫ് 65, സിനി 35, സോന 10 എന്നിവരെ തിരിച്ചറിഞ്ഞു. കരസേനയുടെ 35 പേരടങ്ങുന്ന സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വീടിന് മുകള്‍ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇവരുടെ വീട് ഒലിച്ചുപോയതായാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ സ്റ്റോര്‍ കീപ്പറായിരുന്നു മാര്‍ട്ടിന്‍. അച്ഛന്‍ മൂന്ന് വര്‍ഷം മുമ്പ് മരിച്ചിരുന്നു . ഒരു കുടുംബത്തെ ഒന്നാകെയാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്തത്. കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ശക്തമായ മഴയില്‍ കൂട്ടിക്കലില്‍ വലിയ തോതില്‍നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 13 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്..

മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്ന് എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.നിലവില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലും മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനാകാത്ത വിധം കൂട്ടിക്കല്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു. സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്കമാണ് ഇപ്പോള്‍ പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. മലയോര മേഖലകളിൽ ദുരന്ത നിവാരണം , രക്ഷാപ്രവർത്തനം, മെഡിക്കൽ അടിയന്തര സേവനം ഒഴികെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.

കൂട്ടിക്കല്‍ കവലയില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളമുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നില്‍ക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

അതേസമയം കോട്ടയത്ത് രക്ഷാപ്രവർത്തനങ്ങൾക്ക് കരസേന രംഗത്ത് എത്തി. മേജർ അബിൻ പോളിൻ്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് കോട്ടയത്ത് എത്തിയത്. ഉരുൾപൊട്ടലിൽ ഇതുവരെ ആറ് മരണം റിപ്പോർട്ട് ചെയ്തു. നിരവധി പേരെ കാണാതായിട്ടുണ്ട്. കൂട്ടിക്കൽ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തേക്ക് എത്തിച്ചേരാനുള്ള റോഡുകൾ എല്ലാം അടഞ്ഞു. അതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് വ്യോമ സേനയുടെ സേവനം തേടേണ്ടിവരും. സാരംഗ് എം70 ഹെലികോപ്റ്ററുകൾ എത്തുന്നു. നിലവിൽ നാട്ടുകാർ മാത്രമാണ് രക്ഷാപ്രവർത്തനത്തിന് ഉള്ളത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്‍.ഡി.ആര്‍.എഫിന്റെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, മറ്റേത് കോട്ടയത്തും വിന്യസിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. ഇതുകൂടാതെ ഡി.എസ്.സിയുടെ ഒരു ടീം കണ്ണൂരും ഒരെണ്ണം കോഴിക്കോടും വിന്യസിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വ്യോമസേനക്കും അടിയന്തിരസാഹചര്യം നേരിടാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ശബരിമല ദര്‍ശനത്തിന് വരുന്നവര്‍ പമ്ബ നദിയില്‍ ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തുലാമാസ പൂജകള്‍ക്കായി ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട തുറക്കും. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണി മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പമ്ബ നദിയില്‍ വലിയ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതിനാലും നദിയില്‍ ഒഴുക്ക് കൂടാന്‍ സാധ്യത ഏറെയാണ്. നിലവിലെ സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാത്രി യാത്രകള്‍ ഒഴിവാക്കണമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അപകടമേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടന്‍ ജയന്റെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാനായി തന്റെ പിതാവ് സിനിമ എടുത്ത ഓര്‍മ്മകള്‍ പങ്കുവച്ച് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ജയനും വിജയ് ബാബുവിന്റെ അച്ഛന്‍ സുഭാഷ് ചന്ദ്രബാബുവും ഒന്നിച്ചു പഠിച്ചവരാണ്. ജയന്റെ മരണം വലിയ ഷോക്ക് ആയിരുന്നുവെന്നാണ് വിജയ് ബാബു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

കൂട്ടുകാരന്റെ ഓര്‍മയ്ക്കും വീട്ടുകാരെ സഹായിക്കാനുമായി സൂര്യന്‍ എന്ന പേരില്‍ ഒരു സിനിമ നിര്‍മിക്കാന്‍ അച്ഛന്‍ തീരുമാനിച്ചു. ജയന്റെ അനുജന്‍ അജയനെ അഭിനയിപ്പിക്കാന്‍ കൂടിയായിരുന്നു ആ സിനിമ. സുകുമാരനും സോമനും ജലജയും പൂര്‍ണിമ ജയറാമും ഉള്‍പ്പെടുന്ന വലിയൊരു താരനിര അഭിനയിച്ചു.

അന്നാണ് ആദ്യമായി ക്യാമറ കാണുന്നത്. അച്ഛന് ചില സിനിമാ ബന്ധങ്ങളുണ്ടായിരുന്നു. അന്ന് തങ്ങള്‍ക്ക് മൂകാംബിക എന്ന പേരില്‍ ഒരു ലോഡ്ജുണ്ട്. കൊല്ലത്ത് എത്തുമ്പോള്‍ മിക്ക സിനിമാക്കാരും താമസിച്ചിരുന്നത് അവിടെയാണ്. ആ സിനിമയില്‍ സുകുമാരന്‍ ചേട്ടന്റെ കുട്ടിക്കാലം താനാണ് അഭിനയിച്ചത്.

ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയുമൊക്കെ ഒപ്പം അന്നു ഫോട്ടോ എടുത്തു. ആ ദിവസങ്ങള്‍ ജീവിതത്തെ ഒരുപാടു സ്വാധീനിച്ചു. ഷൂട്ട് കഴിഞ്ഞ് എല്ലാവരും മടങ്ങി പോയെങ്കിലും തനിക്ക് ആ ദിവസങ്ങളില്‍ നിന്നിറങ്ങിപ്പോരാന്‍ പറ്റിയില്ല. ഫോട്ടോകളെല്ലാം എടുത്തു നോക്കും. സിനിമയെക്കുറിച്ച് അഭിപ്രായമെഴുതി.

വീട്ടിലേക്കു വരുന്ന നൂറുകണക്കിന് കത്തുകള്‍ പൊട്ടിച്ചു വായിക്കും. അഭിനയമോഹവുമായി ഒരുപാടു പേര്‍ അയച്ച ഫോട്ടോകള്‍ എടുത്തു വയ്ക്കും. ഇതൊക്കെ ഹോബിയായി. സിനിമയോടുള്ള ആരാധനയായി. എന്നാല്‍ വലിയ മുതല്‍മുടക്കില്‍ ചെയ്ത ആ സിനിമ അച്ഛന് സാമ്പത്തിക നഷ്ടമുണ്ടാക്കി. ഒറ്റ സിനിമയേ അച്ഛന്‍ നിര്‍മിച്ചിട്ടുള്ളൂവെന്നും വിജയ് ബാബു വ്യക്തമാക്കി.

തൊടുപുഴ കാഞ്ഞാറില്‍ ഒഴുക്കില്‍പ്പെട്ട കാറിലുണ്ടായിരുന്ന യുവതിയുടെയും യുവാവിന്റെയും മൃതദേഹം കണ്ടെടുത്തു. കൂത്താട്ടുകുളം സ്വദേശി നിഖിലിന്റെ (27) മൃതദേഹമാണ് കണ്ടെടുത്തത്. ഇദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്ത യുവതിയുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. കാര്‍ കിടന്നതിന്റെ നൂറു മീറ്റര്‍ മാറി മരങ്ങള്‍ ഒടിഞ്ഞു കിടക്കുന്നിടത്ത് നിന്നായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.

വെള്ളം താഴ്ന്നപ്പോള്‍ പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്ന യുവതിയാണ് ഒപ്പം ഉണ്ടായിരുന്നതെന്നാണ് വിവരം. യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

അതിശക്തമായ ഒഴുക്കായിരുന്നു പാലത്തിന്റെ ഭാഗത്ത് ഉണ്ടായിരുന്നത്. ഇവരുടെ കാര്‍ കലുങ്കില്‍ ഇടിച്ചു നില്‍ക്കുന്ന രീതിയിലായിരുന്നു. ഇതില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ രണ്ടു പേരും പുഴയിലേക്ക് വീണു പോയതാകാം എന്നാണ് വിവരം.

റെന്റിന് എടുത്തകാറാണ് അപകടത്തില്‍പ്പെട്ടത്. കാറിനകത്ത് പരിശോധിച്ചപ്പോഴാണ് കാര്‍ വാടകയ്ക്ക് എടുത്തതാണെന്ന് മനസ്സിലായത്. തുടര്‍ന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോഴാണ് യുവാവിന്റെ വിവരങ്ങള്‍ ലഭിച്ചത്. നിഖിലാണ് വാഹനം റെന്റിന് എടുത്തതെന്നാണ് അറിയുന്നത്.

അതേസമയം, കാര്‍ വടംകെട്ടി പുഴയില്‍ തന്നെ നിര്‍ത്തിയിരിക്കുകയാണ്. പുറത്തേക്കെടുക്കുക എന്നത് ശ്രമകരമായ കാര്യമാണ്. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കാര്‍ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

നല്ല ഒഴുക്കും വെള്ളവും കാരണം പുഴയില്‍ ഇറങ്ങാന്‍ സാധിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.

കനത്ത മഴയിൽ സംസ്​ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ നാശം. കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ മൂന്നുപേർ മരിച്ചു. 10 പേരെ കാണാതായി. മൂന്നുവീടുകൾ ഒലിച്ചു പോയി.

പ്ലാപ്പള്ളിയിലെ കാവാലിയിലുണ്ടായ ഉരുൾ പൊട്ടലിൽ മരിച്ച മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയതായി കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ്​ സജി മോൻ പറഞ്ഞു.

കൂട്ടിക്കൽ പഞ്ചായത്ത്​ ഓഫിസും പരിസര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ​കൂട്ടിക്കൽ, ഏന്തയാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്.

തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപെട്ട്​ പെൺകുട്ടി മരിച്ചു. മൃതദേഹം കണ്ടെത്തി. കാറിൽ കൂടെ ഉണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുന്നു.

മഴക്കെടുതി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. സംസ്​ഥാനത്ത്​ 24 മണിക്കൂർ ജാഗ്രതാ നിർദേശമുണ്ട്​. മൂന്ന്​ അണക്കെട്ടുകളിൽ റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

മലമ്പുഴ ഡാം തുറന്നു. മൂന്ന്​ ഷട്ടറുകളാണ്​ തുറന്നത്​. നാലെണ്ണം തുറക്കാനാണ്​ തുരുമാനം. 5 സെന്‍റിമീറ്റർ ആണ്​ ഉയർത്തിയത്​. 115 മീറ്ററാണ്​ ഡാമിന്‍റെ സംഭരണ ശേഷി. ഉച്ചയോടെ കനത്ത മഴ പെയ്​തതിനാൽ ഡാം നിറഞ്ഞിരുന്നു. ഭാരതപ്പുഴയുടെ തീരത്തുള്ളവർക്ക്​ ജാഗ്രതാ നിർദേശം നൽകി.

പീച്ചി, വാഴാനി, പെരിങ്ങൽകുത്ത് ഡാം ഷട്ടറുകൾ തുറക്കും. പീച്ചി ഡാമി​ന്‍റെ ഷട്ടറുകൾ 2 ഇഞ്ചിൽനിന്ന് ഘട്ടം ഘട്ടമായി 12 ഇഞ്ച് വരെ ഉയർത്തും. വാഴാനി ഡാമിന്‍റെ ഷട്ടറുകൾ 5 സെൻ്റി മീറ്ററിൽ നിന്ന് ഘട്ടം ഘട്ടമായി 10 സെൻ്റിമീറ്റർ വരെ ഉയർത്തും

പെരിങ്ങൽകുത്ത് ഡാം സ്ലൂയിസ് വാൽവ് തുറന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ 6.30 ഓടെ വെള്ളം ഉയരും. വെള്ളം പുഴയിൽ എത്താൻ 4 മണിക്കൂർ സമയമെടുക്കും

അഞ്ച്​ ജില്ലകളിലും റെഡ്​ അലർട്ടാണ്​. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടലുണ്ടായി. വിവിധ സ്​ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാര്‍ഥികള്‍ തമ്മില്‍ നടുറോഡില്‍ കൂട്ടത്തല്ല്. കോഴിക്കോട് കരുവന്‍പൊയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും കൊടുവള്ളി ഹയർ സെക്കന്‍ഡറി സ്‌കൂളിലേയും പ്ലസ് വണ്‍ വിദ്യാര്‍ഥികൾ തമ്മിലാണ് സംഘര്‍ഷമുണ്ടായിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽമീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിദ്യാര്‍ഥികള്‍ പരീക്ഷക്കായി സ്‌കൂളിലെത്തുമ്പോള്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത സ്‌കൂള്‍ അധികൃതര്‍ മുൻകൂട്ടി കണ്ടിരുന്നു. അതിനാല്‍ തന്നെ സ്‌കൂളില്‍വെച്ചൊരു സംഘര്‍ഷം ഒഴിവാക്കാനുള്ള ശ്രമവും അവര്‍ നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് സ്‌കൂളുകളുടേയും സമീപമുള്ള ചൂണ്ടപ്പുറത്ത് എന്ന് സ്ഥലത്തുവെച്ചാണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. പത്താം ക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നവര്‍ തമ്മിലുണ്ടായിരുന്ന വൈരാഗ്യമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

നാട്ടുകാര്‍ ഇടപെട്ടാണ് ഒടുവില്‍ സംഘര്‍ഷം നിയന്ത്രിച്ചത്. നാട്ടുകാര്‍ വിദ്യാര്‍ഥികളെ അനുനയിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കാത്തതിനാല്‍ പൊലീസ് കേസ് എടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

ഭ​ക്ഷ്യ-​സം​സ്ക​ര​ണ റീ​ട്ടെ​യി​ൽ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്ന്​ ലു​ലു ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി. ഇ​തു​സം​ബ​ന്ധി​ച്ച്​ അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്​ച ന​ട​ത്തി. ല​ഖ്​​നോ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങി​ലെ ഷോ​പ്പി​ങ്​ മാ​ൾ ഈ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. ഇ​തു​ൾ​പ്പെ​ടെ 5,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ലു​ലു ഗ്രൂ​പ്​ ഈ ​മേ​ഖ​ല​യി​ൽ ന​ട​ത്തി​യ​ത്.

കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് ഇ​തി​ലൂ​ടെ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും യൂ​സു​ഫ​ലി പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചു. പ്ര​വാ​സി​ക​ളാ​യ നി​ര​വ​ധി നി​ക്ഷേ​പ​ക​ർ രാ​ജ്യ​ത്ത് കൂ​ടു​ത​ലാ​യി മു​ത​ൽ​മു​ട​ക്കാ​ൻ ത​യാ​റാ​കു​ന്നു​ണ്ട്. ഇ​തി​നു കാ​ര​ണം വി​ദേ​ശ ഇ​ന്ത്യ​ക്കാ​രു​ടെ നി​ക്ഷേ​പം ആ​ഭ്യ​ന്ത​ര നി​ക്ഷേ​പ​മാ​യി ക​ണ​ക്കാ​ക്കു​ന്ന മോ​ദി സ​ർ​ക്കാ​റി​െൻറ പു​തി​യ ന​യ​മാ​ണ്. ഭ​ക്ഷ്യ സം​സ്ക​ര​ണ രം​ഗ​ത്തും ലു​ലു വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കും. നോ​യി​ഡ​യി​ൽ ഭ​ക്ഷ്യ സം​സ്ക​ര​ണ കേ​ന്ദ്ര​ത്തി​െൻറ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. ക​ശ്‌​മീ​രി​ൽ​നി​ന്നു​ള്ള ഭ​ക്ഷ്യ ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കും. ക​ശ്‌​മീ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മി​ക​ച്ച ആ​വ​ശ്യ​ക​ത​യാ​ണ് ഗ​ൾ​ഫ് നാ​ടു​ക​ളി​ലു​ള്ള​ത്.

ഗു​ജ​റാ​ത്തി​ൽ പു​തി​യ ഭ​ക്ഷ്യ സം​സ്ക​ര​ണ കേ​ന്ദ്രം, ഹൈ​പ​ർ മാ​ർ​ക്ക​റ്റ് എ​ന്നി​വ ആ​രം​ഭി​ക്കു​ന്ന​തി​നു ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​വെ​ന്നും എം.​എ യൂ​സു​ഫ​ലി വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​െൻറ ഭ​ക്ഷ്യ സു​ര​ക്ഷാ​വി​ഷ​യ​ത്തി​ലും ഇ​ന്ത്യ​യി​ലെ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ ആ​ഗോ​ള വ്യാ​പ​ന പ്ര​ക്രി​യ​യി​ലും ലു​ലു ഗ്രൂ​പ്​ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ന്തു​ഷ്​​ടി പ്ര​ക​ടി​പ്പി​ച്ച പ്ര​ധാ​ന​മ​ന്ത്രി പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് പ്ര​ചാ​രം ല​ഭി​ക്കു​ന്ന​തോ​ടൊ​പ്പം ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ വി​ള​ക​ൾ​ക്ക് മി​ക​ച്ച വി​ല​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി.

Copyright © . All rights reserved