ന്യൂസിലന്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഹൃദയസംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കാന്‍ബേറയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ സിഡ്നിയിലേക്ക് മാറ്റി. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത്.
ഹൃദയ ധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞാഴ്ച്ചയാണ് കെയ്ന്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നിരവധി ശസ്ത്രിക്രിയകള്‍ക്ക് വിധേയനായി. 51 കാരനായ കെയ്ന്‍സ് മരുന്നുകളോട് പ്രതികരിക്കുന്നില്ല.
1998 മുതല്‍ 2006 വരെ രാജ്യത്തിനായി കളിച്ച താരം മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. ന്യൂസിലന്‍ഡിനായി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരമാണ് കെയ്ന്‍സ്. 62 ടെസ്റ്റില്‍ നിന്ന് 33.54 ശരാശരിയില്‍ 3320 റണ്‍സും 218 വിക്കറ്റും 215 ഏകദിനത്തില്‍ നിന്ന് 29.46 ശരാശരിയില്‍ 4950 റണ്‍സും 201 വിക്കറ്റും രണ്ട് ടി20യില്‍ നിന്ന് മൂന്ന് റണ്‍സും ഒരു വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.
ആഡംബര ജീവിതങ്ങളെല്ലാം ഉപേക്ഷിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന നിരവധി പേരുണ്ട്. അതില്‍ ചിലര്‍ സാങ്കേതിക വിദ്യയോടും, നാഗരികതയോടും മടുപ്പ് തോന്നി എത്തിയവരായിരിക്കാം. അത്തരത്തില്‍ പൂര്‍ണമായും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ദമ്പതികളുടെ വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്.
ഇംഗ്ലണ്ടിലെ ചിപ്പന്‍ഹാമില്‍ നിന്നുള്ള ജോണ്‍-ഹെലന്‍ ഡോണ്‍സണ്‍ ദമ്പതികളാണ് അവര്‍. ഇരുവരും ഉപേക്ഷിച്ചത് ആധുനിക ജീവിത രീതി മാത്രമല്ല, വസ്ത്രങ്ങള്‍ കൂടിയാണ്. പ്രകൃതിയില്‍ ജീവിക്കുമ്പോള്‍ തികച്ചും പച്ചയായ മനുഷ്യനായി വേണം ജീവിക്കാനെന്നും, അവിടെ ഒന്നിന്റെയും മറ ആവശ്യമില്ലെന്നുമാണ് ഈ ദമ്പതികളുടെ വാദം.
തങ്ങളുടെ വിവാഹത്തിന്റെ അന്ന് പോലും ജോണ്‍-ഹെലന്‍ ദമ്പതികള്‍ നഗ്‌നരായിരുന്നു. 2011 ലാണ് അവര്‍ തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നത്. ഹെലന്‍ 2006 മുതല്‍ പ്രകൃതി ജീവനം നടത്തുകയായിരുന്നു. ജോണ്‍ അവരെ കണ്ടുമുട്ടിയതിന് ശേഷമാണ് പ്രകൃതിക്കനുസരിച്ചുള്ള ജീവിതരീതിയിലേക്ക് മാറിയത്.
തനിക്ക് പണ്ടുമുതലേ വസ്ത്രങ്ങള്‍ അലേര്‍ജിയായിരുന്നു എന്നാണ് ഹെലന്‍ പറയുന്നത്. അതുകൊണ്ട് തന്നെ വസ്ത്രങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചുകൊണ്ടുള്ള ഇത്തരമൊരു ജീവിത രീതി തിരഞ്ഞെടുത്തതില്‍ അവര്‍ക്ക് വലിയ പ്രശ്‌നമൊന്നുമില്ല. സൈന്യത്തിലായിരുന്നപ്പോള്‍ എല്ലാവര്‍ക്കുമൊപ്പം കുളിക്കേണ്ടി വന്നിരുന്ന ജോണിന് നഗ്‌നനായി ജീവിക്കുന്നത് പുത്തരിയൊന്നുമല്ലായിരുന്നു.
ഇരുവരും കാടിന് നടുവിലെ വാനിലാണ് താമസിക്കുന്നത്. വര്‍ഷങ്ങളായി വെള്ളവും വൈദ്യുതിയും മറ്റ് സൗകര്യങ്ങളൊന്നുമില്ലാതെയാണ് ജീവിക്കുന്നത്. സദാ നഗ്‌നരായ അവര്‍, പട്ടണത്തില്‍ പോകുമ്പോള്‍ പോലും വസ്ത്രങ്ങള്‍ ധരിക്കാറില്ല. എന്നാല്‍ തങ്ങളുടെ ഈ ജീവിത രീതി പിന്തുടരാന്‍ എളുപ്പമല്ലെന്നും മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്ത് പറയുന്നുവെന്ന് തങ്ങള്‍ക്ക് ഒരു വിഷയമേ അല്ലെന്നും അവര്‍ പറയുന്നു.
വസ്ത്രം ധരിക്കാതെയാണ് കഴിയുന്നതെങ്കിലും വ്യക്തി ശുചിത്വത്തിന് വളരെ പ്രാധാന്യം നല്കുന്നവരാണ് ഇരുവരും. അവര്‍ക്ക് അവരുടേതായ കസേരകളും, ടവ്വലുകളുമുണ്ട്. അവര്‍ സ്വന്തം കസേരയില്‍ ഒരു തുണി വിരിച്ചാണ് ഇരിക്കുന്നത്. അത് എപ്പോഴും കഴുകി സൂക്ഷിക്കുകയും ചെയ്യുന്നു.
ഇ ബുൾ ജെറ്റ് സഹോദരന്മാരെ പിന്തുണച്ച് സോഷ്യൽമീഡിയയിലൂടെ പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ തെറി വിളിക്കുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത വ്‌ലോഗർ പിടിയിൽ. പൊളി മച്ചാൻ എന്ന പേരിൽ പ്രശസ്തനായ കൊല്ലം കാവനാട് കന്നിമേൽചേരി കളീയിലിത്തറ വീട്ടിൽ റിച്ചാർഡ് റിച്ചു (28) ആണു ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ഈ കേസിൽ യു ട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കണ്ണൂരിൽ സഹോദരങ്ങളായ വ്‌ലോഗർമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇയാൾ വീഡിയോ വഴി പ്രതികരിച്ചത്.
മുമ്പ് ‘എയർ ഗൺ’ പരീക്ഷിക്കുന്ന വിഡിയോയിലൂടെ താരമായി മാറിയ ‘പൊളി മച്ചാൻ’ എന്നറിയപ്പെടുന്ന ഇയാൾക്കു വിവിധ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ഫോളോവേഴ്‌സ് ഉണ്ട്. പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും സംഘം ചേർന്നു കലാപം നടത്താനും ഇയാൾ ആഹ്വാനം ചെയ്തതും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്തത്. സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കണ്ടെത്തിയതിനെ തുടർന്ന് ഐപിസി 153 അടക്കമുള്ള വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
റിച്ചാർഡ് ഈ വീഡിയോ ചെല്ലാനം സ്വദേശിയുടെ യുട്യൂബ് ചാനൽ വഴിയാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇയാൾക്കെതിരെയും കേസെടുക്കും. ഒട്ടേറെപ്പേർ വീഡിയോ ഷെയർ ചെയ്തിരുന്നു. വീഡിയോ പങ്കുവച്ചവർക്കെതിരെയും കേസുണ്ടാകുമെന്നും ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും ശക്തികുളങ്ങര പോലീസ് പറഞ്ഞു.
അര നൂറ്റാണ്ടിലേറെയായി മലയാളിയുടെ ഹൃദയത്തിൽ ആർദ്രസംഗീതത്തിന്റെ തേൻമഴ പൊഴിയുന്ന ഭാവഗായകൻ ശ്രീ.പി.ജയചന്ദ്രന്റെ അനുഗൃഹീത സ്വരമാധുരിയിൽ 2021 ലെ ഏറ്റവും പുതിയ ഓണസംഗീത ആൽബം പൊൻചിങ്ങനിലാവ് – റിലീസാവുകയാണ്. കവിയും ഗാനരചയിതാവുമായ ശ്രീ. പാപ്പച്ചൻ കടമക്കുടി രചിച്ച മനോഹരമായ ഗാനത്തിന് ഈണം നല്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ
ശ്രീ. മൊഹ്സിൻ കുരിക്കളാണ്. ജയചന്ദ്രനോടൊപ്പം അലീഷ ബിനു, ആലില മുരളി എന്നീ യുവ ഗായികമാരും പാടുന്നു.

ശ്രീ. മനോജ് . കെ.സേതു ചിത്രീകരണ സംവിധാനം നിർവഹിച്ച പൊൻചിങ്ങനിലാവ് സംഗീത ആൽബം യു.കെ യിലെ സൗത്താംപ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെഎൻ എൽ സ്റ്റുഡിയോയുടെ ബാനറിൽ ശ്രീ. ജയ് സൻ ബത്തേരിയാണ് നിർമ്മിച്ചിരിക്കുന്നത്. പൊണോണത്തെ പൂവിളിയോടെ വരവേല്ക്കാനായി 2021 ആഗസ്റ്റ് 12 ന് വ്യാഴാഴ്ച അത്തംനാളിലാണ് പൊൻചിങ്ങനിലാവ് ആസ്വാദകർക്കായി പുറത്തിറക്കുന്നത് എന്ന് നിർമ്മാതാവ് ജയ് സൻ ബത്തേരി വാർത്താ സമ്മേളത്തിൽ പ്രഖ്യാപിച്ചു.
ന്യൂസ് ഡെസ്‌ക്. മലയാളം യുകെ
ബ്രിട്ടന്റെ ആതുര സേവനരംഗത്തിലെ നാഡിയും നട്ടെല്ലുമായ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് (NHS)
യുകെയിലെ മലയാളി കുടുംബങ്ങളില്‍ മിക്കവരുടെയും അന്ന ദാതാവും ആരോഗ്യ പരിരക്ഷകരുമാണ്. കൊറോണ ഭീതിക്കിടയിലും ഭയവിഹ്വലതകള്‍ക്കിടം നല്കാതെ നിര്‍ഭയം നേരിടാന്‍ ആത്മധൈര്യം കാണിച്ച ആതുര സേവന ദാതാക്കളെ ആദരിക്കാനും
അംഗീകരിക്കാനുമായി യുകെയിലെ ഒരു കൂട്ടം മലയാളീ സുഹൃത്തുക്കളുടെ ശ്രമത്തിന് സഹായഹസ്തവുമായി സ്‌കോട്‌ലാന്‍ഡിലെ പ്രമുഖ മലയാളി സംഘടനയായ കലാകേരളം ഗ്ലാസ്‌ഗോ രംഗത്ത്.
യോര്‍ക്ഷയര്‍ മലയാളികളായ ഷിബു മാത്യുവും ജോജി തോമസ്സും നേതൃത്വം കൊടുക്കുന്ന സ്‌പോണ്‍സേര്‍ഡ് കനാല്‍ വാക് ഫോര്‍ NHS ന് പൂര്‍ണ്ണ പിന്തുണയര്‍പ്പിച്ച് കലാകേരളം ഗ്ലാസ്‌ഗോയും രംഗത്തു വന്നിരിക്കുകയാണ്.
2006 മുതല്‍ ഗ്ലാസ്‌ഗോയിലെ കാമ്പസ് ലാംഗ് കേന്ദ്രീകൃതമായി പ്രവര്‍ത്തിച്ചിരുന്ന മലയാളി സമൂഹത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക, കലാ രംഗങ്ങളിലെ സമഭാവനയുടെ സമവാക്യമായിരുന്ന കലാകേരളം ഒരു പതിറ്റാണ്ടിലേറെയായി ഒരു കുടിയേറ്റ സമൂഹത്തിന്റെ
ആചാരാനുഷ്ഠാനങ്ങളിലെനിറസാന്നിധ്യമായിരുന്നു.
തിരിച്ചുവ്യത്യാസങ്ങളില്ലാതിരുന്ന ആ നല്ല ഇന്നലെകളുടെ മാധുര്യം ഒട്ടും ചോര്‍ന്ന് പോകാതെ നെഞ്ചോട് ചേര്‍ത്ത് വയ്ക്കാന്‍ ആഗ്രഹിച്ച ഒരു കൊച്ചു സമുഹത്തിന്റെ ആത്മാര്‍പ്പണത്തിന്റെയും,ആവേശത്തിന്റെയുംസാക്ഷാത്കാരമായി 2014ല്‍ കലാകേരളം ഒരു
സംഘടനാ പദവിയിലെത്തുകയും വളരെ ചുരുങ്ങിയ പ്രവര്‍ത്തന കാലയളവുകൊണ്ട് യു കെയിലെ തന്നെ ഏറ്റവും മികച്ച സംഘടനയായി അംഗീകരിക്കപ്പെടുകയുംചെയ്തു. ചേര്‍ച്ചയുള്ള മാനസ്സങ്ങളാണ് വിജയത്തിനാധാരമെന്ന സത്യമുള്‍ക്കൊള്ളുന്ന കലാകേരളം, അംഗങ്ങള്‍ തമ്മിലുള്ള കൂട്ടായ്മയ്ക്കും സാമൂഹ്യ ഉന്നമനം ലക്ഷ്യം വച്ച് സഹജീവി സ്‌നേഹഹത്തിനുംകരുതലിനുംഏറെ പ്രാധാന്യം നല്‍കുന്നു.
നിലപാടുകളിലെ ദൃഢതയും, പ്രവര്‍ത്തനങ്ങളിലെ മികവും, കൂട്ടായ്മയുടെ ആഘോഷവും ഒത്തുചേരുന്ന കലാകേരളം, നീതിബോധവും,അര്‍പ്പണബോധവും,ആത്മാര്‍ത്ഥവുമായ സംഘടനാ പ്രവര്‍ത്തനം കൊണ്ട്
പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും, ഒപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നാളിതു വരെ കലാകേരളമെന്ന പ്രസ്ഥാനം കൈകോര്‍ത്തിട്ടുള്ളത് നേരിന്റെ ശബ്ദത്തിനൊപ്പം കരമൊന്നിച്ച്, സ്വരമൊന്നിച്ച് മനമൊന്നിച്ച്
മുന്നേറുന്ന കലാകേരളത്തെ നയിക്കുന്നത് ശ്രീ സെബാസ്റ്റ്യന്‍ കാറ്റാടി, സിബി പാലയ്ക്കല്‍, സേവ്യര്‍ ഇടശ്ശേരി, ബാബു തോമസ്, ഫ്രാന്‍സീസ് മനക്കില്‍,
മഞ്ജു തോമസ് പൈനാടത്ത്, ഷിജി ജോര്‍ജ്, നിജാ മാത്യു, സെലിന്‍ തോമസ് എന്നിവരാണ്.
നൂറ് കണക്കിന് പൗണ്ടുകളാണ് ഇതിനോടകം കലാകേരളം ഗ്ലാസ്‌ഗോയില്‍ നിന്നും NHSന്റെ അക്കൗണ്ടിലേയ്ക്ക് എത്തിക്കഴിഞ്ഞത്. കൂടാതെ നിരവധി കുടുംബങ്ങള്‍ പിന്തുണ അറിയ്ച്ചിട്ടുണ്ട്.
ഈ മാസം പതിനാലിന് ശനിയാഴ്ച്ചയാണ് പ്രസ്തുത കനാല്‍ വാക്ക് നടക്കുന്നത്. അന്നേ ദിവസം രാവിലെ ഏഴ് മണിക്ക് യുക്മ നേഴ്‌സസ് ഫോറം സെക്രട്ടറി ലീനുമോള്‍ ചാക്കോയും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറം പ്രസിഡന്റ് ജോളി മാത്യുവും കൂടി ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കും. ലീഡ്‌സ് ലിവര്‍പൂള്‍ കനാല്‍ തീരത്ത്
സ്‌കിപ്ടണ്‍ മുതല്‍ ലീഡ്‌സ് വരെയുള്ള മുപ്പത് മൈലാണ് നടക്കുന്നത്. കനാല്‍ വാക്കിന് നേതൃത്വം നല്‍കുന്ന ഷിബുവിനേയും ജോജിയേയും കൂടാതെ മാഞ്ചെസ്റ്റര്‍, ബോര്‍ട്ടണ്‍ ബേണ്‍ലി, കീത്തിലി, വെയ്ക്ഫീല്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമായി സ്ത്രീകളും കുട്ടികളുമടക്കം ഇതുപതിലധികം
പേരാണ് മുപ്പത് മൈല്‍ ദൈര്‍ഘ്യമുള്ള കനാല്‍ വാക്കില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മാഞ്ചെസ്റ്റര്‍ ഇടവക വികാരി റവ. ഫാ. ഹാപ്പി ജേക്കബ് കനാല്‍ വാക്കിനെ അനുഗമിക്കും. മൂവായിരത്തോളം പൗണ്ടുകളാണ് ഇതിനോടകം NHS ന്റെ ചാരിറ്റി അക്കൗണ്ടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
മലയാളം യു കെ ന്യൂസ് മീഡിയാ പാട്ണറാണ്.
ലോക സംഗീത ഭൂപടത്തില്‍ ശ്രദ്ധേയ സാന്നിധ്യമാവുകയാണ് മലയാളിയായ ജാനകി ഈശ്വര്‍. ഓസ്ട്രേലിയലെ ‘ദി വോയ്സ്’ എന്ന ലോകപ്രശസ്ത റിയാലിറ്റി ഷോയുടെ ഓഡീഷന്‍ റൗണ്ടിലെ അവിശ്വസനീയമായ പ്രകടനമാണ് ജാനകിയെ പ്രശസ്തയാക്കിയത്. കോഴിക്കോട് സ്വദേശികളായ അനൂപിന്റേയും ദിവ്യയുടേയും മകളാണ് പന്ത്രണ്ടു വയസ്സുകാരിയായ ജാനകി.
സംഗീതത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ കുടുംബത്തിലാണ് ജാനകി ജനിച്ചത്. അധികവും ഇംഗ്ലീഷ് പാട്ടുകള്‍ പാടുന്ന ജാനകി നന്നേ ചെറുപ്പത്തിലേ കര്‍ണാടക സംഗീതവും അഭ്യസിച്ചിരുന്നു. സംഗീത പഠനത്തിനൊപ്പം ഗിറ്റാര്‍, വയലിന്‍ തുടങ്ങിയ സംഗീതോപകരണങ്ങളും പരിശീലിച്ചിട്ടുണ്ട് ജാനകി. ഈയടുത്ത് ‘ക്ലൗണ്‍’ എന്ന പേരില്‍ തന്റെ ആദ്യ സ്വതന്ത്രഗാനവും പുറത്തിറക്കി ഈ കൊച്ചുമിടുക്കി.
മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള നിരവധി പ്രശസ്ത ഗാനങ്ങളുടെ സ്വതന്ത്രാവിഷ്‌കാരങ്ങള്‍ ജാനകി സ്വന്തം യൂട്യൂബ് ചാനല്‍ വഴി ലോകത്തിന് മുന്നില്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ സ്പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക്ക് തുടങ്ങിയ ഗ്ളോബല്‍ സ്ട്രീമിങ്ങ് പ്ളാറ്റ്ഫോമുകളിലും ജാനകിയുടെ സംഗീതം ആസ്വദിക്കാനാവും.
ഒരുകാലത്ത് ആഡംബര വീടും കാറുകളുമൊക്കെയായി അതിസമ്പന്നതയില്‍ കഴിഞ്ഞിരുന്ന അനിത ഇന്ന് അന്തിയുറങ്ങുന്നത് മരണത്തണലില്‍. ഒരു സുപ്രഭാതത്തില്‍ ദുരിതക്കയത്തിലേക്ക് വഴുതിവീണതാണ് ആലപ്പുഴ കണ്ടല്ലൂര്‍ സ്വദേശിനി അനിത ബാലുവിന്റെ (46) ജീവിതം.
ആഡംബരവീടും വാഹനങ്ങളും ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലെല്ലാം നൂതനസൗകര്യങ്ങളോടെ ഓഫീസുകളും കോടിക്കണക്കിന് രൂപയുടെ സ്വത്തും സ്വന്തമായിരുന്നു അനിതയ്ക്ക്. നാട്ടിലും അതിലേറെ സ്വത്തുക്കള്‍. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ ദുരന്തം അനിതയുടെ ജീവിതം മാറ്റി മറിച്ചു.
ആലപ്പുഴ മുതുകുളം സ്വദേശി ബാലുവാണ് ഭര്‍ത്താവ്. വിവാഹം കഴിഞ്ഞയുടന്‍ ഭര്‍ത്താവിനൊപ്പം ദുബായിലെത്തിയതാണ്. സ്വന്തമായി ഇലക്ട്രോ മെക്കാനിക്കല്‍ ബിസിനസ് ആയിരുന്നു. 2000 ജീവനക്കാരുള്ള കമ്പനി. അനിതയും ബാലുവുമായിരുന്നു പ്രധാന ബിസിനസ് പങ്കാളികള്‍.
യു.എ.ഇ.യിലെ ബാങ്കുകളില്‍നിന്ന് ബാലു എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ അനിത ജയിലിലായി. പിന്നീട് മൂന്നുവര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങി. നാട്ടില്‍പോയ ഭര്‍ത്താവ് തിരിച്ചുവന്നതുമില്ല. വായ്പ അനിതയുടെ പേരിലാണോ അതോ അവര്‍ ജാമ്യം നിന്നതാണോ എന്ന് വ്യക്തമല്ല.
പാസ്‌പോര്‍ട്ടും വിസയും കാലാവധി കഴിഞ്ഞു. സിവില്‍കേസ് നിലനില്‍ക്കുന്നതിനാല്‍ യാത്രാവിലക്കുമുണ്ട്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. ഒരു മകന്‍ ദുബായിലെ സ്‌കൂള്‍ ജീവനക്കാരനാണ്. മറ്റൊരു മകന്‍ നാട്ടിലും. മകന്‍ അമ്മയെ കാണാന്‍ ബര്‍ദുബായില്‍ വരാറുണ്ട്.
എന്നാല്‍ മകന്റെ കൈയില്‍നിന്ന് പണംവാങ്ങുകയോ കൂടെ പോവുകയോ ഇല്ലെന്ന വാശിയിലാണ്. അനിത ഒന്നരമാസത്തോളമായി കഴിയുന്നത് ബര്‍ദുബായ് ക്ഷേത്രത്തിനുസമീപത്തെ വേപ്പുമരച്ചുവട്ടിലാണ്. ദുബായ് പോലീസും സന്നദ്ധപ്രവര്‍ത്തകരും സഹായം നല്‍കുന്നുണ്ട്.
മറ്റൊരിടത്തേക്ക് മാറാനോ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരടക്കം താത്കാലിക താമസയിടം അനുവദിച്ചിട്ടും പോകാനോ കൂട്ടാക്കിയില്ല. കേസെല്ലാം തീര്‍ത്തുകൊണ്ട് നിയമപരമായി താമസരേഖകള്‍ ശരിയാക്കി അനുയോജ്യമായ ജോലി ചെയ്ത് ജീവിക്കാന്‍ അനിതയ്ക്ക് സാഹചര്യമൊരുക്കാനായി പരിശ്രമിക്കുകയാണെന്ന് ഓര്‍മ ദുബായ് ഭാരവാഹി ഷിജു ബഷീര്‍ പറഞ്ഞു. ഗായിക കൂടിയായിരുന്ന അനിത ഡോ. ഓമനക്കുട്ടിയുടെ ശിഷ്യയുമാണ്.
യുകെയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ടു പറക്കാൻ ചെലവ് ഒരു ലക്ഷത്തിലേറെ. ഞായറാഴ്ച പുലർച്ചെ മുതൽ ആംബർ ലിസ്റ്റിലായ ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്കും തിരിച്ചും പറക്കാൻ കാത്തിരുന്നവരെ പിഴിയുകയാണ് എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ. ഇന്ത്യയിലേക്ക് നേരിട്ടുള്ള എല്ലാ വിമാനത്തിലും ഒരുലക്ഷത്തിനു മുകളിലാണു ടിക്കറ്റ് നിരക്ക്.
ഏ റെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ ആംബർ ലിസ്റ്റിലായതോടെ ഈ നിരക്കിലും ടിക്കറ്റെല്ലാം ചൂടപ്പം പോലെ വിറ്റു തീരുകയാണ്. ടിക്കറ്റ് നിരക്ക് കണ്ട് ഞെട്ടിയ ചിലരാകട്ടെ യാത്ര തന്നെ മാറ്റി വക്കുന്നുമുണ്ട്. നാട്ടിൽനിന്നും ബ്രിട്ടനിലേക്കു പറക്കാൻ കാത്തിരിക്കുന്ന യൂണിവേഴ്സിറ്റി വിദ്യാഥികളാണ് യാത്രക്കാരിൽ അധികവും.
ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്ക് നേരിട്ടു പറക്കുന്ന എയർ ഇന്ത്യ, ബ്രിട്ടീഷ് എയർവേസ്, വിസ്താര, വെർജിൻ അറ്റ്ലാന്റിക് എന്നീ വിമാനങ്ങളിലെല്ലാം ഓഗസ്റ്റ് ആദ്യത്തിൽ ഒരുലക്ഷം മുതൽ ഒന്നര ലക്ഷം രൂപവരെയാണ് ഇക്കോണമി ക്ലാസിലെ ടിക്കറ്റ് നിരക്ക്. പല വിമാനങ്ങളിലും ടിക്കറ്റ് കിട്ടാനുമില്ല.
ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നത് പ്രതിഷേധത്തിന് ഇടയാക്കിയപ്പോൾ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വിമാനക്കമ്പനികളിൽ നിന്നും വിവരം തേടിയിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തിൽ വിമാനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ അധികൃതരും കൈമലർത്തുകയാണ്.
ഇരു രാജ്യങ്ങൾക്കുമിടയിലെ നേരിട്ടുള്ള വിമാന സർവീസുകളുടെ എണ്ണം നിലവിൽ ആഴ്ചയിൽ 30 ആയാണ് പരിമിതപ്പെടുത്തിയിയിരിക്കുന്നത്. ഈ പരിധി നീക്കുന്നതുവരെ നിലവിലെ ടിക്കറ്റ് നിരക്ക് യാത്രക്കാരുടെ കൈ പൊള്ളിക്കുന്നത് തുടരുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായ് ബുര്‍ജ് ഖലീഫയുടെ ഉച്ചിയില്‍ നിന്ന് ചിത്രീകരിച്ച എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പരസ്യ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ദുബായിയുടെ ആകാശം മാത്രം ബാക്ക്ഗൗണ്ടില്‍ നില്‍ക്കെ എയര്‍ലൈനിന്റെ പരസ്യ പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്ന എമിറേറ്റിസ് എയര്‍ ഹോസ്റ്റസിന്റെ വീഡിയോയാണ് ആഗോള തലത്തില്‍ വന്‍ പ്രചാരം നേടിയത്.
സ്‌കൈ ഡൈവിംഗ് താരമായ നിക്കോളെ ലുഡ്വിക് സ്മിത്താണ് പരസ്യ ചിത്രത്തില്‍ എയര്‍ ഹോസ്റ്റസായി അഭിനയിച്ചിട്ടുള്ളത്. 828 മീറ്റര്‍ അടി ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്ന്, എമിറേറ്റ്സിന്റെ പരമ്പരാഗത കാബിന്‍ ക്രൂ വേഷം അണിഞ്ഞെത്തിയ ഇവര്‍ ‘ലോകത്തിന്റെ മുകളില്‍ ഫ്ളൈ എമിറേറ്റ്സ്’ എന്ന സന്ദേശം പ്ലക്കാര്‍ഡിലൂടെ പങ്കുവച്ചത്.
ബുര്‍ജ് ഖലീഫയുടെ 160-ാമത്തെ നിലയില്‍ നിന്ന് ഒരു മണിക്കൂര്‍ നേരം കോണിപ്പടികള്‍ കയറിയാണ് അവര്‍ മുകളിലെത്തിയത്. ഇവര്‍ പ്ലക്കാര്‍ഡുകളുമായി നില്‍ക്കുന്ന ചിത്രം ഹെലികോപ്റ്ററില്‍ നിന്നാണ് ചിത്രീകരിച്ചത്. യുഎഇയിലെ ആംബര്‍ പട്ടികയിലേക്ക് മാറ്റിയതോടെ ബ്രിട്ടന്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചത് ആഘോഷിക്കുന്നതാണ് പരസ്യ ചിത്രം. ആംബര്‍ പട്ടികയിലേക്ക് മാറിയതോടെ ലോകത്തിന്റെ നെറുകയിലെത്തിയത് പോലെ തോന്നുന്നുവെന്ന പ്ലക്കാര്‍ഡിനൊപ്പം, ഫ്‌ളൈ എമിറേറ്റ്‌സ്, ഫ്‌ളൈ ബെറ്റര്‍ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ അവര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
എമിറേറ്റ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പരസ്യ വീഡിയോ മിനുട്ടുകള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. എന്നാല്‍ പരസ്യ വീഡിയോയില്‍ എമിറേറ്റ്‌സ് എയര്‍ ഹോസ്റ്റസ് ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ നില്‍ക്കുന്നത് ഒറിജിനലാണോ അതോ വ്യാജോമാണോ എന്ന സംശയവുമായി ആളുകള്‍ രംഗത്തെത്തി. ഗ്രീന്‍സ്‌ക്രീന്‍ പോലുള്ള ഏതെങ്കിലും ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ വ്യാജമായി ഉണ്ടാക്കിയതാണോ ഇതെന്ന സംശയവും പലരും ഉന്നയിച്ചു.
തുടര്‍ന്ന് പരസ്യചിത്രം എങ്ങനെയാണ് ചിത്രീകരിച്ചതെന്ന് കാണിക്കുന്ന ബിഹൈന്‍ഡ് സീന്‍ വീഡിയോയും എയര്‍ലൈന്‍സ് പുറത്തുവിട്ടു. ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ എങ്ങനെ നില്‍ക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ ഈ വീഡിയോയിലുണ്ട്. കെട്ടിടത്തിന്റെ മുകളിലല്‍ നിന്ന് കാല്‍ തെറ്റികുയോ മറ്റോ ചെയ്താല്‍ താഴെ വീഴാതിരിക്കുന്നതിന് അവരുടെ അരക്കെട്ടില്‍ കൊളുത്തിടുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
സെറ്റില്‍ വച്ച് ഇരുവരും വീഡിയോ കോള്‍ ചെയ്യുന്നതിനെ കുറിച്ചാണ് നന്ദു പറയുന്നത്. ആറാട്ട് സിനിമയുടെ സെറ്റില്‍ പോലും മമ്മൂട്ടിയെ മോഹന്‍ലാല്‍ വീഡിയോ കോള്‍ ചെയ്യുന്നത് കണ്ടുവെന്നും നന്ദു ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ലാലേട്ടനൊപ്പം ആറാട്ട് സിനിമയില്‍ അഭിനയിച്ചപ്പോഴും ഇത് തന്നെ കണ്ടു. ആ സെറ്റിലും മമ്മൂക്കയെ ലാലേട്ടന്‍ വീഡിയോ കോള്‍ ചെയ്തു. ഇവരുടെ വീഡിയോ കോള്‍ കണ്ട് ‘ഞാന്‍ ഇവിടുണ്ട്’ എന്ന് പറഞ്ഞപ്പോള്‍ മൊബൈല്‍ തന്റെ നേരെ വച്ച് ലാലേട്ടന്‍ മമ്മൂക്കയെ കാണിച്ചു. ‘നമസ്‌കാരം സര്‍’ എന്ന് പറഞ്ഞുപ്പോള്‍ ‘ആ നീയും ഉണ്ടോ’ എന്ന് മമ്മൂക്ക ചോദിച്ചു.
അരമണിക്കൂറെങ്കിലും ഇവര്‍ വാട്ട്‌സ്ആപ്പില്‍ വീഡിയോ കോളില്‍ സംസാരിക്കുന്നത് കണ്ടു. അവര്‍ തമ്മില്‍ വളരെ നല്ല സ്നേഹ ബന്ധമാണുളളത്. ഫാന്‍സുകാര്‍ തമ്മില്‍ അല്ലെ ഇടയ്ക്ക് ഉടക്കാറുളളത്. ഇവര് തമ്മില്‍ അങ്ങനെയൊന്നുമില്ല എന്നും നന്ദു പറഞ്ഞു. മലയാള സിനിമയില്‍ വര്‍ഷങ്ങളായി സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും.
സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിക്ക് ആശംസകളുമായും മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയെ ആലിംഗനം ചെയ്ത് ചുംബിക്കുന്ന ചിത്രം പങ്കുവച്ച് ഇനിയും മുന്നോട്ട് അനേകം സിനിമകളില്‍ ഒന്നിക്കണം എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.