Latest News

പ്രശസ്ത മലയാള തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണായിരുന്നു മരണം.
ഒടുവിലായി, ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പവര്‍ സ്റ്റാറിന്റെ തിരക്കുകളിലായിരുന്നു അദ്ദേഹം.

ഒളിയമ്പുകള്‍, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, മനു അങ്കിള്‍, സംഘം, വഴിയോരക്കാഴ്ചകള്‍, ന്യൂഡല്‍ഹി, സായം സന്ധ്യ, ഭൂമിയിലെ രാജാക്കന്‍മാര്‍, രാജാവിന്റെ മകന്‍, ശ്യാമ, നിറക്കൂട്ട്, ഈറന്‍ സന്ധ്യ, തസ്‌കരവീരന്‍, വജ്രം, ഫാന്റം, എഫ്‌ഐആര്‍, ഗാന്ധര്‍വം, ആകാശദൂത്, കിഴക്കന്‍ പത്രോസ് തുടങ്ങി നിരവധി മെഗാഹിറ്റുകള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്.

1985ല്‍ ജേസി സംവിധാനം ചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നീസ് ജോസഫ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ തുടങ്ങി അഞ്ചു സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായാണ് ജനനം. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപഭോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്‌ഇബി. എസ്‌എംഎസ് വഴി കെഎസ്‌ഇബി അയയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ പേജില്‍ എത്തും. ഇവിടെ റീഡിങ് രേഖപ്പെടുത്തേണ്ട കോളങ്ങളും മറ്റ് വിവരങ്ങള്‍ക്കായുള്ള സ്ഥലവും കാണാം. ഇന്നു മുതലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയുക. ഇതിനായി‍ പ്രത്യേക ആപ് ഡൗണ്‍ ലോഡ് ചെയ്യേണ്ടതില്ല. ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജിലെത്തിയാല്‍ തൊട്ടു മുമ്പത്തെ റീഡിങ് സ്ക്രീനില്‍ കാണാനാകും. ഇതിന‌ടുത്തുള്ള കോളത്തിലാണ് മീറ്ററിലെ നിലവിലെ റീഡിങ് രേഖപ്പെടുത്തേണ്ടത്. മീറ്റര്‍ ഫോട്ടോ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മീറ്ററിലെ റീഡിങ് നേരിട്ട് ഫോട്ടോ എടുക്കാം. മീറ്റര്‍ റീഡിങ് പൂര്‍ത്തിയായെന്നു കണ്‍ഫേം മീറ്റര്‍ റീഡിങ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ സെ‍ല്‍ഫ് മീറ്റര്‍ റീഡിങ് പൂര്‍ത്തിയാകും. അതതു പ്രദേശത്തെ കെഎസ്‌ഇബി മീറ്റര്‍ റീഡറുടെ ഫോണ്‍ നമ്പറും ആ പേജില്‍ ലഭ്യമായിരിക്കും.
ഉപഭോക്താവു രേഖപ്പെടുത്തിയ റീഡിങ്ങും ഫോട്ടോയിലെ റീഡിങ്ങും പരിശോധിച്ച ശേഷം മീറ്റര്‍ റീഡര്‍മാര്‍ അടയ്ക്കേണ്ട തുക ഉപഭോക്താവിനെ എസ്‌എംഎസിലൂടെ അറിയിക്കും. കെഎസ്‌ഇബിയില്‍ മൊബൈല്‍ നമ്പർ രജിസ്റ്റര്‍ ചെയ്യാത്തവർക്കും ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും മീറ്റര്‍ റീഡിങ് സ്വയം ചെയ്യാന്‍ കഴിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ റീഡര്‍മാര്‍ നേരിട്ടു വന്നു വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടി വരും.

അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാവില്ലെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാനത്ത് ഓക്‌സിജന്‍ ശേഖരത്തില്‍ കുറവുണ്ടായതും രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതും കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 219 ടണ്‍ ഓക്‌സിജന്‍ സംസ്ഥാനത്ത് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു.

കരുതല്‍ ശേഖരമായ 450 ടണില്‍ ഇനി ശേഷിക്കുന്നത് 86 ടണ്‍ മാത്രമാണ്. മെയ് 15ഒടെ കേരളത്തില്‍ കൊവിഡ് രോഗികള്‍ ആറു ലക്ഷത്തിലെത്തിയേക്കുമെന്ന വിദഗ്ധരുടെ പഠനങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്തിന് ചില ഇളവുകള്‍ നല്‍കണമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

 

സംസ്ഥാനത്ത് നാല്പത്തഞ്ചിനു താഴെ പ്രായമുളളവരുടെ വാക്സിനേഷന്‍ ഉടന്‍ ആരംഭിക്കും.

വാക്സീന്‍ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തിനായി സര്‍ക്കാര്‍ വാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സീന്‍ ഇന്ന് എറണാകുളത്തെത്തും.

ആദ്യഘട്ടത്തില്‍ രോഗികള്‍ക്കും സമൂഹവുമായി അടുത്ത് ഇടപഴകുന്നവര്‍ക്കും വാക്സിന്‍ വിതരണം ചെയ്യും.

സീറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സീന്റെ മൂന്നര ലക്ഷം ഡോസാണ് ഇന്നുച്ചയ്ക്ക് 12 മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തുന്നത്.

തുടര്‍ന്ന് മററ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. 18 നും നാല്പത്തിനാലിനും ഇടയില്‍ പ്രായമുളളവരുടെ കുത്തിവയ്പിന് ഈ വാക്സീന്‍ ഉപയോഗിക്കും.

രാജസ്​ഥാൻ റോയൽസ്​ പേസർ ചേതൻ സകരിയയുടെ പിതാവ്​ കൊവിഡ്​ ബാധിച്ച്​ മരിച്ചു. ഗുജറാത്തിലെ ഭാവ്​നഗറിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.രാജസ്​ഥാൻ റോയലിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ്​ കാൻജിഭായ്​ സകരിയയുടെ മരണ വിവരം അറിയിച്ചത്​.

ടെമ്പോ ഡ്രൈവറായിരുന്ന കാൻജിഭായ്​യുടെ ആരോഗ്യനില വഷളായതിനെ തുടർന്ന്​ ​വെന്‍റിലേറ്ററിലാക്കിയിരുന്നു. ചേതനുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഈ വിഷമകരമായ അവസ്​ഥയിൽ കുടുംബത്തിന്​ എല്ലാവിധ പിന്തുണയും ഐ.പി.എൽ ടീം വാഗ്​ദാനം ചെയ്​തു.
ചേതന്​ സ്വന്തം സഹോദരൻ രാഹുലിനെയും ഈ ജനുവരിയിൽ നഷ്​ടമായിരുന്നു.സയിദ്​ മുഷ്​താഖ്​ അലി ട്രോഫി കളിക്കുകയായിരുന്ന ചേതനെ രാഹുലിന്‍റെ മരണ വിവരം അറിയിച്ചിരുന്നില്ല.

അരങ്ങേറ്റ സീസണിൽ മിന്നുന്ന പ്രകടനം കാഴ്​ചവെച്ച ചേതൻ ഏവരുടെയും ശ്രദ്ധ കവർന്നിരുന്നു. ഈ സീസണിൽ രാജസ്​ഥാനായി ഏഴ്​ മത്സരങ്ങൾ കളിച്ച ചേതൻ 8.22 ഇക്കോണമിയിൽ ഏഴു വിക്കറ്റുകൾ വീഴ്​ത്തിയിരുന്നു. കളിക്കാർക്കും സപോർട്ടിങ്​ സ്റ്റാഫുകൾക്കും കൊവിഡ് ​ ബാധ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ടൂർണമെന്‍റ്​ അനിശ്ചിത കാലത്തേക്ക്​ നീട്ടി​വെച്ചിരിക്കുകയാണ്​.

കോവിഡ് ബാധിച്ച് ഞായറഴ്ച ഡൽഹിയിലെ ആശുപത്രിയിൽ മരിച്ച രാഹുൽ വോഹ്ര മരിക്കും മുൻപ് ഫെയ്സ്ബുക്കിൽ കുറിച്ചത് ഇപ്രകാരമായിരുന്നു, “എനിക്ക് നല്ല ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഞാൻ ജീവിച്ചേനെ”. പോസ്റ്റിൽ പ്രധാനമന്ത്രിയെയും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും 35 വയസ്സുകാരൻ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അപേക്ഷ ഫലം കാണാതെ രാഹുൽ മരിച്ചു.

രാഹുൽ വോഹ്ര യൂട്യൂബറും നാടക കലാകാരനുമായിരുന്നു. ഡൽഹിയിലെ പ്രമുഖ നാടക സംഘമായ അസ്മിതയിലാണ് രാഹുൽ പ്രവർത്തിച്ചിരുന്നത്. 2006ലാണ് രാഹുൽ അസ്മിതയിൽ അംഗമാകുന്നത്. അസ്മിതയിൽ അംഗമായി അടുത്ത ആറ് വർഷത്തിനുള്ളിൽ തന്നെ മികച്ച കലാകാരനായി പേരെടുത്ത ആളായിരുന്നു രാഹുൽ. രാഹുൽ വളരെയധികം ഉന്മേഷവാനായ എന്ത് ജോലിയും ചെയ്യുന്ന കലാകാരനായിരുന്നുവെന്ന് അസ്മിതയുടെ ഡയറക്ടർ അരവിന്ദ് ഗൗർ ഫെയ്സ്ബുക്കിൽ കുറിച്ചു.

” രാഹുൽ വോഹ്ര മരിച്ചു. എന്റെ പ്രഗൽഭനായ കലാകാരൻ ഇനിയില്ല. ഇന്നലെയാണ് തനിക്ക് നല്ല ചികിത്സ കിട്ടിയാൽ താൻ രക്ഷപ്പെടുമെന്ന് രാഹുൽ എന്നോട് പറഞ്ഞത്. ദ്വാരകയിലേക്ക് ഇന്നലെ വൈകുന്നേരം മാറ്റിയെങ്കിലും രക്ഷപ്പെടുത്താൻ ആയില്ല. ഞങ്ങളോട് ക്ഷമിക്കൂ, ഞങ്ങൾ എല്ലാം കുറ്റക്കാരാണ്” ഗൗർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

രാഹുലിന് ഫെയ്സ്ബുക്കിൽ രണ്ടു മില്യൻ ഫോളോവേഴ്‌സാണുള്ളത്. യൂട്യൂബിൽ ആയിരത്തിലേറെ ആരാധകരും രാഹുലിനുണ്ട്. ആദ്യത്തെ ലോക്ക്ഡൗൺ സമയത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് സംബന്ധിച്ച് രാഹുൽ ചെയ്ത വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഓക്സിജൻ ലെവൽ വല്ലാതെ താഴ്ന്നപ്പോൾ പ്രതീക്ഷ നഷ്ടപെട്ട രാഹുൽ “ഞാൻ ഒന്നുകൂടെ ജനിച്ച് നന്നായി പ്രവർത്തിക്കും, ഇപ്പോൾ എനിക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു” എന്ന് കുറിച്ചിരുന്നു.

സ്ഥാ​​​നാ​​​ർ​​​ഥിനി​​​ർ​​​ണ​​​യ​​​ത്തി​​​ലെ ത​​​ർ​​​ക്ക​​​ത്തെത്തുട​​​ർ​​​ന്ന് പാ​​​ർ​​​ട്ടി​​​യെ പി​​​ള​​​ർ​​​ത്തി മാ​​​ണി സി.​​​കാ​​​പ്പ​​​ൻ പാ​​​ലാ​​​യി​​​ൽ യു​​​ഡി​​​എ​​​ഫ് ടി​​​ക്ക​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ച്ചു വി​​​ജ​​​യി​​​ച്ച​​​​​​ശേ​​​ഷ​​​വും എ​​​ൻ​​​സി​​​പി​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്നി​​​ല്ല. ചി​​​ല മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ​​​ക്ക് ഇ​​​പ്പോ​​​ഴും മാ​​​ണി സി.​​​ കാ​​​പ്പ​​​നോ​​​ടാ​​​ണ് അ​​​ടു​​​പ്പം എ​​​ന്ന​​​താ​​​ണ് അ​​​ലോ​​​സ​​​ര​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കു​​​ന്ന​​​ത്. ഇ​​​തേ​​​ത്തുട​​​ർ​​​ന്നാ​​​ണ് എ.​​​കെ.​​​ ശ​​​ശീ​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​ഭാ​​​ഗ​​​വും സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി.​​​പീ​​​താം​​​ബ​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​ഭാ​​​ഗ​​​വും തു​​​റ​​​ന്ന പോ​​​രി​​​ലേ​​​ക്കെ​​​ത്തി​​​യ​​​ത്.

പാ​​​ലാ​​​യി​​​ൽ മാ​​​ണി സി.​​​ കാ​​​പ്പ​​​ൻ നേ​​​ടി​​​യ വി​​​ജ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ആ​​​ത്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന​​​ നി​​​ല​​​യി​​​ൽ ടി.​​​പി.​​​ പീ​​​താം​​​ബ​​​ര​​​ൻ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്. പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് വി​​​ട്ടു​​​പോ​​​യ മാ​​​ണി സി.​​​കാ​​​പ്പ​​​നു​​​വേ​​​ണ്ടി ടി.​​​പി.​​​ പീ​​​താം​​​ബ​​​ര​​​ൻ ന​​​ട​​​ത്തി​​​യ നീ​​​ക്കം പാ​​​ർ​​​ട്ടിവി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് പര​​​സ്യ​​​പ്ര​​​സ്താ​​​വ​​​ന​​​യി​​​റ​​​ക്കി​​​യാ​​​ണ് എ​​​ൻ​​​സി​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി റ​​​സാ​​​ക്ക് മൗ​​​ല​​​വി ഇ​​​തി​​​നെ പ്ര​​​തി​​​രോ​​​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ​​​തി​​​രേ പ​​​ര​​​സ്യപ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​ക്കെ​​​തി‌​​​രേ കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി.​​​ പീ​​​താം​​​ബ​​​ര​​​ൻ. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​കെ.​​​ രാ​​​ജ​​​ൻ, മ​​​റ്റൊ​​​രു ജ​​​ന​​​റ​​​ൽ​​​സെ​​​ക്ര​​​ട്ട​​​റി ജ​​​യ​​​ൻ പു​​​ത്ത​​​ൻ പു​​​ര​​​യ്ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​രും ടി.​​​പി.​​​ പീ​​​താം​​​ബ​​​ര​​​നെ​​​തി​​​രേ അ​​​ണി​​​നി​​​ര​​​ന്നി​​​ട്ടു​​​ണ്ട്.

എ​​​ൻ​​​സി​​​പി​​​യു​​​ടെ ഏ​​​ക മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​ശ്ന​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ളെ വ​​​രു​​​തി​​​യി​​​ലാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ്. അ​​​തേ​​​സ​​​മ​​​യം പു​​​തി​​​യ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ആ​​​രാ​​​കും എ​​​ൻ​​​സി​​​പി മ​​​ന്ത്രി​​​യെ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചും തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല. എ​​​ല​​​ത്തൂ​​​രി​​​ൽ​​​നി​​​ന്നു വി​​​ജ​​​യി​​​ച്ച എ.​​​കെ.​​​ ശ​​​ശീ​​​ന്ദ്ര​​​നും കു​​​ട്ട​​​നാ​​​ടി​​​ൽ​​​നി​​​ന്നു വി​​​ജ​​​യി​​​ച്ച തോ​​​മ​​​സ് കെ.​​​ തോ​​​മ​​​സു​​​മാ​​​ണ് പാ​​​ർ​​​ട്ടി​​​യു​​​ടെ ര​​​ണ്ട് എം​​​എ​​​ൽ​​​എ​​​മാ​​​ർ. മ​​​ന്ത്രി​​​പ​​​ദ​​​വി​​​ക്കു​​​ള്ള അ​​​വ​​​കാ​​​ശ​​​വാ​​​ദം തോ​​​മ​​​സ് കെ.​​​തോ​​​മ​​​സ് ഇ​​​തി​​​ന​​​കം ഉ​​​ന്ന​​​യി​​​ച്ചു ക​​​ഴി​​​ഞ്ഞു. അ​​​ന്ത​​​രി​​​ച്ച തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ് തോ​​​മ​​​സ് കെ.​​​തോ​​​മ​​​സ്.

പാ​​​ർ​​​ട്ടി​​​യി​​​ലെ സീ​​​നി​​​യോ​​​റി​​​റ്റി​​​യും മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള അ​​​നു​​​ഭ​​​വ​​​പ​​​രി​​​ച​​​യ​​​വു​​​മാ​​​ണ് ശ​​​ശീ​​​ന്ദ്ര​​​ന്‍റെ തു​​​രു​​​പ്പു​​​ചീ​​​ട്ട്. പാ​​​ർ​​​ട്ടി​​​യെ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ ഉ​​​റ​​​പ്പി​​​ച്ചു​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ നേ​​​തൃ​​​പ​​​ര​​​മാ​​​യ പ​​​ങ്ക് വ​​​ഹി​​​ച്ച​​​നി​​​ല​​​യി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പി​​​ന്തു​​​ണ​​​യും ശ​​​ശീ​​​ന്ദ്ര​​​ൻ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

പാ​​​ർ​​​ട്ടി​​​വി​​​ട്ട് പു​​​റ​​​ത്തു​​​പോ​​​യെ​​​ങ്കി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുഫ​​​ലം പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം മാ​​​ണി സി.​​​ കാ​​​പ്പ​​​ൻ മും​​​ബൈ​​​യി​​​ലെ​​​ത്തി എ​​​ൻ​​​സി​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ദ്പ​​​വാ​​​റി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​താ​​​ണ് മ​​​റ്റൊ​​​രു കൗ​​​തു​​​ക​​​ക​​​ര​​​മാ​​​യ നീ​​​ക്കം.

പ​​​വാ​​​റി​​​ന്‍റെ മ​​​ക​​​ളും എ​​​ൻ​​​സി​​​പി പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി നേ​​​താ​​​വു​​​മാ​​​യ സു​​​പ്രി​​​യ സു​​​ലേ​​​യോടൊ​​​പ്പ​​​മു​​​ള്ള ചി​​​ത്രം പു​​​റ​​​ത്തു​​​വി​​​ടു​​​ക​​​യും ചെ​​​യ്തു. സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ടി.​​​പി.​​​ പീ​​​താം​​​ബ​​​ര​​​ന്‍റെ ആ​​​ശീ​​​ർ​​​വാ​​​ദ​​​ത്തോ​​​ടെ​​​യാ​​​ണ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ന്ന​​​തെ​​​ന്നാ​​​ണ് എ​​​തി​​​ർ​​​ചേ​​​രി​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ വാ​​​ദം. മാ​​​ണി സി.​​​ കാ​​​പ്പ​​​ൻ എ​​​ൻ​​​സി​​​പി​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്നും ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ മ​​​ന്ത്രി​​​സ്ഥാ​​​നം നേ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നും ഇ​​​വ​​​ർ ഭ​​​യ​​​പ്പെ​​​ടു​​​ന്നു.

 

ഒ​ന്നേ​കാ​ൽ വ​യ​സു​ള്ള കു​ഞ്ഞ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ആ​ല കോ​ണ​ത്തേ​ത്ത് രാ​ജേ​ഷ് – ശി​ല്പ ദ​മ്പ​തി​ക​ളു​ടെ ഇ​ര​ട്ട പെ​ൺ​മ​ക്ക​ളി​ൽ ഒ​രാ​ളാ​യ അ​രു​ണി​മ (ഒ​ന്നേ​കാ​ൽ വ​യ​സ്‌) ആണ് പനിയെത്തുടർന്നു ശ​നി​യാ​ഴ്ച രാ​വി​ലെ മ​ര​ിച്ചത്. പി​ന്നീ​ട് ന​ട​ത്തി​യ സ്രവ പ​രി​ശോ​ധ​ന​യി​ലാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

അ​മ്മ ശി​ല്പ​യു​ടെ ചെ​റി​യ​നാ​ട്ടെ വീ​ട്ടി​ൽവ​ച്ചാ​ണ് അ​രു​ണി​മ ചി​കി​ത്സ​യി​ലാ​യ​ത്. ഇ​ര​ട്ട സ​ഹോ​ദ​രി അ​ന​ഘ മ​താ​പി​താ​ക്ക​ളോ​ടൊ​പ്പം വീ​ട്ടി​ലു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ്ര​വ പ​രി​ശോ​ധ​ന ഇ​ന്ന് ന​ട​ത്തും.കുട്ടിയുടെ സം​സ്കാ​രം ചെ​റി​യ​നാ​ട് പൊ​തുശ്മ​ശാ​ന​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ന്‍റെ വി​മ​ർ​ശ​ക​ൻ അ​ല​ക്സി ന​വ​ൽ​നി​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​റെ കാ​ണാ​നി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. സെ​ർ​ബി​യ​ൻ ഡോ​ക്ട​ർ അ​ല​ക്സാ​ണ്ട​ർ മു​റ​ഖോ​വ്സ്കി​യെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. മോ​സ്കോ​യി​ൽ​നി​ന്ന് 2,200 കി​ഴ​ക്ക് മാ​റി ഓം​സ്ക് മേ​ഖ​ല​യി​ൽ വ​ന​ത്തി​നു​ള്ളി​ൽ കാ​ണാ​താ​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ഹെ​ലി​ക്പോ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ന​വ​ൽ​നി​യെ ചി​കി​ത്സി​ച്ച സെ​ർ​ബി​യ​യി​ലെ ഓം​സ്കി​ലെ മു​തി​ർ​ന്ന ഡോ​ക്ട​റാ​ണ് മു​റ​ഖോ​വ്സ്കി. ഇ​വി​ടെ​നി​ന്നാ​ണ് ന​വ​ൽ​നി​യെ കൂ​ടു​ത​ൽ ചി​കി​ത്സ​യ്ക്കാ​യി ജ​ർ​മ​നി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് മാ​ര​ക വി​ഷ​വ​സ്തു​വാ​യ നൊ​വി​ചോ​ക്ക് പ്ര​യോ​ഗി​ച്ച് ന​വ​ൽ​നി​യെ വ​ധി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്. പു​ടി​നാ​ണ് ത​നി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് ന​വ​ൽ​നി​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രും വി​ശ്വ​സി​ക്കു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​കു​ന്നു. ഡ​ൽ​ഹി സ​രോ​ജ ആ​ശു​പ​ത്രി​യി​ൽ 80 ഡോ​ക്ട​ർ​മാ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​വി​ടു​ത്തെ സീ​നി​യ​ർ സ​ർ​ജ​ൻ എം.​കെ. റാ​വ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു.

12 ഡോ​ക്ട​ർ​മാ​ർ രോ​ഗം​മൂ​ർ​ച്ഛി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബാ​ക്കി​യു​ള്ള​വ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ രോ​ഗ​വ്യാ​പ​നം കൂ​ടു​ന്ന​ത് ഡ​ൽ​ഹി​യി​ലെ സ്ഥി​തി ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണ്.

 

 

RECENT POSTS
Copyright © . All rights reserved