ഇന്ത്യയുടെ ഏറ്റവും പ്രശസ്തനായ സൂപ്പര്‍ഫാനാണ് സുധീര്‍കുമാര്‍ ചൗധരി. സുധീറിനെ അറിയാത്തവര്‍ ചുരുങ്ങും. എവിടെ ഇന്ത്യയുടെ മത്സരം ഉണ്ടോ അവിടെ അയാളുണ്ട്. കാരണം അയാള്‍ ശംഖ് മുഴക്കാതെ ഇന്ത്യയുടെ ഒരു മത്സരവും തുടങ്ങില്ല. അയാള്‍ കൊടി വീശാതെ ഇന്ത്യയുടെ ഒരു സെഞ്ച്വറി ആഘോഷവും പൂര്‍ണമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗത്തെപ്പോലെയാണ് സുധീറിനെ ആരാധകരും ഇന്ത്യന്‍ ടീമും തന്നെ കാണുന്നത്.
അതേസമയം, കോവിഡ് കാരണം സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് വിലക്കുണ്ടെങ്കിലും ഇതൊന്നും സുധീര്‍ കുമാറിന് പ്രശ്‌നമല്ല. അയാള്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം നേരിട്ടുതന്നെ കണ്ടു, സ്റ്റേഡിയത്തില്‍ നിന്നല്ല. പൂനെയിലെ ഒരു കുന്നിന്‍ മുകളില്‍ നിന്നാണ് അദ്ദേഹം ഇന്ത്യയുടെ മത്സരം വീക്ഷിച്ചത്. സുധീര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം നടന്നത്. ഈ സ്റ്റേഡിയത്തിന് സമീപത്തായുള്ള മലമുകളില്‍ നിന്നാണ് സുധീര്‍ കളി കണ്ടത്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇതേ വേദിയില്‍ തന്നെയാണ് അരങ്ങേറുന്നത്.
ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ വിജയം 66 റണ്‍സിനായിരുന്നു. ഏഴ് വിക്കറ്റിന് 317 റണ്‍സെടുത്ത ഇന്ത്യയുടെ വെല്ലുവിളി പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 251 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ലീഡ് നേടി.
ദേഹത്ത് മുഴുവന്‍ ഇന്ത്യന്‍ പതാക പെയിന്റ് ചെയ്ത് പുറത്ത് തെന്‍ഡുല്‍ക്കര്‍ എന്നെഴുതി ഇന്ത്യയുടെ വലിയ പതാകയുമേന്തി ആ കുന്നിന്‍ മുകളില്‍ നിന്ന് സുധീര്‍ ഇന്ത്യയുടെ വിജയം കണ്ടു. സ്റ്റേഡിയത്തില്‍ നിന്ന് നോക്കുമ്പോള്‍ കുന്നിന്‍ മുകളില്‍ സുധീറിന്റെ പക്കലുള്ള വലിയ ഇന്ത്യന്‍ പതാക പാറിക്കളിക്കുന്നത് കാണാമായിരുന്നു
ഗുരുവായൂര്‍: ഗുരുവായൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതോടെ പാര്‍ട്ടിയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. ബിജെപി സ്ഥാനാര്‍ത്ഥി നിവേദിതയുടെ നാമനിര്‍ദേശപത്രിക തള്ളിയതോടെ അച്ചടിച്ച ഫ്‌ളക്‌സുകളും പോസ്റ്ററുകളുമാണ് പാഴായത്.
ഫ്‌ളക്‌സുകളും പോസ്റ്ററുകളും ലക്ഷക്കണക്കിന് രൂപയുടേതാണ്. എല്ലാം ഗുരുവായൂരിലെ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലും മണ്ഡലം ഓഫീസുകളിലുമായി കെട്ടിക്കിടക്കുകയാണ്.
മികച്ച രീതിയിലുള്ള വര്‍ണ വാള്‍പോസ്റ്ററുകള്‍ പലതും പ്രസില്‍ നിന്ന് കൊണ്ടു വന്നിട്ടു പോലുമില്ല. വര്‍ണപോസ്റ്ററുകള്‍ മാത്രം രണ്ടുലക്ഷത്തിലേറെ അച്ചടിച്ചിട്ടുണ്ട്. 55,000 വീതം നാലുതരത്തിലുള്ളതാണിത്.
കൂടാതെ ഫ്‌ളക്സുകള്‍ 2000, അഭ്യര്‍ഥനകള്‍ 75000 എന്നിവയും തയ്യാറാക്കി. മുന്നണികള്‍ ഇതുവരെയും ഇറക്കാത്ത, മികച്ച രീതിയിലുള്ള വര്‍ണ വാള്‍പോസ്റ്ററുകള്‍ അച്ചടിച്ചതിന്റെ ചൂടുപോലും പോയിട്ടില്ല. അത് 25,000 എണ്ണമുണ്ട്.
സ്ഥാനാര്‍ഥിയുടെ ക്ലോസ്അപ്പ് ചിത്രം, കൈവീശി നില്‍ക്കുന്നത്, കൈകൂപ്പിയുള്ളത് എന്നിങ്ങനെ പലതരം വാള്‍ പോസ്റ്ററുകള്‍ ഉപയോഗിക്കാനാകാത്തത് പ്രവര്‍ത്തകരെ സങ്കടത്തിലാക്കിയിരിക്കുകയാണ്. നഷ്ടത്തിന്റെ കണക്കുകള്‍ അതിലുമേറെ വിഷമമുണ്ടാക്കുന്നതാണെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ചുമരെഴുത്തുകള്‍ നഗരങ്ങളില്‍ കുറവാണെങ്കിലും പഞ്ചായത്തുകളിലും ഉള്‍ഗ്രാമങ്ങളിലുമെല്ലാം വ്യാപകമായുണ്ട്.
അതേസമയം, പിന്തുണയ്ക്കാന്‍ സ്ഥാനാര്‍ഥിയെ തേടുകയാണ് നേതൃത്വം. എന്‍ഡിഎ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചാലുടന്‍ അതിവേഗം ബഹുദൂരത്തില്‍ പ്രചാരണപരിപാടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സജ്ജമായിരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. എല്ലാം മാറ്റിയെഴുതണം. ഫ്‌ളക്‌സുകളും പോസ്റ്ററുകളും അഭ്യര്‍ഥനകളും
തിരുവനന്തപുരം: ആര്യനാട്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭാര്യയെയും കാമുകനെയും മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്. ആനാട് സ്വദേശി അരുണിനെ(36) കുത്തിക്കൊന്ന കേസിലാണ് ഭാര്യ അഞ്ജു, കാമുകന്‍ ശ്രീജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണകൊലപാതകം. അഞ്ജുവും ശ്രീജുവും തമ്മിലുള്ള പ്രണയമാണ് അരുണിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സുഹൃത്തുക്കള്‍ വഴിയാണ് ശ്രീജുവും അഞ്ജുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അരുണിന് വിവരം ലഭിച്ചത്. അരുണില്ലാത്ത സമയങ്ങളില്‍ ശ്രീജു അഞ്ജു താമസിക്കുന്ന വീട്ടിലെത്തുന്നതും പതിവായിരുന്നു. ഇതിനെച്ചാല്ലി ദമ്പതിമാര്‍ക്കിടയില്‍ തര്‍ക്കവുമുണ്ടായിരുന്നു.
തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അരുണ്‍ ആഴ്ചയിലൊരിക്കലാണ് വീട്ടില്‍ വരാറുള്ളത്. ചൊവ്വാഴ്ച രാത്രി നാട്ടിലെത്തിയ അരുണ്‍ അഞ്ജു താമസിക്കുന്ന വീട്ടിലെത്തിയിരുന്നു. ഈ സമയം ഭാര്യയുടെ കാമുകനായ ശ്രീജുവും ഇവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും ശ്രീജു കത്തി ഉപയോഗിച്ച് അരുണിനെ കുത്തിക്കൊല്ലുകയുമായിരുന്നു. പരിസരവാസികള്‍ ചേര്‍ന്ന് അരുണിനെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കൃത്യം നടത്തിയ ശേഷം ശ്രീജു താന്‍ വന്ന ബൈക്കും മറ്റും ഉപേക്ഷിച്ചാണ് അഞ്ജുവിന്റെ വീട്ടില്‍നിന്നു രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് ആനാട് നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം അഞ്ജുവിനെ വീട്ടില്‍നിന്ന് തന്നെ പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം തെളിവെടുപ്പ് അടക്കമുള്ള നടപടികളിലേക്ക് കടക്കും. അരുണ്‍-അഞ്ജു ദമ്പതിമാര്‍ക്ക് ഒമ്പത് വയസ്സുള്ള മകളുണ്ട്.
തിരുവനന്തപുരം: യുട്യൂബ് ദൃശ്യങ്ങൾ അനുകരിച്ച കുട്ടിക്ക് പൊള്ളലേറ്റ് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം. തീ ഉപയോഗിച്ച് മുടി വെട്ടുന്ന ദൃശ്യങ്ങൾ യുട്യൂബിൽ കണ്ട് അനുകരിച്ച 12 വയസുകാരനാണ് പൊള്ളലേറ്റ് മരിച്ചത്.
ദൃശ്യങ്ങൾ അനുകരിച്ച കുട്ടിയുടെ തലയിൽ തീപടർന്നു പിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാരൂർ സോമൻ
എങ്ങും നിശ്ശബ്ദത. ഗാഢനിദ്രയിൽ നിന്ന് അനാഥാലയത്തിൽ കഴിയുന്ന പതിമൂന്ന് വയസ്സുകാരൻ ആനന്ദ് വിറങ്ങലിച്ച മിഴികളോടെ ഞെട്ടിയുണർന്നു. കൺനിറയെ ജ്വലിക്കുന്ന കണ്ണുകളുള്ള കാട്ടുനായ്ക്കൾ. അതിന്റ വായിൽനിന്ന് രക്തം പ്രവഹിക്കുന്നു. അടുത്തുകൂടി കഴുകന്മാർ ചിറകടിച്ചു പറന്നു. വിയർപ്പുകണങ്ങൾ പൊടിഞ്ഞു നിന്നു. നാവ് വറ്റിവരണ്ടു. ചുണ്ടുകൾ വരണ്ടുണങ്ങി. വീർപ്പുമുട്ടൽ അനഭവപ്പെട്ടു. ചുറ്റിനും അനാഥകുട്ടികളുറങ്ങുന്നു. നിറകണ്ണുകളോടെ അച്ഛൻ അച്യുതനും അമ്മ കമലവും തീയിൽ പിടഞ്ഞു വെന്തെരിഞ്ഞ ഭീകര ദ്യശ്യം മനസ്സിൽ നിന്ന് മായുന്നില്ല. ഉറങ്ങാൻ കഴിയാതെ ആ ദ്യശ്യം തന്നെ തുറിച്ചുനോക്കുന്നു. ഈ കാട്ടുനായ്ക്കളെപോലെയാണ് കോപാകുലരായ കാക്കിപ്പട മാതാപിതാക്കളെ വേട്ടയാടിയത്.
അച്യുതൻ മൂന്ന് സെന്റ് പുറംപോക്ക് വസ്തുവിൽ ഒരു കുടിലുകെട്ടി പതിമൂന്ന് വർഷങ്ങൾ പിന്നിട്ടു. അത് മണ്ണിന്റെ അവകാശിയായി ഹൃദയാഭിലാഷം പൂർത്തീകരിച്ച നാളുകളായിരിന്നു. കൂലിവേലക്കാരായ മാതാപിതാക്കൾ പരമാവധി കഠിനാധ്വാനം ചെയ്താണ് തനിക്കൊപ്പം ഇളയ സഹോദരൻ അനിലിനെ വളർത്തിയത്. അടുത്തൊരു വൻകിട മുതലാളി കുന്നുകൾ വെട്ടി നിരത്തി കാടിനോട് ചേർന്ന് വലിയൊരു റിസോർട്ട് ആരംഭിച്ചു. അത് അധികാരികൾക്ക് കൈക്കൂലി കൊടുത്ത് പട്ടയം ഉണ്ടാക്കിയതെന്ന് പലരും പറഞ്ഞു. കാട്ടിലെ കടുവയ്ക്കും നാട്ടിലെ കടുവയ്ക്കും ഈ കുടിൽ ഒരധികപ്പറ്റായി. ഇരകളെത്തേടി കാട്ടുനായ്ക്കളായ ഗുണ്ടകളെത്തി. അച്യുതൻ ഭയന്നില്ല. ഗുണ്ടകളെ നേരിട്ടത് മൂർച്ചയേറിയ വെട്ടുകത്തിയുമായിട്ടാണ്. ഗത്യന്തരമില്ലാതെ മുതലാളി നിയമനടപടികൾ തുടങ്ങി. അഴിമതിക്കാരായ റവന്യൂ ഉദ്യോഗസ്ഥരും കൂട്ടിനെത്തി. കുടിലൊഴിപ്പിക്കാൻ കോടതി വിധി സമ്പാദിച്ചു. പോലീസ് വന്നത് മാറ്റിപാർപ്പിക്കാനല്ല കുടിലിൽ നിന്ന് ഇറക്കിവിടാനാണ്. ആട്ടിയിറക്കാൻ വന്ന പൊലീസിന് മുന്നിൽ അച്യുതനും ഭാര്യയും ശരീരത്ത് പെട്രോൾ ഒഴിച്ച് തീപ്പെട്ടിയുരച്ചു ആത്മഹത്യക്ക് തയ്യാറായി നിന്നു. കുട്ടികൾക്ക് ആ കാഴ്ച്ച നിസ്സഹായം കണ്ടുനില്ക്കാനേ സാധിച്ചുള്ളൂ.
“ഞങ്ങളും ഈ മണ്ണിന്റെ അവകാശികൾ. പാർപ്പിടം മൗലിക അവകാശമാണ്. ആറടി മണ്ണ് ഞങ്ങൾക്കും വേണം”. ശരീരം വിറച്ചും തൊണ്ട ഇടറിയും കിതച്ചും അച്ചന്റെ അവസാന വാക്കുകൾ ഓർത്തു.
പോലീസ് ശകാരം തുടർന്നുകൊണ്ട് പറഞ്ഞു.
“ഞങ്ങൾക്ക് കോടതി വിധി നടപ്പാക്കണം. നിങ്ങൾ പുറത്തിറങ്ങണം. ഇല്ലെങ്കിൽ വലിച്ചെറിയും” സമചിത്തതയില്ലാത്ത പോലീസ് ഉറഞ്ഞുതുള്ളി അടുത്തേക്ക് വന്ന നിമിഷങ്ങളിൽ തീ ആളിക്കത്തി.
ആ വാർത്ത നാട്ടുകാരെ ഭ്രാന്തുപിടിപ്പിച്ചു. ഭരണകൂടങ്ങളെ, സമചിത്തത, കരുണ, അനുകമ്പയില്ലാത്ത പോലീസ് പരാക്രമങ്ങളെ രാഷ്ട്രീയമില്ലാത്ത ബുദ്ധിജീവികൾ രൂക്ഷമായി കുറ്റപ്പെടുത്തി. മനുഷ്യർക്ക് രക്ഷയും തണലും നൽകുന്ന, ഭുമിയില്ലാത്തവന് ഭൂമിയും വീടില്ലാത്തവന് വീടും നൽകുന്ന നിയമങ്ങളാണ് വേണ്ടത്. കുടിയൊഴിപ്പിക്കലല്ല പരിഹാരം മാറ്റിപാർപ്പിക്കലാണ് വേണ്ടത്. രണ്ട് കുട്ടികളെ അനാഥരാക്കിയവർ ഇതിനൊക്കെ ഉത്തരം പറയണം? അവർക്കതിരെയും വിമർശനങ്ങളുയർന്നു. നിയമം ലംഘിക്കുന്നവർക്ക് കൂട്ടുനിൽക്കരുത്.
ആനന്ദൻ കട്ടിലിലേക്ക് തളർന്നു കിടന്നു. അനുജൻ അനിൽ ഇപ്പോൾ ആശുപത്രി കിടക്കയിലാണ്. രക്ഷിതാക്കൾ തീയിലെരിയുന്നത് കണ്ടവൻ ബോധരഹിതനായി വീണു. മുന്നിൽ ശൂന്യത മാത്രം. മനസ്സിൽ വേദനകൾ ഉരുണ്ടുകൂടി. പുറത്തെ കൂരിരുട്ടിൽ മഞ്ഞുതുള്ളികൾ പെറ്റുപെരുകുന്നതുപോലെ ആനന്ദിന്റെ മിഴികൾ നിറഞ്ഞൊഴുകി. കണ്മുന്നിൽ മാതാപിതാക്കളുടെ മാംസം വറ്റിക്കരിഞ്ഞപ്പോൾ ശ്വാസം നിന്നതുപോലെയായിരിന്നു. അവന്റെ മനസ്സ് മന്ത്രിച്ചു. “ഞങ്ങൾ ഈ ദുരന്തത്തിന്റ ബാക്കിപത്രമാണ്. ജനിച്ചു വളർന്ന മണ്ണിൽ നിന്ന് ഞങ്ങളെ പിഴുതെറിഞ്ഞു. രക്ഷിതാക്കളെ അഗ്നിക്കിരയാക്കി “. അവന്റെ സിരകൾ ത്രസിച്ചു. നെടുവീർപ്പുകളുയർന്നു. ഈ അടിമത്വ വ്യവസ്ഥിതിക്കെതിരെ അവന്റെ ചൂണ്ടുവിരലുകളുയർന്നു. ഒരു പോരാളിയായി പോർവിളി നടത്താൻ, രക്ഷിതാക്കളുറങ്ങുന്ന മണ്ണിലെത്താൻ മനസ്സ് ശക്തിയാർജിച്ചുകൊണ്ടിരിന്നു.
ജയ്പൂർ∙ കേസ് അന്വേഷണത്തിന്റെ ഭാഗമായി കുറ്റാരോപിതന്റെ വീട്ടിലെത്തി ഭാര്യയെ പീഡിപ്പിച്ചെന്നാരോപിച്ച് എഎസ്ഐയെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ടു. രാജസ്ഥാനിലെ ചിത്തോർഗഡ് ജില്ലയിലെ ഛന്ദേരിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. പരാതിക്കാരിയായ സ്ത്രീയോട് ലൈംഗിക വേഴ്ച ആവശ്യപ്പെട്ടതിന്റെ പേരിൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രത്യേക പൊലീസ് വിഭാഗത്തിലെ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ അറസ്റ്റിലായി ഒരാഴ്ച പിന്നിടുമ്പോഴാണു സംസ്ഥാന പൊലീസിനു മാനക്കേടായി പുതിയ കേസ് ഉയർന്നിരിക്കുന്നത്.
എരുമയെ മോഷ്ടിച്ചെന്നു കാട്ടി സഹോദരൻ നൽകിയ കേസിലെ പ്രതിയായ ആളുടെ വീട്ടിലാണ് കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്. കേസ് ഒത്തു തീർപ്പാക്കാൻ എഎസ്ഐ ശ്യാം ലാൽ സുഖ്‍വാൽ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും തുക കൈപ്പറ്റാനും അന്വേഷണത്തിന്റെ ഭാഗമായി മൊഴി എടുക്കാനുമായി വീട്ടിലെത്തിയപ്പോൾ പീഡിപ്പിച്ചെന്നുമാണു സ്ത്രീയുടെ പരാതി. ഇതേ തുടര്‍ന്ന് ഇവരുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് എംഎസ്ഐയെ മരത്തിൽ കെട്ടിയിടുകയായിരുന്നു. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തിയാണു മോചിപ്പിച്ചത്.
അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ തന്നെ ഒരു കൂട്ടം ആളുകൾ ചേർന്നു തടഞ്ഞുവയ്ക്കുകയും െകട്ടിയിടുകയുമായിരുന്നുവെന്നാണു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഷ്യം. ഇരു കൂട്ടരും പരാതികൾ നൽകിയതോടെ സുഖ്‍വാലിനെ സ്ഥലം മാറ്റി. അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്ന് ചിത്തോർഗഡ് എസ്പി അറിയിച്ചു.
കേരളത്തിൽ എറെ കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തിനുശേഷം ഉയർന്നുകേട്ട പേരാണ് രശ്മി ആർ നായർ. പ്ലേ ബോയ് മോഡലായി പേരെടുത്ത രശ്മി ആർ നായർ പിന്നീട് പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ഐ ടി മേഖലയിൽ ജോലിചെയ്തിരുന്ന രശ്മി രണ്ടായിരത്തി പത്തിൽ ആ ജോലി ഉപേക്ഷിച്ചുകൊണ്ട് മോഡലിങ് രംഗത്ത് സജീവമായി നിരവധി ദേശീയ മാസികളിൽ താരം തന്റെ കഴിവ് തെളിയിച്ചു.
സാമൂഹിക കാര്യങ്ങളിൽ അഭിപ്രായം തുറന്നു പറയാറുണ്ട് രശ്മി. സംഘികളാണ് എതിർവശത്തെങ്കിൽ രശ്മിയുടെ എഴുത്തിന് പതിവിലും മൂർച്ച കൂടും. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നിരവധിപ്പേരാണ് രശ്മി നായരെ ഫോളോ ചെയ്യുന്നത്. അതിനാൽ തന്നെ പങ്കുവെക്കുന്ന പോസ്റ്റുകൾ അതിവേഗം വൈറലാകാറുണ്ട്.
രശ്മിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. ബ്രൈഡ് സ്റ്റോറീസ് എന്ന പേരിലാണ് ഫോട്ടോകൾ പങ്കുവെച്ചത്. സാരി ബ്ലൗസും നിക്കറുമാണ് വേഷം.ആഭരണങ്ങൾ ധരിച്ച് കൊണ്ട് ഗ്ളാമർ ലൂക്കിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത് .
സ്വർണ കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിന്റെ മൊഴി എന്ന പേരിൽ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.
ഇക്കാര്യം ആർക്കും അന്വേഷിച്ച് ബോധ്യപ്പെടാം. പ്രവാസികളെ കാണുന്നതിന്റെ പേരിൽ വിദേശത്ത് നിക്ഷേപമുണ്ടെന്ന് വ്യാഖ്യാനിക്കുന്നത് അബദ്ധമാണെന്നും ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ താൽപര്യം വച്ചുകൊണ്ടുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജൻസികൾ ഇടയ്ക്കിടെ പലതും പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചെന്നും അതിൽ നിക്ഷേപം ഉണ്ടെന്നും ഉള്ളതായി പറയപ്പെടുന്ന മൊഴി തീർത്തും അടിസ്ഥാന വിരുദ്ധമാണ്.
ഒമാനിൽ നല്ല നിലയിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീർ അഹമ്മദിനെ പരിചയം ഉണ്ട്. പ്രവാസികളായ ഇത്തരം പലരെയും കണാറുണ്ട്, സംസാരിച്ചിട്ടുമുണ്ട്. പ്രവാസികളോടും അവരുടെ സംരംഭങ്ങളോടും ആദരവോടെ പെരുമാറുകയാണ് ചെയ്യാറുള്ളത്.
അതിൻറെ പേരിൽ അവിടെ എല്ലാം നിക്ഷേപം ഉണ്ടെന്ന് ദുർവ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം അബദ്ധജടിലമായ കാര്യമാണ്. ഷാർജാ ഷെയ്ഖിനെ കേരളത്തിൽ നിന്നോ പുറത്ത് നിന്നോ ഒറ്റയ്ക്ക് ഒരിക്കലും കാണാൻ അവസരം ലഭിച്ചിട്ടില്ല, കണ്ടിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭിക്ഷാടനത്തിനും മറ്റും പിഞ്ചു കുഞ്ഞുങ്ങളെ ഉപയോഗിക്കുന്ന സംഘത്തിനെതിരെ തുറന്നടിച്ച് നടൻ ബാല. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം തന്റെ അനുഭവം തുറന്നു പറയുന്നത്. ഒപ്പം ഇതിന്റെ ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്.
‘വീട്ടിലെത്തിയ രണ്ട് സ്ത്രീകളുടെ കയ്യിലാണ് പിഞ്ചു കുഞ്ഞിനെ കണ്ടത്. കുഞ്ഞ് വെയിലുകൊണ്ട് കരയുകയാണ്. വിശന്നിട്ടാണ് കുഞ്ഞ് കരയുന്നതെന്ന് എനിക്ക് മനസിലായി. വീട്ടിൽ നിന്നും പഴം എടുത്ത് െകാടുത്തു. അത് കഴിച്ചപ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തി. ചോദിച്ചപ്പോൾ ആ സ്ത്രി കുഞ്ഞിന്റെ അമ്മയാണെന്നാണ് പറഞ്ഞത്. അവരുടെ ചിത്രമെടുത്ത് വച്ചു. അമ്മയല്ലെങ്കിൽ അവർക്ക് എതിരെ നിയമപരമായി നീങ്ങുമെന്നും ബാല പറയുന്നു.
കുഞ്ഞുങ്ങളെ 100 രൂപ ദിവസവേതനത്തിന് ഇങ്ങനെ െകാടുത്തു വിടുന്ന സംഭവങ്ങളും അദ്ദേഹം വിഡിയോയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കണ്ടാൽ പ്രതികരിക്കണമെന്നും കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റണമെന്നും അദ്ദേഹം പറയുന്നു
വിവാഹദിവസം വരനെ കാണാതായതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. പാണാവള്ളി പഞ്ചായത്ത് പത്താംവാര്‍ഡ് ചിറയില്‍ അലിയാരുടെ മകന്‍ ജസീമിനെ(27)യാണു ഞായറാഴ്ചമുതല്‍ കാണാതായത്. സംഭവത്തില്‍ അന്വേഷണം പോലീസ് സമീപ ജില്ലകളിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.
വരനെ കാണാതായതിനെ തുടര്‍ന്ന് ഞായറാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി. അരൂക്കുറ്റി നദുവത്ത്നഗര്‍ സ്വദേശിനിയായിരുന്നു വധു. അതേസമയം, വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് വധുവിന്റെ മുത്തച്ഛന്‍ നെഞ്ചുപൊട്ടി മരിച്ചു. ചെറുമകളുടെ വിവാഹം നടക്കാഞ്ഞതിന്റെ മനോവിഷമത്തിലായിരുന്നു അദ്ദേഹമെന്ന് കുടുംബം പറയുന്നു.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെ അലങ്കാരത്തിനുള്ള പൂവുവാങ്ങാനെന്നു പറഞ്ഞാണ് വരന്‍ ജസീം ബൈക്കില്‍പോയത്. പിന്നീട് ജസീം തിരികെ വന്നില്ല. ശേഷം, ബന്ധുക്കള്‍ പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്നെ ചിലര്‍ തട്ടിക്കൊണ്ടുപോയതാണെന്നും പോലീസില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടുള്ള ജസീമിന്റെ ശബ്ദസന്ദേശം അയല്‍വാസിക്കു ലഭിച്ചിരുന്നു. എന്നാല്‍, ഫോണിലേക്കു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.