യുകെ: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി സ്ഥാപക പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി.പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ സ്വദേശിയും കൊട്ടുപ്പള്ളില്‍ കുടുംബാഗവുമായ കെ വി കൊച്ചുകുട്ടി (ബാബു) 77 വയസ് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 09:15 വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണമടഞ്ഞത്. മൂത്ത മകനായ ബെന്നി ഏതാനൂം മാസങ്ങള്‍ പിതാവിനെ ശുശ്രൂഷിക്കുവാനായി യുകെയില്‍ നിന്ന് നാട്ടിലെത്തിയിരുന്നൂ. 2002 മുതല്‍ ബെന്നിയും കുടുംബവും യുകെയില്‍ സ്ഥിരമായി താമസിച്ചുവരുന്നൂ.
ബെന്നിയുടെ മാതാവ് ഓമനയും മറ്റ് കുടുംബാഗങ്ങളും മരണ സമയത്ത് പിതാവിനൊപ്പം ഉണ്ടായിരുന്നതായി ബെന്നി അറിയിച്ചു. മക്കള്‍: ബെന്നി (യുകെ), ബിനു (യുകെ), ബിജു (ബെഹറിന്‍) മരുമക്കള്‍: മിനി, ടിനി, മഞ്ജു, കൊച്ചുമക്കള്‍: നേഹ, നിധിന്‍, മേഘാ, ഫെബാ, നേവ, നോയല്‍.
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങള്‍ അനൂശോചനം രേഖപ്പെടുത്തി.
ബെന്നി വര്‍ഗ്ഗീസിന്റെ പിതാവിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
നടി ദുര്‍ഗ കൃഷ്ണ വിവാഹിതയാകുന്നു. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗ്ഗയുടെ വരന്‍. ഏപ്രില്‍ 5 നാണ് വിവാഹമെന്ന് താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സേവ് ദി ഡേറ്റ് ചിത്രങ്ങളും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ നാലു വര്‍ഷമായി അര്‍ജുനുമായി പ്രണയത്തിലാണെന്ന് ദുര്‍ഗ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അര്‍ജുനുമൊത്തുള്ള ചിത്രങ്ങള്‍ താരം നേരത്തെയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കംകുറിച്ച നായികയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫഷന്‍ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. മോഹന്‍ലാല്‍ ചിത്രം റാം ആണ് താരത്തിന്റെ പുതിയ പ്രോജക്ട്.
മകളുടെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് പൊലീസ് ഉന്നതർക്ക് പരാതി നൽകി.വെഞ്ഞാറമൂട് പാലാംകോണം പൊന്നമ്പി തടത്തരികത്തു വീട്ടിൽ സി.ഷൈലജയാണ് മകൾ മീനു(21)വിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ പറയുന്നത്:അമ്മയും മകളും മാത്രമാണ് കുടുംബത്തിലുള്ളത്.തിരുവനന്തപുരം സ്വകാര്യ ഫിസിയോതെറപ്പി സ്ഥാപനത്തിലെ ജീവനക്കാരിയായ മീനുവിനെ ഫെബ്രുവരി 16ന് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.
സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് മീനുവിന്റെ മുറി പരിശോധിക്കുമ്പോൾ ഫോൺനമ്പറും പേരും എഴുതിയിരുന്ന ഒരു കുറിപ്പ് ലഭിച്ചു. ഈ നമ്പരിൽ ബന്ധുക്കൾ വിളച്ചപ്പോൾ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചു. സംഭവ ദിവസത്തിന്റെ തലേന്ന് ജോലി കഴിഞ്ഞ് വെഞ്ഞാറമൂട്ടിലെത്തിയ പെൺകുട്ടി രാത്രി 9 വരെ വെള്ളാണിക്കൽ പാറമുകളിൽ സുഹൃത്തുമായി ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. മരണം സംബന്ധിച്ച വിവരങ്ങൾ സംഭവദിവസം രാവിലെ സുഹൃത്തിനെ പെൺകുട്ടി അറിയിച്ചിരുന്നുവെന്ന വിവരം ലഭിച്ചുവെന്നും പരാതിയിൽ പറയുന്നു.
മരണത്തിൽ വ്യക്തമായ സംശയം ഉയർന്നതിനാൽ വെഞ്ഞാറമൂട് സ്റ്റേഷനിൽ വിശദവിവരങ്ങൾ കാണിച്ച് പരാതി നൽകി.എന്നാൽ ബന്ധുക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ പൊലീസ് തയാറായില്ലെന്നും സംഭവത്തിനു കാരണമായ വ്യക്തിയെന്നു സംശയിക്കുന്നയാളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും പരാതിയിൽ പറയുന്നു. തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിനു കാരണമായി മറ്റൊരാൾ ഉണ്ടെന്നും വെഞ്ഞാറമൂട് പൊലീസിൽ നിന്നു നീതി ലഭിക്കില്ലെന്നും സംഭവം മറ്റൊരു അന്വേഷണ സംഘത്തെക്കൊണ്ടു അന്വേഷിപ്പിച്ചു കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു
ആസ്ട്രേലിയയിലെ കിഴക്കൻ തീരമായ ന്യൂ സൗത്ത് വെയിൽസിൽ കനത്ത മഴയെ തുടർന്ന് സിഡ്നിയിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു. വെള്ളപ്പൊക്ക സാധ്യതയെ തുടർന്നാണ് ഒഴിപ്പിക്കൽ.
ന്യൂ സൗത്ത് വെയിൽസിലെ 12 പ്രദേശങ്ങളിൽ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്. നദികളെല്ലാം കരകവിഞ്ഞൊഴുകി. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് വിവരം.
എമർജൻസി നമ്പറിലേക്ക് കഴിഞ്ഞദിവസം രാത്രി 600 ഓളം ഫോൺ വിളികൾ വന്നതായി അധികൃതർ അറിയിച്ചു. ഇതിൽ 60 എണ്ണം വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷിക്കണമെന്ന് അഭ്യർഥിച്ചാണെന്നും നിരവധി പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.
താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം അടിച്ചുകയറുകയാണ്. നിരവധി വീടുകൾ നശിക്കുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. റോഡ് ഗതാഗതം പൂർണമായി തടസപ്പെടുകയും േറാഡുകൾ തകരുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ സ്കൂളുകൾ അടച്ചിട്ടു.
കനത്ത മഴ നാശം വിതക്കുന്നതോടെ സിഡ്നിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തടസപ്പെട്ടു. ആദ്യ ഘട്ട കോവിഡ് വാക്സിൻ വിതരണം നടന്നുകൊണ്ടിരിക്കെയാണ് വെള്ളെപ്പാക്കം വലക്കുന്നത്.
രാജസ്ഥാനിലെ ബിക്കാനീറിൽ കളിക്കുന്നതിനിടെ അഞ്ച് കുട്ടികൾ ധാന്യശേഖര സംഭരണിക്കുള്ളിൽ കുടുങ്ങി മരിച്ചു. ബിക്കാനീറിലെ ഹിമ്മതസാർ ഗ്രാമത്തിലാണ് സംഭവം. നാലിനും എട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
സേവരാം (4), രവിന (7), രാധ (5), പൂനം (8), മാലി എന്നീ കുട്ടികളാണ് മരിച്ചത്. ശ്യൂന്യമായി കിടന്നിരുന്ന വലിയ ധാന്യശേഖര സംഭരണിയിൽ കുട്ടികൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആകസ്മികമായി ഇതിന്റെ വാതിൽ അടയുകയായിരുന്നു.
കുട്ടികളെ വീട്ടിൽ കാണാത്തതിനെ തുടർന്ന് അമ്മ നടത്തിയ അന്വേഷണത്തിലാണ് ധാന്യശേഖര സംഭരണിക്കുള്ളിൽ കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കോവിഡ് കാലത്ത് നാട്ടുകാർക്ക് താങ്ങായ ഡോ. ആതിരയുടെ അകാല വിയോഗം കൂരാച്ചുണ്ടിെൻറ നൊമ്പരമായി.ആറുമാസത്തോളമാണ് കൂരാച്ചുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോ. ആതിര സേവനമനുഷ്ഠിച്ചത്. കോവിഡ് വ്യാപകമായ സമയത്ത് ഒ.പി സമയം വൈകീട്ട് ആറുവരെ ദീർഘിപ്പിച്ചപ്പോഴായിരുന്നു ഡോ. ആതിരയുടെ സേവനം ലഭിച്ചത്.പൊന്നോമനയെ ഒന്ന് കൊഞ്ചിക്കാൻ പോലും സാധിക്കാതെ അകാലത്തിൽ വിടവാങ്ങി. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയ യുവ ഡോക്ടറായ ആതിരയാണ് മരിച്ചത്.
റിട്ട. എസ്‌ഐ ചെറുവത്തൂർ കൊടക്കാട് ഓലാട്ടെ പുരുഷോത്തമന്റെ മകളാണ് ഡോ. ആതിര (26). കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ 12നാണ് ആതിര കുഞ്ഞിന് ജന്മം നൽകിയത്. വീട്ടിലെത്തിയ ശേഷം ആതിരയ്ക്കു കഴിഞ്ഞ ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. തുടർന്നു പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതിനിടെ, നിലഗുരുതരം ആയതിനെത്തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആതിരയുടെ ഭർത്താവ് പേരാമ്പ്ര സ്വദേശി ഡോ. അർജുന്റെ പരാതിയിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. അമ്മ: സുസ്മിത (ചിന്മയാ വിദ്യാലയ, പയ്യന്നൂർ). സഹോദരി: അനശ്വര.
ആലപ്പുഴ പുന്നപ്ര- വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി വിവാദം സൃഷ്ടിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി വനിതാ തൊഴിലാളികള്‍ക്കിടയില്‍ നിന്നും വോട്ട് തേടുന്നതിന്റെ വീഡിയോ ചര്‍ച്ചയാവുന്നു. കേരളത്തിലെപെണ്‍കുട്ടികളെ മുസ്ലീം- ക്രിസ്ത്യന്‍ യുവാക്കള്‍ പ്രേമിച്ച് സിറിയയില്‍ കൊണ്ടുപോവുകയാണെന്നും അവിടെ അവരെ ലൈംഗീകമായി ഉപയോഗിച്ച് തീവ്രവാദികളുടെ എണ്ണം കൂട്ടുകയാണെന്നും സന്ദീപ് വചസ്പതി വീഡിയോയില്‍ പറയുന്നു. ഇത് സര്‍ക്കാര്‍ തടയുന്നില്ല പകരം മതേതരത്വം പറഞ്ഞ് പ്രതിരോധിക്കുകയാണെന്നും സന്ദീപ് ആരോപിച്ചു.
പകരം ഇത്തരം പ്രവര്‍ത്തികള്‍ തടയാന്‍ ബിജെപിക്ക് ഒരു വോട്ട് എന്ന ആവശ്യമാണ് സന്ദീപ് മുന്നോട്ട് വെക്കുന്നത്. വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങുന്ന വീഡിയോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
‘നമ്മുടെ പെണ്‍കുട്ടികളുടെ അവസ്ഥ നിങ്ങള്‍ ചിന്തിച്ചോ. ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലീം പെണ്‍കുട്ടിയെ പ്രേമിക്കുന്നതിനൊന്നും ഞങ്ങള്‍ എതിരല്ല. ക്രിസ്ത്യാനിയേയും പ്രേമിക്കാം. ആര്‍ക്കും ആരേയും പ്രേമിക്കാം. പക്ഷെ മാന്യമായി ജീവിക്കണം. എന്നാല്‍ ഇവിടെ ചെയ്യുന്നത് എന്താ. നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ പ്രേമിച്ച് സിറിയയില്‍ കൊണ്ട് പോവുകയാണ്. എന്തിനാണ് സിറിയയില്‍ കൊണ്ട് പോകുന്നത്. അറുപത് പേരുടെ ഭാര്യയൊക്കെയായിട്ടാണ് പെണ്‍കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നത്. തീവ്രവാദികളാണ്. തീവ്രവാദികളുടെ എണ്ണം കൂട്ടാന്‍ പ്രസവിച്ച് കൂട്ടുകയാണ്. അതിന് നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ കൊണ്ട് പോവുകയാണ്. ഇത് ആരാ തടയേണ്ടത്. നമ്മുടെ സര്‍ക്കാര്‍ എന്താ ചെയ്യേണ്ടത്. പറഞ്ഞാല്‍ പറയുന്നത് മതേതരത്വത്തെ കുറിച്ചാണ്. അത് നമ്മുടെ ബാധ്യതയാണ്. ഇങ്ങോട്ട് എന്ത് വേണേയും ആവാം. അങ്ങോട്ട് ചോദിച്ചാല്‍ മതേതരത്വം ആണ്. ഇതൊക്കെയാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ നോക്കി വോട്ട് ചെയ്യണം. ഇപ്പോള്‍ ഒരു ഷോക്ക് കൊടുത്തില്ലെങ്കില്‍ നമ്മുടെ നാട് നശിച്ച് പോകും. അതുകൊണ്ടാണ് ബിജെപിക്ക് വോട്ട് ചെയ്യണം എന്ന് പറയുന്നത്.’ സന്ദീപ് വചസ്പതി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സന്ദീപ് വചസ്പതി ആലപ്പുഴ പുന്നപ്ര- വയലാര്‍ സ്മാരകത്തില്‍ എത്തുന്നത്. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയ ശേഷം ആലപ്പുഴ വലിയചുടുകാട് രക്ഷസാക്ഷി സ്മാരകത്തില്‍ കടന്നു കയറിയ സന്ദീപ് പുഷ്പാര്‍ച്ചന നടടത്തുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.രക്തസാക്ഷി മണ്ഡപം വഞ്ചനയുടെ സ്മാരകമാണെന്ന പ്രസ്താവനയും രൂക്ഷിവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. സ്മാരകത്തിന്റെ ഉടമസ്ഥരായ സിപിഐയും സിപിഐഎമ്മും ബിജെപി നേതാവിനെതിരെ പൊലീസിലും ഇലക്ഷന്‍ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.
സന്ദീപ് വചസ്പതി അതിക്രമം കാണിച്ചത് സമാധാനപരമായ തെരഞ്ഞെടുപ്പ് രംഗം ഇല്ലാതാക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. അക്രമാന്തരീക്ഷം സൃഷ്ടിക്കാന്‍ ഉള്ള ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിച്ചേക്കാം. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മിനി സുരേഷ്
നഗരത്തിലെ സിനിമ തീയേറ്ററുകളും,ചന്തയുമെല്ലാം കൂടിച്ചേരുന്ന റോഡിന്റെ ഒതുങ്ങിയ ഒരു മൂലയിലായിരുന്നു അയാളിരുന്നിരുന്നത്..പല തരം സേഫ്റ്റി പിന്നുകൾ,ചാക്കുകൾ തയ്ക്കാനുള്ള
സൂചികൾ എല്ലാം അയാളുടെ ശേഖരത്തിലുണ്ടായിരുന്നെങ്കിലും മാസ്റ്റർപീസ് ഇനമായ ‘ചെവിത്തോണ്ടിക്ക് ആയിരുന്നു അയാൾ കൂടുതലും ഊന്നൽ കൊടുത്തിരുന്നത്.
വാഹനങ്ങളുടെ ബഹളങ്ങൾ നിറഞ്ഞു നിൽക്കുന്ന ആ അന്തരീക്ഷത്തിലും കൈത്തണ്ടയിൽ ഞാത്തിയിട്ട പിന്നുകളുടെയും,സ്ലൈഡുകളുടെയും മാലകൾ കിലുക്കി “ചെവിത്തോണ്ടി..വിത്തോണ്ടി..ത്തോണ്ടി ..വേണോ ..എന്നിങ്ങനെ പതിഞ്ഞ ശബ്ദത്തിൽ അയാൾ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും.
‘ഇയർ ബഡ്സ് ‘ എന്ന നൂതനാശയം കമ്പനികൾ അന്നു കണ്ടു പിടിച്ചിട്ടേ ഇല്ലാത്ത കാലമായതിനാൽ
വഴിയാത്രക്കാരിൽ കൂടുതൽ പേരും ചെവിത്തോണ്ടി തന്നെയാണ് അയാളുടെ കയ്യിൽ നിന്നും വാങ്ങിയിരുന്നതും.
ആരുമൊരിക്കലും അയാളോടു ചോദിച്ചിട്ടേ ഇല്ല അയാളുടെ പേരെന്താണെന്നോ,എവിടെ നിന്നും
വരുന്നുവെന്നോ …അങ്ങനെയൊന്നും.
അയാൾക്കൊരു കു:ടുംബമുണ്ടെന്നും , മകൻ തന്റെ ക്ലാസ്സിലെ വിദ്യാർത്ഥിയാണെന്നും അയാളുടെ സ്ഥിരം കസ്റ്റമറായ രാവുണ്ണി മാസ്റ്റർ പോലുമറിഞ്ഞിരുന്നില്ല .
നെല്ലു ചാക്കു ചണനൂലു വച്ചു തുന്നുവാനുള്ള സൂചി,പേപ്പറുകൾ ചേർത്തു വച്ച് കൂട്ടിച്ചേർത്ത്
ബുക്കുകൾ ഉണ്ടാക്കുവാനുള്ള സൂചി ഇതൊക്കെയായിരുന്നു അധികവും മാസ്റ്റർ വാങ്ങിച്ചിരുന്നത്. പ്രൈമറി സ്കൂൾ അദ്ധ്യാപകന്റെ. തുച്ഛമായ ശമ്പളത്തിൽ മക്കളെ പോറ്റേണ്ടതിന്റെ
പ്രാരാബ്ദത്താൽ നല്ലതു പോലെ ചിലവു ചുരുക്കിയും,എളിമയോടെയും ആയിരുന്നു
അദ്ദേഹം ജീവിച്ചു പോന്നത്. പാഠങ്ങൾ ലളിതമായി പറഞ്ഞു കൊടുക്കുന്നതു കൊണ്ടും, സ്നേഹത്തോടെയും കാരുണ്യത്തോടെയും ഇടപെടുമെന്നതിനാലും വിദ്യാർത്ഥികൾക്കും അദ്ദേഹത്തെ പ്രിയമായിരുന്നു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. നായർ സമാജത്തിന്റെ കീഴിലുള്ള സ്കൂളാണെങ്കിലും
പഠിക്കുന്നത് അധികവും മുസ്ലീം സമുദായത്തിൽ ഉൾപ്പെട്ട കുട്ടികളാണ്.ജാതി വേർതിരിവൊന്നും
അദ്ധ്യാപകർക്കോ,കുട്ടികൾക്കോ തമ്മിലില്ലാത്ത തികച്ചും സൗഹൃദപരമായ അന്തരീക്ഷമായിരുന്നു
ആ സ്കൂളിൽ. അതു കൊണ്ട് തന്നെ നിസ്കാരത്തിനും മറ്റും സമയം നൽകി രണ്ടു മുപ്പത്
ആകുമ്പോഴേ വെള്ളിയാഴ്ച്ച ക്ലാസ്സുകൾ ഉച്ചക്കു ശേഷം ആരംഭിക്കു.
ക്ലാസ്സിൽ പതിവില്ലാത്ത കുക്കുവിളികളും,ബഹളവും ഉയരുന്നതു കേട്ടാണ് മാസ്റ്റർ ക്ലാസ്സിലേക്ക് ചെന്നത്.
ഒരു ഡസ്കിൽ തലവച്ച് ക്ലാസ്സിലെ പരീക്ഷകൾക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന സലിം കരയുന്നു.
ചുറ്റും കൂടി ആർത്തു വിളിക്കുന്ന കുട്ടികളുടെ നേരെ വടിയോങ്ങി മാസ്റ്റർ ചോദിച്ചു.
” എന്താടാ”
“ഇവര് സലിമിനെ ചെവിത്തോണ്ടി എന്നു വിളിച്ചു കളിയാക്കുകയാണ് സർ,”സലിമിനോട് സഹതാപം
തോന്നിയ രണ്ടായി മുടി മടഞ്ഞിട്ട പെൺകുട്ടി പറഞ്ഞു.
നന്നായി പഠിക്കുന്ന അന്തർമുഖനായ സലിമിന്റെ ബാപ്പയോടാണ് താൻ സ്ഥിരമായി ചെവിത്തോണ്ടിയും. ചാക്കു തുന്നുന്ന സൂചിയുമൊക്കെ വാങ്ങാറുള്ളതെന്നോർത്തപ്പോൾ മാസ്റ്റർക്കു സങ്കടം തോന്നി. ബഞ്ചിന്റെ ഓരം പറ്റി നിശ്ശബ്ദനായി ക്ലാസ്സിലിരിക്കുന്ന അവനെ ഒരിക്കൽ പോലും പ്രോൽസാഹിപ്പിച്ചിട്ടില്ലല്ലോ എന്നോർത്ത് അദ്ദേഹത്തിന് വല്ലാത്ത കുറ്റബോധം
തോന്നി.
” ആട്ടെ,നിങ്ങളുടെയെല്ലാം വീട്ടിൽ നിങ്ങൾ ചെവി വൃത്തിയാക്കുന്നത് എന്തു കൊണ്ടാണ്?
ചെവിത്തോണ്ടി കൊണ്ട് “കുട്ടികളുടെ കൂട്ടത്തിൽ നിന്നും ചില ശബ്ദങ്ങൾ ഒന്നിച്ചുയർന്നു.”
അപ്പോൾ എല്ലാവർക്കും ആവശ്യമായ സാധനങ്ങളാണ് സലിമിന്റെ ബാപ്പ വിൽക്കുന്നത്,
അതിൽ സലിം അഭിമാനിക്കുകയല്ലേ വേണ്ടത്.ആട്ടെ ഉബൈദിന്റെ ബാപ്പക്കന്താണ് പണി
“മീൻ കച്ചവടം “മൊട്ടത്തലയനായ ഉബൈദ് മെല്ലെപറഞ്ഞു.
“നിന്നെ ആരെങ്കിലും ഏതെങ്കിലും മീനിന്റെ പേരു ചേർത്തു വിളിച്ചാൽ നിനക്കു നോവത്തില്ലേടാ”
ഉബൈദ് തലതാഴ്ത്തി.
“ഏതു തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്നറിയണം. സലിമിന്റെ ബാപ്പ കഷ്ടപ്പെട്ട് മക്കളെ ഓരോരുത്തരെ ഓരോ കരക്കടുപ്പിക്കാൻ പാടു പെടുകയാണ്.,സലിം ഇതൊന്നും
കേട്ടു വിഷമിക്കണ്ട കേട്ടോ മോനെ.
കാലങ്ങളൊരു പാടു കഴിഞ്ഞു.ആ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഗമം നടക്കുകയാണ്. തങ്ങളെ
പഠിപ്പിച്ചിരുന്ന അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങാണ് വേദിയിൽ നടക്കുന്നത്.
വീൽ ചെയറിലിരിക്കുന്ന രാവുണ്ണി മാസ്റ്ററെ പൊന്നാടയണിയിച്ച് കൊണ്ട് കളക്ടർ സലിം മുഹമ്മദ് ഈ കഥ പറഞ്ഞപ്പോൾ ഹാളിലെങ്ങും കരഘോഷം നിറഞ്ഞു നിന്നിരുന്നു.
മാസ്റ്ററെ ചേർത്തു പിടിച്ചു കൊണ്ട് അയാൾ സ്നേഹപൂർവ്വം തലോടി.” മാഷേ അങ്ങ് നൽകിയ
പ്രോൽസാഹനവും,ആത്മവിശ്വാസവുമാണ് എന്നെ ഞാനാക്കിയത്”.
ഓർമ്മകൾ മരിച്ചു പോയ മാസ്റ്ററുടെ മുഖത്തും അപ്പോൾ നേരിയ ഒരു പുഞ്ചിരി വിടർന്നിരുന്നു.
തിരുവനന്തപുരം: സർക്കാരിനെതിരായ ജനവികാരം അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് അഭിപ്രായ സർവേകളെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തെ അടച്ചാക്ഷേപിക്കാനുള്ള അജൻഡ നിശ്ചയിച്ച ശേഷം അതിനനുസരിച്ചുള്ള ചോദ്യങ്ങളാണു സർവേയിൽ ചോദിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു 12 മുതൽ 16 വരെ സീറ്റുകൾ കിട്ടുമെന്നായിരുന്നു പ്രവചനമെങ്കിലും കിട്ടിയത് ഒരു സീറ്റ് മാത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തു പിണറായി വിജയനു മുഖ്യമന്ത്രി സ്ഥാനത്തേക്ക് 2 % സ്വീകാര്യതയാണു സർവേക്കാർ നൽകിയത്. അദ്ദേഹം മുഖ്യമന്ത്രിയായി.
പ്രതിപക്ഷ നേതാവിനെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമവും സർവേകളിൽ കാണുന്നു. സർക്കാരിനെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളെല്ലാം ശരിയെന്നു തെളിഞ്ഞു. സർക്കാരിന് എല്ലാ വിഷയങ്ങളിലും മുട്ടുമടക്കേണ്ടി വന്നു. അതിലൊന്നും തറപറ്റിക്കാൻ കഴിയാതെ വന്നപ്പോൾ സർവേ നടത്തി തകർക്കാനാണു നോക്കുന്നത്. 3 മാധ്യമസ്ഥാപനങ്ങൾക്കായി ഒരു കമ്പനി തന്നെയാണു സർവേ നടത്തിയത്.പ്രതിപക്ഷത്തിനു ന്യായമായി ലഭിക്കേണ്ട ഇടം പോലും നൽകാതെ ഭരണകക്ഷിക്കു വേണ്ടി കുഴലൂത്തു നടത്തുകയാണു മാധ്യമങ്ങൾ.
നരേന്ദ്ര മോദി സർക്കാർ ഡൽഹിയിൽ ചെയ്യുന്നതുപോലെ വിരട്ടിയും പരസ്യം നൽകിയും മാധ്യമങ്ങളെ വരുതിയിലാക്കാനാണു പിണറായി ശ്രമിക്കുന്നത്.അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരിനെ വെള്ളപൂശാൻ 200 കോടി രൂപയുടെ പരസ്യമാണു സർക്കാർ നൽകിയത്. അതിന്റെ ഉപകാരസ്മരണയാണു സർവേകളിൽ തെളിയുന്നതെന്നും രമേശ് പറഞ്ഞു.ചാനലുകളുടെ സർവേകളെ തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും. അഭിപ്രായ സർവേകളെ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളെയാണു വിശ്വാസമെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായി സർവേ നടത്തി തരാമെന്നു പറഞ്ഞു ചില ഏജൻസികൾ സമീപിച്ചിരുന്നു. നിരന്തരമായി സർവേകളെ കുറ്റപ്പെടുത്തുന്ന കമ്യൂണിസ്റ്റ് പാർട്ടി ഇത്തവണ മിണ്ടുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സംസ്ഥാനത്ത് എൽഡിഎഫിനു തുടർഭരണം ലഭിക്കുമെന്ന സർവേ ഫലങ്ങൾ വെറും പിആർ എക്സർസൈസ് മാത്രം. സർവേകളിൽ യുഡിഎഫ് വിശ്വസിക്കുന്നില്ല. 5 വർഷത്തെ ജനദ്രോഹ നടപടികൾ മറച്ചുവയ്ക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം സർവേ ഫലങ്ങൾ ഉണ്ടാക്കുന്നത്.
സ്ലാബ് തകർന്ന് ഓടയിൽ വീണ, ആറ്റിങ്ങൽ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഒ.എസ്.അംബിക പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർഥിക്കുന്ന വേളയിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് കാരേറ്റ് ആയിരുന്നു അപകടം. പുളിമാത്ത് പഞ്ചായത്തിലായിരുന്നു സ്ഥാനാർഥിയുടെ പര്യടനം. കാരേറ്റ് കവലയിലെ കടകളിൽ കയറി വോട്ട് തേടുന്നതിന് ഇടയിൽ ആയിരുന്നു അപ്രതീക്ഷിത സംഭവം.
സ്ഥാനാർഥിക്ക് ഒപ്പം വീണ പാർട്ടി പ്രവർത്തകരായ 6 പേർക്കും പരുക്കില്ല. പുളിമാത്ത് പഞ്ചായത്ത് ഓഫിസിന് സമീപത്തെ ഓടയിൽ സ്വകാര്യ വ്യക്തി നിർമിച്ച സ്ലാബാണ് തകർന്നത്. അപകടം നടന്ന ഉടൻ സ്ഥാനാർഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. 3 മണിക്കൂർ സമയത്തെ വിശ്രമത്തിനു ശേഷം 4 മണിയോടെ പഞ്ചായത്ത് പര്യടനം പുനരാരംഭിച്ചു.