Latest News

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് എസ്.കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷയില്‍ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 5നു വിധി പറയും.

വിസ്മയയുടെ മരണത്തില്‍ കിരണിനു പങ്കില്ലെന്ന കിരണിന്റെ കുടുംബത്തിന്റെ നിലപാട് തന്നെയാണ് ജാമ്യഹര്‍ജിയിലും ആവര്‍ത്തിച്ചിരിക്കുന്നത്. കിരണ്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. കേസിന്റെ അന്വേഷണം ഗൗരവമായി നടക്കുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കാവ്യാ നായര്‍ വാദിച്ചു.

ഷൊര്‍ണൂര്‍ സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്ന ബി.എ.ആളൂരാണ് ഇന്നലെ കിരണിനു വേണ്ടി കോടതിയില്‍ ഹാജരായത്. കിരണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കോടതിയില്‍ എത്തിയിരുന്നു. വിസ്മയയുടെ മരണത്തില്‍ അന്വേഷണം പാതിവഴിയില്‍ എത്തിയപ്പോഴാണ് കിരണിനു കോവിഡ് ബാധിച്ചത്.

നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്ന കിരണിനെ രോഗമുക്തനാകുമ്പോള്‍ തെളിവെടുപ്പിനായി വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങണം. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നു പോലും സ്ഥിരീകരിച്ചിട്ടില്ല.

ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധി പറയാന്‍ 5ലേക്ക് ഹര്‍ജി മാറ്റിയത്. ശാസ്ത്രീയ തെളിവുകള്‍, സാങ്കേതിക തെളിവുകള്‍, സാക്ഷിമൊഴികള്‍ എന്നിവ പരമാവധി ശേഖരിക്കുകയാണ് അന്വേഷണസംഘം. വിസ്മയ തൂങ്ങിമരിച്ചുവെന്ന കിരണ്‍ പറയുന്ന ശുചിമുറിയിലും കിടപ്പുമുറിയിലും പരിശോധന നടത്തിയ ഫൊറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട്, ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം എന്നിവ കേസില്‍ നിര്‍ണായകമാണ്.

ഡയാന രാജകുമാരിയുടെ അറുപതാം ജന്മദിനത്തിൽ കെൻസിംങ്ടൺ പാലസിലെ സൺകെൻ ഗാർഡനിൽ സ്ഥാപിച്ച പ്രതിമ അനാശ്ച്ഛാദനം ചെയ്യാൻ മക്കളായ വില്യം-ഹാരി രാജകുമാരന്മാർ ഒരുമിച്ചെത്തി. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അസ്വാരസ്യങ്ങൾ മറന്ന് ഇരുവരും ചേർന്ന് അമ്മയുടെ പ്രതിമ അനാവരണം ചെയ്തത്.

അമേരിക്കയിൽ ,സ്ഥിരതാമസമാക്കിയ ഹാരി രാജകുമാരൻ ഈ ചടങ്ങിനായി മാത്രം കഴിഞ്ഞയാഴ്ചയാണ് ഭാര്യ മെഗാനും രണ്ടു മക്കൾക്കുമൊപ്പം ബ്രിട്ടനിലെത്തിയത്. ഒരാഴ്ചത്തെ ക്വാറന്റൈീനു ശേഷമായിരുന്നു അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ സംസ്കാരചടങ്ങിനും ഹാരി അമേരിക്കയിൽനിന്നും ബ്രിട്ടനിൽ എത്തിയിരുന്നു. അമ്മയുടെ സ്നേഹവും ശക്തിയും ഓർമവരുന്ന നിമിഷങ്ങളിലാണ് ഇപ്പോൾ ഉള്ളതെന്ന് ഇരുവരും ചടങ്ങിനുശേഷം മാധ്യമങ്ങളോടു പറഞ്ഞു.

ഡയാനയുടെ രണ്ടു സഹോദരിമാരും സഹോദരനും ചടങ്ങിൽ സംബന്ധിക്കാനെത്തി. വില്യമിന് പതിനഞ്ചും ഹാരിയ്ക്ക് പന്ത്രണ്ടും വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു 1997ൽ ഡയാന കാറപകടത്തിൽ മരിച്ചത്.

യുകെയിൽ ജൂലൈ 19നു തന്നെ നിയന്ത്രണങ്ങൾ നീക്കുമെന്ന് സൂചന നൽകി പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ദിവസേന രോഗികളാകുന്നവരുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലേക്ക് ഉയർന്നെങ്കിലും മരണസംഖ്യ ഉയരാത്ത സാഹചര്യം കണക്കിലെടുത്താണു നിയന്ത്രണങ്ങൾ മുൻനിശ്ചയപ്രകാരം 19നു തന്നെ പിൻവലിക്കാൻ സർക്കാർ ഒരുങ്ങുന്നത്.

ഇതിനോടകം 18നു മുകളിലുള്ള എല്ലാവർക്കും രണ്ടു ഡോസ് വാസ്കീൻ നൽകി കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണു സർക്കാർ നീക്കം. കഴിയുന്നിടത്തോളം മഹാമാരിക്കു മുമ്പുള്ള സ്ഥിതിയിലേക്ക് കാര്യങ്ങൾ മടക്കിക്കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള മാർഗരേഖ വരുദിവസങ്ങളിൽ പുറത്തുവിടും.

ചില കരുതൻ നടപടികളോടെയാകും ഈ ഇളവുകൾ പ്രാബല്യത്തിൽ വരുത്തുക. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും പൂർണമായും ഒഴിവാക്കാൻ സാധ്യതയില്ല. എങ്കിലും ക്വാറന്റീൻ റൂളുകളിലും യാത്രാവിലക്കുകളിലും ഇളവുണ്ടാകും.

വേനൽ അവധിക്കാലത്തു യാത്രകൾക്കായുള്ള ജനങ്ങളുടെ ആഗ്രഹം തനിക്ക് കൃത്യമായി മനസിലാകുന്നുണ്ടെന്നും ഡബിൾഡോസ് വാക്സീനു മാത്രമേ ഇക്കാര്യത്തിൽ രക്ഷകനാകാൻ സാധിക്കൂ എന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കൂടാതെ ഇയുവുമായി യാത്രാ നിയന്ത്രണങ്ങളിൽ നിലനിൽക്കുന്ന വ്യത്യാസങ്ങൾ സംബന്ധിച്ച് ജോൺസണും മെർക്കലും തമ്മിൽ നിർണായക കൂടിക്കാഴ്ചയും നടക്കുന്നുണ്ട്.

ബോറിസ് ജോൺസൺ ഇന്ന് ഏഞ്ചല മെർക്കലിനെ യുകെയിലേക്ക് സ്വാഗതം ചെയ്യും. തൻ്റെ കൺട്രി വസതിയായ ചെക്കറിലാണ് ജോൺസൺ മെർക്കലിന് ആതിഥേയത്വം വഹിക്കുന്നത്. ഈ വർഷം അവസാനം ജർമ്മൻ ചാൻസലർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന മെർക്കലിന്റെ അവസാന യുകെ സന്ദർശനമാണിത്. .

കൊറോണ വൈറസ് യാത്രാ നിയന്ത്രണങ്ങൾ പ്രധാന ചർച്ചാ വിഷയമായ കൂടിക്കാഴ്ച വാക്സിൻ പാസ്പോർട്ടും ഇന്ത്യൻ വാക്സിനുകൾ എടുത്തവർക്ക് ഇയു രാജ്യങ്ങളിൽ യാത്രാനുമതിയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഗണനയ്ക്കെടുക്കും. മെർക്കൽ യൂറോപ്യൻ യൂണിയനോട് യുകെയിൽ നിന്നുള്ള എല്ലാ യാത്രക്കാരെയും വാക്സിനേഷൻ സ്റ്റാറ്റസ് കണക്കിലെടുക്കാതെ വിലക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇന്നത്തെ കൂടിക്കാഴ്ച നിർണായകമാണ്

നോബി ജെയിംസ്

8 വെളുത്തുള്ളി
50 ഗ്രാം ഇഞ്ചി
1 സവോള
1 ടേബിൾസ്പൂൺ ചാട്ട് മസാല
1 ടേബിൾസ്പൂൺ മല്ലിപൊടി
1 ടേബിൾസ്പൂൺ ഉലുവയില
1 ടേബിൾസ്പൂൺ കുരുമുളകുപൊടി
1 ടീസ്പൂൺ ബ്ലാക്ക് സാൾട്ട്
1 ടീസ്പൂൺ ഗരം മസാല
20 ഗ്രാം പുതിന ഇല
20 ഗ്രാം മല്ലിയില
1 നാരങ്ങയുടെ നീര്

ഇവ എല്ലാം വീഡിയോയിൽ കാണുന്നപോലെ മിക്സിയിൽ ഒതുക്കി മിംസിൽ ചേർത്ത് നന്നായി ഇളക്കി കബാബ് സ്റ്റിക്കിൽ വീഡിയോയിൽ കാണുന്നപോലെ ചെയ്തെടുക്കുക. പിന്നീട് കുറച്ചു നേരം ഫ്രിഡ്ജിൽ വയ്ക്കുക. അല്പസമയത്തിനു ശേഷം ബാർബിക്യു ചെയ്തെടുക്കാം. അതല്ല എങ്കിൽ നന്നായി ചൂടാക്കിയ ഓവനിൽ ഗ്രിൽ ചെയ്തു എടുക്കാം. ഓവൻ ഇല്ലെങ്കിൽ പാനിൽ ഗ്രിൽ ചെയ്തും എടുക്കാം. ഒപ്പം സിംപിൾ ആയ തണ്ടൂരി സലാഡും ഉണ്ടാക്കി ഗാർലിക്‌സോസും മിന്റ് ചമ്മന്തിയും. രണ്ടു സോസും വീട്ടിൽ ഉണ്ടാക്കുന്ന വിധം (NOBYS KITCHEN നിലെ വീഡിയോ കണ്ടു നോക്കുക ) കബാബിന്റെ കൂടെ നാൻ ബ്രേഡോ പിസ്സ ബ്രഡോ കൂട്ടി കഴിക്കാം.

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

 

നികുതിവെട്ടിപ്പ്​ നടത്തിയതിന്​ മുൻ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ ചീഫ്​ ഫിനാൻഷ്യൽ ഓഫീസർ അലൻ വെയീസ്​ബെർഗിനെ അറസ്റ്റ്​ ചെയ്​തു​. ട്രംപിന്‍റെ കമ്പനിയിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ്​ അറസ്റ്റ്​. ഏകദേശം 15 വർഷത്തോളം നികുതിവെട്ടിപ്പ്​ നടത്തിയെന്നാണ്​ കണ്ടെത്തിയിരിക്കുന്നത്​. വ്യാഴാഴ്ച രാത്രിയാണ്​ മാൻഹട്ടൻ കോടതി ചീഫ്​ ഫിനാൻഷ്യൽ ഓഫീസർക്കെതിരെ കുറ്റം ചുമത്തിയത്​.

ട്രംപിന്‍റെ കമ്പനികളിൽ രണ്ട്​ തരത്തിലുള്ള അക്കൗണ്ട്​ ബുക്കുകളാണ്​ കൈകാര്യം ചെയ്​തിരുന്നത്​. ഒന്ന്​ കമ്പനിയുടെ അഭ്യന്തര ഉപയോഗത്തിനായിരുന്നു. ഈ ബുക്കിൽ ജീവനക്കാർക്ക്​ നൽകുന്ന അപ്പാർട്ട്​മെന്‍റ്​, കാർ, ഫർണീച്ചർ, ട്യൂഷൻ പേയ്​മെന്‍റ്​, ഗിഫ്​റ്റുകൾ എന്നിവക്കായി മുടക്കിയ മുഴുവൻ പണത്തി​േന്‍റയും വിവരങ്ങളാണ്​ ഉണ്ടാവുക. എന്നാൽ, രണ്ടാമത്തെ ബുക്കിൽ ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ ബുക്കാണ്​ നികുതി വകുപ്പിന്​ കൈമാറിയതെന്നാണ്​ റിപ്പോർട്ട്​. ഇതിലൂടെ 15 വർഷ​േത്താളം നികുതിവെട്ടിച്ചുവെന്നാണ്​ കണ്ടെത്തിയിരിക്കുന്നത്​​.

ഏകദേശം 900,000 ഡോളറിന്‍റെ നികുതി നഷ്​ടം ഇതുമൂലം ഉണ്ടായിട്ടുണ്ടെന്നാണ്​ കണക്കാക്കുന്നത്​. ട്രംപിന്‍റെ കമ്പനിയിലെ പല ജീവനക്കാരും കൃത്യമായ നികുതി നൽകിയിരുന്നില്ല. അതേസമയം, രാഷ്​ട്രീയപ്രേരിതമായാണ്​ കുറ്റചുമത്തിയതെന്ന ആരോപണങ്ങൾ മാൻഹട്ടൻ ഡിസ്​ട്രിക്​ട്​ അറ്റോർണി നിഷേധിച്ചു.

കാമുകനൊപ്പം നാടുവിടുന്നതിനിടെ ബൈക്ക്‌ അപകടത്തില്‍ വീട്ടമ്മ മരിച്ചു.  തിരുവനന്തപുരം പൊഴിയൂര്‍ കുളത്തൂര്‍ പുളിമൂട്‌ വിളയില്‍ വീട്ടില്‍ സുമിത്ര(35)യാണു മരിച്ചത്‌. ബൈക്ക്‌ ഓടിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട്‌ തൊളിക്കോട്‌ എന്‍.എം. മന്‍സിലില്‍ അന്‍സിലി(24)നാണു പരുക്കേറ്റത്‌.

ഇന്നലെ പുലര്‍ച്ചെ നാലരയോടെ എം.സി. റോഡില്‍ കുളനട ടി.ബി. ജങ്‌ഷനു സമീപമുള്ള വളവിലാണ്‌ അപകടം. ചെങ്ങന്നൂര്‍ ഭാഗത്തുനിന്നു വന്ന കൊറിയര്‍ വാഹനം അടൂര്‍ ഭാഗത്തുനിന്നു വന്ന ബൈക്കുമായി ഇടിച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്ന് റോഡിലേക്കു വീണ സുമിത്രയുടെ ശരീരത്തിലൂടെ എതിരേ വന്ന പിക്കപ്പ്‌ വാന്‍ കയറിയിറങ്ങിയതായി സി.സി. ടിവി ദൃശ്യങ്ങളിലുണ്ട്‌.

ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുമിത്രയെ രക്ഷിക്കാനായില്ല. മൃതദേഹം അടൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഇരുവരും തിരുവനന്തപുരത്തുനിന്നും വൈറ്റിലയിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു അപകടം. സുമിത്ര വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണെന്ന്‌ പോലീസ്‌ പറഞ്ഞു. രണ്ടു വര്‍ഷത്തോളമായി സുമിത്ര ഭര്‍ത്താവുമായി അകന്നുകഴിയുകയാണെന്നു യുവതിയുടെ ബന്ധുക്കള്‍ പോലീസിന്‌ മൊഴി നല്‍കി. വിവാഹബന്ധം പിരിയാന്‍ കേസു കൊടുത്തിരുന്നതായും പറയുന്നു.

അവിവാഹിതനായ അന്‍സില്‍ ഗള്‍ഫില്‍ ഡ്രൈവറായിരുന്നു. പ്രവാസം നിര്‍ത്തി നാട്ടില്‍ എത്തിയതാണ്‌. ഇരുവരും കമിതാക്കള്‍ ആയിരുന്നുവെന്നും വ്യാഴാഴ്‌ച പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്നും ഇരുവരും ഒളിച്ചോടുന്നതിടെയാണ്‌ അപകടം സംഭവിച്ചതെന്നുമാണ്‌ പോലീസിനു കിട്ടിയ വിവരം.

ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ടെത്തിയ സ്വർണ്ണക്കടത്തിന്റെ പുതുവഴി പരീക്ഷിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിൽ. കാസർകോട് ഉപ്പള സ്വദേശി ഷാഫി (31) ആണ് പിടിയിലായത്. പാന്റ്സിനുള്ളിൽ സ്വർണം പൂശി മിശ്രിത രൂപത്തിലാക്കിയ സ്വർണം പെയിന്റ് അടിക്കുന്ന രീതിയിൽ പാന്റ്സിനുള്ളിൽ തേച്ചുപിടിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പെട്ടെന്നു കാണാതിരിക്കാൻ ലൈനിങ് മാതൃകയിൽ മറ്റൊരു തുണി തുന്നിപ്പിടിപ്പിക്കുകയും ചെയ്തിരുന്നു.

സ്വർണം പൂശിയ, 1.3 കിലോഗ്രാം ഭാരമുള്ള പാന്റ്സ് ധരിച്ചെത്തിയ യുവാവിനെ കസ്റ്റംസ് സംഘം കൈയോടെ പൊക്കുകയായിരുന്നു. ഡിആർഐക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാന്റ്സിൽ 20 ലക്ഷം രൂപ വിലവരുന്ന അരക്കിലോഗ്രാം സ്വർണം പൂശിയിട്ടുണ്ടെന്നാണു കരുതുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരന്റെ സാന്നിധ്യത്തിൽ പാന്റ്സ് കത്തിച്ചാണു സ്വർണം ഉരുക്കിയെടുക്കുക. എന്നാൽ, വിദേശത്തുനിന്നെത്തിയ യുവാവിന്റെ ക്വാറന്റീൻ പൂർത്തിയായ ശേഷമേ തുടർ നടപടികളുണ്ടാകൂ. ക്വാറന്റീൻ കഴിഞ്ഞ് ഹാജരാകാൻ നോട്ടിസ് നൽകി യാത്രക്കാരനെ വിട്ടയച്ചു. പാന്റ്സ് കസ്റ്റഡിയിലെടുത്തു.

2018 മുതൽ മലയാള ചലച്ചിത്ര മേഖലയിൽ സജീവവമായ താരമാണ് കനി കുസൃതി. സജിൻ ബാബു സംവിധാനം ചെയ്ത് 2020 ൽ പുറത്തിറങ്ങിയ ബിരിയാണി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുവാൻ താരത്തിന് സാധിച്ചു.

ഇതേ ചിത്രത്തിന് 2020 ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടുവാനും താരത്തിന് സാധിച്ചു. തിരുവനന്തപുരത്ത് ജനിച്ചു വളർന്ന താരം 2009 ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.
സിനിമയിലെത്തുന്നതിന് മുൻപ് തന്നെ താരം നാടകങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും താരം സജീവമാണ്.

2010 ൽ അരുൺകുമാർ അരവിന്ദ് സംവിധാനം ചെയ്ത് അനൂപ് മേനോൻ നായകനായെത്തിയ കോക്റ്റൈൽ എന്ന ചിത്രത്തിൽ സെക്സ് വർക്കറുടെ വേഷത്തിലാണ് കനി അഭിനയിച്ചത്. ചിത്രം വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കനി കുസൃതിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ വർഷം തന്നെ മോഹൻലാൽ നായകനായ ശിക്കാർ എന്ന ചിത്രത്തിൽ നെക്സലായിറ്റ് ആയും താരം മികച്ച പ്രകടനം കാഴ്ച വച്ചു. നത്തോലി ഒരു ചെറിയ മീനല്ല, തീകുച്ചിയും പനിത്തുള്ളിയും, ഡോൾഫിൻ തുടങ്ങി നിരവധി ചിത്രങ്ങളിലും കനി കുസൃതി അഭിനയിച്ചു.

ഇപ്പോഴിതാ സിനിമയോടുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗതെത്തിയിരിക്കുകയാണ് താരം. താൻ പാരിസിൽ പഠിക്കുന്ന സമയത്ത് നിരവധി ഓഫറുകൾ തന്നെ തേടിയെത്തിയിരുന്നെന്നും എന്നാൽ അതെല്ലാം നിരസിക്കുകയായിരുന്നുവെന്നാണ് കനി പറയുന്നത്. അഭിനയം എന്നത് തനിക് തീരെ ഇഷ്ട്ടമല്ലാത്ത കാര്യമാണെന്നും എന്നാലും ഫിസിക്കൽ ആർട്ട്‌ ഇഷ്ട്ടമുള്ളതുകൊണ്ടാണ് നാടകം എന്ന കലയിലേക്കിറങ്ങിയത് എന്നും താരം പറയുന്നു.

2000 കാലഘട്ടങ്ങളിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും താൻ കാണാറുണ്ടായിരുന്നുവെന്നും എന്നാൽ അന്നൊന്നും അഭിനയിയ്ക്കാൻ തനിക് തലപ്പര്യം ഉണ്ടായിരുന്നില്ലെന്നുമാണ് താരം പറയുന്നത്. പിന്നീട് താൻ അഭിനയിച്ച സിനിമകളൊക്കെ പണത്തിനു വേണ്ടിയായിരുന്നു വെന്നും കഥയും കഥാപാത്രങ്ങളുമൊക്കെ തനിക്ക് ഇഷ്ട്ടപെടാറില്ലെങ്കിലും പണത്തിന് വേണ്ടി മാത്രം അത്തരം സിനിമകൾ താൻ ചെയ്യുമായിരുന്നുവെന്നും താരം പറയുന്നു.

സിനിമ നിർമ്മാതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഒരിക്കൽ താരം രംഗത്തെത്തിയിരുന്നു. ചിലർ കിടപ്പറ പങ്കിടാൻ ആവശ്യപെട്ടിരുന്നു. തന്നെ ഉപയോഗിക്കാനുള്ള ശ്രമം നടത്തിയവർ ഇതേ ആവശ്യവുമായി തന്റെ അമ്മയെയും സമീപിച്ചിരുന്നെന്നും താരം പറയുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും സിനിമ ഉപേക്ഷിക്കാൻ താൻ തയ്യാറായിരുന്നെന്നും താരം പറയുന്നു.

പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ പേരിൽ കോടിമത മാർക്കറ്റിനു സമീപത്തെ വീട്ടിൽ ആക്രമണം നടത്തിയ കേസിൽ യുവതി അടക്കം 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമം ആസൂത്രണം ചെയ്ത പെൺവാണിഭ സംഘത്തലവനും 10 അംഗ ക്വട്ടേഷൻ സംഘത്തിനുമായി അന്വേഷണം തുടരുന്നു. പൊൻകുന്നം, കോയിപ്പളളി ഭാഗത്ത് പുതുപ്പറമ്പിൽ അജ്മൽ, മല്ലപ്പള്ളി, വായ്പൂര്, കുഴിക്കാട്ട് വീട്ടിൽ സുലേഖ (ശ്രുതി) എന്നിവരാണ് അറസ്റ്റിലായത്. കോടിമത കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പെൺവാണിഭ സംഘവും കളത്തിപ്പടി ആനത്താനം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘവും തമ്മിൽ പെൺവാണിഭ കേന്ദ്രം നടത്തുന്നതു സംബന്ധിച്ച തർക്കമാണ് ക്വട്ടേഷൻ ആക്രമണത്തിൽ എത്തിയത്. ആനത്താനം കേന്ദ്രം നടത്തുന്ന മാനസ് മാത്യുവിന്റെ നിർദേശ പ്രകാരം തിരുവനന്തപുരത്തു നിന്നുള്ള ക്വട്ടേഷൻ സംഘമാണ് കോടിമതയിൽ കേന്ദ്രം നടത്തുന്ന സാൻ ജോസിനെയും കൂട്ടാളിയെയും വെട്ടിയത്.

ആക്രമണത്തിനു ശേഷം തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും കടന്ന സംഘത്തിൽപെട്ട ശ്രുതിയും അജ്മലും ഇന്നലെ ആനത്താനത്തെ വീട്ടിൽ എത്തി. ഇവരെ പൊലീസ് പിന്തുടർന്നു പിടിച്ചു. പൊൻകുന്നം സ്വദേശി മാനസും ഏറ്റുമാനൂർ സ്വദേശി സാൻ ജോസും ഒരുമിച്ചാണ് മെഡിക്കൽ കോളജിനു സമീപം കോവിഡ് കാലത്തിനു മുൻപ് പെൺവാണിഭ കേന്ദ്രം നടത്തിയതെന്ന് ഡിവൈഎസ്പി എം. അനിൽ കുമാർ പറഞ്ഞു. അവിടെ നാട്ടുകാർ പ്രശ്നമാക്കിയതോടെ ഇരുവരും കേന്ദ്രം നിർത്തി. ഇതിനിടെ വഴിപിരിഞ്ഞ മാനസ് ആനത്താനത്തും സാൻ കോടിമതയിലും കേന്ദ്രങ്ങൾ തുടങ്ങി. ആനത്താനം കേന്ദ്രത്തിലെ പതിവുകാരെ കോടിമത സംഘം വലയിലാക്കിയതോടെ തർക്കമായി. മാനസിന്റെ കേന്ദ്രത്തിലെ യുവതികളും കോടിമത കേന്ദ്രത്തിലേക്കു മാറി. കോടിമതയിൽ തിരക്കേറി. ഇതോടെ സാൻ ജോസിനെ മാനസ് ഭീഷണിപ്പെടുത്തി.

ഇതിനിടെ മാനസിന്റെ ഗൾഫിലുള്ള ഭാര്യ നാട്ടിലുള്ള സമയം കോടിമത സംഘം ചില അശ്ലീല വിഡിയോകൾ അവർക്കു കൈമാറി. ഇതോടെ മാനസിന്റെ വീട്ടിൽ വഴക്കായി. സാൻ ജോസും അമീർ ഖാനും ശ്രുതിയുമാണ് മാനസിന്റെ പൊൻകുന്നത്തെ വീട്ടിൽ പോയത്. അവിടെ വച്ച് മാനസും ഇവരും തമ്മിൽ കയ്യാങ്കളിയുണ്ടായി. കുടുംബം തകർത്തതിലും കച്ചവടം നഷ്ടമായതിലുമുള്ള വിരോധം കാരണമാണു മാനസ് തിരിച്ചടിക്ക് സംഘത്തെ ഏൽപിച്ചതെന്നു പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ എത്തിയ 10 അംഗ സംഘം നഗരത്തിലെ ഹോം സ്റ്റേയിൽ താമസിച്ചു. പിന്നീട് ഏറ്റുമാനൂരിൽ നിന്നു വാടകയ്ക്കെടുത്ത 2 കാറുകളിലായി കോടിമതയിൽ എത്തിയാണ് സാൻ, അമീർ എന്നിവരെ വെട്ടിയതെന്ന് ഡിവൈഎസ്പി പറഞ്ഞു.

കേന്ദ്രത്തിലെ യുവതികളെ എന്തു കൊണ്ട് ക്വട്ടേഷൻ സംഘം ആക്രമിച്ചില്ല ? ഈ ചോദ്യത്തിനുള്ള ഉത്തരം തേടിയതാണ് നഗര മധ്യത്തിലെ അക്രമസംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടിക്കാൻ പൊലീസിനെ സഹായിച്ചത്. സ്ഥലത്ത് എത്തിയപ്പോൾ തന്നെ പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണുകാരണമെന്നു പൊലീസിനു മനസ്സിലായി. പരുക്കേറ്റവരാകട്ടെ പൊലീസുമായി സഹകരിച്ചില്ല. സാൻ ജോസിനെയും അമീറിനെയും ആക്രമിച്ചപ്പോൾ അവിടെയുള്ള യുവതികളെ അക്രമികൾ ഒന്നും ചെയ്തില്ല.

ഇവർ പഴയ സംഘത്തിലെ ജീവനക്കാരാണ്. അതിനാലാണ് ആക്രമിക്കാതിരുന്നതെന്നും പൊലീസിനു മനസ്സിലായി. ഫോൺ രേഖകളിൽ നിന്ന് അക്രമികളെ കുറിച്ച് വിവരം ലഭിച്ചു. സമീപത്തെ ഹോട്ടലിലെ സിസിടിവിയിൽ നിന്നു സംഘത്തിന്റെ വിവരങ്ങളും. മൊബൈൽ ടവർ ലൊക്കേഷൻ നോക്കിയാണ് അറസ്റ്റ്.

ലോക്ഡൗൺ കാലത്ത് എല്ലാം ഓൺലൈനായപ്പോൾ പെൺവാണിഭ സംഘങ്ങൾക്കും ഓൺലൈനും ഹോം ഡെലിവറിയും. കോടിമതയിലും ആനത്താനത്തും വീടുകൾ കേന്ദ്രീകരിച്ചാണ് മാനസ് മാത്യുവിന്റെയും സാൻ ജോസിന്റെയും സംഘങ്ങൾ. സമൂഹ മാധ്യമങ്ങളിലൂടെയാണ് വിപണനം. രാവിലെ ഇവരുടെ സമൂഹ മാധ്യമ ഗ്രൂപ്പിൽ നഗ്ന ചിത്രങ്ങളും വിഡിയോയും പോസ്റ്റ് ചെയ്യും. ലഭ്യതയും സമയവും നിരക്കും അറിയിക്കും. കോട്ടയം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നാണ് യുവതികൾ. നടത്തിപ്പുകാരും യുവതികളുമായുള്ള ബന്ധത്തിന്റേതാണ് വിഡിയോകൾ.

2,000 മുതൽ 10,000 വരെയാണ് നിരക്ക്. പൊതുവായ നിരക്ക് 5,000 രൂപ. ആവശ്യക്കാർ ബുക്ക് ചെയ്താൽ അവർ നിൽക്കുന്ന സ്ഥലത്തു നിന്നു കേന്ദ്രത്തിന്റെ വാഹനം അവരെ കൊണ്ടു വരും. ലൊക്കേഷൻ സമൂഹ മാധ്യത്തിലൂടെ പങ്കുവച്ചാണ് സ്ഥലം കണ്ടെത്തുന്നത്. കക്ഷികൾക്ക് ഭക്ഷണംകേന്ദ്രത്തിൽ നൽകും. ലോക്ഡൗൺ മൂലം പുറത്തു ഭക്ഷണം കിട്ടാത്തതാണ് കാരണം. അശ്ലീല ചിത്രങ്ങൾ പൊലീസ് പിടിച്ചെടുത്തു. അക്രമം നടത്തിയ ആനത്താനം സംഘത്തിനും പെൺ വാണിഭ കേന്ദ്രം നടത്തിയതിന്റെ പേരിൽ കോടിമത സംഘത്തിനും എതിരെ കേസെടുത്തു.

സിനിമാപ്രേമികള്‍ നെഞ്ചിലേറ്റിയ ദൃശ്യം ടൂവിന് ശേഷം ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ത്രില്ലറുമായെത്തുന്നുവെന്ന് റിപ്പോര്‍ട്ട് . ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും.ജീത്തുവിന്റെ സിനിമയ്ക്ക് ശേഷം മാത്രമായിരിക്കും പൃഥ്വിരാജിന്റെ ബ്രോ ഡാഡിയില്‍ മോഹന്‍ലാല്‍ അഭിനയിക്കുക.

മിസ്റ്ററി ത്രില്ലര്‍ കാറ്റഗറിയിലാണ് ജീത്തു ചിത്രമൊരുക്കുന്നത്. നേരത്തെ ദൃശ്യവും ദൃശ്യം ടൂവും മികച്ച വിജയമായിരുന്നു നേടിയിരുന്നത്. ദൃശ്യം തീയറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ ആമസോണ്‍ പ്രൈമിലായിരുന്നു ദൃശ്യം 2 റിലീസ് ചെയ്തത്. ഇപ്പോള്‍ സോഷ്യല്‍ മീഡിില്‍ ആരാധകര്‍ ചര്‍ച്ചചെയ്യുന്നത് ഈ സിനിമ ദൃശ്യത്തിന്റെ മൂന്നാം ഭാഗം തന്നെയാണോ എന്നാണ്.

ജീത്തു-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം റാമിന്റെ ചിത്രീകരണം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved