ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പോയവരുടെ ജീവൻ കവർന്ന് പാതിവഴിയിൽ അപകടം. ചിറയിൻകീഴിൽ കാറ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ചിറയിൻകീഴ് സ്വദേശികളായ ജോതി ദത്ത് (55), മധു (58) എന്നിവരാണ് മരണപ്പെട്ടത്.
ഇരുവരും സഞ്ചരിച്ചിരുന്ന കാർ പുളിമൂട് കടവ് വാമനപുരം പുഴയിലേക്ക് മറിയുകയായിരുന്നു. രകഅഷകരായി നാട്ടുകാരെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർ പുഴയിലേക്ക് കുത്തനെ വീഴുകയായിരുന്നു. സഞ്ചരിക്കുന്ന പാതയിലെ മണ്ണിടിച്ചിലാണ് അപകടമുണ്ടാക്കിയത്. പുഴയുടെ സമീപമുള്ള മണ്ണിന്റെ ബലക്കുറവു മൂലം റോഡ് ഇടിഞ്ഞതാണ് അപകടത്തിന് കാരണമായത്.
മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ജോതി ദത്തും മധുവുമെന്ന് പോലീസ് അറിയിച്ചു.
നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലമാണ് സോഷ്യൽമീഡിയയിൽ വൈറൽ. ഇല്ലായ്മകളുടെ അയ്യരുകലിയാണ് അദ്ദേഹത്തിന്റെ സത്യവാങ്മൂലമെന്ന് സോഷ്യൽമീഡിയ പറയുന്നു. സ്വന്തമായി വീട്, വാഹനം എന്നിവ ഇല്ലെന്ന് പറഞ്ഞ് തുടങ്ങുന്ന സത്യവാങ്മൂലത്തിൽ ഉണ്ടെന്ന് പറയുന്ന കാര്യങ്ങൾ ഒന്നോ രണ്ടോ മാത്രമാണ്.
ഏതെങ്കിലും വ്യക്തിയിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വായ്പ സ്വീകരിക്കുകയോ വായ്പ കൊടുക്കാനോ ഇല്ല, ബാധ്യതകൾ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇൻഷൂറൻസ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങൾ ഇല്ല, സ്വർണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല തുടങ്ങി ഒരു വലിയ നിര സത്യവാങ്മൂലത്തിൽ കാണാം. സ്വന്തമായി വീടില്ലാത്ത കുമ്മനം മേൽവിലാസമായി ബിജെപി സംസ്ഥാന ഓഫീസിന്റെ മേൽവിലാസമാണ് നൽകിയിരിക്കുന്നത്.
മിസോറാം ഗവർണർ കാലത്തെ ശമ്പളം സ്വന്തമായി സൂക്ഷിക്കാതെ സേവനപ്രവർത്തനങ്ങൾക്ക് നൽകിയെന്നാണ് കുമ്മനത്തിന്റെ വിശദീകരണം .കുമ്മനം രാജശേഖരന്റെ കൈയ്യിൽ ആകെ ആയിരം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടിലായി 46,584 രൂപയുമുണ്ട്. ഇതിന് പുറമേ ജന്മഭൂമി പത്രത്തിൽ 5000 രൂപയുടെ ഓഹരിയുമുണ്ട്.
അതേസമയം, നേമത്ത് മത്സരിക്കുന്ന എതിരാളിയായ കെ മുരളീധരൻ ശക്തനാണെന്ന പ്രചാരണവും കുമ്മനം തള്ളി. കെ മുരളീധരൻ കരുത്തനല്ല. രാഷ്ട്രീയ നിലപാടിലും ജനങ്ങളോടുള്ള പ്രതിബദ്ധതയിലുമാണ് മുരളീധരൻ കരുത്തു കാണിക്കേണ്ടത്. മണ്ഡലം ഇടയ്ക്ക് ഉപേക്ഷിച്ചു പോകുന്നയാൾക്ക് എന്ത് കരുത്താണുള്ളത്? നേമം ബിജെപിയുടെ ഗുജറാത്ത് ആണെന്ന് പറഞ്ഞത് വികസനം മുൻനിർത്തിയാണെന്നും കുമ്മനം പ്രതികരിക്കുന്നു.
ജമൈക്കയിലേക്ക് കോവിഡ് വാക്സിന്‍ എത്തിച്ചതില്‍ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും നന്ദി പറഞ്ഞ് വിന്‍ഡീസ് ക്രിക്കറ്റര്‍ ക്രിസ് ഗെയില്‍.
‘ജമൈക്കയ്ക്ക് വാക്‌സിന്‍ എത്തിച്ച നടപടി അഭിനന്ദനാര്‍ഹമാണ്. അതില്‍ നന്ദി അറിയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി പറഞ്ഞ് വീഡിയോ ക്രിസ് ഗെയില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
ഇതിനോടകം 25 രാജ്യങ്ങളിലേക്കാണ് മെയ്ഡ് ഇന്ത്യന്‍ വാക്സിന്‍ കയറ്റുമതി ചെയ്തിട്ടുള്ളത്. വിന്‍ഡീസ് ക്രിക്കറ്റര്‍ ആന്ദ്രെ റസ്സലും സര്‍ക്കാറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Jamaican cricketer Chris Gayle thanks India for sending COVID19 vaccines to Jamaica
“PM Modi, the Government of India and the people of India, I want to thank you all for your donation of the vaccine to Jamaica. We appreciate it,” he says pic.twitter.com/8iSa3yhYcs
— ANI (@ANI) March 19, 2021
കേരള കോണ്‍ഗ്രസ് നേതാക്കളായ പിജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം സ്ഥാനം രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടു മുമ്പാണ് രാജി.
കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഇരുവരും എംഎല്‍എ സ്ഥാനം രാജിവെച്ചിരിക്കുന്നത്. ഇരുവരും സ്പീക്കര്‍ക്ക് രാജിക്കത്തു നല്‍കി. തൊടുപുഴയില്‍ നിന്നുള്ള എംഎല്‍എയാണ് പിജെ ജോസഫ്. കടുത്തുരുത്തിയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് മോന്‍സ് ജോസഫ്.
2016-ല്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനൊപ്പം നിന്ന് മത്സരിച്ചാണ് ഇവര്‍ ജയിച്ചത്. എന്നാല്‍ ജോസ് കെ.മാണിയുമായി വിട്ടുപിരിഞ്ഞ ജോസഫിന് രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം പി.സി.തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസില്‍ ലയിച്ചത്.പിസി തോമസ് വിഭാഗവുമായി ലയിച്ച് പാര്‍ട്ടി കേരള കോണ്‍ഗ്രസ് ആയി മാറിയ സാഹചര്യത്തില്‍ അയോഗ്യത ഒഴിവാക്കുന്നതിനാണ് രാജി.
വാരിയംകുന്നന്റേയും മലബാർ കലാപത്തിന്റേയും പശ്ചാത്തലത്തിൽ കഥ പറയുന്ന തന്റെ സിനിമയായ ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തെ സംബന്ധിച്ച് വെളിപ്പെടുത്തലുമായി സംവിധായകൻ അലി അക്ബർ. ഈ ചിത്രത്തിൽ അഭിനയിക്കില്ലെന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി പറഞ്ഞെന്ന് അലി അക്ബർ വെളിപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അലി അക്ബറിന്റെ പ്രതികരണം.
‘ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്കാ’ എന്ന കമന്റിന് മറുപടിയായാണ് ചിത്രത്തിൽ അഭിനയിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞെന്ന് അലി അക്ബർ വ്യക്തമാക്കിയത്. ‘പുള്ളി അഭിനയിക്കില്ല മതേതരത്വം തകർന്നാലോ?’എന്നായിരുന്നു പരിഹാസം കലർത്തി അലി അക്ബർ പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹം ശരിക്കും ‘നോ’ പറഞ്ഞോ എന്ന അടുത്ത ചോദ്യത്തിന് ‘അതെ’ എന്നും അലി അക്ബർ പറഞ്ഞു.
ജനങ്ങളിൽ നിന്നും പണംപിരിച്ചെടുത്ത് മമധർമ്മ ബാനറിലാണ് അലി അക്ബർ 1921 കാലത്തെ തന്റെ സിനിമ പൂർത്തിയാക്കുന്നത്. ഇതിനായി ഉണ്ടാക്കിയ അക്കൗണ്ടിലേക്ക് ഒരു കോടിയിലധികം രൂപ വന്നതായും അതിൽ 80 ലക്ഷത്തോളം ചെലവായെന്നും കൂടുതൽ പണം ഉടനെ അയയ്ക്കണമെന്നും അലി അക്ബർ തന്നെ അറിയിച്ചിരുന്നു.
പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു 1921ലെ മലബാറിന്റെ പശ്ചാത്തലത്തിൽ ‘വാരിയംകുന്നൻ’ സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്.
ന്യൂഡൽഹി∙ ജോലി തേടിയെത്തിയ മലയാളി നേഴ്സിനെ മയക്കുമരുന്ന് നല്‍കി ബലാല്‍സംഗം ചെയ്തു. പ്രതിയും മലയാളിയാണ്. ഡല്‍ഹി നോയിഡ സെക്ടര്‍ 24ല്‍ ഫെബ്രുവരി ആറിനാണു സംഭവം നടന്നത്. ബുധനാഴ്ച പെൺകുട്ടി പരാതി നൽകിയതോടെ യുവാവിനെ അറസ്റ്റു ചെയ്തു.
ഇരയായ പെൺകുട്ടിയുടെ സുഹൃത്തിന്റെ സുഹൃത്താണ് പ്രതി. ജോലി തേടിയെത്തിയ യുവതിയോട് ആവശ്യമായ സഹായം നൽകാമെന്ന് ഇയാൾ ഉറപ്പുപറഞ്ഞിരുന്നു. ഫെബ്രുവരി ആറിന് തന്റെ വീട്ടിൽ വച്ച് ഒരു ഇന്റർവ്യൂ നടക്കുന്നതായി പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ വീട്ടിലെത്തിച്ചത്. പെൺകുട്ടി ഇതിൽ സംശയം പ്രകടിപ്പിച്ചെങ്കിലും വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടെന്നും പേടിക്കേണ്ടെന്നും പറഞ്ഞു. തുടർന്ന് വീട്ടിലെത്തിയപ്പോൾ അവിടെ വേറെയാരെയും കണ്ടില്ല. ഇതു ചോദ്യം ചെയ്തതോടെ അവർ ജോലിക്കു പോയതാണെന്നും ഉടൻ തിരിച്ചുവരുമെന്നും പ്രതി പറഞ്ഞു.
ഇയാൾ നൽകിയ ജ്യൂസ് കുടിച്ചയുടൻ പെൺകുട്ടി ബോധരഹിതയാകുകയായിരുന്നു. രാത്രിയോടെയാണ് പിന്നീട് ഇവർക്ക് ബോധം വരുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ബലാൽസംഗത്തിനിരയായ വിവരം പെൺകുട്ടി അറിയുന്നത്. പിന്നീട് പെൺകുട്ടി അവിടെനിന്നു വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തേക്ക് തിരിച്ചുവരികയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.
യുവതി പരാതി നൽകാൻ വൈകിയതിന്റെ കാരണം വ്യക്തമല്ല. പരാതി ലഭിച്ചയുടൻ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
പട്ടാമ്പി∙ മെട്രോമാൻ ഇ.ശ്രീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു വിദഗ്ധനും ബിജെപിയായാൽ ആ സ്വഭാവം കാണിക്കും. ബിജെപിയിൽ എത്തിയപ്പോൾ എന്തും വിളിച്ചു പറയുന്ന അവസ്ഥയായെന്നും പിണറായി പറഞ്ഞു.
ശബരിമല പ്രശ്നങ്ങൾ വിധി വന്നതിനുശേഷം ചർച്ച ചെയ്യാം. ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.ജി. മാരാരുടെ ബൂത്ത് ഏജന്റായിരുന്നെന്ന ആരോപണവും മുഖ്യമന്ത്രി തള്ളി. 1977ൽ താൻ സ്ഥാനാർഥിയായിരുന്നു. അപ്പോൾ എങ്ങനെയാണ് ഏജന്റാകുകയെന്ന് അദ്ദേഹം ചോദിച്ചു. പട്ടാമ്പിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാങ്ക് വരാന്തയില്‍ നിന്നു തലകറങ്ങി താഴേക്ക് മറിഞ്ഞ ആളെ സമയോചിതമായ ഇടപെടലില്‍ യുവാവ് രക്ഷപ്പെടുത്തി. അരൂര്‍ സ്വദേശി നടുപ്പറമ്പില്‍ ബിനുവിന് (38) ഇത് പുനര്‍ജന്മം.കീഴല്‍ സ്വദേശി തയ്യല്‍മീത്തല്‍ ബാബുരാജാണ് രക്ഷകനായത്. ബാബുരാജിന്റെ ശ്രദ്ധ പതിഞ്ഞതുകൊണ്ട് മാത്രമാണ് താഴേക്കു വീഴുകയായിരുന്ന അരൂര്‍സ്വദേശി ബിനു രക്ഷപ്പെട്ടത്. ബിനു മറിഞ്ഞുവീഴുന്നതും ബാബുരാജ് രക്ഷിക്കുന്നതും പിന്നീട് കൂടുതല്‍ പേര്‍ ഓടിയെത്തി സഹായിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യം ആളുകള്‍ വീര്‍പടക്കിയാണ് കാണുന്നത്.
കേരള ബാങ്കിന്റെ എടോടി ശാഖയില്‍ ക്ഷേമനിധിയില്‍ പണം അടക്കാന്‍ എത്തിയതായിരുന്നു ബാബുരാജ്. സമയമാകാത്തതിനാല്‍ വരാന്തയില്‍
നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത് ബിനുവും വേറെ രണ്ടു പേരുമുണ്ട്. ചുറ്റുമുള്ളകാഴ്ചകള്‍ കണ്ട് നില്‍ക്കുകയായിരുന്നു ഇവര്‍. ബാബുരാജ് തല തിരിച്ചപ്പോഴാണ് തൊട്ടടുത്തു നിന്നയാള്‍ പതുക്കെ താഴേക്കു മറിയുന്നതും ഒട്ടും മടിക്കാതെ ബാബുരാജ് പിടികൂടുന്നതും. അപ്പോഴേക്കും പൂര്‍ണമായി ബിനു മറിഞ്ഞിരുന്നെങ്കിലും സാഹസികമായി കാലില്‍ പിടിച്ച് നിര്‍ത്തുകയായിരുന്നു ബാബുരാജ്. ഓടിവന്ന മറ്റുള്ളവരും ബാങ്ക് ഗണ്‍മാന്‍ വിനോദും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.. ബിനുവിനു യാതൊരു പരിക്കുമില്ലെങ്കിലും ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചതിനു ശേഷം വീട്ടിലേക്കു പോയി. ഒരു നിമിഷം തെറ്റിയിരുന്നെങ്കില്‍ ബിനു താഴെ തറയില്‍ തലയിടിച്ച് വീഴുമായിരുന്നു. ബാബുരാജിന്റെ രക്ഷാപ്രവര്‍ത്തനമാണ് തുണയായത്. രക്ഷകനായ ബാബുരാജിനെ അഭിനന്ദനം അറിയിക്കുകയാണ് ഏവരും.
കടപ്പാട്: വടകര ന്യൂസ്
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് സംസാരിക്കാന്‍ തയ്യാറാകാത്ത ഇന്ത്യയിലെ സെലിബ്രറ്റികളെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സലിം കുമാര്‍.
രാജ്യത്തെ ചുരുക്കം ചിലരൊഴികെ, മറ്റ് സെലിബ്രിറ്റികളൊക്കെ നാളെ കിട്ടുന്ന നേട്ടങ്ങളെക്കുറിച്ച് ഓര്‍ത്താണ് പ്രതികരിക്കാതിരിക്കുന്നതെന്നും നാളെ ഒരു പത്മശ്രീ കിട്ടിയാലോ എന്നാണ് അവരുടെ ചിന്തയെന്നും മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ സലിം കുമാര്‍ പറയുന്നു.
കര്‍ഷകര്‍ ചാവുകയോ മരിക്കുകയോ എന്തു വേണമെങ്കിലും ആയിക്കോട്ടെ. എന്റെ പത്മശ്രീ കളയാന്‍ പറ്റില്ല എന്നു വിശ്വസിക്കുന്നവരോടു എന്തു പറയാനാണെന്നും സലിം കുമാര്‍ അഭിമുഖത്തില്‍ ചോദിച്ചു.
ഈ സെലിബ്രിറ്റികളുടെ ഒരു സാമൂഹിക ജീവിതമൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞു. അവരുടെ ലോകത്ത് കര്‍ഷകരില്ല, അവിടെ ദളിതരില്ല, ആദിവാസി ഇല്ല, ആരുമില്ല, പണവും പ്രതാപവും മാത്രം.
കര്‍ഷകരെ സഹായിക്കാന്‍ പാര്‍ട്ടിയില്ലെങ്കിലും അവര്‍ക്ക് വേണ്ടി നാലു വര്‍ത്തമാനമെങ്കിലും പറഞ്ഞൂടെ?’, സലിം കുമാര്‍ ചോദിച്ചു.