Latest News

ആരോരുമില്ലാത്ത ഒരു പാവം പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായി അനുഭവിച്ച ഭീകരമായ ജീവിതത്തെക്കുറിച്ച് എഴുതിയിരിക്കുകയാണ് ആൻസി സി .കെ എന്ന കൂട്ടുകാരി . 21 വയസിനുള്ളിൽ 31 പേർ ശാരീരികമായി ഉപയോഗപ്പെടുത്തി വലിച്ചെറിഞ്ഞിട്ടും ജീവിതം തിരിച്ചുപിടിച്ച പ്രിയപ്പെട്ട കൂട്ടുകാരിയെ കുറിച്ച് ആൻസി എഴുതിയ കുറിപ്പ് വായിക്കാം.

‘എന്റെ കൂട്ടുക്കാരി, ഒരു തരത്തിലും ജീവിതത്തിന്റെ ഒരു ഘട്ടത്തിലും സ്വസ്ഥത അനുഭവിക്കാത്തവൾ, അഞ്ചാം വയസിൽ അമ്മയും പന്ത്രണ്ടാം വയസിൽ അച്ഛനും മരിച്ചവൾ, സഹോദരങ്ങളില്ല. സിനിമ അവൾക്കൊരു മോഹമായിരുന്ന കാലം. ആ പെൺകുട്ടി ചൂഷണം ചെയ്യപ്പെട്ടതിന് അതിരുകളില്ല. സിനിമയിലെ ചതികൾ അറിയാതിരുന്ന കാലം. പതിനെട്ടു വയസ്സിന്റെ തുടക്കം മുതൽ തന്നെ ശരീരം കൊടുക്കേണ്ടി വന്നവൾ. എന്റെ അടുത്ത കൂട്ടുകാരിയാണ്. സിനിമയിൽ അവസരം കിട്ടണമെങ്കിൽ കിടക്ക പങ്കിടണം എന്ന് മനസിലാക്കിയിട്ടാണോ അതോ ആകെയുള്ള ഒരു കുഞ്ഞ് വീട് ബാങ്കുകാർ കൊണ്ടുപോകാതെ ഇരിക്കാൻ വേണ്ടിയാണോ അവൾ ശരീരം കൊടുത്തു തുടങ്ങിയതെന്ന് എനിക്കറിയില്ല. ഒരിക്കൽ അവൾ എന്നോട് പറഞ്ഞു 10 രൂപയ്ക്ക് പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാൻ കയ്യിൽ കാശില്ലാതെ വന്നിട്ട് അവളെ പോലീസ് പിടിച്ചെന്ന്, അതിനു തൊട്ടുമുൻപ് അവൾ ബാത്റൂമിലെ വെള്ളം കുടിച്ചെന്ന്, തറയിൽ കിടന്നുറങ്ങിയെന്ന്, കാശ് തരാം എന്നു പറഞ്ഞു തന്നെ കൊണ്ട് പോയി ഉപയോഗിച്ചവർ ആരും അവൾക്കു ഒരു രൂപ പോലും കൊടുത്തില്ലെന്ന്.

കാശിനു വേണ്ടിയാണ് അവൾ തറ്റ് ചെയ്തതെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്, അപ്പോൾ തോന്നുന്നുണ്ടാകും വല്ല ജോലിക്കും പൊയ്ക്കൂടേ എന്ന്. ജോലികൾ അന്വഷിച്ചു ആ കുട്ടി. എനിക്കറിയാം ഏകദേശം നൂറോളം ഇന്റർവ്യൂസ് അറ്റൻഡ് ചെയ്തു, ഒരു പിസാ മേക്കിങ് ഷോപ്പിൽ പാത്രം കഴുകാൻ നിന്നു. അവിടെത്തെ മുതലാളിയുടെ ശല്യം സഹിക്കാതെയാണ് അവൾ അവിടെന്ന് ഇറങ്ങിയത്. ജീവിക്കാൻ മറ്റൊരു വഴിയും തെളിയാതെ വന്നപ്പോഴാണ് അവൾ സിനിമയിൽ ജൂനിയർ ആർടിസ്റ്റ് ആയി അഭിനയിക്കാൻ തുടങ്ങിയത്. അങ്ങനെ പരിചയപെട്ട ഒരാളാണ് അവൾക്ക് വാഗ്ദാനങ്ങൾ നൽകി ഹോട്ടൽ മുറിയിൽ വച്ച് ലൈംഗികമായി ഉപയോഗിച്ചത്. പീഡനം എന്ന് ഞാൻ അതിനെ പറയില്ല. ഇഷ്ടത്തോടെ അല്ലെങ്കിലും, ഗതികേട് കൊണ്ടാണെകിലും അവൾക്ക് സമ്മതമായത് കൊണ്ടാണ് അവൾ ചൂഷണം ചെയ്യപ്പെട്ടതെന്ന്.

അങ്ങനെ അങ്ങനെ എത്രയോ പേർ ആ പെൺകുട്ടിയെ ഉപയോഗിച്ചെന്നോ. ഒരാൾ അവൾക്ക് ഒരു പരസ്യം ചെയ്യാൻ അവസരം കൊടുക്കാം എന്ന് പറഞ്ഞ് മുന്നാറിലെ ഒരു റിസോർട്ടിൽ കൊണ്ട് പോയി ദിവസങ്ങളോളം സെക്സിനു ഉപയോഗിച്ച കാര്യം എന്നോട് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു. അപ്പോഴും എനിക്കവളെ കുറ്റപ്പെടുത്താൻ കഴിഞ്ഞില്ല. അയാൾ അവളുടെ യോനിയിലൂടെ വെള്ളരിക്ക കയറ്റുകയും, അവളെ ലൈംഗികമായി ഒത്തിരി ഉപദ്രവിക്കുകയും ചെയ്‌തെന്ന് എന്നോട് പറഞ്ഞു. മൂത്രം ഒഴിച്ചപ്പോൾ നീറ്റലുകൊണ്ട് അവൾ അലറി കരഞ്ഞെന്ന് പറഞ്ഞു. മൂന്നുദിവസത്തോളം വെള്ളം മാത്രം കുടിച്ച് നാലുപേരോടൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് അവൾ പറഞ്ഞു. ഒരിക്കൽ തളർന്നു വീണുപോയെന്ന് പറഞ്ഞു.

21 വയസ്സിനുള്ളിൽ ഏകദേശം 30 പേരോടൊപ്പം അവൾ കിടക്ക പങ്കിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ ക്രൂരതയും അവൾ അനുഭവിച്ചിട്ടുണ്ട്. കുടിച്ച് ബോധമില്ലാതെ വന്ന ഒരുത്തൻ ആ പെൺകുട്ടിയുടെ മുലകണ്ണ് കടിച്ചു പറിച്ചിട്ടുണ്ട്. ആ മുറിവിന്റെ വേദന മാസങ്ങളോളം ആ കുട്ടി അനുഭവിച്ചു. ഇത്രയൊക്കെ കേട്ടിട്ടും എനിക്ക് ആ പെൺകുട്ടിയെ കുറ്റം പറയാൻ തോന്നിയില്ല, അവളെ ഉപയോഗിച്ചവരിൽ ഒരാൾ പോലും ഒരു നൂറുരൂപ പോലും നൽകിയില്ലെന്ന് അവൾ പറഞ്ഞു.

പിന്നീട് എപ്പോഴോ അവൾ ആ തൊഴിൽ ഉപേക്ഷിച്ചു, ഒരാഴ്ച പട്ടിണി കിടന്നു, ഒരു തുണി കടയിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്തു. പാർട് ടൈം ആയി എംബിഎ ചെയ്തു. ഇന്നവൾ വെൽ റെപ്യൂറ്റഡ് കമ്പനിയിലെ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നു. ഞാൻ ഇത് ഇവിടെ എഴുതിയത് ആരുടേയും കാരുണ്യത്തിന് വേണ്ടിയല്ല. ആരോരുമില്ലാത്ത ഒരു പെൺകുട്ടി നടന്നു കയറിയ വഴികൾ പരിചയപെടുത്താനാണ്. അവൾ നേടിയ വിജയം അറിയിക്കാൻ വേണ്ടി ആണ്.

ആ പെൺകുട്ടി അനുഭവിച്ച മാനസിക സംഘർഷങ്ങൾ, വേദനകൾ അറിയിക്കാൻ വേണ്ടിയാണ്. സിനിമയിൽ ചതികൾ ഒത്തിരി ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നുണ്ട്. സിനിമ മോഹവുമായി ചെല്ലുന്ന പെൺകുട്ടികൾ ചൂഷണങ്ങൾക്ക് ഉപയോഗിക്കപ്പെടാൻ സാധ്യത ഉണ്ട്, ശ്രദ്ധിക്കുക. ഈ എഴുത്തിൽ ഒരു തരി പോലും കള്ളമില്ല, ഭാവനയില്ല, എന്റെ പ്രിയപെട്ടവൾ അനുഭവിച്ച വേദനകൾ തന്നെയാണ് അത്. ഇത് വായിച്ച് അവളെ കല്ലെറിയാൻ ആരും ഇതുവഴി വരേണ്ടതില്ല.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
സുന്ദരമായ പ്രബോധനം. ലോകം ഇന്നു വരെ കേട്ടിട്ടില്ലാത്ത വിധത്തിലുള്ള അസന്നിക്തമായ, പ്രാവര്‍ത്തികമാക്കാന്‍ ഇത് സാധ്യമാണോ എന്ന് കേള്‍ക്കുന്നവര്‍ക്ക് ആദ്യമേ തോന്നുന്ന ഒരു പ്രമേയം.
ശത്രുവിനെ സ്‌നേഹിക്കുക.

ആഗോള ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങളാണിത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ബ്രിട്ടനിലെ യുവസാമൂഹിക പ്രവർത്തകയും മലയാളിയുമായ അമിക ജോർജിന് ബ്രിട്ടിഷ് രാജ്ഞിയുടെ ബഹുമതി. രാജ്ഞിയുടെ ജന്മദിനത്തോടനബന്ധിച്ചു നൽകുന്ന മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ (എംബിഇ) പുരസ്കാരമാണ് 21 വയസ്സുകാരിയായ അമിക നേടിയത്.

ഈ വർഷം എംബിഇ പുരസ്കാരം നേടുന്ന 457 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ്. അമിക ഉൾപ്പെടെ ഇന്ത്യൻ വംശജരായ 30 പേർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പത്തനംതിട്ട കുമ്പളാംപൊയ്ക സ്വദേശിയായ ജോർജിന്റെയും തിരുവനന്തപുരം സ്വദേശിയായ നിഷയുടെയും മകളാണ് അമിക.

2017 ൽ ബ്രിട്ടനിലെ പാവപ്പെട്ട പെൺകുട്ടികൾക്കു സൗജന്യമായി സാനിറ്ററി പാഡുകൾ നൽകുന്നതിനുള്ള ‘ഫ്രീ പിരിയഡ്സ്’ ക്യാംപെയ്ന് തുടക്കമിട്ടാണ് അമിക ശ്രദ്ധ നേടിയത്. കാമ്പയിൻ വൻ വിജയമായതിനെ തുടർന്ന് ബ്രിട്ടീഷ് സർക്കാർ പൊതുമേഖലയിലുള്ള സ്കൂളുകളിലും കോളേജുകളിലും സാനിട്ടറി പാഡുകളും ടാമ്പണുകളും സൗജന്യമായി ലഭ്യമാക്കാൻ തീരുമാനിച്ചിരുന്നു.

ലോകകപ്പ് സെമിയിൽ പരാജയപ്പെടുത്തിയതിനുള്ള കണക്ക് ഇംഗ്ലണ്ട് ലോക ഫുട്ബോളിലെ മറ്റൊരു വലിയ സ്റ്റേജായ യൂറോ കപ്പിൽ തീർത്തു എന്ന് പറയാം. ക്രൊയേഷ്യയെ നേരിട്ട ഇംഗ്ലണ്ട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ന് പരാജയപ്പെടുത്തിയത്. കഴിഞ്ഞ ലോകകപ്പിലെ പരാജയത്തിനു ശേഷം ഇത് രണ്ടാം തവണയാണ് ഇംഗ്ലണ്ട് ക്രൊയേഷ്യയെ പരാജയപ്പെടുത്തുന്നത്. മാഞ്ചസ്റ്റർ സിറ്റി താരം റഹീം സ്റ്റെർലിങിന്റെ ഗോളാണ് ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ ജയിക്കാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്.

ഇന്ന് വെംബ്ലിയിൽ എല്ലാവരും പ്രതീക്ഷിച്ചതിൽ നിന്ന് വളരെ വ്യത്യസ്തമായ ലൈനപ്പുമായാണ് സൗത്ഗേറ്റ് ഇംഗ്ലണ്ടിനെ ഇറക്കിയത്. തുടക്കത്തിൽ ആക്രമിച്ചു കൊണ്ട് തുടങ്ങാൻ ഇംഗ്ലണ്ടിനായി. ആറാം മിനുട്ടിൽ ഗോൾ നേടുന്നതിന് അരികിൽ അവർ എത്തി. മാഞ്ചസ്റ്റർ സിറ്റി യുവതാരം ഫിൽ ഫോഡന്റെ ഷോട്ട് പോസ്റ്റിന്റെ ഇൻസൈഡിൽ തട്ടിയാണ് മടങ്ങിയത്.

ഇതിനു പിന്നാലെ ഫിലിപ്സിലൂടെ ഒരിക്കൽ കൂടെ ക്രൊയേഷ്യ ഡിഫൻസിനെ വിറപ്പിക്കാൻ ഇംഗ്ലണ്ടിനായി. ഒരു കോർണറിൽ നിന്ന് കിട്ടിയ അവസരം പവർ ഫുൾ വോളിയിലൂടെ ഫിലിപ്സ് തൊടുത്തു എങ്കിലും ക്രൊയേഷ്യ ഗോൾ കീപ്പർ ലിവാകോവിച് തടഞ്ഞു. തുടക്കത്തിലെ ഈ അറ്റാക്കുകൾക്ക് ശേഷം കളി വിരസമാകുന്നതാണ് കണ്ടത്‌‌. ആദ്യ പകുതിയിൽ പിന്നെ കാര്യമായ അവസരങ്ങൾ ഇരു ടീമുകളും സൃഷ്ടിച്ചില്ല.

രണ്ടാം പകുതി ഇരു ടീമുകളും ഒപ്പത്തിനൊപ്പം ആണ് തുടങ്ങിയത്. എങ്കിലും 57ആം മിനുട്ടിൽ ഇംഗ്ലണ്ട് ലീഡ് എടുത്തു. വലതുവിങ്ങിലൂടെ എത്തിയ ലീഡ താരം കാല്വിൻ ഫിലിപ്സിന്റെ മനീഹരമായ പാസ് ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ റഹീം സ്റ്റെർലിങ് ഗോളാക്കി മാറ്റുകയായിരുന്നു. ഈ ഗോൾ കളിക്ക് ജീവൻ നൽകി എന്ന് പറയാം. ഇതിനു പിറകെ ഇരു ഗോൾ മുഖത്തും അറ്റാക്കുകൾ വരാൻ തുടങ്ങി.

ലീഡ് രണ്ടാക്കി ഉയർത്താൻ ഹാരി കെയ്ന് വലിയ അവസരം കിട്ടിയിരുന്നു എങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. 65ആം മിനുട്ടിൽ റെബികിലൂടെ ക്രൊയേഷ്യക്കും അവസരം ലഭിച്ചു. റെബിചിനും ഫിനിഷിംഗിൽ നിലവാരം പുലർത്താൻ ആയില്ല. 70ആം മിനുട്ടിൽ ഇംഗ്ലണ്ട് ഫോഡനെ പിൻവലിച്ച് മാർക്കസ് റാഷ്ഫോർഡിനെ കളത്തിൽ ഇറക്കി. 17കാരനായ ജൂദ് ബെല്ലിങ്ഹാമും ഇന്ന് ഇംഗ്ലണ്ടിനായി ഇറങ്ങി. യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ബെല്ലിങ്ഹാം ഇതോടെ മാറി.

ലീഡ് ഇരട്ടിയാക്കാൻ ശ്രമിക്കാതെ കൃത്യമായി ഡിഫൻഡ് ചെയ്ത് ഇംഗ്ലണ്ട് വിജയം ഉറപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. 3 പോയിന്റുമായി ടൂർണമെന്റ് ആരംഭിക്കാൻ ആയത് സൗത്ഗേറ്റിനും സംഘത്തിനും ആത്മവിശ്വാസം നൽകും. ടൂർണമെന്റിലെ ഫേവറിറ്റുകളിൽ ഒന്നാണ് ഇംഗ്ലണ്ട്.

സൗ​ദി അ​റേ​ബ്യ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​ശ്വ​തി വി​ജ​യ​ന്‍, കോ​ട്ട​യം സ്വ​ദേ​ശി ഷി​ന്‍​സി ഫി​ലി​പ്പ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് നാ​ട്ടി​ലെ​ത്തി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി.

സൗ​ദി കിം​ഗ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രാ​ണ് ഇ​രു​വ​രും. ജൂ​ണ്‍ അ​ഞ്ചി​നാ​ണ് ന​ജ്റാ​നി​ൽ ന​ഴ്സു​മാ​ര്‍ സ​ഞ്ച​രി​ച്ച ടാ​ക്സി കാ​ർ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ മ​റ്റു ര​ണ്ടു മ​ല​യാ​ളി ന​ഴ്സു​മാ​രും ഡ്രൈ​വ​റും ചി​കി​ത്സ​യി​ലാ​ണ്.

സ്വന്തം ലേഖകൻ

ലണ്ടൻ : ബിറ്റ്കോയിനെ നിയമപരമായ ടെൻഡറായി അംഗീകരിച്ച് ഡോളറിനൊപ്പം ബിറ്റ്കോയിനിനെയും സ്വന്തം രാജ്യത്തിന്റെ ഔദ്യാഗിക കറൻസിയായി മാറ്റിയ എൽ സാൽവഡോറിന്റെ ചരിത്രപരമായ നീക്കത്തെ ക്രിപ്‌റ്റോ കറൻസി പ്രേമികളും സാമ്പത്തിക മേഖലയും ആവേശപൂർവ്വം ഏറ്റെടുത്തു കഴിഞ്ഞു . ഇനിമുതല്‍ ഒരു രാജ്യത്തിന്റയോ കേന്ദ്ര ബാങ്കിന്റെയോ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ കറന്‍സിയെന്ന പഴി ബിറ്റ്‌കോയിനിനില്ല.  ഇതോടെ ലോകത്ത്‌ ക്രിപ്‌റ്റോ കറന്‍സിയെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി എല്‍ സാല്‍വഡോര്‍ എന്ന മധ്യ അമേരിക്കൻ രാജ്യം മാറി.  അതോടൊപ്പം മറ്റ് പല രാജ്യങ്ങളെയും ക്രിപ്റ്റോ കറൻസികളെ അംഗീകരിക്കേണ്ട അവസ്ഥയിലേയ്ക്ക് എത്തിക്കാനും എൽ സാൽവഡോർ കാരണമായി.

84 ല്‍ 62 വോട്ടുകള്‍ നേടി ബിറ്റ്‌കോയിനെ അംഗീകൃത കറന്‍സിയാക്കി മാറ്റുന്നതിനുള്ള നിയമം പാസായെന്നും 90 ദിവസത്തിനുള്ളില്‍ പുതിയ നിയമം രാജ്യത്ത്‌ പ്രാബല്യത്തില്‍ വരുമെന്നും പ്രസിഡന്റ്‌ നായിബ്‌ ബുക്കെലെ പറഞ്ഞു. യു.എസ്‌. ഡോളര്‍ നിയമപരമായ കറന്‍സിയായി തുടരുമെന്നും  ബിറ്റ്‌കോയിന്‍ ഉപയോഗം ഓപ്‌ഷണലായിരിക്കുമെന്നും ഇത്‌ ഉപയോക്‌താക്കള്‍ക്ക്‌ അപകടസാധ്യത ഉണ്ടാക്കില്ലെന്നും ബുക്കലെ വ്യക്‌തമാക്കി. ഓരോ ഇടപാടിലും ബിറ്റ്‌കോയിന്റെ മൂല്യം ഡോളറിലെ കൃത്യമായ മൂല്യത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കി. മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പൗരന്‍മാരുടെ പണമിടപാടുകളാണ്‌ സാല്‍വഡോറിന്റെ പ്രധാന വരുമാനം. സാല്‍വഡോറിന്റെ ജി.ഡി.പിയുടെ 22 ശതമാനവും ഈ കണക്കില്‍പ്പെടുന്നതാണ്‌. 2020 ല്‍ ഇത്‌ 590 കോടി ഡോളറായിരുന്നു. കോടിക്കണക്കിന്‌ ഡോളര്‍ പണമയയ്‌ക്കാനും ഇടനിലക്കാര്‍ക്കായി ലക്ഷക്കണക്കിന്‌ ഡോളര്‍ നഷ്‌ടപ്പെടുന്നത്‌ തടയാനുമാണ്‌ അതിവേഗം വളരുന്ന ബിറ്റ്‌കോയിനെ നിയപരമാക്കാനുള്ള കാരണമെന്ന്‌ ബുക്കലെ പറഞ്ഞു.

ലോകത്തെ പല പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളും അഭിഭാഷകരും എൽ സാൽവഡോറിന്റെ ഈ നടപടിയെ ക്രിപ്റ്റോ കറൻസികൾ വ്യാപകമായി സ്വീകരിക്കപ്പെടുന്നതിനുള്ള സുപ്രധാന ഘട്ടമായി കാണുന്നു . എൽ സാൽവഡോർ പൂർണ്ണമായി സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായി ഈ നീക്കം സഹായിക്കുമെന്നും ബിറ്റ്ഫിനെക്സിന്റെ ചീഫ് ടെക്നോളജി ഓഫീസർ പൗലോ അർഡോനോ പറഞ്ഞു.

എൽ സാൽവഡോർ നിയമപരമായ ടെൻഡറായി ബിറ്റ്കോയിനിനെ സ്വീകരിച്ചപ്പോൾ ഞങ്ങൾ ഇത്രയും കാലം പറഞ്ഞ കാര്യം ലോകം അംഗീകരിച്ചിരിക്കുന്നുവെന്നും, ബിറ്റ്കോയിന് യൂട്ടിലിറ്റി ഉണ്ടെന്നും, ഫിയറ്റ് കറൻസികൾക്ക് ഇത് ഒരു ബദലാണെന്നും, ഇത് മാനവികതയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനായുള്ള ഒരു വലിയ ചുവടുവെപ്പാണെന്നും, ഒരു മഹത്തായ നിമിഷമാണിതെന്നും അഭിപ്രായപ്പെട്ടു.

ബ്ലോക്ക്ചെയിൻ കമ്പനിയായ ഫെച്ച് ഐയുടെ സിഇഒ ഹുമയൂൺ ഷെയ്ഖ് എൽ സാൽവഡോർ പോലുള്ള രാജ്യങ്ങൾ ക്രിപ്റ്റോകറൻസി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെയും വ്യക്തികളെയും ആകർഷിക്കുമെന്നും, ഒരുപിടി രാജ്യങ്ങൾ ബിറ്റ്കോയിൻ സ്വീകരിക്കുകയോ, കരുതൽ ശേഖരമായി ഉപയോഗിക്കാൻ ബിറ്റ്കോയിൻ വാങ്ങുകയോ ചെയ്യുന്നത് അവരുടെ സമ്പത്ത് വർദ്ധിപ്പിക്കുകയും ക്രിപ്റ്റോ കറൻസി ദത്തെടുക്കുന്നതിന് ആക്കം നൽകുകയും ചെയ്യുമെന്നും അംബർ ഗ്രൂപ്പിലെ അമേരിക്കയുടെ തലവൻ ജെഫ്രി വാങും  അഭിപ്രായപ്പെട്ടു.

ഒരു രാജ്യമെന്ന നിലയിൽ എൽ സാൽവഡോർ ബിറ്റ്കോയിനിനെ സ്വീകരിക്കുമ്പോൾ അവരുടെ രാജ്യത്തേക്ക് മൂലധനവും കഴിവും ആകർഷിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാകുമെന്നും, ക്രിപ്റ്റോ കറൻസി ബിസിനസുകളുടെ കേന്ദ്രമായി എൽ സാൽവഡോർ മാറുന്നതിന് ഈ നിയമം സഹായകമാകുമെന്നും വാങ് പറഞ്ഞു. 

സ്വകാര്യ മേഖലയിൽ ബിറ്റ്കോയിൻ ഖനന ഓപ്പറേറ്റർമാർക്ക് നിരോധനം ഏർപ്പെടുത്തികൊണ്ട് സർക്കാർ നേരിട്ട് ഖനനം നടത്തി ബിറ്റ്‌കോയിനിന്റെ മേൽ ആധിപത്യം സ്ഥാപിക്കാം എന്ന ചൈനയുടെ തന്ത്രത്തിനാണ് സാൽവഡോറിന്റെ ഈ തീരുമാനം തിരിച്ചടിയായിരിക്കുന്നത്. മറ്റ് പല രാജ്യങ്ങളും സാൽവഡോറിനെ പിന്തുടരാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നതും, ഇപ്പോൾ എല്ലാ രാജ്യങ്ങളിലും ക്രിപ്റ്റോ റെഗുലേഷനുമായി ബന്ധപ്പെട്ട ബില്ലിന്മേൽ ചർച്ചകൾ ആരംഭിച്ചിരിക്കുന്നതും വരുന്ന സാമ്പത്തിക രംഗത്ത് ക്രിപ്റ്റോ കറൻസികൾക്കുള്ള വലിയ സാധ്യതയെ തന്നെയാണ് സൂചിപ്പിക്കുന്നത്. ഈ സാധ്യതയെ ഉപയോഗപ്പെടുത്താൻ ലോകരാജ്യങ്ങൾ പരസ്പരം  മത്സരിക്കുമ്പോൾ ഓരോ ക്രിപ്റ്റോ കറൻസികൾക്കും വലിയ രീതിയിലുള്ള വില കയറ്റമായിരിക്കും വരും വർഷങ്ങളിൽ ഉണ്ടാക്കുവാൻ പോകുന്നത്.

ക​ണ്ണൂ​ര്‍ കേ​ള​ക​ത്ത് പി​ഞ്ച് കു​ഞ്ഞി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​മ്മ​യും ര​ണ്ടാ​ന​ച്ഛ​നും അ​റ​സ്റ്റി​ൽ. കൊ​ട്ടി​യൂ​ർ പാ​ലു​കാ​ച്ചി സ്വ​ദേ​ശി ര​തീ​ഷ് (43), കു​ട്ടി​യു​ടെ അ​മ്മ ര​മ്യ (24) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​രു​വ​രെ​യും ചോ​ദ്യം പോ​ലീ​സ് ചെ​യ്തു​വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ ഇ​ട​പെ​ട്ടു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.  കേ​ള​കം ക​ണി​ച്ചാ​ർ അം​ശം ചെ​ങ്ങോ​ത്ത് ഒ​രു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക്കു നേ​രെ​യാ​യി​രു​ന്നു ര​ണ്ടാ​ന​ച്ഛ​ന്‍റെ അ​തി​ക്ര​മം. മ​ര​ക്ക​ഷ​ണം കൊ​ണ്ടു​ള്ള അ​ടി​യി​ൽ കു​ട്ടി​യു​ടെ തോ​ളെ​ല്ല് പൊ​ട്ടി. ത​ല​യ്ക്കും മു​ഖ​ത്തും പ​രി​ക്കേ​റ്റ കു​ഞ്ഞ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ട്ടി​യെ മു​ൻ​പും മ​ർ​ദി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. രാ​ത്രി​യി​ൽ വെ​റും​നി​ല​ത്താ​ണ് കു​ട്ടി​യെ കി​ട​ത്തി​യി​രു​ന്ന​തെ​ന്നും പ​റ​യു​ന്നു.

പ​രി​ക്കേ​റ്റ കു​ഞ്ഞി​നെ രാ​ത്രി എ​ട്ടി​ന് പേ​രാ​വൂ​രി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക യാ​യി​രു​ന്നു. കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.  ഒ​രു മാ​സം മു​ൻ​പാ​ണ് ര​തീ​ഷ് ര​മ്യ​യെ വി​വാ​ഹം ക​ഴി​ച്ച​ത്.

മെട്രിസ് ഫിലിപ്പ്

ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC), എന്ന രാഷ്ട്രീയപാർട്ടി ഇന്ത്യയുടെ ഒരു വികാരമായിരുന്നില്ലേ! ഈ പ്രസ്ഥാനത്തിന്റെ പിന്നിലായി ലക്ഷക്കണക്കിന് അണികൾ ഇന്ത്യയുടെ സ്വാതന്ത്യത്തിന് വേണ്ടി, അണിനിരന്നതല്ലേ! ജനലക്ഷങ്ങളുടെ മനസ്സിൽ, ആവേശം, കൊള്ളിച്ചിരുന്ന, ഏക രാക്ഷ്ട്രീയ പാർട്ടിയായിരുന്നു INC. അധികാരത്തിന്റെ 60 വർഷങ്ങൾ കൊണ്ട്, പാർട്ടിയെ സ്നേഹിക്കാത്ത, അധികാര കൊതികൊണ്ട്, അഴിമതിയും ധൂർത്തും കാണിച്ച നേതാക്കൾ, നശിപ്പിച്ച, ഈ പാർട്ടി ഇന്ന് ഒരു മുങ്ങി കൊണ്ടിരിക്കുന്ന കപ്പലിനെ പോലെ ആയി തീർന്നിരിക്കുന്നു.

മുങ്ങികൊണ്ടിരിക്കുന്ന കപ്പലിൽ നിന്നും, ആദ്യം ലൈഫ് ജാക്കറ്റ് അണിഞ്ഞുകൊണ്ട്, ചെറിയ ബോട്ടിൽ കയറി രക്ഷപ്പെടാൻ, ആളുകൾ ഇടി കൂടും. ഇടിച്ചു, മറിഞ്ഞു ചാടി ആദ്യം കയറി പോകുന്നവർ രക്ഷപ്പെടും, കൂടാതെ, ബോട്ടിൽ ഇടം കിട്ടാത്തവർ, ലൈഫ് ജാക്കറ്റ് അണിഞ്ഞുകൊണ്ട് കടലിലേയ്ക്ക് എടുത്തു ചാടും. ചിലർ നീന്തി രക്ഷപ്പെടും എന്നാൽ ചിലർ മുങ്ങി മരിക്കും. അങ്ങനെ നീന്തി മറ്റൊരു കരയിൽ രക്ഷപ്പെട്ടു ചെല്ലുന്നവർക്ക് ഭയങ്കര മൈലേജ് ആണ് സമൂഹത്തിൽ. വന്നപാടെ നല്ല സദ്യയും കസേരയും ഒക്കെ നൽകികൊണ്ട് അവരെ ആദരിക്കും. ഇതേ അവസ്ഥയാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ സംഭവിച്ചിരിക്കുന്നത്. കുറേ നേതാക്കൾ, പാർട്ടി വിട്ട് മറ്റ് പാർട്ടികളിൽ ചേർന്ന് രക്ഷപെട്ടു. ഇനിയും പാർട്ടി വിട്ടു പോകേണ്ടവർ, ഓടി രക്ഷപെട്ടുകൊള്ളുക.

പാർട്ടിയുടെ ചിഹ്നമായ കൈപ്പത്തി, നെഞ്ചോട് ചേർത്തു പിടിച്ച അണികൾ “നാഷണൽ കോൺഗ്രസ് സിന്ദാബാദ്” എന്ന് ആവേശത്തോടെ മുദ്രവാക്യം വിളിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്നവർ ഗ്രൂപ്പ് നേതാക്കളുടെ പേര് മാത്രം മുദ്രവാക്യം മാത്രമാക്കി മാറ്റിയിരിക്കുന്നു.

കേന്ദ്രത്തിൽ 60 വർഷങ്ങൾക്ക് മേലെ, ഭരിച്ച പാർട്ടിക്ക്‌ ഇന്ന് ഒരു പ്രതിപക്ഷ നേതാവിനെ പോലും ഇലക്ട് ചെയ്യുവാൻ ഉള്ള പാർട്ടി എം.പി. മാർ പോലും ഇല്ലതായിരിക്കുന്നു. ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്ന ഒരു പാർട്ടി പ്രസിഡന്റ് പോലും ഇല്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു.

കോൺഗ്രസ് പാർട്ടി അധികാരത്തിൽ ഇനി വരുമോ? ഒറ്റവാക്കിൽ പറഞ്ഞാൽ “ഇല്ല”, നീട്ടി പരത്തി പറഞ്ഞാൽ, സാധ്യത വളരെ കുറവ്. വർഷങ്ങൾക്ക് മുൻപ്, ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും,കോൺഗ്രസ് സർക്കാർ ആയിരുന്നു ഭരിച്ചിരുന്നത്. എന്നാൽ സ്വന്തം നേട്ടത്തിന് വേണ്ടി, ഈ പാർട്ടിയിൽ നിന്നും പുറത്തുപോയി, പുതിയ പ്രാദേശിക പാർട്ടി രൂപീകരിച്ച് അവർ ഭരിക്കുന്നു. കോൺഗ്രസ് പാർട്ടിയുടെ പതാക പാറിക്കളിച്ചിരുന്ന സ്‌റ്റേറ്റുകളിൽ ഇപ്പോൾ ബിജെപിയുടെ കാവികൊടിയാണ് പാറികളിക്കുന്നത് എന്ന് മാത്രം.

കേരളത്തിൽ പ്രതിപക്ഷനേതാവ്, കെപിസിസി പ്രസിഡന്റ് എന്നിവരെ മാറ്റിയത് കൊണ്ട് ഈ പാർട്ടി രക്ഷപ്പെടുമോ. അത് തൊലിപ്പുറത്തുള്ള മരുന്നു പുരട്ടൽ മാത്രമേ ആകുകയുള്ളൂ. മുറിവുണങ്ങണമെങ്കിൽ, അകത്തും കൂടി മരുന്ന് പുരട്ടണം. കൂടാതെ തലമുറ മാറണം. സീനിയർ ആയ നേതാക്കൾക്ക് വേണ്ടി കെപിസിസി സീനിയർ എന്ന കമ്മറ്റി രൂപീകരിച്ചുകൊണ്ടും, അത് ഉപദേശ കമ്മറ്റിയും ആക്കുക.
എല്ലാ ഗ്രൂപ്പ് നേതാക്കളും സ്വയംമാറണം.ഇല്ലങ്കിൽ നാണം കെട്ട് ഇറങ്ങി പോകേണ്ടി വരും. ബൂത്ത് തലം മുതൽ പുതിയ ഭാരവാഹികൾ ഉണ്ടാകണം. എല്ലാ പോഷകസംഘടന ഭാരവാഹികളും മാറ്റണം. അണികൾക്ക് ആവേശം ഉണ്ടാക്കുന്ന നേതാവ് ആകണം ,കെപിസിസി പ്രസിഡന്റ്. ഈ പാർട്ടിയെ ശക്തിപ്പെടുത്തുന്ന നേതാവ് വരട്ടെന്നേ. ശക്തനായ പ്രസിഡന്റ് വന്നില്ലങ്കിൽ 2024 ലെ ലോക് സഭാ ഇലക്ഷനിൽ 20ൽ 8 സീറ്റ് പോലും യുഡിഫിന് കിട്ടില്ല എന്ന് ഉറപ്പാണ്. 2024 ലെയും 2026 ലെയും സ്ഥാനാർത്ഥികളെ ഇപ്പോഴെ തീരുമാനിച്ചു കൊണ്ട് മണ്ഡലത്തിൽ പ്രവർത്തിക്കാൻ പറയുക. പ്രിയമുള്ള കോൺഗ്രസ് പ്രവർത്തകരെ ഇനി മുതൽ ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് മാത്രം വിളിക്കുക. ഒരു ഗ്രൂപ്പ് നേതാവിനും, ഇനി കീ ജയ് വിളിക്കല്ലേ. ആളുകൾ ചിരിക്കും…

ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്

മുൻ പഞ്ചായത്ത് പ്രസിഡന്റ് കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി എംപി രമ്യാ ഹരിദാസിന്റെ പരാതി. വിഷയത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസർ, നജീബ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആലത്തൂര് കയറിയാൽ കാലു വെട്ടും എന്നാണ് ആലത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടിന്റെ ഭീഷണി. കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നിങ്ങൾ അതിനു മുതിരും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നതെന്നും രമ്യാ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

കാലു വെട്ടൽ ഭീഷണിയിലൊന്നും തകരുന്നവളല്ല, രാജ്യ സേവനത്തിനിടയിൽ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിൻമുറക്കാരിയാണ് ഞാൻ..

ഇന്ന് ഉച്ച കഴിഞ്ഞ് ആലത്തൂരിലെ എന്റെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകർമസേനയിലെ സ്ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാൻ ചെന്ന എന്നോട് ഒരു ഇടത്പക്ഷ നേതാവ് പറഞ്ഞത് കേട്ടാൽ അറയ്ക്കുന്ന തെറി.സാമൂഹ്യ സന്നദ്ധ സേവനത്തിന് നൽകിയ പേരാണത്രേ പട്ടി ഷോ..സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇഎംഎസിൻറെ ജന്മദിനത്തിൽ തന്നെ ആധുനിക കമ്യൂണിസ്റ്റുകാരൻ അവന്റെ തനിനിറം പുറത്തെടുത്തു.ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത രീതിയിലേക്ക് ഇടത് പക്ഷക്കാർ മാറിക്കഴിഞ്ഞോ?

ആലത്തൂര് കയറിയാൽ കാലു വെട്ടും എന്നാണ് ആലത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടിന്റെ ഭീഷണി. കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നിങ്ങൾ അതിനു മുതിരും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ജനസേവനത്തിന്റെ പാതയിൽ മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ ഭീഷണിയെ അതിജീവിക്കാൻ തന്നെയാണ് തീരുമാനം.

വെട്ടേറ്റ കാലും മുറിഞ്ഞു വീണ കൈപ്പത്തികളുമായി സാമൂഹ്യ സേവനം നടത്താൻ ഞാൻ സന്നദ്ധയാണ്.ജനസേവനത്തിന് ഇടയിൽ വെടിയേറ്റു വീഴുന്ന ഓരോ ചോരയും ഈ രാജ്യത്തിന് കരുത്തേകും എന്നുപറഞ്ഞ ഇന്ദിരാജിയുടെ പിൻഗാമിയാണ് ഞാൻ.സഞ്ചരിക്കാനുള്ള എന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും തെറി വിളികളുമായി പൊതുസമൂഹത്തിൽ അപമാനിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും.

അ​മ്മ​മാ​രു​ടെ സ്‌​നേ​ഹം അ​ങ്ങെ​യൊ​ന്നും പ​റ​ഞ്ഞ​റി​യി​ക്കാ​ന്‍ പ​റ്റി​ല്ല. പ്ര​ത്യേ​കി​ച്ച് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ആ​പ​ത്തു​ണ്ടാ​കു​ന്ന ഘ​ട്ട​ത്തി​ല്‍ കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ അ​മ്മ എ​ന്തും ചെ​യ്യും.

ഇ​വി​ടെ ത​ന്‍റെ കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ സിം​ഹ​ങ്ങ​ളു​ടെ ക​യ്യി​ല്‍ നി​ന്നും ര​ക്ഷി​ക്കാ​ന്‍ സ്വ​ന്തം ജീ​വ​ന്‍ പോ​ലും പ​ണ​യം വ​ച്ച് പോ​രാ​ടു​ന്ന കാ​ട്ടു​പോ​ത്താ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. സു​ശാ​ന്ത ന​ന്ദ ഐ​ഫ്എ​സ് ആ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ല്‍ കാ​ട്ടു പോ​ത്തും കു​ഞ്ഞും ന​ട​ന്നു നീ​ങ്ങു​ന്ന​താ​ണ് കാ​ണു​ന്ന​ത്. ഇ​വ​ര്‍​ക്ക് ചു​റ്റി​ലും സിം​ഹ​ക്കൂ​ട്ട​ത്തെ​യും കാ​ണാം. പെ​ട്ട​ന്ന് ഒ​രു സിം​ഹം കാ​ട്ടു​പോ​ത്തി​ന്‍റെ കു​ഞ്ഞി​നെ ക​ടി​ച്ചെ​ടു​ത്ത് കാ​ട്ടി​ലേ​ക്ക് മ​റ​യു​ന്ന​ത് വ്യ​ക്ത​മാ​യി കാ​ണാം.

പ​ക്ഷേ, ഈ ​സ​മ​യ​ത്ത് പ​ത​റി​പ്പോ​കാ​തെ ത​ന്‍റെ കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​ന്‍ ര​ണ്ടും ക​ല്‍​പ്പി​ച്ച് അ​മ്മ കാ​ട്ടു​പോ​ത്ത് മു​ന്നോ​ട്ടു​വ​രു​ന്ന​തും കു​ഞ്ഞി​നെ ക​ടി​ച്ചെ​ടു​ത്ത് ചെ​ടി​ക​ള്‍​ക്കി​ട​യി​ല്‍ മ​റി​ഞ്ഞ സിം​ഹ​വു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.​അ​വ​സാ​നം സിം​ഹ​ത്തി​ല്‍ നി​ന്നും കു​ഞ്ഞി​നെ ര​ക്ഷി​ച്ച് കാ​ട്ടു​പോ​ത്ത് കു​ഞ്ഞു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തും വീ​ഡി​യോ​യു​ടെ അ​വ​സാ​ന ഭാ​ഗ​ത്ത് കാ​ണാം.

Copyright © . All rights reserved