Latest News

ന്യൂഡൽഹി: രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു. ഏപ്രിൽ ഒന്നു മുതൽ ദേശീയ തൊഴിൽ ചട്ടം നിലവിൽ വരുന്നതിന്റെ ഭാഗമായാണ് മിനിമം കൂലി നിശ്ചയിക്കുന്നത്. മിനിമം കൂലി നിയമവ്യവസ്ഥയാക്കുന്നതിനാൽ സംസ്ഥാനങ്ങൾക്ക് ഇതിൽ കുറഞ്ഞ കൂലി നിശ്ചയിക്കാനാവില്ല. ദേശീയ തൊഴിൽ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കഴിഞ്ഞ വർഷമാണ് മൂന്ന് ലേബർ കോഡുകൾ ലോക്‌സഭ പാസാക്കുന്നത്. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ബിൽ, കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി ബിൽ, ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആന്റ് വർക്കിം​ഗ് കണ്ടീഷൻസ് കോഡ് ബിൽ എന്നിവയാണ് അത്.

ട്രാഫിക് നിയമം തെറ്റിച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പോര്‍ഷ പാനമേറ വാഹനത്തില്‍ ചീറിപായുന്ന ദുല്‍ഖറിനെ വീഡിയോയില്‍ കാണാം. വണ്‍വേയില്‍ നിയമം തെറ്റിച്ച് എതിര്‍ ദിശയിലേക്ക് കയറി പാര്‍ക്ക് ചെയ്ത നിലയിലാണ് ദുല്‍ഖറിന്റെ പോര്‍ഷ വിഡിയോയില്‍.

ട്രാഫിക് പൊലീസ് വണ്ടി റിവേഴ്‌സ് എടുക്കാന്‍ പറയുന്നതും വാഹനം റിവേഴ്സ് എടുത്ത് ഡിവൈഡര്‍ അവസാനിക്കുന്നിടത്തു നിന്നും റോഡിന്റെ ഇടതു വശത്തേക്ക് തിരിഞ്ഞ് ശരിയായ ശരിയായ ദിശയിലൂടെ പോകുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഷൂട്ട് ചെയ്ത സംഘം കുഞ്ഞിക്ക എന്ന് വിളിക്കുന്നതും കേള്‍ക്കാം.

ഡ്രൈവ് ചെയ്യുന്ന വ്യക്തി കൈ വീശി കാണിക്കുന്നുണ്ടെങ്കിലും അത് ദുല്‍ഖര്‍ തന്നെയാണോ എന്ന് വ്യക്തമല്ല. മുഹമ്മദ് ജസീല്‍ എന്ന ഇന്‍സ്റ്റാഗ്രാം ഐഡിയില്‍ നിന്നാണ് TN.6.W.369 എന്ന നമ്പര്‍ പ്ലേറ്റുള്ള താരത്തിന്റെ ചെന്നൈ രജിസ്ട്രേഷനുള്ള വാഹനത്തിന്റെ വീഡിയോ എത്തിയിരിക്കുന്നത്.

ഏകദേശം രണ്ട് കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ലക്ഷുറി വാഹനമാണ് താരത്തിന്റെ പോര്‍ഷ പാനമേറ. 2017ല്‍ ആണ് ദുല്‍ഖര്‍ സ്വന്തമാക്കിയ വാഹനമാണ് പോര്‍ഷ പാനമേറ.

 

 

View this post on Instagram

 

A post shared by محمد جازل (@mhmd_jazil)

യു.ഡി.എഫ് സീറ്റ് വിഭജനം ഇനിയും നീളും. ഇന്ദിരാഭവനില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായി രാത്രി നടന്ന ചര്‍ച്ചയിലും ധാരണയായില്ല. മറ്റന്നാളാണ് ഇനി ചര്‍ച്ച. ഇന്നത്തെ യു.ഡി.എഫ് യോഗത്തിന് ശേഷം സീറ്റ് പട്ടിക പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. യോഗവും യോഗത്തിന് ശേഷം ഉഭയകക്ഷി ചര്‍ച്ചയും കഴിഞ്ഞിട്ടും കേരള കോണ്‍ഗ്രസുമായുള്ള തര്‍ക്കം തീര്‍ന്നില്ല.

12 സീറ്റെന്ന കടുപിടുത്തത്തില്‍ നിന്ന് അല്‍പം അയഞ്ഞ ജോസഫ് ആദ്യം കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ കൊടുക്കാമെന്ന് സമ്മതിച്ചു. ഒന്‍പതിനപ്പുറം നല്‍കില്ലെന്ന് അറിയിച്ച കോണ്‍ഗ്രസ് ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പേരാമ്പ്ര എന്നിവയില്‍ മൂന്നെണ്ണം ചോദിച്ചു.

പേരാമ്പ്ര വിട്ടുകൊടുത്താല്‍ മലബാറില്‍ കേരള കോണ്‍ഗ്രസിന് സാന്നിധ്യമില്ലാതാകും. അവസാനം പത്ത് സീറ്റില്‍ കേരള കോണ്‍ഗ്രസ് ഒതുങ്ങുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കയ്പമംഗലത്ത് മല്‍സരിക്കാനില്ലെന്ന് ആര്‍.എസ്.പി ആവര്‍ത്തിച്ചു. പകരം റാന്നിയോ അമ്പലപ്പുഴയോ കിട്ടണം. സി.എം.പി നേതാവ് സി.പി ജോണിന് ജയസാധ്യതയുള്ള സീറ്റെന്നതിലും മാണി സി കാപ്പന് പാലായ്ക്ക് പുറമെ മറ്റൊരു സീറ്റെന്നതിലും തീരുമാനമായില്ല.

എല്‍.ഡി.എഫ് സീറ്റ് വിഭജനം നീളുന്നതും യു.ഡി.എഫില്‍ കാര്യങ്ങള്‍ മന്ദഗതിയിലാക്കി. ഇതിനിടെ യു.ഡി.എഫ് പ്രചാരണവാക്യം പുറത്തിറക്കി. നാട് നന്നാകാന്‍ യു.ഡി.എഫ് എന്ന തിരഞ്ഞെടുപ്പ് പ്രചാരണവാക്യം യു.ഡി.എഫ് യോഗത്തില്‍ പ്രകാശനം ചെയ്തു. ഐശ്വര്യകേരളം ലോകോത്തര കേരളം’ എന്നപേരില്‍ പ്രകടനപത്രിക ‘ ഉടന്‍ പുറത്തിറക്കുമെന്നും ചെന്നിത്തല പറഞ്ഞു.

തമിഴ്നാട് തഞ്ചാവൂരിലാണ് അഞ്ചുവയസുകാരനെ ജ്യോല്‍സ്യന്റെ വാക്കുകേട്ട് പിതാവ് ക്രൂരമായി കൊലപെടുത്തിയത്. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാരൂർ നന്നിലം സ്വദേശി സായ് ശരണാണ് അന്ധവിശ്വാസത്തിന്റെ ഒടുവിലത്തെ ഇര.

അന്ധവിശ്വാസം ഒരു ജീവൻ കൂടിയെടുത്തു തമിഴ്നാട്ടിൽ. തഞ്ചാവൂര്‍ തിരുവാരൂര്‍ നന്നിലം സ്വദേശി രാംകി ജ്യോല്‍സ്യന്റെ വാക്കനുസരിച്ചായിരുന്നു ജീവിച്ചിരുന്നത്. കുടുംബത്തിലെ ദാരിദ്രത്തിനു കാരണം മൂത്തമകന്‍ സായ്ശരണിന്റെ ജാതകമാണെന്ന് ഈയിടെ ജ്യോല്‍സ്യൻ കവടി നിരത്തി പ്രവചിച്ചിരുന്നു. ഇതേത്തുടർന്ന് ഇയാള്‍ പലപ്പോഴായി ഇയാള്‍ മകനെ ഉപദ്രവിച്ചു.

അതേച്ചൊല്ലി ഭാര്യ ഗായത്രിയും രാംകിയും തമ്മില്‍ കലഹം പതിവായിരുന്നു. അഞ്ചുദിവസം മുമ്പ് പതിവുപോലെ മകന്റെ ജാതകത്തെ ചൊല്ലി വഴക്കുണ്ടായി അരിശം മൂത്തു രാംകി വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണയെടുത്തു മകന്റെ ദേഹത്തൊഴിച്ചു തീകൊളുത്തി.

ഗുരുതരമായി പൊള്ളലേറ്റ സായ് ശരണിനെ ഗായത്രിയും അയൽക്കാരും ചേർന്ന് തഞ്ചാവൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. അറസ്റ്റിലായ രാംകിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ മന്നാർഗുഡി ജയിലിലടച്ചു. ജോത്സ്യനു വേണ്ടി തിരച്ചില്‍ തുടങ്ങി.

സദാചാര ഗുണ്ടായിസത്തിനെതിരെ പൊരുതുന്ന ഒരു സമൂഹത്തിന്റെ മുഖത്തേറ്റ അടിയാണ് തിങ്കളാഴ്ച മുത്താരപ്പീടികയിൽ നടന്ന മർദ്ദനം. യുവജന സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്നയാളാണ് ഇത്തരമൊരു കൃത്യത്തിനു മുതിർന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. യൂണിഫോമിലായിരുന്ന വിദ്യാർഥിയെ മർദിക്കാൻ പ്രതിക്കുള്ള പ്രകോപനമെന്തെന്നു വിശദീകരിക്കാനാകാതെ പൊലീസും തുടക്കത്തിൽ കുഴങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്കു നടന്ന സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത് ഇന്നലെ രാത്രി വൈകിയാണ്. ‘

ആളു മാറിപ്പോയി എന്നു പറഞ്ഞ് പ്രതി ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും കേസുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്ന് വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. നട്ടുച്ചയ്ക്ക്, നടുറോഡിൽ, യൂണിഫോം ധരിച്ച വിദ്യാർഥിക്കു നേരെയാണ് സദാചാര ഗുണ്ടായിസത്തിന്റെ പേരിലുള്ള ഈ ആക്രമണം നടന്നത്. രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.

ഒരു എഎസ്ഐയും ചില സിപിഎം പ്രവർത്തകരും ഇതിനു ശ്രമിച്ചെന്ന് ആരോപണമുണ്ട്. സംഭവത്തിൽ പൊലീസ് ഒത്തുതീർപ്പിനു ശ്രമിച്ചെന്ന ആരോപണം ശരിയല്ലെന്നും സംഭവം നടന്ന ദിവസം തന്നെ കേസെടുത്തിട്ടുണ്ടെന്നും അക്രമത്തിനു പിന്നിലെ പ്രകോപനം വ്യക്തമല്ലെന്നും പാനൂർ പൊലീസ് പറഞ്ഞു.

സഹപാഠിയായ പെൺകുട്ടിക്കൊപ്പം ഒന്നിച്ചു നടന്നതിന്റെ പേരിലാണു വിദ്യാർഥിക്കു നേരെ ക്രൂര മർദനമുണ്ടായത്. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു തന്നെ മർദനത്തിന്റെ ഭീകരത വ്യക്തമാണ്. മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണു മർദനമേറ്റത്. മർദനമേറ്റ കാര്യം വിദ്യാർഥി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി.

വിദ്യാർഥി പാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പല്ല് ഇളകിയതായി വിദ്യാർഥിയുടെ പിതാവ് പറഞ്ഞു. പ്രകോപനമില്ലാതെയാണു ചെണ്ടയാട് സ്വദേശിയായ വിദ്യാർഥിയെ മുത്താരപ്പീടിക ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ജിനീഷ് മർദിച്ചത്. സഹപാഠിക്കൊപ്പം നടന്നതിനാണു മർദിച്ചതെന്നാണ് വിദ്യാർ‍ഥിയുടെ പിതാവും പറയുന്നത്. പരാതി നൽകിയിട്ടും പൊലീസ് ഒത്തുതീർപ്പിനു ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.

സംഭവം കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞും പ്രതിയെ പിടിക്കാൻ കഴിയാതെ വന്നതോടെ പ്രതിഷേധം ശക്തമായിരുന്നു. പ്രതി ഡിവൈഎഫ്ഐ ഭാരവാഹിയാണെന്നത് സംഘടനയ്ക്കും സമ്മർദ്ദമായി. ഇന്നലെ വൈകിട്ടോടെ പ്രതിയെ പിടികൂടണം എന്ന് ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

ഈ കേസിൽ പ്രതിക്കൊപ്പം നിന്നാൽ രാഷ്ട്രീയമായി വലിയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു ഇത്. ആക്രമങ്ങളെ നീതീകരിക്കാൻ സാധിക്കില്ലെന്നും പീഡിതർക്കൊപ്പമാണ് ഡിവൈഎഫ്ഐ നിലകൊള്ളുകയെന്നും സംഘടനയുടെ ബ്ലോക്ക് സെക്രട്ടറി കെ.ആദർശ് പറഞ്ഞു. മൊകേരിയിൽ നിന്നാണ് രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തത്.

‘ഞാനും എന്റെ ക്ലാസിലെ പെൺകുട്ടിയും നടന്നു വരുമ്പോൾ ഒന്നും പറയാതെ വെറുതെ പിടിച്ച് അടിച്ചു. ആളു മാറിയെന്നാണ് അവസാനം പറയുന്നത്. അടിയെല്ലാം കഴിഞ്ഞാണിതു പറയുന്നത്.

പരീക്ഷ കഴിഞ്ഞ് ഒരേ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഒന്നിച്ചു വരികയായിരുന്നു. പെൺകുട്ടി അവളുടെ വീട്ടിലേക്കു പോയി. മകൻ ഞങ്ങളുടെ വീട്ടിലേക്കു വരികയായിരുന്നു. അപ്പോഴാണ് മർദനം. നീയെന്തിനാ ഓൾടെ കൂടെ നടക്കുന്നത് എന്നു ചോദിച്ചായിരുന്നു മർദനം. എല്ലാവരും നോക്കി നിന്നു. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കൾ ഉൾ‍പ്പെടെ അവിടെയുണ്ടായിരുന്നു. ഒരു കുട്ടിയെ അടിക്കുന്നതു കണ്ടിട്ട് ഒന്നു പിടിച്ചുമാറ്റാൻ പോലും ഇവർ തയാറായില്ല. സ്റ്റേഷനിലെ പൊലീസിന്റെ ഇടപെടലും ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതു പോലെയായിരുന്നു.

സബ് കലക്ടറെന്നു തെറ്റിദ്ധരിപ്പിച്ചു മധ്യവയസ്കനെ തേൻകെണിയിൽ കുടുക്കി 17 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ആഭരണങ്ങളും കവർന്ന യുവതി ഉത്തർ പ്രദേശിലെ നോയിഡയിൽ സിറ്റി പൊലീസിന്റെ പിടിയിൽ.

തൃശൂർ സ്വദേശിനിയും നോയിഡയിൽ സ്ഥിരതാമസക്കാരിയുമായ ധന്യ ബാലൻ (33) ആണ് അറസ്റ്റിലായത്. തൃശൂരിൽ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനെ കെണിയിൽ കുടുക്കി നഗ്നചിത്രങ്ങൾ കൈവശപ്പെടുത്തി പണംതട്ടിയതിനാണ് അറസ്റ്റ്.

തൃശൂരിൽ സ്ഥലം മാറിയെത്തിയ സബ് കലക്ടർ ട്രെയിനിയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ധന്യ ഇദ്ദേഹത്തെ പരിചയപ്പെട്ടത്. വലിയ തുകയുടെ ഇൻഷുറൻസ് എടുക്കാമെന്നു വിശ്വസിപ്പിച്ചു ഹോട്ടൽ മുറികളിലും ഫ്ലാറ്റ‍ുകളിലും വിളിച്ചുവരുത്തി കെണിയിൽപ്പെടുത്തിയെന്നാണു പരാതി. നഗ്നചിത്രങ്ങൾ പകർത്തുകയും ഇവ കുടുംബാംഗങ്ങൾക്ക് അയച്ചു നൽകുമെന്നു ഭീഷണിപ്പെടുത്തി 17 ലക്ഷം രൂപയും സ്വർണവും തട്ടിയെടുക്കുകയും ചെയ്തു.

കമ്മിഷണർ ആർ. ആദിത്യയ്ക്കു പരാതി നൽകിയതോടെ പൊലീസ് അന്വേഷണം തുടങ്ങി. ക്രൈം ബ്രാഞ്ച് എസിപി പി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ധന്യ നോയിഡയിൽ ഉണ്ടെന്നു കണ്ടെത്തി.

നിഴൽ പൊലീസ് എസ്ഐ എൻ.ജി. സുവൃതകുമാർ, എഎസ്ഐ ജയകുമാർ, സീനിയർ സിപിഒ ടി.വി. ജീവൻ, സിപിഒമ‍ാരായ എം.എസ്. ലിഗേഷ്, പ്രതിഭ, പ്രിയ എന്നിവർ ഉൾപ്പെട്ട സംഘമാണ് ധന്യയെ അറസ്റ്റ് ചെയ്തത്.

ജ്വാല അണയാതെ… പട്ടാള അട്ടിമറിക്കെതിരായുള്ള സമരത്തിൽ പങ്കെടുത്തതിനു, മ്യാൻമർ സൈന്യം ഇന്നലെ വെടിവച്ചു കൊന്ന ഇരുപതുകാരിയായ ക്യാൽ സിനിന്റെ മൃതശരീരത്തിനു സമീപം പൊട്ടിക്കരയുന്ന ബന്ധുക്കളും സുഹൃത്തുക്കളും. സമരത്തിലേർപ്പെട്ട 38 പേരെ സൈന്യം ഇന്നലെ കൊലപ്പെടുത്തി. ചിത്രം:എപി

യാങ്കൂൺ ∙മ്യാൻമറിൽ ജനാധിപത്യ പ്രക്ഷോഭം രക്തരൂഷിതം. പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിനു നേരെയുള്ള സേനയുടെ വെടിവയ്പിൽ 38 പേർ കൊല്ലപ്പെട്ടു. സമരം ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് ബുധനാഴ്ചയാണ്.

മരിച്ചവരിൽ 4 പേർ കുട്ടികളാണ്.പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം ഇതുവരെ 50 പേരാണ് കൊല്ലപ്പെട്ടത്. യാങ്കൂണിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്.മതിയായ മുന്നറിയിപ്പില്ലാതെ അടുത്തു നിന്നു പട്ടാളം വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യുഎൻ പ്രതിനിധികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

വീടിന്റെ മുറ്റത്തെ പ്ലാവിൽ തൂക്കിയിട്ടിരിക്കുന്ന കാർത്തികയുടേയും അഖിലിന്റേയും വരണമാല്യം ഉണങ്ങി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ, സമീപത്ത് എരിഞ്ഞുതീർന്നത് അഖിലിന്റെ ചിതയായിരുന്നു. കരിഞ്ഞുണങ്ങിയ വരണമാല്യത്തെ സാക്ഷിനിർത്തി അഖിലിന്റെ ചിതയെരിഞ്ഞു തീർന്നു. ബൈക്ക് അപകടം അഖിലിന്റെ ജീവൻ കവർന്നത് ഇപ്പോഴും ആശുപത്രി കിടക്കയിൽ കഴിയുന്ന ഭാര്യ കാർത്തിക അറിഞ്ഞിട്ടില്ല.

മൂന്ന് മാസത്തെ വിവാഹബന്ധം എന്നന്നേക്കുമായി അവസാനിച്ചത് അറിയാതെ കാർത്തിക അരികിൽ തന്നെ അഖിലുണ്ടെന്ന വിശ്വാസത്തിൽ ചികിത്സയിൽ തുടരുകയാണ്. അഖിലിന്റെ ജീവൻപൊലിഞ്ഞ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർത്തികയോട് മരണവാർത്ത പറയാൻ ബന്ധുക്കൾക്കും ധൈര്യമില്ല. 3 മാസം മുമ്പാണ് അഖിലും മെഡിക്കൽ വിദ്യാർത്ഥിനി കാർത്തികയും വിവാഹിതരായത്. ഇരുവരുടേയും മധുവിധു ആഘോഷ നാളുകളിലാണ് വിധി അഖിലിനെ തട്ടിയെടുത്തത്.

കൊല്ലത്തുണ്ടായ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മണ്ണഞ്ചേരി 13ാം വാർഡ് കാർത്തികയിൽ അഖിൽ കെ കുറുപ്പാണ്(28) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. അഖിലിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഭാര്യ കാർത്തിക ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലാണ്. കൊല്ലത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അഖിൽ മണ്ണഞ്ചേരിയിലെ വീട്ടിൽ നിന്ന് ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകവേയായിരുന്നു അപകടം. കൊല്ലം ബൈപാസിന് സമീപത്ത് വെച്ച് എതിരെ വന്ന ടിപ്പർ ലോറി ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ കാർത്തികയുമായി പ്രണയത്തിലായ അഖിൽ പിന്നീട് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ ഞായറാഴ്ച അവധിക്ക് മണ്ണഞ്ചേരിയിലെ വീട്ടിൽ എത്തിയശേഷം രാത്രി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു അഖിൽ. കൊല്ലം ബൈപാസിന് സമീപം രാത്രി 9.45നുണ്ടായ അപകടത്തിൽ സാരമായി അഖിലിന് പരിക്കേൽക്കുകയായിരുന്നു. കാർത്തികയ്ക്ക് കാലിനും തലയ്ക്കുമാണ് പരുക്ക്.

അച്ഛന്റെ കൊലയാളിയുടെ മരണം അറിഞ്ഞിട്ടും സന്തോഷിക്കാനായില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഎസിലെ കോര്‍ണെലിയ സര്‍വ്വകലാശാല സംഘടിപ്പിച്ച വെബിനാറില്‍ പ്രഫ. കൗശിക് ബസുവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ 20 വയസുകാരന്‍ മകന്റെ മാനസികാവസ്ഥയെ കുറിച്ച് കൗശിക് ബസു ചോദിച്ചു.

രണ്ട് വര്‍ഷത്തോളം എന്റെ അച്ഛനെ കൊന്നവരോടുള്ള ദേഷ്യം എനിക്കൊരു ഭാരമായി ഉണ്ടായിരുന്നു. പിന്നീട് ഞാനത് അക്ഷരാര്‍ഥത്തില്‍ തോളില്‍ നിന്നിറക്കി വച്ചു. എന്തിന്? എന്ന ചോദ്യം എന്റെ മനസില്‍ വന്നു- രാഹുല്‍ പറയുന്നു.

അച്ഛനെ കൊന്നയാള്‍ ശ്രീലങ്കയിലെ ബീച്ചില്‍ മരിച്ചു കിടക്കുന്നത് ഞാന്‍ കണ്ടു, എനിക്ക് വളരെ വേദന തോന്നി. ഞാനോര്‍ത്തത് എന്റെ അച്ഛനെയാണ്. ഞാന്‍ അച്ഛനെ നോക്കിയ പോലെ മറ്റൊരാള്‍ അയാളുടെ ശരീരത്തെ നോക്കുന്നുണ്ടാവില്ലേ എന്നെനിക്കു തോന്നി. അക്രമം തരുന്നത് എന്താണ്?

അയാളും ഒരു അച്ഛനല്ലേ എന്ന് ഞാന്‍ ചിന്തിച്ചു. പ്രഭാകരന്‍ കൊല്ലപ്പെട്ടപ്പോള്‍ ഞാന്‍ എന്റെ സഹോദരിയെ പ്രിയങ്കയെ വിളിച്ചു. എനിക്കിതില്‍ സന്തോഷം തോന്നുന്നില്ല. ഞാന്‍ വല്ലാതെ അസ്വസ്ഥനാണ്. എന്തിനാണ് അയാളോട് ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഞാന്‍ പ്രിയങ്കയോട് ചോദിച്ചു. ഞാനും അത് തന്നെയാണ് ചിന്തിക്കുന്നത് എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.’ രാഹുല്‍ പറയുന്നു.

നേരത്തേയും തന്റെ പിതാവിന്റെ കൊലപാതകത്തിന് കാരണക്കാരായവരോട് തനിക്ക് വിദ്വേഷമോ പകയോ ഇല്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

1991 മേയ് 21 നാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. മൂന്നു പതിറ്റാണ്ടായി ജയില്‍ ശിക്ഷയനുഭവിക്കുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കണമെന്ന് തമിഴ്‌നാട് മന്ത്രിസഭാ ആവശ്യപ്പെട്ടിരുന്നു.

പേരറിവാളന്‍, നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണു കേസിലെ പ്രതികള്‍. നേരത്തെ ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവു ചെയ്യുകയായിരുന്നു.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
വിമര്‍ശനങ്ങള്‍ തെറ്റ് തിരുത്താന്‍ വേണ്ടിയുള്ളതാകണം. സാമൂഹ്യമായി കൈയ്യടി കിട്ടാന്‍ ധാരാളം വിഷയങ്ങള്‍ വേറെയുണ്ടല്ലോ.. വിമര്‍ശനമേറ്റവര്‍ വീഴുമ്പോള്‍ നമ്മള്‍ ആനന്ദിക്കുണ്ടാകും. പക്ഷേ…

ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാല ചിന്തകള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

മന്ന 847 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

RECENT POSTS
Copyright © . All rights reserved