കോവിഡ് സാഹചര്യത്തിൽ സൗദി അറേബ്യയിൽ നിലവിലുള്ള യാത്രാ വിലക്ക് മേയ് 17 വരെ നീട്ടി. പൗരൻമാർക്ക് രാജ്യത്തുനിന്ന് പുറത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര വിമാന സർവീസുകൾക്കുമുണ്ടായിരുന്ന താല്‍ക്കാലിക യാത്രാവിലക്കുകളാണ് ദീർഘിപ്പിച്ചിരിക്കുന്നത്. വിലക്ക് മാർച്ച് 31 മുതൽ നീക്കുമെന്ന് സൗദി അധികൃതർ ഈ മാസം എട്ടിന് അറിയിച്ചിരുന്നു. എന്നാൽ വിലക്ക് മേയ് 17 വരെ നീട്ടുകയാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി അൽ അറബിയ റിപ്പോർട്ട് ചെയ്തു.
കോവിഡ് ബാധയെത്തുടർന്ന് രാജ്യത്തെ എല്ലാ കര, വ്യോമ, നാവിക അതിർത്തികൾ അടച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാന സർവീസുകൾക്കും വിലക്ക് പ്രാബല്യത്തിലുണ്ട്.
ലോകത്ത് മഹാമാരി വ്യാപനം പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് മാർച്ച് 16നാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവിസുൾപ്പെടെയുള്ള മുഴുവൻ ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയത്. സെപ്റ്റംബർ 15 മുതൽ ഭാഗികമായി യാത്രാനിരോധനം നീക്കിയിരുന്നു. എന്നാൽ റെഗുലർ വിമാന സർവിസിന് അനുമതി നൽകിയിരുന്നില്ല.
2021 ജനുവരിയിൽ യാത്രാവിലക്ക് സമ്പൂർണമായി നീക്കുമെന്ന് അന്ന് അറിയിച്ചിരുന്നുണ്ടെങ്കിലും അതിനിടയിൽ ജനിതക മാറ്റം സംഭവിച്ച കോവിഡ് റിപ്പോർട്ട് ചെയ്തതോടെ യാത്രാനിയന്ത്രണം വീണ്ടും കർശനമാക്കുകയായിരുന്നു.
വെസ്റ്റ് യോർക് ഷെയറിലെ വെയ്ക് ഫീൽഡിൽ താമസിക്കുന്ന യുക്മാ മുൻ ദേശീയ സമിതി അംഗവും വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ ട്രെഷററുമായ ജിജോ നടുവത്താനിയുടെ ഭാര്യ സിനി ജിജോയുടെ മാതാവ് പരേതനായ വർഗീസ് കുരുവിളയുടെ ഭാര്യ പൊൻകുന്നം, ഇളമ്പള്ളി, ഇല്ലിക്കൽ ക്ലാരമ്മ (പെണ്ണമ്മ), 82 നിര്യാതയായി. മൃത സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ആനിക്കാട് സെൻറ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.
മക്കൾ സി .എലിസബത്ത് (റോം) കുഞ്ഞുമോൻ, ഷാജി, ബിജു ( ഇല്ലിക്കൽ സ്റ്റോഴ്സ് ,പള്ളിക്കത്തോട്, ആനിക്കാട് ) ,സാലി മനോജ്, ആർപ്പൂക്കര, സിനി ജിജോ (യുകെ)
മരുമക്കൾ: ആൻസി കളപ്പുര ( ചെങ്ങളം ), റീജാ തുണ്ടത്തിൽ ( മണിമല ) , മനോജ് കാൻജീരക്കൂനം (ആർപ്പൂക്കര ), ജിജോ നടുവത്താനിയിൽ, എളംപ്പള്ളി ( യു കെ )
സിനി ജിജോയുടെ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സംസ്കാര ശുശ്രൂഷകൾ താഴെ കാണുന്ന ലിങ്കിൽ ലഭ്യമായിരിക്കും
ആലപ്പുഴ: ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം ചത്തിയറ പുതുച്ചിറയിലാണ് യുവതിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താമരക്കുളം പച്ചക്കാട് ആമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മി(33)യാണ് മരിച്ചത്.
കൊല്ലം പാവുമ്പായിലെ കുടുംബവീടായ കരിഞ്ഞപ്പള്ളി പടീറ്റതില്‍നിന്നു വ്യാഴാഴ്ച പുലര്‍ച്ചേ അഞ്ചരയോടെ സമീപത്തുള്ള ചിറയ്ക്കല്‍ ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയതായിരുന്നു വിജയലക്ഷ്മി. ഇവരെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഇവരുടെ സ്‌കൂട്ടര്‍ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ചിറയ്ക്കുസമീപത്തു നിന്ന് കണ്ടെത്തി. ചിറയുടെ കടവില്‍നിന്ന് ചെരുപ്പുകളും കണ്ടുകിട്ടി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാവിലെ ഏഴരയോടെയാണ് ചിറയില്‍ മരിച്ചനിലയില്‍ ഇവരെ കണ്ടെത്തിയത്.
കഴിഞ്ഞ നാലു വര്‍ഷമായി ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം ബാംഗ്ലൂരിലായിരുന്നു വിജയലക്ഷ്മിയുടെ താമസം. ബൈക്കിലെത്തി മാല മോഷ്ടിച്ച നിരവധി കേസുകളില്‍ ഭര്‍ത്താവ് പ്രദീപ് പിടിയിലായതോടെയാണ് വിജയലക്ഷ്മിയും ഭര്‍ത്താവും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ബെംഗളൂരുവിലേക്ക് പോകുന്നത്. വീണ്ടും പല മോഷണക്കേസുകളില്‍ ബെംഗളൂരുവില്‍ വെച്ച് പ്രദീപ് പിടിയിലായതോടെ ഒരുമാസം മുന്‍പ് കുട്ടികള്‍ക്കൊപ്പം നാട്ടിലേക്ക് വരികയായിരുന്നു വിജയലക്ഷ്മി. തുടർന്ന് പാവുമ്പായിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. നൂറനാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ കലാകാരിയാണ് മീന ഗണേഷ്. അതിനു ശേഷം നിരവധി സൂപ്പർ താരങ്ങളുടെ അമ്മ വേഷം ചെയ്യാൻ താരത്തിന് ഭാഗ്യം ലഭിച്ചു. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞത്. എന്നാൽ താരം കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയിൽ നിന്ന് അപ്രത്യക്ഷ ആയിരിക്കുകയാണ്. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിൽ കൂടി തന്റെ അവസ്ഥ വെളിപ്പെടുത്തുകയാണ് മീന. മകൻ ഉപേക്ഷിച്ച താരം ഇപ്പോൾ ഒറ്റയ്ക്ക് ഒരു വീട്ടിൽ ആണ് താമസിക്കുന്നത്.
മീനയുടെ വാക്കുകൾ ഇങ്ങനെ,
വളരെ കഷ്ടപ്പെട്ടാണ് ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ രണ്ടു മക്കളെ വളർത്തിയത്. ഭർത്താവ് മരിച്ചുവെങ്കിലും ഞാൻ നന്നായി ബുദ്ധിമുട്ടിയാണ് ഒരു കുറവും അറിയിക്കാതെ എന്റെ മക്കളെ വളർത്തിയത്. എന്നാൽ എന്റെ മോൻ എന്നെ ഉപേക്ഷിച്ചു. മകൾക്ക് മാത്രമാണ് എന്നോട് സ്നേഹം ഉള്ളത്. എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു തരുന്നത് എന്റെ മകൾ ആണ്. ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്കായത് കൊണ്ട് ദിവസം ഒരു നാല് തവണയെങ്കിലും അവൾ എന്നെ വിളിക്കാറുണ്ട്. മരുമകനും എന്നോട് നല്ല സ്നേഹം ആണ്. അവർ അവരുടെ വീട്ടിൽ ചെന്ന് നില്ക്കാൻ എന്നോട് പറയാറുണ്ട്. പക്ഷെ ഞാൻ പോകില്ല. എന്റെ ജീവിതത്തിലെ എല്ലാ കടമകളും ഞാൻ ചെയ്തു കഴിഞ്ഞു. ഇനി ആത്മഹത്യാ ചെയ്താലോ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. പക്ഷെ എന്റെ കൊച്ചുമകളുടെ സ്നേഹം ആണ് അതിൽ നിന്നും എന്നെ ഓരോ തവണയും പിന്തിരിപ്പിക്കുന്നത്.
എന്റെ മകൻ എന്നെ ഉപേക്ഷിച്ചു. ഞാൻ എന്റെ ജീവിതത്തിൽ ഒരു അബദ്ധം കാണിച്ചു. എന്നോട് എന്റെ മകൻ സ്നേഹം നടിച്ച് എന്റെ കാലശേഷം ഈ വീടും വസ്തുവും അവന്റെ പേരിൽ എഴുതി കൊടുക്കാൻ പറഞ്ഞു. അത് വിശ്വസിച്ച് ഞാൻ അത് അവന്റെ പേരിൽ എഴുതിയും വെച്ച്. ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു അത്. മകനും അവന്റെ ഭാര്യയും കൂടി വന്നു ഈ വീട്ടിലെ മിക്സി, ഫ്രിഡ്ജ്, അലമാര, കട്ടിൽ തുടങ്ങിയ സകല സാധനങ്ങളും എടുത്ത് കൊണ്ട് പോയി. ഭിക്ഷയാചിക്കാൻ രണ്ടു പാത്രമെങ്കിലും വെച്ചിട്ട് കൊണ്ടുപോകാൻ പറഞ്ഞപ്പോൾ ചിരട്ടയെടുത്ത് കൊണ്ട് പോയി തെണ്ടാൻ ആണ് മരുമകൾ പറഞ്ഞത്. എന്റെ മകൻ അത് കേട്ട് നിന്നതേ ഉള്ളു.
ഇന്ത്യയിലെ പ്രമുഖ ആഭ്യന്തര ടൂര്‍ണമെന്റായ രഞ്ജി ട്രോഫി ഈ വര്‍ഷം ഉണ്ടാകില്ലെന്ന് അറിയിച്ച് ബി.സി.സി.ഐ. ഈ വര്‍ഷം നിരവധി അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ നടക്കാനുള്ളതും കോവിഡ് സാഹചര്യവും വിലയിരുത്തിയാണ് ഇത്തവണ രഞ്ജി ട്രോഫി ബി.സി.സി.ഐ റദ്ദാക്കിയത്.
രഞ്ജി ട്രോഫി റദ്ദാക്കിയെങ്കിലും വിജയ് ഹസാരെ ട്രോഫി നടത്തുമെന്ന് ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. കൂടാതെ വനിതകളുടെ ഏകദിന പരമ്പരയും നടത്തും. വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ ആരംഭിക്കേണ്ടതും നിലവില്‍ അത്യാവശ്യമാണെന്നതിനാലാണ് വിജയ് ഹസാരെ ട്രോഫിക്കൊപ്പം വനിതാ ക്രിക്കറ്റ് ടീം ടൂര്‍ണമെന്റും നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചിരിക്കുന്നത്.
പല ടീമുകളും രഞ്ജി ട്രോഫിക്കായുള്ള മുന്നൊരുക്കങ്ങല്‍ തുടങ്ങിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ രഞ്ജി ട്രോഫിക്കുള്ള 26 അംഗ സാദ്ധ്യതാ ടീമിനെ പ്രഖ്യാപിക്കുകയും വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ക്യാമ്പ് ആരംഭിക്കുകയും ചെയ്തിരുന്നു. ശ്രീശാന്തും ടീമിലിടം നേടിയിരുന്നു.
വിജയ് ഹസാരെ ട്രോഫിയുടെ വേദികള്‍ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും. ബയോബബിള്‍ സുരക്ഷയിലാവും മത്സരങ്ങള്‍ നടക്കുക. ഫെബ്രുവരി ആദ്യവാരം തന്നെ ടീമുകളെ ബയോ ബബിള്‍ സുരക്ഷയിലേക്ക് മാറ്റാനാണ് ബി.സി.സി.ഐ പദ്ധതിയിടുന്നത്.
നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട് കോണ്‍ഗ്രസ് നേതാവ്. കര്‍ണാടക നിയമസഭയിലിരുന്നാണ് കോണ്‍ഗ്രസ് നേതാവായ പ്രകാശ് റാത്തോഡ് പോണ്‍ വീഡിയോ കണ്ടത്. എന്നാല്‍ നിയമസഭയ്ക്ക് അകത്തെ ക്യാമറ നേതാവിനെയും വീഡിയോയും ഒപ്പിയെടുക്കുകയായിരുന്നു.
നിയമസഭയിലുണ്ടായിരുന്ന ക്യാമറാമാന്‍മാരാണ് റാത്തോഡ് സഭയിലിരുന്ന് പോണ്‍ വീഡിയോ കാണുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് പിന്നീട് സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുകയായിരുന്നു. എന്നാല്‍ താന്‍ ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യുകയായിരുന്നില്ലെന്നും ഫോണിലുണ്ടായിരുന്ന അനാവശ്യ സന്ദേശങ്ങള്‍ നീക്കം ചെയ്യുകയായിരുന്നുവെന്നും സംഭവത്തില്‍ പ്രകാശ് വിശദീകരിക്കുന്നു.
സാധാരണഗതിയില്‍ നിയമസഭയ്ക്കകത്ത് ഞങ്ങള്‍ ഫോണ്‍ കൊണ്ടുപോകാറില്ല. എന്നാല്‍ ഒരു ചോദ്യം ചോദിക്കാനായി ഞാന്‍ ആഗ്രഹിച്ചിരുന്നു. അതിനായാണ് ഫോണ്‍ എടുത്തത്. എന്നാല്‍ എന്റെ സ്റ്റോറേജ് നിറഞ്ഞിരിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ എനിക്കാവശ്യമില്ലാത്ത അനാവശ്യ ക്ലിപ്പുകള്‍ ഞാന്‍ നീക്കം ചെയ്യുകയായിരുന്നു.
50 വയസുകാരിയുടെ കാമുകന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വാടയ്ക്ക് താമസിക്കുന്ന 50കാരിയുടെ ത്രികോണപ്രണയമാണ് അടിപിടിയില്‍ കലാശിച്ചത്. കമ്പിവടിക്ക് തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കിഴക്കമ്പലം ശ്രീമന്ദിരത്തില്‍ സന്തോഷ്‌കുമാറിനെ (38) ആണ് പരിക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സന്തോഷ്‌കുമാറിനെ ആക്രമിച്ച കോട്ടയം കടുത്തുരുത്തി ഉള്ളാട്ട് വീട്ടില്‍ സജിമോന്‍ പത്രോസിനെ (51) പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു. ഭാര്യയും വേറെ മക്കളുമുള്ള സജിമോന്‍ പത്രോസ് ചേനക്കാലായില്‍ വാടകയ്ക്കു താമസിക്കുന്ന സ്ത്രീക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇതിനിടെ സ്ത്രീക്ക് സന്തോഷ്‌കുമാര്‍ എന്ന യുവാവുമായും ബന്ധമുണ്ടെന്ന് സജിമോന്‍ കണ്ടെത്തുകയായിരുന്നു.
ഇത് കയ്യോടെ പിടിക്കുന്നതിനായി പുറത്തു പോകുന്നതായി നടിച്ച് സജിമോന്‍ വീടിനടുത്തു തന്നെ ഒളിച്ചു നില്‍ക്കുകയായിരുന്നു. ഇതറിയാതെ സന്തോഷ്‌കുമാര്‍ വീട്ടിലെത്തി. അകത്തു കയറിയെങ്കിലും സജിമോന്‍ പരിസരത്തുണ്ടെന്ന് സന്തോഷിന് സംശയം തോന്നി.
ഇതോടെ ശുചിമുറിയില്‍ കയറി ഒളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ നീക്കം നടന്നില്ല. പുറത്തുവന്ന സന്തോഷിനെ സജിമോന്‍ കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്തോഷ് അബോധാവസ്ഥയിലായി.
ആരോരുമില്ലാത്ത വയോധികയുടെ അന്ത്യകർമ്മങ്ങൾ പൂർണ്ണമായ മതവിശ്വാസപ്രകാരം തന്നെ നടത്താൻ കൂടെ നിന്ന് ഇതരമതസ്ഥരായ അയൽക്കാരും നാട്ടുകാരും. അകലെയുള്ള ബന്ധുക്കൾക്ക് എത്തിച്ചേരാൻ അസൗകര്യമുള്ളതുകൊണ്ടു തന്നെ ബ്രിഡ്ജറ്റ് എന്ന വയോധികയുടെ മരണത്തിന് പിന്നാലെ മലപ്പുറത്തെ പൊന്നാട് എന്ന ഗ്രാമത്തിലെ ജനങ്ങൾ ഒരുമിച്ചാണ് ഇവർക്ക് അന്ത്യയാത്ര ഒരുക്കുന്നത്. വീട്ടിൽ ഫ്രീസർ കയറ്റാനും മൃതദേഹം സൂക്ഷിക്കാനും ഇടമില്ലാതെ വന്നപ്പോൾ തൊട്ടടുത്ത മദ്രസാ ക്ലാസ്‌റൂം തുറന്ന് സൗകര്യമൊരുക്കി മദ്രസാകമ്മിറ്റി മുന്നോട്ട് വരികയായിരുന്നു.
മൃതദേഹം കുളിപ്പിക്കാൻ കുളിപ്പുര ഒരുക്കി നാട്ടിലെ യുവാക്കളും മൃതദേഹത്തെ കുളിപ്പിച്ച് ഒരുക്കാൻ നാട്ടിലെ ചേച്ചിമാരും ഇത്താത്തമാരും മുന്നോട്ട് വന്നിരിക്കുകയാണ്. ആരേയും നിർബന്ധിച്ചിട്ടോ ചർച്ചകൾ നടത്തിയോ അല്ല, എല്ലാവരും സ്വമനസാലെ സന്നദ്ധരായി വയോധികയ്ക്ക് അർഹിച്ച അന്ത്യയാത്ര ഒരുക്കുകയായിരുന്നെന്ന് സിദ്ധീക്ക് പൊന്നാട് ഫേസ്ബുക്കിൽ കുറിക്കുന്നു. ശനിയാഴ്ച പൂർണ്ണമായും ക്രിസ്തീയ ആചാരപ്രകാരം അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി മൃതദേഹം ഉച്ചയോടെ കോഴിക്കോട്ടെ സെമിത്തേരിയിലേക്ക് എത്തിക്കും. അവിടെയാണ് ബ്രിഡ്ജറ്റിന്റെ അന്ത്യവിശ്രമം.
മഞ്ചേരിയിലെ ഒരു ഹോസ്റ്റലിൽ വാർഡനായിരുന്ന ബ്രിഡ്ജറ്റ് റിട്ടയർ ആയതോടെയാണ് ജാനകി എന്ന സഹായിയോടൊപ്പം പൊന്നാട് താമസമാക്കിയത്.
സിദ്ധിക്ക് പൊന്നാടിന്റെ ഫേസ്ബുക്ക് കുറിപ്പ്:
നേരം പാതിരാവോടടുക്കുന്നു.പൊന്നാട് മദ്രസാ അങ്കണം അപ്രതീക്ഷിതമായ തിരക്കിലാണ്.എവിടെ നിന്നോ വന്ന ഒരു അമ്മയുടെ അന്ത്യ കർമങ്ങൾക്കായാണ് ഈ ഒത്തുകൂടൽ…സ്വന്തമോ ബന്ധമോ ഈ നാട്ടിലില്ലാത്ത ബ്രിഡ്ജറ്റ് റിച്ചാഡ്‌സ് എന്ന ഈ ചേച്ചി കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരു കൊച്ചു വീട് വാങ്ങി ഇവിടെ താമസിക്കുകയായിരുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം…..
മഞ്ചേരിയിൽ ഒരു ഹോസ്റ്റൽ വാർഡനായി സേവനമനുഷ്ഠിച്ചിരുന്ന ഇവർ പെൻഷനോട് കൂടി തീർത്തും ഒറ്റപ്പെടുകയായിരുന്നു. പ്രണയ വിവാഹിതയായിരുന്ന ബ്രിഡ്ജറ്റ് ചേച്ചി മഞ്ചേരി സ്വദേശിയായിരുന്ന നേരത്തെ മരണപ്പെട്ട ഭർത്താവ് സുന്ദരേട്ടനെ കുറിച്ചുള്ള നല്ല ഓർമ്മകൾ പലപ്പോഴായി പറയാറുണ്ടായിരുന്നു….
കുട്ടികളില്ലാത്ത ഇവർക്ക് കൂട്ടായി ഉണ്ടായിരുന്നത് സന്തത സഹചാരി ജാനകിച്ചേച്ചിയാണ്.1964 മുതൽ ജോലിസ്ഥലത്ത് കൂടെയുള്ള ജാനകി ചേച്ചി ഒറ്റപ്പെടലിന്റെ വേദനയിൽ ഇപ്പോൾ തളർന്നിരിക്കുന്നു വീട്ടിൽ… രണ്ട് ചേച്ചിമാർ അവരുടെ വാർധക്യത്തിൽ ഒരുമിച്ചു കഴിയുന്നിടത്ത് നിന്ന് ബ്രിഡ്ജറ്റ് ചേച്ചി ഇന്ന് യാത്രയായി….
യാത്രയയക്കാനുള്ള ബന്ധുമിത്രാതികളെല്ലാം ദൂരെ ദിക്കിൽ…!! കേട്ടറിഞ്ഞെത്തിയ ഒന്നോ രണ്ടോ പേര് മാത്രം ഇവിടെയെത്തി… നാളെ ഉച്ചയോടെ എടുക്കാൻ തീരുമാനിച്ച ബോഡി സൂക്ഷിക്കാൻ CH സെന്ററിന്റെ ഫ്രീസറെത്തിച്ചു.ഫ്രീസർ വെക്കാൻ പക്ഷെ വീട്ടിലിടമില്ല….
തൊട്ടടുത്തുള്ള മദ്രസാ കമ്മറ്റിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.സ്വന്തം മദ്രസയിൽ ക്രിസ്ത്യാനിയായ ബ്രിഡ്ജറ്റ് ചേച്ചിയുടെ ഭൗതിക ശെരീരം സൂക്ഷിക്കാൻ ക്ലാസ്സ് റൂം തുറന്നു സൗകര്യപ്പെടുത്തി…. വിവരമറിഞ്ഞ ബന്ധുക്കൾ ദൂരെ നിന്നും വിളിച്ചു കണ്ണീരോടെ നന്ദി പറഞ്ഞു…. ആദ്യമായി ഈ മദ്രസ്സാ മുറ്റത്ത് ഒരു മയ്യിത്ത്…അതും മറ്റൊരു സമുദായത്തിലെ സഹോദരിയുടേത്….
അത് കൊണ്ടും തീർന്നില്ല.സ്ഥലത്തെ പൊതു പ്രവർത്തകരുടെ നേതൃത്വത്തിൽ മദ്രസ്സാ മുറ്റത്ത് കുളിപ്പുര യുയർന്നു…. ക്രിസ്തീയ ആചാരപ്രകാരം അയൽപക്കത്തെ താത്തമാരും ചേച്ചിമാരും ചേർന്നു കുളിപ്പിക്കുന്നു. ചേച്ചിയുടെ സഹോദരന്റെ മരുമകൾ ( മരണ വിവരമറിഞ്ഞു ദൂരെ നിന്നെത്തിയത് ) ഇതെല്ലാം നേരിൽ കണ്ട് അത്ഭുതം കൂറുന്നു… ഈ നാട് ‘പൊൻ നാട്’ തന്നെയെന്നവർ സാക്ഷ്യപ്പെടുത്തുന്നു…!!
ഇനി നാളെ ( 30.01.2021) പുരോഹിതരുടെ സാന്നിധ്യത്തിൽ മദ്രസ്സാ അങ്കണത്തിൽ നിന്നും കർമങ്ങൾക്ക് ശേഷം കോഴിക്കോട് സെമിത്തെരിയിലേക്ക്… തികഞ്ഞ ക്രിസ്തുമത വിശ്വാസിയായിരുന്ന ബ്രിഡ്ജറ്റ് ചേച്ചി, പൂർണ്ണമായ മത ചടങ്ങോട് കൂടി തന്നെ നാളെ ( 30.01.2020 ) കോഴിക്കോട്ടെ സെമിത്തേരിയിലേക്ക് യാത്രയാവും പൊന്നാട്ടെ മദ്രസയിൽ നിന്ന്,
മാനവ ഐക്യവും സമുദായ സൗഹൃദവും ബന്ധങ്ങളും കലുഷിതമാക്കാൻ ചിലർ കിണഞ്ഞു ശ്രമിക്കുന്ന ഈ കെട്ട കാലത്ത് കേട്ടറിവിന്റെ മലപ്പുറം മഹിമയല്ല കണ്ടറിവിന്റെ നേർ സാക്ഷ്യം തീർത്ത പൊന്നാട്ടു കാർക്കും മസ്ജിദ് , മദ്രസ കമ്മറ്റിക്കും അഭിനന്ദനങ്ങൾ
നിയമസഭാ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ തുടക്കത്തിൽ തന്നെ പൊട്ടിത്തെറി. ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് നേതൃത്വം മുന്നോട്ട് വെച്ച നിർദേശം തള്ളി ഉമ്മൻചാണ്ടി. കോൺഗ്രസ് ഹൈക്കമാൻഡും കെപിസിസി നേതൃത്വവുമാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞു കിടക്കുന്നു. ആജീവനാന്തം അതിൽ മാറ്റം ഉണ്ടാകില്ലെന്നും ഉമ്മൻ ചാണ്ടി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം തുടങ്ങുന്നതിനുമുമ്പേ, തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കുന്ന ഉമ്മൻചാണ്ടിയെ തലസ്ഥാനത്ത് മത്സരിപ്പിക്കാൻ കോൺഗ്രസിനുള്ളിൽ നീക്കമെന്ന തരത്തിലുള്ള സൂചനകൾ പുറത്തുവന്നിരുന്നു.
തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലേതിലെങ്കിലും ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കാനാണ് മുല്ലപ്പള്ളി അടക്കമുള്ളവരുടെ ആലോചന. നിലവിലെ അദ്ദേഹത്തിന്റെ മണ്ഡലമായ പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മനെ നിർത്താനും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പ്രശസ്ത യുട്യൂബ് പാചക ചാനലായ വില്ലേജ് കുക്കിംഗ് ചാനലിലെ വീഡിയോയുടെ ഭാഗമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്. കൂണ്‍ ബിരിയാണി രുചിച്ചും സാലഡ് തയ്യാറാക്കിയും നാട്ടുരുചികള്‍ രുചിക്കുകയാണ് രാഹുല്‍ ഗാന്ധി.
വില്ലേജ് കുക്കിങ് ചാനല്‍ വെള്ളിയാഴ്ച പുറത്തിറക്കിയ വിഡിയോയിലാണ് അതിഥിയായി രാഹുല്‍ ഗാന്ധി എത്തിയത്. പാചകം ചെയ്യുന്ന സംഘത്തോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ രാഹുല്‍ ശേഷം, ബിരിയാണിക്കൊപ്പം കൂട്ടാന്‍ സാലഡ് തയാറാക്കുകയും ചെയ്തു.
സവാളയും തൈരും ഉള്‍പ്പെടെ ആവശ്യമായ സാധനങ്ങള്‍ വീഡിയോയില്‍ രാഹുല്‍ പരിചയപ്പെടുത്തുന്നുണ്ട്. പിന്നീട് ചാനല്‍ ഉടമകളുമായി സംസാരിച്ചു. വിദേശത്തുപോയി പാചകം ചെയ്യുകയെന്നതാണ് ആഗ്രഹമെന്ന് ഇവര്‍ രാഹുല്‍ ഗാന്ധിയോടു പറഞ്ഞു.
ഇവര്‍ക്കായുള്ള സഹായങ്ങള്‍ നല്‍കാമെന്നും രാഹുല്‍ വാക്കുനല്‍കിയായിരുന്നു മടക്കം. ഇലയിട്ട് ബിരിയാണി രുചിച്ച ശേഷം രാഹുല്‍ പറഞ്ഞു നല്ലായിറുക്ക്. തമിഴ് രുചിയിലുള്ള ഭക്ഷണം ഏറെ ആസ്വദിച്ചതായും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.