Latest News

മലയാള സിനിമയുടെ മുത്തച്ഛൻ കോറോം പുല്ലേരി വാധ്യാർ ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് നെഗറ്റിവായതു കഴിഞ്ഞ ദിവസമാണ്. 1923 ഒക്ടോബർ 19ന് പുല്ലേരി വാധ്യാർ ഇല്ലത്ത് നാരായണൻ വാധ്യാർ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി ജനനം. യാഥാസ്ഥിതിക പുരോഹിത കുടുംബത്തിൽ ജനിച്ച് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ചെറുപ്പത്തിൽ തന്നെ വേദമന്ത്രങ്ങൾ സ്വായത്തമാക്കിയിരുന്നു.

പയ്യന്നൂർ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഗോകർണത്ത് നിന്ന് ചിറക്കൽ തമ്പുരാൻ കൂട്ടിക്കൊണ്ടു വന്നതാണ് പുല്ലേരി വാധ്യാർ കുടുംബത്തെ. നിരവധി ക്ഷേത്രങ്ങളിലെ താന്ത്രിക അവകാശമുള്ള ഇല്ലത്തെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിരവധി ക്ഷേത്രങ്ങളിലെ തന്ത്രി കൂടിയാണ്. 6 മാസം എയർഫോഴ്സിൽ ജോലി ചെയ്തു. തിരിച്ചു വന്ന് കർഷകനായി. തുടർന്ന് 22 വർഷം സ്കൂൾ ജീവനക്കാരനായിരുന്നു. കോറോം ദേവീ സഹായം യുപി സ്കൂൾ മാനേജരാണ്. നിരവധി വർഷക്കാലം വിദ്യാരംഭ ദിനത്തിൽ മലയാള മനോരമ അങ്കണത്തിൽ ഗുരുവായി കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു.

1996ൽ ദേശാടനം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. 4 തമിഴ് സിനിമകൾ ഉൾപ്പെടെ 22 സിനിമകളിൽ അഭിനയിച്ചു. 2014ൽ അഭിനയിച്ച വസന്തതിന്തെ കനാൽ വാഹികലിൽ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. എകെജി, ഇഎംഎസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പോരാളികൾക്ക് ഒളിത്താവളം ഒരുക്കിയ തറവാടാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടേത്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി വന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത സൗഹൃദമായിരുന്നു. ഭാര്യ: പരേതയായ ലീല അന്തർജനം. മക്കൾ: ദേവകി, ഭവദാസൻ (റിട്ട.സീനിയർ മാനേജർ, കർണാടക ബാങ്ക്), യമുന (കൊല്ലം), പി.വി.ഉണ്ണിക്കൃഷ്ണൻ (കേരള ഹൈക്കോടതി ജഡ്ജി). മരുമക്കൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി (ഗാനരചയിതാവ്, സിനിമ പിന്നണി ഗായകൻ ഗായകൻ), ഇന്ദിര (അധ്യാപിക, കോറോം ദേവീ സഹായം യുപി സ്കൂൾ), പുരുഷോത്തമൻ (എൻജിനീയർ, കൊല്ലം), നീത (എറണാകുളം). സഹോദരങ്ങൾ: പരേതരായ വാസുദേവൻ നമ്പൂതിരി, അഡ്വ.പി.വി.കെ.നമ്പൂതിരി, സരസ്വതി അന്തർജനം, സാവിത്രി അന്തർജനം, സുവർണിനീ അന്തർജനം.

ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഎമ്മിനോട് ആത്മബന്ധം പുലര്‍ത്തി.

കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപു ജോൺ ജോസഫ്

ലണ്ടൻ: കർഷകരുടെ സഹകരണ മാർക്കറ്റുകളിലേക്കു കോർപറേറ്റുകൾക്ക് കടന്നുകയറാനുള്ള അവസരമൊരുക്കുക വഴി കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും പ്രോത്സാഹിപ്പിക്കപ്പെടുകയും കാർഷിക വിഭവങ്ങളുടെ താങ്ങുവില സമ്പ്രദായം നശിപ്പിക്കുകയും ചെയ്യുന്ന കാർഷികബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെടുന്ന കർഷകസമരങ്ങളെ പ്രവാസി സമൂഹങ്ങളും പിന്തുണക്കണമെന്ന് കേരളാ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറും ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാനുമായ ശ്രീ അപു ജോൺ ജോസഫ് അഭ്യർത്ഥിച്ചു. പ്രവാസി കേരളാ കോൺഗ്രസ് ഇംഗ്ലണ്ടിന്റെ നേതൃയോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീ അപു ജോസഫ്.

കർഷക സമരങ്ങൾക്ക് പ്രവാസി കേരളാ കോൺഗ്രസിന്റെ പിന്തുണയറിയിക്കുന്ന പ്രമേയം യോഗത്തിൽ ശ്രീ ജോസ് പരപ്പനാട്ട് അവതരിപ്പിച്ചു. യുവതലമുറയെയും വിവിധ ജനവിഭാഗങ്ങളെയും പാർട്ടിയിലേക്ക് ആകർഷിക്കുന്നതിന് ശ്രീ അപു ജോൺ ജോസഫിനെപ്പോലെയുള്ള നേതാക്കളെ വരുന്ന നിയമസഭാ ഇലക്ഷനിൽ മത്സരിപ്പിക്കുവാൻ തയ്യാറാകണമെന്ന് ശ്രീ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ശ്രീ ബിജു മാത്യു ഇളംതുരുത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ മീറ്റിംഗിൽ പ്രവാസി കേരളാകോൺഗ്രസ് ഇംഗ്ലണ്ട് നേതാക്കളായ ശ്രീ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ, സിജോ വള്ളിയാനിപ്പുറം, ജോസ് പരപ്പനാട്ട് , സിബി കാവുകാട്ട്, ബീറ്റാജ് കൂനമ്പാറയിൽ ,ജെയിംസ് അറക്കത്തോട്ടത്തിൽ, ജോയസ് ജോൺ,ജിസ് കാനാട്ട്, ബേബി ജോൺ , ജെറി ഉഴുന്നാലിൽ, മെജോ തുടങ്ങിയവർ സംസാരിച്ചു. പ്രവാസി കേരളാ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.

നിയമസഭാതിരഞ്ഞെടുപ്പ് ഏപ്രില്‍ 15നും 30നുമിടയില്‍ നടത്തും. കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് ധാരണ. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ അടുത്തയാഴ്ച കേരളത്തിലെത്തും. അഞ്ച് സംസ്ഥാനങ്ങളിലും ഏപ്രില്‍ 30ന് മുന്‍പ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. അതേസമയം കേരളത്തില്‍ അന്തിമ വോട്ടര്‍പട്ടിക തയാറായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.

ഭൂമിയിലെ മാലാഖമാർ എന്ന് നഴ്‌സുമാരെ ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ട് എന്നാൽ ആ പ്രയോഗം അന്വർത്ഥമാക്കിയിരിക്കുകയാണ് അസ്‌റാർ അബു റാസിൻ എന്ന സൗദി നഴ്സ്. തിരമാലക്കുള്ളിൽപെട്ട രണ്ടു കുട്ടികളെ കടലിലേക്കിറങ്ങി രക്ഷിക്കുകയും അവരെ ഉടൻ ആശുപത്രിയെലെത്തിച്ച് ജീവൻ രക്ഷിക്കുകയുമാണ് അസ്‌റാർ ചെയ്തത്.

സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്‌സായി ജോലി ചെയ്യുകയാണ് അസ്റാർ. ഏതാനും ദിവസം മുൻപ് സൗദി അറേബ്യയുടെ കിഴക്കൻ നഗരമായ ജിസാനിലെ ബിഷ് കടലോരത്ത് കുടുംബത്തോടൊപ്പം നടക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അവർ കടലിൽ മുങ്ങിത്താഴുകയായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയത്.

Asrar Abu Raseen: Saudi nurse rescues two girls from drowning in Baish-ദൈവത്തിന്റെ  മാലാഖയായി അവൾ : അസ്റാറിന് അഭിനന്ദന പ്രവാഹം.

കടലോരത്ത് നടക്കുന്നതിനിടെയാണ് രണ്ട് കുട്ടികൾ തിരമാലക്കുള്ളിൽ കുരുങ്ങുന്നത് അസ്റാന്റെ ശ്രദ്ധയിൽ പെട്ടത്. മറിച്ചൊന്നും ചിന്തിക്കാതെ അസ്റാർ കടലിലേക്കിറങ്ങി. അഞ്ചും ആറും വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ ജീവിതത്തിലേക്ക് പിടിച്ചുയർത്തി അവൾ മാലാഖയായി. പ്രാഥമിക ജീവൻ രക്ഷാ പരിചരണം നൽകി ആംബുലൻസിൽ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു അവരെ സുരക്ഷിതരാക്കി.

“ആരോഗ്യ പ്രവർത്തക എന്ന നിലയിലും ഒരു പെൺകുട്ടിയുടെ മാതാവെന്ന നിലയിലും ഞാൻ എന്റെ ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നു. സമയമോ സ്ഥലമോ നഴ്‌സിംഗ് ജോലി സംബന്ധിച്ച് ഒരു പരിമിതിയല്ല. അടിയന്തിരഘട്ടത്തിൽ സഹായം സഹായം ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ചുമതല,” അസ്റാർ പറഞ്ഞു.

തങ്ങളുടെ മക്കളെ ജീവൻ രക്ഷിച്ച ധീര വനിതയാണ് അസ്റാർ എന്നും അവരോട് എന്നും കടപ്പെട്ടിരിക്കുമെന്നും കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു.

വാർത്ത പുറത്ത് വന്നതോടെ അസ്റാറിന്റെ സഹാസിക ഇടപെടലിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ ഒഴുകി. അസ്റാറിന് അഭിനന്ദനവും നനന്ദിയും അറിയിച്ച് സൗദി ആരോഗ്യ മന്ത്രാലയം ട്വീറ്റും ചെയ്തു. അസീർ പ്രവിശ്യ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ഖാലിദ് ബിൻ ആയിദ് അൽ അസീരി അസ്റക്ക് സമ്മാനങ്ങളും പുരസ്കാരവും നൽകി. സൗദി ആരോഗ്യമന്ത്രി ഡോ.തൗഫീഖ് അൽ റബീഅക്ക് വേണ്ടി നന്ദിയറിയിക്കുകയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനുള്ള യുഡിഎഫിന്റെ പത്തംഗസമിതിയെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷനായ സമിതിയിൽ പത്ത് പേരാണുള്ളത്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ സോണിയ ​ഗാന്ധിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോ​ഗം തീരുമാനിച്ചിരുന്നു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, എംപിമാരായ ശശി തരൂര്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍ എന്നിവരാണ് പത്തംഗ സമിതിയിലെ മറ്റംഗങ്ങൾ. യുഡിഎഫ് കണ്‍വീനർ എംഎം ഹസ്സനെ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാനും തന്ത്രങ്ങൾ രൂപീകരിക്കാനുമായി സമിതി തുടര്‍ച്ചയായി യോഗം ചേരണമെന്നും ഇതുമായി ബന്ധപ്പെട്ട എഐസിസി ഉത്തരവിൽ പറയുന്നു. കെപിസിസിയുടെ തിരഞ്ഞെടുപ്പ് മേൽനോട്ടത്തിന്റേയും പ്രചരണ തന്ത്രം രൂപീകരിക്കുന്നതിന്റേയും ഉത്തരവാദിത്തം ഈ സമിതിക്കാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഉമ്മന്‍ ചാണ്ടി സജീവമാകാതിരുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പിലടക്കം നേരിട്ട തിരിച്ചടിക്ക് കാരണമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സജീവമാവുകയും പ്രചാരണത്തില്‍ ഇടപെടുകയും വേണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസം സോണിയ ​ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ കോൺ​ഗ്രസ് നേതാക്കൾ യോ​ഗം ചേർന്നിരുന്നു. കേരളത്തിൽ നിന്ന് ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് വിജയം മാത്രമാണ് മുഖ്യ അജണ്ടയെന്നായിരുന്നു യോ​ഗത്തിൽ പങ്കെടുത്ത ശേഷം മുതിർന്ന നേതാവ് എ.കെ ആന്റണി പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കൾ പറഞ്ഞിരുന്നു.

കലാപങ്ങൾക്കും കോലാഹങ്ങൾക്കും പിന്നാലെ അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം. അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെയാണ് സ്ഥാനാരോഹണ ചടങ്ങുകൾ.

അധികാര കൈമാറ്റത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കനത്ത സുരക്ഷയിലാണ് അമേരിക്ക. 50 സംസ്ഥാനങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തി. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണങ്ങളെ തുടർന്ന് സ്ഥാനാരോഹണ ചടങ്ങിന് ഇത്തവണ അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിങ്ടണിൽ ഒരുക്കിയിരിക്കുന്നത്.

നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ചടങ്ങുകൾക്കായി വാഷിങ്ടൺ ഡിസിയിലെത്തി. സുരക്ഷാ സേനയിലെ 12 അംഗങ്ങളെ സ്ഥാനാരോഹണത്തിന്റെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി.

അതിനിടെ, പുതിയ ഭരണകൂടത്തിന് ആശംസയറിച്ച് മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീഡിയോ സന്ദേശം പങ്കുവെച്ചു. പുതിയ സർക്കാരിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നുവെന്ന്, വിടവാങ്ങൽ വീഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു.

തന്റെ ഭരണത്തിൽ ചെയ്യാവുന്നതിലേറെ ചെയ്തുവെന്നു പറഞ്ഞ ട്രംപ്, ക്യാപിറ്റോൾ കലാപത്തിനെതിരെ പരാമർശവും നടത്തി. രാഷ്ട്രീയ അക്രമങ്ങൾ രാജ്യത്തിന് ചേർന്നതല്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സന്ദേശത്തിൽ ബൈഡനെ പേരെടുത്ത് പരാമർശിക്കുന്നില്ല എന്നതും ശ്രദ്ധേയമായി.

കൊല്ലം ജില്ലയിലെ എഴുകോണിൽ തുടർപഠനത്തിന് സാമ്പത്തികമായ പിന്തുണയില്ലാത്തതിനാൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. എഴുകോൺ പോച്ചംകോണം സ്വദേശി അനഘ(19)യാണ് മരിച്ചത്. കിടപ്പു മുറിയിൽ തൂങ്ങി മരിച്ചനിലയിലാണ് അനഘയെ കണ്ടെത്തിയത്. സുനിൽ കുമാർ, ഉഷാ ദമ്പതികളുടെ ഇളയ മകളാണ് അനഘ.

ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാൻ പണമില്ലാത്ത മനോവിഷമത്തിലാണ് പത്തൊൻപതുകാരി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പ്രദേശത്തെ ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് വിദ്യാർത്ഥിനിടെ മാനസികമായി വിഷമിപ്പിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.

എന്നാൽ ഈ ആരോപണം കാനറ ബാങ്ക് അധികൃതർ നിഷേധിച്ചു രംഗത്തെത്തിയിട്ടുണ്ട്. തേനിയിലെ ഒരു കോളജിൽ പാരാമെഡിക്കൽ കോഴ്‌സിന് മാനേജ്‌മെന്റ് കോട്ടയിൽ അനഘ സീറ്റ് നേടിയിരുന്നു. പഠനത്തിനായി വായ്പയ്ക്കായി ശ്രമിച്ചെങ്കിലും കാനറാ ബാങ്ക് അധികൃതർ നിഷേധിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അനഘയുടെ പിതാവ് സുനിൽ പ്രവാസിയായിരുന്നു. ഇദ്ദേഹം രണ്ടു വർഷമായി നാട്ടിലുണ്ട്. അസ്വഭാവിക മരണത്തിന് എഴുകോൺ പോലീസ് കേസെടുത്തു.

2021 മാർച്ചിൽ യുകെയിൽ നടക്കാനിരിക്കുന്ന സെൻസസ് യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ ഒന്നാണെന്ന് കൗൺസിലർ ടോം ആദിത്യ അഭിപ്രായപ്പെട്ടു. യുകെയിൽ താമസിക്കുന്ന എല്ലാ മലയാളികളും ഈ പ്രക്രിയയിൽ താല്പര്യപൂർവ്വം പങ്കാളികളാകണമെനും അദ്ദേഹം അഭ്യർത്ഥിച്ചു. ഗർഷോം ടിവിയുടെ പ്രവാസവേദിയിൽ സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജോലിസംബന്ധമായും ഉന്നത വിദ്യാഭ്യാസത്തിനായും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടിയും യുകെയിലെത്തിയ മലയാളികൾ ഈ രാജ്യത്തിന് നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ വളരെ വലുതാണ്. ഈ രാജ്യത്തിൻറെ ആരോഗ്യമേഖലയിൽ യുകെ മലയാളികൾ ചെയ്യുന്ന സേവനം വളരെയേറെ പ്രശംസ നേടിയിട്ടുള്ളതുമാണ്. എന്നാൽ യുകെയിലെ മലയാളികളുടെ എണ്ണം എടുക്കുമ്പോൾ ഔദ്യോഗിക രേഖകളിൽ അത് താഴ്ന്നു നിൽക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിൽ ഉള്ളത്. യുകെ ഗവണ്മെന്റിന്റെ ഔദ്യോഗിക രേഖകളിൽ കൃത്യമായ മലയാളി സാന്നിധ്യം ഉറപ്പുവരുത്തുവാൻ മാർച്ചിലെ സെൻസസ് ഉപയോഗപ്പെടുത്തേണ്ടത് വളരെ ശ്രദ്ധാപൂർവം പരിഗണിക്കണമെന്ന് അദ്ദേഹം യുകെ മലയാളികളോട് അഭ്യർത്ഥിച്ചു. ന്യൂനപക്ഷ സമൂഹങ്ങളുമായി ബന്ധപ്പെട്ട ഗവണ്മെന്റിന്റെ പ്രവർത്തനങ്ങളിൽ ഭാഗമാകുന്നതിനും മലയാളഭാഷയുടെ ഉയർച്ചക്കും ഇത് ഉപകരിക്കുമെന്ന് ടോം ആദിത്യ അഭിപ്രായപ്പെട്ടു.

ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് മുൻ മേയറും, നിലവിൽ സൗത്ത് ഗ്ലോസെസ്റ്റർഷെയർ കൗൺസിൽ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ്, ബ്രിസ്റ്റോൾ മൾട്ടി ഫെയ്ത്ത് ഫോറം എന്നിവയുടെ ചെയർമാനുമായ ടോം ആദിത്യ, പോലീസ് സ്ട്രാറ്റജിക് ബോർഡ്, ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി ഗവെർണൻസ് കോർട്ട്, വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് ട്രാൻസ്‌പോർട്ട് അതോറിറ്റി തുടങ്ങിയ ഔദ്യോഗിക ചുമതലകളിലൂടെ സാമൂഹ്യരംഗത്ത് സജീവമാണ്. കോവിഡ് കാലത്ത് അദ്ദേഹം നടത്തിയ ആത്മാർത്ഥമായ പരിശ്രമങ്ങൾ ലോകശ്രദ്ധ നേടിയിരുന്നു. കോവിഡിന്റെ ആരംഭ സമയങ്ങളിൽ ബുദ്ധിമുട്ടിലായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷനുമായി ബന്ധപ്പെട്ട് സഹായം എത്തിച്ചു കൊടുക്കുന്നതിനും എയർപോർട്ടിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനും അദ്ദേഹം ശക്തമായ നേതൃത്വം നൽകിയിരുന്നു. കൂടാതെ ലണ്ടൻ കൊച്ചി ഡയറക്റ്റ് ഫ്ലൈറ്റിനു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങൾ വിജയം കണ്ടത് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സെൻസസിന്റെ കാര്യത്തിലും വളരെ പ്രശംസനീയമായ ഒരു ഇടപെടലാണ് അദ്ദേഹം ഇപ്പോൾ നടത്തിയിരിക്കുന്നത്. എല്ലാ മലയാളി സംഘടനകളും അസോസിയേഷനുകളും ഈ യജ്‌ഞത്തിൽ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

2021 ലെ യുകെ സെൻസസിൽ പങ്കെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ടോം ആദിത്യയുമായുള്ള ഇന്റർവ്യൂവിന്റെ ലിങ്ക് :

ഗു​ജ​റാ​ത്തി​ലെ ക​ച്ച് ജി​ല്ല​യി​ലെ ര​ഥ​യാ​ത്ര​ക്കി​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് 40ലേ​റെ പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്‍റെ ധ​ന​സ​മാ​ഹ​ര​ണ​മാ​ണ് ഘോ​ഷ യാ​ത്ര ന​ട​ത്തി​യ​ത്.

ഇ​തി​നി​ടെ ര​ണ്ടു സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​കു​ക​യാ​യി​രു​ന്നു. വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റാ​ലി. മ​റ്റ് സ​മു​ദാ​യ​ത്തെ പ്ര​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി പ​ള്ളി​യു​ടെ മു​ൻ​പി​ലെ വ​ഴി​യി​ൽ മ​ത​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യും വാ​ളു​ക​ൾ വ​ടി​വാ​ളു​ക​ൾ തു​ട​ങ്ങി​യ​വ ഉ​യ​ർ​ത്തു​ക​യും തീവ​ച്ചു​മാ​യി​രു​ന്നു റാ​ലി.

അ​ക്ര​മം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പോ​ലീ​സ് ടി​യ​ർ ഗ്യാ​സ് പ്ര​യോ​ഗി​ച്ചു. അ​ക്ര​മ​ത്തി​ന് ശേ​ഷം ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തി​രു​ന്നു. അ​ക്ര​മ​ത്തി​നി​ടെ​യാ​കാം ഇ​യാ​ൾ മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് കേ​സു​ക​ൾ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ക്ര​മ​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ ര​ഥ​യാ​ത്ര​ക്ക് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് അ​നു​മ​തി വാ​ങ്ങി​യി​രു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ലെ ധ​ന​സ​മാ​ഹ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി അ​ക്ര​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലും ഉ​ജ്ജ​യി​നി​ലും മ​ൻ​ഡാ​സോ​റി​ലും സ​മാ​ന സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യി​രു​ന്നു.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തി​ന് ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും. മാ​പ്പു​സാ​ക്ഷി​യാ​യ വി​പി​ൻ ലാ​ലി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മ​റ്റു സാ​ക്ഷി​ക​ളെ മൊ​ഴി മാ​റ്റാ​ൻ പ്രേ​രി​പ്പി​ച്ചു​വെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം.

അ​തേ​സ​മ​യം കേ​സി​ൽ മ​റ്റ് പ്ര​തി​ക​ളാ​യ സു​നി​ൽ കു​മാ​ർ, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രു​ടെ ജാ​മ്യ​പേ​ക്ഷ കോ​ട​തി ത​ള്ളി. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

RECENT POSTS
Copyright © . All rights reserved