Latest News

രണ്ടാഴ്ചമുമ്പ് എറണാകുളത്തെ മുട്ടാർപുഴയിൽ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വൈഗ മരണത്തിലേക്ക് പോയത് താന്‍ അഭിനയിച്ച സിനിമ വെള്ളിത്തിരയില്‍ കാണാന്‍ കഴിയാതെ. ചിത്രീകരണം പൂര്‍ത്തിയായ സിനിമയ്ക്ക് ഇനി ഡബ്ബിംഗ് മാത്രം ബാക്കി നില്‍ക്കേയാണ് വൈഗയെ മരണം കൊണ്ടു പോയത്. പുതുമുഖ സംവിധായകനായ ഷാമോൻ നവരംഗ് ആണ് വൈഗ അഭിനയിച്ച സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്.

നാലുസംവിധായകരുടെ അഞ്ചുസിനിമകൾ കോർത്തിണക്കി ഒരുങ്ങുന്ന ‘ചിത്രഹാറി’ല്‍ വൈഗ അഭിനയിച്ച ‘ബില്ലി’യും ഉണ്ടായിരുന്നു. മൂന്ന് പെൺകുട്ടികള്‍ പ്രധാന കഥാപാത്രമായ ചിത്രത്തിലെ മൂന്നിലൊരാൾ വൈഗയായിരുന്നു. അഞ്ചു ദിവസം മാത്രം ഷൂട്ടിംഗ് ഉണ്ടായിരുന്ന സിനിമയ്ക്ക് ഇനി ബാക്കിയുള്ളത് ഡബ്ബിംഗ് ജോലികള്‍ മാത്രമായിരുന്നു. ത​ന്റെ ആദ്യ സിനിമ കാണാന്‍ പക്ഷേ വൈഗയ്ക്ക് ആയില്ലെന്ന് മാത്രം. അഞ്ചുചിത്രങ്ങളിൽ ‘ബില്ലി’യുടെ ഡബ്ബിങ് മാത്രമാണ് പൂർത്തിയാകാനുള്ളത്. വൈഗയുടെ ശബ്ദം മറ്റൊരാളെക്കൊണ്ട് ചെയ്യിപ്പിക്കാനാണ് അണിയറക്കാര്‍ ഒരുങ്ങുന്നത്.

രണ്ടാഴ്ചമുമ്പ് എറണാകുളത്തെ മുട്ടാർപുഴയിൽ മുങ്ങിമരിച്ച നിലയിൽ ആയിരുന്നു വൈഗയെ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന അച്ഛൻ സനുമോഹനെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടുമില്ല. പൂര്‍ണ്ണമായും നിഗൂഡത ഒളിപ്പിച്ചാണ് കേസ് കിടക്കുന്നത്. ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന്‌ കാക്കനാട് കങ്ങരപ്പടിയിലെ ഫ്ളാറ്റിലെത്തി പുറത്തുപോയ ഇരുവരെയും കഴിഞ്ഞ 22-ന് കാണാതാവുകയായിരുന്നു.

പിന്നീട് വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പിതാവ് സനുമോഹന്റെ വാഹനം വാളയാർ അതിർത്തികടന്ന്‌ പോയതായി സ്ഥിരീകരിച്ചെങ്കിലും എവിടെയുണ്ടെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇദ്ദേഹം തമിഴ്നാട്ടില്‍ ത​ന്നെയുണ്ടെന്നും തമിഴ്നാട്ടിൽ മറ്റൊരു ഭാര്യയും ഒരു കുട്ടിയുമുണ്ടെന്ന സൂചനയുമാണ് പുറത്തുവരുന്നത്. തമിഴ്നാട്ടില്‍ പോലീസ് തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ സനുവിനായി ഊർജിത തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്.

സനു മോഹൻ ഒളിവിൽ കഴിയുന്ന സ്ഥലത്തെ കുറിച്ച് ഏകദേശം സൂചന ലഭിച്ചതിനാൽ ഉടൻ അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇയാൾ ജീവനോടെയുണ്ടെന്ന് ഉറപ്പിച്ചതോടെ കേസില്‍ ഉടന്‍ ഉത്തരം ലഭിച്ചേക്കും.

ഷെറിൻ പി യോഹന്നാൻ

മാർട്ടിൻ പ്രക്കാട്ട് എന്ന സംവിധായകന്റെ സിനിമ എന്നതിലുപരി ഷാഹി കബീർ എന്ന തിരക്കഥാകൃത്തിന്റെ സിനിമയെന്ന് നായാട്ടിനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ഒരു പോലീസുകാരൻ ആയതിനാൽ തന്നെ തന്റെ തിരക്കഥയിൽ പോലീസുകാരുടെ ലോകം ആവിഷ്കരിക്കുമ്പോഴുള്ള ശക്തി ‘ജോസഫിൽ’ തെളിഞ്ഞുകാണാം. ഇപ്പോഴിതാ നായാട്ടിലും. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ മികച്ച സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ – അതാണ് ‘നായാട്ട്.’

ഒരു രാഷ്ട്രീയ സാഹചര്യത്തിൽ അരങ്ങേറുന്ന കഥയെ മികച്ചതാക്കി മാറ്റാൻ അഭിനേതാക്കളും സംവിധായകനും തിരക്കഥാകൃത്തും വഹിച്ച പങ്കു ചെറുതല്ല. ഒട്ടും വലിച്ചുനീട്ടാതെ, അനാവശ്യ സീനുകൾ ഇല്ലാതെ, ബോറടിപ്പിക്കാതെ രണ്ട് മണിക്കൂർ നേരം പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് ചിത്രം. ചെയ്യാത്ത കുറ്റത്തിന് വേട്ടയാടപ്പെടുന്ന മൂന്നു പോലീസുകാരാണ് കേന്ദ്ര കഥാപാത്രങ്ങൾ.

ഏറെ നാളുകൾക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ മികച്ച പ്രകടനം കാണാൻ കഴിഞ്ഞു. ഇമോഷണൽ സീനികളിലൊക്കെ നിമിഷ ജീവിച്ച് അഭിനയിച്ചപ്പോൾ മണിയനെന്ന ജോജുവിന്റെ കഥാപാത്രം സിനിമ കഴിഞ്ഞും പ്രേക്ഷകനെ വേട്ടയാടും. ഒരു പോലീസുകാരന്റെ അന്തർസംഘർഷങ്ങൾ ജോജുവിന്റെ ഭാവപ്രകടനത്തിലൂടെ വ്യക്തമായി തെളിയുന്നുണ്ട്. ജോലിഭാരം കാരണം “അച്ഛനെന്ന് പറഞ്ഞു ഞാൻ എന്റെ മകളുടെ കൂടെ ഒരിടത്തും പോയിട്ടില്ലെന്ന്” മണിയൻ പറയുമ്പോൾ കണ്ടിരിക്കുന്ന ആരുമൊന്ന് അസ്വസ്ഥരാകും.

സമുദായ വോട്ടുകൾ, രാഷ്ട്രീയക്കാരുടെ കയ്യിലെ കളിപ്പാവകൾ ആകേണ്ടി വരുന്ന ഉദ്യോഗസ്ഥർ, സത്യത്തെക്കാൾ ഉപരി കെട്ടിച്ചമച്ചതിനെ കൂട്ടുപിടിക്കുന്ന മാധ്യമങ്ങൾ. ഇവരെല്ലാം സിനിമയിൽ ശക്തമായ രാഷ്ട്രീയം ഒരുക്കിവയ്ക്കുന്നുണ്ട്. ഷൈജു ഖാലിദിന്റെ ക്യാമറയും വിഷ്ണു വിജയുടെ മികച്ച പശ്ചാത്തലസംഗീതവും സിനിമയുടെ ഡാർക്ക്‌ മൂഡ് നിലനിർത്തുന്നതിന് സഹായിച്ചിട്ടുണ്ട്. ‘അപ്പലാളെ’ എന്ന ഗാനം തിയേറ്ററിൽ കേട്ടപ്പോൾ കൂടുതൽ നന്നായിതോന്നി.

സമൂഹം ചർച്ച ചെയ്യേണ്ട കാര്യങ്ങൾ വളരെ ആഴത്തിൽ പറഞ്ഞുപോവുകയാണ് ചിത്രം. ഇക്കഴിഞ്ഞ വോട്ടെടുപ്പിന് മുമ്പ് ചിത്രം ഇറങ്ങിയിരുന്നെങ്കിൽ എന്നോർത്തുപോയി. ഹോന്റിങ് ആയൊരു ക്ലൈമാക്സ് ആണ് ചിത്രത്തിന്റേത്. സഹപ്രവർത്തകരോട് പോലും നീതിപുലർത്താൻ സാധിക്കാതെ വരുന്ന പോലീസ് സേനയുടെ അവസ്ഥയെ തുറന്നവതരിപ്പിക്കുകയാണ് ‘നായാട്ട്.’

Last Word – വളരെ എൻഗേജിങ് ആയൊരു സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ. തിയേറ്ററിൽ തന്നെ കണ്ട് വിജയിപ്പിക്കേണ്ട സിനിമ. മാർട്ടിൻ പ്രക്കാട്ടിന്റെയും കൂട്ടരുടെയും ബ്രില്ല്യന്റ് വർക്ക്‌.

നോബി ജെയിംസ്

2 കിലോ കാട്ടു പന്നി
1 ടീസ്പൂൺ മഞ്ഞൾ പൊടി
2 ടേബിൾ സ്പൂൺ മല്ലിപൊടി
1 ടേബിൾ സ്പൂൺ മുളകുപൊടി
1 ടേബിൾ സ്പൂൺ കുരുമുളക് പൊടി
1 ടേബിൾ സ്പൂൺ ഗരം മസാല
50 ഗ്രാം ഇഞ്ചി
25 ഗ്രാം വെളുത്തുള്ളി
6 പച്ചമുളക്
ആവശ്യത്തിന് ഉപ്പ്
3 സവോള
ഇവ തിരുമ്മി കുക്കറിൽ വേവിക്കുക. ഇതേ സമയം 1 കിലോ ചേമ്പു വൃത്തിയാക്കി അല്പം മഞ്ഞൾ പൊടിയും ഉപ്പും ഇട്ടു മുക്കാൽ ഭാഗം വേവിച്ചെടുക്കുക
4 ചെറിയ ഉള്ളി
1 ടേബിൾ സ്പൂൺ പേരും ജീരകം
25 ഗ്രാം ഇഞ്ചി
25 ഗ്രാം വെളുത്തുള്ളി
5 വറ്റൽ മുളക് ഇവ വറുത്തു വരുമ്പോൾ ചിരണ്ടി വറുത്തു വച്ചിട്ടുള്ള തേങ്ങയും കറിവേപ്പിലയും ഇട്ടു ചൂടായി വരുമ്പോൾ ഒതുക്കി എടുത്തു (അല്ലങ്കിൽ പച്ച തേങ്ങയും കറിവേപ്പിലയും കൂട്ടി വറുത്തെടുക്കുക )
വെന്തു വന്ന ഇറച്ചിയിൽ ആ അരപ്പും പിന്നെ മുക്കാൽ ഭാഗം വേവിച്ച ചേമ്പും ഇട്ടു 5 തൊട്ട് 10 മിനിട്ടു വരെ ചെറു തീയിൽ വേവിച്ചിറക്കി കപ്പയുടെ കൂടെയോ പൊറോട്ടയുടെ കൂടെയോ ചോറിന്റെ കൂടെയോ കഴിക്കാം. ഇതേ രീതിയിൽ ബീഫും ആടും ഒക്കെ ഇതേ രീതിയിൽ ഉണ്ടാക്കാം.

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

മാതിരപ്പിള്ളിയില്‍ 13 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നതുകൊണ്ടെന്ന് കുടുംബം. ഒപ്പം സംശയം ബലപ്പെടുത്തുന്ന തരത്തില്‍ ഹിലാലിന്റെ ഡയറിക്കുറിപ്പുകളും കണ്ടെത്തി. ‘ക്വയ്‌റോ മോറിര്‍’ എന്ന ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ഗെയിമിനെക്കുറിച്ചുള്ള സൂചനകളാണ് ഏഴാം ക്ലാസുകാരനായ ഹിലാല്‍ തന്റെ ഡയറിയില്‍ കുറിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയാക്കാണ് ഹിലാലിനെ കാണാതാകുന്നത്. മുന്‍ വാതില്‍ പുറത്ത് നിന്ന് പൂട്ടി ബാക്ക്‌ഡോര്‍ ഓപ്പണ്‍ എന്ന് എഴുതിയ കടലാസുമൊട്ടിച്ച് വച്ചാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. സമീപത്തെ പുഴവക്കില്‍ ഹിലാലിന്റെ ചെരിപ്പുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച വൈകീട്ട് പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഹിലാലിന് അധികം കൂട്ടുകാര്‍ ഉണ്ടായിരുന്നില്ല. സംസാരിക്കാനും ഇഷ്ടപ്പെടാത്ത ഹിലാലിന്റെ ഡയറിയില്‍ ഓരോന്നോരോന്നായി ചെയ്ത് തീര്‍ത്ത ഓണ്‍ലൈന്‍ ഗെയിം ടാസ്‌കുകളുടെ വിവരങ്ങളായിരുന്നു. എല്ലായിടത്തും കുട്ടി പൊതുവായി എഴുതിയിട്ടത് മരണം എന്നര്‍ത്ഥം വരുന്ന മോറിര്‍ എന്ന വാക്ക്. ക്വയ്‌റോ മോറിര്‍ അഥവ എനിക്ക് മരിക്കണം എന്നര്‍ത്ഥം വരുന്ന പേരില്‍ ഉള്ള ഗെയിം ഹിലാല്‍ കളിച്ചിരിക്കാമെന്ന് ഉറപ്പിക്കാവുന്നതാണ് ഓരോ സൂചനകളും.

മരണത്തിലൂടെ താന്‍ ജപ്പാനിലേക്ക് പോവുകയാണെന്നും അതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്നും ഡയറിയില്‍ എഴുതിവെച്ച ഹിലാല്‍ തന്നെ അന്വേഷിക്കരുതെന്നും കൂടെ ചേര്‍ത്തിരുന്നു. പഠനത്തില്‍ വലിയ താല്‍പര്യമില്ലാതിരുന്ന ഹിലാല്‍ ഉമ്മയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.

കൊവിഡ് പരിചരണ ആശുപത്രിയില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ നാലു പേരാണ് വെന്തുമരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നാല് രോഗികളാണ് മരണപ്പെട്ടത്. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ കൊവിഡ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. അതേസമയം, രണ്ട് രോഗികളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ആശുപത്രി കെട്ടിടത്തിലെ രണ്ടാം നിലയിലെ ഐസിയുവിലാണ് തീപിടുത്തമുണ്ടായത്.
ഇവിടുത്തെ എസിയില്‍ നിന്നായിരിക്കാം തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ ചികിത്സയിലുണ്ടായിരുന്ന മറ്റു കൊവിഡ് രോഗികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി പോലീസ് പറയുന്നു.

27 രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്തു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ദു:ഖം രേഖപ്പെടുത്തി. ആശുപത്രിയിലുണ്ടായ അപകടം ദുഃഖകരമാണെന്നും മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന്റെ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദുബായിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണനഗ്നരായി ഫോട്ടോയ്ക്ക് പോസ് ചെയ്ത 40 കൗമാരക്കാരികള്‍ക്ക് ഇനി ആറുമാസം ജയിലില്‍ കഴിയാം.

ഇവരില്‍ ഭൂരിഭാഗം പേരും ഉക്രെയിനില്‍ നിന്നാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതില്‍ 11 പേര്‍ ഉക്രെയിന്‍ സ്വദേശികളാണെന്ന് ദുബായ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

റഷ്യ, ബെലാറസ്, മോള്‍ഡോവ തുടങ്ങിയ പഴയ സോവിയറ്റ് യൂണിയനിലെ റിപ്പബ്ലിക്കുകളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍.

ഈ പരിപാടിയുടെ ആസൂത്രകന്‍ എന്നപേരില്‍ അറസ്റ്റിലായ 33 കാരന്‍ റഷ്യന്‍ സ്വദേശിയായ അലക്‌സി കോണ്ട്‌സോവ് ആണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തി.

താന്‍ തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റിലായിരുന്നു എന്നും ഇവരുടെ പ്രകടനം താന്‍ അവിടെനിന്നാണ് പകര്‍ത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം.

ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് ഗുരുതരമായ തെറ്റായിപ്പോയതായും ഇയാള്‍ സമ്മതിച്ചു എന്നറിയുന്നു. ഏതായാലും ഇയാള്‍ ജയില്‍ മോചനത്തിനായി നിയമനടപടികള്‍ സ്വീകരിക്കാന്‍ അഭിഭാഷകരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

റഷ്യന്‍ മാധ്യമമായ ഔട്ട്‌ലെറ്റ് ലൈഫ് റിപ്പോര്‍ട്ട് ചെയ്തത് ഏകദേശം 40 മോഡലുകള്‍ ഇതില്‍ പങ്കെടുത്തിരുന്നു എന്നാണ്.

പലരുടെയും പിന്‍ഭാഗം മാത്രം ദൃശ്യമായതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ലെന്നും വിവരമുണ്ട്. ദുബായിലെ മറീന ഏരിയയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയിലായിരുന്നു ഈ ഷൂട്ടിംഗ് നടന്നത്.

തൊട്ടടുത്തുള്ള വന്‍ കെട്ടിടങ്ങളിലിരുന്ന പലരും ഇത് കണ്ടിരുന്നു. മാത്രമല്ല അവരില്‍ പലരും ഇത് പകര്‍ത്തുകയും ചെയ്തു.

നഗ്ന വീഡിയോയുടെ ഷൂട്ടിംഗില്‍ പങ്കെടുത്തവരില്‍ ചിലര്‍ മറ്റൊരു ചിത്രത്തില്‍ മുഖം കാണിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇതില്‍ യാന, ഡയാന എന്നീ രണ്ട് ഉക്രെയിന്‍ മോഡലുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ ശരീരത്തില്‍ പച്ചകുത്തിയ ഡിസൈന്‍ കണ്ടാണ് അവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.

മറ്റൊരു ഉക്രെയിന്‍ മോഡലായ ഡാരിയ എന്ന 19 കാരിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഐബ്രൊ സ്റ്റൈലിസ്റ്റ് കൂടിയായ മറ്റൊരു ഉക്രെയിന്‍ മോഡല്‍ ഏകത്രീന, സോഫിയ എന്നിവരും ഈ വീഡിയോയില്‍ ഉണ്ട്.

ഒരു റഷ്യന്‍ ബിസിനസ്സുകാരന്റെ മകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ദുബായിലെ നിയമമനുസരിച്ച് പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്നതും അശ്ലീല ചുവയുള്ള ആംഗ്യം കാണിക്കുന്നതും അശ്ലീല ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതുമെല്ലാം ക്രിമിനല്‍ കുറ്റമാണ്.

അമേരിക്കയില്‍ നിലവിലുള്ള അഡല്‍റ്റ് വെബ്‌സൈറ്റുകളുടെ ശ്രേണിയില്‍ പെട്ട ഒരു ഇസ്രയേലി വെബ്‌സൈറ്റിനു വേണ്ടിയായിരുന്നു മോഡലുകള്‍ ഷൂട്ട് ചെയ്തതെന്ന് സൂചനയുണ്ട്.

11 ഉക്രെയിന്‍ യുവതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു എന്ന വിവരം ലഭിച്ചിട്ടുണ്ടെന്ന് ഉക്രെയിന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

ഉക്രെയിന്‍ യുവതികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി രാജ്യം ഇടപെടുമെന്നാണ് കരുതുന്നത്. ഉക്രെയിന്‍ നയതന്ത്ര പ്രതിനിധികള്‍ ഇന്ന് ഉക്രെയിന്‍ യുവതികളെ സന്ദര്‍ശിക്കുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

ശനിയാഴ്ചയായിരുന്നു സംഭവം നടന്നതെങ്കിലും ഞായറാഴ്ച്ചയോടെയാണ് ഈ നഗ്നവീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സക്കായി രണ്ടു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്ന ഏഴു വയസുകാരി ഐശ്വര്യ അശ്വത് കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.

സ്ഥിതി വഷളാകുന്ന കാര്യം അച്ഛനും അമ്മയും പല തവണ ചൂണ്ടിക്കാണിച്ചിട്ടും വേണ്ടത്ര പരിചരണം ലഭിച്ചില്ല എന്നാണ് ആരോപണം.എമര്‍ജന്‍സി വാര്‍ഡില്‍ മതിയായ ജീവനക്കാരില്ലാത്തതാണ് ഈ ദാരുണസംഭവത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ജീവനക്കാര്‍ തന്നെ വിവിധ മാധ്യമങ്ങളില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു.

എമർജൻസി വാർഡിൽ ചികിത്സക്കായി കാത്തിരുന്നത് രണ്ടു മണിക്കൂർ; പെർത്തിൽ മലയാളി പെൺകുട്ടി മരിച്ചു എന്നാല്‍, ആരോഗ്യവകുപ്പ് നടത്തുന്ന അന്വഷണത്തിനു ശേഷം മാത്രമേ ഇതേക്കുറിച്ച് വ്യക്തമായി എന്തെങ്കിലും പറയാന്‍ കഴിയൂ എന്ന് സംസ്ഥാന ആരോഗ്യമന്ത്രി റോജര്‍ കുക്ക് അറിയിച്ചു.

നാലു മുതല്‍ ആറ് ആഴ്ച വരെ ഈ അന്വേഷണം പൂര്‍ത്തിയാക്കാന്‍ വേണ്ടിവരും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

എന്നാല്‍ അന്വേഷണത്തിലെ ഈ കാലതാമസത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുന്ന രീതിയില്‍ ഒരു സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് സംസ്ഥാന ലിബറല്‍ ഉപനേതാവ് ലിബ്ബി മെറ്റം ആവശ്യപ്പെട്ടു.

പ്രവര്‍ത്തനരീതി പരിഷ്‌കരിക്കണമെന്ന് നഴ്‌സിംഗ് യൂണിയന്‍ ഐശ്വര്യയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് ഫെഡറേഷന്‍ പത്തിന നിര്‌ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.

സംസ്ഥാന ആരോഗ്യമന്ത്രി റോജര്‍ കുക്കിനാണ് ഈ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ജീവനക്കാര്‍ കുറവായതാണ് ഐശ്വര്യയുടെ മരണത്തിലേക്ക് നയിച്ചത് എന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് നഴ്‌സിംഗ് ഫെഡറേഷന്‍ നല്കിയത്.

ഓരോ മൂന്നു രോഗികള്‍ക്കും ഒര് നഴ്‌സ് എന്ന അനുപാതം ഉറപ്പുവരുത്തണം എന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.അതിനായി അടിയന്തര റിക്രൂട്ട്‌മെന്റ് നടത്തണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

ഷിഫ്റ്റ് കോ-ഓര്‍ഡിനേറ്റര്‍മാരെയും, ട്രയാജ് നഴ്‌സുമാരെയും ഈ അനുപാതത്തില്‍ ഉള്‍പ്പെടുത്തരുത്, എമര്‍ജന്‍സിയിലെ സ്റ്റാഫ് ഡെവലെപ്പ്‌മെന്റ് നഴ്‌സുമാരുടെ എണ്ണം ഇരട്ടിയാക്കുക, പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുക, വ്യക്തമായ പരിശീലനം കിട്ടിയ സെക്യൂരിറ്റി ജീവനക്കാരെ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നിയോഗിക്കുക തുടങ്ങിയ നിര്‌ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ഈ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായും, ഇവ പരിശോധിക്കുമെന്നും മന്ത്രി റോജര്‍ കുക്ക് പറഞ്ഞു.പുതുതായി 119 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന കാര്യം ഇതിനകം തന്നെ ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജോൺ കുറിഞ്ഞിരപ്പള്ളി

ജോലി കഴിഞ്ഞു വരുമ്പോൾ സെൽവരാജനേയും ജോസഫ് അച്ചായനേയും വഴിയിൽ വച്ചു കണ്ടു രണ്ടുപേരും ഒന്നിച്ച് നാട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞു.

“എന്താ വിശേഷം?”ഞാൻ ചോദിച്ചു.

” താൻ ഏതു നാട്ടുകാരനാണ്?തന്നെ ആരാ നമ്മുടെ അസോസിയേഷൻറെ പ്രസിഡണ്ട് ആക്കിയത്?”അച്ചായൻ നല്ല ഫോമിലാണ്.

സെൽവരാജൻ പറഞ്ഞു,”അച്ചായൻ പറയുന്നത് കണക്കാക്കണ്ട. നാട്ടിൽ വോട്ട് ചെയ്യാൻ പോകാൻ തീരുമാനിച്ചപ്പോൾ മുതലുള്ള ആവേശമാണ്. പാവം അച്ചായൻ ഇതുവരെ വോട്ട് ചെയ്തിട്ടില്ല. കന്നി വോട്ടാണ്.”

“അതെങ്ങനെ കന്നി വോട്ടാകും? ഇപ്പോൾ കന്നി മാസം അല്ലല്ലോ?”അച്ചായൻ തൻ്റെ ജനറൽ നോളഡ്‌ജ്‌ പുറത്തിറക്കി.

“അച്ചായാ ആദ്യത്തെ വോട്ടിന് കന്നി വോട്ട് എന്നാണ് പറയുന്നത്. വാ നമ്മുക്ക് വൈകുന്നേരത്തെ ട്രെയിന് പോകണം. വേഗം റെഡിയാകാൻ നോക്ക്. അധികം സമയമില്ല.”

അത് തെറ്റാണ്,മലയാളം ആദ്യത്തെ മാസം ചിങ്ങം ആണല്ലോ,കന്നി രണ്ടാമതല്ലേ ?”

ശരി, സമ്മതിദാനാവകാശവും പൗരത്വ ബോധവും ഒന്നും തിരിച്ചറിയാതെ മറുനാട്ടിൽ ജീവിക്കുന്ന നമ്മൾ വെറും കിണറ്റിലെ തവളകൾ പോലെയാണ്. നമ്മൾ ഉയർത്തെഴുന്നേൽക്കണം. “അച്ചായൻ എന്നോട് പറഞ്ഞു.

“അതെന്തുകളിയാ അച്ചായാ,തവളകൾ ഉയർത്തെഴുന്നേൽക്കുമോ?”സെൽവരാജൻ ചോദിച്ചു.

“ഈസ്റ്റർ കഴിഞ്ഞു, എന്നാലും നാട്ടിൽപോയി ഉയിർത്ത് എഴുന്നേറ്റു വാ.”

ഞാൻ വീട്ടിലേക്ക് നടക്കുമ്പോൾ അച്ചായൻ വീണ്ടും പറഞ്ഞു, “നമ്മൾ പണം ഉണ്ടാക്കാനുള്ള വഴികൾ ചിന്തിച്ച് സമയം കളഞ്ഞു. രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ മതിയായിരുന്നു. അതാകുമ്പോൾ വിവരം വേണ്ടല്ലോ”.

“ശരിയാ, നമ്മൾക്ക് പറ്റിയ പണിയായിരുന്നു.”

കൊല്ലം രാധാകൃഷ്ണൻ നാട്ടിലേക്ക് നേരത്തെ തന്നെ പോയിക്കഴിഞ്ഞിരുന്നു, എവിടെയോ ഒരു കഥാപ്രസംഗത്തിന് ചാൻസ് കിട്ടിയിരുന്നു, ഇപ്പോൾ പോയാൽ രണ്ടും നടക്കും. ഹുസ്സയിൻ വീണ്ടും അവൻ്റെ മുതലാളിയുടെകൂടെ എവിടെയോ പോയിരിക്കുകയാണ്. ചിലപ്പോൾ മുതലാളിക്ക് പെണ്ണുകാണാൻ ആയിരിക്കും.

സമ്മതി ദാനവകാശം ഉപയോഗിക്കാത്ത പൗരത്വബോധം ഇല്ലാത്ത ഞാനും ജോർജുകുട്ടിയും ഒഴിച്ച് എല്ലാവരും വോട്ട്ചെയ്യാൻ നാട്ടിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നു. കഴിഞ്ഞ ആഴ്ചയിൽ നാട്ടിൽ നിന്നും വന്ന ബേബി പോലും പോകുന്നു എന്നാണ് പറഞ്ഞത്.

വോട്ട് കഴിഞ്ഞതിൻ്റെ പിറ്റേ ദിവസം കാലത്ത് തന്നെ അച്ചായനും സ്വെൽവരാജനും തിരിച്ചെത്തി. രണ്ടുപേർക്കും ഒരു ഉണർവ്വ് കാണുന്നില്ല. ചോദിച്ചിട്ട് ഉരുണ്ടുകളിക്കുന്നു. ഞങ്ങളെ കണ്ടപ്പോഴെല്ലാം രണ്ടുപേരും ഒഴിഞ്ഞുമാറി നടക്കാൻ തുടങ്ങി. ജോർജ്‌കുട്ടി പറഞ്ഞു ,”ആശാന്മാർ എന്തോ അബദ്ധത്തിൽ ചെന്നുചാടിയതുപോലെ തോന്നുന്നുണ്ട്.”

“എങ്ങനെയുണ്ടായിരുന്നു അച്ചായൻ്റെ കന്നി വോട്ട്?”

അച്ചായൻ ദയനീയമായി ഞങ്ങളെ നോക്കി. സെൽവരാജാൻ പറഞ്ഞു, “ഒന്നും പറയണ്ട. അച്ചായൻ്റെ നാട്ടുകാർ വളരെ നല്ല മനുഷ്യരാണ്. അച്ചായൻ അങ്ങ് ബാംഗ്ലൂരിൽ നിന്നും കാശുമുടക്കി വോട്ടു ചെയ്യാൻ വരണമല്ലോ ബുദ്ധിമുട്ട് ആകുമല്ലോ എന്ന് അവർ വിചാരിച്ചു.”

“നല്ല നാട്ടുകാർ അവർ എന്ത് ചെയ്തു? സ്വീകരണവും അനുമോദനവും ഒക്കെ നടത്തി കാണും,”

“അതെല്ലാം നിസ്സാരം. അച്ചായന് ബുദ്ധിമുട്ടാകുമല്ലോ എന്ന് വിചാരിച്ച് ബൂത്തിൽ അവർ നേരത്തെ എത്തി അച്ചായൻ്റെ വോട്ടുകൂടി ചെയ്തു”.

അച്ചായൻ പരാതി പറയാൻ ചെന്നപ്പോൾ പറയുകയാണ് ” കള്ളവോട്ട് ചെയ്യാൻ വന്നതാണ്, പോലീസിൽ ഏൽപ്പിക്കണ്ടങ്കിൽ തിരിച്ചുപൊയ്‌ക്കോ എന്ന്.”

നാട്ടിൽ പോയവർ ഓരോരുത്തരായി തിരിച്ചു വന്നു തുടങ്ങി. ആർക്കും ഒരു മിണ്ടാട്ടവുമില്ല. തിരിച്ചുവന്ന എല്ലാവർക്കും ഓരോ കഥകൾ പറയാനുണ്ടായിരുന്നു. എല്ലായിടത്തും ഓടി നടന്ന് ജോർജ്‌കുട്ടി എല്ലാവരെയും സമാധാനിപ്പിച്ചു. അസ്സോസിയേഷൻ്റെ ഓണം വരികയാണ്. എല്ലാവരെയും സോപ്പിട്ടില്ലെങ്കിൽ പിരിവ് മോശമായിപോകും.

കൊല്ലം രാധാകൃഷ്ണൻ മാത്രം വളരെ സന്തോഷത്തിലായിരുന്നു. നാട്ടിൽ പോയ രാധാകൃഷ്ണന് രണ്ടുമൂന്ന് പ്രോഗ്രാം കിട്ടി. വലിയ ജനക്കൂട്ടം ആയിരുന്നു എന്നൊക്കെ രാധാകൃഷ്ണൻ തട്ടിവിടുന്നുണ്ടായിരുന്നു.

“വേനൽക്കാലത്ത് മഞ്ഞും കൊയ്ത്തുകാലത്ത് മഴയും എന്നപോലെ ഭോഷന് ബഹുമതി ഇണങ്ങുകയില്ല.”

ജോർജുകുട്ടി ബൈബിളിൽ നിന്നും പഠിച്ചുവച്ച ഒരു വാചകം പുറത്തെടുത്തു.

ഒന്നും മനസ്സിലാകാതെ രാധാകൃഷ്ണൻ എന്നെ നോക്കി.

ഞാൻ അത് കാണാത്ത ഭാവത്തിൽ നിന്നു.

രാധാകൃഷ്ണൻ പറഞ്ഞു,”ബുദ്ധിമാന്മാർ മണ്ടത്തരം കേൾക്കുമ്പോൾ ചിരിക്കാറില്ല. കൂടിയാൽ ഒന്ന് പുഞ്ചിരിക്കും.”

അതായിരിക്കും തൻ്റെ ഗേൾ ഫ്രണ്ട് തന്നെക്കാണുമ്പോൾ പുഞ്ചിരിക്കുന്നത്.”ജോർജ്‌കുട്ടി പറഞ്ഞു.

ഒറ്റയ്ക്ക് വർത്തമാനം പറഞ്ഞുകൊണ്ട് ജോർജ് വർഗീസ് വരുന്നതുകണ്ട്‌ ജോർജ് കുട്ടി ചോദിച്ചു,”എന്താ വർഗീസേ വട്ട് ആയോ?”.

“ഒന്നും പറയണ്ട, നാട്ടിൽ വോട്ട് ചെയ്യാൻ പോയിരുന്നു. അവിടെ നിന്നും വാങ്ങിയ സോപ്പ് ഉപയോഗിച്ച് പുതിയ ഷർട്ട് ഒന്ന് കഴുകി. ഇപ്പോൾ എല്ലാം ചെറുതായിപ്പോയി. ഭയങ്കര മുറുക്കം”.

“മണ്ടൻ,അതിന് വേറെ പണിയുണ്ട്.”

“എന്താ?”

“ആ സോപ്പ് ഉപയോഗിച്ച് താൻ ഒന്ന് കുളിച്ചാൽ പോരെ?”

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

കോവിഡ് സംബന്ധിച്ച് രാജ്യം വലിയ വെല്ലുവിളി നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരിട്ടതിൽ ഏറ്റവും മോശം സാഹചര്യമാണിത്. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നു. കൊവിഡ് നിയന്ത്രണത്തിൽ ചില സംസ്ഥാനങ്ങൾക്ക് വലിയ വീഴ്ച പറ്റി. പൊതുജനങ്ങളിൽ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു.
കണ്ടെയ്ൻറ്മെൻറ് സോണുകളുടെ എണ്ണം കൂട്ടണം. പരിശോധനകൾ കൂട്ടണം. രോഗികളിൽ ലക്ഷണങ്ങൾ കാണാത്തത് രണ്ടാം തരംഗത്തിൽ വലിയ വെല്ലുവിളിയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ നിയന്ത്രണ നടപടികൾ തുടങ്ങണം.
വാക്സിനേഷൻ പോലെ തന്നെ പ്രധാനമാണ് പരിശോധനയും. ആർടിപിസിആർ പരിശോധന കൂട്ടുമ്പോൾ രോഗബാധിതരുടെ എണ്ണവും കൂടാം. പക്ഷേ പതറേണ്ടതില്ല. രണ്ടാം തരംഗത്തെയും വരുതിയിലാക്കാമെന്ന ആത്മവിശ്വാസം വേണമെന്നുംമോദി വ്യക്തമാക്കി.

ന്യൂഡൽഹി : ഒമ്പതു വർഷം മുമ്പ് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഇറ്റാലിയൻ കപ്പലായ എന്റിക്ക ലെക്സിയിലെ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ബന്ധുക്കൾ നഷ്ടപരിഹാരത്തുക സ്വീകരിക്കാമെന്ന് സമ്മതിച്ചു. ഈ വിവരം സുപ്രീം കോടതിയെ കേരളം അറിയിച്ചു.

നാവികരുടെ വെടിയേറ്റ് മരണപ്പെട്ട മത്സ്യത്തൊഴിലാളികളായ ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാല് കോടി വീതമാണ് നഷ്ടപരിഹാരം ലഭിക്കുക, ഇവർ സഞ്ചരിച്ചിരുന്ന ബോട്ടിന്റെ ഉടമയായ ഫ്രഡിന് രണ്ട് കോടിയും ലഭിക്കും.

രണ്ട് ദിവസം മുൻപാണ് ഇറ്റാലിയൻ കപ്പലായ എന്റിക്ക ലെക്സിയിലെ നാവികർക്കെതിരായ നടപടികൾഎത്രയും വേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക്, അന്താരാഷ്ട്ര കോടതി ഉത്തരവ് പ്രകാരമുള്ള നഷ്ടപരിഹാരം കൈമാറിയെന്നും ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രപ്രശ്നമായതിനാൽ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ അപേക്ഷയിൽ പറഞ്ഞിരുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം അറിയിച്ചത്. കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും.

കേരളത്തിന് വേണ്ടി സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഇറ്റലി നൽകുന്ന നഷ്ടപരിഹാര തുക സ്വീകരിക്കാമെന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമസ്ഥനും സമ്മതിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്. നേരത്തേ കുടുംബാംഗങ്ങൾക്ക് 2.17 കോടിരൂപ നഷ്ടപരിഹാരമായി ലഭിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ പത്തുകോടി കൂടി നൽകുന്നത്.

Copyright © . All rights reserved