തൃശൂർ തോട്ടപ്പടി ദേശീയപാതയിൽ വോൾവോ ബസ് മറിഞ്ഞ് 19 പേർക്ക് പരുക്കേറ്റു. കൊച്ചി വൈറ്റിലയിൽ നിന്ന് ചെന്നൈയിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
രാത്രി പത്തരയോടെയായിരുന്നു അപകടം. കൊച്ചി വൈറ്റിലയിൽ നിന്ന് ചെന്നൈയിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
മുന്നിൽ പോയ ബൈക്കിൽ തട്ടാതിരിക്കാൻ വെട്ടിച്ചപ്പോൾ ഡിവൈഡറിൽ കയറി ബസ് മറിയുകയായിരുന്നു. 19 യാത്രക്കാർ ഉണ്ടായിരുന്നു. രണ്ട് സ്ത്രീകളുടെ തലയ്ക്ക് പരുക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
അപകടം നടന്നയുടൻ നാട്ടുകാർ ഇടപെട്ടു. യാത്രക്കാരെ പല വണ്ടികളിൽ ആശുപത്രിയിലേയ്‌ക്ക് മാറ്റിയത് നാട്ടുകാരാണ്. സ്ഥിരം അപകടമേഖലയാണിത്. കഴിഞ്ഞ ദിവസം ലോറി ഇവിടെ മറിഞ്ഞിരുന്നു. സംഭവസ്ഥലത്ത് മണ്ണുത്തി പൊലീസ് എത്തി ഗതാഗതം സാധാരണ നിലയിലാക്കി.
മലപ്പുറം: മലപ്പുറം പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കള് അറസ്റ്റില്‍. പന്താവൂര്‍ കാളാച്ചാല്‍ സ്വദേശി ഇര്‍ഷാദിനെയാണ് ആറു മാസം മുന്‍പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വട്ടംകുളം സ്വദേശികളായ എബിന്‍, അധികാരിപ്പടി ഹൗസില്‍ സുഭാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളും മരിച്ച ഇര്‍ഷാദും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇര്‍ഷാദിന്റെ മൃതദേഹം പ്രദേശത്തെ കിണറ്റില്‍ തള്ളിയതായാണ് സൂചന. മൃതദേഹം കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങി. സുഹൃത്തുക്കളായിരുന്ന മരിച്ച ഇര്‍ഷാദും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്വര്‍ണ വിഗ്രഹം തരാമെന്ന് പറഞ്ഞ് പ്രതികള്‍ ഇര്‍ഷാദില്‍ നിന്നും പണം വാങ്ങി. വിഗ്രഹം കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇര്‍ഷാദ് പണം തിരിച്ചു ചോദിച്ചു. അതോടെ കൊന്ന് കിണറ്റില്‍ തള്ളിയെന്നാണ് പ്രതികളുടെ കുറ്റസമ്മതം.
ഫൈസൽ നാലകത്ത്
ഗോപി സുന്ദറിന്റെ പുതു വർഷ സന്ദേശ ഗാനം പുറത്തിറങ്ങി. ” ന്യൂ ബിഗിനിങ്ങ്സ് ”എന്ന പേരിൽ ഉള്ള ഈ ആൽബം ഇരുൾ നിറഞ്ഞ ഇന്നലെകൾ മറന്നു കൊണ്ട് പ്രത്യാശയുടെ പുതുവർഷ സൂര്യ കിരണങ്ങൾ നമ്മുടെ മനസ്സുകളിൽ വെളിച്ചം നിറക്കട്ടെ എന്ന പ്രാർഥനയോടെയാണ് ഗോപി സുന്ദർ ഈ ആൽബം സമർപ്പിക്കുന്നത് .
പ്രശസ്ത പിന്നണി ഗായകൻ നിരഞ്ജ് സുരേഷ് (പൂമുത്തോളെ ഫെയിം) വരികൾ എഴുതിയ ഈ ഇംഗ്ലിഷ് ഗാനം പാടിയിരിക്കുന്നത് ദേശി രാഗ്,ഉണ്ണിശോ എന്നി ആൽബങ്ങളിലൂടെ പ്രശ്സ്തമായ മെറിൽ ആൻ മാത്യൂ ആണ്. ഗോപി സുന്ദറിൻ്റെ തന്നെ ക്രിസ്തുമസ് കരോൾ പാടിയ മെറിൽ വീണ്ടും ഗോപി സുന്ദർ മ്യൂസിക്ക് കമ്പനിക്ക് വേണ്ടി പാടുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. കൂടാതെ
ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും 62 വിവിധ രാജ്യങ്ങളിലെ ആളുകൾ സമാധാന സന്ദേശവുമായി ഒരേ മനസ്സോടെ പുതുവത്സര ആശംസകൾ ഈ ഗാനത്തിലൂടെ കൈമാറുന്നു എന്നതും ഈ ഗാനത്തിന്റെ മറ്റൊരു സവിശേഷതയാണ്.
അടിപൊളി രിതിയിൽ നിന്നു മാറി വെസ്റേറൺ ശൈലിയിൽ ആണ് ഗോപി സുന്ദർ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് . ഈ ഗാനത്തിൻ്റെ ക്രിയേറ്റീവ് ഹെഡ് യൂസഫ് ലെൻസ് മാൻ, ഡി ഒ പി നിതിൻ പി മോഹൻ , എഡിറ്റർ രഞ്ജിത്ത് ടച്ച് റിവർ , ക്രിയേറ്റിവ് സപ്പോർട്ട് ഷൈൻ റായമ്സ് ,ഫൈസൽ നാലകത്ത് ,ഷംസി തിരൂർ , ഷിഹാബ് അലി. ഇരുട്ടു വിണു കഴിഞ്ഞ ഒരു വർഷത്തിൻ്റെ വേദനകൾ മറന്നു , ലോകം മുഴുവൻ പുതുവത്സര സൂര്യന്റെ പോസിറ്റീവ് വെളിച്ചം നിറയട്ടെ എന്ന ആശയമാണ് ഗോപി സുന്ദറിൻ്റെ ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നത്. “ന്യൂ ബിഗിനിങ്ങ്സ് ” എന്ന ഈ ആൽബത്തിലൂടെ പുതുവർഷ പുലരിയുടെ നന്മ നിറഞ്ഞ ഒരു പ്രഭാതം നമുക്കും സ്വപ്നം കാണാം.
പ്രതിസന്ധികൾക്കിടയിലും തളരാതെ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയുമെന്ന ശുഭ ചിന്തകൾ നമ്മുടെ മനസ്സുകളിൽ വിരിയട്ടെ എന്ന ആശയമാണ് മെറിൽ ആൻ മാത്യു പാടിയ ഈ ഗാനം.. ഖത്തർ ദോഹയിലെ ബിർള പബ്ലിക് സ്കൂളിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിനി മെറിൽ കണ്ണൂർ ആലക്കോട് അറക്കൽ മനോജ് മാത്യു – നിഷ വർഗീസ് ദമ്പതികളുടെ പുത്രിയാണ് . ഗോപി സുന്ദർ മ്യൂസിക്ക് കമ്പനി ആണ് ” ന്യൂ ബിഗിനിങ്ങ്സ് ” ലോകത്തിന് സമർപ്പിക്കുന്നത്.
രാജു കാഞ്ഞിരങ്ങാട്
മഞ്ഞിന്റെ നനുത്ത കാലൊച്ച
അടുത്തു വരുന്നു
മൂർച്ഛിച്ച ശൈത്യം വാതിലിൽ
മുട്ടിവിളിക്കുന്നു
ഇന്ന്; ജനുവരി ഒന്ന്
പുതുവർഷത്തിന്റെ ജന്മദിനം
നെഞ്ചിലൊരു നെരിപ്പോടെരിയുമ്പോഴും
മഞ്ഞ് മുഖത്തു നോക്കി പുഞ്ചിരിക്കുന്നു
തരുക്കളുടെ തലമുടിയിൽ വിരൽ
കോർക്കുന്ന തണുപ്പ്
വാതായനത്തിന്റെ വിടവിലൂടെ
വാളലകു പോലെ ശിരസ്സിനുമേലെ
തൂങ്ങി നിൽക്കുന്നു
പോയ കാലത്തിന്റെ പായലുകൾ
ഓർമ്മകളിൽ കുഴഞ്ഞുമറിയുന്നു
പുതിയൊരു ജീവിതം,യിരമ്പിയെത്തുന്നു
മഞ്ഞിൻ പുകച്ചുരുളിനെ പ്രകാശിപ്പിച്ചുകൊണ്ട്
ചന്തമുളെളാരുസൂര്യൻ ചവോക്ക് ശിഖിരങ്ങൾക്കിടയിലൂടെ
ഒളിഞ്ഞു നോക്കുന്നു
തെരുവിന്റെ വിജനതകൾ ചലനാത്മകമാകുന്നു
പുതുവത്സരത്തിന് ആശംസയുമായി
പൂവുകൾ പുഞ്ചിരിക്കുന്നു
രാജു കാഞ്ഞിരങ്ങാട്
സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.
ഫോൺ :- 9495458138
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രിസ്റ്റോളിലെ പൊതുപരിപാടികളിൽ നിറസാന്നിധ്യമായിരുന്ന റേ തോമസിന് കണ്ണീരോടെ യു കെയിലെ മലയാളി സമൂഹം വിടനൽകി. ഇന്ന് ഒൻപത് മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഭാര്യയും മൂന്ന് മക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വീട്ടിലെ ചടങ്ങിൽ പങ്കെടുത്തത്. സ്റ്റാക്ക്പൂള്‍ റോഡിലുള്ള സെന്റ് തോമസ് മാര്‍ തോമ ചര്‍ച്ചിലാണ് പൊതുദർശനവും മൃത സംസ്കാര ശുശ്രൂഷകളും നടന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും വളരെയേറെപേർ പള്ളിയിലും സെമിത്തേരിയിലും പങ്കെടുത്തത് മലയാളി സമൂഹത്തിന് റേയോടുള്ള സ്നേഹത്തിൻെറ നേർക്കാഴ്ചയായി.
ക്യാൻസർ രോഗബാധിതനായ റേ തോമസ് കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയതിനിടയിലാണ് കൊറോണ വൈറസ് വില്ലനായി എത്തിയത്. ഏതാനും ദിവസങ്ങൾ വെൻറിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന റേ ഒടുവിൽ കോവിഡ് -19 ന്റെ രണ്ടാംവരവിൽ മരണത്തിന് കീഴടങ്ങി.
ബ്രിസ്റ്റോളിലെ മലയാളികളുടേതായ പൊതുപരിപാടികളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന റേ തോമസിന്റെ മടങ്ങി വരവിനായുള്ള പ്രാർത്ഥനയിൽ ആയിരുന്നു ബ്രിസ്റ്റോൾ മലയാളികൾ. ബ്രിസ്റ്റോൾ മലയാളികൾക്ക് റേയുടെ നേതൃത്വശേഷി ഒരു മുതൽക്കൂട്ടായിരുന്നെന്നും റേയുടെ നിര്യാണം ബ്രിസ്റ്റോളിലെ മലയാളി സമൂഹത്തിൽ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചതെന്നും സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു.റേ തോമസ് തിരുവല്ല നിരണം സ്വദേശിയാണ്. ഭാര്യ സിബില്‍ റേ സൗത്ത് മീഡ് ആശുപത്രിയിൽ ജോലി ചെയ്യുന്നു . യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ റെനീറ്റ, സ്‌റ്റെഫ്‌ന, റിയാന്‍ എന്നിവരാണ് മക്കൾ.
ദൃശ്യം 2 ഒടിടി പ്ളാറ്റ്ഫോമിൽ റിലീസിനൊരുങ്ങുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍.
മോഹൻലാൽ ആയാലും ആന്റണി പെരുമ്പാവൂരായാലും പേരുണ്ടാക്കിയത് തിയേറ്ററിൽ പടം റിലീസ് ചെയ്തിട്ടാണ്. ആ നന്ദി വേണ്ടേ അവർക്ക്. സാമ്പത്തികത്തിന്റെ പേരിൽ ആന്റണി പെരുമ്പാവൂർ ഒരിക്കലും ഇങ്ങനെ ചെയ്യില്ല. അതിനു പിന്നിൽ മറ്റു പല കാരണങ്ങളുമാണ്. റിപ്പോർട്ടർ ടിവിയുമായുളള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ആന്റണി പെരുമ്പാവൂർ പോലും കാണിക്കാത്ത ധൈര്യം ബാക്കിയുള്ളവർ എങ്ങനെ കാണിക്കുമെന്നും ലിബർട്ടി ബഷീർ ചോദിച്ചു.
കാർഡിഫിൽ താമസിക്കുന്ന ബിനു കുര്യാക്കോസിൻെറ വത്സല മാതാവ് മേരി കുര്യാക്കോസ് (75 ) നിര്യാതയായി. പരേത കിടങ്ങൂർ പാരിപ്പള്ളിൽ ( പറമ്പേട്ട് ) ബേബി യുടെ ഭാര്യയാണ്. മേരി കുര്യാക്കോസ് മോനിപ്പള്ളിൽ മുളക്കൽ കുടുംബാംഗമാണ്.
മക്കൾ : ബ്ലെസ്സി തങ്കച്ചൻ (കാർഡിഫ്), ബീന തങ്കച്ചൻ, ബിനു കുര്യാക്കോസ് (കാർഡിഫ്) മരുമക്കൾ : തങ്കച്ചൻ തയ്യിൽ കൂടലൂര് (കാർഡിഫ്), തങ്കച്ചൻ പുല്ലാട്ടുകുന്നേൽ ചെമ്പിളാവ്, ലിയ വിശാഖംതറ കുമരകം (കാർഡിഫ്)
ബിനു കുര്യാക്കോസിൻെറ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
മലയാളികളുടെ സ്വന്തം നടിയാണ് ഉര്‍വശി. മലയാളിയായ താരം തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളായ സുരരൈ പൊട്ര്, മൂക്കൂത്തി അമ്മന്‍ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഇപ്പോള്‍ വേണു നാഗവള്ളിയെ കുറിച്ച് ഉര്‍വശി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സിനിമയില്‍ തനിക്ക് ഏറെ ആത്മബന്ധമുള്ള വ്യക്തിയായിരുന്നു വേണുനാഗവള്ളിയെന്നാണ് ഉര്‍വശി പറയുന്നത്. തനിക്ക് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ വേണു നാഗവള്ളി താന്‍ മറ്റു സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്താല്‍ പിണങ്ങുന്ന സ്വഭാവമുണ്ടായിരുന്നുവെന്നും നടി പറഞ്ഞു. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഉര്‍വശി വേണു നാഗവള്ളിയെ കുറിച്ച് പറഞ്ഞത്.
ഉര്‍വശിയുടെ വാക്കുകള്‍ ഇങ്ങനെ,
വേണു അങ്കിള്‍ എനിക്ക് എല്ലാമായിരുന്നു. എനിക്ക് എന്റെ കുഞ്ഞിലെ തൊട്ടേ അങ്കിളിനെ അറിയാം. അമ്മയ്‌ക്കൊപ്പം ആകാശവാണിയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് അങ്കിള്‍ വീട്ടില്‍ വരുമായിരുന്നു. ഒരു ചേതക് സ്‌കൂട്ടറില്‍ സുന്ദരനായ വേണു അങ്കിള്‍ വീട്ടില്‍ വന്നിറങ്ങും. എന്നെയും കല്‍പ്പന ചേച്ചിയേയും ഇരുത്തി സ്‌കൂട്ടറില്‍ ഒന്ന് ചുറ്റിയടിച്ചിട്ടെ വേണു അങ്കിള്‍ തിരികെ പോകൂ അന്ന് മുതലേയുള്ള അടുപ്പമാണ്. പിന്നീട് ഞാന്‍ സിനിമയില്‍ വന്ന ശേഷം വേണു അങ്കിളിന്റെ മിക്ക സിനിമയിലും ഞാനായിരുന്നു നായിക. ചുരുക്കം ചില സിനിമകളില്‍ മാത്രമേ എനിക്ക് അഭിനയിക്കാന്‍ കഴിയാതിരിന്നിട്ടുള്ളൂ. ഞാന്‍ മറ്റൊരു സിനിമയ്ക്ക് ഡേറ്റ് കൊടുത്താല്‍ അദ്ദേഹം പിണങ്ങുമായിരുന്നു. സിനിമയില്‍ എത്ര കോടി രൂപ കൊടുത്താലും വിലയ്ക്ക് വാങ്ങാന്‍ കഴിയാത്ത ഒരു പ്രതിഭയായിരുന്നു അദ്ദേഹം. കോടി കണക്കിന് പൈസ കൊണ്ടുവച്ചിട്ടു ഒരു സിനിമ ചെയ്യണമെന്നു പറഞ്ഞാല്‍ ഞാന്‍ ഒന്ന് ആലോചിക്കട്ടെ ആദ്യം നിങ്ങള്‍ ഈ പൈസ എടുത്തോണ്ട് പൊയ്‌ക്കോളൂ എന്ന് പറയുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്. സിനിമയില്‍ അങ്ങനെയുള്ളവര്‍ വിരളമാണ്.
റിയാലിറ്റി ഷോകളിൽ കൂടി ജനശ്രദ്ധ പിടിച്ച് പറ്റിയ ഗായികയാണ് അമൃത സുരേഷ്, ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്. പിന്നീട് അമൃതയെ തേടി നിരവധി അവസരങ്ങൾ എത്തി.
പിന്നാലെ തമിഴ് നടൻ ബാലയുമായി വിവാഹം നടത്തുകയായിരുന്നു, ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം ആയിരുന്നു ഇവരുടേത്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് അമൃത വിവാഹ ബന്ധം വേർപ്പെടുത്തറിയാത്. വിവാഹ ബന്ധം വേർപ്പെടുത്തിയത് അമൃതക്ക് നേരെ ചില വിമർശനങ്ങൾ ഒക്കെ ഉണ്ടാക്കി. ബിഗ്‌ബോസിൽ അമൃതയും സഹോദരിയും എത്തിയത് വലിയ വാർത്ത ആയിരുന്നു. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്ളോഗും അമൃത ചെയ്യുന്നുണ്ട്. മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
അതേസമയം അമൃത പങ്കുവെച്ച ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ബിഗ് ബോസ് താരം ഗായകനും വോക്കലിസ്റ്റുമായ സാംസണ്‍ സില്‍വക്ക് ഒപ്പമുളള ഒരു വീഡിയോ ആണ് പോസ്റ്റ് ചെയ്തത്. വീഡിയോയ്ക്ക് ക്യാപ്ഷനായി ഞങ്ങടെ സംസണ്‍ എന്നായിരുന്നു ഗായിക കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് നടിയുടെ പോസ്റ്റിന് താഴെ എത്തിയത്. അമൃത ഇത്ര തരം താഴരുത്, ഒരു കോലം കണ്ടോ, ആ ബാല എത്ര ഭാഗ്യവാന്‍ ആണ് ഈ മാരണം തലയില്‍ നിന്ന് പോയതിന് ദൈവത്തോട് നന്ദി പറയണം ബാല എന്നൊക്കെയാണ് വിമര്‍ശകരുടെ കമന്‌റുകള്‍. ഇതിന് പ്രതികരണമൊന്നും ഗായികയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ലോകത്തെ മുപ്പതോളം നഗരങ്ങളിൽ ഒറ്റ രാത്രികൊണ്ട് ഉയർന്ന് പൊങ്ങിയ ലോഹത്തൂൺ ഇന്ത്യയിൽ കണ്ടെത്തി. അഹമ്മദാബാദിലാണ് ലോഹത്തൂൺ ഉയർന്നിരിക്കുന്നത്.
ആറ് അടി നീളമുള്ള ലോഹത്തൂൺ താൽതേജിലെ സിംഫണി പാർക്കിലാണ് കണ്ടെത്തിയിരിക്കുന്നത്. നിഗൂഢ ലോഹത്തൂൺ എന്നാണ് പ്രദേശവാസികൾ ഇതിന് നൽകിയിരിക്കുന്ന പേര്.
മണ്ണിൽ നിന്ന് ഉയർന്ന നിലയിലാണ് ലോഹത്തൂണെങ്കിലും ഭൂമി കുഴിച്ചതിന്റെ അടയാളങ്ങളൊന്നും ഇല്ല. വൈകീട്ട് ജോലി കഴിഞ്ഞ് പോകുന്നത് വരെ പാർക്കിൽ ഇത്തരമൊരു തൂൺ ഉണ്ടായിരുന്നില്ലെന്ന് പരിപാലകൻ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസം ജോലിക്കെത്തിയപ്പെഴാണ് ലോഹത്തൂൺ കാണുന്നത്.
ആദ്യം യൂടായിലാണ് ലോഹത്തൂൺ കണ്ടെത്തിയത്. പിന്നാലെ റൊമാനിയയിലും ലോഹത്തൂൺ കണ്ടെത്തി.