Latest News

തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 46 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 28 പേര്‍ക്കും, വയനാട് ജില്ലയില്‍ 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയില്‍ ജൂലൈ 16ന് മരണമടഞ്ഞ സിസ്റ്റര്‍ ക്ലെയറിന്റെ (73) പരിശോധനഫലവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ മരണം 43 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 170 പേര്‍ക്കും, കൊല്ലം ജില്ലയിലെ 71 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 38 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 29 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 22 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 15 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 11 പേര്‍ക്കും, വയനാട് ജില്ലയിലെ 7 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 4, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 3 വീതവും, കൊല്ലം, മലപ്പുറം ജില്ലകളിലെ 2 വീതവും, കോഴിക്കോട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 2 ബി.എസ്.എഫ് ജവാന്‍മാര്‍ക്കും (തിരുവനന്തപുരം, കൊല്ലം), തൃശൂര്‍ ജില്ലയിലെ 4 കെ.എസ്.സി. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 93 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 35 പേരുടെയും (പാലക്കാട് 1, കോഴിക്കോട് 2), കോട്ടയം ജില്ലയില്‍ നിന്നുള്ള 19 പേരുടെയും (പത്തനംതിട്ട 1, ഇടുക്കി 1), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 8 പേരുടെയും (ആലപ്പുഴ 1), കോഴിക്കോട് (പത്തനംതിട്ട 1), കണ്ണൂര്‍ (കോഴിക്കോട് 1) ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും (കൊല്ലം 1) പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 7611 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5618 പേര്‍ ഇതു വരെ കോവിഡില്‍ നിന്നും മുക്തി നേടി.
വിവിധ ജില്ലകളിലായി 1,65,233 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

നിരീക്ഷണത്തിലുള്ളവരില്‍ 1,57,523 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 7710 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 871 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,640 സാമ്പിളുകളാണ് പരിശോധിച്ചത്. റൊട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 5,46,000 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5969 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 98,115 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 94,016 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ തൃക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7, 8, 12, 13), പൂമംഗലം (2, 3), വള്ളത്തോള്‍ നഗര്‍ (10), വരവൂര്‍ (10, 11, 12), ചൂണ്ടല്‍ (5, 6, 7, 8), പഞ്ചാല്‍ (12, 13), കൊല്ലം ജില്ലയിലെ കരവാളൂര്‍ (എല്ലാ വാര്‍ഡുകളും), പനയം (എല്ലാ വാര്‍ഡുകളും), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), ചടയമംഗലം (എല്ലാ വാര്‍ഡുകളും), കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി (31, 33), കാഞ്ഞിരപ്പള്ളി (18), കോട്ടയം മുന്‍സിപ്പാലിറ്റി (46), എറണാകുളം ജില്ലയിലെ കാലടി (8), കുമ്പളം (2), തിരുവനന്തപുരം ജില്ലയിലെ കൊല്ലയില്‍ (9), നെല്ലനാട് (7), കണ്ണൂര്‍ ജില്ലയിലെ എരമം-കുറ്റൂര്‍ (11), വയനാട് ജില്ലയിലെ പടിഞ്ഞാറേത്തറ (1, 16), ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അന്നമനട (വാര്‍ഡ് 7,8) എന്ന പ്രദേശത്തെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 337 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ചേർത്തലയിൽ ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടാൻ നിർദ്ദേശം. അവശ്യ സാധന വിൽപ്പന കേന്ദ്രങ്ങളും, ബാങ്കുകളും ഉച്ചകഴിഞ്ഞ് 2 മണി വരെ പ്രവർത്തിപ്പിക്കാനും
ആലോചന.  മന്ത്രി പി. തിലോത്തമൻ്റെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും അപൂർവ ജീവിയെ കണ്ടെത്തി സിംഗപ്പൂർ ഗവേഷകർ. 14 കാലുകളുള്ള ഭീമൻ കടൽ പാറ്റയെയാണ് ഇവർ കണ്ടെത്തിയത്. 20 ഇഞ്ചോളം വലിപ്പമുള്ള കടൽ പാറ്റയെയാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. സിംഗപ്പൂർ നാഷണൽ യൂണിവാഴ്സിറ്റി നടത്തിയ ഒരു മറൈൻ സർവേയിലാണ് ഉൾക്കടലിൽ നിന്നും ഇതിനെ ലഭിച്ചത്. ‘ബതിനോമസ് രക്സാസ’ എന്നാണ് കടൽപാറ്റക്ക് നൽകിയ ശാസ്ത്രീയ നാമം.

14 ദിവസം നീണ്ട ഗവേഷകരുടെ യാത്രയിൽ 12,000 ഉൾക്കടൽ ജീവികളെ പഠനത്തിനായി ശേഖരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അക്കൂട്ടത്തിലാണ് ഗവേഷകരെ അമ്പരപ്പിച്ച് കടൽ പാറ്റ എത്തുന്നത്. ഈ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സംസ്ഥാനത്ത് സമ്പര്‍ക്കവ്യാപനം ശക്തമായതോടെ ആശങ്കയേറുകയാണ്. തീരപ്രദേശങ്ങളിലല്ലാതെ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് കോവിഡ് സമ്പര്‍ക്കവ്യാപനം കൂടുന്നുവെന്നാണ് കണക്കുകള്‍.

ചങ്ങനാശേരി, ഏറ്റുമാനൂർ മാര്‍ക്കറ്റുകളിൽ അതീവ ജാഗ്രത. ആന്റിജൻ പരിശോധനയിൽ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് അനൗദ്യോഗിക വിവരം. ഇരു സ്ഥലങ്ങളിലേയും മത്സ്യമാർക്കറ്റുകൾ അടഞ്ഞു കിടക്കുകയാണ്. ഏറ്റുമാനൂർ നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും നാളെ മുതൽ 26 വരെ അടച്ചിടാൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു.

ചങ്ങനാശേരി മാർക്കറ്റിലും ആന്റിജൻ പരിശോധന തുടരുന്നു. ചങ്ങനാശേരി നഗരത്തിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് കടകൾ പ്രവർത്തിക്കുന്നത്.
അതേസമയം, ജില്ലയിൽ നാല് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു.

ചങ്ങനാശേരി നഗരസഭ 31, 33 വാർഡുകൾ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 18–ാം വാർഡ്, കോട്ടയം മുൻസിപ്പാലിറ്റി 46–ാം വാർഡ് എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. മണർകാട് പഞ്ചായത്തിലെ 8–ാം വാർഡിനെ പട്ടികയിൽനിന്ന് ഒഴിവാക്കി. ജില്ലയിലാകെ 19 കണ്ടെയ്ൻമെന്റ് സോണുകളാണ് നിലവിലുള്ളത്.

കൊച്ചി മുളവുകാട് വഞ്ചി അപകടത്തിൽ രണ്ടു മരണം. ബന്ധുക്കളായ ആലുവ കണിയാംകുന്ന് സ്വദേശി സഞ്ജയ്, കലൂർ സ്വദേശിയായ അഭിഭാഷകൻ കെ.എൽ.ശ്യാം എന്നിവരാണ് മരിച്ചത്. ഇന്നലെയുണ്ടായ അപകടത്തിൽപ്പെട്ട ഇരുവരുടെയും മൃതദേഹം ഇന്നാണ് കണ്ടെത്തിയത്.
മുളവുകാട് സിസിലി ബോട്ടുജെട്ടിക്ക് സമീപം ഞായറാഴ്ച വൈകിട്ട് ആറരയ്ക്കാണ് അപകടം.

മുളവുകാടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ മൂന്നുപേരാണ് അപകടത്തിൽ പെട്ടത്. തുരുത്തു കാണാനിറങ്ങിയതായിരുന്നു ഇവർ. സുഹൃത്തിനെ തുരുത്തിൽ നിർത്തി വഞ്ചിയിൽ മൂവരും സിസിലി ജെട്ടി ഭാഗത്തേക്ക് മടങ്ങിവരുമ്പോഴാണ് വള്ളം മറിഞ്ഞത്. രാത്രി പത്തു വരെ തിരച്ചിൽ നടത്തിയെങ്കിലും മൃതദ്ദേഹം കണ്ടെത്താനായില്ല.

ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോൾ ആദ്യം സച്ചുവിന്റെ മൃതദേഹം കിട്ടി. ഉച്ചയോടെ നാവികസേനയും തിരച്ചിലിനെത്തി. തുടർന്നാണ് ശ്യാമിന്റെ മൃതദേഹം കണ്ടെത്തിയത്.

കോവിഡ് മാനദണ്ഡപ്രകാരം സുരക്ഷാ കിറ്റ് ധരിച്ചാണ് പൊലീസുകാർ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്. കോവിഡ് പരിശോധയ്ക്കുശേഷം പോസ്റ്റ്മോർട്ടം നടത്തും.

കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെയും അമ്മയെയും പ്രതി കൊന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതി ഇരയെയും അമ്മയെയും ട്രാക്റ്റര്‍ കയറ്റി കൊല്ലുകയായിരുന്നു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ അമാപൂരിലാണ് സംഭവം.

പെണ്‍കുട്ടിയും അമ്മയും ചന്തയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവേയാണ് കൊല നടന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കാസ്ഗഞ്ച് പോലീസ് സൂപ്രണ്ട് പറഞ്ഞു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് യാഷ് വീറിന്റെ പിതാവ് മഹാവീര്‍ രാജ്പുത്തിനെ കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മാവനെയും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്താണ് യാഷ് വീര്‍ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് പെണ്‍കുട്ടിയും അമ്മയും പോലീസില്‍ പരാതി നല്‍കിയത്. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജയിലിലായിരുന്ന യാഷ് വീറിന് അടുത്ത ദിവസമാണ് ജാമ്യം ലഭിച്ചത്. പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യാഷ് വീര്‍ എന്നയാളെ അറസ്റ്റ് ചെയ്യുകയും കൊലപാതകകേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

സ്വന്തം ലേഖകൻ

ലണ്ടൻ : ഓൺലൈനിൽ പേയ്‌മെന്റ് സംവിധാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയായ പേപാലും ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് തയ്യാറെടുക്കുന്നു . ലോകമെമ്പാടുമുള്ള 300 ദശലക്ഷത്തിലധികം വരുന്ന തങ്ങളുടെ ഉപഭോക്താക്കൾക്ക് ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുവാനുള്ള സൗകര്യം ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് പേപാൽ .  ഓൺലൈൻ പണമിടപാടുകളെ പിന്തുണയ്ക്കുകയും , പരമ്പരാഗത പേപ്പർ രീതികളായ ചെക്കുകൾ , മണി ഓർഡറുകൾ എന്നിവയ്ക്ക് പകരം ഇലക്ട്രോണിക് ബദലായി പ്രവർത്തിക്കുകയും ചെയ്യുന്ന കമ്പനിയാണ് പേപാൽ . 1998 ൽ കോൺഫിനിറ്റി എന്ന പേരിൽ സ്ഥാപിതമായ പേപാൽ അവസാനം 1.5 ബില്യൺ ഡോളർ വിലമതിക്കുന്ന ഇബേയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറിയിരുന്നു.

2020 മാർച്ചിൽ യൂറോപ്യൻ കമ്മീഷന് അയച്ച കത്തിൽ, തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ക്രിപ്‌റ്റോ കറൻസിയുടെ പ്രയോജനങ്ങൾ എത്തിക്കുന്നതിന് സജീവമായി പ്രവർത്തിക്കുകയാണെന്ന് പേപാൽ സ്ഥിരീകരിച്ചു . ക്രിപ്‌റ്റോ കറൻസികൾ നേരിട്ട് വാങ്ങാനും വിൽക്കാനും ഉപയോക്താക്കളെ ഉടൻ അനുവദിക്കുമെന്ന് പേപാൽ അറിയിച്ചു . കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്രിപ്റ്റോ അസറ്റ് വ്യവസായം ഗണ്യമായ വളർച്ച കൈവരിച്ചു . ക്രിപ്റ്റോ , ബ്ലോക്ക് ചെയിൻ , ഡിസ്ട്രിബ്യൂട്ട് ലെഡ്ജർ സ്പേസ് എന്നിവയിലെ ആഗോള സംഭവവികാസങ്ങൾ പേപാൽ നിരന്തരം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്നു.

ക്രിപ്‌റ്റോകറൻസിയുടെ പ്രയോജനങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിന് വ്യക്തവും ഏകപക്ഷീയവുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമായ കത്തിലൂടെ പേപാൽ അറിയിച്ചു . ബ്ലോക്ക് ചെയിനിനെയും ക്രിപ്റ്റോകറൻസിയെയും കുറിച്ച് പഠിക്കുന്നതിനായി 2019 ജൂണിൽ ഫേസ്ബുക്കിന്റെ ലിബ്ര അസോസിയേഷനിൽ അംഗമായ പേപാൽ കഴിഞ്ഞ വർഷം മുതൽ തന്നെ ക്രിപ്റ്റോ വികസനം ആരംഭിച്ചതായി പറയുന്നു.

ലോകമെമ്പാടും 300 ദശലക്ഷത്തിലധികം ആക്റ്റീവ് അക്കൗണ്ടുകൾ ഉള്ള പേപാലിലേയ്ക്ക് ഓരോ വർഷവും ലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കളാണ് ചേരുന്നത് . ക്രിപ്റ്റോയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്ക് കമ്മീഷൻ വ്യക്തമായ നിർവചനങ്ങൾ നൽകണമെന്ന് കമ്പനി ആവശ്യപ്പെട്ടു . ക്രിപ്റ്റോ എക്സ്ചേഞ്ചുകളിൽ പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനുമുള്ള മാർഗ്ഗമായി ഉപഭോക്താക്കൾക്ക് പേപാൽ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും . പേപാലിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ പേയ്‌മെന്റ് സേവനമായ വെൻമോയും ക്രിപ്‌റ്റോയുടെ നേരിട്ടുള്ള വാങ്ങലും വിൽപ്പനയും ഉടൻ സാധ്യമാക്കുമെന്ന് കഴിഞ്ഞ മാസമാണ് അറിയിച്ചത് . ക്രിപ്റ്റോ കറൻസികൾക്ക് ദിനംപ്രതി സ്വീകാര്യത ഏറി വരുന്നു എന്നാണ് ബിസ്സിനസ് ലോകത്ത് നിന്ന് വരുന്ന വാർത്തകൾ നൽകുന്നത്

ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി )  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

ന്യൂജേഴ്സി: പ്രവാസികളുടെ ആശങ്കകൾ അകറ്റുമെന്നും രാഷ്ട്ര നിർമ്മാണത്തിൽ പ്രവാസികൾ നല്കുന്ന സംഭാവനകൾ മഹത്തരമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സംഘടനകളുടെ അതിര്‍ത്തി വരമ്പുകള്‍ ഭേദിച്ചു കാനഡയിലെയും അമേരിക്കയിലെയും മലയാളികളുമായി സംവദിക്കുകയായിരുന്നു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രസ്തുത മീറ്റിങ്ങില്‍ 11-ാം കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ ഗവർണർ ഉദ്ഘാടനം ചെയ്തു.

കാനഡയിലെയും യുഎസ്എയിലെയും പ്രമുഖ രാഷ്ട്രീയ ,സാംസ്കാരിക,സമുദായിക, സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു. ഈ പരിപാടിയുടെ വിജയത്തിനായി കാനഡയിലും അമേരിക്കയിലുമായി കോർഡിനേഷർ കമ്മിറ്റികൾ അഹോരാത്രം പ്രവർത്തിച്ചു. ഫൊക്കാന മുൻ പ്രസിഡണ്ട് ജോൺ പി ജോൺ, ടോറോന്റോ മലയാളീ സമാജം പ്രസിഡണ്ട് സാബു കാട്ടുകുടി , മിസ്സിസ്സാഗ കേരളം അസോസിയേഷൻ പ്രസിഡണ്ട് പ്രസാദ് നായർ ,ഹാമിൽട്ടൺ മലയാളി സമാജം പ്രസിഡണ്ട് ഷാജി കുര്യൻ, KCABC പ്രസിഡന്റ് രാജശ്രീ നായർ, ഓർമ്മ പ്രസിഡന്റ് അജു ഫിലിപ്പ് , ലോമ പ്രസിഡന്റ് ജോജി തോമസ് ,നയാഗ്ര മലയാളി അസോസിയേഷൻ പ്രസിഡന്റ് മനോജ് ഇടമന, ട്രക്കേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് സോമോൻ സഖറിയ, അനീഷ് മാവേലിക്കര, എബ്രഹാം ഐസക്ക് MCAC , ലിജു രാമചന്ദ്രൻ , പ്രവീൺ വർക്കി , രമേശ് നായർ മോണ്ട്രിയൽ , മനോജ് കരാത്ത , ബിനു ജോഷ്വാ ബ്രാംപ്ടൻ മലയാളി സമാജം, മോൻസി തോമസ് കനേഡിയൻ ലയൺസ്‌, സഞ്ജയ് മോഹൻ, യോഗേഷ് കുമാർ തുടങ്ങിയവരടങ്ങിയതായിരുന്നു കാനഡയിൽ നിന്നുള്ള കോ ഓർഡിനേഷൻ കമ്മറ്റി.

സജിമോൻ ആന്‍റണി, ഫിലിപ്പോസ് ഫിലിപ്പ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ നേതാക്കന്മാരായ ബിജു ജോൺ, ഡോ. കല ഷാഹി, പ്രവീൺ തോമസ്, വിപിൻ രാജ്, സണ്ണി മറ്റമന, ചാക്കോ കുര്യൻ, വർഗീസ് ജേക്കബ്, തോമസ് തോമസ്, തോമസ് കൂവളളൂർ, മാത്യു ചാക്കോ, ഗാർസിയ മരിയ ജോസഫ്, ജെയ്‌ബു മാത്യു, കിഷോർ പീറ്റർ, ഷാജി വർഗീസ്, ടോമി അമ്പേനാട്ട്, ഡോ. മാത്യു വർഗീസ്, സജി എം. പോത്തൻ, ആന്‍റോ കവളക്കൽ, ജീമോൻ വർഗീസ്‌, ലെജി പട്ടരുമഠം, ഏബ്രഹാം എം. പോത്തൻ, സജി കരിമ്പന്നൂർ, ഗീത വർഗീസ്, ബിനു ചിലമ്പത്ത്, അജിത്ത് കൊച്ചുകുടിയിൽ, സാജൻ കുര്യൻ, സ്റ്റീഫൻ കിഴക്കേക്കുറ്റ്, ജോൺ കല്ലോലിക്കൽ തുടങ്ങിയവരടങ്ങിയതായിരുന്നു അമേരിക്കയിൽ നിന്നുള്ള കോഓർഡിനേഷൻ കമ്മിറ്റി എന്ന് പ്രോഗ്രാം ഓർഗനൈസർമാരായ കുര്യൻ പ്രക്കാനം, പോൾ കറുകപ്പള്ളിൽ അറിയിച്ചു.

കേരളത്തിൽ നിന്നും പ്രത്യക ക്ഷണിതാവായി യു.ആർ.എഫ് വേൾഡ് റിക്കോർഡ് ഏഷ്യൻ ജൂറിയും കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളി ഓവർസീസ് മീഡിയ കോർഡിനേറ്റർ കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുളയും ഓൺലൈൻ വീഡിയോ കോൺഫ്രൻസിൽ ചേർന്നു.

ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നരേന്‍ ശ്രദ്ധ നേടിയത്. അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കൂത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. സഹനടനായി അരങ്ങേറിയ സുനില്‍ പിന്നീട് നായകനായി മാറുകയായിരുന്നു. അച്ചുവിന്റെ അമ്മ, റോബിന്‍ഹുഡ്, മിന്നാമിന്നിക്കൂട്ടം, അയാളും ഞാനും തമ്മില്‍ , ക്ലാസ്‌മേറ്റ്‌സ്, ഒടിയന്‍, കൈദി തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു.

തമിഴകത്ത് തുടക്കം കുറിച്ചതോടെയായിരുന്നു സുനില്‍ എന്ന പേര് മാറ്റിയത്. ചെന്നൈ അഡയാറിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഛായാഗ്രാഹണം പൂര്‍ത്തിയാക്കിയ നരേന്‍ രാജീവ് മേനൊനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അഭിനയമോഹം ആ സമയത്തും മനസ്സിലുണ്ടായിരുന്നു. നിഴല്‍ക്കൂത്തിലെ തുടങ്ങിയ സിനിമാജീവിതം കൈദിയിലെത്തി നില്‍ക്കുകയാണ്. ഭാര്യയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മഞ്ജുവിന് നരേന്റെ ആശംസ

ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ തനിക്കൊപ്പം നില്‍ക്കുന്നതിന് മഞ്ജുവിനോട് നന്ദി പറഞ്ഞായിരുന്നു നരേന്‍ എത്തിയത്. അത്ര മനോഹരമല്ലാത്ത അനുഭവത്തിലൂടെ വരെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. മികച്ച സമയം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന പ്രതീക്ഷയോടെ പരസ്പരം സ്‌നേഹിച്ച് നമുക്ക് മുന്നേറാം. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ് എന്ന് പറഞ്ഞായിരുന്നു നരേന്‍ എത്തിയത്. ജയസൂര്യ, ഇന്ദ്രജിത്ത്, സംവൃത, സരിത ജയസൂര്യ, മുന്ന തുടങ്ങിയവരെല്ലാം മഞ്ജുവിന് പിറന്നാളാശംസ അറിയിച്ചിരുന്നു. ഇവരോടെല്ലാം മഞ്ജു തന്നെയായിരുന്നു നന്ദി പറഞ്ഞത്.

അഭിമുഖത്തിലൂടെ പരിചയപ്പെട്ടവര്‍

2007ലായിരുന്നു നരേനും മഞ്ജു ഹരിദാസും വിവാഹിതരായത്. ടെലിവിഷന്‍ അവതാരകയായ മഞ്ജുവും നരേനും ആദ്യമായി കണ്ടുമുട്ടിയത് 2005ലായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ ജൂനിയറും മഞ്ജു അവതരിപ്പിച്ചിരുന്നു. ചാനലില്‍ ഓണ്‍ലൈന്‍ പ്രൊഡ്യൂസറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു നരേനെ കണ്ടുമുട്ടിയത്്. അഭിമുഖത്തിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച. അച്ചുവിന്റെ അമ്മ സിനിമയ്ക്ക് ശേഷമായിരുന്നു ആ കൂടിക്കാഴ്ച. അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും.

പഠനത്തിന് ശേഷം

സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയാണെന്നറിഞ്ഞപ്പോള്‍ത്തന്നെ ഇരുവരും ഇതേക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു. വിവാഹത്തിന് ഇരുകുടുംബങ്ങളും സമ്മതിച്ചിരുന്നു. മഞ്ജുവിന്‍രെ പഠനം കഴിഞ്ഞതിന് ശേഷം മതി വിവാഹമെന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ഇവരുടെ വിവാഹം നടത്തിയത്.

മകളുടെ വരവ്

വിവാഹശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇരുവരും എത്തിയിരുന്നു. മകളായ തന്മയയുടെ വിശേഷങ്ങള്‍ നേരത്തെ വൈറലായി മാറിയിരുന്നു. ലോക് ഡൗണ്‍ സമയമായതിനാല്‍ മകള്‍ക്കൊപ്പമിരുന്ന് ചെസ് കളിക്കുന്നതിന്റെ വിശേഷമായിരുന്നു നരേന്‍ പങ്കുവെച്ചത്. സിനിമയില്ലാതെ വീട്ടില്‍ ഇരിക്കുമ്പോഴും നിനക്ക് ചെക്ക് കിട്ടുന്നുണ്ടല്ലോയെന്നായിരുന്നു ജയസൂര്യ പറഞ്ഞത്.

നവി മുംബൈയില്‍ ക്വാറന്‍റീനില്‍ കഴിയുന്ന വീട്ടമ്മയെ പീഡിപ്പിച്ചു. പ്രതിയായ 25ുകാരന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തില്ല. പീഡനത്തിനിരയായ നാല്‍പ്പതുകാരിയുടെ പരിശോധനാഫലം വന്നിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പതിനഞ്ച് നിലയുള്ള ഫ്ലാറ്റ് സമുച്ചയത്തിന്‍റെ രണ്ടാം നിലയിലാണ് പ്രതിയുടെ താമസം. അഞ്ചാംനിലയിലെ ഫ്ലാറ്റില്‍ ക്വാറന്‍റീനില്‍ കഴിയുന്ന വീട്ടമ്മയുടെ ഫ്ലാറ്റിലേക്ക് പ്രതിയായ യുവാവ് കടന്നുചെന്നു. ഡോക്ടര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് പീഡനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് പരിശോ‌ധനയ്ക്ക‍ത്തിയ നഴ്‍സിനോട് വീട്ടമ്മ പീഡനവിവരം വെളിപ്പെടുത്തി. നഴ‍്‍സ് പൊലീസില്‍ അറിയിക്കുകയായിരുന്നു.

ബലാല്‍സംഗം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീങ്ങനെ ഇന്ത്യന്‍ ശിക്ഷാനിയമം 376,354 വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തി. ഷോപ്പിങ് മാളില്‍ ജോലിക്കാരനായിരുന്നു പ്രതിയെന്നാണ് നവി മുംബൈ പൊലീസ് അറിയിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗിയായ പ്രതി പൊലീസ് നിരീക്ഷണത്തിലാണ്.

മേ​ഘ​ക്കൂ​ട്ടം​പോ​ൽ പ​റ​ന്നി​റ​ങ്ങു​ന്ന കോ​ട​മ​ഞ്ഞും ചാ​റ്റ​ൽ മ​ഴ​യും ഒ​രു​പോ​ലെ അ​നു​ഭ​വ​വേദ്യ​മാ​കു​ന്ന കു​ട്ടി​ക്കാ​ന​ത്ത് ഇ​പ്പോ​ഴി​താ നീ​ല​ക്കു​റി​ഞ്ഞി​യും. തെ​ന്ന​ലി​നു താ​രാ​ട്ടാ​യി ചാ​ഞ്ചാ​ടു​ന്ന നീ​ല​ക്കു​റി​ഞ്ഞി പൂ​ക്ക​ൾ കു​രി​ശു​മ​ല​യി​ൽ പ​റു​ദീ​സ​യൊ​രു​ക്കി​യി​രി​ക്കു​ന്നു.

മൂ​ന്നാ​ർ, നീ​ല​ഗി​രിക്കു​ന്നു​ക​ളി​ൽ 12 വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം വി​രി​യു​ന്ന നീ​ല​ക്കു​റി​ഞ്ഞി​യു​ടെ പ​ല ഉ​പ​വി​ഭാ​ഗ​ങ്ങ​ളാ​ണ് കു​ട്ടി​ക്കാ​നം കു​രി​ശു​മ​ല​യി​ൽ ഇ​പ്പോ​ൾ വ​സ​ന്തം വി​രി​യി​ക്കു​ന്ന​ത്.  കു​ട്ടി​ക്കാ​ന​ത്തുനി​ന്നു ക​ട്ട​പ്പ​ന റൂ​ട്ടി​ൽ അ​ര​ കി​ലോ​മീ​റ്റ​ർ പി​ന്നി​ടു​ന്പോ​ൾ ഉ​റു​ന്പി​ക്ക​ര​യ്ക്ക് പോ​കു​ന്ന വ​ഴി ആ​ഷ്‌​ലി​എ​സ്റ്റേ​റ്റ് റോ​ഡി​ലൂ​ടെ ര​ണ്ടു കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്താ​ൽ കു​രി​ശു​മ​ല​യു​ടെ അ​ടി​വാ​ര​ത്ത് എ​ത്താം.

ഇ​വി​ടെ​ത്തു​ന്പോ​ൾത​ന്നെ ഹ​രി​താ​ഭ​മാ​ർ​ന്ന മ​ല​നി​ര​ക​ളെ തൊ​ട്ടു​ത​ലോ​ടി മേ​ഘ ക്കൂട്ട​ങ്ങ​ൾ ഒ​ഴു​കി ന​ട​ക്കു​ന്ന കാ​ഴ്ച​ക​ൾ കാ​ണാം. ഏ​ക്ക​റു​ക​ണ​ക്കി​നു നീ​ണ്ടു​കി​ട​ക്കു​ന്ന മ​ല​ക​ളി​ലാ​ണ് നീ​ല​ക്കു​റി​ഞ്ഞി പീ​ലി​വി​രി​ച്ചി​രി​ക്കു​ന്ന​ത്.ലോക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷിച്ച് അ​ധി​കം ആ​ളു​ക​ൾ കു​രി​ശു മ​ല​യി​ലേ​ക്കെ​ത്തു​ന്നി​ല്ല.

സ​മു​ദ്ര നി​ര​പ്പി​ൽ നി​ന്നും 3800 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥിതി ചെ​യ്യു​ന്ന കു​രി​ശു​മ​ല​യി​ലെ പ്ര​ഭാ​ത കാ​ഴ്ച​ക​ളും സു​ന്ദ​ര​മാ​ണ്. കോ​ട​മ​ഞ്ഞ് മാ​റി തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​ണെ​ങ്കി​ൽ കൊ​ടി​കു​ത്തി മു​ത​ൽ കു​ട്ടി​ക്കാ​നം​വ​രെ വ​ള​ഞ്ഞു പു​ള​ഞ്ഞു കി​ട​ക്കു​ന്ന കെ​കെ റോ​ഡും പാ​ഞ്ചാ​ലി​മേ​ടും വാ​ഗ​മ​ണ്‍ കു​രി​ശു​മ​ല​യും പ​രു​ന്തുംപാ​റ​യും ഏ​ന്ത​യാ​ർ, മു​ണ്ട​ക്ക​യം. കാ​ഞ്ഞി​ര​പ്പ​ള്ളി, പൊ​ൻ​കു​ന്നം തു​ട​ങ്ങി​യ ചെ​റു​പ​ട്ട​ണ​ങ്ങ​ളു​ടെ വി​ദൂ​ര ദൃ​ശ്യ​വും ഇ​വി​ടെ കാ​ണാം.

Copyright © . All rights reserved