Latest News

അമേരിക്കയെ ഭസ്മമാക്കാന്‍ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാസിറ്റിക് മിസൈലുമായി ചൈന.ഡി.എഫ്-41 എന്ന പേരുള്ള മിസൈല്‍ ലോകത്തിലെ ഉഗ്ര ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണെന്നാണ് റിപ്പോര്‍ട്ട്.

ഒരേസമയം 10 പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ പ്രഹരണ പരിധി 15000 കിലോമീറ്ററാണ്. നിലവില്‍ ഇത്രയും പ്രഹരണശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകള്‍ ഒരു ലോകരാജ്യങ്ങളുടേയും പക്കലില്ല.

മാവോ സേ തുങ്ങിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ അധികാരം പിടിച്ചതിന്റെ 70-ാം വാര്‍ഷികത്തില്‍ നടത്തിയ ദേശീയ ദിന പരേഡിലാണ് തങ്ങളുടെ പുതിയ ആയുധം ചൈന ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

ഒരുലക്ഷം സൈനികര്‍ അണിനിരന്ന പരേഡിന് അകമ്പടിയായി 160 സൈനിക വിമാനങ്ങള്‍, 580 മിലിട്ടറി ഉപകരണങ്ങള്‍, 59 സൈനിക ബാന്‍ഡുകള്‍ എന്നിവയും ഉണ്ടായിരുന്നു. ദേശീയ ദിന പരേഡില്‍ ടാങ്കുകളും കവചിത വാഹനങ്ങളും തദ്ദേശിയമായി വികസിപ്പിച്ച സൂപ്പര്‍സോണിക് ഡ്രോണുകളും ചൈന പ്രദര്‍ശിപ്പിച്ചു.

തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മല്‍സരിക്കുമെന്ന് ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍. പ്രവര്‍ത്തകരുടെ ആഗ്രഹപ്രകാരം മല്‍സരിക്കാന്‍ തയാറെടുത്തിരുന്നുവെന്നും സീറ്റ് കിട്ടാത്തതില്‍ വിഷമമില്ലെന്നും കുമ്മനം പറഞ്ഞു.വ്യക്തിപരമായി ഒരു താല്‍പര്യവുമില്ലെന്നും അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണം നേടുകയാണ് ലക്ഷ്യമെന്നും കുമ്മനം വ്യക്തമാക്കി.

ഇതിനിടെ വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി പാലമെന്ററി ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുക്കുന്നതിനു മുന്നേ ഒ.രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞത് ശരിയായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.

രാജഗോപാലിനെ വേദിയിലിരുത്തി പേരെടുത്ത് പറയാതെയായിരുന്നു ശ്രീധരന്‍പിള്ള ഇക്കാര്യം പറഞ്ഞത്. വട്ടിയൂര്‍ കാവില്‍ ബിജെപി മത്സരിക്കുമെന്നും കുമ്മനം രാജശേഖരനാണ് സ്ഥാനാര്‍ഥിയെന്നുമായിരുന്നു രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ ഈ അറിയിപ്പ് വന്ന് 24 മണിക്കൂറിനകം മണ്ഡലത്തില്‍ കുമ്മനത്തിന് പകരം ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ എസ്.സുരേഷിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം രാജ്യം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ബാപ്പുവിന്റെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. ഭജന്‍ പാടിക്കൊണ്ടിരുന്ന സംഘത്തോടൊപ്പം അല്‍പസമയം ഇരിക്കുകയും ചെയ്തു.

”സ്‌നേഹത്തോടെ ബാപ്പുവിന് ആദരം. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ഞങ്ങള്‍ മാനവികതയ്ക്ക് മഹാത്മാ ഗാന്ധി നല്‍കിയ സംഭാവനകള്‍ക്ക് എന്നും കടപ്പെട്ടവരാണ്. അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സത്യമാക്കാന്‍ ഇനിയും കഠിനാധ്വാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഒരു പുതിയ ലോകം കെട്ടിപ്പടുക്കുമെന്നും”, എന്ന് രാജ്ഘട്ടിലെത്തും മുന്‍പ് മോദി ട്വീറ്റ് ചെയ്തിരുന്നു.

കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയും, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും, സ്പീക്കര്‍ ഓം ബിര്‍ളയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, വി മുരളീധരന്‍ എന്നിവരും പുഷ്പാര്‍ച്ചന നടത്താനെത്തി. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി എന്നിവരുമെത്തി.

പാര്‍ലമെന്റിലും ഗാന്ധിജിയെ സ്മരിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ നടക്കും. രാവിലെ 9.30-ന് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഇന്ന് വൈകിട്ട് സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. രാജ്യത്തെ വെളിയിട വിസര്‍ജന വിമുക്തമായി പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും.

രണ്ടാം ക്ലാസിലേയ്ക്ക് പോകേണ്ടിയിരുന്ന ഏഴ് വയസുകാരനെ ക്ലാസ് തുടങ്ങുന്നതിന്റെ തലേദിവസമാണ് യുഎസിലെ മിസൂറി സംസ്ഥാനത്തുള്ള സെന്റ് ലൂയിസില്‍ വെടി വച്ച് കൊന്നത്. സേവിയര്‍ ഉസാംഗ എന്ന ഏഴ് വയസുകാരനാണ് വീടിന് പുറത്ത് നടന്ന, ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. Xavier Benjamin Jacobi Usanga

സഹോദരിമാരായ ട്രിനിറ്റിയ്ക്കും (10) ഏഞ്ചലിനും (12) ഒപ്പം അയല്‍വീട്ടില്‍ നിന്ന് വീട്ടിലേയ്ക്ക് മടങ്ങിയതായിരുന്നു സേവ്യര്‍. വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോളാണ് വെടിയൊച്ച കേട്ടത്. പെണ്‍കുട്ടികള്‍ വീടിനകത്തേയ്ക്ക് ഓടിക്കയറി. സേവ്യര്‍ തങ്ങള്‍ക്കൊപ്പമില്ല എന്ന് അപ്പോളാണ് അവര്‍ ശ്രദ്ധിച്ചത്. കുറ്റിച്ചെടിയുടെ അടിയിലാണ് സേവ്യറുടെ മൃതദേഹം കിടന്നിരുന്നത്.

സെന്റ് ലൂയിസ് നഗരത്തില്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇതുവരെ കൊല്ലപ്പെട്ടത് കറുത്ത വര്‍ഗക്കാരായ 13 കുട്ടികളാണ് ഇത്തരത്തില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നത് വെളുത്ത വര്‍ഗക്കാരാണെങ്കില്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടുമായിരുന്നു എന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു. കറുത്തവര്‍ഗക്കാരായ പല മാതാപിതാക്കളും കുട്ടികളെ പുറത്തുവിടാന്‍ ധൈര്യപ്പെടുന്നില്ല. രണ്ട് വയസ് പ്രായമുള്ള കെയ്ഡന്‍ ജോണ്‍സണ്‍ മുതലുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. കെയ്ഡനേയും അമ്മ ട്രിനിറ്റി റിലേയേയും വീട്ടില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് മേയിലാണ്.

 

യുഎസിന്റെ വെടിവയ്പ് കൊലകളുടെ തലസ്ഥാനമെന്ന കുപ്രസിദ്ധി നേടിയിരിക്കുകയാണ് സെന്റ് ലൂയിസ്. 2014 മുതലുള്ള കണക്കെടുത്താല്‍ ഇക്കാര്യത്തില്‍ യുഎസിലെ മറ്റേത് നഗരങ്ങളേക്കാളും മുന്നില്‍. അക്രമത്തിനിരയായി കൊല്ലപ്പെടുന്നവരില്‍ കൂടുതലും കറുത്ത വര്‍ഗക്കാര്‍. ഈ വര്‍ഷം 13 കുട്ടികള്‍ തോക്കിനിരയായിരിക്കുന്നു. പൊലീസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. തോക്കുകള്‍ വളരെ എളുപത്തില്‍ ലഭ്യമാകുന്ന അവസ്ഥ തുടരുകയാണ്.

 

യുവാക്കളുടെ പോക്കറ്റില്‍ പേഴ്‌സിനേക്കാള്‍ സാധാരണയായി തോക്ക് കാണുന്ന അവസ്ഥയാണുള്ളത് എന്ന് എന്‍ജിഒ പ്രവര്‍ത്തകനായ ജയിംസ് ക്ലാര്‍ക്ക് ഗാര്‍ഡിയനോട് പറഞ്ഞു. തൊഴിലില്ലായ്മയും ദാരിദ്ര്യവും മയക്കുമരുന്നിന് അടിപ്പെടുന്ന യുവത്വവും അടക്കമുള്ള പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യപ്പെടുന്നില്ല. എന്തുകൊണ്ട് ഈ തോക്ക് ഭീകരത ഇല്ലാതാക്കാന്‍ കഴിയുന്നില്ല എന്ന പ്രശ്‌നം അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട് എന്ന് പറയുന്നു സെന്റ് ലൂയിസ് സിറ്റി സര്‍ക്യൂട്ട് അറ്റോണിയും നഗരത്തിലെ കറുത്ത വര്‍ഗക്കാരിയായ ആദ്യ അഭിഭാഷകയുമായ കിം ഗാര്‍ഡനര്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മിസൂറി സംസ്ഥാനം തോക്ക് നിയമങ്ങള്‍ കൂടുതല്‍ ഉദാരമാക്കുകയാണുണ്ടായത്. 19 വയസുള്ളയാള്‍ക്ക് തോക്ക് ലൈസന്‍ ലഭിക്കുമെന്നായി. ഉപയോഗിക്കാന്‍ പരിശീലനമോ പെര്‍മിറ്റുകളോ വേണ്ടെന്നായി. ഇത് ആറ് വര്‍ഷത്തിനിടെ വെടിവയ്പ് കൊലകളില്‍ 16 ശതമാനം വര്‍ദ്ധനവാണുണ്ടാക്കിയത്.

സർക്കാർ അനുവദിച്ച സമയം അവസാനിക്കുന്നു. ഫ്ലാറ്റ് ഉടമകൾക്ക്‌ വരുന്ന ഓരോ മണിക്കൂറും വിലപ്പെട്ടതാണ്. വർഷങ്ങളായി താമസിക്കുന്ന ഇടങ്ങളിൽ നിന്ന് എല്ലാം വാരിപ്പെറുക്കി മാറണം. അൻപതിൽ താഴെ കുടുംബങ്ങൾ മാത്രം ആണ് ഇതുവരെ ഫ്ലാറ്റുകൾ ഒഴിഞ്ഞിരിക്കുന്നത്.താത്കാലികമായി പുനഃസ്ഥാപിച്ച വെള്ളവും വൈദ്യതിയും നാളെ വിച്ഛേദിക്കും. ഭൂരിപക്ഷം താമസക്കാരും വീട്ടുസാധനങ്ങൾ പോലും ഇതുവരെ മാറ്റിതീർന്നിട്ടില്ല. താൽക്കാലിക പുനരധിവാസം അവശ്യമുള്ളവർ ആണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

പലർക്കും ഇപ്പോഴും താമസ സൗകര്യം ലഭിച്ചിട്ടില്ല. കുട്ടികളുടെ പഠനം പോലും മുടങ്ങുന്ന അവസ്ഥയിൽ ആണ് ഓരോ കുടുംബവും. പല ഫ്ളാറ്റുകളിലും പകുതി സാധങ്ങൾ പോലും മാറ്റി തുടങ്ങിയിട്ടില്ല. വിലകൂടിയ ഇലക്ട്രോണിക് ഉപകാരങ്ങളും, കട്ടിലും, കിടക്കയുമൊക്കെ കേടുപാടുകൾ കൂടാതെ പാക്ക് ചെയ്തു മാറ്റുന്നതിനുള്ള കഷ്ടപ്പാട് തുടരുകയാണ്.

നാളെ വൈകീട്ടോടെ 4 ഫ്ലാറ്റുകളിലും താത്കാലികമായി പുനഃസ്ഥാപിച്ച വെള്ളവും വൈദ്യുതിയും വിച്ഛേദിക്കും. ഇതോടെ ലിഫ്റ്റുകൾ അടക്കം ഒന്നും പ്രവർത്തിക്കില്ല. മുകളിലെ നിലകളിൽ നിന്ന് സാധനങ്ങൾ താഴെ ഇറക്കുന്നത് ദുഷ്കരമാകും.

ഒഴിയാം എന്ന് സമ്മതിച്ചതാണെന്നും സർക്കാർ മാനുഷിക പരിഗണന നൽകണം എന്നുമാണ് ഫ്ലാറ്റ് ഉടമകൾ പറയുന്നത്. അതിനിടെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നതിൽ കൂടുതൽ പരിസരവാസികൾ ആശങ്ക അറിയിച്ചു. ഇവർ പ്രതിഷേധസൂചകമായി ഇന്ന് വൈകീട്ട് ആൽഫാ സെറിൻ ഫ്ലാറ്റിനു മുന്നിൽ ഒത്തുചേരും. ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്.

മലയാളിയായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ട നിലയില്‍. നാഷണല്‍ റിമോട്ട് സെന്‍സിങ് െസന്‍ററിലെ ശാസ്ത്രജ്ഞനായ എസ്. സുരേഷാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ അമീർപേട്ടിലെ ഫ്ലാറ്റിൽ സംശയാസ്പദമായ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ തലയുടെ പിന്നിൽ മൂന്ന് പരിക്കുകൾ പോലീസ് കണ്ടെത്തി.

എൻ‌ആർ‌എസ്‌സിയുടെ ഫോട്ടോ വിഭാഗത്തിൽ ജോലി ചെയ്യുന്ന ശ്രീ കുമാറിന് ഭാര്യയും മകളും മകനുമുണ്ട്. ഭാര്യ ഇന്ദിര, ബാങ്ക് ജീവനക്കാരൻ മകളോടൊപ്പം ചെന്നൈയിൽ താമസിക്കുന്നു, മകൻ യുഎസിലാണ്. ധരം കരം റോഡിലെ അപ്പാർട്ട്മെന്റിൽ കുമാർ തനിച്ചായിരുന്നു താമസിച്ചിരുന്നത്.

തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെ അദ്ദേഹം ജോലികഴിഞ്ഞു ഫ്ലാറ്റിലേക്ക് മടങ്ങി. അയൽക്കാർ മഴയിൽ പൂർണ്ണമായും നനഞ്ഞു കുമാർ വരുന്നത് കണ്ടിരുന്നു.ചൊവ്വാഴ്ച അദ്ദേഹം ജോലിക്ക് പോയില്ല.

മൊബൈൽ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ച സഹപ്രവർത്തകർ ചൊവ്വാഴ്ച രാവിലെ സ്വിച്ച് ഓഫ് ചെയ്തതായി പോലീസ് പറഞ്ഞു. ഒരേ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ താമസിക്കുന്ന ബന്ധുക്കൾ ഭാര്യയെ അറിയിച്ചു. വാതിൽ തുറന്ന പോലീസ് ആണ് ഹാളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ശ്രീകുമാറിനെ കണ്ടത്. തലയ്ക്ക് പിന്നിൽ മൂന്ന് പരിക്കുകളുണ്ടെന്ന് എസ്ആർ നഗർ പോലീസ് ഇൻസ്പെക്ടർ എസ് മുരളി കൃഷ്ണ പറഞ്ഞു. പഴയ അപ്പാർട്ട്മെന്റിൽ സിസിടിവി ക്യാമറകളില്ല, ഫ്ലാറ്റിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കളും കാണുന്നില്ല.

ഫ്രീഡം ട്രോഫി! ആദ്യ ടെസ്റ്റിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്നു നേർക്കുനേർ. രണ്ടു മഹാത്മാക്കളുടെ പേരിലുള്ള പരമ്പരയിലെ ജേതാക്കൾക്കു ലഭിക്കുന്ന ട്രോഫിക്കു നൽികിയ പേരും ഉചിതമായതു തന്നെ.ഗാന്ധിയും – മണ്ടേലയും, സമരത്തിലെ സഹനമുറകൾകൊണ്ട് തങ്ങളുടെ രാജ്യങ്ങൾക്കായി സ്വാതന്ത്ര്യം നേടിയെടുത്ത രണ്ടു മഹാത്മാക്കളുടെ പേരിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പര.

മത്സരം രാവിലെ 9. 30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം. കളി മഴ ഭീഷണിയിലാണ് എന്നാണു പ്രവചനം. ആദ്യ ദിവസമായ ഇന്ന് 80 ശതമാനമാണു മഴയ്ക്കുള്ള സാധ്യത. രണ്ട് മൂന്ന് ദിവസങ്ങളിൽ ഇത് അൻപതും നാൽപതും ശതമാനമായി കുറയും. 10, 19 തീയതികളിലാണ് പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങൾ.

രോഹിത് ശർമ്മ നീണ്ട കാത്തിരിപ്പുകൾക്കു ശേഷം ഓപ്പണറായി ഇന്നിറങ്ങും. ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ തകർപ്പൻ ബാറ്റിങ് ഫോം ടെസ്റ്റ് ക്രിക്കറ്റിലേക്കും വ്യാപിപ്പിക്കാൻ രോഹിത്തിന് ആവുമോ. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായുള്ള ഇന്ത്യയുടെ രണ്ടാം പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ ഇറങ്ങുമ്പോൾ, സിലക്ടർമാരും ആരാധകരും ആദ്യം തേടുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്.

വിൻഡീസ് പരമ്പരയിൽ കെ.എൽ. രാഹുൽ നിരാശപ്പെടുത്തിയതോടെയാണ്, ഏറെക്കാലം നീണ്ട കാത്തിരിപ്പിന് ഒടുവിൽ രോഹിത്തിന് ആദ്യമായി ടെസ്റ്റ് ഓപ്പണർ സ്ഥാനം ലഭിക്കുന്നത്.

ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ പതിനായിരത്തിൽ അധികം റൺസ് നേടിയിട്ടുള്ള രോഹിത് 27 ടെസ്റ്റുകളിൽ മധ്യനിര ബാറ്റ്സ്മാനായി കളിച്ചിട്ടുണ്ട്. 39.62 ശരാശരിയിൽ 1585 റൺസാണ് ഇതുവരെയുള്ള നേട്ടം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സന്നാഹ മത്സരത്തിൽ, ഓപ്പണറായി ഇറങ്ങിയ രോഹിത് പൂജ്യത്തിനു പുറത്തായെങ്കിലും വിശാഖപട്ടണത്ത് രോഹിത്തിന്റെ തലവര തെളിയും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇന്ത്യൻ ആരാധകർ.

വെസ്റ്റിൻഡീസ് പരമ്പരയിലെയും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ട്വന്റി20 പരമ്പരയിലെയും ‘കൈവിട്ട’ കളിക്കുള്ള ചെറിയ ശിക്ഷ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനു കിട്ടി. ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായ വൃദ്ധിമാൻ സാഹയെ ‘ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ’ എന്നാണു കോലി വിശേഷിപ്പിച്ചത്.

ആദ്യ ടെസ്റ്റിൽ സാഹ ഇന്ത്യയ്ക്കായി കളിക്കും എന്നും കോലി വ്യക്തമാക്കിയതോടെ പന്ത് ബൗണ്ടറിക്കു പുറത്ത്. ഒന്നര വർഷത്തിനുശേഷമാണു സാഹ രാജ്യാന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്നത്.

ഇന്ത്യൻ സാധ്യതാ ടീം: വിരാട് കോലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, രോഹിത് ശർമ, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ശുഭ്മാൻ ഗിൽ.

ദക്ഷിണാഫ്രിക്കൻ സാധ്യതാ ടീം: ഫാഫ് ഡുപ്ലസി (ക്യാപ്റ്റൻ), തെംബ ബവൂമ, തെയൂനിസ് ഡി ബ്രൂയ്ന, ക്വിന്റൻ ഡി കോക്ക്, ഡീൻ എൽഗാർ, സുബൈർ ഹംസ, കേശവ് മഹാരാജ്, ഏയ്ഡൻ മാർക്രം, സെനൂരാൻ മുത്തുസ്വാമി, ലുങി എൻഗിഡി, ആൻറിച്ച് നോർജ്, വെർനോൻ ഫിലാൻഡർ, ഡെയ്ൻ പിഡ്റ്റ്, കഗീസോ റബാദ, റൂഡി സെക്കൻഡ്.

ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ബാല്‍കണിയില്‍ നിന്ന് വീണ കമിതാക്കൾ മരിച്ചു. 28കാരിയും 35 കാരനായ കാമുകനുമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ മൂന്നാം നിലയിലെ ബാല്‍കണിയില്‍ നിന്ന് വീണ് മരിച്ചത്.

ഇക്വഡോറിന്‍റെ തലസ്ഥാനമായ ക്വിന്‍റോയിലാണ് സംഭവം നടന്നിരിക്കുന്നത്. എന്നാൽ മരിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. ഇവരുടെ ഫ്ലാറ്റില്‍ നടന്ന സുഹൃത്തുക്കളൊന്നിച്ചുള്ള പാർട്ടിക്ക് ശേഷം ബാല്‍കണിയില്‍ നിന്ന് ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുകയായിരുന്നു ഇരുവരും. എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് അയല്‍വാസിയാണ് ആദ്യം ഓടിയെത്തിയത്.

ഇരുവരെയും തിരിച്ചറിഞ്ഞതും അയല്‍വാസിയാണ്. ഏറെ ദുഃഖമുണ്ടെന്നും എട്ട് വയസ്സുള്ള കുഞ്ഞിന്‍റെ അമ്മയാണ് മരിച്ച യുവതിയെന്നും അവരുടെ ബന്ധു പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി കാല്‍ഡെറോണ്‍ പൊലീസ് പറഞ്ഞു.

10000 അടി ഉയരത്തിൽ എത്തിയപ്പോൾ വിമാനത്തിന്റെ എൻജിൻ കവർ തകർന്നു. അപ്രതീക്ഷിത അപകടത്തിന്റെ നിമിഷങ്ങൾ. കഴിഞ്ഞ ദിവസം ഡെൻവറിൽ നിന്ന് ഓർലാൻഡോയിലേക്ക് പോയ യുണേറ്റഡ് എയർലൈൻസിന്റെ യുഎ 293 എന്ന ഫ്ലൈറ്റിനാണ് അപകടം നേരിട്ടത്. എന്നാൽ പൈലറ്റിന്റെ മിടുക്ക് കൊണ്ട് വലിയ ഒരു ദുരന്തം ഒഴിവായി.
വിമാനത്തിന്റെ ഇടത്തേ എൻജിന്റെ കവർ അപകടകരമാം വിധം ഇളകിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് ഡെൻവറിൽ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. യുണേറ്റഡ് എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തിൽ പെട്ടത്.

വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് എയർലൈൻസ് അധികൃതർ അറിയിച്ചത്.വിമാനത്തിലെ യാത്രക്കാരിലൊരാൾ എടുത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇടത്തേ എൻജിന്റെ കവർ എൻജിനിൽ നിന്ന് വെർപെട്ട് ബോഡിയിൽ ഇടിക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് യുണേറ്റഡ് എയർലൈൻസ് അറിയിച്ചത്.

 

കോഴിക്കോട്: സൗത്ത് ബീച്ചിലെ പഴയ കടൽപ്പാലം തകർന്ന് വീണ് 13 പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഏഴര കഴിഞ്ഞതോടെയായിരുന്നു സംഭവം. പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീഴുകയായിരുന്നു. ലൈഫ് ഗാർഡുകളുടെ വിലക്ക് ലംഘിച്ച് കടൽപാലത്തിന് മുകളിൽ കയറിയവരാണ് അപകടത്തിൽപെട്ടത്.42 കോടിക്ക് പകരം 47 കോടി, ടെണ്ടർ രേഖകളിൽ തിരുത്തൽ: പാലാരിവട്ടം പാലത്തിൽ വൻ തിരിമറിയെന്ന് വിജിലൻസ്

പരിക്കേറ്റ സുമേഷ് (29), എൽദോ (23), റിയാസ് (25), അനസ് (25), ശിൽപ (24), ജിബീഷ് (29), അഷർ (24), സ്വരാജ് (22), ഫാസിൽ (21), റംഷാദ് (27), ഫാസിൽ (24), അബ്ദുൾ അലി (35), ഇജാസ് (21) എന്നിവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരിൽ ശില്പയ്ക്ക് തലയ്ക്ക് മുറിവുണ്ട്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നുള്ള യൂണിറ്റിന്റെയും ടൗൺ പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ബീച്ചിലേക്ക് ജെ.സി.ബി എത്തിക്കാൻ സാധിക്കാത്തതിനാൽ കട്ടർ ഉപയോഗിച്ച് സ്ലാബുകൾ മുറിച്ചുനീക്കുകയായിരുന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കളക്ടർ എസ്.സാംബശിവ റാവു എന്നിവർ സ്ഥലത്തെത്തിയിരുന്നു.

Copyright © . All rights reserved