Latest News

നടന്‍ സിദ്ദിഖ് അപമര്യാദയായി പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത്. മുന്‍പ് ഡബ്ല്യുസിസിയ്‌ക്കെതിരേ, കെപിഎസി ലളിതയ്‌ക്കൊപ്പം സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയ്‌ക്കൊപ്പമാണ് രേവതിയുടെ പോസ്റ്റ്.

തിരുവനന്തപുരം നിള തീയേറ്ററില്‍ രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖില്‍ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവം തന്നെ വലിയ മാനസികപ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്നും രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

‘ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ (അഭിപ്രായം പറയുന്നതില്‍ നിന്നും) എന്നെ തടഞ്ഞുനിര്‍ത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററില്‍ 2016ല്‍ നടന്ന ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂവിനിടെ നടന്‍ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു.

വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സില്‍ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്.

അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവള്‍ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ചിന്തിക്കുകയാണ്. നിങ്ങളുടെ മകള്‍ക്ക് സമാനമായ അനുഭവമുണ്ടായാല്‍ നിങ്ങള്‍ എന്തുചെയ്യും സിദ്ദിഖ്? ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്‌ക്കെതിരേ വിരല്‍ ചൂണ്ടാനാവുന്നത്? നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്ക്. ഉളുപ്പുണ്ടോ? ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്‍മാരെക്കുറിച്ച് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു’, രേവതി സമ്പത്തിന്റെ കുറിപ്പ് അവസാനിക്കുന്നു.

 

 

ലൂസിഫർ എന്ന ചിത്രത്തിൽ ഉൾപ്പെടുത്താതെ പോയ ഒരു മാസ് സീനാണ് പൃഥ്വി മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ പങ്കുവച്ചിരിക്കുന്നത്. ബുള്ളറ്റിൽ കൂളിങ് ഗ്ലാസ് ധരിച്ചെത്തുന്ന ഇൗ സീൻ സ്ഫടികത്തിലെ ആടുതോമയെ പോലും ഒാർമിപ്പിക്കുന്നതാണെന്ന് ആരാധകർ കമന്റ് െചയ്യുന്നു. തിയറ്ററിൽ പൂരമാകേണ്ട ഇൗ സീൻ എന്തിന് ഒഴിവാക്കിയെന്നാണ് ആരാധകരുടെ ചോദ്യം.

കേരളത്തിന്റെ ബോക്സ്ഓഫീസിൽ ചരിത്രത്തിൽ 200 കോടിയും കടന്ന് മുന്നേറുകയാണ് മോഹൻലാൽ–പൃഥ്വിരാജ് ടീമിന്റെ ലൂസിഫർ. ചിത്രം റിലീസ് ചെയ്ത് എട്ടുദിവസങ്ങൾക്കുള്ളിൽ നൂറുകോടി ക്ലബിൽ ഇടം നേടിയിരിക്കുന്നു. ആരാധകരും സിനിമാ–രാഷ്ട്രീയ–കായിക മേഖലകളിലെ പ്രമുഖരെല്ലാം മോഹൻലാലിന് പിറന്നാളാശംസകൾ നേർന്നു. അമ്പത്തിയൊന്‍പതാം പിറന്നാളാണ് മോഹന്‍ലാല്‍ ആഘോഷിക്കുന്നത്.

എല്ലാ എക്സിറ്റ് പോളുകളും ബിജെപിക്ക് വൻ സാധ്യത കൽപ്പിച്ചപ്പോൾ വേറിട്ട ചില നിരീക്ഷണങ്ങളും നിഗമനങ്ങളും പുറത്തുവരുന്നു. 300 സീറ്റിന് മുകളിൽ എൻഡിഎ സഖ്യം നേടി ഭരണത്തുടർച്ച ഉണ്ടാകുെമന്നാണ് ഒട്ടുമിക്ക സർവേകളും പ്രവചിച്ചത്. എന്നാൽ ഇക്കൂട്ടത്തിൽ വേറിട്ട കണക്കുമായി എത്തുകയാണ് സ്വതന്ത്ര ഗവേഷകനായ ബിശാല്‍ പോൾ. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ നിഗമനങ്ങൾ പുറത്തുവിട്ടത്.

ബിജെപിയും കോൺഗ്രസും തമ്മിൽ വാശിയേറിയ പോരാട്ടം തന്നെയാണ് രാജ്യത്ത് നടന്നതെന്നും ഇതിന്റെ ചിത്രം തന്നെയാകും 23ന് തെളിയുന്നതെന്നും അദ്ദേഹം വിലയിരുത്തുന്നു. ബിജെപി മുന്നേറ്റം 169 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് ബിശാൽ പോൾ പറയുന്നത്. എന്‍ഡിഎ സഖ്യത്തിന് 200 സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസിന് 133 സീറ്റുകളും യുപിഎ മുന്നണി 197 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം പ്രവചിക്കുന്നു. സർക്കാരുണ്ടാക്കാൻ ഇരുമുന്നണികൾക്കും പ്രാദേശിക പാർട്ടികളുടെ സഹായം വേണ്ടിവരുെമന്നും അദ്ദേഹം പറയുന്നു.

പ്രധാനപ്പെട്ട സംസ്ഥാനങ്ങൾ തിരിച്ചുള്ള സീറ്റിന്റെ കണക്കുകളിങ്ങനെ:
∙ ഉത്തര്‍പ്രദേശ്: മഹാസഖ്യത്തിന് 42, ബിജെപി 32, കോണ്‍ഗ്രസ് അഞ്ച്, മറ്റുള്ളവർ ഒന്ന്
∙ പശ്ചിമ ബംഗാൾ: തൃണമൂല്‍ കോണ്‍ഗ്രസിന് 32, ഇടതുപക്ഷം ഒന്ന്, ബിജെപിക്ക് അഞ്ച്

∙ ഗുജറാത്ത്: ബിജെപിക്ക് 20, കോണ്‍ഗ്രസ് ആറ്

∙ ആന്ധ്രപ്രദേശ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് 14, ടിഡിപി 11

∙ തമിഴ്നാട്: യുപിഎ 33, എന്‍ഡിഎ 5, മറ്റുള്ളവര്‍ ഒന്ന്

∙ മഹാരാഷ്ട്ര: എന്‍ഡിഎ 26, യുപിഎ 22

∙ രാജസ്ഥാന്‍: ബിജെപി 15, കോണ്‍ഗ്രസ് 10

∙ കര്‍ണാടക: എന്‍ഡിഎ 15, യുപിഎ 13

∙ തെലങ്കാന: ടിആര്‍എസ് 14, എഐഎംഐഎം 1, കോണ്‍ഗ്രസ് 2

22 പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ടു. മു​ഴു​വ​ന്‍ വി​വിപാ​റ്റു​ക​ളും എ​ണ്ണ​ണ​മെ​ന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആവശ്യം.സ്ട്രോം​ഗ് റൂ​മി​ന്‍റെ സു​ര​ക്ഷ​യി​ലു​ള്ള ആ​ശ​ങ്ക​യും പ്രതിപക്ഷം അ​റി​യി​ച്ചു. ബിഹാറില്‍ നിന്നും ഇന്ന് ഒരു ലോഡ് ഇ​വി​എം മെഷിനുകള്‍ പിടിച്ചെടുത്തത് പ്രതിപക്ഷ പാര്‍ട്ടികളെ ആശങ്കയിലാക്കിയിട്ടുണ്ട്.. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലയെന്നും ആ​വ​ശ്യ​ങ്ങ​ള്‍ ക​മ്മീ​ഷ​ന്‍ തു​ട​ര്‍​ച്ച​യാ​യി നി​രാ​ക​രി​ച്ചു​വെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു.   കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉൾപെടയുള്ള  സംഘമാണ്   ഇലക്ഷൻ കമ്മീഷനെ  കണ്ടത്

കല്ല്യാണ വീട്ടില്‍ പരിപാടി അവതരിപ്പിക്കവേ മിമിക്ര കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. റഫീഖ് മാത്തോട്ടം (46 )ആണ് മരിച്ചത്. തിരുവണ്ണൂരിലെ ഒരു കല്ല്യാണ വീട്ടില്‍ ഇന്നലെ രാത്രി പരിപാപടി അവതരിപ്പിക്കാനെത്തിയതായിരുന്നു റഫീഖ്. കുഴഞ്ഞുവീണ റഫീഖിനെ ഉടനടി പിവിഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാലിക്കറ്റ് സൂപ്പര്‍ ജോക്സ്, കൊച്ചിൻ പോപ്പിൻസ്, തൃശൂർ തൈക്ലോൺ എന്നീ ട്രൂപ്പുകളിൽ അംഗമായിരുന്നു റഫീഖ്. പരേതനായ ചക്കുംകടവ് എൻ എസ് മുഹമ്മദിന്‍റെയും ഫാത്തിമയുടെയും മകനാണ് റഫീഖ്. മാത്തോട്ടം എസ് പി ഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം മാത്തോട്ടം ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ ഫഹ് മിത. മക്കൾ: ഇനായത്ത്, തമീം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎക്കും വന്‍ വിജയം പ്രവചിക്കുന്ന എക്സിറ്റ് ഫോള്‍ ഫലങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായി ഒരു പ്രവചനം. ഇംഗ്ലീഷ് ന്യൂസ് പോര്‍ട്ടലായ എച്ച് ഡബ്ല്യൂ ന്യൂസ് ഇംഗ്ലീഷാണ് ‘രാഷ്ട്രീയക്കാരന്‍റെ സര്‍വ്വേ’ എന്ന പേരില്‍ പുറത്ത് വിട്ടിരിക്കുന്നത്. സര്‍വ്വേപ്രകാരം തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല. ബിജെപി നയിക്കുന്ന എന്‍ഡിഎ 223 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യുപിഎ 187 സീറ്റുകളി‍ല്‍ വിജയിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു.

ഇരു മുന്നണികളിലുമില്ലാത്ത പാര്‍ട്ടികളെല്ലാം ചേര്‍ന്ന് 133 സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വ്വേ പറയുന്നു. ചുരുക്കത്തില്‍ ആര് പ്രധാനമന്ത്രിയാകും, ഏത് മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും എന്ന തീരുമാനിക്കുക എസ്പി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെഡി, ടിആര്‍എസ് തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളായിരിക്കും എന്നതാണ് സര്‍വ്വേയുടെ ആകെത്തുക.

യുപിയില്‍ എന്‍ഡിഎക്ക് 40 സീറ്റും എസ്പി–ബിഎസ്പി സഖ്യത്തിന് 35 സീറ്റും കോണ്‍ഗ്രസിന് 5 സീറ്റുമാണ് സര്‍വേയില്‍. ബംഗാളില്‍ തൃണമൂല്‍ 27, ബിജെപി 13, കോണ്‍ഗ്രസ് 2. മധ്യപ്രദേശില്‍ ബിജെപി 19, കോണ്‍ഗ്രസ് 10, ബിഹാറില്‍ 19 സീറ്റ് കോണ്‍ഗ്രസ്–ആര്‍ജെഡി സഖ്യം നേടുമെന്നാണ് പ്രവചനം. എന്‍ഡിഎക്ക് 20 സീറ്റും. മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം 28, കോണ്‍ഗ്രസ് സഖ്യം 18. ഈ മട്ടില്‍ എല്ലാ സംസ്ഥാനത്തെയും സീറ്റുനില സര്‍വേ വിശദമായി പറയുന്നു.

കേരളത്തില്‍ യുഡിഎഫിന് 13 സീറ്റുകള്‍ മാത്രമാണ് സര്‍വ്വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് ആറ് സീറ്റുകളും, എന്‍ഡിഎക്ക് ഒരു സീറ്റും ലഭിക്കുമെന്ന് പറയുന്നു. മറ്റ് സര്‍വ്വേ ഫലങ്ങള്‍ പോലെ വോട്ടര്‍മാരില്‍ നിന്ന് നേരിട്ട് സാമ്പിള്‍ സ്വീകരിച്ചല്ല സര്‍വ്വേ തയ്യാറാക്കിയിരിക്കുന്നത്. താഴെ തട്ടിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്ന് സ്വീകരിച്ച ഫീഡ്ബാക്കുകളുടെ അടിസ്ഥാനത്തിലാണ് സര്‍വ്വേ. ‘രാഷ്ട്രീയക്കാരന്‍റെ സര്‍വ്വേ’ (Politician’s Survey) എന്നതാണ് സര്‍വ്വേയുടെ വിളിപ്പേര്.

നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും ചേര്‍ന്ന് നടത്തുന്ന ദേ പുട്ടില്‍ പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.

ഇവിടെ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതായും വില്‍പന നടത്തുന്നതായും കണ്ടെത്തി. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു.

പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും വിധം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ ആര്‍ എസ് ഗോപകുമാര്‍ അറിയിച്ചു.

വടകര: തലശേരിയില്‍ വെച്ച് അജ്ഞാതരുടെ വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സന്ദര്‍ശിച്ചു. വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി. ജയരാജനും നേരത്തെ നസീറിനെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും പാര്‍ട്ടിക്ക് അക്രമത്തില്‍ യാതൊരു പങ്കുമില്ലെന്നും ജയരാജന്‍ പറഞ്ഞു. കുറ്റക്കാര്‍ ആരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ ആക്രമണത്തിന് പിന്നില്‍ സിപഎമ്മിന് പങ്കുള്ളതായി കോണ്‍ഗ്രസും ആര്‍.എം.പിയും ആരോപിച്ചിരുന്നു. മുന്‍പരിചയമില്ലാത്ത മൂന്ന് പേരടങ്ങുന്ന സംഘമാണ് തന്നെ വെട്ടിയതെന്നും ഇവരെ വീണ്ടും കണ്ടാല്‍ തിരിച്ചറിയുമെന്നും നസീര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. മുന്‍ സിപിഎം നേതാവും കൂടിയായ സിഒടി നസീറിനെ അപകടപ്പെടുത്തിയത് എല്‍.ഡി.എഫ് നേതാവ് പി. ജയരാജന്റെ അറിവോടെയാണെന്നും ആണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നസീറിനെ കഴിഞ്ഞ ദിവസം അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കൈക്കും കാലിനും തലയ്ക്ക് പുറകിലും വയറിലും പരിക്കുണ്ട്. നസീറിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും അക്രമികള്‍ വെട്ടി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഇയാള്‍ തലശേരി ആശുപത്രിയില്‍ ചികിത്സയിലാണ്. സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് നസീറിനെതിരെ നടന്നതെന്ന് കോണ്‍ഗ്രസും ആര്‍എംപിയും പറയുന്നു.

അതേസമയം ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അക്രമപാതയില്‍ നിന്ന് പൂര്‍ണ്ണമായും പിന്തിരിയണമെന്നതാണ് പാര്‍ട്ടി നിലപാട്. സിപിഎം ശത്രുപക്ഷത്ത് നിര്‍ത്താന്‍ അയാള്‍ ആരാണെന്നും കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും കോടിയേരി പറഞ്ഞു.

പ്രശസ്തമായ ഈഫല്‍ ഗോപുരത്തിന് മുകളില്‍ ഒരാള്‍ പിടിച്ചു കയറിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സന്ദര്‍ശകരെ ഒഴിപ്പിച്ചു. ഗോപുരം കാണാനെത്തിയ സഞ്ചാരികളെ ഒഴിപ്പിക്കുന്നത് ഫ്രാന്‍സ് ടെലിവിഷന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആരാണ് ഗോപുരത്തിന് മുകളില്‍ കയറിയതെന്ന് വ്യക്തമല്ല.

പൊലീസ് സ്ഥലത്തെത്തി ഇയാളെ താഴെ ഇറക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈഫല്‍ ഗോപുരം താത്കാലികമായി അടച്ചു പൂട്ടിയതായി അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

 

ജോ​ധ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ൽ നാ​ലു വ​യ​സു​കാ​രി കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മെ​ലാ​ന ഗ്രാ​മ​ത്തി​ലു​ള്ള 400 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ൽ​ക്കി​ണ​റി​നു​ള്ളി​ൽ വീ​ണ​ത്. കു​ട്ടി​യെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ജോധ്പൂരിലെ മെലാന ഗ്രാമത്തില്‍ തിങ്കളാഴ്ച്ച വൈകിട്ട് 5.30ഓടെയാണ് കുട്ടി കിണറ്റില്‍ വീണത്. പൊലീസും ഫയര്‍ഫോഴ്സും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി വൈകിട്ട് 6.15ഓടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

കു​ട്ടി​ക്കാ​വ​ശ്യ​മാ​യ ഓ​ക്സി​ജ​നും വെ​ളി​ച്ച​വും കി​ണ​റി​നു​ള്ളി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വെ​ള്ളം ന​ൽ​കാ​നു​ള്ള ശ്ര​മം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. വൈകിട്ട് 7.30ഓടെ കിണറിന് സമാന്തരമായി കുഴി കുഴിച്ചു. കുട്ടിയെ നിരീക്ഷിക്കാനായി കിണറ്റിലേക്ക് ക്യാമറ രാത്രി തന്നെ ഇറക്കി. രാത്രി 8 മണിയോടെ കുട്ടിയുടെ കരച്ചിലും കേള്‍ക്കാനായി.

എന്നാല്‍ രാത്രി 11 മണിയോടെ കുട്ടി 230 അടി താഴ്ച്ചയിലേക്ക് വീണ് പോവുകയായിരുന്നു. ഇതിന് ശേഷം കുട്ടിയുടെ കരച്ചിലോ അനക്കമോ അറിയുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടി ഇ​നി​യും താ​ഴ്ച​യി​ലേ​ക്ക് പോ​കാ​തി​രി​ക്കാ​ൻ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പുലര്‍ച്ചെ 1 മണിയോടെ ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. കാര്‍ഷിക ആവശ്യത്തിനായി കുഴിച്ച കിണറ്റിലാണ് കുട്ടി വീണത്. മുത്തശ്ശനോടൊപ്പം വൈകിട്ട് പുറത്തിരുന്ന കുട്ടി കളിക്കുന്നതിനിടയിലാണ് കാല്‍ തെറ്റി കിണറ്റിലേക്ക് വീണത്.

 

RECENT POSTS
Copyright © . All rights reserved