Latest News

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിന് ശ്രമിച്ച് വിവാദത്തിലായ ബി എസ് എന്‍ എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയുടെ വീട് ആക്രമിച്ച സംഭവത്തില്‍ ബിജെപി നേതാവ‌് അറസ‌്റ്റില്‍. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡ് ബാവന്‍സ് പുലിമുറ്റത്ത് പറമ്പ് വീട്ടില്‍ പി എ ബിജു (47) ആണ് എറണാകുളം സൗത്ത് പൊലീസിന്റെ പിടിയിലായത്.

സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മെറ്റ് ധരിച്ചാണ് ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ പ്രവേശിച്ചത്. കല്ലും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. ജനല്‍ച്ചില്ലുകളും ചെടിച്ചട്ടികളും അടിച്ചുതകര്‍ക്കുകയും വരാന്തയില്‍ ഉണ്ടായിരുന്ന കസേരകളും വ്യായാമത്തിനുള്ള സൈക്കിളും തുണിത്തരങ്ങളും ചെരിപ്പുകളും നശിപ്പിക്കുകയും ചെയ‌്തു.

കേസ‌് രജിസ‌്റ്റര്‍ ചെയ‌്ത‌് അന്വേഷണം ആരംഭിച്ച പൊലീസ‌് ചോദ്യംചെയ്യാന്‍ ചില ബിജെപി പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയതോടെ ബിജു കീഴടങ്ങുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച സ്‌കൂട്ടറും ബിജു ധരിച്ചിരുന്ന ഹെല്‍മെറ്റും കണ്ടെടുത്തു. ബിജെപി പ്രവര്‍ത്തകനായ അജീഷാണ് ആക്രമണത്തിനു ഒപ്പമുണ്ടായിരുന്നതെന്ന് ഇയാള്‍ സമ്മതിച്ചു. അജീഷിനുവേണ്ടി പൊലീസ‌് തെരച്ചില്‍ തുടങ്ങി. ഒക്ടോബര്‍ 19 ന് രഹ്ന ഫാത്തിമ ശബരിമല ദര്‍ശനത്തിന് പോയ ദിവസം രാവിലെയാണ് ആക്രമണം നടന്നത്.

ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ഡ​യ​റ​ക്ട​റാ​യി​രു​ന്ന അ​ലോ​ക് വ​ർ​മ​യു​ടെ വീ​ടി​ന് മു​ന്നി​ൽ​നി​ന്നും നാ​ല് പേ​രെ പി​ടി​കൂ​ടി. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട നാ​ല് പേ​രെ​യാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. ഇ​തി​ൽ ര​ണ്ട് പേ​ർ ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് സൂ​ച​ന​യു​ണ്ട്.

പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഡ​ൽ​ഹി​യി​ലെ അ​ലോ​ക് വ​ർ​മ​യു​ടെ അ​ക്ബ​ർ റോ​ഡി​ലെ ഒൗ​ദ്യോ​ഗി​ക വ​സ​തി​ക്ക് മു​ന്നി​ൽ​നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ലോ​ക് വ​ർ​മ​യെ സി​ബി​ഐ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി​യ​ത്.

വിഴിഞ്ഞം ചൊവ്വരയില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു. പട്ടം താണുപിള്ള മെമ്മോറിയല്‍ സ്കൂള്‍ ബസാണ് അപകടത്തില്‍പെട്ടത് . ബസ് തലകീഴായി മറിഞ്ഞു. നിരവധി കുട്ടികള്‍ക്ക് പരുക്കുണ്ട്. ഇരുപതോളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന. ഒരു വാഹനത്തിനു മാത്രം സഞ്ചരിക്കാവുന്ന ഇടുങ്ങിയ വഴിയിലൂടെയായിരുന്നു ബസ് പോയത്. റോഡിൽ നിന്നും തെന്നി കനാലിലേക്ക് മറിയുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. നാട്ടുകാർ തന്നെയാണ് പരുക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സവ‍ർണ അവർണ വേർതിരിവുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് അയ്യപ്പ ധർമസേന നേതാവ് രാഹുൽ ഈശ്വർ. മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കും. മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാകരുതാത്ത പ്രസ്താവനയാണ് പിണറായി നടത്തിയത്. എന്തുവില കൊടുത്തും ശബരിമലയിലെ യുവതീപ്രവേശം തടയുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. യുവതീ പ്രവേശം തടയാൻ വേണ്ടി വന്നാൽ ക്ഷേത്രം അശുദ്ധമാക്കി നട അടയ്ക്കുമെന്നും രാഹുൽ ഈശ്വർ കൊച്ചിയിൽ പറഞ്ഞു.

ശബരിമലയിൽ യുവതീ പ്രവേശമുണ്ടായാൽ രക്തംവീഴ്ത്തി അശുദ്ധമാക്കാൻ തയാറായി 20 പേർ നിന്നിരുന്നെന്നു വെളിപ്പെടുത്തൽ. കയ്യിൽ സ്വയം മുറിവേൽപിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ അയ്യപ്പ ധർമ സേന പ്രസിഡന്റ് രാഹുൽ ഈശ്വറിന്റേതാണ് ഈ വെളിപ്പെടുത്തൽ. ഇതായിരുന്നു ഞങ്ങളുടെ പ്ലാൻ ബി. സർക്കാരിനു മാത്രമല്ല, ഞങ്ങൾക്കും വേണമല്ലോ പ്ലാൻ ബിയും സിയും.

ശബരിമല അയ്യപ്പശാസ്താവിന്റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാൽ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാൻ ആർക്കും അധികാരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്. വരും ദിവസങ്ങളിലും നട തുറക്കുമ്പോൾ ഈ സംഘം രംഗത്തുണ്ടായിരിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

ശബരിമലയുടെ ഉടമാവകാശം തന്ത്രിക്കല്ലെന്നു മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷേ, അത് ദേവസ്വം ബോർഡിനോ സർക്കാരിനൊ അല്ല. അയ്യപ്പനാണ് ശബരിമലയുടെ ഉടമ. സുപ്രീം കോടതി റിവ്യൂ പരിഗണിക്കുന്നതിന് സ്വീകരിച്ച സാഹചര്യത്തിൽ തീരുമാനം ഉണ്ടാകുന്നതു വരെ ശബരിമലയിൽ ഭക്തരല്ലാത്തവരെ കയറ്റുന്നതിനു ശ്രമിക്കരുത്. രാഹുൽ ഈശ്വരിനോ തന്ത്രിക്കോ മുഖ്യമന്ത്രിക്കോ ശ്രീധനം കിട്ടിയതല്ല ശബരിമല.ശബരിമലയിൽ യുവതീ പ്രവേശമുണ്ടായാൽ രക്തംവീഴ്ത്തി അശുദ്ധമാക്കാൻ തയാറായി നിന്ന് 20 പേരെ താൻ തടയുകയാണ് ചെയ്തത്. കരുണാകരന് ശേഷം കേരളം കണ്ട ശക്തനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ശക്തനായ മുഖ്യമന്ത്രി സ്വാമി അയ്യപ്പനു മുന്നിലാണ് പിണറായി തോറ്റത് അതുകൊണ്ട് ഈഗോ ആവശ്യമില്ല.പിണറായിയുടെ പരാജയം മറച്ചുവെക്കാനാണ് അദ്ദേഹം വളരെ പ്രകോപനപരമായി സംസാരിക്കുന്നത്.

ജാതിയുടെ പേരിൽ വേർതിരിക്കാനാണ് ശ്രമം. സവർണ അവർണ പോര് ഉണ്ടാക്കാൻ ഒരു മുഖ്യമന്ത്രി കൂട്ടുനിൽക്കരുത്. സുപ്രീം കോടതി അനുകൂല വിധി നൽകിയില്ലെങ്കിലും ആചാര സംരക്ഷണത്തിനായി മുന്നോട്ടു പോകുന്നതിനാണു ഭക്തരുടെ തീരുമാനം. യുവതീ പ്രവേശത്തെ ഭരണഘടന അനുവദിക്കുന്ന മാർഗങ്ങളുപയോഗിച്ച് ഏതു വിധേനയും തടയുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനാകില്ലെന്ന് ആരോപിച്ച് നടന്ന പ്രക്ഷോഭത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടി ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 150 ലധികം പേരെയാണ് പോലീസ് രണ്ട് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 200ലധികം പേര്‍ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പമ്പയിലും പരിസര പ്രദേശങ്ങളിലും നടന്ന അക്രമ സംഭവങ്ങളില്‍ 43 കെ.എസ്.ആര്‍.ടി.സി ബസുകളും നിരവധി പോലീസ് വാഹനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു.

എറണാകുളം റൂറലില്‍ 75 പേരെയും തൃപ്പൂണിത്തുറയില്‍ 51 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് പ്രക്ഷോഭം നടത്തിയവരും ഹര്‍ത്താലില്‍ വിവിധയിടങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചവരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. വഴിതടയല്‍, പോലീസുമായി സംഘര്‍ഷത്തിലേര്‍പ്പെടുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വനിതാ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരെയും കടുത്ത നടപടിയുണ്ടായേക്കുന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിടിയിലായേക്കും. ഹര്‍ത്താല്‍ ദിനത്തിലുണ്ടായി അക്രമസംഭവങ്ങളിലും നടപടിയുണ്ടാകും. ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടതിന് പിന്നാലെ നിരവധി പേര്‍ ഒളിവില്‍ പോയതായും സൂചനയുണ്ട്. പോലീസുകാര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേശ പ്രചാരണം നടത്തിയവര്‍ക്കെതിരെയും നിയമ നടപടി ആരംഭിച്ചിട്ടുണ്ട്.

യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെതിരെ നിലയ്ക്കലും പമ്പയിലും അടക്കം അക്രമം നടത്തിയവരെ തിരിച്ചറിയുന്നതിന് 210 പേരുടെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ശബരിമലയില്‍ നടതുറന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങളില്‍ പോലീസ് കാര്യമായി കേസുകള്‍ എടുത്തിരുന്നില്ല. ഇപ്പോഴാണ് അക്രമ സംഭവങ്ങളില്‍ പങ്കാളിയായിരുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇവരുടെ ഫോട്ടോകള്‍ ശേഖരിച്ചിരിക്കുന്നത്. ചിത്രത്തിലുള്ളവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497990030 അല്ലെങ്കില്‍ 9497990033 എന്ന നമ്പറിലോ Email ID :[email protected] എന്ന ഐ.ഡിയിലേക്കോ മെയില്‍ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.

ഏഴ് ആല്‍ബങ്ങളിലായാണ് 210 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അക്രമകാരികള്‍ക്കെതിരായി ഇരുപതോളം കേസുകള്‍ എടുത്തിട്ടുണ്ടെന്നാണ് സൂചന. സംഘംചേര്‍ന്നുള്ള ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താവുന്നവ അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയേക്കുമെന്നാണ് അറിയുന്നത്. കൂടാതെ കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കല്‍, എസ്പിയുടെ വാഹനം അടക്കം പോലീസ് വാഹനങ്ങള്‍ നശിപ്പിക്കല്‍, വനിതാ മാധ്യമപ്രവര്‍ത്തകരെയും മറ്റുള്ളവരെയും ആക്രമിക്കല്‍ തുടങ്ങിയവയും ഇവര്‍ക്കെതിരെ ചുമത്തും. സന്നിധാനത്ത് സ്ത്രീകളെ തടഞ്ഞവര്‍ക്കെതിരെയും കേസെടുക്കുന്നുണ്ട്. ഇതിനായി പത്തനംതിട്ട പോലീസ് ശബരിമലയില്‍ ക്യാമ്പ് ചെയ്ത് നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

വിവിധ ജില്ലകളില്‍നിന്നുള്ള മൂവായിരത്തോളം പേരാണ് ശബരിമലയിലെത്തി അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് സൂചന. അതിനാല്‍ ഇപ്പോള്‍ ശേഖരിച്ചിട്ടുള്ള ചിത്രങ്ങള്‍ വിവിധ ജില്ലകളിലെ പോലീസിന് അയച്ചുകൊടുത്തിട്ടുണ്ട്. അതേസമയം ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ താമസമുറികള്‍ അനുവദിക്കരുതെന്ന് പൊലീസ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പൊലീസ് ഉന്നതതലയോഗം സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം സമര്‍പ്പിച്ചു.

സ്വന്തം ലേഖകന്‍

ഗ്ലോസ്റ്റര്‍ : ഒക്ടോബര്‍ 27 ശനിയാഴ്ച സൗത്ത് യോർക്ക് ഷെയറിലെ ഷെഫീൽഡിൽ നടക്കുന്ന യുക്മ ദേശീയ കലാമേളയിൽ താരങ്ങളാകുവാന്‍ കലാതിലകം ബിന്ദുസോമനും , വ്യക്തിഗത ചാമ്പ്യൻ സംഗീത ജോഷിക്കുമൊപ്പം ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ ഒരുങ്ങിക്കഴിഞ്ഞു.  കഴിഞ്ഞ വർഷത്തെ ദേശീയ ചാമ്പ്യൻമാരായ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ തങ്ങളുടെ ദേശീയ ചാമ്പ്യൻ പട്ടം നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇപ്രാവശ്യവും ഷെഫീല്‍ഡിലേയ്ക്കെത്തുന്നത്.

ഓക്സ്ഫോർഡില്‍ വച്ച് നടന്ന റീജിയണൽ കലാമേളയില്‍ നേടിയെടുത്ത മുന്നേറ്റം ദേശീയ കലാമേളയിലും നിലനിര്‍ത്താനുള്ള കഠിന പരിശ്രമത്തിലാണ് ജി എം എയുടെ മത്സരാര്‍ത്ഥികളും സംഘാടകരും. തുടർച്ചയായി അഞ്ച് വർഷം സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയില്‍ ചാമ്പ്യന്മാരായി കരുത്ത് തെളിയിച്ചാണ് ജി എം എ ഇപ്രാവശ്യത്തെ ദേശീയ കലാമേളയിൽ പങ്കെടുക്കുന്നത്. 169 പോയിന്റുകളാണ് ജി എം എ യുടെ ചുണക്കുട്ടികൾ ഓക്സ്ഫോര്‍ഡില്‍ നടന്ന റീജിയണൽ കലാമേളയില്‍ കരസ്ഥമാക്കിയിരുന്നത്.

സീനിയർ വിഭാഗത്തിൽ മത്സരിച്ച ജി എം എയുടെ ബിന്ദു സോമൻ മത്സരിച്ച ഇനങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടിയാണ് ദേശീയ കലാമേളയിലേയ്ക്കെത്തുന്നത്. ജി എം എ യുടെ വിജയങ്ങളില്‍ എല്ലാ വര്‍ഷങ്ങളിലെപ്പോലെ ഇക്കുറിയും ബിന്ദു സോമന്‍ വലിയ പങ്കാണ് വഹിച്ചത് . മോഹിനിയാട്ടം , മോണോ ആക്ട് ,  പദ്യപാരായണം എന്നീ വ്യക്തിഗത ഇനങ്ങളിലും മാർഗ്ഗംകളി ,  മൈം തുടങ്ങിയ ഗ്രൂപ്പിനങ്ങളിലും ഒന്നാം സ്ഥാനത്തെത്തി കലാതിലകപ്പട്ടമണിയുകയായിരുന്നു ബിന്ദു സോമന്‍ . സീനിയർ വിഭാഗത്തിലെ വ്യക്തിഗത ചാമ്പ്യനും ബിന്ദു സോമൻ തന്നെയായിരുന്നു.

അതോടൊപ്പം ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷനിലെ കൊച്ചുമിടുക്കി സംഗീത ജോഷി മനോഹരമായ പ്രകടനമാണ് ഇപ്രാവശ്യത്തെ റീജണല്‍ കലാമേളയില്‍ കാഴ്ചവെച്ചത്. സബ്‌ജൂണിയർ വിഭാഗത്തിൽ  മലയാളം പ്രസംഗത്തിനും , മോണോ ആക്ടിനും ഒന്നാം സ്ഥാനവും , പദ്യപാരായണത്തിൽ രണ്ടാം സ്ഥാനവും നേടിയാണ് സംഗീത ജോഷി ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷനുവേണ്ടി വ്യക്തിഗത ചാമ്പ്യന്‍പട്ടം നേടിയത്. വളരെ നാളുകളായി യുക്മ കലാമേളകളില്‍ പോരാടിയിട്ടുള്ള സംഗീത ജോഷി നേടിയ ഈ തിളക്കമാര്‍ന്ന വിജയങ്ങള്‍ ജി എം എ യുടെ ഇത്തവണത്തെ ചാമ്പ്യന്‍പട്ടത്തിന് മാറ്റ് കൂട്ടി.

പലതവണ ജി എം എ യ്ക്ക് വേണ്ടി വ്യക്തിഗത ചാമ്പ്യന്‍ പട്ടം   നേടിയിട്ടുള്ള ബെന്നിറ്റ ബിനുവും , ഷാരോണ്‍ ഷാജിയും , ഭവ്യ ബൈജുവും , ദിയ ബൈജുവും , ബിന്ദു സോമനും , സംഗീത ജോഷിയും അടങ്ങുന്ന സംഘം ഇക്കുറിയും ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷനുവേണ്ടി അണിനിരക്കുമ്പോള്‍ വാശിയേറിയ മത്സരങ്ങള്‍ക്കായിരിക്കും ദേശീയ കലാമേള വേദി സാക്ഷ്യം വഹിക്കുകയെന്ന് ഉറപ്പായിക്കഴിഞ്ഞു.  .

 

 

കോട്ടയം കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൊച്ചു പെൺകുട്ടിയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ വൈകാരിക പ്രതിഷേധം കണ്ണീർ നനവായി. ആർപ്പൂക്കര പനമ്പാലം കാവിൽ വീട്ടിൽ എ. വി ചാക്കോ -മറിയം ദമ്പതികളുടെ മകൾ എയ്ൻ അൽഫോൺസ് (8) ആണ് മരിച്ചത്.

ഏഴ് വർഷത്തോളം കാത്തിരുന്ന് ഉണ്ടായ കുട്ടിയാണെന്നും എട്ടുവർഷത്തോളം ഞാൻ പൊന്നുപോലെ നോക്കിയതാണെന്നും കുറ്റക്കാരനായ ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ആ അമ്മ പറയുന്നുണ്ടായിരുന്നു. നീയെടുത്ത ജീവൻ തിരിച്ചു തരാൻ നിനക്കു പറ്റുമോ. അച്ഛനില്ലാതെയാണ് ആ കുഞ്ഞിന് ഞാൻ വളർത്തിയത്. ഇവൾക്കു വേണ്ടിയാണ് ഞാൻ ജീവിച്ചത്. മരണകാരണം പോലും കൃത്യമായി നിനക്കു പറയാൻ സാധിക്കുമോയെന്ന് അമ്മ ഡോക്ടറോട് ചോദിക്കുന്നുണ്ട്. ഒരു വേളയിൽ സങ്കടം അടക്കനാകാതെ ഡോക്ടറെ കയ്യേറ്റം ചെയ്യാനും അമ്മ മുതിരുന്നുണ്ട്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് എയ്നെയുമായി മാതാവ് കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ എത്തിയത്. കടുത്ത വയര്‍ വേദന അനുഭവപ്പെട്ട കുട്ടിയെ കൃത്യമായ പരിശോധനകള്‍ക്ക് വിധേയനാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. എന്നാല്‍, പരിശോധനകള്‍ നടത്തിയ ശേഷം ആശുപത്രി അധികൃതര്‍ ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് കുട്ടിയെ മടക്കി അയക്കുകയായിരുന്നു. എന്നാല്‍, വൈകുന്നേരമായിട്ടും വയര്‍ വേദനയും അസ്വസ്ഥതയും കുറയാതെ വന്നതോടെ കുട്ടിയുമായി വീണ്ടും ആശുപത്രിയില്‍ എത്തി. എന്നാല്‍, കുട്ടിയെ പരിശോധിച്ചെങ്കിലും കൃത്യമായി മരുന്നു നല്‍കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മരുന്ന് കൂടിയ അളവില്‍ നല്‍കിയതിനെ തുടര്‍ന്ന് കുട്ടിയുടെ നില മോശമായെന്നുമാണ് ആരോപണം. തുടര്‍ന്ന് വെന്റിലേറ്ററില്‍ രാത്രി 8 മണിയോടെ പ്രവേശിപ്പിച്ച കുട്ടി മരണപ്പെട്ടു. വേദനസംഹാരിയായി ഇഞ്ചെക്ഷനും മൂന്ന് തവണകളായി മരുന്നും നല്‍കിയതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഒരു വര്‍ഷം മുന്‍പാണ് എയ്ലിന്റെ പിതാവ് അസുഖ ബാധിതനായി മരിച്ചത്. ഭർത്താവിന്റെ ചരമവാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും, സഹോദരിയുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ക്കുമായാണ് കുട്ടിയുടെ മാതാവ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. ഇവര്‍ മാലിയില്‍ നഴ്സാണ്. വയറുവേദന മാറാതെ വന്നതോടെ ബീനയുടെ മാതാപിതാക്കളാണ് കുട്ടിയെ കിംസില്‍ കാണിക്കാന്‍ നിര്‍ദേശിച്ചത്.

ചേര്‍ത്തല: ഫാ. കുര്യാക്കോസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുമായി സഹോദരന്‍.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയാണ് സഹോദരന്റെ പരാതി. ഫാ.കുര്യാക്കോസ് കാട്ടുതറയെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും സഹായികളും നിരന്തരം പീഡിപ്പിച്ചിരുന്നു. പ്രതിമാസ അലവന്‍സ് 5000 രൂപയില്‍ നിന്ന് 500 രൂപയായി കുറച്ചു. വൈക്കം ഡിവൈഎസ്പിക്ക് മൊഴി നല്‍കിയ ദിവസം വൈദികന്റെ കാറിന് നേരെ കല്ലേറുണ്ടായി. ബിഷപ്പ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയതെന്നും സഹോദരന്‍ പറഞ്ഞു.

കുര്യാക്കോസിനെ കൊന്നതാണെന്ന് നേരത്തെയും സഹോദരന്‍ ആരോപിച്ചിരുന്നു. മരിക്കുന്നതിനുമുന്‍പ് നിരന്തര ഭീഷണിയുണ്ടായതായും അപരിചിതരായ ആള്‍ക്കാര്‍ വീടിനുപരിസരത്തുകൂടി നടക്കാറുണ്ടെന്നും സഹോദരന്‍ പറഞ്ഞിരുന്നു.

ശബരിമലയില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിര നിരന്തര ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ വരെ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തിരുന്നു.

ഇതിനുപിന്നാലെയാണ് വനിതാ മാധ്യമപ്രവര്‍ത്തകരെ അടക്കം ആക്രമിച്ചവരെ ആദരിച്ച് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തിയത്.

സുപ്രീംകോടതി വിധിയെ പരസ്യമായി ലംഘിച്ച് ആക്രമണം നടത്തിയവര്‍ക്കാണ് കുമ്മനം രാജശേഖരന്റെ സമ്മാനവുമെത്തി. പന്തളത്തെ ആര്‍എസ്എസ്-ബിജെപി ക്രിമിനലുകളാണ് സമ്മാന കിറ്റിന്റെ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്

കുമ്മനത്തിന്റെ നടപടി ഭരണഘടനാ ലംഘനമാണ്. സംഭവത്തെക്കുറിച്ചു രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

RECENT POSTS
Copyright © . All rights reserved