Latest News

കൊച്ചി: കന്യാസ്ത്രീ പീഡനക്കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് തൃപ്പൂണിത്തറയില്‍. നേരത്തെ വൈക്കം ഡി.വൈ.എസ്.പിയുടെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യുയെന്നായിരുന്നു സൂചന. എന്നാല്‍ തൃപ്പൂണിത്തറയിലെ ആധുനിക സജ്ജീകരണങ്ങളുള്ള കേന്ദ്രത്തിലേക്ക് പിന്നീട് മാറ്റുകയായിരുന്നു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോദ്യം ചെയ്യല്‍ കേന്ദ്രത്തിന് അകത്തേക്ക് പ്രവേശനം ഉണ്ടാകില്ലെന്നാണ് സൂചന.

ഇന്നലെ ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഐ.ജി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ പങ്കെടുക്കും. വിദഗ്ദ്ധരടങ്ങിയ സംഘമാണ് ബിഷപ്പിനെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് തന്നെ തൃപ്പൂണിത്തറയിലെ കേന്ദ്രത്തിലെത്താനാണ് ബിഷപ്പിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. തെളിവുകളെ ശക്തിപ്പെടുത്തുന്ന മൊഴി ബിഷപ്പില്‍ നിന്ന് ലഭിച്ചാല്‍ നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കാനാണ് സാധ്യത.

ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് അറസ്റ്റുണ്ടാകില്ലെന്നാണ് സൂചന. ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞശേഷം അറസ്റ്റ് മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാല്‍, അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുമായി ബിഷപ്പിന്റെ മൊഴികള്‍ പൊരുത്തപ്പെട്ടാല്‍ ബുധനാഴ്ച അറസ്റ്റുചെയ്യാന്‍ തടസ്സമുണ്ടാകില്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.

കൊച്ചി: കന്യാസ്ത്രീ പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മുന്‍കൂര്‍ ജാമ്യത്തിന് ബിഷപ്പ് ഫ്രാങ്കോ ശ്രമിക്കുന്നത്. കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവിരോധമാണെന്ന ആരോപണമായിരിക്കും ഫ്രാങ്കോ ഉന്നയിക്കുക.

ഇവര്‍ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്നും ഇതിനെത്തുടര്‍ന്ന് പല തവണ ഇവരെ താന്‍ ശാസിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. തനിക്കെതിരെയുള്ള പീഡനാരോപണം കള്ളക്കഥയാണെന്നും ഫ്രാങ്കോ ആരോപിക്കുന്നു. പരാതിയില്‍ തന്റെ അറസ്റ്റ് ഒഴിവാക്കണമെന്നായിരിക്കും ഫ്രാങ്കോ കോടതിയോട് ആവശ്യപ്പെടുക. ഇതു കൂടാതെ കന്യാസ്ത്രീക്കെതിരെ മറ്റൊരു പരാതി കൂടി നല്‍കിയേക്കുമെന്നും വിവരമുണ്ട്.

കന്യാസ്ത്രീയുടെ ആദ്യമൊഴിയില്‍ പീഡനത്തെക്കുറിച്ച് പറയുന്നില്ല. കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ ത്‌ന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫ്രാങ്കോ കോടതിയില്‍ പറയും. മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കാതെ ചോദ്യം ചെയ്യലിന് ഹാജരാകരുതെന്ന് ബിഷപ്പിന് നിയമോപദേശം ലഭിച്ചുവെന്നാണ് വിവരം. നാളെ രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. അതിനുമുമ്പ് ജാമ്യ ഹര്‍ജിയില്‍ തീരുമാനമുണ്ടാകണമെന്ന് ഇന്ന് സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെടും.

മുംബൈ ആസ്ഥാനമായുള്ള ദേനാ ബാങ്ക്, ബെംഗളൂരൂ ആസ്ഥാനമായ വിജയ ബാങ്ക്, ഗുജറാത്തിലെ വഡോദര ആസ്ഥാനമായ ബാങ്ക് ഓഫ് ബറോഡ എന്നീ മൂന്ന് ബാങ്കുകളെ ലയിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കാക്കി മാറ്റാനാണ് മന്ത്രിസഭ മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.
ദില്ലി:പൊതുമേഖലാ ബാങ്കുകളായ ദേനാ ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ലയിപ്പിച്ച് ഒന്നാക്കാൻ ധനമന്ത്രാലയത്തിന്‍റെ നിർദ്ദേശം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മുംബൈ ആസ്ഥാനമായുള്ള ദേനാ ബാങ്ക്, ബെംഗളൂരൂ ആസ്ഥാനമായ വിജയ ബാങ്ക്, ഗുജറാത്തിലെ വഡോദര ആസ്ഥാനമായ ബാങ്ക് ഓഫ് ബറോഡ എന്നീ മൂന്ന് ബാങ്കുകളെ ലയിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കാക്കി മാറ്റാനാണ് മന്ത്രിസഭ മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.

ഈ മൂന്ന് ബാങ്കുകളുടെയും ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. ബാങ്ക് ലയനം ജീവനക്കാരെ ബാധിക്കില്ലെന്ന ഉറപ്പും ധനമന്ത്രാലയം നല്‍കിയിരിക്കുകയാണ്. അതോടൊപ്പം ബാങ്കിംങ്ങ് രംഗത്തെ പരിഷ്കരണം ഫലം ചെയ്യുന്നുവെന്നും ധനമന്ത്രാലയം വ്യക്തമാക്കി. എൻഡിഎ കൊണ്ടുവന്ന നിയമഭേദഗതികൾ കിട്ടാക്കടം കുറയ്ക്കാൻ സഹായിക്കുന്നു. കിട്ടാക്കടത്തിൽ ഈ വർഷം ഉണ്ടായത് 21000 കോടിയുടെ കുറവ്. 2014 നു മുന്‍പ് ബാങ്കുകൾ കാലിയാക്കാനായിരുന്നു യുപിഎ ശ്രമമെന്നും അരുണ്‍ ജയ്റ്റ്‍ലി പറഞ്ഞു.

എസ്ബിഐയും ഐസിഐസിഐയുമാണ് ഇപ്പോൾ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 14.82 ലക്ഷം കോടിയുടെ ഇടപാടാണ് മൂന്ന് ബാങ്കുകൾക്കും ചേർന്നുള്ളത്.  ഓഹരി വിപണിയിൽ ഇന്ന് വൻ ഇടിവുണ്ടായതിനു തൊട്ടു പിന്നാലെയാണ് സർക്കാരിൻറെ പ്രഖ്യാപനം. സെൻസക്സ് 505 പോയിൻറ് ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ നിരക്ക് 72.51 ആയി. ബാങ്കിംഗ് പരിഷ്ക്കാരങ്ങൾ വിപണിയിൽ പ്രതീക്ഷയുണർത്തുമെന്ന് സർക്കാർ കരുതുന്നു.

അതേസമയം പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി. കേരളത്തിൽ ലിറ്ററിന് 15 പൈസയും ഡീലലിന് ആറു പൈസയും  കൂടി. ജെഡിഎസ് കോൺഗ്രസ് സഖ്യം ഭരിക്കുന്ന കർണ്ണാടകത്തിൽ ഇന്ധന വില രണ്ടു രൂപ കുറയ്ക്കാൻ തീരുമാനിച്ചു.

ഇന്ധനവില കുറക്കുന്നതിനെക്കുറിച്ച് ധനമന്ത്രാലയമാണ് തീരുമാനം പറയേണ്ടതെന്ന് ട്രാൻസ്പോർട്ട് മന്ത്രി നിതിൻ ഗഡ്കരി പ്രതികരിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രീയ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസ് ധനമന്ത്രാലയത്തെ അറിയിച്ചിട്ടില്ല.

ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായിട്ട് ഫ്‌ളവേഴ്‌സ് ചാനല്‍ വിളിച്ചുവരുത്തി പറ്റിക്കുകയും അപമാനിക്കുകയും ചെയ്‌തെന്ന വെളിപ്പെടുത്തലുമായി നടി ഹണിറോസ്. ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാധ്യമത്തിനും ചേര്‍ന്നതല്ലെന്നും ഹണി റോസ് പറയുന്നു.

ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ചാനലില്‍ പോയത് ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചയ്ക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു. രണ്ടു എപ്പിസോഡ് ആയി ടെലികാസ്റ്റ് ചെയ്തു. എന്നാല്‍, സിനിമയെപറ്റി ഒരു കാര്യവും എപ്പിസോഡില്‍ ഉണ്ടായില്ല. ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്, ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ലെന്ന് ഹണി പറയുന്നു

ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കൂറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത്. സത്യത്തില്‍ എനിക്കൊത്തിരി വിഷമം തോന്നിയെന്നും ഹണി റോസ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ഹണി ചാനലിനെതിരെ ആഞ്ഞടിച്ചത്. മണിച്ചേട്ടന്റെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ കഴിഞ്ഞ ദിവസം പോയത്. സിനിമയെക്കുറിച്ച് പറഞ്ഞതെല്ലാം അവര്‍ എഡിറ്റ് ചെയ്ത് കളയുകയായിരുന്നുവെന്ന് ഹണി റോസ് പറയുന്നു.

ബഹ്‌റൈനിലെ ജുഫൈറിൽ സുഹൃത്തുമായുണ്ടായ വാക്കേറ്റത്തിനിടെ പ്രവാസി മലയാളി മർദ്ദനമേറ്റു മരിച്ചതായി റിപ്പോർട്ടുകൾ. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി സുഭാഷ് ജനാര്‍ദ്ദനന്‍ (49) ആണ് വാക്കേറ്റത്തിനെത്തുടർന്ന് അടിയേറ്റു മരിച്ചത്.

മൽപ്പിടുത്തത്തിനിടെ അപ്രതീക്ഷിതമായി തലയ്ക്ക് അടിയേൽക്കുകയിരുന്നു. തുടർന്ന് തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ സുഭാഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

കൊ​ച്ചി: ക്യാ​പ്റ്റ​ൻ രാ​ജു​വി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ വേ​ദ​ന പ​ങ്കി​ട്ട് മ​ല​യാ​ള സി​നി​മാ ലോ​കം. രാ​ജു​വി​ന്‍റെ വേ​ർ​പാ​ട് മ​ല​യാ​ള ച​ല​ച്ചി​ത്ര​ലോ​ക​ത്തി​ന് വ​ലി​യൊ​രു ന​ഷ്ടം ത​ന്നെ​യാ​ണെ​ന്ന് മ​മ്മൂ​ട്ടി പ​റ​ഞ്ഞു. ‘ഇ​ത്ര​യും ബ​ഹു​ഭാ​ഷ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച ന​ട​ൻ മ​ല​യാ​ള​സി​നി​മ​യി​ൽ ഉ​ണ്ടോ എ​ന്ന​റി​ഞ്ഞു​കൂ​ടാ. അ​ദ്ദേ​ഹ​ത്തിന്‍റെ രൂ​പ​ഭം​ഗി​യും അ​ഭി​ന​യ​ചാ​തു​ര്യ​വു​മാ​ണ് മ​റ്റു​ഭാ​ഷ​ക​ളി​ലും സ്വീ​കാ​ര്യ​നാ​ക്കി മാ​റ്റി​യ​തെ​ന്നും മ​മ്മൂ​ട്ടി അ​നു​സ്മ​രി​ച്ചു.

എ​ല്ലാ​വ​രേ​യും സ്നേ​ഹി​ക്കാ​ൻ മാ​ത്രം അ​റി​യാ​വു​ന്ന പ്രി​യ​പ്പെ​ട്ട ന​ട​നാ​യി​രു​ന്നു രാ​ജു​വേ​ട്ട​നെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. “ലാ​ലൂ…. രാ​ജു​ച്ചാ​യ​നാ’…. പ്രി​യ​പ്പെ​ട്ട രാ​ജു​വേ​ട്ട​ന്‍റെ ഈ ​ശ​ബ്ദം ഇ​പ്പോ​ഴും കാ​തു​ക​ളി​ൽ മു​ഴ​ങ്ങു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മൂ​ഹ​ മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ൽ പ്ര​തി​ക​രി​ച്ച​ത്.

ഒ​രു മ​നു​ഷ്യ​സ്‌​നേ​ഹി​യെ​യും ന​ല്ല ന​ട​നെ​യു​മാ​ണ് ക്യാ​പ്റ്റ​ന്‍ രാ​ജു​വി​ന്‍റെ വി​യോ​ഗ​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യ്ക്ക് ന​ഷ്ട​മാ​യ​തെ​ന്നാ​യി​രു​ന്നു ഇ​ന്ന​സെ​ന്‍റ് എം​പി​യു​ടെ പ്ര​തി​ക​ര​ണം. അ​ടു​ക്കും ചി​ട്ട​യു​മു​ള്ള സി​നി​മാ ന​ട​നാ​ണ് അ​ദേ​ഹം. ക്യാ​പ്റ്റ​ന്‍ രാ​ജു​വി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ കു​ടും​ബ​ത്തി​ന്‍റെ ദും​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​താ​യും ഇ​ന്ന​സെ​ന്‍റ് പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കൊ​ച്ചി​യി​ലെ വ​സ​തി​യി​ല്‍ വ​ച്ചാ​ണ് ക്യാ​പ്റ്റ​ന്‍ രാ​ജു അ​ന്ത​രി​ച്ച​ത്. ദീ​ർ​ഘ​കാ​ല​മാ​യി രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു. വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി അ​ഞ്ഞൂ​റി​ല​ധി​കം സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ട അ​ദ്ദേ​ഹം ര​ണ്ട് സി​നി​മ​ക​ളും സം​വി​ധാ​നം ചെ​യ്തു.

ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി താ​രം ജി​ൻ​സ​ണ്‍ ജോ​ണ്‍​സ​ന് അ​ർ​ജു​ന അ​വാ​ർ​ഡ്. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 1,500 മീ​റ്റ​റി​ൽ സ്വ​ർ​ണ​വും 800 മീ​റ്റ​റി​ൽ വെ​ള്ളി​യും നേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ജി​ൻ​സ​നെ തേ​ടി അ​ർ​ജു​ന അ​വാ​ർ​ഡ് എ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് ച​ക്കി​ട്ട​പ്പാ​റ സ്വ​ദേ​ശി​യാ​ണ് ജി​ൻ​സ​ണ്‍. അ​ർ​ജു​ന അ​വ​ർ​ഡ് സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ സ​മി​തി കേ​ന്ദ്ര​കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റി. കേ​ന്ദ്ര​കാ​യി​ക മ​ന്ത്രാ​ല​യം കൂ​ടി ശി​പാ​ർ​ശ അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.

മ​ല​യാ​ളി താ​രം പി.​യു. ചി​ത്ര​യു​ടെ പേ​രും നേ​ര​ത്തെ പ​ട്ടികയിൽ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

ക​​​​ട​​​​ലി​​​​നടി​​​​ത്ത​​​​ട്ടി​​​​ൽ മാ​​​​ത്രം കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്ന അ​​​​പൂ​​​​ർ​​​​വ ​​​​മ​​​​ത്സ്യയി​​ന​​​​ങ്ങ​​​​ളെ ക​​​​ണ്ടെ​​​​ത്തി ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ. പ​​​​സ​​​​ഫി​​​​ക് സ​​​​മു​​​​ദ്ര​​​​ത്തി​​​​ലെ അ​​​​റ്റ്കാ​​​​മ ട്ര​​​​ൻ​​​​ജി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 7,500 മീ​​​​റ്റ​​​​ർ ആ​​​​ഴ​​​​ത്തി​​​​ലാ​​​​യാ​​​​ണ് മൂ​​​ന്ന് അ​​​​പൂ​​​​ർ​​​​വ മ​​​​ത്സ്യ​​​​യി​​​​ന​​​​ങ്ങ​​​​ളെ ന്യൂ​​​​കാ​​​​സി​​​​ൽ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

മ​​​​നു​​​​ഷ്യ​​​​ർ​​​​ക്കോ മ​​​​റ്റു സ​​​​മു​​​​ദ്രജീ​​​​വി​​​​ക​​​​ൾ​​​​ക്കോ അ​​​​ല്പ​​​​സ​​​​മ​​​​യം പോ​​​​ലും ചെ​​​​ല​​​​വ​​​​ഴി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​മ​​​​ല്ലാ​​​​ത്ത ചു​​​​റ്റു​​​​പാ​​​​ടി​​​​ൽ​​ ജീ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​യാ​​​​ണ് ഇ​​​​വ​​​​യെ​​ന്നു ശാ​​​​സ്ത്ര​​​​ജ്ഞ​​​​ർ പ​​​​റ​​​​ഞ്ഞു. അ​​​തി​​​ശൈ​​​ത്യ​​​വും അ​​​തി​​​മ​​​ർ​​​ദ​​​വു​​​മാ​​​ണ് മ​​​റ്റു ജീ​​​വി​​​ക​​ളെ ഇ​​​ത്ര അ​​​ഴ​​​ത്തി​​​ൽ ജീ​​​വി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് അ​​​ക​​​റ്റു​​​ന്ന​​​ത്. പി​​​ങ്ക്, പ​​​ർ​​​പ്പി​​​ൾ, ബ്ലൂ ​​​അ​​​റ്റ്കാ​​​മ എ​​​ന്നീ മൂ​​​ന്നു താ​​​ത്കാ​​​ലി​​​ക നാ​​​മ​​​ങ്ങ​​​ളാ​​​ണ് പു​​​തു​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ മീ​​​നു​​​ക​​​ൾ​​​ക്കു ശാ​​​സ്ത്ര​​​ജ്ഞ​​​ർ ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​വ​​​യെ​​​ല്ലാം​​​ത​​​ന്നെ ലി​​​പ്റൈ​​​ഡ് കു​​​ടും​​​ബ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​യാ​​​ണെ​​​ന്നാ​​​ണ് ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. അ​​​തി​​​മ​​​ർ​​​ദ​​​വും അ​​​തി​​​ശൈ​​​ത്യ​​​വു​​​മൊ​​​ക്കെ​​​യു​​​ള്ള പ്ര​​​തി​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ജീ​​​വി​​​ക്കാ​​​ൻ ക​​​ഴി​​​വു​​​ണ്ടെ​​​ങ്കി​​​ലും ക​​​ട​​​ലി​​​ന്‍റെ മു​​​ക​​​ൾ​​​ഭാ​​​ഗ​​​ത്തേ​​​ക്ക് അ​​​ടു​​​ക്കുംതോ​​​റും ഇവ ഉ​​​രു​​​കി​​​യി​​​ല്ലാ​​​താ​​​കു​​​ന്ന​​​വ​​​യാ​​​ണെ​​​ന്നും ശാ​​​സ്ത്ര​​​ജ്ഞ​​​ർ പ​​​റ​​​ഞ്ഞു.

പ്ര​​​ത്യ​​​ക ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ക​​​ട​​​ലി​​​ന്‍റെ അ​​​ടി​​​ത്ത​​​ട്ടി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ച ഒ​​​രു മ​​ത്സ്യം ക​​​ര​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴേ​​​ക്കും ഉരുകി അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യെ​​​ന്നും ശാ​​​സ്ത്ര​​​ജ്ഞ​​​ർ അ​​​റി​​​യി​​​ച്ചു. ക​​​ട​​​ലി​​​ന്ന​​​ടി​​​ത്ത​​​ട്ടി​​​നു സ​​​മാ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യം കൃ​​​ത്യ​​​മാ​​​യി ഒ​​​രു​​​ക്കി​​​യ​ ശേ​​​ഷം ഉ​​​രു​​​കുംമ​​​ത്സ്യ​​​ങ്ങ​​​ളെ വ​​​ല​​​യി​​​ലാ​​​ക്കാ​​​നാ​​​ണ് ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ പ​​​ദ്ധ​​​തി.

കത്യാര്‍: ലൈംഗികാതിക്രമത്തിന്റെ ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ബീഹാറിലെ കത്യാറിലെ സദര്‍ ആശുപത്രിയിലാണ് സംഭവം. ട്രെയിനി നേഴ്‌സിനെതിരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടറെ നേഴ്‌സുമാര്‍ നന്നായി തന്നെ ഒന്ന് പെരുമാറി എന്നാണ് വീഡിയോ വ്യക്തമാക്കുന്നത്.  ട്രെിയിനി നേഴ്‌സിനെതിരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടറെ നേഴ്‌സുമാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. നേഴ്‌സുമാര്‍ ഡോക്ടറെ മര്‍ദ്ദിക്കുകയും ചെരുപ്പിന് അടിക്കുകയും ചെയ്തന്നത് വളരെ വീഡിയോയിൽ കാണാം.

നേഴ്‌സുമാർ ഡോക്ടറുടെ മുറിയിലേക്ക് ഇരച്ചു കയറി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ശനിയാഴ്ചയാണ് സംഭവം നടന്നത്. രോക്ഷാകുലരായ നേഴ്‌സുമാരെ പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചുവെങ്കിലും ശ്രമം വിജയിച്ചില്ല. രണ്ടാം വര്‍ഷ ട്രെയിനി നേഴ്‌സിനെയാണ് സിവില്‍ സര്‍ജനായ ഡോക്ടര്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. സംഭവം വിവാദമായതോടെ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വാർത്ത.

[ot-video]

[/ot-video]

1947 ലെ വിഭജനത്തിന് സമാനമായി 2047 ല്‍ വീണ്ടുമൊരു വിഭജനത്തിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് ബിജെപി നേതാവ് ഗിരിരാജ് സിങ്ങ്. മതപരമായി ഇന്ത്യയെ വിഭജിച്ചപ്പോലെ 72 വര്‍ഷങ്ങള്‍ക്ക് ശേഷം ജനസംഖ്യ 33 കോടിയില്‍ നിന്ന് 135.7 കോടിയാകുന്നത്തോടെ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടുമെന്ന് ഗിരിരാജ് സിംഗ് അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.

മുസ്ലിം വിഭാഗങ്ങളെ ഉന്നംവെച്ചുകൊണ്ടുള്ള ഗിരിരാജ് സിംങ്ങിന്റെ ട്വീറ്റില്‍ പ്രത്യേക വിഭാഗത്തിന്റെ ജനസംഖ്യ വര്‍ധനവ് രാജ്യത്തിന് ഭീഷണിയാകുമെന്നാണ് എഴുതിയിരിക്കുന്നത്.

”1947 ലെ ഇന്ത്യ വിഭജനം മതപരമായിരുന്നു. ഇതേ അവസ്ഥയാണ് 2047 ലും സംഭവിക്കാന്‍ പോവുന്നത്. 72 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ ജനസംഖ്യ 33 കോടിയില്‍ നിന്ന് 135.7 കോടിയാകുന്നു. ഈ ജനസംഖ്യ വിസ്‌ഫോടനം ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രമാണെങ്കില്‍ അത് ഭീഷണി ഉയര്‍ത്തുന്നതാണ്.

ഈ സാഹചര്യത്തിലേയ്ക്ക് വഴിവെയ്ക്കുന്നതാണ് ജമ്മുകാശ്മീരിന് പ്രത്യേക പദവി അനുവദിച്ച് നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 35 എ.രാജ്യത്തിനു ഭീഷണിയായി മാറുന്ന ഈ ജനസംഖ്യാ വര്‍ധനവിനെ കുറിച്ച് റോഡുകള്‍ മുതല്‍ പാര്‍ലമെന്റെ വരെ ചര്‍ച്ചകള്‍ നടത്തണമെന്നും ന്യൂനപക്ഷങ്ങള്‍ എന്ന വാക്കിന് കൃത്യമായ നിര്‍വ്വചനം നല്‍കണമെന്നും ഗിരിരാജ് ആവശ്യപ്പെടുന്നുണ്ട്.

 

Copyright © . All rights reserved