സെക്‌സിനായി മാത്രം ഒരു പള്ളി. കെനിയയിലാണ് സംഭവം. താന്‍സാനിയക്കാരനായ ഒരു പാസ്റ്ററാണ് പള്ളി തുറന്നത്. പള്ളിയിലെ പ്രധാന ചടങ്ങുകളായി നടത്തുന്ന പരിപാടികളിങ്ങനെയൊക്കെയാണ്. നന്നായി ബിയര്‍ കുടിച്ച് ആഘോഷ പൂര്‍ണമാക്കുക.
മാത്രമല്ല, പള്ളിയില്‍ നിങ്ങളുടെ അടുത്ത് ആരാണോ ഇരിക്കുന്നത് അവരുമായി ഒരുമണിക്കൂര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പെടുക. ഭാര്യമാരെയും ഭര്‍ത്താക്കന്മാരെയും പരസ്പരം കൈമാറുക. മറ്റു സ്ത്രീകളുമായി ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അസൂയപ്പെടാതിരിക്കാന്‍ സ്ത്രീകളെ പഠിപ്പിക്കുക.
സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതികരണങ്ങളാണ് പുതിയ പള്ളിക്കെതിരെ വരുന്നത്. ഇത് ക്രൈസ്തവ വിരുദ്ധമാണ്, ലോകാവസാനം എത്തിയിരിക്കുന്നു എന്നൊക്കെയാണ് ആളുകള്‍ പറയുന്നത്. പള്ളിയിലെ പാസ്റ്ററും കൂട്ടരും നൃത്തം ചെയ്യുന്നതിന്റെയും ആലിംഗനബദ്ധരാകുന്നതിന്റെയും വീഡിയോയും പ്രചരിക്കുന്നുണ്ട്.
റാസല്‍ഖൈമ: റാസൽഖൈമയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. എറണാകുളം സ്വദേശി അര്‍ജ്ജുന്‍ തമ്പി (24) , തിരുവനന്തപുരം സ്വദേശി അതുല്‍ (23) എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. കുമളി സ്വദേശി വിനു രവീന്ദ്രനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ റാക് സഖര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റാക് ഹോട്ടല്‍ ജീവനക്കാരാണ് ഇവരെന്നാണ് വിവരം. പരിക്കേറ്റ പട്ടാമ്പി സ്വദേശി ശ്രേയസ്സ്, കൊച്ചി സ്വദേശി സജ്ജയ് എന്നിവര്‍ ഗള്‍ഫ് ടൂര്‍സ് ജീവനക്കാരാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവാഹവാദ്ഗാനം നല്‍കി പീഡിപ്പിച്ചുവെന്ന ആരോപണവുമായി മുന്‍ മണ്ഡലം സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കണ്ണൂര്‍, ചെറുപുഴ മണ്ഡലം മുന്‍ പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മിഥിലാജ് ടി.കെയ്ക്കെതിരെയാണ് ആരോപണം. പീഡനം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പോലീസ് ആര്‍ക്കോവേണ്ടി വിടുപണി ചെയ്യുകയാണെന്ന ആരോപണവും യുവതി ഉയര്‍ത്തുന്നു.
‘പ്രമുഖയല്ലാത്ത എനിക്കെന്നു നീതി കിട്ടും’ എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കില്‍ യുവതിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പണത്തിനും രാഷ്ട്രീയബലത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ കുറഞ്ഞപക്ഷം നമ്മളെല്ലാവരും ഓരോ പ്രമുഖരായിരിക്കണം. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ എന്ന മലയോരകുടിയേറ്റ ഗ്രാമത്തില്‍ ജനിച്ചു ജീവിക്കുന്ന ഞാന്‍ ഒരു പ്രമുഖയല്ലതായിപ്പോയെന്നും യുവതി പറയുന്നു.
പോസ്റ്റ് വായിക്കാം
പ്രമുഖയല്ലാത്ത എനിക്കെന്നു നീതി കിട്ടും .?
പണത്തിനും രാഷ്ട്രീയബലത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ കുറഞ്ഞപക്ഷം നമ്മളെല്ലാവരും ഓരോ പ്രമുഖരായിരിക്കണം. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ എന്ന മലയോരകുടിയേറ്റ ഗ്രാമത്തില്‍ ജനിച്ചു ജീവിക്കുന്ന ഞാന്‍ ഒരു പ്രമുഖയല്ലതായിപോയി.
‘സ്‌നേഹമാണു അഖില സാരമൂഴിയില്‍’ എന്ന് വിശ്വസിച്ച ഞാന്‍ ചെറുപുഴ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രെസിഡന്റുമായി സ്‌നേഹത്തിലായി. വിവാഹവും, കടലോളവും സ്‌നേഹം വാഗ്ദനം ചെയ്യ്ത മിഥിലാജ് ടി കെ എന്ന രാഷ്ട്രീയ പ്രമുഖന്‍ പക്ഷെ എന്റെയെല്ലാം കവര്‍ന്നെടുത്തു വിദൂരയിലൊരിടത്തു ഒളിവില്‍ കഴിയുന്നു.
ഒരു ക്രിസ്തിയാനിയായ ഞാന്‍ മുസ്ലിമിനെ പ്രണയിച്ചത് ഒരു എടുത്തചാട്ടമോ ധീരതയോ അല്ലായിരുന്നു.. ഞങ്ങള്‍ രണ്ടും മനുഷ്യരാണല്ലോ എന്ന ബോധമാരുന്നു. അതെ മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രെട്ടറിയരുന്ന എനിക്ക് , ഞങ്ങള്‍ക്കിടയില്‍ ഒരേ ആശയത്തിന്റെ ഐക്യവുമുണ്ടാരുന്നു. പക്ഷെ ചതിയുടെ കനലുമായ് നടന്നിരുന്ന കപട ഖദര്‍ ധാരികളെ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
എല്ലാ വാഗ്ദാനങ്ങള്‍ക്കുമൊടുവില്‍ അയാള്‍ മുങ്ങി. ഞാന്‍ കേസ്‌കൊടുത്തു. ആദ്യം അവര്‍ എന്റെ മാനത്തിനിട്ട വില പത്തുലക്ഷമാരുന്നു. ഞാന്‍ വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനവും അവന്റെയൊപ്പമാരുന്നു. കഴിഞ്ഞ ഡിസംബര്‍ ആറിന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പരാതിയില്‍ ഞാന്‍ കേസ് കൊടുക്കുമ്പോള്‍ മിഥിലാജ് കണ്ണൂരിലെ കോണ്‍ഗ്രസ് സിംഹം കെ സുധാകരനെ കാണാന്‍ പോയിരിക്കുകയാരുന്നു. അതിനു ശേഷം അവന്‍ ഒളിവില്‍ പോയി.
അവന്റെ രാഷ്ട്രീയ സ്വാധീനവും പണവും ഒളിവില്‍ അവനു സസുഖം കഴിയാനുള്ള വീട്ടുവേല ചെയ്യ്തുകൊടുക്കുന്നു.
നീതി ആവശ്യപ്പെട്ടു ഞാന്‍ എല്ലാ നേതാക്കന്മാരെയും പോയി കണ്ടു.
നടന്നേനെ ചെരുപ്പ് തേഞ്ഞതല്ലാതെ പ്രത്യകിച്ചു എനിക്കൊരു ഗുണവുംകിട്ടിയില്ല. ആദ്യം തന്നെ അവന്‍ ഖത്തറിലേക്കു കടന്നുവെന്നു പ്രചാരണമിറക്കി. അവനു പാസ്‌പോര്‍ട്ടില്ല എന്ന് കാര്യം മനസിലാക്കിയപ്പോള്‍ കേരളത്തിലെവിടോ ഉണ്ടെന്നും അന്വേഷിക്കാമെന്നും പോലീസിന്റെ ഭാഷ്യം. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട അവന്‍ സ്വന്തം നാട്ടില്‍ ഒളിവില്‍ താമസിക്കുന്ന കാര്യം എന്റെയൊരു സുഹൃത്തു വിളിച്ചറിയച്ചപ്പോള്‍ പോലീസ് അനങ്ങിയില്ല.
ആര്‍ക്കൊക്കെയോ വേണ്ടി ആരക്കയോ വീട് പണി ചെയ്യുന്നു.
ഞാന്‍ വിശ്വസിച്ച പ്രസ്ഥാനവും എന്നെ വഞ്ചിച്ചുകൊണ്ടരിക്കുമ്പോള്‍, ഒപ്പം കണ്ണൂരിലെ സിംഹവും കഴുതയുമൊക്കെ എതിര് നിന്നാലും ഞാന്‍ ഒറ്റയ്ക്ക് തന്നെ പോരാടും. മറ്റൊരു പെണ്‍കുട്ടിക്കിതു സംഭവിക്കാതിരിക്കാന്‍. രാഷ്ട്രീയ സ്വാധീനത്തില്‍ അകപ്പെട്ട വ്യവസ്ഥയ്ക്കെതിരെ ശബ്ദമുയര്ത്തികൊണ്ടു തന്നെ മുന്നോട്ടു പോകും..
തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 42 പേരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ വെട്ടി നിരത്തി. സംസ്ഥാനം ശുപാര്‍ശ ചെയ്തവരില്‍ പുരസ്‌കാരം ലഭിച്ചത് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് മാത്രമാണെന്ന് വിവരാവകാശ രേഖകള്‍. സംസ്ഥാന സമര്‍പ്പിച്ച പട്ടികയില്‍ പേരില്ലാതിരുന്ന മൂന്നു പേര്‍ക്കാണ് മറ്റ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. പി.പരമേശ്വരന് പത്മവിഭൂഷണും ഡോ. എം.ആര്‍. രാജഗോപാല്‍, ലക്ഷ്മിക്കുട്ടിയമ്മ എന്നിവര്‍ക്കു പത്മശ്രീയുമാണ് ലഭിച്ചത്.
ജോമോന്‍ പുത്തന്‍ പുരയ്ക്കലിന് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. ഭാരതരത്‌നക്കു ശേഷം രണ്ടാമത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് സംസ്ഥാനം എം.ടി.വാസുദേവന്‍ നായരുടെ പേരായിരുന്നു നല്‍കിയിരുന്നത്. ഇത് മറികടന്നാണ് ആര്‍എസ്എസ് ചിന്തകനായ പി.പരമേശ്വരന് പുരസ്‌കാരം നല്‍കിയത്.
പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി മമ്മൂട്ടി, മോഹന്‍ലാല്‍, കലാമണ്ഡലം ഗോപി, പെരുവനം കുട്ടന്‍മാരാര്‍, സുഗതകുമാരി, ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്നിവരുടെ പേരുകളായിരുന്നു നല്‍കിയത്. ഇവരില്‍ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനു മാത്രം പുരസ്‌കാരം നല്‍കുകയായിരുന്നു. പത്മശ്രീ പുരസ്‌കാരത്തിന് സമര്‍പ്പിച്ച 35 പേരുടെ പട്ടിക പൂര്‍ണ്ണമായും നിരസിക്കുകയായിരുന്നു.
മന്ത്രി എ.കെ.ബാലന്‍ കണ്‍വീനറായി പ്രത്യേക കമ്മറ്റി രൂപീകരിച്ചാണ് പത്മ പുരസ്‌കാരങ്ങള്‍ക്കായുള്ള പട്ടിക തയ്യാറാക്കിയത്. ചീഫ് സെക്രട്ടറി, കമ്മറ്റി സെക്രട്ടറി, മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, തോമസ് ചാണ്ടി, മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖരന്‍ എന്നിവരായിരുന്നു അംഗങ്ങള്‍.
പാറ്റ്‌ന: വാട്ട്‌സാപ്പില്‍ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ യുവാവ് സ്വയം വെടിവെച്ച് മരിച്ചു. കാമുകിയുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ആകാശ് കുമാര്‍ എന്ന 19കാരനാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വീട്ടിലിരുന്ന് കാമുകിയുമായി സംസാരിക്കുകയായിരുന്ന ആകാശ് തന്റെ കയ്യില്‍ തോക്കുണ്ടെന്നും അതുപയോഗിച്ച് ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടിയോട് പറഞ്ഞു. പെണ്‍കുട്ടി വിലക്കിയതോടെ ആകാശ് ബുള്ളറ്റുകള്‍ മാറ്റിയെങ്കിലും ഒരു ബുള്ളറ്റ് ഉണ്ടായിരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് കരുതുന്നത്. പിന്നീട് അബദ്ധത്തില്‍ വെടിയുതിര്‍ത്തതാകാമെന്നാണ് പോലീസ് നിഗമനം.
എന്നാല്‍ പരീക്ഷയില്‍ തോറ്റതിന് മാതാപിതാക്കള്‍ ഇയാളെ വഴക്ക് പറഞ്ഞിരുന്നുവെന്നും ഇതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന അഭ്യൂഹവും പരക്കുന്നുണ്ട്.
കോട്ടയം: കര്‍ഷകരെ ഏറ്റവും കൂടുതല്‍ വഞ്ചിച്ചത് കോണ്‍ഗ്രസ് ആണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണി. പാര്‍ട്ടി മുഖപത്രമായ മുഖച്ഛായയില്‍ എഴുതിയ ലേഖനത്തിലാണ് മാണി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് കേരളവും കേന്ദ്രവും ഭരിച്ച സമയത്താണ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. യുപിഎയുടെ കാലത്താണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നതെന്നും മാണി കുറ്റപ്പെടുത്തി.
മലയോര മേഖലയില്‍ കേരള കോണ്‍ഗ്രസിനുള്ള സ്വാധീനത്തില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് നേതാക്കള്‍ പട്ടയവിതരണം തടസപ്പെടുത്തിയെന്നും മാണി വിമര്‍ശിക്കുന്നു. ലേഖനത്തില്‍ ബിജെപിയെയും മാണി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.
മിമിക്രി കലാകാരന്മാര്‍ക്കൊപ്പം കോമഡി സ്‌കിറ്റുകളില്‍ നിറഞ്ഞു നിന്ന സുബി പതിയെ മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലുമെത്തി. വ്യത്യസ്തമായ പല പരിപാടികള്‍കൊണ്ടും സുബി പ്രേക്ഷകരെ സദാ വിസ്മയിപ്പിച്ചുകൊണ്ടുമിരുന്നു. ഒരിക്കല്‍ ഒരഭിമുഖത്തിനിടെ അവതാരകന്‍ സുബിയോട് ചോദിച്ചു, വയസ് മുപ്പത് കഴിഞ്ഞിട്ടും സുബി എന്താണ് വിവാഹം കഴിക്കാത്തതെന്ന്. അതിന് സുബി നല്‍കിയ മറുപടിയില്‍ തമാശയുണ്ടായിരുന്നില്ല. കലാകാരന്മാര്‍ അവരുടെ എത്രയെല്ലാം വിഷമങ്ങള്‍ മറച്ചുവച്ചാണ് ആളുകളെ ചിരിപ്പിക്കുന്നത് എന്നത് സുബിയുടെ ആ വാക്കുകളില്‍ നിന്ന് വ്യക്തമായിരുന്നു.
ഈ പ്രായം വരെ ഞാനാരെയും പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കെന്തോ അസുഖമാണെന്ന് ആളുകള്‍ കരുതും. ഞാന്‍ പ്രണയിച്ചിട്ടുണ്ട്. എന്നാല്‍ ആ ബന്ധം ജീവിതത്തിലേക്ക് ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരസ്പര സമ്മതത്തോടെ പിരിഞ്ഞു. ഞങ്ങള്‍ തമ്മില്‍ ഒരു സംസാരം ഉണ്ടായപ്പോള്‍ അദ്ദേഹം എന്റെ അടുത്ത് ചോദിച്ചു, ‘അമ്മയ്ക്ക് എന്തെങ്കിലും ജോലിക്ക് പോയിക്കൂടെ’ എന്ന്. അതെന്തിനാണ് അമ്മ ജോലിക്ക് പോകുന്നത്. കുടുംബം ഞാന്‍ നോക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ‘അമ്മയ്ക്ക് നല്ല ആരോഗ്യവും ചുറുചുറുപ്പും ഉണ്ടല്ലോ’ എന്നായിരുന്നു മറുചോദ്യം.
അദ്ദേഹത്തിന് എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ അറിയാം. കുടുംബവുമായി നല്ല ബന്ധമുള്ള ആളാണ്. വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത് ഞാനാണെന്നും അദ്ദേഹത്തിനറിയാം. എന്നിട്ടും എന്തിനാണ് അമ്മയെ ജോലിക്ക് അയക്കാന്‍ ആവശ്യപ്പെട്ടത് എന്ന സംശയം എന്നെ ആശയക്കുഴപ്പത്തിലാക്കി. പിന്നീട് ആലോചിച്ചപ്പോഴാണ് എനിക്ക് കൃത്യമായ ഉത്തരം കിട്ടിയത്. വിവാഹം കഴിഞ്ഞാല്‍ എന്നെ പൂര്‍ണമായും പറിച്ചുകൊണ്ടു പോവുക എന്നതായിരുന്നു അയാളുടെ ഉദ്ദേശം. അക്കാര്യത്തെ കുറിച്ച് ഇടയ്ക്കിടെ സംസാരമുണ്ടായി.
പിന്നെ ഒരു കാര്യം, അദ്ദേഹമാണ് എനിക്ക് ഒരു ബാങ്ക് അക്കൗണ്ട് എടുത്ത് തന്നത്. ആ അക്കൗണ്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്തിനാണ് എനിക്ക് അദ്ദേഹം തന്നെ ഒരു അക്കൗണ്ട് എടുത്ത് തന്നത് എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ഞാന്‍ സമ്പാദിക്കുന്നത് എല്ലാം എന്റെ പേരില്‍ തന്നെ ഉണ്ടാവണം. കുടുംബത്തിലേക്ക് പോകരുത്. വിവാഹത്തോടെ എന്നെ പൂര്‍ണമായും പറിച്ചു നടുമ്പോള്‍ അതൊക്കെ സ്വന്തം പേരിലാക്കാം എന്നതായിരുന്നു അവരുടെ ഉദ്ദേശം.
എനിക്ക് സംശയങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു. ഈ ബന്ധം ഇനി മുന്നോട്ട് പോകില്ല എന്ന് പറഞ്ഞ് സംസാരിച്ച് സമ്മതത്തോടെയാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. അദ്ദേഹം ഇപ്പോള്‍ വേറെ വിവാഹമൊക്കെ കഴിച്ചു. ഇടയ്ക്കൊക്കെ കാണാറുണ്ട്. ഞങ്ങളിപ്പോഴും നല്ല സൗഹൃദബന്ധം തുടരുന്നു. സുബി പറഞ്ഞു.
വിവാഹം കഴിക്കില്ല എന്നൊന്നും ഞാന്‍ പ്രഖ്യാപിച്ചിട്ടില്ല. വീട്ടില്‍ വിവാഹത്തെ കുറിച്ച് അമ്മ സംസാരിക്കുന്നുണ്ട്. പക്ഷെ ഒരു അറേഞ്ച്ഡ് മാര്യേജിന് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് പരസ്പരം മനസ്സിലാക്കി വിവാഹം കഴിക്കണം. പ്രണയിച്ച് വിവാഹം കഴിക്കാന്‍ അമ്മ ലൈസന്‍സ് തന്നിട്ടുണ്ടെന്നും സുബി പറയുന്നു.
മതസ്ഥാപനത്തിന്റെ മതിലിന് മുകളിലായി യുവാവിന്റെ അറുത്ത് മാറ്റിയ തല കണ്ടെത്തി. തെലുങ്കാനയിലെ നല്‍ഗൊണ്ടയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് ആദ്യം അറുത്ത്മാറ്റപ്പെട്ട തല കണ്ടത്.
ഇവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ട്രാക്ടര്‍ ഡ്രൈവറായ പി രമേഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഞായറാഴ്ച്ച രാത്രി മരുന്നു വാങ്ങാനായി വീട്ടില്‍ നിന്നു പുറത്തിറങ്ങിയ ശേഷം ഇയാള്‍ അജ്ഞാതരായ ആളുകളാല്‍ കൊല്ലപ്പെടുകയായിരുന്നു. ഈ നഗരത്തിലെ ഒരാഴ്ച്ചയ്ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് ഇത്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിയായി മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന പ്രചരണം തള്ളി സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വം. വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് പരിഗണിക്കുന്നതെന്നും ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു.
തുടര്‍ച്ചയായി മൂന്നുവട്ടം കോണ്‍ഗ്രസ് വിജയിച്ച ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഇടതുപക്ഷം അട്ടിമറിജയമാണ് നേടിയത്. അതുകൊണ്ടുതന്നെ ഇത്തവണയും വിജയം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. സി.പി.എമ്മിന്‍റെ സിറ്റിങ് സീറ്റില്‍ സെലിബ്രിറ്റി സ്ഥാനാര്‍ഥിയെന്ന നിലയില്‍ മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന് വ്യാപകമായ പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ സംഘടനാതലത്തിലും വിജയപ്രതീക്ഷയുടെ കാര്യത്തിലും ഇടതുപക്ഷം കരുത്താര്‍ജിച്ച് നില്‍ക്കുന്ന മണ്ഡലത്തില്‍ അതിന്‍റെ ആവശ്യമില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.
സജി ചെറിയാന്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് കരുതപ്പെടുന്ന തിരഞ്ഞെടുപ്പില്‍ , കുടിവെള്ള പദ്ധതികളും അടിസ്ഥാനസൗകര്യമേഖലയിലെ വികസനവും വോട്ടായി മാറുമെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ.
ബൈക്ക് അപകടത്തില്‍ മലയാളി യുവതി മരിച്ച നിലയില്‍. ചേര്‍ത്തല സ്വദേശി ഡല്‍ഹിയില്‍ മയൂര്‍ വിഹാര്‍ ഫേസ് ത്രീയില്‍ താമസിക്കുന്ന അശോകന്‍ പൊന്നമ്മ ദമ്പതികളുടെ മകള്‍ അശ്വതിയാണ് (28) മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവ് പ്രശാന്ത് നായരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ധൗള കുവയിലായിരുന്നു അപകടം.
മയൂര്‍വിഹാറില്‍ നിന്നു ഉത്തം നഗറിലേക്കു പോകുന്നതിനിടെ ബൈക്കില്‍ ട്രക്കിടിക്കുകയായിരുന്നു. ട്രക്കിന്റെ പിന്‍വശം തലയില്‍ ഇടിച്ചു പരിക്കേറ്റ അശ്വതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ത്യന്‍ ബാങ്കില്‍ മഹാവീര്‍ എന്‍ക്ലേവ് ബ്രാഞ്ച് ഉദ്യോഗസ്ഥയാണ് അശ്വതി.