നടന്‍ ബാബുരാജിന്റെ ഫെയ്‌സ് ബുക്ക് വീഡിയോയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. വീട്ടിലെ സ്ത്രീകളെ കുറിച്ച് മോശമായ പരമാര്‍ശം നടത്തിയെന്നാരോപിച്ചാണ് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നത്.
നേരത്തെ, തനിക്കെതിരെ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടന്‍ ബാബുരാജ്. ഫെയ്‌സ് ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു. ഒരു യുവാവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നടന്‍ ബാബുരാജിനെതിരെ സമൂഹമാധ്യങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് ബാബുരാജ് രംഗത്ത് വന്നത്. തന്നെ വിമര്‍ശിച്ചവര്‍ക്ക് പരിഹാസ രൂപേണയാണ് ബാബുരാജ് മറുപടി നല്‍കിയത്.
”ഞാന്‍ ഈ ലൈവില്‍ വരാനുള്ള കാരണം, എന്നെ കുറിച്ചുള്ള ഒരു പോസ്റ്റ് ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട്. ബാബുരാജ് സംശയത്തിന്റെ നിഴലില്‍ എന്നൊക്കെ പറഞ്ഞിട്ട്. എനിക്ക് ഇതിന് പിന്നിലുള്ള ബുദ്ധികളോട് പറയാനുള്ളത്, ദയവ് ചെയ്ത് എന്നെ ഈ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്ക്. എത്ര നാളായി നിങ്ങള്‍ ഇവിടെ മാത്രം നടക്കുന്ന കാര്യങ്ങളില്‍ എന്നെ ഒതുക്കി നിര്‍ത്തുന്നത്.
ഞാന്‍ ഈ കേരളത്തിന് പുറത്തൊക്കെ യാത്ര ചെയ്യുന്ന ആളല്ലേ. അതുകൊണ്ട് കുറച്ച് കൂടി മാറ്റിയിട്ട് എന്നെ കേന്ദ്രകമ്മിറ്റിയില്‍ കൂടി ഉള്‍പ്പെടുത്ത്. കേരളത്തിന് പുറത്ത് നടക്കുന്ന പല സംഭവങ്ങളിലും കരിനിഴല്‍ എന്നൊക്കെ പറഞ്ഞിട്ട്. അപ്പോള്‍ എനിക്കും കൂടി കേള്‍ക്കാന്‍ ഒരു സുഖമുണ്ടാകും.
” തനിക്കെതിരെ വാര്‍ത്തകള്‍ കൊണ്ടുവരുന്നതിന് പകരം സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കണമെന്നും വാര്‍ത്ത ചമയ്ക്കുന്നവര്‍ക്കെതിരെ ബാബുരാജ് പറയുന്നു. നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാ പോകുന്നത്..? എന്തിനാ പോകുന്നത്? എന്നൊക്കെ നോക്ക്. ഇത് ഒരു ഉപദേശമായി മാത്രം കണ്ടാല്‍ മതി” ഇങ്ങനെ പറഞ്ഞാണ് ബാബുരാജിന്റെ ഫെയ്‌സ് ബുക്ക് ലൈവ് അവസാനിക്കുന്നത്.
ഇന്ത്യ മഹാരാജ്യത്തു സംഭവിച്ചു കൊണ്ടിരിക്കുന്ന ക്രൂരമായ പ്രവണതയാണ് ആശയങ്ങൾക്കും അഭിപ്രായങ്ങൾക്കും വിലക്കേർപ്പെടുതുക എന്നത്. മാധ്യമങ്ങൾ വഴിയുള്ള ആശയ അഭിപ്രായ പ്രകടനങ്ങൾക്ക് മറ്റേതുവഴിയെ കാളും ശക്തി കൂടുതലാണ്. എന്നാൽ പലപ്പോഴും പറയേണ്ടത് നിർഭയത്തോടെ പറയുമ്പോൾ ആ വാക്കുകൾക്ക് വിലക്കേർപ്പെടുത്താൻ പുറകിൽ ശക്തികൾ ഉണ്ടാകും. ബിജെപിയെയും ആർ എസ് എസിനേയും വിമർശിക്കുന്നവർക്ക് ഇപ്പോൾ ഇതാണ് ഗതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും നിർഭയത്തോടെ വിമര്‍ശിക്കുന്ന തെന്നിന്ത്യന്‍ താരം പ്രകാശ് രാജിന് മാധ്യമ വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.
കന്നട പത്രത്തില്‍ പ്രകാശ് രാജ് എഴുതിവന്ന ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന കോളത്തിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഏറെ വായനക്കാരുള്ള പേജാണ് സര്‍ജിക്കല്‍ സ്ട്രൈക്ക്’. സ്വന്തം ട്വിറ്റര്‍ പേജിലൂടെ പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ വിലക്കിന് പിന്നില്‍ ബിജെപി ആണെന്ന കാര്യം പ്രകാശ് രാജ് തന്റെ പോസ്റ്റിലൂടെ പറയാതെ പറയുന്നു. മുൻപ് ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യമുന്നയിച്ച് നടന്‍ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു.
ന്യൂഡൽഹി∙ ചാരപ്രവർത്തനം ആരോപിച്ചു വധശിക്ഷയ്ക്കു വിധിച്ചു പാക്കിസ്ഥാൻ ജയിലിലടച്ച ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവിനെ ഭീകരർ തട്ടിക്കൊണ്ടുപോയി പാക്ക് സൈന്യത്തിനു കൈമാറുകയായിരുന്നുവെന്നു വെളിപ്പെടുത്തൽ. ജയ്ഷുൽ അദ്‌ൽ എന്ന സംഘടനയിലെ ഭീകരൻ മുല്ല ഉമർ ഇറാനി ആണ് ഇറാനിലെ ഛാബഹർ തുറമുഖത്തിനു സമീപമുള്ള സർബസ് നഗരത്തിൽ നിന്നു ജാദവിനെ തട്ടിയെടുത്തു പാക്ക് സൈന്യത്തിനു കൈമാറിയത്.
ജാദവിനെ ചാരപ്രവർത്തനത്തിനിടെ പിടികൂടിയെന്ന പാക്ക് വാദത്തിന്റെ മുനയൊടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നതിനു പിന്നാലെ ജാദവിന്റെ കുറ്റസമ്മതമെന്ന പേരിൽ പുതിയ വിഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടു. താൻ നാവിക സേനാ ഉദ്യോഗസ്ഥനാണെന്നും തന്നെ സന്ദർശിച്ച അമ്മയെയും ഭാര്യയെയും പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി ശകാരിച്ചുവെന്നും വിഡിയോയിൽ ജാദവ് പറയുന്നു. ഭീഷണിപ്പെടുത്തി റിക്കോർഡ് ചെയ്തതാണ് ഇതെന്നും ഇത്തരം പ്രവൃത്തികൾ ഗൂഢ ലക്ഷ്യത്തോടെയുള്ളതാണെന്നും ഇന്ത്യ പ്രതികരിച്ചതോടെ, ജാദവ് വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പോരു മുറുകി.
കൂടിക്കാഴ്ച കഴിഞ്ഞു പുറത്തേക്കിറങ്ങിയ അമ്മയെയും ഭാര്യയെയും പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി ശകാരിച്ചുവെന്നു ജാദവ് പറയുന്നതായി വിഡിയോയിലുണ്ട്. അത് കുൽഭൂഷൺ കണ്ടതെങ്ങനെയാണ്? – ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ ചോദിച്ചു. ജാദവിനെ തട്ടിക്കൊണ്ടുപോയ ജയ്ഷുൽ അദ്‌ൽ ഇറാനിലെ ബലൂചിസ്ഥാൻ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്. ഇവർക്ക് ജമാഅത്തുദ്ദഅവ ഉൾപ്പെടെയുള്ള പാക്ക് ഭീകര സംഘടനകളുമായി അടുത്ത ബന്ധമുണ്ട്. നാവിക സേനയിൽനിന്നു വിരമിച്ച് ഇറാനിൽ വ്യാപാരത്തിനെത്തിയ ജാദവിനെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടുപോയതാണെന്ന ഇന്ത്യൻ നിലപാട് ശരിവയ്ക്കുന്നതാണ് പുതിയ വിവരങ്ങൾ.
കറാച്ചി: വിവാഹത്തിന് മുമ്പ് സല്ലപിച്ചതിനെ തുടര്‍ന്ന് പ്രതിശ്രുത വധൂവരന്മാരെ പെണ്‍കുട്ടിയുടെ അമ്മാവന്‍ വെടിവെച്ച് കൊന്നു. പാകിസ്താനിലെ സിന്ധില്‍ വ്യാഴാഴ്ചയാണ് സംഭവം.
നസീറന്‍ എന്ന പെണ്‍കുട്ടിയും അവരുടെ പ്രതിശ്രുതവരന്‍ ഷാഹിദും നഗരത്തില്‍ വെച്ച് സംസാരിക്കുന്നത് കണ്ട അമ്മാവന്‍ ദേഷ്യപ്പെട്ട് ഇരുവരേയും വെടിവെച്ചിടുകയായിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മാവന്‍മാരെ അറസ്റ്റ്‌ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും പോലീസ് അറിയിച്ചു. റാവല്‍പിണ്ടിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം ചെയ്തതിന് യുവതിയേയും അവരുടെ ഭര്‍ത്താവിനേയും സഹോദരന്‍ വെടിവെച്ച് കൊന്നിരുന്നു.
പാകിസ്താനില്‍ ഒരു വര്‍ഷം ശരാശരി 650 ദുരഭിമാന കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അവിടുത്തെ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്.
തിരുവനന്തപുരം: തിരുവനന്തപുരം ബോണക്കാട് കുരിശുമലയിലേക്ക് വിശ്വാസികള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. നെയ്യാറ്റിന്‍കര അതിരൂപതയുടെ കീഴിലുള്ളവര്‍ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. കുരിശിന്റെ വഴിയെ എന്ന പേരില്‍ ബോണക്കാട് മലയിലേക്ക് യാത്ര നടത്തിയ നെയ്യാറ്റിന്‍കര രൂപതയിലെ വിശ്വാസികളും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
മലയില്‍ പുതിയ കുരിശ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിശ്വാസികളുടെ യാത്ര. എന്നാല്‍ യാത്ര പോലീസ് തടഞ്ഞതോടെ വിശ്വാസികള്‍ പൊലീസിനെതിരെ തിരിഞ്ഞു. ബാരിക്കേഡ് തകര്‍ത്ത വിശ്വാസികള്‍ക്കെതിരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. വൈദികരടക്കമുള്ളവര്‍ പൊലീസിനെതിരെ കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശിയതോടെ വിശ്വാസികളില്‍ കുറെ പേര്‍ കാട്ടിലേക്ക് ഓടിക്കയറി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. കുരിശ് പുനഃസ്ഥാപിക്കാനാകില്ലെന്ന നിലപാടിലാണ് വനംവകുപ്പ്.
ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശും അള്‍ത്താരയും നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ സര്‍ക്കാരിനെതിരെ നെയ്യാറ്റിന്‍കര അതിരൂപത ഇടയലേഖനം ഇറക്കിയിരുന്നു.മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. ഇടപെടേണ്ട സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നത് ആശങ്കാജനകമാണെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണെന്നും പറഞ്ഞിരുന്നു.
തിരുവനന്തപുരം ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന രണ്ടു കോണ്‍ക്രീറ്റ് കുരിശുകളും അള്‍ത്താരയുമാണ് തകര്‍ക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് നേരത്തെ ഇവിടെ ചെറിയതോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നതാണ്. സംഘടിച്ചെത്തിയ വിശ്വാസികളെ കാണിത്തടം ചെക്‌പോസ്റ്റില്‍ തടയുകയും തുടര്‍ന്ന് പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി മണിക്കൂറുകള്‍ നീണ്ട വാക്കേറ്റം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
പിന്നീട് മുഖ്യമന്ത്രിയെ കണ്ട് സഭാനേതൃത്വം കുരിശും അള്‍ത്താരയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അറുപത് വര്‍ഷമായി നിലനില്‍ക്കുന്ന കുരിശ്മലയിലെ ആരാധനാകര്‍മ്മങ്ങള്‍ക്ക് മുടക്കം വരരുതെന്നും മുഖ്യമന്ത്രിയോട് സഭാ നേതൃത്വം നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വേണ്ടവിധത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആരോപിച്ചായിരുന്നു സഭയുടെ ഇടയലേഖനം.
അസുഖ ബാധിതയായ അമ്മയെ ബില്‍ഡിങ്ങിനു മുകളില്‍ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. ജയശ്രീബെന്‍ വിനോഭായിയെ ക്രൂരമായ യുവ പ്രെഫസറായ സന്ദീപ് ആണു പിടിയിലായത്. ഗുജറാത്തിലെ രാജ്‌കോട്ടിലാണു സംഭവം. അമ്മ ഇനി ഈ ലോകത്ത് ജീവിക്കേണ്ട അമ്മ കാരണം, എനിക്കു സന്തോഷമില്ല, അമ്മയെ കൊലപ്പെടുത്തകന്‍ കൊണ്ടു പോകുകയാണ് എന്നായിരുന്നു കൊലപ്പെടുത്തുന്നതിനു മുമ്പ് ഇയാള്‍ അമ്മയോടു പറഞ്ഞ്.
ശേഷം അമ്മ തങ്ങളുടെ സ്വന്തം കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എടുത്തു ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്‍കി. ഇതോടെ ആത്മഹത്യക്കു കേസ് എടുത്തു പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ലഭിച്ച് ഒരു ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് രഹസ്യമായി അന്വേഷണമാരംഭിക്കുകയായിരുന്നു. തുടര്‍ന്നു കെട്ടിടത്തില്‍ നിന്നു ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളില്‍ ഇയാള്‍ അസുഖബാധിതയായ അമ്മയെ ടെറസിലേയ്ക്കു പിടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ഉണ്ട്. ഇതോടെ അസുഖ ബാധിതയായ ഇവര്‍ക്കു തനിയേ നടന്നു ടെറസില്‍ എത്താന്‍ സാധിക്കില്ല എന്നു തെളിയുകയായിരുന്നു.
ഏറെ പണിപ്പെട്ടായിരുന്നു ഇയാള്‍ സ്വന്തം അമ്മയെ ടെറസില്‍ എത്തിച്ചത്. ഇതില്‍ സംശയം തോന്നിയ പോലീസ് ഇയാളെ ചോദ്യം ചെയ്തു. സൂര്യപ്രകാശം ഏല്‍പ്പിക്കാനാണു താന്‍ അമ്മയെ ടെറസില്‍ കൊണ്ടു പോയത് എന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ സ്വന്തമായി നില്‍ക്കാന്‍ പോലും കഴിയാത്ത ഇവര്‍ എങ്ങനെ ടെറസിന്റെ രണ്ട് അടി ഉയരമുള്ള മതില്‍ കടന്നു ചാടി എന്ന ചോദ്യത്തില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. അമ്മയുടെ രോഗം മൂലം താന്‍ ആകെ ദുരിതത്തിലായി എന്നും ഇതോടെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി.
ബുലന്ദ്ഷര്‍: ഉത്തര്‍പ്രദേശില്‍ നിന്നും വീണ്ടും സ്ത്രീകള്‍ക്കെതിരായ ക്രൂരതയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനു ശേഷം കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. ചൊവ്വാഴ്ച വൈകിട്ട് ട്യൂഷണ്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മൃതദേഹം ബുലന്ദ്ഷര്‍ കായലില്‍ നിന്ന് കണ്ടെടുത്തത്.
സൈക്കിളില്‍ വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ ഓള്‍ട്ടോ കാറില്‍ എത്തിയവര്‍ പിടിച്ചുകൊണ്ട് പോവുകയായിരുന്നു. ഈ ദൃശ്യം സമീപത്തുള്ള ഒരു കടയിലെ സിസിടിവിയില്‍ നിന്ന് കണ്ടെടുത്തിരുന്നു.
പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം പ്രതികള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തിരുവനന്തപുരം: പോണ്ടിച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ അമല പോളിനെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്. വ്യാജ വിലാസം നല്‍കിയാണ് അമലയുടെ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും വീട്ടുടമയും അമലയും നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഈ സാഹചര്യത്തില്‍ നടിയെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.
രജിസ്‌ട്രേഷന് നല്‍കിയ വിലാസത്തിലുള്ള വീടിന്റെ താഴത്തെ നിലയില്‍ വാടകയ്ക്ക് താമസിച്ചു എന്നാണ് അമല പറഞ്ഞത്. എന്നാല്‍ മുകളിലത്തെ നിലയാണ് താന്‍ വാടകയ്ക്ക് നല്‍കിയതെന്നാണ് വീട്ടുടമ അറിയിച്ചത്. എന്നാല്‍ അമല ഇവിടെ താമസിച്ചാതായി പ്രദേശവാസികള്‍ക്ക് അറിയുകയുമില്ല. രജിസ്‌ട്രേഷന്‍ ആവശ്യത്തിന് അമലയല്ല ഏജന്റാണ് വന്നതെന്ന് നോട്ടറിയും മൊഴി നല്‍കിയിട്ടുണ്ട്.
നോട്ടറൈസ് ചെയ്തതായി പറയുന്ന ഒപ്പ് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. അമല പോള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഘട്ടത്തിലാണ് പോണ്ടിച്ചേരിയില്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് നല്‍കിയിരിക്കുന്നത്.
പ്രവാസികളായുള്ള എല്ലാ മലയാളികളെയും ഒരുപോലെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ന്യൂസിലാൻഡിൽ കാട്ടുപന്നിയിറച്ചി കഴിച്ച് രോഗാതുരരായ മലയാളി കുടുംബത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നപ്പോൾ. എന്നാൽ എല്ലാവര്ക്കും ആശാവഹമായ ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പന്നിയിറച്ചി കഴിച്ചതിനെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലെ മൂന്നുപേര്‍ക്കും മാരകമായ ബോട്ടുലിസം ബാധിച്ചിട്ടില്ലെന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഇവർ ആശുപത്രി വിട്ടെങ്കിലും ശരീരമാസകലം വിറയലുണ്ടാകുന്നതിനാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ മൂന്നുപേര്‍ക്കും കഴിഞ്ഞിട്ടില്ല. ന്യൂസിലന്റിലെ ഹാമില്‍ട്ടണില്‍ താമസിക്കുന്ന ഷിബു കൊച്ചുമ്മന്‍ (35 ), ഭാര്യ സുബി ബാബു (33), ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേല്‍ (62) എന്നിവരെയാണ് നവംബര്‍ 10 ന് ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഷിബു വേട്ടയാടിക്കൊണ്ടുവന്ന കാട്ടുപന്നിയുടെ ഇറച്ചി കഴിച്ചതിന് പിന്നാലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് മാരകമായ ബോട്ടുലിസം എന്ന രോഗാവസ്ഥയായിരിക്കാം എന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം നല്‍കിയ സൂചന. ഇവര്‍ കഴിച്ച കാട്ടുപന്നിയിറച്ചിയുടെ സാംപിളും മൂന്നുപേരുടെയും ശരീരദ്രവങ്ങളും വിദഗ്ധ പരിശോധനയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് അയച്ചിരുന്നു. ഈ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ബോട്ടുലിസത്തിന് കാരണമാകുന്ന ബാക്ടീരിയ ബാധ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുന്നത്. ബോട്ടുലിസത്തിനെതിരായ ആന്റിടോക്‌സിനുകളോട് ഇവരുടെ ശരീരം പ്രതികരിച്ച സാഹചര്യത്തിലായിരുന്നു ബോട്ടുലിസം എന്ന നിഗമനത്തിലെത്താൻ ഡോക്ടര്‍മാരെ പ്രേരിപ്പിച്ച ഘടകം.
അപകടനില തരണം ചെയ്ത ഷിബുവും കുടുംബവും ഡിസംബര്‍ പകുതിയോടെ ആശുപതി വിട്ടു. ഷിബുവിന് നല്‍കിയ ഡിസ്ചാര്‍ജ് നോട്ടിലും ബോട്ടുലിസം ബാധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബോട്ടുലിസമല്ലെങ്കില്‍ പിന്നെന്താണ് ഇവരെ ബാധിച്ച രോഗാവസ്ഥ എന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് ഇതുവരയെും കഴിഞ്ഞിട്ടില്ല. കൃഷിയിടകളിലും മറ്റും ഉപദ്രവകാരിയാകുന്ന ജീവികളെ കൊല്ലാനായി ഉപയോഗിക്കുന്ന വീര്യമേറിയ വിഷവസ്തുക്കൾ ആണോ കാരണം എന്നതിനെക്കുറിച്ച് ഷിബുവിന്റെ കുടുംബസുഹൃത്തുക്കൾ സംശയം പ്രകടിപ്പിച്ചതായി ലോക്കൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായതോടെയാണ് ഷിബുവിനെയും കുടുംബത്തെയും ആശുപത്രയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ഇവര്‍ വ്യക്തമായി സംസാരിക്കാനും സാവധാനം നടക്കാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ശരീരമാസകലം പലപ്പോഴും വിറയല്‍ ബാധിക്കുന്നതിനാല്‍ ഇവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ഇനിയും സമയം എടുക്കുമെന്നാണ് നിഗമനം. ഇവർക്ക് ജോലി ചെയ്യാനും വാഹനം ഓടിക്കാനും ഉള്ള അനുവാദം നല്‍കിയിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. എങ്കിലും അപകടനില തരണം ചെയ്‌തതിൽ ന്യൂസിലാൻഡ് മലയാളികൾ സന്തോഷം പ്രകടിപ്പിച്ചു.
ഓസ്ട്രേലയയിലെ മെല്‍ബണില്‍ മലയാളിയായ സാം ഏബ്രഹാമിനെ ഭാര്യയും കാമുകനും സയനൈഡ് നല്കി കൊലപ്പെടുത്തിയത് രണ്ടുവര്‍ഷം മുമ്പാണ്. കേസില്‍ ഭാര്യയെയും കാമുകനെയും കുടുക്കിയത് ഒരു അജ്ഞാത യുവതിയുടെ സന്ദേശമായിരുന്നു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ഓസ്ട്രേലിയന്‍ പോലീസിന് അജ്ഞാത ഫോണ്‍സന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികള്‍ നിരീക്ഷിച്ചാല്‍ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം.
ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം സുഖജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകന്‍ അരുണ്‍ കമലാസനന്റെയും മോഹം തകര്‍ത്തതും ഈ ഒരൊറ്റ ഫോണ്‍കോളാണ്. 2016 ഒക്ടോബറിലാണ് മെല്‍ബണ്‍ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന സാം (34) മരണപ്പെടുന്നത്. ഹൃദയാഘാതമെന്നായിരുന്നു ഭാര്യ സോഫിയ എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്.
എന്നാല്‍ ഓസ്ട്രേലിയന്‍ പോലീസിന്‍റെ സമര്‍ത്ഥമായ നീക്കം കൊലപാതകം വെളിയില്‍ കൊണ്ട് വരികയായിരുന്നു. ഇതിന് കാരണമായത് അജ്ഞാതയായ ഒരു യുവതിയുടെ ഫോണ്‍ കോളും. ഇപ്പോള്‍ പുറത്തുവരുന്ന വിവരം അരുണിന് സോഫിയെ കൂടാതെ മറ്റൊരു കാമുകി കൂടി ഉണ്ടായിരുന്നുവെന്നാണ്. വിദേശ മലയാളിയായ ഈ യുവതിയെ വിവാഹം കഴിക്കാമെന്ന് അരുണ്‍ വാഗ്ദാനം നല്കിയിരുന്നു. പിന്നീട് ചതിക്കപ്പെടുകയാണെന്ന് മനസിലാക്കിയ യുവതി സാമിന്റെ കൊലപാതകികളെപ്പറ്റി ഓസ്‌ട്രേലിയന്‍ പോലീസിന് വിവരം നല്കിയെന്നാണ് സൂചന. അന്വേഷണ സംഘം നേരത്തെ തന്നെ ഇവരുടെ മൊഴി എടുത്തതായും സൂചനകളുണ്ട്. ജയിലില്‍ കഴിയുന്ന സോഫിയ ഇക്കാര്യം അറിഞ്ഞത് ചോദ്യം ചെയ്യലിനിടെ ആണ്. ഇതോടെ തകര്‍ന്നുപോയ സോഫിയ അരുണിനെതിരേ മൊഴി നല്കിയിട്ടുണ്ട്. മാര്‍ച്ചിലാണ് കേസ് കോടതി പരിഗണിക്കുന്നത്.
കേസില്‍ സോഫിയയെയും കാമുകനെയും കുരുക്കാന്‍ പോലീസ് സ്വീകരിച്ചത് കൊലയാളികള്‍ നടത്തിയതിനെക്കാള്‍ ആസൂത്രിതമായ നീക്കങ്ങളായിരുന്നു. ഇടയ്ക്ക് മരണത്തെക്കുറിച്ച് അറിയാന്‍ സോഫിയയെ പോലീസ് വിളിച്ചുവരുത്തിയിരുന്നു. അന്ന് മരണത്തില്‍ യാതൊരു സംശയവുമില്ലാത്ത പോലെയായിരുന്നു ഇവരോട് ഇടപെട്ടത്. മരണത്തില്‍ കാര്യമായ അന്വേഷണം നടത്തുന്ന കാര്യം സോഫിയയോട് പറഞ്ഞതുമില്ല. ഇതിനിടെ, സാമുമൊത്ത് താമസിച്ചിരുന്ന വീട്ടില്‍നിന്ന് സോഫിയ മാറിയതായി പോലീസിന് വിവരം ലഭിച്ചു. മുമ്പ് താമസിച്ചിടത്തുനിന്നും മാറി അരുണിനൊപ്പം സോഫിയയെ കണ്ടതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ഇതോടെ സോഫിയക്കുമേലുള്ള നിരീക്ഷണം വര്‍ധിപ്പിച്ചു.
സോഫിയയും അരുണും തമ്മിലുള്ള ഫോണ്‍സന്ദേശങ്ങള്‍ പരിശോധിച്ചതോടെ പോലീസിന് കാര്യങ്ങള്‍ എളുപ്പമായി. സാമിന്റെ പേരില്‍ ബാങ്കിലുണ്ടായിരുന്ന പണം ഇതിനിടെ പിന്‍വലിക്കുകയും ചെയ്തിരുന്നു. സാം -സോഫിയ ബന്ധത്തിന്റെ ഇഴയടുപ്പം അറിയാന്‍ ഓസ്ട്രേലിയന്‍ പോലീസ് സാമിന്റെ ബന്ധുക്കളുമായി ബന്ധപ്പെടുകയും ചെയ്തു. കഴിഞ്ഞ അവധിക്കാലത്ത് സാം നാട്ടിലെത്തിയപ്പോള്‍ സോഫിയയുടെ വഴിവിട്ട പോക്കിനെക്കുറിച്ച് അടുത്ത ബന്ധുക്കള്‍ക്ക് സൂചന നല്കിയിരുന്നു. താന്‍ കൊല്ലപ്പെട്ടേക്കാമെന്നു സാം പറഞ്ഞ കാര്യം ബന്ധുക്കള്‍ പോലീസിന് ധരിപ്പിച്ചതോടെ കാര്യങ്ങള്‍ പിന്നീട് എളുപ്പമാവുകയും ചെയ്തു.
കടപ്പാട് – പ്രവാസി ശബ്ദം