ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷ ബഹളം ശക്തമായത്. ബില്‍ നാളെ വീണ്ടും രാജ്യസഭ പരിഗണിക്കും. അതേസമയം ബില്‍ കോണ്‍ഗ്രസ് അട്ടിമറിക്കുകയാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആരോപിച്ചു.
ഇന്നലെ രാജ്യസഭയിൽ ബിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ചർച്ചയ്‌ക്കു കാര്യോപദേശക സമിതി സമയം തീരുമാനിച്ചിട്ടില്ലെന്നു പ്രതിപക്ഷം ഉടക്കിട്ടിരുന്നു. തുടർന്നാണ് ബിൽ ഇന്നത്തേക്കു മാറ്റിയത്. ഇന്നലെ വൈകുന്നേരം ചേർന്ന കാര്യോപദേശക സമിതിയിലും ഭരണപ്രതിപക്ഷങ്ങൾ വിട്ടുവീഴ്‌ചയ്‌ക്കു തയാറായിരുന്നില്ല. പ്രതിപക്ഷ ബഹളം തുടർന്നതോടെ സഭ പിരിയുകയായിരുന്നു.
ബിൽ സഭ പരിഗണിച്ചു പാസ്സാക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നു ഭരണപക്ഷവും, സിലക്‌ട് കമ്മിറ്റി പരിഗണിച്ചു ബിൽ മെച്ചപ്പെടുത്തട്ടെയെന്നു പ്രതിപക്ഷവും നിലപാടെടുത്തു. കോൺഗ്രസിനും തൃണമൂൽ കോൺഗ്രസിനും മറ്റുമൊപ്പം, ഭരണപക്ഷത്തെ തെലുങ്കുദേശവും സിലക്‌ട് കമ്മിറ്റിക്കായി വാദിച്ചു.
നേരത്തെ, ബില്ലില്‍ മാറ്റം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവുമായി ധാരണയിലായി ബില്‍ സുഗമമായി പാസാക്കാനാണ് ശ്രമമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി അനന്ദ്കുമാര്‍ പറഞ്ഞിരുന്നു. ബില്ലില്‍ പ്രതിപക്ഷം ആവശ്യപ്പെട്ട ഭേദഗതികള്‍ പരിഗണിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുത്തലാഖ് ജാമ്യമില്ലാക്കുറ്റമാക്കുന്ന വ്യവസ്ഥ പിന്‍വലിച്ചാല്‍ കോണ്‍ഗ്രസ്സ് ബില്ലിനെ പിന്തുണച്ചേക്കും. ബില്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ എല്ലാ ബി.ജെ.പി എം.പിമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്.
ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന ബില്‍ വ്യാഴാഴ്ചയാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. ലോക്സഭ പാസാക്കിയ ബില്‍ അതുപോലെ തന്നെ പാസാക്കുകയെന്നത് രാജ്യസഭയില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്ത കേന്ദ്രസര്‍ക്കാരിന് വലിയ കടമ്പയാണ്.
ബര്‍മിംഗ്ഹാമിന് സമീപം ലോറി തല കീഴായി മറിഞ്ഞ് അപകടമുണ്ടായതിനെ തുടര്‍ന്ന് എം5 താത്കാലികമായി ക്ലോസ് ചെയ്തു. ഇരു ദിശയിലേക്കും ഉള്ള ട്രാഫിക് അപകടത്തെ തുടര്‍ന്ന് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ജംഗ്ഷന്‍ 4ന് (ബ്രോംസ്ഗ്രോവ്) അടുത്തായാണ് അപകടം ഉണ്ടായിട്ടുള്ളത്. പോലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് തുടങ്ങിയ എമര്‍ജന്‍സി സര്‍വീസുകള്‍ അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയിരുന്നു. ലോറി ഡ്രൈവറെ ബര്‍മിംഗ്ഹാം ക്വീന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ ആണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് മറിഞ്ഞ ലോറിയില്‍ നിന്നും ഡ്രൈവറെ വലിച്ച് പുറത്തെടുക്കുകയായിരുന്നു. മറ്റാര്‍ക്കും അപകടമുണ്ടയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
നമ്മളുടെ പ്രവാസജീവിതത്തിൽ വിമാന യാത്രകൾ പലപ്പോഴും നമ്മൾ നടത്താറുണ്ടെങ്കിലും കാലത്തിനു പിന്നിലേക്കൊരു യാത്ര നടന്നതായി നമ്മൾ ഒരിക്കലും ശ്രദ്ധിച്ചിട്ടുണ്ടാകില്ല? ചലച്ചിത്രങ്ങളില്‍ മാത്രം കണ്ടും കേട്ടും പരിചയിച്ച അത്തരമൊരു യാത്ര യാഥാര്‍ഥ്യമായതിന്റെ കൗതുകത്തിലാണ് ലോകം ഇപ്പോള്‍. 2018ല്‍ യാത്രയാരംഭിച്ച് 2017ല്‍ ലാന്‍ഡ് ചെയ്ത വിമാനയാത്രയുടെ വാര്‍ത്ത വാഷിങ്ടന്‍ ഡിസിയുടെ റിപ്പോര്‍ട്ടറായ സാം സ്വീനിയാണ് പുറത്തുകൊണ്ടുവന്നത്. എട്ടു മണിക്കൂര്‍ നീണ്ട യാത്രയ്ക്കു ശേഷമാണ് ഈ വിമാനം തൊട്ടു മുന്‍പത്തെ വര്‍ഷം ലാന്‍ഡ് ചെയ്തത്! ന്യൂസീലന്‍ഡിനെ ഓക്ക്‌ലന്‍ഡില്‍നിന്ന് യുഎസ് സംസ്ഥാനമായ ഹവായിയിലെ ഹോണോലുലുവിലേക്കു പോയ ഹവായ് എയര്‍ലൈന്‍സ് 446 വിമാനമാണ് കാലത്തിനു പിന്നിലേക്ക് സഞ്ചരിച്ച് ‘റെക്കോര്‍ഡിട്ടത്’.
2017 ഡിസംബര്‍ 31 ന് രാത്രി 11.55ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 10 മിനിറ്റ് വൈകി ന്യൂസീലന്‍ഡില്‍നിന്ന് 2018 ജനുവരി ഒന്നിന് പുലര്‍ച്ചെ 12.05നാണ് ഹോണോലുലുവിലേക്കു പുറപ്പെട്ടത്. വിമാനം വൈകിയ ഈ 10 മിനിറ്റാണ് പുതുവർഷത്തിൽ തുടങ്ങി ‘കാലങ്ങള്‍ക്കു പിന്നിലേക്കുള്ള’ യാത്രയ്ക്ക് വഴിയൊരുക്കിയത്. എട്ടു മണിക്കൂര്‍ നീണ്ട യാത്രയ്ക്കുശേഷം വിമാനം ഹവായിയിലെ ഹോണോലുലുവിലെത്തിയപ്പോള്‍ അവിടെ അപ്പോഴും പുതുവല്‍സരം പിറന്നിരുന്നില്ല. മാത്രമല്ല, ഡിസംബര്‍ 31ന് രാവിലെ 10.16 ആയതേ ഉണ്ടായിരുന്നുള്ളൂ.
രാജ്യാന്തര സമയക്രമം അനുസരിച്ച് ലോകത്ത് ആദ്യം നേരം പുലരുന്ന രാജ്യങ്ങളില്‍ ഒന്നായ ന്യൂസീലന്‍ഡിനേക്കാള്‍ 23 മണിക്കൂര്‍ പുറകിലാണ് ഹോണോലുലു. ഫലത്തില്‍ എട്ടു മണിക്കൂര്‍ യാത്രയില്‍ വിമാനം പറന്നത് സമയക്രമത്തില്‍ മണിക്കൂറുകള്‍ പിന്നിലേക്കായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സാം സ്വീനി ഇത് ട്വീറ്റു ചെയ്തതോടെയാണ് ലോകം ഇക്കാര്യം ശ്രദ്ധിച്ചത്. ഇത്തരം സംഭവങ്ങള്‍ എല്ലാ വര്‍ഷവും നടക്കുന്നതാണെന്നും അദ്ഭുതപ്പെടാനൊന്നുമില്ലെന്നുമുള്ള പ്രതികരണങ്ങള്‍ വ്യാപകമാണെങ്കിലും ഇത്തരം യാത്രകള്‍ ലോകത്തെ ഇപ്പോഴും അദ്ഭുതപ്പെടുത്തുന്നു എന്നാണ് കൂടുതല്‍ പ്രതികരണങ്ങളും വെളിവാക്കുന്നത്.
വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ യുവാവിന്റെ മരണത്തില്‍ ദുരൂഹത ഏറുന്നു. ഇലവീഴാപൂഞ്ചിറയിലെ ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നിധിന്‍ ജലാശയത്തില്‍ ചാടി നീന്തുകയായിരുന്നെന്ന മൊഴി പാടെ തള്ളിയാണ് കൂട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. നിധിന്റെ കൂട്ടുകാരനായ സിബി പറയുന്നത് ഇങ്ങനെയാണ്,
അവന്‍ വെള്ളത്തില്‍ച്ചാടി നീന്തിയെന്ന് ആരും പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല, ഒരു മാസത്തിനിടയില്‍ ആ ട്രൂപ്പില്‍ നിന്നു മരണപ്പെടുന്ന മൂന്നാമത്തെയാള്‍, നടന്‍ ബാബുരാജുമായി വസ്തു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടയാളുടെ മകന്റെ മരണത്തില്‍ ദൂരുഹത അവസാനിക്കുന്നില്ല, കൂട്ടുകാരന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് എന്ത്?
‘അവനും എനിക്കും നീന്തലറിയില്ല. അവന്‍ വെള്ളത്തില്‍ച്ചാടി നീന്തിയെന്ന് ആരും പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല. ഒരുമാസം മുമ്പ് മാങ്കുളത്ത് പരിപാടി അവതരിപ്പിക്കാന്‍ ഞങ്ങള്‍ പോയിരുന്നു. അന്ന് ഞാനും നിധിനും ഒഴികെ എല്ലാവരും പുഴയില്‍ നീന്തി. നീന്തലറിയാത്തതിനാല്‍ ഞാനും അവനും അരയ്ക്കൊപ്പം വെള്ളത്തില്‍ ഇറങ്ങി നിന്നാണ് കുളിച്ചത്. കൂട്ടുകാര്‍ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല”. സംഭവത്തില്‍ ദുരൂഹത ഉണര്‍ന്നതോടെ അന്വേഷണം വിപുലമാക്കിയിരിക്കുകയാണ് പൊലീസ്. നിധിന്‍ മാത്യൂവിന്റെ ജഡം മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയിലാണ് ഇന്നലെ പുലര്‍ച്ചെ ഫയര്‍ഫോഴ്‌സ് സംഘം കണ്ടെടുത്തത്. മുഖത്ത് പോറലുകളും കാണപ്പെട്ടിരുന്നു.
നടന്‍ ബാബുരാജുമായി വസ്തു തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ബാബുരാജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച വ്യക്തിയാണ് നിധിന്റെ പിതാവ് സണ്ണി. വസ്തു ഇടപാടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം നില നില്‍ക്കെ തന്റെ വസ്തുവിനോട് ചേര്‍ന്നുള്ള കുളം ശചീകരിക്കാനെത്തിയപ്പോള്‍ കശപിശമൂത്ത് കയ്യാങ്കളിയിലെത്തുകയും സണ്ണി ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിക്കുയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബുരാജ് ആഴ്ചകളോളം നീണ്ട ചികത്സയ്‌ക്കൊടുവിലാണ് സുഖം പ്രാപിച്ചത്. സംഭവത്തില്‍ സണ്ണിയെ പൊലീസ് അറസ്റ്റുചെ്തിരുന്നു. ഒരുമാസത്തോളം നീണ്ട ജയില്‍ വാസത്തിന് ശേഷം കോടതിയില്‍ നിന്നും ജാമ്യം നേടിയാണ് ഇയാള്‍ പുറത്തിറങ്ങിയത്.
കഴിഞ്ഞ പത്ത് വര്‍ഷമായി ശ്രീരാഗം ട്രൂപ്പില്‍ നിധിനും അംഗമായിരുന്നു. പത്തുവയസുള്ളപ്പോള്‍ മുതല്‍ നാടിന്റെ ഓമനയായിരുന്ന നിധിന് ചെണ്ടമേളത്തോട് താല്‍പര്യമായിരുന്നു. തുടര്‍ന്ന് പിതാവ് സണ്ണി കുഞ്ചിത്തണ്ണിയിലെ മേള വിദ്വാന്റെ വീട്ടില്‍ മകന് ചെണ്ട പഠിക്കാന്‍ അവസരവും ഒരുക്കി. വര്‍ഷങ്ങള്‍ക്ക് ശേഷം അടിമാലി സ്വദേശി രാജേഷാണ് നിധിന്റെ കഴിവ് തിരിച്ചറിഞ്ഞ് കൂടെ കൂട്ടിയത്. രാജേഷാണ് ട്രൂപ്പിന്റെ നെടുംതൂണ്‍. കഴിഞ്ഞ ഡിസംമ്പര്‍ 2-ന് ഉണ്ടായ വാഹനാപകടത്തില്‍ ചെണ്ടമേളം ഗ്രൂപ്പിലെ അംഗങ്ങളായ അനീഷും അപ്പുവും മരണമടഞ്ഞിരുന്നു. ഇതേ ദിവസം കോതമംഗലത്ത് വച്ച് കെഎസ്ആര്‍ടിസി ബസ്സ് തട്ടി സിബിക്കും സാരമായി പരിക്കേറ്റിരുന്നു. ഈ ദുരന്തം പിന്നിട്ട് ഒരു മാസം കഴിയുമ്പോഴേക്കുമാണ് സംഘത്തിലെ മൂന്നാമത് ഒരു കൂട്ടുകാരനും കൂടി വേര്‍പിരിയുന്നത്. അതേസമയം, നിധിന്റെ പിതാവും നടന്‍ ബാബുരാജുമായി വസ്തുത്തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിധിനെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായെന്ന ആക്ഷേപം കുടുംബം ഉയര്‍ത്തിയിരുന്നു. ഇതും പൊലീസ് പരിശോധിച്ചുവരികയാണ്.
നിര്‍മ്മാതാവ് എന്ന നിലയില്‍ ആരും ആഗ്രഹിക്കാത്ത ഒന്നാണ് സെറ്റില്‍ ആര്‍ക്കെങ്കിലും അപകടം പറ്റുക എന്നത്. ആട് ഒന്നാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ ജീപ്പില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് വിനായകന് അപകടമുണ്ടായത്.
നായകന്‍ പിന്നിലേക്ക് ജീപ്പില്‍ നിന്ന് ബോംബ് എറിയുന്ന രംഗമായിരുന്നു അത്. അത് ചിത്രീകരിക്കുന്നതിനിടെ അപകടമുണ്ടായി. സ്ഫോടനത്തിന്റെ ആഘാതം പ്രതീക്ഷിച്ചതിനേക്കാള്‍ വലുതായിരുന്നു. വളരെ ദൂരെ നിന്നവര്‍ക്ക് പോലും ആഘാതം ഏറ്റു. വിനായകന്റെ തലയെല്ലാം ചൂട് ഏറ്റു. പെട്ടന്ന് സെറ്റിലെ എല്ലാവരും ചേര്‍ന്ന് വെള്ളമെടുത്ത് അദ്ദേഹത്തിന്റെ തലയിലൊഴിച്ചു
ചിത്രത്തിലെ നായകകഥാപാത്രമായ ഷാജി പാപ്പനോളം ആരാധകരുള്ള കഥാപാത്രമാണ് വിനായകന്‍ അവതരിപ്പിക്കുന്ന ഡ്യൂഡ്. സിനിമയുടെ ചിത്രീകരണത്തിനിടെ വിനായകനുണ്ടായ ഒരു അപകടം ഒരിക്കലും മറക്കാനാകാത്തതാണെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിജയ് ബാബു നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിന്റെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.
ജയറാമിനെ നായകനാക്കി സലിം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ദൈവമേ കൈ തൊഴാം കെ. കുമാറാകണം’ എന്ന സിനിമയുടെ ട്രെയ്‌ലറെത്തി. യുണൈറ്റഡ് ഗ്ളോബല്‍ മീഡിയയുടെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും ഡോ. സഖറിയാ തോമസും ശ്രീജിത്തും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യ എന്റര്‍ടെയ്‌നര്‍ ചിത്രമാണിത്. കംപാര്‍ട്ട്‌മെന്റ്, കറുത്ത ജൂതന്‍ തുടങ്ങിയവയാണ് സലീംകുമാറിന്റെ മുന്‍ചിത്രങ്ങള്‍.
അനുശ്രീയാണ് സിനിമയിലെ നായിക. ശ്രീനിവാസന്‍, നെടുമുടിവേണു, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, ഹരിശ്രീ അശോകന്‍, കോട്ടയം പ്രദീപ് , ശിവജി ഗുരുവായൂര്‍, അഞ്ജലി ഉപാസന, സുരഭി ലക്ഷ്മി തുടങ്ങി നീണ്ട താരനിര ചിത്രത്തിലുണ്ട്. പ്രയാഗ മാര്‍ട്ടിനും ഈ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.
കുടുംബ പശ്ചാത്തലത്തില്‍ നര്‍മ്മരസ പ്രധാനമായൊരു കഥ പറയുന്ന ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് കെ. കുമാര്‍. നാദിര്‍ഷയാണ് ഈ ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രം ജനുവരി 12ന് തീയേറ്ററുകളില്‍ എത്തും.
ന്യൂഡല്‍ഹി: രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവരാണ് ആം ആദ്മിയെ പ്രതിനിധീകരിക്കുന്നത്.
അതേസമയം ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാവ് കുമാര്‍ വിശ്വാസിന് രാജ്യസഭാ സീറ്റ് നിഷേധിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായും മുതിര്‍ന്ന നേതാക്കളുമായും ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് കുമാര്‍ വിശ്വാസിനെ പാര്‍ട്ടി തളളിയത്.
സത്യം പറയുന്നത് കൊണ്ടാണ് രാജ്യസഭാ സീറ്റ് നിഷേധിച്ചതെന്ന് കുമാര്‍ വിശ്വാസ് പ്രതികരിച്ചു. അരവിന്ദ് കേജ്‌രിവാള്‍ ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
എ.എ.പിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ സഞ്ജയ് ഗുപ്ത പാര്‍ട്ടിയുടെ വക്താവ് കൂടിയാണ്. 2017ല്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്നത് സഞ്ജയ് സിങാണ്. കഴിഞ്ഞ 25 വര്‍ഷമായി ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ക്ലബ് ചെയര്‍മാനാണ് സുശീല്‍കുമാര്‍ ഗുപ്ത. ഡല്‍ഹിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ എന്‍.ഡി ഗുപ്ത നിരവധി ബിസിനസ് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
70 അംഗ നിയമസഭയില്‍ 67 അംഗങ്ങളുടെ പിന്തുണ നിലവില്‍ ആം ആദ്മിക്കുണ്ട്. ജനുവരി 16നാണ് രാജ്യസഭ തിരഞ്ഞെടുപ്പ്.
മുംബൈ: പുണെക്കടുത്ത കൊരെഗാവ് യുദ്ധത്തിന്റെ 200 ാം വാര്‍ഷികം ആഘോഷിച്ചവര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു മഹാരാഷ്ട്രയില്‍ ദളിത് സംഘടനകള്‍ നടത്തിയ ബന്ദില്‍ മുംബൈ നഗരം ഭാഗികമായി സ്തംഭിച്ചു. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു. മുംബൈ മെട്രോ സര്‍വീസും തടസ്സപ്പെടുത്തി. നിരവധി ബസുകള്‍ തകര്‍ത്തു. സ്‌കൂളുകളും ഓഫീസുകളും പലയിടത്തും തുറക്കാനായില്ല.
ബന്ദ് മൂലം വിമാനത്താവളത്തില്‍ എത്താനാകാത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. ദളിത് സ്വാധീന മേഖലകളിലെല്ലാം ബന്ദ് പൂര്‍ണ്ണമാണ്.
വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗക്കാര്‍ക്കു നേരേ മറാഠ വിഭാഗക്കാര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് ദളിത് സംഘടനകള്‍ സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചത്. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു.
21,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സംഘര്‍ഷം തടയാനായി നിയോഗിച്ചിരിക്കുന്നത്.
ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തില്‍ ആശാ ശരത്തിന്റെ ചിത്രം. ലൈവ് ഡോട്ട് മീ എന്ന വീഡിയോ ചാറ്റ് ആപ്പിന്റെ പരസ്യത്തിലാണ് പ്രശസ്ത നര്‍ത്തകിയും അഭിനേതവുമായ ആശാ ശരത്തിന്റെ ചിത്രം പ്രചരിക്കുന്നത്. താരങ്ങളോട് വീഡിയോ ചാറ്റ് നടത്താന്‍ കഴിയുന്ന ലൈവ് ഡോട്ട് മീ എന്ന ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ഇതിന്റെ പരസ്യത്തിലാണ് ആശാ ശരത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
സമൂഹ മാധ്യമങ്ങള്‍ വളരെ അധികം ഉപയോഗിക്കുന്നവരാണ് ഇന്നത്തെ തലമുറ. സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ളതും അല്ലാതുള്ളതുമായ ചിത്രങ്ങള്‍ നമ്മളില്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ചിത്രത്തിന് കിട്ടുന്ന ലൈക്കുകള്‍ മാത്രം നോക്കുന്ന നമ്മളില്‍ പലരും സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ ഇടുന്നത് ദുരുപയോഗം ചെയ്യപ്പെടാം എന്ന് ചിന്തിക്കുന്നില്ല.
നവ സാങ്കേതിക വിദ്യയുടെ കാലത്ത് എന്തും ഏതും ചെയ്യാന്‍ ടെക്‌നോളജി വികസിച്ചു വരുകയാണ്. ഒരു ചിത്രത്തെ മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുന്നത് പലപ്പോഴും നടക്കുന്നുണ്ട്. നടിമാരില്‍ പലരുടെയും ചിത്രങ്ങള്‍ ഇങ്ങനെ മോര്‍ഫ് ചെയ്യപ്പെട്ടു പ്രചരിക്കുന്നത് വാര്‍ത്തകള്‍ ആകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ഡേറ്റിംഗ് ആപ്പിന്റെ പരസ്യത്തില്‍ ആശാ ശരത്തിന്റെ ചിത്രം പ്രചരിക്കുന്നു. അവരുടെ അറിവോ സമ്മതമോ കൂടാതെ ഒരു സെലിബ്രിറ്റിയുടെ ചിത്രം അവര്‍ മോശമായ രീതിയില്‍ വിപണനം ചെയ്യുന്നു. ഒരു സെലിബ്രിറ്റിയ്ക്ക് ഇങ്ങനെ സംഭവിക്കാം എങ്കില്‍ സാധാരണക്കാരുടെ കാര്യത്തില്‍ എന്താണ് ഉറപ്പ്.
ഒരു ആപ് അവരുടെ വിപണനത്തിനായി ഒരു താരത്തിന്റെ ചിത്രം മോര്‍ഫ് ചെയ്തു ഉപയോഗിക്കുന്നു. അതും അശ്ലീല തരത്തിലുള്ള ഒരു ചിത്രമാക്കി അവര്‍ ആവശ്യക്കാരെ നേടിയെടുക്കുന്നു. ഇങ്ങനെ ചെയ്യുന്ന ഈ കാലത്ത് തങ്ങളുടെ പെണ്‍കുട്ടികളുടെ അല്ലെങ്കില്‍ സുഹൃത്തിന്റെ ചിത്രങ്ങള്‍ നാളെ ഇത് പോലെ വരില്ലേ. അവിടെ എന്തു സുരക്ഷയാണ് ഉള്ളത് എന്ന ചോദ്യങ്ങള്‍ ഇതുയര്‍ത്തുന്നു.
ന്യുഡല്‍ഹി: രാജ്യത്തെ ഇംഗ്ലീഷ് വിദഗ്ധനായി സാമൂഹ്യമാധ്യമങ്ങള്‍ കഴിഞ്ഞ വര്‍ഷം വാഴ്ത്തിയത് ശശി തരൂര്‍ എംപിയേയായിരുന്നു. ഇതുവരെ കേട്ടിട്ടില്ലാത്ത വാക്കുകളും, പ്രയോഗങ്ങളും കൊണ്ട് സോഷ്യല്‍ മീഡിയയെ തരൂര്‍ അമ്പരപ്പിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ അതാ ശശി തരൂരിനും ഇംഗ്ലീഷ് പിഴച്ചു.
ജനുവരി ഒന്നാം തിയതി ന്യൂ ഇയര്‍ ആഘോഷിക്കുന്നതിനോടൊപ്പം തന്റെ ഫെയ്‌സ്ബുക്ക് ലൈവ് 20000 പേര്‍ കണ്ടതിനെക്കുറിച്ചും തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. കാണാന്‍ പറ്റാത്തവര്‍ക്കായി കാണാനായി വീഡിയോയുടെ ലിങ്കും തരൂര്‍ ഷെയര്‍ ചെയ്തിരുന്നു.
തരൂരിന്റെ ട്വീറ്റിനു പിന്നാലെയാണ് തരൂരിന് പറ്റിയ അമളി ചൂണ്ടിക്കാട്ടി സുഹേല്‍ സേത് രംഗത്തെത്തിയത്. ഫോര്‍ ദോസ് ഹൂ മിസ്ഡ് ഇറ്റ് എന്നതിനു പകരം ദോസ് ഹൂം മിസ്ഡ് ഇറ്റ് എന്നായിരുന്നു തരൂര്‍ കുറിച്ചിരുന്നത്. ഈ പിഴവ് തിരുത്തലിനു പിന്നാലെ ഇംമ്ലീഷ് പറഞ്ഞ് ഇത്രയും നാള്‍ സോഷ്യല്‍ മീഡിയയേ ഞെട്ടിച്ച തരൂരിനെ നാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ കൊണ്ട് പൊങ്കാലയിടുകയാണ്. തരൂരിന്റെ ഇംഗ്ലീഷ് പിഴവിണെ കളിയാക്കി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.