Latest News

ചികിത്സ നിഷേധിച്ചതു മൂലം മരണത്തിനു കീഴടങ്ങിയ യുവതിയുടെ കുടുംബത്തിനു കാണേണ്ടി വന്നത് അതിധാരുണമായ രംഗങ്ങള്‍. ചിത്തിസ്ഗഡ് റായിഗഡ് ജില്ലയിലാണു ദാരൂണ സംഭവങ്ങള്‍ അരങ്ങേറിയത്. ഡിസംബര്‍ 24 നായിരുന്നു പ്രസവത്തിനായി യുവതിയെ അഡ്മിറ്റ് ചെയ്തത്. രക്തത്തില്‍ ഹിമോ​േ​ഗ്ലാബിന്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഉടനടി രക്തം സംഘടിപ്പിച്ചു കൊണ്ടുവരാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ യുവതിയുടെ ഭര്‍ത്താവിനോടു പറയുകയായിരുന്നു. ഇവര്‍ 1600 രൂപയ്ക്കു രക്തം സംഘടിപ്പിച്ച നല്‍കി.

തുടര്‍ന്നു 28-ാം തിയതി വീണ്ടും ഡോക്ടര്‍മാര്‍ ഇയാളോട് രക്തം സംഘടിപ്പിച്ചു കൊടുക്കണം എന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നു 4500 രൂപ മുടക്കി വീണ്ടും രക്തം സംഘടിപ്പിച്ചു കൊണ്ടു വന്നു. എന്നാല്‍ ആ സമയം ഡോക്ടറും നഴ്‌സ്മാരും ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നതിനാല്‍ രാവിലെ വരേയും യുവതിക്കു രക്തം നല്‍കാന്‍ കഴിഞ്ഞില്ല. ഇതോടെ ഇവരുടെ നില വഷളാകുകയും ചികിത്സ കിട്ടാത്തതിനെ തുടര്‍ന്നു പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതി മരിക്കുകയും ചെയ്തു.

യുവതിയുടെ മൃതദേഹം അന്നു തന്നെ സംസ്‌ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്തു. ദഹിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. ചിത കത്തി തുടങ്ങിയപ്പോള്‍ മൃതദേഹത്തിന്റെ വയറുവീര്‍ത്തു പൊട്ടുകയായിരുന്നു. തുടര്‍ന്നു വയറ്റില്‍ ഉണ്ടായിരുന്ന കുഞ്ഞു പുറത്തേയക്കു തെറിക്കുകയും ചെയ്തു. ആ നിമിഷം തന്നെ കുഞ്ഞ് അമ്മയ്‌ക്കൊപ്പം അഗ്നിയില്‍ വീണ് എരിഞ്ഞു. ഈ രംഗം കണ്ടു പലരും വാവിട്ടു നിലവിളിച്ചു. യുവതിയുടെ ഭര്‍ത്താവ് ഈ രംഗങ്ങള്‍ കാണാനാവതെ ബോധരഹിതനായി. ആശുപത്രി അധികൃതര്‍ വേണ്ട ജാഗ്രത കാണിച്ചിരുന്നു എങ്കില്‍ തനിക്കു ഭാര്യയേയും കുഞ്ഞിനേയും നഷ്ട്ടപ്പെടില്ലായിരുന്നു എന്നു യുവാവ് പറയുന്നു.

മോൺട്രിയൽ∙ താലിബാന്റെ പിടിയിൽനിന്ന് സുരക്ഷാസേന രക്ഷപ്പെടുത്തിയ കനേഡിയൻ പൗരൻ ലൈംഗിക പീ‍ഡനം ഉൾപ്പെടെയുള്ള 15 കുറ്റങ്ങൾക്ക് അറസ്റ്റിൽ. അനധികൃതമായി തടങ്കലിൽ വയ്ക്കൽ, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണു ജോഷ്വ ബോയിലിന്റെമേൽ കാനഡയിലെ ഒട്ടാവയിലെ കോടതി ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അമേരിക്കക്കാരിയായ കെയ്റ്റ്‍‌ലൻ ക്യാംബെൽ, അവരുടെ കനേഡിയൻ ഭർത്താവ് ജോഷ്വ ബോയിൽ, മൂന്നു മക്കൾ എന്നിവരെ പാക്ക് സൈന്യം മോചിപ്പിച്ചത്.

പരാതിക്കാരിയുടെ വിശദാംശങ്ങൾ കോടതി പുറത്തുവിട്ടിട്ടില്ലെന്നു ബോയിലിന്റെ അഭിഭാഷകൻ എറിക് ഗ്രാങ്ഗെർ അറിയിച്ചു. ബോയിലിന് എതിരായ എട്ടു കുറ്റങ്ങൾ‍ മർദിച്ചുവെന്നതിന്റെ പേരിലാണ്. രണ്ടെണ്ണം ലൈംഗിക പീഡന കുറ്റവും രണ്ടെണ്ണം അന്യായമായി തടങ്കലിൽ വച്ചെന്ന കുറ്റവുമാണ്. ഒരെണ്ണം പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചെന്നതും മറ്റൊരെണ്ണം ട്രാസൊഡോൺ എന്ന രാസവസ്തു ഉപയോഗിച്ച് വധിക്കുമെന്ന ഭീഷണിയുമാണ്. വധഭീഷണിക്ക് മറ്റൊരു കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.

അതേസമയം, പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കുറ്റങ്ങളെക്കുറിച്ചു ഭാര്യ കെയ്റ്റ്‍‌ലൻ ക്യാംബെൽ വിശദീകരിച്ചില്ലെങ്കിലും താലിബാന്റെ തടവിൽ വർഷങ്ങൾ നീണ്ട പീഡനവും മറ്റു പ്രശ്നങ്ങളുമാകാം ബോയിലിനെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചതെന്നു വ്യക്തമാക്കുന്നു.

2012ലാണ് താലിബാൻ ബോയിലിനെയും കോൾമാനെയും തട്ടിക്കൊണ്ടുപോയത്. തന്റെ മൂന്നുമക്കൾക്കും കോൾമാൻ ജന്മം നൽകിയത് താലിബാന്റെ തടവിൽ വച്ചാണ്.

 

ജോലികഴിഞ്ഞ് മടങ്ങിയ യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മാരായമുട്ടും തോപ്പിൽ വീട്ടിൽ അരുൺ (21), വടകര തേരിയിൽ വീട്ടിൽ വിപിൻ (22) എന്നിവരെയും ഇവരെ ഒളിവിൽ പാർക്കാൻ സഹായിച്ച മാരായമുട്ടം മണലുവിള ലക്ഷം വീട് കോളനിയിൽ വിജീഷിനെയുമാണ് (19) പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 30ന് വൈകിട്ട് മാരായമുട്ടം ചപ്പാത്ത് പാലത്തിന് സമീപത്തായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികൾ വീട്ടമ്മയെ പത്തടി താഴ്ചയുള്ള വാഴത്തോപ്പിലേക്ക് തള്ളിയിടുകയും ഒച്ചവയ്ക്കാൻ ശ്രമിച്ച ഇവരുടെ വായപൊത്തി പീഡിപ്പിക്കുകയായിരുന്നു. ബഹളം കേട്ട് അതു വഴി വന്ന ബൈക്ക് യാത്രികൻ സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പ്രതികൾ വിജീഷ് എന്നയാളുടെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ബാലരാമപുരം എസ്.ഐ വി.എം. പ്രദീപ് കുമാർ, മാരായമുട്ടം എസ്.ഐ മൃദുൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ നെയ്യാറ്റിൻകര കോടതി റിമാൻഡ് ചെയ്തു

ജനപ്രിയ സീരിയലുകള്‍, ജെയിംസ് ആന്‍ഡ് ആലീസ്, ചെമ്പരത്തിപ്പൂ, ലക്ഷ്യം എന്നിങ്ങനെ കൈനിറയെ ചിത്രങ്ങള്‍. രണ്ടാംവരവില്‍ തിരക്കിലാണ് ഉമ. അപ്പോഴേക്കും ഒരു വിവാദമെത്തി. ഉമയെ വാര്‍ത്തകളില്‍ കൊണ്ടെത്തിച്ചത് ഇതൊന്നുമായിരുന്നില്ല, ഒരു ചാനല്‍ അഭിമുഖത്തിനിടയില്‍ ഉമ നടത്തിയ പരാമര്‍ശമായിരുന്നു. അത് മലയാളം കണ്ട എക്കാലത്തെയും മഹാനടന്‍ ജയനെ കുറിച്ചായതിനാല്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വിഷയം കത്തിപ്പടര്‍ന്നു. ആ സംഭവത്തെ കുറിച്ചും അഭിനയ വിശേഷങ്ങളെ കുറിച്ചും ഉമ സംസാരിക്കുന്നു.

എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഒരു വിവാദത്തില്‍ പെടുക, അല്ലെങ്കില്‍ പ്രശ്‌നത്തില്‍ പെടുക എന്നുള്ളത് സംഭവിച്ചത്. ആദ്യത്തെ രണ്ടുദിവസം എനിക്കത് താങ്ങാന്‍ പറ്റിയില്ല. മരിച്ചാലോ എന്ന് വരെ ചിന്തിച്ചു പോയ ദിവസങ്ങളാണ് അത്. പക്ഷേ ആ രണ്ടുദിവസം കൊണ്ട് എനിക്ക് ജീവിതത്തില്‍ കിട്ടിയ അനുഭവപാഠം ജീവിതത്തില്‍ ഉടനീളം ഞാന്‍ മറക്കില്ല. ശത്രുക്കളായി നിന്നവര്‍ പോലും എന്നെ ചേര്‍ത്തുപിടിച്ചു സഹായിച്ചു. മിത്രങ്ങളാണെന്ന് കരുതിയവര്‍ പലരും മാറി നിന്നു. നമ്മള്‍ എന്തു സംസാരിക്കണം എങ്ങനെ സംസാരിക്കണം എന്ന തിരിച്ചറിവ്. സോഷ്യല്‍ മീഡിയ മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്താനും നശിപ്പിക്കാനും മാത്രം വളര്‍ന്നുകഴിഞ്ഞു എന്ന തിരിച്ചറിവ്. ആ രണ്ടു ദിവസത്തിനുള്ളില്‍ ഞാന്‍ മരിച്ചിരുന്നെങ്കില്‍ ആര്‍ക്കാണ് നഷ്ടം. എന്റെ കുഞ്ഞുങ്ങള്‍ക്കല്ലാതെ. ഭാഗ്യത്തിന് അതുകഴിഞ്ഞ് തുടര്‍ച്ചയായി എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. അതുകൊണ്ട് അധികം കാടുകേറാന്‍ സമയം കിട്ടിയില്ല. വലിയ അനുഗ്രഹം, ഒരുപക്ഷേ ഞാന്‍ ചെയ്ത നന്മകളുടെ റിസള്‍ട്ട് ആയിരിക്കും അത്.

സത്യം പറഞ്ഞുകഴിഞ്ഞാല്‍ വിഷമം ഉണ്ട്. ഞാന്‍ ഈ മേഖലയില്‍ വന്നിട്ട് കുറച്ചധികം വര്‍ഷങ്ങളായി. എന്റെ ബന്ധുക്കളെന്ന് പറഞ്ഞിട്ടോ എന്റെ സുഹൃത്തുക്കളെന്ന് പറഞ്ഞിട്ടോ ആരുടെയും പേരില്‍ ഞാന്‍ ഒന്നും നേടിയിട്ടില്ല. ആരുടെയെങ്കിലും പേര് പറഞ്ഞ് രക്ഷപ്പെടണം എന്ന ചിന്തയില്‍ ആണെങ്കില്‍ അത് തുടക്കത്തിലേ ചെയ്യേണ്ടതാണ്. അതേ കുറിച്ച് എന്തെങ്കിലും പറയാന്‍ തന്നെ എനിക്ക് വിഷമമാണ്. കാരണം അദ്ദേഹം നമ്മളെല്ലാം ആരാധിക്കുന്ന വലിയ മനുഷ്യനാണ്. ഇതുകൊണ്ട് ആളാകണം ഒരുപാട് അവസരങ്ങള്‍ നേടണം അങ്ങനെയൊരുചിന്ത എനിക്കില്ല. ഇന്ന് ചെറിയ രീതിയിലാണെങ്കിലും ഇവിടെ എത്തിചേര്‍ന്ന് നില്‍ക്കുമ്പോള്‍ എനിക്കത് പറയേണ്ട ആവശ്യമില്ല. ഞാന്‍ പിച്ചവെച്ച് നടന്നു കഴിഞ്ഞു ഇനിയത് പറഞ്ഞ് കഴിഞ്ഞിട്ട് എനിക്ക് എന്തുനേട്ടമാണ് ഉള്ളത്.

ഞാന്‍ നേട്ടങ്ങള്‍ക്ക് വേണ്ടി പറഞ്ഞതാണെന്ന് എന്നെ അറിയാത്തവര്‍ മാത്രമേ പറയൂ. കുറച്ച് സമയമെടുത്താണെങ്കിലും അവരുടെ തെറ്റിദ്ധാരണ മാറുമെന്ന് ഞാന്‍ കരുതുന്നു. സമൂഹത്തെ ഞാന്‍ മാനിക്കുന്നു. രാഷ്ട്രീയക്കാരാണെങ്കിലും കലാകാരന്മാരാണെങ്കിലും പൊതുസമൂഹത്തിന്റെ സ്വത്താണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അപ്പോള്‍ സ്വാഭാവികമായും സമൂഹത്തെ ഭയക്കണം ബഹുമാനിക്കണം. നമുക്ക് തെറ്റുകണ്ടാല്‍ അവര്‍ പറഞ്ഞുതരും, നമ്മളെ അവര്‍ സ്‌നേഹിക്കും.

പിന്നെ വേറൊരു കാര്യം പല നടന്മാരുടെയും നടികളുടെയും മക്കളായും ബന്ധുക്കളായും പലരും ഈ ഇന്‍ഡസ്ട്രിയില്‍ വന്നിട്ടുണ്ട്. പക്ഷേ നിലനില്‍ക്കണമെങ്കില്‍ നമുക്ക് കഴിവുണ്ടായേ പറ്റൂ എങ്കിലേ സമൂഹം നിലനിര്‍ത്തൂ. പ്രത്യേകിച്ച് മലയാളികള്‍, കഴിവില്ലാത്തവരെ നില്‍ക്കാന്‍ അവര്‍ സമ്മതിക്കില്ല. ആരുടെ പേരിലും ഈ സമൂഹത്തില്‍ നമുക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. എനിക്ക് ചെറിയ വേഷങ്ങള്‍ സംവിധായകര്‍ തരുന്നുണ്ടെങ്കില്‍ സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും എന്നെ വിശ്വാസമുള്ളതുകൊണ്ടാണ്. എപ്പോള്‍ ആ വിശ്വാസം പോകുന്നോ അപ്പോള്‍ അവര്‍ എന്നെ കളയും. അവതരിപ്പിക്കുന്ന കഥാപാത്രമായി സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയണം. അവര്‍ സ്വീകരിക്കണം. എങ്കിലേ എനിക്ക് നിലനില്‍പ്പുള്ളൂ.

ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ട കാലത്ത് വളരെ ചെറിയ ശമ്പളത്തില്‍ ജീവിച്ച ആളാണ്. പിന്നെ എപ്പോഴും ഈ താരത്തിളക്കമൊന്നും ഉണ്ടാകില്ല. എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം. എന്റെ മുഖത്ത് ഒരു ചെറിയ തീപ്പെട്ടിക്കൊള്ളിയുടെ കനല്‍ വീണാല്‍ പോലും തീരാവുന്ന ഒന്നാണത്. ഇവിടെ ആരെയും ആവശ്യമില്ല. ഞാന്‍ പോയാല്‍ എന്നേക്കാള്‍ മികച്ച പത്തുപേര്‍ വരും. ഇതുകണ്ട് അഹങ്കരിക്കാന്‍ നിന്നാല്‍ ഞാനാകും ഏറ്റവും വലിയ വിഡ്ഢി. അതുകൊണ്ട് എന്റെ ഈ ചെറിയ ജീവിതത്തില്‍ ഞാന്‍ സന്തുഷ്ടയാണ്.ഉമ പറയുന്നു.

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവര്‍ 216 പേരെന്ന് കേരളം. 141 കേരളീയരും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 75 പേരുമാണ് കേരള തീരത്ത് നിന്ന് കാണാതായതെന്നാണ് കണക്ക്. കേരളീയരായ 141 പേരെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വലിയ ബോട്ടുകളില്‍ പോയ 75 ഇതര ലസംസ്ഥാനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഏറ്റവും പുതിയ വെളിപ്പെടുത്തലില്‍ പറയുന്നു.

ലത്തീന്‍ കത്തോലിക്കാ സഭയുടെ കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ നിന്ന് കാണാതായവരുടെ എണ്ണം 149 ആണ്. കന്യാകുമാരി ജില്ലയില്‍ നിന്ന് 149 പേരെയും കാണാതായിട്ടുണ്ടെന്നാണ് സഭ പറയുന്നത്. ഇതനുസരിച്ച് 298 പേരെ കടലില്‍ കാണാതായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള നൂറോളം തൊഴിലാളികളും കേരള തീരത്തു നിന്നാണ് കടലില്‍ പോയതെന്നും സഭ വ്യക്തമാക്കുന്നു.

അതേ സമയം വിഷയത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രിക്കുള്‍പ്പെടെ അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്. കാണാതായവരെ കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളുമായി യോജിച്ച് വ്യക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ഐഎസ്എല്ലിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചു. ബംഗലൂരു എഫ്.സിയുമായി കൊച്ചിയില്‍ നടന്ന അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് 3-1തോറ്റതിന് പിന്നാലെയാണ് രാജി. ഇപ്പോള്‍ ഐഎസ്എല്‍ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനക്കാരാണ് ബ്ലാസ്റ്റേഴ്സ്. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് വലിയ വിമര്‍ശനമാണ് ടീം കോച്ചിനെതിരെ ഉയര്‍ന്നത്.

എന്നാല്‍ വ്യക്തിപരമായ പ്രശ്നത്താലാണ് രാജി എന്നാണ് റെനി ടീം മാനേജ്മെന്‍റിന് നല്‍കിയ കത്തില്‍ പറയുന്നത്. ടീമിന്‍റെ മൊത്തം പ്രകടനത്തില്‍ താന്‍ ഒട്ടും തൃപ്തനല്ലെന്നും ടീം മാനേജ്മെന്‍റിനെ റെനി അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ ഏഴു മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്സിന് ഒരു ജയം മാത്രമാണ് നേടാന്‍ സാധിച്ചത്. നാല് സമനിലയും, രണ്ട് തോല്‍വിയും വഴങ്ങി.

പുതുവര്‍ഷത്തലേന്ന് ഹോം മൈതാനാമായ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബംഗലൂരുവിനോട് ഏറ്റ കനത്ത തോല്‍വിയോടെ ടീമിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബംഗലൂരു എഫ്‌സിയോട് നാണം കെട്ട കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനെതിരേ മുന്‍ ഇന്ത്യന്‍ താരം ഐഎം വിജയന്‍ തന്നെ രംഗത്ത് എത്തി.

സി.കെ.വിനീതിന് പരിക്കാണെന്നുള്ള കാര്യം വിശ്വസനീയമല്ലെന്നും കളി പഠിപ്പിച്ച ബെംഗലൂരുവിനെതിരേ ഇറങ്ങുമ്പോള്‍ വൈകാരിക സംഘര്‍ഷമുണ്ടാക്കുമെന്ന കാരണത്താലാണ് വിനീതിനെ പുറത്തിരുത്തിയതെങ്കില്‍ അത് ബ്ലാസ്റ്റേഴ്‌സ് പരിശീലകന് സംഭവിച്ച വലിയ വിഡ്ഢിത്തമാണെന്നും വിജയന്‍ വിമര്‍ശിച്ചിരുന്നു.

മാഞ്ചസ്റ്റര്‍ യുണെറ്റഡിന്‍റെ സഹ പരിശീലകനായിരുന്ന റെനി മ്യൂലന്‍സ്റ്റീന്‍ താരങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും വിമര്‍ശനമുണ്ടായിരുന്നു. മുന്‍ കോച്ച് സ്റ്റീവ് കോപ്പലിനെപ്പോലെ താരങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും റെനി മ്യൂലന്‍സ്റ്റീന്‍ പരാജയമായിരുന്നു എന്നാണ് വിലയിരുത്തല്‍. പുതിയ കോച്ചിനെ ഉടന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് തേടില്ല എന്നതാണ് റിപ്പോര്‍ട്ട്. പകരം ടീമിന്‍റെ സഹപരിശീലകന്‍ പ്രധാന കോച്ചായി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ട്രെയിനിൽ ഉടമസ്ഥനില്ലാതെ ബാഗ് കണ്ടതിനെത്തുടർന്ന് റെയിൽവേ പോലീസ് ബാഗ് പരിശോധിച്ചപ്പോൾ കണ്ടത് പെരുമ്പാമ്പിനെ. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കാരയ്ക്കല്‍-കോട്ടയം ട്രൈനിൽനിന്നാണ് പെരുമ്പാമ്പുള്ള ബാഗ് കണ്ടെത്തിയത്.റെയില്‍വേ സ്റ്റേഷന്റെ പരിധിയിലുള്ള പ്ളാച്ചേരി വനംവകുപ്പ് ഓഫീസ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.വി.രതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് കിട്ടി. ഇതിലെ മേല്‍വിലാസം വച്ച് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലപ്പുഴ പുളിങ്കുന്ന് കിഴക്കേടത്ത് ജിജോ ജോര്‍ജാണ്(29) സംഭവത്തിൽ പിടിയിലായത്.ബാഗ് കിട്ടിയതിന്റെ പിറ്റേദിവസം പുളിങ്കുന്നിലെ വീട്ടില്‍നിന്നും ജിജോയെ പിടികൂടുകയായിരുന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് പാമ്പിനെ കിട്ടിയതെന്നും എറണാകുളത്ത് എത്തിയപ്പോള്‍ ട്രെയിനിൽനിന്നു പുറത്തിറങ്ങി, മടങ്ങിയെത്തിയപ്പോള്‍ ട്രെയിൻ വിട്ടുപോയി എന്നും ജിജോ പറഞ്ഞു.പാമ്പിനെ കറിവെച്ച്‌ കഴിക്കാനാണ് കൊണ്ടുവന്നതെന്ന് ഇയാള്‍ പറഞ്ഞു. എന്നാൽ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. വന്യജീവി സംരക്ഷണനിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

ഭീമ കോറിഗോൺ യുദ്ധത്തിന്റെ ഇരു നൂറാം വാർഷിക അനുസ്മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ പൂനെയിൽ തിങ്കളാഴ്ച ഉടലെടുത്ത സംഘർഷം സംസ്ഥാനമാകെ വ്യാപിക്കുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുണ്ട്. നൂറു കണക്കിന് പേരെ മുബൈ പോലീസ് അറസ്റ്റ് ചെയ്തു. ദളിത് മറാത്ത വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. ചെമ്പൂരിനും ഗോവണ്ടിയ്ക്കും ഇടയിൽ ലോക്കൽ ട്രെയിനുകൾ പ്രക്ഷോഭകാരികൾ തടഞ്ഞു. മഹാരാഷ്ട്രാ ഗവൺമെൻറിന്റെ 134 ട്രാൻസ്പോർട്ട് ബസുകൾ ഇന്നത്തെ സംഘർഷത്തിനിടെ തകർക്കപ്പെട്ടു. കുർളയ്ക്കും വാഷിയ്ക്കും ഇടയിലുള്ള ട്രെയിൻ സർവീസ് റെയിൽവേ നിറുത്തി വച്ചിരിക്കുകയാണ്. നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് ഉപരോധിക്കപ്പെട്ടു. ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേ പ്രതിഷേധക്കാർ ഉപരോധിച്ചു.

 നാളെ മഹാരാഷ്ട്രാ ബന്ദിന് ദളിത് സംഘടനകൾ ആഹ്വാനം നല്കിയിട്ടുണ്ട്. ബാബാ സാഹിബ് അംബേദ്കറിന്റെ ചെറുമകൻ പ്രകാശ് അംബേദ്കർ ആണ് ബന്ദ് പ്രഖ്യാപിച്ചത്. സംഘർഷത്തെ തുടർന്ന് നിരവധി സ്കൂളുകൾ അടച്ചിരിക്കുകയാണ്. മുംബയിലും മറ്റു പ്രധാന നഗരങ്ങളിലും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. 1818 ൽ ജനുവരി ഒന്നിന് ബ്രിട്ടീഷ് സൈന്യം പെഷവാ ബജീറോ വിഭാഗത്തിനുമേൽ നേടിയ വിജയ സ്മരണ ആഘോഷിക്കുന്നതിനെതിരെ ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധിച്ചതാണ് സംഘർഷത്തിന് കാരണം. ദളിത് വിഭാഗമായ മഹർ സമുദായക്കാർ അക്കാലത്ത് ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിരുന്നു. ബ്രിട്ടന്റെ വിജയം ആഘോഷിക്കുന്നതിനെതിരെ വലതു പക്ഷ ഗ്രൂപ്പുകൾ പ്രതിഷേധമുയർത്തിയതോടെ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

പുനെ സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജനങ്ങൾ ശാന്തരാകണമെന്നും സംഘർഷം നിർത്താൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുംബൈ പോലീസ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

മില്‍മാ പാലില്‍ നാരങ്ങാ പിഴിഞ്ഞൊഴിച്ച് നവമാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് കുമാരപുരം കൊച്ചുകറുകത്തറ കിഴക്കേതില്‍ ശ്യാം മോഹന്‍ (24) നെയാണ് പുന്നപ്ര പോലീസ് പിടികൂടിയത്.

മില്‍മാ പാലില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് തിളപ്പിച്ച ശേഷം പാലിനെതിരെ അപവാദ പ്രചാരണം നടത്തുകയായിരുന്നു. ഇതിന്റെ നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വാട്സ്ആപ്പ് അടക്കമുള്ള മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്.

മില്‍മ പുന്നപ്ര യൂണിറ്റ് മാനേജര്‍ സജീവ്‌ സക്കറിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പുന്നപ്ര എസ്.ഐ ശ്രീജിത്തും സംഘവും ശ്യാം മോഹനെ പിടികൂടിയത്. ആംബുലന്‍സ് ഡ്രൈവറാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി.

ന്യൂസ് ടീം മലയാളംയുകെ

സ്റ്റോക്ക് ഓൺ ട്രെന്റ്:  ആഘോഷങ്ങൾ ആഭരണങ്ങൾ ആക്കുന്ന എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റിന്റെ ക്രിസ്മസ് പുതുവത്സരപരിപാടികൾ പരിസമാപ്തികുറിച്ചപ്പോൾ ഓർമ്മിക്കാൻ ഒരായിരം വർണ്ണകാഴ്ചകൾ മായാതെ മനസ്സിൽ തങ്ങി നിൽക്കുന്ന അനുഭവം.  മുപ്പതാം തിയതി ശനിയാഴ്ച കൃത്യം ആറുമണിക്കുതന്നെ പരിപാടികൾക്ക് ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി സെന്ററെറിൽ സിജിൻ ജോസ് ആലപിച്ച പ്രാർത്ഥനാഗാനത്തോടെ തുടക്കം..

എസ് എം യുടെ സെക്രട്ടറി ജോബി ജോസ് ഏവർക്കും സ്വാഗതമേകിയപ്പോൾ യോഗത്തിന്റെ അദ്യക്ഷനായിരുന്ന എസ് എം എ യുടെ പ്രസിഡന്റ് വിനു ഹോർമിസ് അസോസിയേഷന്റെ ഈ വർഷത്തെ നേട്ടങ്ങളിൽക്കൂടി കണ്ണോടിക്കുകയും, അസോസിയേഷന്റെ ഈ വർഷത്തെ നേട്ടങ്ങളിൽ ഭാഗഭാക്കായവർക്ക്‌ പ്രത്യേക അനുമോദനകളും നന്ദിയും അറിയിക്കുകയുണ്ടായി. തുടർന്ന് യുക്മ നാഷണൽ, റീജിണൽ കലാമേളകളിൽ സമ്മാനങ്ങൾ കരസ്ഥമാനാക്കിയവരെ സ്റ്റേജിൽ വിളിച്ചു അനുമോദിക്കുകയും ചെയ്‌തു.

യുക്മ റീജിയണൽ മത്സരത്തിൽ കാലത്തിലപ്പട്ടം കരസ്ഥസമാക്കിയ ജൊവാൻ റോസ് തോമസ്, കലാപ്രതിഭയായ ആഷ് ലി ജേക്കബ് എന്നിവർക്ക്‌ അനുമോദങ്ങൾക്കൊപ്പം അവരുടെ മഹത്തായ നേട്ടത്തിന് അസോസിയേഷന്റെ വക പ്രത്യേക ട്രോഫിയും സമ്മാനിച്ചപ്പോൾ പ്രേക്ഷകരുടെ നിലക്കാത്ത കരഘോഷം… അതോടൊപ്പം തന്നെ റീജിയണൽ, നാഷണൽ തലത്തിൽ വിജയങ്ങൾ കരഗതമാക്കുകയും നിരവധി  ആസോസിയേഷനുകൾ പങ്കെടുക്കുന്ന നാഷണൽ കലാമേളയിൽ ഭാഷാകേസരി അവാർഡ് നേടിയെടുത്ത ആഞ്‌ജലീന സിബിക്കും അസോസിയേഷൻ ട്രോഫി നൽകി അനുമോദിക്കുകയുണ്ടായി.

പ്രസ്തുത യോഗത്തിൽ ക്രിസ്റ്റി സെബാസ്റ്റ്യൻ നൽകിയ ക്രിസ്മസ് സന്ദേശം ഏവർക്കും ഉള്ള പുതുവർഷ സമ്മാനമായിരുന്നു… നമ്മുടെ ആഘോഷങ്ങൾ മോഡിയുടെയും സമ്മാനങ്ങളുടെയും പെരുമഴക്കാലം തീർക്കുമ്പോൾ പുൽകുടിലിൽ ജനിച്ച ഉണ്ണിയേശു ലോകത്തിന് നൽകിയത് വിനയത്തിന്റെയും, സഹാനുഭൂതിയുടെയും, സാഹനത്തിന്റെയും മാതൃകയാണെന്ന് തനറെ സന്ദേശത്തിൽ ക്രിസ്റ്റി എടുത്തു പറഞ്ഞു. ക്രിസ്മസ് പ്രോഗ്രാം കൺവീനർമാരിൽ ഒരാളും അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ ടോമി നന്ദിയർപ്പിച്ചപ്പോടെ ഔദ്യോഗിക സമ്മേളനത്തിന് തിരശീല വീണു. തോമസ് ബിനോയ് എന്നിവർ നടത്തുന്ന ഫാമിന്റെ വക സ്പോൺസർ ചെയ്ത 56 കിലോ തൂക്കം വരുന്ന പന്നിയുടെ വാശിയേറിയ ലേലം… ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റൺ അവതരിപ്പിച്ച ക്രിസ്മസ് കരോൾ ഗാനങ്ങൾ എന്നിവ ഇത്തവണത്തെ ക്രിസ്മസിന്റെ പുതുമകളായിരുന്നു..

പിന്നീട് യുകെയിലെ ഏറ്റവും വലിയ ബോളിവുഡ് ഡാൻസ് തീം ആയ ദേശി നാച്ചുകാരുടെ അവർണ്ണനീയമായ ബോളിവുഡ് വസന്തം വേദിയിൽ അരങ്ങേറിയപ്പോൾ ആഘോഷത്തിന്റെ പെരുമ്പറ മുഴക്കുകയാണുന്നുണ്ടായത്.. വ്യത്യസ്തമായ കോസ്റ്യൂമുകളും തീ പന്തങ്ങൾ കൊണ്ട് ബോളിവുഡ് ഡാൻസിലെ പ്രോപ്പർട്ടി ആയി മാറുകയും ചെയ്തപ്പോൾ ആഘോഷങ്ങളുടെ തിരമാലകൾ ആയിരുന്നു. എന്നാൽ ഏതു പ്രഫഷണൽ ടീമിനെയും മലത്തിയടിക്കാൻ കഴിവുള്ള കൊച്ചു മിടിക്കികൾ ഉള്ള എസ് എം യുടെ കുട്ടികൾ അവതരിപ്പിച്ച ഡാൻസുകൾ ഏവരെയും അതിശയിപ്പിച്ചു എന്നത് ഒരു നേർകാഴ്‌ച… പാട്ടുകളും ഡാൻസുകളും ഇടവിട്ട് വേദിയി അരങ്ങേറിയപ്പോൾ ആസ്വാദകരുടെ നിർത്താത്ത കരഘോഷങ്ങൾ മുഴങ്ങുകയുണ്ടായി.

എന്നും നാവിൽ രുചിയേകും വിഭവങ്ങൾ ഒരുക്കുന്നതിൽ അസോസിയേഷനെ തോൽപ്പിക്കാൻ ആവില്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ഇതവണത്തേയും ഭക്ഷണം.  അസോസിയേഷൻ അംഗങ്ങളുടെ സഹായത്തോടെ സ്വന്തമായി കുക്ക് ചെയ്ത ഭക്ഷണം ഈ വർഷവും എല്ലാവരും ഒന്ന് പോലെ ആസ്വദിച്ചപ്പോൾ അതിന് നന്ദിപറയാനും ആരും മറന്നുപോയില്ല എന്നത് ഒരു വസ്തുത. സജി ചേട്ടൻ ആയിരുന്നു കാലവറയുടെ നേതൃത്വം. ഭക്ഷണമുണ്ടാക്കാൻ സ്ഥലവും അതോടൊപ്പം എല്ലാവിധ പിന്തുണയും നൽകിയ സോണി ജോൺ, എസ് എം എ യുടെ വൈസ് പ്രസിഡണ്ട് ഉം ക്രിസ്മസ് പ്രോഗ്രാം കൺവീനറും ആയിരുന്ന സിജി സോണിക്കും അനുമോദനവും നന്ദിയും അറിയിച്ചതോടൊപ്പം സമ്മാനവും കൊടുക്കാൻ അസോസിയേഷൻ നല്ല മനസു കാണിച്ചപ്പോൾ അതൊരു വേറിട്ട കാഴ്ച്ചയായി മാറുകയായിരുന്നു. രാത്രി പത്തുമണിയോടുകൂടി പരിപാടികൾ അവസാനിപ്പിച്ച് ഏവരും വീണ്ടും കാണാം എന്ന ആശംസകളോടെ ഭാവനകളിലേക്ക് യാത്രയായി…

[ot-video][/ot-video]

 

RECENT POSTS
Copyright © . All rights reserved