ഉണ്ണി മുകുന്ദനെതിരെ പീഡന ആരോപണവുമായി ഒറ്റപ്പാലം സ്വദേശിനിയായ യുവതി പൊലീസില്‍ പരാതി നല്‍കിയത് അടുത്തിടെയാണ്. ഈ സംഭവത്തില്‍ തന്നെ കുടുക്കുകയാണ് ഉണ്ടായതെന്ന് ഉണ്ണി നേരത്തെ ഒരു മാധ്യമത്തോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് ജാമ്യത്തിലാണ് നടന്‍. തിരക്കഥ കേള്‍ക്കാന്‍ എത്തിയ ശേഷം തിരസിച്ചപ്പോള്‍ അതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് തനിക്കെതിരെ പീഡന ആരോപണം ഉന്നയിച്ചതെന്നാണ് ഉണ്ണി വെളിപ്പെടുത്തിയത്. യുവതിയും അവരുടെ അഭിഭാഷകന്‍ എന്നു പരിചയപ്പെടുത്തിയ ആളും പണം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്‌തെന്നു ഉണ്ണി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
ഇതിനിടെ ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി സിനിമാ മംഗളം പല്ലിശ്ശേരി രംഗത്തെത്തി. അഭ്രലോകം എന്ന തന്റെ കോളത്തിലാണ് പല്ലിശ്ശേരി ഉണ്ണി മുകുന്ദന്‍ വിഷയത്തില്‍ അഭിപ്രായം പറഞ്ഞത്. താന്‍ പീഡനത്തിനിരയായെന്നു ഒരു യുവതി തുറന്നു പറഞ്ഞിട്ടു പോലും ഉണ്ണി മുകുന്ദനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാത്തതെന്താ? എന്ന വായനക്കാരന്റെ ചോദ്യത്തോടാണ് പല്ലിശ്ശേരി പ്രതികരിച്ചത്.
ഉണ്ണി മുകുന്ദന്റെ കാര്യത്തില്‍ സത്യം എത്രയുണ്ടെന്ന് ഇനിയും തെളിഞ്ഞിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ഉണ്ണിയെ മനപ്പൂര്‍വ്വം കുടുക്കാന്‍ വേണ്ടി ഒരു സംവിധായകനാണ് നടിയെ ഈ വേഷം കെട്ടി അയച്ചതെന്നും പറഞ്ഞു കേള്‍ക്കുന്നുവെന്നും പറഞ്ഞു. പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള സംവിധായകനും ഉണ്ണി മുകുന്ദനും മുന്‍പ് ഏറ്റു മുട്ടിയിട്ടുണ്ട്. അതിന്റെ പ്രതികാരമാണ് ഇപ്പോള്‍ തീര്‍ത്തതെന്ന രീതിയിലാണ് അടുത്തു നില്‍ക്കുന്നവരുടെ സംസാരമെന്നുമാണ് പല്ലിശ്ശേരി തന്റെ കോളത്തില്‍ വെളിപ്പെടുത്തിയത്. ഉണ്ണി മുകുന്ദന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ ലഭിക്കണം. അതല്ല അയാളെ കുടുക്കിയതെണെങ്കില്‍ അതിനു കാരണക്കാരായവരും ശിക്ഷിക്കപ്പെടണമെന്നും പല്ലിശ്ശേരി വ്യക്തമാക്കി.
‘അമ്മ വിഷയത്തിൽ പല്ലിശേരിയുടെ കാഴ്ചപ്പാടുകൾ
അടുത്തിടെ ദിലീപ് ഗണേശ് കുമാര്‍ എംഎല്‍എയുമായി വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കടി പല്ലിശ്ശേരി തുറന്നു പറച്ചിലുകള്‍ നടത്തി. അമ്മയുടെ പ്രവര്‍ത്തനം ഇല്ലാത്ത വിധത്തിലാണെന്ന് പറഞ്ഞ പല്ലിശ്ശേരി ഗണേശ് കുമാറും മധുവും പ്രസിഡന്റാകാന്‍ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് അഭ്രലോകത്തില്‍ പല്ലിശ്ശേരി പറയുന്നതിങ്ങനെ:
കഴിഞ്ഞ കുറേ മാസങ്ങളായി താരസംഘടനയായ അമ്മയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ശരിക്കും പറഞ്ഞാല്‍ ഒരു കൂട്ട മരണം സംഭവിച്ച വീടു പോലെ എന്നു സാരം എല്ലാം ശരിയാക്കിയെടുക്കാന്‍ സീനിയര്‍ നടന്മാരുടെ നേതൃത്ത്വത്തില്‍ അനുരഞ്ജന സംഭാഷണങ്ങള്‍ നടന്നെങ്കിലും കാര്യങ്ങള്‍ ഭംഗിയായി അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. പ്രത്യക്ഷത്തില്‍ പ്രബലരായ രണ്ടു ഗ്രൂപ്പുകളാണ് അമ്മയില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ദിലീപ് വിഷയത്തിനു ശേഷം ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കാരണം.
‘അമ്മ നിലനില്‍ക്കുന്നത് ദിലീപ് കാരണമാണെന്ന രീതിയില്‍ പ്രചരണം നടത്താന്‍ കഴിഞ്ഞതാണ് ദിലീപിന്റെ വിജയം. ദിലീപ് ഇല്ലെങ്കിലും അമ്മ ഉണ്ടാകും അമ്മയുടെ പരിപാടികളും നടക്കും. ‘അമ്മ യിലെ പ്രശസ്ത നടന്മാര്‍ മോശക്കാരാണോ?’ വിവിധ മേഖലകളില്‍ സ്വാധീനമുള്ളവരല്ലേ അവര്‍? സുരേഷ്‌ഗോപി എം പി ആണെങ്കിലും അമ്മയുമായി സഹകരിക്കുന്നില്ല. എന്നാല്‍ മോഹന്‍ലാല്‍ മമ്മൂട്ടി, ഇന്നസെന്റ്, ഗണേശ് കുമാര്‍, ദേവന്‍, സിദ്ദിഖ്, ബാലചന്ദ്ര മേനോന്‍, പൃഥ്വിരാജ്, തുടങ്ങി നിരവധി പേര്‍ പല രീതിയില്‍ കഴിവുള്ളവരും സ്വാധീനമുള്ളവരുമാണ്.
ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ അതു പരിഹരിക്കുന്നതിലാണ് വിജയം. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ എടുത്ത ഒരു തീരുമാനം ഉണ്ടായിരുന്നു. കുറ്റം ചെയ്തവര്‍ക്കൊപ്പം അമ്മ നില്‍ക്കില്ല എന്ന്. അതേ സമയം നടിയോടൊപ്പം നില്‍ക്കേണ്ടതല്ലേ? അമ്മയുടെ എത്ര ഭാരവാഹികളെ ആ വിവാഹത്തിനു ക്ഷണിക്കും എന്നന്വേഷിക്കണം. മുന്‍കൂട്ടി ഞാന്‍ പറയട്ടെ ആ കുട്ടി അത്രയും വേദനിച്ചു. പല വമ്പന്മാരെയും കല്യാണത്തിനു വിളിക്കാന്‍ സാധ്യതയില്ല.അപ്പോഴറിയാമല്ലോ അമ്മയും നടിയും തമ്മില്‍ ഏതു തരത്തിലുള്ള മാനസികാവസ്ഥയിലാണെന്ന്.
ഇന്നസെന്റ് എത്രയും വേഗം സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും പല്ലിശ്ശേരി അഭിപ്രായപ്പെടുന്നു. അതേക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ: ഇന്നസെന്റ് പത്രപവര്‍ത്തകരോടു സംസാരിച്ചത് ജൂണ്‍ മാസം അമ്മയുടെ വാര്‍ഷിക ദിനത്തിനു സ്ഥാനം ഒഴിയും എന്നാണ്. എന്തിനാണ് അതുവരെ നീട്ടികൊണ്ടു പോകുന്നത്? അടുത്ത ജൂണ്‍ വരെ ഒരു കമ്മറ്റിയും ചേരില്ല ഒന്നും ചെയ്യാതെ ഒരു വലിയ സംഘടനയെ തളര്‍ത്തിയിടുന്നതു ശരിയാണോ? എന്തും വരട്ടെ എന്നു വിചാരിച്ച് സ്‌പെഷ്യല്‍ ജനറല്‍ ബോഡി വിളിക്കണം. രാജി വയ്ക്കുന്നവര്‍ക്ക് അങ്ങനെയുമാകാം. അല്ലാത്തവര്‍ക്ക് അംഗങ്ങള്‍ സമ്മതിച്ചാല്‍ തുടരാം. ഇത്രയും വര്‍ഷം അമ്മയെ നയിച്ച ഇന്നസെന്റിനു ഇനിയാ ഭാരം മറ്റുള്ളവരെ ഏല്‍പ്പിച്ച് രക്ഷാധികാരികളില്‍ ഒരളായി നില്‍ക്കുകയല്ലേ നല്ലത്… പിളേളരു ഭരിക്കട്ടെ.. മിടുക്കരായ പിളേളരുണ്ടല്ലോ.
എനിക്കു കിട്ടിയ വിവരം അനുസരിച്ച് ( ഞാന്‍ ഈ വിവരം ശരിയാണെന്നു വിശ്വസിക്കുന്നില്ല.) മധുവും ഗണേശ് കുമാറുമാണ് പ്രസിഡന്റ് പദത്തില്‍ മത്സരിക്കാനുണ്ടാകുക. ഒരു മത്സരത്തിനു നടന്‍ മധു നിന്നു കൊടുക്കില്ല. എല്ലാവരും ഏകകണ്ഠമായി തിരഞ്ഞെടുക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും സമ്മതം എന്ന നിലയില്‍ മധുവിനെ പ്രസിഡന്റാക്കാം. അതേ സമയം കെ.ബി. ഗണേശ് കുമാറും ബാലചന്ദ്ര മേനോനും പ്രസിഡന്റ് പട്ടികയിലുണ്ട്. അവര്‍ക്കു വേണ്ടി വാദിക്കുന്നവരും ഉണ്ട്. ഗണേശ് കുമാറിന് ഭരിക്കാനറിയാം. പക്ഷേ എത്ര പേര്‍ അംഗീകരിക്കുമെന്നതാണ് വിഷയം.
മന്ത്രിയായിരുന്നെങ്കില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെനെ. ഒരു ചെറിയ വിഭാഗം ബാലചന്ദ്ര മേനോന്റെ പേരും പറഞ്ഞു കേള്‍ക്കുന്നു. ഈ മൂന്നു പേരുടെ പേരും പറഞ്ഞ് കേള്‍ക്കുമ്പോഴും ദേവന്‍ പ്രസിഡന്റായി വരണമെന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. അതിനു പറയുന്ന കാരണം ഇത്രയും വര്‍ഷമായി അമ്മ ഉണ്ടായിട്ട് എന്നാല്‍ ഈഴവ സമുദായത്തില്‍ നിന്നെരാള്‍ ഇതുവരെ പ്രസിഡന്റോ സെക്രട്ടറിയോ ആയിട്ടില്ല. അതു കൊണ്ട് ദേവനോ മുകേഷോ ശ്രീനിവാസന്‍ പ്രസിഡന്റാകണം എന്നു പറയുന്നവരും കുറവല്ല. അങ്ങനെ ജാതി ചിന്തയില്‍ ഒരാള്‍ പ്രസിഡന്റാകുകയാണെങ്കില്‍ നറുക്കു വീഴുന്നത് ദേവനായിരിക്കും.
അതേ സമയം കുറ്റപത്രം പുറത്തു വന്ന സ്ഥിതിക്ക് ദിലീപിനൊപ്പം നിന്നവരുടെ രഹസ്യ മൊഴികള്‍ പരസ്യമായത് ദിലീപിനെ ഞെട്ടിപ്പിച്ചു കളഞ്ഞു. അതുകൊണ്ട് ദിലീപ് പൂര്‍ണമായും ജനഹൃദയങ്ങളില്‍ നിന്നും ‘അമ്മ മെമ്ബര്‍മാരില്‍ നിന്നും അകന്നു കൊണ്ടിരിക്കുകയാണ്.
‘ ദിലീപ് യുഗം അവസാനിച്ചു എന്നാണ് അമ്മയുടെ സജീവ മെമ്പര്‍ കൂടിയായ യുവ നടന്‍ സൂചിപ്പിച്ചത്. താന്‍ താന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിക്കും മറ്റൊരു യുവ നടിയുടെ മൊഴി. ‘ദിലീപിന്റെ കൂടെ നിന്നിരുന്ന ഫാന്‍സുകാരടക്കം കുറ്റപത്രം പുറത്തുവന്നതിനെത്തുടര്‍ന്ന് സത്യാവസ്ഥ മനസ്സിലാക്കി പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു. അതേ സമയം അതിന്റെ ചില നേതാക്കന്മാര്‍ ദിലീപില്‍ നിന്നും ഇനിയും ഊറ്റിയെടുക്കാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനു വേണ്ടി കാത്തിരിക്കുകയാണ്. ദിവസവും വന്നു കൊണ്ടിരുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.
നാദിര്‍ഷാക്കെതിരെയും പല്ലിശ്ശേരി തന്റെ ലേഖനത്തില്‍ ആരോപണം ഉന്നയിക്കുന്നു.
ആലപ്പി അഷറഫിനെയും എന്നെയും കുറിച്ച് മോശമായ പ്രചരണങ്ങള്‍ ചിലര്‍ നടത്തുന്നു എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹം തുടര്‍ന്നത്. കുട്ടാനാടന്‍ മാര്‍പ്പാപ്പയുടെ സൈറ്റില്‍ വെച്ച് തങ്ങള്‍ക്കിതിരെ നാദിര്‍ഷാ പറഞ്ഞുവെന്നാണ് പല്ലിശ്ശേരി എഴുതുന്നത്. വളരെ മോശമായി സംസാരിച്ചെന്നം ലോറിയിടിച്ച് കൊല്ലപ്പെടുമെന്നും മറ്റു പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
നാദിര്‍ഷായും ദിലീപും അവുരടെ ശിങ്കിടികളും പലതും പറഞ്ഞു പരത്തുകയും വധഭീഷണി മുഴക്കുകയും ഫാന്‍സിനെ വിട്ട് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതാണ്. ഞാന്‍ കൊല്ലപ്പെട്ടാല്‍ എനിക്ക് മറ്റു രീതിയില്‍ അപകംട സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ നാദിര്‍ഷായും ദിലീപും ആയിരുക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അന്വേഷണവും ആ രീതിയില്‍ ആയിരിക്കും. ഞങ്ങളെ ശപിക്കാന്‍ മാത്രം നാദിര്‍ഷാ വളര്‍ന്നതില്‍ സന്തോഷം പല്ലിശ്ശേരി എഴുതുന്നു.
ഒരു വേശ്യയുടെ ചാരിത്യപ്രസംഗം പോലയാണ് നാദിര്‍ഷായുടെ പ്രസംഗങ്ങളും ശാപ വാക്കുകളും. മലയാള സിനിമയിലും പുറത്തും നാദിര്‍ഷാ ചെയ്തുകൂട്ടിയ പാപത്തിന്റെ കറ കഴുകി കളയാന്‍ അയാള്‍ക്ക് കഴിയില്ല. അത്രയ്ക്കുമുണ്ട്. പല പെണ്‍കുട്ടികളുടെയും ശാപവും കണ്ണീരും അയാളില്‍ വീണിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷായെ കുറിച്ച് എഴുതിയതിനും ചാനല്‍ ചര്‍ച്ചകളില്‍ പലതും തുറന്നു പറഞ്ഞതിനുമാണ് എനിക്കും ആലപ്പി അഷറഫിനും നേരെയുള്ള ആക്രമണം നടക്കുന്നത്.
എന്നെ ഭീഷണിപ്പെടുത്തി കൊണ്ടുള്ള തെറിവിളികള്‍ അമേരിക്കയില്‍ നിന്നും വന്നെന്നും നാദിര്‍ഷാക്ക് വേണ്ടിയാണെന്നും പറഞ്ഞാണ് തെറിവിളിച്ചതെന്നും പല്ലിശ്ശേരി പറഞ്ഞു. പി വര്‍ഗീസ് എന്നയാളാണ് വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും പല്ലിശ്ശേരി പറഞ്ഞു.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്ന് ദിലീപ്. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ദിലീപിന്റെ അഭിഭാഷകന്‍ ശ്രമം ആരംഭിച്ചു. സുപ്രധാനമായ പല രേഖകളും തെളിവുകളും പൊലീസ് നല്‍കിയിട്ടില്ല. പൊലീസിന്റെ നടപടി ബോധപൂര്‍വമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കും.
ദിലീപിനെ കൂടി പ്രതിചേര്‍ത്ത് അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് രണ്ടാഴ്ച മുമ്പ് ദിലീപിന്റെ അഭിഭാഷകന് കൈമാറിയിരുന്നു. ഇതിന്മേലുള്ള പരിശോധനയില്‍, പല സുപ്രധാന രേഖകളും തെളിവുകളും നല്‍കിയിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചത്. കേസിലെ സുഗമമായ വിചാരണക്ക് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വേണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കും.
കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് നല്‍കുന്നതിനെ അന്വേഷണസംഘം നേരത്തെ കോടതിയില്‍ എതിര്‍ത്തിരുന്നു. ആവശ്യമെങ്കില്‍ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ കോടതിയില്‍ വെച്ച് പ്രതിഭാഗം അഭിഭാഷകന് ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും അന്വേഷണസംഘം നിലപാടെടുത്തു. മാത്രമല്ല നടിയുടെ സ്വകാര്യത കൂടി ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നല്‍കണമെന്ന പള്‍സര്‍ സുനി അടക്കമുള്ള പ്രതികളുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.
കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കൂടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ അഭിഭാഷകന്റെ ശ്രമം. ഇക്കാര്യത്തില്‍ അങ്കമാലി കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ഉണ്ടായില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാനും ദിലീപിന്റെ അഭിഭാഷകര്‍ ആലോചിക്കുന്നുണ്ട്.
തമിഴ്‌സിനിമ ലോകത്തെ അടക്കി വാഴുന്ന സ്റ്റൈല്‍ മന്നന്‍ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുകയാണ്. ആരാധകരെ ആവേശത്തിലാഴ്ത്തി ഇന്നലെയാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തിന് പിന്നാലെ നിരവധി പേര്‍ സൂപ്പര്‍സ്റ്റാറിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തി. എന്നാല്‍ അദ്ദേഹത്തിനെ എതിര്‍ക്കുന്നവരും കുറവല്ല. സിനിമ രംഗത്ത് നിന്നുപോലും എതിര്‍ശബ്ദം ഉയരുന്നുണ്ട്.
രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ വോട്ട് ചെയ്യില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ എസ്. ആര്‍ പ്രഭാകരന്‍. തമിഴന്‍ അല്ലാത്ത ഒരാള്‍ തമിഴനെ ഭരിക്കേണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. താന്‍ രജനീകാന്തിന്റെ കടുത്ത ആരാധകനാണെന്നും എന്നാല്‍ വോട്ടവകാശമുള്ള ഒരു പൗരന്‍ എന്ന നിലയിലും തമിഴനെന്ന നിലയിലും അദ്ദേഹത്തിന് വോട്ട് ചെയ്യില്ലെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.
നമുക്കൊരു മാറ്റത്തെക്കുറിച്ച് ആലോചിക്കാമെന്നും തമിഴ്‌നാട് ഭരിക്കേണ്ടത് ഒരു തമിഴന്‍ മാത്രമാണെന്നും പ്രഭാകരന്‍ വ്യക്തമാക്കി. തമിഴ് സിനിമ മേഖലയ്ക്ക് രജനീകാന്ത് എന്നും ഒരു സൂപ്പര്‍സ്റ്റാറായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുന്ദരപാണ്ടിയന്‍, ഇത് കതിര്‍വേലന്‍ കാതല്‍, സത്രിയന്‍ എന്നീ സിനിമകളുടെ സംവിധായകനാണ് അദ്ദേഹം.
നടിയോട് കന്യകാത്വം തെളിയിക്കാന്‍ നടന്‍റെ വെല്ലുവിളി. കന്നട സിനിമയിലാണ് സംഭവം. പ്രമുഖ നടന്‍ എസ്.എന്‍ രാജശേഖറാണ് വിവാദത്തിലായിരിക്കുന്നത്. നടിയുടെ പരാതിയില്‍ ഇയാളെ മഗദി പോലീസ് അറസ്റ്റ് ചെയ്തു.
ഐസ് മഹല്‍ എന്ന കന്നട ചിത്രത്തിന്‍റെ സംവിധായകന്‍ കിഷോര്‍ സി നായിക്കിനേയും തന്നെയും കൂട്ടിച്ചേര്‍ത്ത് രാജശേഖര്‍ അപവാദം പ്രചരിപ്പിക്കുന്നതായി നടിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് നടി കന്യകയാണോയെന്ന് രാജശേഖര്‍ ചോദിച്ചത്. ആണെങ്കില്‍ വൈദ്യപരിശോധനയിലൂടെ അക്കാര്യം തെളിയിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഐസ് മഹല്‍ എന്ന ചിത്രത്തില്‍ നടിയുടെ പിതാവായാണ് രാജശേഖര്‍ അഭിനയിച്ചിരിക്കുന്നത്.
അറസ്റ്റ് ചെയ്ത നടനെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചു. തന്നെയും കിഷോറിനേയും ചേര്‍ത്ത് രാജശേഖര്‍ അപവാദം പ്രചരിപ്പിക്കുന്നതായി കിഷോര്‍ തന്നെയാണ് നടിയെ അറിയിച്ചത്. തുടര്‍ന്ന് നടി ഇത് ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ മോശം രീതിയിലായിരുന്നു രാജശേഖറിന്‍റെ പ്രതികരണം.
കന്യകയാണെന്ന് തെളിയിച്ചാല്‍ പ്രചരിച്ച ഗോസിപ്പുകള്‍ അസത്യമാണെന്ന് താന്‍ വിശ്വാസിക്കാം എന്നായിരുന്നു രാജശേഖറിന്‍റെ പ്രതികരണം. തുടര്‍ന്ന് നടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കരുനാഗപ്പള്ളി ദേശീയപാതയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന്റെ ഭീകരത വെളിപ്പെടുത്തുന്ന സിസി ടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലായിക്കൊണ്ടിരിക്കുകയാണ്. അമിതവേഗത്തില്‍ നിയന്ത്രണം വിട്ടുവന്ന ആള്‍ട്ടോ കാര്‍ ബൈക്കിനെയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നാടിനെ ഞെട്ടിച്ച അപകടത്തില്‍ പരിക്കേറ്റത് പത്തോളം പേര്‍ക്കാണ്. മൂന്നു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
റോഡില്‍ നല്ല തിരക്കുള്ള സമയത്താണ് അപകടം ഉണ്ടായത്. അപകടത്തെതുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരും, പരിക്കേറ്റ സ്ത്രീയെ നോക്കികൊണ്ടിരുന്ന സ്ത്രീ ബോധരഹിതയായി റോഡിലുരുളുന്നതും ദൃശ്യങ്ങളില്‍ കാണാം. അപകടം സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തിലാണ് യുവതി ബോധം കെട്ടു വീഴുന്നത്. എന്നാല്‍ കാറിലുള്ളവര്‍ക്ക് പരിക്കുകളൊന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്
ക്രിക്കറ്റ് പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ കൊഹ്‌ലിയും ധവാനും കേപ്ടൗണിലെ തെരുവില്‍ വെച്ചാണ് നൃത്തം ചെയ്തത്. കുടുംബവുമൊന്നിച്ച് നഗരത്തില്‍ ചുറ്റിയടിക്കുന്നതിനിടയിലാണ് ഇരുവരും ചുവടുവെയ്ച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.
പാട്ടിനനുസരിച്ച് ആദ്യം ചുവട് വെച്ചത് ധവാനാണ്. പിന്നീട് കൊഹ്‌ലിയും ധവാനൊപ്പം ചേരുകയായിരുന്നു. ധവാന്റെ മകനേയും വീഡിയോയില്‍ കാണാം.
സിനിമയിലെന്ന പോലെ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലും പ്രിയദർശൻ ഒരു സസ്പെൻസ് ഒളിപ്പിച്ചു വെച്ചു. എന്നാൽ മകൾ കല്യാണി അതങ്ങ് പൊളിച്ചടുക്കി കൊടുത്തു. കഴിഞ്ഞ ദിവസം പ്രിയദർശൻ ഒരു ആശംസ നേർന്നു. ആർക്കാണെന്നില്ല. “നിനക്ക് പിറന്നാള്‍ ആശംസകള്‍. നീ ആരാണെന്ന് എനിക്കും നിനക്കും മാത്രമേ അറിയൂ… ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.” ഇതായിരുന്നു ഊരും പേരും സൂചിപ്പിക്കാതെ പ്രിയൻ ഫെയ്‌സ് ബുക്കിൽ കുറിച്ചത്.
ഇതാർക്കുള്ള സന്ദേശമാണ് എന്ന ചർച്ച സോഷ്യൽ മീഡിയയിലാകെ പൊടിപൊടിക്കുമ്പോഴാണ് മകൾ കല്ല്യാണി ഇൻസ്റ്റഗ്രാമിൽ പണി പറ്റിച്ചത്. അമ്മ ലിസിക്കുള്ള പിറന്നാൾ ആശംസയായിരുന്നു അത്. “ആദ്യ ചിത്രത്തില്‍ എങ്ങനെ ആയിരുന്നുവോ അതുപോലെ തന്നെ ഇപ്പോഴും ഇരിക്കുന്ന എന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍.
പലപ്പോഴും അമ്മയെ എന്റെ സഹോദരിയായി തെറ്റിദ്ധരിച്ചിട്ടുണ്ട്. അമ്മയ്ക്ക് ഇന്‍സ്റ്റാഗ്രം അക്കൗണ്ട് ഇല്ല, നിങ്ങള്‍ പങ്കുവയ്ക്കുന്ന ആശംസകള്‍ ഞാന്‍ അമ്മയ്ക്ക് കാണിച്ച് കൊടുത്തോളാം അത് അമ്മയെ വളരെയധികം സന്തോഷിപ്പിക്കും”. ഇതായിരുന്നു കല്യാണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. പ്രിയൻ ആശംസ നേർന്നത് ആർക്കെന്ന തിരക്കിട്ട ചർച്ചകൾക്ക് ഇതോടെ വിരാമമായി. പിരിഞ്ഞുകഴിയുന്ന ഭാര്യ ലിസിക്കുള്ള ആശംസയായിരുന്നു അതെന്ന് ആളുകൾക്ക് മനസ്സിലായത് പിന്നീടാണ്.
പിന്നെ പ്രിയന്റെ പോസ്റ്റിനു താഴെ കമന്റുകളുടെ അഭിഷേകമായിരുന്നു. ഇരുപത്തിനാല് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2014 ലാണ് പ്രിയനും ലിസിയും തമ്മിൽ പിരിഞ്ഞത്. ലിസി തന്റെ എല്ലാമായിരുന്നുവെന്നും ലിസിയെക്കൂടാതെ ചുറ്റും ശൂന്യതയാണെന്നും പ്രിയദര്‍ശന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇതിനുശേഷമാണ് ശരിക്കും സിനിമാശൈലിയിലുള്ള പ്രിയന്റെ നിഗൂഢമായ ആശംസ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി അവധിയിൽ പോവുകയും വൈസ് ക്യാപ്റ്റൻ ആയിരുന്ന രോഹിത് ശ്രീലങ്കക്കെതിരെ ഇന്ത്യയെ നയിക്കാൻ തെരഞ്ഞെടുത്തിരുന്നു. അങ്ങനെ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ രോഹിത്ത് ശര്‍മ്മ നേടിയ അവിസ്‌മരണീയമായ ഇരട്ട സെഞ്ചുറിക്രിക്കറ്റ് പ്രേമികളെയെല്ലാം ആവേശത്തിലാഴ്ത്തിയിരുന്നു. ഗ്യാലറയില്‍ നിറകണ്ണുകളോടെ കൂപ്പ് കൈയുമായി നിന്നിരുന്ന ഭാര്യ റിതികയ്ക്ക് മോതിരത്തില്‍ മുത്തിയാണ് താരം തന്റെ വിവാഹവാര്‍ഷിക സമ്മാനം നല്‍കിയത്. തുടര്‍ന്ന് റിതികയുടെ പിറന്നാള്‍ ദിനത്തിലും രോഹിത് നേടിയ സെഞ്ചുറി, ഒരു നിമിത്തമാണെന്ന് വിശ്വസിക്കാനും ആരാധകര്‍ തയാറല്ല. അത്രമേല്‍ അവര്‍ ഏറ്റെടുത്ത് കഴിഞ്ഞു ഈ താര ദമ്പതികളെ.
എന്നാല്‍ റിതികയെ ആദ്യം കണ്ടുമുട്ടിയപ്പോള്‍ മര്യാദക്ക് അവരുടെ മുഖത്ത് പോലും നോക്കാന്‍ തനിക്ക് അനുവാദമില്ലായിരുന്നു എന്ന് രോഹിത്ത് ഓര്‍ത്തെടുക്കുന്നു. ഗൗരവ് കപൂറിന്റെ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയിലാണ് താരം തന്റെ പ്രിയതമയെ ആദ്യം പരിചയപ്പെട്ട സംഭവം വിവരിച്ചത്. പരസ്യ ചിത്രീകരണത്തിനായി സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു രോഹിത്ത്. യുവരാജ് സിംഗും, ഇര്‍ഫാന്‍ പഠാനും രോഹിത്തിനോടൊപ്പം ഷൂട്ടിനുണ്ടായിരുന്നു.
അന്ന് അവിടെ സ്‌പോര്‍ട്‌സ് മാനേജറായിരുന്ന റിതികയെ ചൂണ്ടി യൂവി രോഹിത്തിനോട് പറഞ്ഞു, ഇത് എന്റെ പെങ്ങളാണ്, നീ ഇവളുടെ മുഖത്ത് പോലും നോക്കി പോവരുത്. ഇത് കേട്ടതും തനിക്ക് റിതികയോട് ദേഷ്യമാണ് തോന്നിയത്. എന്ത് അഹങ്കാരമാണ് ഈ പെണ്ണിന്, ഇവള്‍ ആരാണ്? എന്നെല്ലാം താന്‍ മനസില്‍ വിചാരിച്ചെന്ന് രോഹിത്ത് അഭിമുഖത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ റിതിക തന്നോട് വന്ന് സംസാരിച്ചു, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞു.
തുടര്‍ന്ന് തങ്ങള്‍ ഇരുവരും നല്ല സൗഹൃദത്തിലാവുകയും, റിതിക തന്റെ മാനേജറാവുകയും ചെയ്തു. പിന്നീട് പ്രണയത്തിലായതോടെ 2015ല്‍ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് രോഹിത്ത് പറഞ്ഞു.
[ot-video][/ot-video]
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. മൂന്ന് ജവാന്‍മാര്‍ക്ക് പരുക്കേറ്റു. പുല്‍വാമയിലെ സി.ആര്‍.പി.എഫ് പരിശീലന കേന്ദ്രത്തിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. മൂന്ന് ഭീകരരേയും സൈന്യം വധിച്ചു.
ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പുല്‍വാമ ജില്ലയില്‍ ലെതേപുര ഗ്രാമത്തിലെ സി.ആര്‍.പി.എഫ് ക്യമ്പിന് നേരെ പുലര്‍ച്ചെ രണ്ട് മണിക്കാണ് ഭീകരാക്രരമണമുണ്ടായത്. ക്യാമ്പിന് നേരെ ആദ്യം ഗ്രനേഡ് എറിഞ്ഞ ഭീകരര്‍ പിന്നാലെ വെടിയുതിര്‍ക്കുകയായിരുന്നു.
ക്യാമ്പ് ആക്രമിച്ച ഭീകരരെ സി.ആര്‍.പി.എഫ്, 50 രാഷ്ട്രീയ റൈഫിള്‍സ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവരുടെ സംഘം സംയുക്തമായാണ് നേരിട്ടത്. പരുക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹന പരിശോധനയ്ക്ക് പോലിസ് കൈകാണിച്ച് നിര്‍ത്തിയ ബൈക്കില്‍ പിന്നാലെ വന്ന കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. അണങ്കൂര്‍ കൊല്ലമ്പാടി സ്വദേശി ഇബ്റാഹിമിന്റെ മകന്‍ സുഹൈല്‍ (20) ആണ് മരിച്ചത്.
ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്. അണങ്കൂര്‍ മെഹ്ബൂബ് റോഡില്‍ പരിശോധനയ്ക്കായി പോലിസ് കൈകാണിക്കുകയായിരുന്നു. ബൈക്ക് പരിശോധിക്കുന്നതിനിടെ പിന്നാലെ അമിത വേഗതയില്‍ വന്ന കാര്‍ ബൈക്കടക്കം സുഹൈലിനെ ഇടിച്ചുതെറിപ്പുക്കുകയായിരുന്നു. അപകടം വരുത്തിയ കാര്‍ പോലിസ് പിടിച്ചെടുത്തു.