ശ്രീദേവിയുടെ മരണത്തില്‍ സിനിമാ ലോകം മുഴുവന്‍ അനുശോചനം രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യ മാധ്യമങ്ങളെ കുഴക്കുന്ന ചോദ്യമുയര്‍ത്തി തെന്നിന്ത്യന്‍ നടി കസ്തൂരി. ശ്രീദേവി മരിച്ചപ്പോള്‍ ചാനലുകളിലും മറ്റും അവരുടെ പാട്ടുകളും വീഡിയോ ക്ലിപ്പിംങുകളുമാണ്, സണ്ണി ലിയോണ്‍ മരിക്കുകയാണെങ്കില്‍ എന്ത് ചെയ്യും എന്നാണ് കസ്തൂരി പരിഹാസ രൂപേണയുള്ള ചോദ്യം.
തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ എഴുതിയ കുറിപ്പിലാണ് നടി ഇക്കാര്യം ചോദിച്ചിരിക്കുന്നത്. ശ്രീദേവിയുടെ മരണം ആഘോഷമാക്കിയ ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് നേരത്തെ സോഷ്യല്‍ മീഡിയകളില്‍ ആളുകള്‍ രംഗത്തു വന്നിരുന്നു. കസ്തൂരിയുടെ പോസ്റ്റും അത്തരത്തിലുള്ള വിമര്‍ശനമാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.
ശ്രീദേവിയുടെ പഴയ കാല ചിത്രത്തിനും സണ്ണി ലിയോണിന്റെ ചിത്രത്തിനും ഒപ്പമാണ് കസ്തൂരിയുടെ കുറിപ്പ്.
All the news channels are showing songs and clips of Late Sridevi
Wondering what will happen when Sunny Leone expires someday😲😜🤪#facebook #forward pic.twitter.com/D1whQIV1kD— kasturi shankar (@KasthuriShankar) February 27, 2018
മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. ശുഹൈബ് കൊല്ലപ്പെട്ട മട്ടന്നൂര്‍ തെരൂരില്‍ നിന്ന് രണ്ടു കിലോ മീറ്റര്‍ അകലെയുള്ള വെള്ളിയാംപ്പറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വെള്ളിയാംപ്പറമ്പില്‍ കാടു വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്ന് വാളുകള്‍ കണ്ടെത്തിയത്.
ശുഹൈബിന്റെ കൊലപാതകം അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പോലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ആയുധങ്ങള്‍ കണ്ടെടുത്തോയെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചിരുന്നു. അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് അറിയിച്ച് ശുഹൈബിന്റെ മാതാപിതാക്കള്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പെടെ എല്ലാവരെയും പിടികൂടണമെന്ന് ശുഹൈബിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
മട്ടന്നൂര്‍ തെരൂരില്‍ ചായക്കടയില്‍ സുഹൃത്തുക്കളോടപ്പം നില്‍ക്കുമ്പോഴാണ് സിപിഎം അനുഭാവികളായ ഒരുപറ്റം അക്രമികള്‍ ശുഹൈബിനെ ക്രൂരമായി വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് പ്രദേശത്ത് ഭീതി പരത്തിയതിന് ശേഷം വടിവാള് ഉപയോഗിച്ച് ശുഹൈബിന്റെ കാലിനും നെഞ്ചിലും വെട്ടി പരിക്കേല്‍പ്പിച്ച അക്രമകാരികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ശുഹൈബിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ഇവര്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ആശുപത്രിയില്‍ കൊണ്ടു പോകുന്ന വഴിക്ക് ചോരവാര്‍ന്നാണ് ശുഹൈബ് മരണപ്പെട്ടത്.
മധ്യപ്രദേശ് ഉപതെരെഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് സൂചന. ഉപതെരെഞ്ഞടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ട വോട്ടെണ്ണല്‍ ഫലം പുറത്തു വരുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍തൂക്കം. മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഫലത്തിലെ മുന്‍തൂക്കം കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആഘോഷങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിലെ അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കോലാറസ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദേവേന്ദ്ര ജയിനെതിരെ കോണ്‍ഗ്രസിന്റെ മഹേന്ദ്രസിങ് യാദവ് 2000 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. മുംഗാവലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബ്രിജേന്ദ്രസിങ് യാദവിന് 2200 വോട്ടുകളുടെ ലീഡ് ഉണ്ട്. ഈ മണ്ഡലത്തില്‍ ബിജെപിയുടെ ബായ് സാഹിബാണ് കോണ്‍ഗ്രസിന്റെ എതിരാളി.
കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇരു മണ്ഡലങ്ങളിലും ഉപതെരെഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. സമീപ കാലത്ത് നടക്കുന്ന ഇടക്കാല തെരെഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം പഞ്ചാബിലെ ലുധിയാന മുനിസിപ്പല്‍ കോര്‍പറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 95 സീറ്റുകളില്‍ 62 സീറ്റുകളിലും കോണ്‍ഗ്രസ് വിജയം സ്വന്തമാക്കിയിരുന്നു.
മകന്റെ സഹപാഠിയും അയല്‍വാസിയുമായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവറായ ആര്‍എസ്എസ്-ബിഎംഎസ് പ്രവര്‍ത്തകന്‍ പിടിയില്‍. എറണാകുളം ഡിപ്പോയിലെ ഡ്രൈവറായ ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശി പിഎസ് ഷിജു(42) ആണ് പൊലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടിയെ വീട്ടിലും സമീപത്തെ ഷെഡിലുമായി പീഡിപ്പിച്ചതായാണ് കേസ്. രണ്ടു ദിവസം പീഡനം നടന്നതായാണ് പൊലീസ് നന്‍കുന്ന വിവരം. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധ്യാകരാണ് കുട്ടിയില്‍ നിന്ന് പീഡന വിവരം മനസിലാക്കിയത്. അധ്യാപകര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.
സംഭവം കേസായതോടെ പ്രതി ഷിജു ഒളിവില്‍ പോയി. തിങ്കളാഴ്ച രാത്രി എറണാകുളത്ത് നിന്നാണ് ഇയ്യാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചേര്‍ത്തല പൊലീസ് ഇന്‍സ്‌പെക്ടര്‍ വി പി മോഹന്‍ലാല്‍, എസ്‌ഐ ജി അജിത്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രിയതാരം ശ്രീദേവിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി ലോഖണ്ഡ്‌വാല ഗ്രീന്‍ ഏക്കേഴ്‌സ് സമുച്ചയത്തിലെ സെലിബ്രേഷന്‍ സ്പോര്ട്സ് ക്ലബില്‍ എത്തിച്ചു. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പൊതുദര്‍ശനം. ഇന്നലെ രാത്രി 9.30 ഓടെ കുടുംബസുഹൃത്ത് അനില്‍ അംബാനിയുടെ പ്രത്യേക വിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹമെത്തിച്ചത്.
അതേസമയം, പ്രിയനായികയുടെ മൃതദേഹം ഒരുനോക്കുകാണാന്‍ ആയിരങ്ങളാണ് ഇവിടേക്കെത്തുന്നത്. സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ മുന്നില്‍ വലിയൊരു നിര ഇതിനകം തന്നെ നിരന്നുകഴിഞ്ഞു. പൊതുദര്‍ശനത്തിനു ശേഷം ഇവിടെ അനുശോചന സമ്മേളനവും നടത്തും. രണ്ടോടെ വിലാപയാത്ര ആരംഭിക്കും. സംസ്‌കാരം ഇന്നു വൈകിട്ട് 3.30നു ജുഹു പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപം വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടക്കും.
#FarewellSridevi: #Sridevi is finally home for last journey#ITVideo
More videos: https://t.co/NounxnP7mg pic.twitter.com/Ymamhhn56n— India Today (@IndiaToday) February 28, 2018
ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂര്‍, ശ്രീദേവിയുടെ മക്കളായ ജാന്‍വി, ഖുഷി എന്നിവരാണു വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം എത്തിക്കുന്നതു പ്രമാണിച്ച് വിമാനത്താവളത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ദുബൈയിലുണ്ടായിരുന്ന ബോണി കപൂര്‍, മകന്‍ അര്‍ജുന്‍ കപൂര്‍, സഞ്ജയ് കപൂര്‍, റീന മാര്‍വ, സന്ദീപ് മാര്‍വ എന്നിവരുള്‍പ്പെടെ പത്തുപേര്‍ മുംബൈയിലേക്ക് മൃതദേഹത്തെ അനുഗമിച്ചിരുന്നു.
Sridevi condolence meeting: Harshvardhan Kapoor arrives to pay his last respects pic.twitter.com/MdvqyGRyxt
— IE entertainment (@ieEntertainment) February 28, 2018
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ശ്രീദേവിയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണു ദുബൈ് അധികൃതര്‍ വിട്ടുകൊടുത്തത്.
Salman Khan at Green Acres to pay his respect to late actress #Sridevi pic.twitter.com/8jdaPzVCQ5
— R D (@ItsRaviD) February 28, 2018
മരണം സംബന്ധിച്ച കേസന്വേഷണവും ദുബൈ പൊലീസ് അവസാനിപ്പിച്ചു. അബോധാവസ്ഥയിലായതിനെത്തുടര്‍ന്നു ബാത് ടബില്‍ മുങ്ങിയാണു നടിയുടെ മരണമെന്നാണു ഫൊറന്‍സിക് റിപ്പോര്‍ട്ട്.
An ambulance has brought the mortal remains of #Sridevi ji at Celebrations Club in #Mumbai for the Antim Darshan. pic.twitter.com/QNcpr3992R
— Faridoon Shahryar (@iFaridoon) February 28, 2018
നടി ശ്രീദേവിക്ക് അവസാനയാത്രാമൊഴി നല്‍കുകയാണ് മുംബൈ നഗരം. അന്ധേരിയിലെ സെലിബ്രേഷന് സ്പോര്ട്സ് ക്ലബില്‍ മൃതദേഹഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. സിനിമ രാഷ്ട്രീയ, സാമൂഹിക മേഖലകലിലെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തുന്നുണ്ട്. നടിമാരായ സോനം കപൂര്‍ ഫറാ ഖാന്‍, അര്‍ബാസ് ഖാന്‍ ശിവസേന നേതാവ് ആദിത്യ താക്കറെ എന്നിവര്‍ സെലിബ്രേഷന് സ്പോര്ട്സ് ക്ലബില്‍ എത്തി. വൈകിട്ട് മൂന്നരയ്ക്കാണ് സംസ്കാരം.
ചലച്ചിത്ര താരങ്ങളുടെ വൻനിരയാണ് ശ്രീദേവിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരിക്കുന്നത്. തബു, ഹേമാമാലിനി, ഇഷ ഡിയോൾ, നിമ്രത് കൗർ, അക്ഷയ് ഖന്ന, ജയപ്രദ, ഐശ്വര്യ റായ്, ജാക്വലിൻ ഫെർണാണ്ടസ്, സുസ്മിത സെൻ, സോനം കപൂർ, ആനന്ദ് അഹൂജ, അർബാസ് ഖാൻ, ഫറാ ഖാൻ തുടങ്ങിയവർ സെലിബ്രേഷൻ സ്പോർട്സ് ക്ലബ്ബിലെത്തി. ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ ഭാര്യ രാശ്മി, മകൻ ആദിത്യ താക്കറെ എന്നിവരും ശ്രീദേവിക്ക് ആദാരാഞ്ജലികൾ അർപ്പിച്ചു. സ്പോർട്സ് ക്ലബ്ബിന്റെ ഒരു ഗേറ്റിലൂടെ പ്രമുഖർക്കും മറ്റൊരു ഗേറ്റിലൂടെ ജനങ്ങളെയുമാണ് പ്രവേശിപ്പിക്കുന്നത്. രജനീകാന്ത്, അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ എന്നിവര്‍ ഉടനെത്തുമെന്നും സൂചനകളുണ്ട്.

ദുബായിൽ നിന്ന് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ശ്രീദേവിയുടെ മൃതദേഹം മുംബൈയിൽ എത്തിച്ചത്. പ്രിയതാരത്തെ ഒരുനോക്കുകാണാൻ അന്ധേരി ലോക്വണ്ട് വാലയിലേക്ക് മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് എത്തുമ്പോൾ തടിച്ചുകൂടിയത് ആയിരങ്ങളാണ്.

ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക സ്വകാര്യജെറ്റ് വിമാനം രാത്രി 9.22ന് വിമാനത്താവളത്തിലിറങ്ങി. പിന്നെ, വിമാനത്താവളത്തിന്റെ എട്ടാംനമ്പർ ഗേറ്റ് വഴി, സുരക്ഷാ അകമ്പടി വാഹനങ്ങളുടെ സാന്നിധ്യത്തിൽ ആംബുലൻസ് പുറത്തേക്ക്. ഒരുമണിക്കൂറിനുള്ളിൽ അന്ധേരി ലോകണ്ട്വാലയിലെ വസതിയിലേക്ക് വാഹനമെത്തി.

ഭർത്താവ് ബോണി കപൂർ, അനിൽ കപൂർ ഉൾപ്പെടെ കുടുംബാംങ്ങളും, ഒപ്പം അനിൽ അംബാനി അടക്കമുള്ള പ്രമുഖരും മൃതദേഹത്തെ അനുഗമിച്ചു. വസതിയിലേക്ക് കനത്ത സുരക്ഷകാവലിൽ ശ്രീദേവിയുടെ ചലനമറ്റ ശരീരം എത്തുമ്പോൾ പുറത്തു ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.

പൊതുദർശനത്തിന് സൗകര്യം ഇല്ലെന്നു അറിഞ്ഞിട്ടും തടിച്ചുകൂടിയ ജനത്തെ പൊലീസ് നിയന്ത്രിക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും അവയെല്ലാം പരാജയപെട്ടു. അർദ്ധരാത്രിയിലും തങ്ങളുടെ പ്രിയതാരത്തിന്റെ വസതിക്കു മുൻപിൽ ആരാധകർ കാത്തുനിന്നു.

ഒമ്പത് സ്‌കൂള്‍ കുട്ടികളെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ബിജെപി നേതാവുമായ നേതാവ് മനോജ് ഭാട്ടിയ പോലീസില്‍ കീഴടങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാള്‍ സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റിയത്. സംഭവത്തില്‍ ഒമ്പത് വിദ്യാര്‍ത്ഥികള്‍ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. കൃത്യം നടത്തിയ ശേഷം ഇയാള്‍ ഡ്രൈവറുടെ കൂടെ ഓടി രക്ഷപ്പെട്ടു.
ബീഹാറിലെ മുസഫര്‍പൂരിലാണ് ദാരുണ സംഭവം നടന്നത്. മനോജ് ഭാട്ടിയ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. വാഹനം കുട്ടികള്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റുന്ന സമയത്ത് ഇയാള്‍ മദ്യലഹരിയിലാണോയെന്ന് പരിശോധിക്കണമെന്ന് കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ആവശ്യപ്പെട്ടു.
കുട്ടികളെ കൊലപ്പെടുത്തിയ സംഭവം വിവാദമായതോടെ ബിജെപി നേതൃത്വം മനോജിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ ഇത് വളരെ കുറഞ്ഞ നടപടി മാത്രമായിരുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിച്ചു. പോലീസില്‍ കീഴടങ്ങയിതിനു ശേഷം ദേവാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ദിവസങ്ങളുടെ അനിശ്ചിതത്വത്തിനൊടുവില്‍ ശ്രീദേവിയുടെ മൃതദേഹം സ്വന്തം മണ്ണിലെത്തി. ശ്രീദേവിയുടേത് മുങ്ങിമരണമാണ് എന്ന് സ്ഥിരീകരിച്ചതോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. ഇന്ത്യയുടെ അഭിമാനമായ താരത്തിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായത് ഒരു മലയാളിക്കാണ്. ദുബൈയിലെ മലയാളികള്‍ക്കെല്ലാം ഏറെ പരിചിതനായ സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി ആയിരുന്നു ആ മലയാളി.
ശ്രീദേവിയുടെ മരണത്തിന് ശേഷം മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഓട്ടത്തിലായിരുന്നു അഷ്‌റഫ്. ശ്രീദേവിയുടെ മൃതദേഹം എംബാം ചെയ്ത ശേഷം അഷ്‌റഫ് താമരശ്ശേരിക്ക് കൈമാറിയതായി ദുബൈ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയില്‍ വ്യക്തമാക്കുന്നു. ദുബൈ ആരോഗ്യമന്ത്രാലയത്തിന്റെ എംബാമിംഗ് കേന്ദ്രത്തില്‍ നിന്നാണ് അഷ്‌റഫിന് ശ്രീദേവിയുടെ മൃതദേഹം കൈമാറിയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
സമാധാനത്തോടെ ഉറങ്ങുകയാണെന്നാണ് തനിക്ക് ശ്രീദേവിയെ അവസാനമായി കണ്ടപ്പോള്‍ തോന്നിയതെന്ന് അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. കഥകളിലെ ഉറങ്ങുന്ന സുന്ദരിയെ പോലെ. സിനിമകളിലും ഫോട്ടോകളിലും കണ്ടതിനേക്കാള്‍ ശ്രീദേവിയുടെ മുഖം മെലിഞ്ഞിരുന്നു. പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിരന്തര ഇടപെടല്‍ നടത്തുന്ന വ്യക്തിത്വമാണ് അഷ്‌റഫ്. സാമൂഹ്യപ്രവര്‍ത്തനത്തിന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌ക്കാരത്തിന് അഷ്‌റഫ് അര്‍ഹനായിട്ടുണ്ട്.

ശ്രീദേവിയുടെ ഭര്‍ത്താവ് ബോണികപൂറിന്റെ ബന്ധു സൗരഭ് മല്‍ഹോത്രയാണ് ബന്ധുവായി എല്ലായിടത്തും എത്തിയിരുന്നത്. എന്നാല്‍, യു.എ.ഇ.യിലെ നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നില്ല. ഇതുകാരണം ദുബായിലെ പൊതുപ്രവര്‍ത്തകര്‍ അഷ്‌റഫ് തന്നെയായിരുന്നു എംബാമിങ് സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നാസര്‍ വാടാനപ്പള്ളി, നാസര്‍ നന്തി തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
ഇതിനിടെ ശ്രീദേവിയുടെ അന്ത്യയാത്രയിലും സംസ്‌കാരചടങ്ങുകളിലും സ്വകാര്യത നിലനിര്‍ത്താന്‍ കുടുംബം പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചു. ഖുഷി, ജാന്‍വി, ബോണി കപൂര്‍ എന്നിവരുടെ പേരില്‍ യാഷ് രാജ് ഫിലിംസ് പി ആര്‍ഒ പുറത്തുവിട്ട അറിയിപ്പില്‍ പൊതുദര്‍ശനം ചിത്രികരിക്കുന്നതില്‍ മാധ്യങ്ങള്‍ക്കു വിലക്കുണ്ടാകും എന്ന അറിയിപ്പു നല്‍കിട്ടുള്ളത്.
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും നിത്യഹരിത നായികയും ലേഡി സൂപ്പര്‍ സ്റ്റാറുമായി അറിയപ്പെടുന്ന ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമാരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവച്ചെങ്കിലും ശ്രീദേവിയെ അടുത്ത് അറിയാവുന്നവര്‍ക്കും ആരാധകര്‍ക്കും ദൂരൂഹമരണത്തിലുള്ള സംശയങ്ങള്‍ അവശേഷിക്കുന്നു. ബാത്ത്ടബ്ബിലെ മുങ്ങിമരണവും മദ്യപിക്കുന്ന സ്വഭാവവുമില്ലാതിരുന്ന ശ്രീദേവിയുടെ രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യവുമെല്ലാം സംശയം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ശ്രീദേവിയെ അടുത്തറിയാവുന്ന പലരും സാക്ഷ്യപ്പെടുത്തുന്നത് നടിക്ക് മദ്യപിക്കുന്ന സ്വഭാവമില്ലായിരുന്നു എന്നാണ്. ഹൃദയാഘാതംമൂലം മരണമടഞ്ഞെന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മദ്യപിച്ച് ബോധമില്ലാതെ ബാത്ത്ടബ്ബില്‍ മുങ്ങി മരിച്ചെന്ന കഥയെത്തുന്നത്.

ഇതിനിടയില്‍ ശ്രീദേവിയുടേത് കൊലപാതക മരണമാണെന്ന ആരോപണവുമായി പ്രമുഖ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. ശ്രീദേവിയെ അടുത്തറിയാവുന്ന സുബ്രഹ്മണ്യന്‍ സ്വാമി ശ്രീദേവി ഒരിക്കലും വീര്യമുള്ള മദ്യം കഴിക്കുമായിരുന്നില്ലെന്നും പിന്നെ എങ്ങനെയാണ് അവരുടെ ശരീരത്തിനുള്ളില്‍ മദ്യം എത്തിയതെന്നും സംശയം പ്രകടിപ്പിച്ചു. സിസിടിവി ക്യാമറകള്‍ക്ക് എന്ത് സംഭവിച്ചെന്നും സ്വാമി ചോദിച്ചു. ഡോക്ടര്‍മാര്‍ വളരെ പെട്ടെന്ന് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ശ്രീദേവി ഹൃദയസ്തംഭനം മൂലം മരിച്ചെന്ന് പ്രഖ്യാപിച്ചത് സംശയാസ്പദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമാ നടിമാരും ദാവൂദ് ഇബ്രാഹിമും തമ്മില്‍ ബന്ധമുണ്ടെന്നും ഈ മരണത്തില്‍ അതിന്റെ സാധ്യതകളെക്കുറിച്ച് അന്വേഷിക്കണമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.

പ്രമുഖ വ്യവസായി അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തില്‍ ഇന്നലെ രാവിലെ 9.30ന് മുംബൈയിലെത്തിച്ച ഭൗതിക ശരീരം മുംബൈ വിലെപേരല്‍ സേവ സമാജ് ശ്മശാനത്തില്‍ ഇന്ന് വൈകിട്ട് മൂന്നരയോടെ സംസ്‌കരക്കുന്നതോടു കൂടി ഇന്ത്യന്‍ സിനിമയില്‍ തങ്കലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ട ഒരധ്യായം അവസാനിക്കുകയാണ്. ബാലതാരമായി ചലച്ചിത്രാഭിനയം ആരംഭിച്ച ശ്രീദേവി മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാവിലെ 9.30 മുതല്‍ 12.30 വരെ അന്ധേരിിയിലെ വസതിക്ക് സമീപമുള്ള ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെയ്ക്കും. ശ്രീദേവിയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും വളരെ ശക്തമായ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയക്കാരും ചലച്ചിത്ര പ്രമുഖരും അടക്കം നിരവധി പേര്‍ ഇന്ന് ശ്രീദേവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തും. എന്തായാലും ജീവിതം മുഴുവന്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചലച്ചിത്ര പ്രതിഭ മരണശേഷവും വാര്‍ത്തകളില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.
ഇന്ത്യയും ഫ്രാന്‍സും പ്രതിരോധ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നു. ഇന്ത്യയുടെ ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റുകള്‍ക്ക് ശക്തി പകരാന്‍ ഇനി മുതല്‍ ഫ്രഞ്ച് നിര്‍മ്മിത എം88 എഞ്ചിനുകള്‍ എത്തും. ഫ്രഞ്ച് ഫിനാഷ്യല്‍ പത്രമായ ലാ ട്രിബ്യൂണ്‍ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പ്രതിരോധ രംഗത്തെ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പെച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ആവിശ്കരിച്ചിട്ടുള്ള കാവേരി പദ്ധതി ഫ്രഞ്ച് സഹായത്തോടെ വീണ്ടും ആരംഭിക്കാനാണ് ഇന്ത്യയുടെ തീരുമാനം. മാര്‍ച്ച് 10 ന് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയില്‍ പര്യടനം ആരംഭിക്കുന്ന സമയത്ത് പ്രതിരോധ രംഗത്തെ പുതിയ സഹകരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഫ്രഞ്ച് പത്രം ലാ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലക്ഷ്യം വെച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനും വ്യോമസേനയുടെ ആവശ്യങ്ങളെ നിറവേറ്റുന്നതിലും പരാജയപ്പെട്ട കവേരി പദ്ധതി 2014ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതാണ്.

ഡ്രോണുകളിലും തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുള്ള യുദ്ധ വിമാനങ്ങളുടെയും ശക്തി വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ കവേരി പദ്ധതി ഫ്രാന്‍സുമായി ചേര്‍ന്ന് വീണ്ടും ആരംഭിക്കുന്നത്. ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റുകളും പുതിയ അണ്‍മാന്‍ഡ് കോമ്പാറ്റ് ഏരീയല്‍ വെഹിക്കിളുമാണ് പുതിയ പദ്ധതി ആരംഭിക്കുന്നതോടെ നവീകരിക്കപ്പെടുക. പ്രതിരോധ രംഗത്തെ പുതിയ സഹകരണം സംബന്ധിച്ച് കരാറുകള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവെച്ചത്. പദ്ധതി 2020 ഓടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ദ്ധര്‍ കരുതുന്നത്. പരിഷ്‌കരിച്ച സ്‌നെക്മ(snecma) എഞ്ചിനുകള്‍ പുതിയ കാവേരി എഞ്ചിനുകളുമായി ചേര്‍ത്ത് ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റുകളില്‍ ഘടിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ലൈറ്റ് കോമ്പാറ്റ് എയര്‍ ക്രാഫ്റ്റ്-തേജസ് 2019 ഓടെ ഇന്തോ-ഫ്രഞ്ച് നിര്‍മ്മിത എയര്‍ക്രാഫ്റ്റ് എഞ്ചിനുമായി പറന്നുയരുമെന്ന് ഡിആര്‍ജിഒ ചീഫ് ഡോ. എസ് ക്രിസ്റ്റഫര്‍ പറഞ്ഞു. എയറോ ഇന്ത്യയുടെ നിലവിലെ എഞ്ചിനുകളുടെ പോരായ്മകളെ മറികടക്കുന്നതായിരിക്കും കാവേരി എയര്‍ക്രാഫ്റ്റ് എഞ്ചിനുകള്‍. ഇന്തോ-ഫ്രഞ്ച് നിര്‍മ്മിത കവേരി എഞ്ചിനുകള്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ക്ക് വിപ്ലവകരമായ മാറ്റമായിരിക്കും കൊണ്ടുവരാന്‍ പോകുന്നതെന്ന് പ്രതിരോധ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ നിര്‍മ്മിത ഫൈറ്റര്‍ ഡ്രോണുകളുടെ എഞ്ചിനുകളിലും പുതിയ പദ്ധതി മാറ്റം കൊണ്ടുവരും. സെനെക്മ എം88 എഞ്ചിനുകളുമായി സാമ്യമുള്ളവയായിരിക്കും കവേരിയിലൂടെ നിര്‍മ്മിക്കപ്പെടാന്‍ പോകുന്നത്. പുതിയ കവേരി എഞ്ചിനുകള്‍ തേജസ് എയര്‍ക്രാഫ്റ്റുകളെ സൂപ്പര്‍ ജെറ്റുകളുടെ പട്ടികയിലെത്തിക്കും. അഡ്വാന്‍സ്ഡ് മീഡിയം കോമ്പാറ്റ് എയര്‍ക്രാഫ്റ്റുകളുടെ നവീകരണത്തിനാവിശ്യത്തിന് ഉതകുന്ന രീതിയില്‍ കവേരി എഞ്ചിനുകളെ ക്രമീകരിക്കാനും പദ്ധതിയുണ്ട്.