ഗുര്‍മീത് റാം റഹീം സിങിനൊപ്പം കോടതിയില്‍ നിന്നും ജയിലിലേക്ക് ഹെലികോപ്റ്ററില്‍ വളര്‍ത്തുമകളും സഞ്ചരിച്ച സംഭവത്തെക്കുറിച്ച് ഹരിയാന സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചതായുളള വിമര്‍ശനങ്ങളെത്തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് പഞ്ച്കുല പ്രത്യക സിബിഐ കോടതി കണ്ടെത്തിയതിന് പിന്നാലെ കോടതിയില്‍നിന്നും റോഹ്തകിലെ ജയിലിലേക്ക് സൈന്യത്തിന്റെ ഹെലികോപ്റ്ററിലാണ് ഗുര്‍മീതിനെ മാറ്റിയത്. ഈ സമയം വളര്‍ത്തു മകളും ഗുര്‍മീതിനൊപ്പം കൂടെ സഞ്ചരിച്ചിരുന്നു. പൊലീസ് അടക്കം ആരും ഇത് തടഞ്ഞില്ല. ഇക്കാര്യം കഴിഞ്ഞ ദിവസം ചില അഭിഭാഷകര്‍ ജഡ്‍ജിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഗുര്‍മീതിന് വി.ഐ.പി പരിഗണന നല്‍കിയെന്നും ഇവര്‍ ജഡ്ജിയെ അറിയിച്ചു. തുടര്‍ന്നാണ് കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടിയത്.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് തന്നെ തലവെട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി മുന്‍ പോണ്‍ ആര്‍ട്ടിസ്റ്റ് മിയ ഖലീഫ. തലവെട്ടുന്നതിന്റെ ചിത്രങ്ങളടക്കമാണ് തനിക്ക് ഭീഷണി അയച്ചതെന്ന് മിയ.
ലെബനനില്‍ ജനിച്ച് അമേരിക്കയില്‍ ജീവിക്കുന്ന മിയാ ഖലീഫ ഏറ്റവും അധികം ആരാധകരുള്ള പോണ്‍ നടിമാരില്‍ ഒരാളാണ്. തന്നെ കഴുത്തറുത്തു കൊല്ലുമെന്ന് ഐഎസ് ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി താരം തന്നെയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഹിജാബ് ധരിച്ച് നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ പോലും തങ്ങള്‍ വെറുതെ വിടില്ലെന്ന ശക്തമായ ഭീഷണിയാണ് മിയയ്ക്ക് ഐസിസ് ഇതിലൂടെ നല്‍കിയിരിക്കുന്നത്. നീലച്ചിത്ര നായികയുടെ കഴുത്ത് അറുത്തുകൊല്ലുന്നതിന്റെ പ്രതീകാത്മക ചിത്രമാണ് ഐഎസ് അവര്‍ക്ക് തന്നെ അയച്ച് കൊടുത്ത് ഭീഷണിപ്പെടുത്തിയത്.
പ്രമുഖ പോണ്‍സൈറ്റായ പോണ്‍ഹബ്ബില്‍ ടോപ് റാങ്കിലുള്ള താരമാണ് മിയ. സോഷ്യല്‍ മീഡിയയിലൂടെയാണ് ഐഎസ് തനിക്ക് ഈ ചിത്രം അയച്ചു തന്നതെന്നു താരം പറയുന്നു. ദി സ്‌പോര്‍ട്‌സ് ജങ്കീസിന് നല്‍കിയ അഭിമുഖത്തിതലാണ് മിയ ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തീവ്രവാദികള്‍ക്ക് വേണ്ടത് നല്‍കാനോ അവരെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാനോ തനിക്കാവില്ലെന്നും പോണ്‍ സ്റ്റാര്‍ തറപ്പിച്ച് പറയുന്നുമുണ്ട്. ലെബനണിലെ ബെയ്‌റൂട്ടില്‍ ജനിച്ച മിയ തന്റെ 10-ാം വയസില്‍ യുഎസിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് മിയാമിയിലേക്ക് പോയ അവര്‍ നിലവില്‍ അവിടം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
21കാരിയായ ഹിസ്റ്ററ്റി ഗ്രാജ്വേറ്റായ മുസ്ലിം യുവതി നീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനെതിരേ മിഡില്‍ ഈസ്റ്റിലെ മുസ്ലിം വൃത്തങ്ങളില്‍ നിന്നും നേരത്തെ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന് വന്നിരുന്നു. മിയയുടെ പ്രവര്‍ത്തനം മുസ്ലിം സമൂഹത്തിന് അപമാനമാണെന്നാണ് മുസ്ലിം പുരോഹിതന്മാരില്‍ മിക്കവരും ആരോപിച്ചിരിക്കുന്നത്. അവരുടെ നീലച്ചിത്രങ്ങള്‍ക്ക് ലെബനണ്‍, തുര്‍ക്കി എന്നിവ ഒഴിച്ചുള്ള എല്ലാം മുസ്ലിം രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഹിജാബ് ധരിച്ച് സെക്‌സിലേര്‍പ്പെടുന്ന മിയയുടെ വീഡിയോകള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് മുസ്ലിം സമൂഹത്തില്‍ നിന്നും കടുത്ത എതിര്‍പ്പായിരുന്നു ഉയര്‍ന്ന് വന്നിരുന്നത്.
പുകവലിച്ച് ക്യാന്‍സര്‍ രോഗിയായി എന്നു മനസ്സിലായ നിമിഷം പുകവലിക്കാന്‍ ശീലിപ്പിച്ച സുഹൃത്തിനോട് പ്രതികാരം ചെയ്ത് 25കാരന്‍. മുസ്തകീ അഹമ്മദ് എന്ന യുവാവാണ് സുഹൃത്തിനെ വെടിവെച്ചു കൊന്നത്. പുകവലിയെ തുടര്‍ന്ന് തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചു. ഇതോടെ പുകവലി ശീലമാക്കാന്‍ കാരണമായ സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുസതകീം പറഞ്ഞു. മ്യാന്‍മാര്‍ സ്വദേശിയായ ഇനായത്ത്(25) ആണ് കൊല്ലപ്പെട്ടത്.
ദില്ലിയിലെ ഒരു ഭക്ഷണശാലയില്‍ പാചകക്കാരായിരുന്നു ഇരുവരും. മുസ്തകീമിന്‍റെ സഹോദരി ഭര്‍ത്താവിന്റെ സ്ഥാപനമായിരുന്നു ഇത്. ഇവിടെ വെച്ച് ഇരുവരും ഒന്നിച്ച് പുകവലിക്കാനും കഞ്ചാവ് ഉപയോഗിക്കാനും തുടങ്ങി. ഇത് ഇനായത്തിന്റെ സ്വാധീനം കൊണ്ടാണെന്നാണ് മുസ്തകീമിന്‍റെ മൊഴി. അസ്വസ്ഥതയെത്തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് അമിത പുകവലി മൂലം കാന്‍സര്‍ ബാധിച്ചതായി അറിഞ്ഞത്.
സ്വദേശമായ ഉത്തര്‍പ്രദേശിലേയ്ക്ക് മടങ്ങിയ ഇയാള്‍ അവിടെ നിന്ന് തോക്കും വെടിയുണ്ടകളും സംഘടിപ്പിച്ചു. തിരികെ വന്ന് കൈതോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇനായത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച ഉയര്‍ന്ന ബോണസ് നിരക്ക് കുറയ്ക്കണമെന്ന് ധനവകുപ്പ്. 85,000 രൂപയാണ് ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇത്രയും വലിയ തുക നല്‍കുന്നത് ധനപരമായ നിരുത്തരവാദിത്വമാണെന്ന് ധനവകുപ്പ് വിലയിരുത്തുന്നു. ഇത് കുറയ്ക്കാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് വകുപ്പ് അഭ്യര്‍ത്ഥിച്ചു.
കെഎസ്എഫ്ഇ ജീവനക്കാരുടെ ഇന്‍സെന്റീവ് ഒന്‍പത് ശതമാനത്തില്‍ നിന്നും 7.75 ശതമാനമായി കുറച്ചിട്ടുണ്ട്. ഈ മാതൃകയില്‍ ബിവറേജസ് കോര്‍പറേഷനിലും നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. ബെവ്‌കോ ജീവനക്കാര്‍ക്ക് 29.5 ശതമാനം എസ്‌ഗ്രേഷ്യയാണ് ഓണത്തിന്. ഇതിന്റെ സീലിങ് 85000 രൂപയായിരിക്കും. കൂടാതെ ഓണത്തിന് ജോലി ചെയ്യുന്നവര്‍ക്ക് തിരുവോണം അലവന്‍സായി 2000 രൂപ നല്‍കാനും തീരുമാനിച്ചിരുന്നു.
സ്ഥിരം തൊഴിലാളികള്‍ക്ക് 30,000 രൂപ അഡ്വാന്‍സായി ലഭിക്കും. ഇതോടെ സി1,സി2,സി3 കാറ്റഗറിയില്‍ പെട്ട അബ്കാരി തൊഴിലാളികള്‍ക്ക് ഓണത്തിന് ഒരുലക്ഷം രൂപയോളമാണ് ലഭിക്കുക. ലബലിങ് തൊഴിലാളികള്‍ക്ക് 16000 രൂപയും, സെക്യൂരിറ്റി സ്റ്റാഫുകള്‍ക്ക് 10000 രൂപയും, സ്വീപ്പേഴ്‌സിന് 1000 രൂപയുമാണ് ബിവറേജസ് കോര്‍പറേഷന്‍ ഓണത്തിന് ബോണസായി നല്‍കുന്നത്.
രാജ്യത്തെ ഭരണാധികാരികൾ അണിഞ്ഞൊരുങ്ങുന്ന കാര്യത്തിൽ അതീവ ശ്രദ്ധയാണ് പുലർത്തുന്നത്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഇക്കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ്. സ്വന്തം പേര് ആലേഖനം ചെയ്ത 10 ലക്ഷം രൂപ വില മതിക്കുന്ന കോട്ട് ധരിച്ച് മോദി വാർത്തയിൽ ഇടം നേടിയിരന്നു. എന്നാൽ ഇന്ന് വാർത്തയിൽ ഇടം നേടിയിരിക്കുന്നത് രാഷ്ട്രപതിയുടെ മേക്കപ്പ് ചിലവാണ്. നമ്മുടെ രാഷ്ട്രപതിയെ കുറിച്ചല്ല പറയുന്നത്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് താരം.
ഈ വർഷം മെയ് 14 നാണ് മാക്രോൺ ഫ്രാൻസിന്റെ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. അധികാരമേറ്റ് മൂന്ന് മാസത്തിനുള്ളിൽ തന്റെ പേഴ്‌സണൽ മേക്കപ്പ് ആർടിസ്റ്റായ നടാഷയ്ക്ക് മാക്രോൺ നൽകിയത് 26,000 യൂറോയാണ്. കൃത്യമായി പറഞ്ഞാൽ 1981817.47 ലക്ഷം രൂപ !! സംഗതി പുറത്തായതോടെ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായി മാക്രോൺ. മക്രോണിനെ കളിയാക്കി നിരവധിപേരാണ് മക്രോണിൻറെ മേക്കപ്പ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മക്രോണിനെ ചിലർ ഈജിപ്ഷ്യൽ ഫറവോ ആയ തുത്തൻഖാമനോടാണ് താരതമ്യപ്പെടുത്തിയത്.
ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമർശിച്ച കേസിൽ കുരുങ്ങിയ അജു വർഗീസ് വീണ്ടും പുലിവാല് പിടിച്ചു .പോലീസ് ക്ലിയറൻസ് അവസാന ദിവസം കിട്ടാതായതിനെ തുടർന്ന് നടന്റെയും കുടുംബത്തിന്റെയും ഓസ്ട്രേലിയയിലേക്കുള്ള യാത്ര മുടങ്ങി .
ഇത്തവണ അവിടുത്തെ പ്രവാസികൾക്കൊപ്പം ആഘോഷിക്കാനിരുന്ന ഓണാഘോഷമാണ് മുടങ്ങിയത് . അക്രമിക്കപ്പെട്ട നടിയുടെ പേരു പറഞ്ഞ് വിമർശനം നടത്തിയതിയതിനെതിരേ അജുവർഗീസിന്റെ പേരിൽ ഉള്ള കേസാണ് പോലീസ് ക്ലിയറൻസ് കിട്ടാതിരിക്കാൻ കാരണം. കേസ് സംബന്ധിച്ച വിവരങ്ങൾ ഓസ്ട്രേലിയൻ എമിഗ്രേഷനു ലഭിക്കുകയും ചെയ്തു.
നടനും കുടുംബത്തിനും അനുവദിച്ച വിസ മുന്നറിയിപ്പുകൾ ഒന്നും ഇല്ലാതെ ഓസ്ട്രേലിയൻ എമിഗ്രേഷൻ മിനിസ്റ്റർ റദ്ദാക്കുകയായിരുന്നു. മെൽബണിൽ 26ന് ഓണ പരിപാടികൾ അവതരിപ്പിക്കാനായിരുന്നു അജുവർഗീസിന് വിസ അനുവദിച്ചത്. ഓഗസ്റ്റ് 2ന് വിസ അനുവദിച്ചിരുന്നു. ഇതു പ്രകാരം മെൽബൺ മലയാളികൾ നടന്റെ പരിപാടിയും ഓണാഘോഷവും കാണാൻ ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയായിരുന്നു.
അജുവർഗീസും കുടുംബവും 24ന് കൊച്ചി വിമാനത്താവളത്തിൽ ചെന്നപ്പോഴായിരുന്നു യാത്രാ വിലക്ക് അറിയുന്നത്. വിസ ക്യാൻസൽ ചെയ്തിരിക്കുന്നു. ഓസ്ട്രേലിയൻ എമിഗ്രേഷൻ വകുപ്പിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് വിസ റദ്ദ് ചെയ്തത്. നടനെ കാണാനും പരിപാടികൾക്കും ടിക്കറ്റ് എടുത്ത ഓസ്ട്രേലിയൻ മലയാളികൾ ഒടുവിൽ നിരാശരായി.
ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിന്റെ പ്രവർത്തനം നിലച്ചു. പ്രവർത്തന രഹിതമായത് സാങ്കേതിക തകരാറുമൂലം. ഇത് ഫേസ്ബുക്ക് ഉപഭോക്താക്കളെ അമ്പരപ്പിച്ചു. നിരവധി പേരാണ് ഫേസ്ബുക്ക് പ്രവർത്തനം നിലച്ചന്നെ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് സംബന്ധിച്ച് ഫേസ്ബുക്ക് ഇത് വരെ പ്രതികരിച്ചിട്ടില്ല. അതെ സമയം ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ മാത്രമാണ് ഇതുണ്ടായതെന്നും സൂചനയുണ്ട്. എന്നാൽ മിക്കവാറും എല്ലാ രാജ്യങ്ങളിലും പ്രവർത്തനം താറുമാറായെന്നും റിപ്പോർട്ടുകൾ ഉണ്ട്.
മലയാളിയായ മിനി ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണക്കാരനായ ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത രണ്ട് ഡ്രൈവര്‍മാരില്‍ ഒരാള്‍ അനുവദനീയമായ അളവിലും കൂടുതല്‍ മദ്യം ഉപയോഗിച്ചിരുന്നു എന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ 03.15 ന് ഉണ്ടായ അപകടത്തില്‍ മലയാളിയായ മിനി ബസ് ഉടമ സിറിയക് ജോസഫ് (ബെന്നി) ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ ഒരു കൊച്ചു കുട്ടിയും ഉള്‍പ്പെടും. മരിച്ചവരും പരിക്കേറ്റവരും എല്ലാം മിനി ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരാണ്. അപകടത്തില്‍ മിനി ബസ് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.
അപകടത്തെ തുടര്‍ന്ന്‍ സൗത്ത്
ഗുണ്ടൽപേട്ട് എന്നത് അതിമനോഹരമായ ഒരു പ്രദേശമാണ്. പ്രകൃതിഭംഗിയിൽ മുങ്ങിയിരിക്കുന്ന ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നത് സൂര്യകാന്തികൾ വിരിഞ്ഞ അളവറ്റ പാടങ്ങളും നിലത്തു തൊടുന്ന വേരുകൾ ഉള്ള ആൾ മരങ്ങളുമാണ്. എന്നാൽ ഈ സൗന്ദര്യത്തിനു പുറമെ മറ്റൊരു മുഖം കൂടി ഉണ്ട് ഗുണ്ടൽപേട്ടിന്. ഗുണ്ടല്‍പേട്ടും പരിസര പ്രദേശങ്ങളിലും ശരീരവില്‍പ്പന നടക്കുന്നത് പരസ്യമായ രഹസ്യമാണ്.
ഇവിടെയുള്ള റിസോർട്ടുകളിലും ഹോട്ടലുകളിലും ഇത്തരം സാമൂഹ്യ വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്നത് ഏവർക്കും അറിയാവുന്ന ഒരു സത്യം മാത്രം. ഇവിടെ വിനോദ സഞ്ചാരത്തിനായി എത്തുന്നവരുടെ അടുത്ത് ഗൈഡുകൾ ചോദിക്കുന്ന ആദ്യ ചോദ്യം തന്നെ പെണ്ണ് വേണോ എന്നാകും. വേണം എന്നാണു ഉത്തരമെങ്കിൽ ചെന്നെത്തിക്കുന്നത് വല്ല റിസോർട്ടിലേക്കോ ഹോട്ടലിലേക്കോ ആയിരിക്കും.
കൂടെ കിടക്കുവാൻ തയ്യാറായ ഒട്ടനവധി പെൺകുട്ടികളെയും സ്ത്രീകളെയും അവിടെ കാണാം. മണിക്കൂറിനോ ദിവസത്തിനോ അതോ ആഴ്ചകൾക്കോ സ്വന്തം ശരീരം വിൽക്കാൻ തയ്യാറായി നിൽക്കുന്ന സ്ത്രീകൾ. അവർക്കു പുറമെ കുട്ടികളെ ആണ് വേണ്ടതെങ്കിൽ അവിടെ പഠിക്കാൻ ആയി എത്തിയ കുട്ടികൾ പോലും ലഭ്യമാണ്. പോക്കറ്റ് മണിക്ക് വേണ്ടി ഇത്തരം തൊഴിലിൽ ഏർപ്പെടുന്നവർ. കാലം എത്ര അധഃപതിച്ചെന്നു നോക്കണം. എന്നാൽ വളരെ ഞെട്ടിക്കുന്ന ഒരു വാർത്ത ആണ് ഈ അടുത്ത് പുറത്തു വന്നിരിക്കുന്നത്. ഇത്തരത്തിൽ ഉള്ള സ്ത്രീകളിൽ മിക്ക പേരും എയ്ഡ്സ് ബാധിതരാണ്. അത് അറിഞ്ഞു കൊണ്ടാണ് ഏജന്റുകൾ അവരെ പണം ഉണ്ടാക്കുവാൻ ആയി ഉപയോഗിക്കുന്നത്. കേവലം കുറച്ചു നേരത്തെ ശരീര സുഖത്തിനായി വരുന്ന ഒട്ടനവധി ചെറുപ്പക്കാർ ഉണ്ട് ഇവിടെ. അവർ അറിയുന്നില്ല അൽപ നേരത്തെ സുഖം തേടി വരുന്നത് ജീവിതം നശിപ്പിക്കുന്ന മാറാ രോഗത്തിന് അടിമ ആവാൻ ആണെന്ന്.
രാജ്യത്തെ ദളിതരുടെ ദൈന്യം ലോകം കണ്ടത് ഒഡിഷയില്‍നിന്ന് ധന മാജി യിലൂടെയായിരുന്നു. ആശുപത്രിയില്‍ മരിച്ച ഭാര്യയുടെ മൃതദേഹം പൊതിഞ്ഞുകെട്ടി ചുമലില്‍ ഏറ്റി കിലോമീറ്ററുകളോളം നടന്ന ധന മാജിയും ഒപ്പം ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടുള്ള മകളുടെയും ചിത്രം ഇന്ത്യമൊത്തം അലയടിച്ചിരുന്നു.
കരളലയിക്കുന്ന ആ കാഴ്ച മറഞ്ഞുപോയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അയാളുടെ ജീവിതത്തില്‍ നടന്ന മാറ്റങ്ങളും ഏറെ ശ്രദ്ദിക്കപ്പെടുകയാണ്. നൂറുകണക്കിന് കാരുണ്യത്തിന്റെ സഹായ ഹസ്തങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാജിയെ തേടിയെത്തിയത്.
ഇപ്പോഴത്തെ ധനമാജിയുടെ അവസ്ഥയാണ് ലോകത്തെ ഞെട്ടിക്കുന്നത.് ലക്ഷപ്രഭുവാണ് ധന മാജിയിപ്പോള്‍. 37 ലക്ഷത്തില്‍പരം രൂപയാണ് അദ്ദേഹത്തിന് സംഭാവനയായി ലഭിച്ചത്. മൂന്ന് പെണ്‍കുട്ടികള്‍ക്കും ഭുവനേശ്വറിലെ ട്രൈബല്‍ സ്‌കൂളില്‍ പ്രവേശനവും ലഭിച്ചു.ഒഡീഷ സര്‍ക്കാര്‍ ഇദ്ദേഹത്തിന് ഇന്ദിരാ ആവാസ് യോജന പദ്ധതിക്ക് കീഴില്‍ വീടുവെച്ചുനല്‍കി.
ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫ ഒമ്പത് ലക്ഷം രൂപയുടെ ചെക്കാണ് സമ്മാനിച്ചത്. സുലഭ ഇന്റര്‍നാഷനല്‍ വഴി ലഭിച്ചത് അഞ്ച് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമായിരുന്നു. പ്രശസ്തമായ കലിംഗ ഇന്‍സ്റ്റിറ്റിയൂ ട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് സ്ഥാപകന്‍ തന്റെ സ്‌കൂളില്‍ മാജിയുടെ മൂന്ന് മക്കള്‍ക്കും പ്രവേശനം നല്‍കി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാജി മൂന്നാമതും വിവാഹിതനായി. ക്ഷയരോഗിയായിരുന്ന മാജിയുടെ ഭാര്യ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24ന് രാത്രിയാണ് ഭാവനിപാറ്റ്‌നയിലെ ജില്ലാ ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചത്. മൃതദേഹം കൊണ്ടുപോകാന്‍ വാഹനം ഒരുക്കിനല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടതോടെ പഴയ ഷീറ്റില്‍ പൊതിഞ്ഞുകെട്ടി ചുമലിലേറ്റുകയായിരുന്നു മാജി. മൃതദേഹവുമായി 60 കിലോമീറ്റര്‍ കാല്‍നടയായി താണ്ടുന്ന മാജിയുടെയും കരഞ്ഞുതളര്‍ന്ന 12കാരി മകളുടെയും ചിത്രമാണ് ആ ജീവിതം മാറ്റിമറിച്ചത്.
മാജിയുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ വന്നെങ്കിലും അയാളുടെ മക്കള്‍ ഇപ്പോഴും തങ്ങളുടെ അമ്മയുടെ നഷ്ടം വരുത്തിയ ദു:ഖത്തില്‍ നിന്നും മുക്തി നേടിയിട്ടില്ല. മാത്രമല്ല അച്ഛന്റെ പുതിയ ഭാര്യയുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. അച്ഛന്‍ പുതിയ വിവാഹം കഴിച്ചതോടെ ഇടയ്ക്കിടയ്ക്കു മാത്രമാണ് ഞങ്ങളെ കാണാന്‍ വരുന്നത്. പുതിയ അമ്മയ്ക്ക് ഞങ്ങളോട് സംസാരിക്കുന്നത് പോലും ഇഷ്ടമല്ലയെന്നും മാജിയുടെ മൂത്ത മകള്‍ ചാന്ദ്‌നി പറയുന്നു.
അവധിക്ക് വീട്ടില്‍ എത്തിയ മക്കള്‍ക്ക് രണ്ടാനമ്മയുമായി ഒത്തുപോകാന്‍ കഴിയാതെ വന്നതോടെ അച്ഛന്‍ അവരെ അമ്മാവന്റെ വീട്ടിലേക്ക് അയച്ചു. അച്ഛന്‍ സന്തോഷമായിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ ഞങ്ങളെ കൃത്യമായി കാണാനും വരണമെന്നും ചാന്ദ്‌നി പറയുന്നു.