കൊല്‍ക്കത്ത: കോടതിയലക്ഷ്യത്തിന് ജയില്‍ ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന ജസ്റ്റിസ് കര്‍ണന്‍ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. സുപ്രീം കോടതിയാണ് കര്‍ണനെ ആറ് മാസം തടവിന് വിധിച്ചത്. അതിനു പിന്നാലെ ഒളിവില്‍ പോയ കര്‍ണനെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല. ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിയെ സുപ്രീം കോടതി കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നത്. ഒളിവിലിരിക്കെ വിരമിക്കുന്ന ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് കര്‍ണന്‍.
സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും 20 ജഡ്ജിമാര്‍ക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് കര്‍ണനെതിരെ സുപ്രീം കോടതി കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിച്ചത്. മാപ്പു പറയണമെന്ന കര്‍ണനോട് സുപ്രീം കോടതി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. കര്‍ണന്റെ മാനസിക നില പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും അത് തള്ളിയ കര്‍ണന്‍ ചീഫ് ജസ്റ്റിസടക്കം ഏഴു ജഡ്ജിമാര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും രാജ്യം വിട്ട് പോകരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
സുപ്രീം കോടതിക്ക് തന്റെ മാനസിക നില പരിശോധിക്കാന്‍ ഉത്തരവിടാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിയ കര്‍ണന്‍ ചീഫ്ജസ്റ്റിസും ജഡ്ജിമാരും വൈദ്യപരിശോധന നടത്തണമെന്ന് ഉത്തരവിട്ടു. ഇതിനു പിന്നാലെയാണ് കര്‍ണനെ ആറു മാസത്തെ തടവിന് സുപ്രീം കോടതി വിധിച്ചത്. ഉടന്‍ ജയിലിലടക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതനുസരിച്ച് പോലീസ് തേടിയെത്തിയെങ്കിലും കര്‍ണനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നിരുപാധികം മാപ്പു പറയാമെന്ന കര്‍ണന്റെ അപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് അദ്ദേഹം മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹം എവിടെയാണെന്നത് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
ഷിബു മാത്യൂ.
കഴിഞ്ഞ കേരള നിയമസഭ തെരെഞ്ഞെടുപ്പു കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയമാണ് മദ്യനയം. KPCC പ്രസിഡന്റായിരുന്ന വി.എം.സുധീരന്റെ സ്വാധീനത്തില്‍ ബാറുകള്‍ മുഴുവനും അടച്ചു പൂട്ടിയതിനു ശേഷമാണ് UDF ഇലക്ഷനെ നേരിട്ടത്. LDF അധികാരത്തിലെത്തിയാല്‍ ബാറുകള്‍ വീണ്ടും തുറക്കുമെന്നും കേരളം വീണ്ടും മദ്യത്തിലാറാടുമെന്നാണ് UDF ഇടതുപക്ഷത്തിനെതിരെ ഉന്നയിച്ച പ്രധാന ആരോപണം. ഇതിനെ പ്രതിരോധിക്കാന്‍ പ്രമുഖ സിനിമാ താരങ്ങളും LDF അനുഭാവികളുമായ ഇന്നസെന്റിന്റെയും KPAC ലളിതയുടെയുടെയും വീഡിയോ പുറത്തിറക്കി കേരളമാകെ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ വീഡിയോ ഇന്നസെന്റിനും KPAC ലളിതയ്ക്കും വിനയായിരിക്കുകയാണ്.
പ്രസ്തുത വീഡിയോയില്‍ ഇന്നസെന്റും KPAC ലളിതയും പൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കില്ലെന്നും സംമ്പൂര്‍ണ്ണ മദ്യനിരോധനമാണ് ഇടതു മുന്നണിയുടെ ലക്ഷ്യമെന്നും കേരള ജനതയ്ക്ക് ഇടതു മുന്നണിക്കു വേണ്ടി വാഗ്ദാനം ചെയ്തിരുന്നു. പുതിയ ബാറുകള്‍ വിണ്ടും തുറക്കാന്‍ LDF തീരുമാനിച്ചതോടെ ഇന്നസെന്റും KPAC ലളിതയും കേരള ജനതയെ കബളിപ്പിക്കുകയായിരുന്നെന്നും രാഷ്ട്രീയ കക്ഷികളുടെ കൈകളിലെ പാവ മാത്രമായി തീര്‍ന്നെന്നും, സിനിമയിലൂടെ ആര്‍ജിച്ച പ്രശസ്തി ദുരുപയോഗം ചെയ്‌തെന്നുമാണ് പൊതുജനങ്ങളുടെ പരാതി.
ഇവര്‍ രണ്ടു പേരും കേരള ജനതയെ കബളിപ്പിച്ച വീഡിയോ കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
ഓവല്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യന്‍ ടീം സെമിയിലേക്കുള്ള ബര്‍ത്ത് ഉറപ്പിച്ചു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 191 റണ്‍സ് ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യ 37.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് വിജയത്തിലെത്തിയത്. 12 റണ്‍സെടുത്ത ഓപ്പണര്‍ രോഹിത് ശര്‍മയുടെയും 83 പന്തില്‍ 78 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 76 റണ്‍സുമായി ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും 23 റണ്‍സെടുത്ത യുവരാജ് സിംഗും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടും ബംഗ്ലാദേശും നേരത്തെ സെമിയിലെത്തിയിരുന്നു. നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 44.3 ഓവറില്‍ 191 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. മികവൊത്ത ബൗളിംഗ് പുറത്തെടുത്ത ഇന്ത്യന്‍ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകളെ തല്ലിത്തകര്‍ത്തു. തകര്‍പ്പന്‍ ഫീല്‍ഡിങ്ങുമായി കളം നിറഞ്ഞ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ റണ്ണൗട്ടാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും ഹാഷീം അംലയും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 76 റണ്‍സ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തു. അംലയെ മടക്കി അശ്വിനാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. മൂന്നാമനായെത്തിയ ഡുപ്ലേസിയെ കൂട്ടുപിടിച്ച് ഡികോക്ക് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 100 കടത്തി. സ്‌കോര്‍ 116ല്‍ എത്തിയപ്പോള്‍ ഡികോക്കിനെ ജഡേജ വീഴ്ത്തി. 72 പന്തില്‍ നാലു ബൗണ്ടറികള്‍ ഉള്‍പ്പെടെ 53 റണ്‍സെടുത്ത ഡികോക്കിനെ ജഡേജ ക്ലീന്‍ബോള്‍ഡാക്കി.
ഇന്ത്യന്‍ ഫില്‍ഡര്‍മാരുടെ പ്രകടനം പിന്നീടാണ് കണ്ടത്. അപകടകാരിയായ എ.ബി ഡിവില്ലിയേഴ്‌സിനെ പാണ്ഡ്യയുടെ ഫില്‍ഡിംഗില്‍ ധോണി റണ്ണൗട്ടിയാക്കിയപ്പോള്‍ ഡേവിഡ് മില്ലറെ ബുംറയുടെ ഫീല്‍ഡിംഗില്‍ കൊഹ്ലിയും പുറത്താക്കി. ഡുപ്ലെസിസിന്റെ വിക്കറ്റ് വീഴ്ത്തി പാണ്ഡ്യയാണ് ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റ് സമ്മാനിച്ചത്.
ഓരോ മത്സരം വീതം തോല്‍വിയും ജയവുമാണ് ഇരുടീമുകള്‍ക്കും ഉണ്ടായിരുന്നത്. ഇന്നത്തെ മത്സരം വിജയിക്കുന്ന ടീമിന് സെമിയില്‍ പ്രവേശിക്കാം. മഴമൂലം മത്സരം ഉപേക്ഷിച്ചാല്‍ റണ്‍ നിരക്കില്‍ മുന്നിലുള്ള ഇന്ത്യ സെമിയില്‍ കടക്കും എന്നതായിരുന്നു മത്സരത്തിന് മുൻപുണ്ടായിയുന്ന അവസ്ഥ. മുഖാമുഖം വന്ന മത്സരങ്ങളില്‍ കൂടുതലും ജയിച്ചത് ദക്ഷിണാഫ്രിക്കയാണ്. എന്നാല്‍ സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം അവരെ എഴുതിത്തള്ളാനാകില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. ടൂര്‍ണമെന്റില്‍ ആദ്യത്തെ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ ശ്രീലങ്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ദക്ഷിണാഫ്രിക്കയാകട്ടെ ആദ്യമത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനോട് തോറ്റു.
പത്തുവര്‍ഷത്തിനിടയില്‍ ഒമ്പതാം തവണ ഒരു വീട് വില്പനയ്ക്ക് വെയ്ക്കുന്നതിന്റെ കാരണം എന്താകും? ആ വീട്ടില്‍ എന്തെങ്കിലും പ്രശ്നമുണ്ടാകും എന്ന് അതോടെ ഉറപ്പല്ലേ. അതെ പ്രേതശല്യം ആണ് കാരണം. മൂന്നു മാസത്തില്‍ കൂടുതല്‍ ആരും ഈ വീട്ടില്‍ കഴിഞ്ഞിട്ടുമില്ല. അമേരിക്കയിലെ ടെക്സാസിലാണ് ഈ വീട്.
പക്ഷെ ഈ പ്രേതം ഒരല്‍പം വ്യത്യസ്തനാണ്. ഫ്രിഡ്ജിലെ ഭക്ഷണസാധനങ്ങള്‍ എടുത്തു നിന്നുക. പാതിരാനേരത്ത് ഉച്ചത്തില്‍ ചിരിക്കുക. ജനല്‍ച്ചില്ലുകള്‍ പൊട്ടിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ വീട്ടില്‍ നടക്കുന്നത്. ഇതു കണ്ടു ഭയപ്പെട്ടാണ് താമസക്കാര്‍ വീട് വിട്ടു പോകുന്നത്. ഇതോടെ അവസാനമായി എത്തിയ താമസക്കാരും കിട്ടുന്ന വിലയ്ക്കു വീട് വില്‍ക്കാന്‍ പരസ്യം നല്‍കിരിക്കുകയാണ്. എന്തായാലും പരസ്യത്തില്‍ ഈ പ്രത്യേക അവസ്ഥയും അവര്‍ വിവരിച്ചിട്ടുണ്ട്. ഒരു ശല്യക്കാരന്‍ പ്രേതത്തിനൊപ്പം അഡ്ജസ്റ്റ് ചെയ്തു താമസിക്കാന്‍ കഴിവുള്ളവര്‍ മാത്രം വീടു വാങ്ങുക എന്ന് ഇവര്‍ പ്രത്യേകം പരസ്യത്തില്‍ പറയുന്നു.
1890 ലായിരുന്നു വീട് പണീതിര്‍ത്തത്. തുടര്‍ന്ന് അന്നുണ്ടായിരുന്ന താമസക്കാരന്റെ മരണ ശേഷം ഇത് ഒരു വ്യഭിചാരശാലയായി മാറി. ആ സമയം ഈ വീട്ടില്‍ നിരവധി ദുര്‍മരണങ്ങള്‍ നടന്നിരുന്നു. എന്തായാലും അതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഇടനാഴിയിലുടെ നടക്കുന്ന നിഴല്‍ രൂപങ്ങളും രാത്രിയില്‍ ഉയരുന്ന അലര്‍ച്ചകളും സമീപവാസികള്‍ പോലും കേട്ടിരുന്നതായി പറയുന്നു. വീടിനെക്കുറിച്ചു ഭയപ്പെടുത്തുന്ന കഥകള്‍ പ്രചരിച്ചതോടെ സ്ഥിരതാമസക്കാരേയും കിട്ടാതാകുകയായിരുന്നു. കുറഞ്ഞു കുറഞ്ഞു 200 ഡോളര്‍വരെയായി വീടിന്റെ മാസവാടക. 4.25 ബില്യണ്‍ ഡോളറായിരുന്ന വീടിന്റെ വിപണന മൂല്യം എന്നാല്‍ ഇന്ന് ഇത് 1,25000 ഡോളറാണ്. രണ്ട് നിലകളിലായി മൂന്നു കിടപ്പുമുറികളും രണ്ടു ബാത്ത്‌റും ലിവിങ് ഏരിയയും അടുക്കളയുമുള്ള വീടിന്റെ വിസ്തീര്‍ണ്ണം 2,800 ചതുരശ്രയടിയാണ്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുളള ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാനെത്തിയ പിടികിട്ടാപുളളിയും മദ്യവ്യവസായിയും ആയിരുന്ന വിജയ് മല്യയെ കൂകിവിളിച്ച് ഇന്ത്യന്‍ ആരാധകര്‍. ഓവല്‍ സ്റ്റേഡിയത്തിന് അകത്തേക്ക് വരുന്നതിനിടെയാണ് വിജയ് മല്യയെ കളളനെന്ന് വിളിച്ച് ആരാധകര്‍ പ്രതിഷേധിച്ചത്.
“മല്യ ഒരു കളളനാണ്, അയാളൊരു കളളനാണ്” എന്ന വാചകങ്ങള്‍ കാണികള്‍ ഒന്നടങ്കം ഏറ്റുവിളിച്ചു. കഴിഞ്ഞദിവസം ഇന്ത്യ-പാകിസ്ഥാൻ മത്സരം കാണാൻ എഡ്ജ് ബാസ്റ്റണിലും മല്യ എത്തിയിരുന്നു. അന്ന് മുൻ ഇന്ത്യൻ ക്യാപ്ടനും കമന്റേറുമായ സുനിൽ ഗാവസ്കർക്കൊപ്പം മല്യ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഐ.പി.എൽ ടീം ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിന്റെ ഉടമയായിരുന്ന മല്യയ്ക്ക് എഡ്ജ് ബാസ്റ്റണിലെ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ മാത്രമല്ല പിച്ചിൽ കടക്കാനുള്ള പാസും ഉണ്ടായിരുന്നു . അന്ന് പ്രമുഖർക്കൊപ്പമിരുന്നാണ് മല്യ കളി കണ്ടത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2016 മാർച്ചിലാണ് മല്യ ഇന്ത്യ വിട്ടത്. കിംഗ്ഫിഷർ എയർലൈൻസിനായി ഐ.ഡി.ബി.ഐ ബാങ്കിൽനിന്നെടുത്തതുൾപ്പെടെ 9000 കോടിരൂപയായിരുന്നു മല്യ കുടിശിക വരുത്തിയിരുന്നത്. ലണ്ടനിലേക്ക് പോയ മല്യയെ കഴിഞ്ഞ ഏപ്രിൽ 18ന് സ്കോട്ട്ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോടതിയിൽ ഹാജരാക്കി അൽപ്പസമയത്തിനകം ജാമ്യമെടുത്ത് പുറത്തിറങ്ങി. മല്യയെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
വിവാഹനിശ്ചയ തലേന്ന് യുവതിയെ മുൻ കാമുകൻ കൊലപ്പെടുത്തി. ഹൈദരാബാദിലെ യദാഗിരിഗുട്ടയിലാണ് സംഭവം. ഗായത്രി എന്ന 22കാരിയാണ് കുത്തേറ്റു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീകാന്ത് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആറുമാസം മുന്‍പാണ് ശ്രീകാന്തും ഗായത്രിയും പരിചയപ്പെടുന്നത്. ഭോംഗിറിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ശ്രീകാന്ത്. കുറച്ചുനാളുകൾക്കുശേഷം ഇയാൾ ഗായത്രിയോട് പ്രണയം തുറന്നുപറഞ്ഞെങ്കിലും ഗായത്രി ഇത് നിരസിച്ചു. ഈ വിവരം ഗായത്രി മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. ഇതേതുടർന്ന് മാതാപിതാക്കളും സമുദായാംഗങ്ങളും പെണ്‍കുട്ടിയെ ശല്യപ്പെടുത്തരുതെന്ന് ശ്രീകാന്തിനു മുന്നറിയിപ്പ് നൽകിയെങ്കിലും ഇയാൾ ഇത് വിലയ്ക്കെടുത്തില്ല.
അടുത്തിടെ മാതാപിതാക്കൾ ഗായത്രിയുടെ വിവാഹം ഉറപ്പിച്ചു. ഞായറാഴ്ചയാണ് വിവാഹം ഉറപ്പിക്കൽ ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച മാതാപിതാക്കൾ വീട്ടിൽനിന്നു പുറത്തുപോയ സമയം വീട്ടിലെത്തിയ ശ്രീകാന്ത് ഗായത്രിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗായത്രിയുടെ കരച്ചിൽകേട്ട് ഓടിയെത്തിയ അയൽക്കാർ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെയാണ്. ഉടൻതന്നെ ഗായത്രിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനുകീഴടങ്ങി.
ഗായത്രിയെ കുത്തിയശേഷം ശ്രീകാന്ത് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തങ്ങൾ പ്രണയത്തിലായിരുന്നെന്നും പരിചയപ്പെട്ടു കുറച്ചുമാസങ്ങൾക്കുശേഷം പെണ്‍കുട്ടി തന്നെ ഉപേക്ഷിച്ചുപോയതാണ് പ്രകോപനത്തിനു കാരണമെന്നും ഇയാൾ പോലീസിനു മൊഴി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ഏഴു വര്‍ഷത്തെ ലിസ്റ്റ് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന ഒരു മെസേജിങ്ങ് പ്ലാറ്റ്‌ഫോമായി വാട്ട്‌സാപ്പ് മാറിയിരിക്കുകയാണ്. 95% സ്മാര്‍ട്ട്‌ഫോണ്‍ ഉടമസ്ഥരും ഉപയോഗിക്കുന്ന മെസേജിങ്ങ് ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോം ആണ് വാട്ട്‌സാപ്പ്.
കാലഹരണപ്പെട്ട ഉപകരണങ്ങളെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കുമെന്ന് 2016 ൽ വാട്ട്സാപ്പ് ഉപഭോക്താക്കളെ അറിയിച്ചിരുന്നു. ഇപ്രകാരം വരുന്ന ജൂലൈ മുതൽ ചില മൊബൈലുകളിൽ വാട്ട്സാപ്പ് സേവനം ലഭ്യമാകില്ല.
ഐഫോൺ, വിൻഡോസ് ഫോൺ, നോക്കിയ, ആൻഡ്രോയ്ഡ്, ബ്ലാക്ക്ബെറി തുടങ്ങിയ പഴയ സ്മാർട്ട്ഫോണുകളിൽ ആപ്ലിക്കേഷൻ ഉടൻ പ്രവർത്തനം നിർത്തും.
എന്നാൽ ബ്ലാക്ബെറി 10, ബ്ലാക്ക്ബെറി ഒ.എസ്, നോക്കിയ സിംബിയൻ, നോക്കിയ S40 എന്നിവയിൽ ഈ മാസം അവസാനംവരെ ആപ്ലിക്കേഷൻ പ്രവർത്തന സജ്ജമായിരിക്കും. ഐഒഎസിൻറെയും ആൻഡ്രോയിഡിൻറെയും വാട്സാപ്പ് ഉപഭോക്താകൾക്ക് ഇത് ബാധകമല്ല. എന്നാൽ ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2 എന്നിവയിൽ ഈ മാസം കൂടിയേ ആൻഡ്രോയിഡ് പ്രവർത്തിക്കുള്ളൂ. iOS 6 ലും വിൻഡോസ് 7 ലും പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ ഇതിനോടകം തന്നെ വാട്സാപ്പ് പ്രവർത്തനം അവസാനിച്ചു.
ആപ്പിൾ ഉപകരണങ്ങളിൽ ഐഫോൺ 3 ജിസിനും ഐഫോണുകൾക്കും ഐഒഎസ് വഴി പ്രവർത്തിക്കാനുള്ള അവസരമുണ്ടാകും. നിങ്ങൾക്ക് ഒരു ആൻഡ്രോയിഡ് ഐസ്ക്രീം സാൻഡ്വിച്ച് അല്ലെങ്കിൽ ആൻഡ്രോയിഡ് ജെല്ലി ബീൻ ഉണ്ടെങ്കിൽ, വേവലാതിപ്പെടേണ്ടതില്ല.
ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനു മുന്നില്‍ നാടകീയ രംഗങ്ങള്‍. ജയലളിതയുടെ സഹോദരപുത്രി ദീപ ആദ്യമായി പോയസ് ഗാര്‍ഡനിലെത്തി.
സഹോദരന്‍ ദീപക് വിളിച്ചാണ് വന്നതെന്ന് ദീപ പറഞ്ഞു. എന്നാല്‍ വീട്ടിലുണ്ടായിരുന്നത് ഗുണ്ടകളും ജീവനക്കാരും മാത്രമായിരുന്നു. ദീപ മടങ്ങിപ്പോകണമെന്ന് ടി.ടി.വി. ദിനകരന്‍ അനുയായികള്‍ ആവശ്യപ്പെട്ടു. തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. ശശികല വിഭാഗത്തോടൊപ്പം ചേര്‍ന്ന് സഹോദരന്‍ ചതിച്ചെന്ന് ദീപ ആരോപിച്ചു. രണ്ടരമണിക്കൂര്‍ ദീപ പോയസ് ഗാര്‍ഡനില്‍ ചെലവഴിച്ചു
വിടവാങ്ങൽ മൽസരത്തിലും അജയ്യനായി ഉസൈൻ ബോൾട്ട്. ജന്മനാട്ടിൽ നടന്ന വിടവാങ്ങൽ മൽസരത്തിൽ 100 മീറ്ററിൽ ഒന്നാമതെത്തിയാണ് ബോൾട്ട് വേഗരാജാവ് താൻ തന്നെയെന്ന് ഒരിക്കൽക്കൂടി തെളിയിച്ചത്. 10.03 സെക്കൻഡിലാണ് ബോൾട്ട് ഓടിയെത്തിയത്.
15 വർഷം മുൻപ് 200 മീറ്ററിൽ ലോക ജൂനിയർ സ്വർണം നേടി ട്രാക്കിൽ തന്റെ വരവറിയിച്ച അതേ വേദിയിലാണ് ജന്മനാട്ടിലെ അവസാന മൽസരം ബോൾട്ട് പൂർത്തിയാക്കിയത്. ജമൈക്ക നാഷനൽ സ്റ്റേഡിയത്തിലെ ഗ്രാൻപ്രീ മൽസരവേദിയിൽ ആയിരക്കണക്കിന് പേരാണ് ബോൾട്ടിന്റെ വിടവാങ്ങൽ മൽസരം കാണാനെത്തിയത്.
മൽസരത്തിനുശേഷം ജമൈക്കയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ബോൾട്ട് ട്വീറ്റ് ചെയ്തു. ഓഗസ്റ്റ് അഞ്ചുമുതല്‍ 13 വരെ ലണ്ടനില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പോടെ വിരമിക്കാനാണ് ബോള്‍ട്ടിന്റെ തീരുമാനം. എട്ട് ഒളിംപിക്സ് സ്വർണവും 11 ലോക ചാംപ്യൻഷിപ്പ് കിരീടം ബോൾട്ട് സ്വന്തമാക്കിയിട്ടുണ്ട്.
Thank you Jamaica🙌🏽🙌🏽
— Usain St. Leo Bolt (@usainbolt) June 11, 2017
ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള
എടത്വാ: ഗുജറാത്ത് പാഠപുസ്തകത്തിലെ യേശുക്രിസ്തുവിനെ കുറിച്ചുള്ള പരാമര്‍ശം മതസൗഹാര്‍ദ്ദം തകര്‍ക്കുവാന്‍ ഉള്ള ശ്രമമാണെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ പ്രോഗ്രസീവ് ഫോറം പ്രസ്താവിച്ചു. ഗുജറാത്തിലെ ഒന്‍പതാം ക്ലാസിലെ ഹിന്ദി പുസ്തകത്തിലാണ് പ്രകോപനപരമായ പരാമര്‍ശം ഉള്‍പ്പെട്ടിരിക്കുന്നത്. ഒന്‍പതാം ക്ലാസിലെ ഇന്ത്യന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള ഗുരുശിഷ്യ ബന്ധത്തെക്കുറിച്ചുള്ള പാഠഭാഗത്താണ് വിവാദപരാമര്‍ശം. ക്രിസ്തുവിനെ ‘പിശാചായ യേശു’എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പക്ഷെ അതിന് തൊട്ടുമുന്‍പുള്ള വരിയില്‍ ‘ഭഗവാന്‍ രാമകൃഷ്ണന്‍’ എന്ന് വ്യക്തമായി അച്ചടിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഇത് അച്ചടി പിശക് ആകാന്‍ സാധ്യതയില്ല.
വിശ്വാസി സമൂഹത്തിന്റെ ആശങ്ക അകറ്റുവാന്‍ പുസ്തകങ്ങള്‍ പിന്‍വലിച്ച് പുതിയ പാഠപുസ്തകം വിതരണം ചെയ്യണമെന്ന ആവശ്യപ്പെട്ട ഇന്ത്യന്‍ ക്രിസ്ത്യന്‍ പ്രോഗ്രസീവ് ഫോറം ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള നാഷണല്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സൈയിദ് ഗയറോള്‍ ഹസന്‍ റിസ്വിക്ക്, ഗുജറാത്ത് മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.