സിങ്ഭം ജില്ലയിലാണ് ഒരു സംഘര്‍ഷം നടന്നത്. വികാസ് കുമാര്‍, ഗൗതം കുമാര്‍, ഗണേഷ് ഗുപ്ത എന്നിവരെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കുകയും മര്‍ദിക്കുകയുമായിരുന്നു. അധികം വൈകാതെ മൂവരും മരിക്കുകയും ചെയ്തു. ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതായും പോലീസ് അറിയിച്ചു.

അയല്‍ ജില്ലയായ സാരൈകെലയില്‍ നടന്ന സമാനസംഭവത്തില്‍ നയീം, സെരാജ് ഖാന്‍, സജ്ജൂ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ പല ഗ്രാമങ്ങളിലും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായുള്ള പരാതികള്‍ വ്യാപകമാണെന്ന് പോലീസ് പറയുന്നു.