ഓസ്‌ട്രേലിയയില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. കോട്ടയം സ്വദേശിയായ മോനിഷ മരിച്ചതുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് അരുണിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മോനിഷയുടെ അമ്മ നല്‍കിയ ഭര്‍തൃപീഡന പരാതിയിലാണ് നടപടി.പൊന്‍കുന്നം സ്വദേശിയും ഓസ്‌ട്രേലിയയില്‍ സോഫ്‌റ്റെവെയര്‍ എഞ്ചിനീയറുമായ മോനിഷയെ ഫെബ്രുവരി ആറിനാണ് മെല്‍ബണിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രണയിച്ചാണ് അരുണും മോനിഷയും വിവാഹം കഴിച്ചത്.ഓസ്‌ട്രേലിയയില്‍ എഞ്ചിനീയറായിരുന്നു മോനിഷ. ഭര്‍ത്താവായ അരുണ്‍ നഴ്‌സ് ആയിരുന്നു. ആശുപത്രിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരാണെന്ന് കള്ളം പറഞ്ഞാണ് അരുണ്‍ മോനിഷയെ വിവാഹം ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിയ്ക്കുന്നു.വിവാഹത്തിലൂടെ താന്‍ വഞ്ചിയ്ക്കപ്പെട്ടു എന്ന തിരിച്ചറിവും അരുണിന്റെ പീഡനവും കാരണമാണ് മോനിഷ ആത്മഹത്യ ചെയ്തതെന്നാണ് അമ്മ സുശീലദേവി കോട്ടയം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.ഒന്നര വര്‍ഷം മുമ്പാണ് അരുണും മോനിഷയും വിവാഹം കഴിച്ചത്. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ആളാണ് അരുണെന്ന് മോനിഷ പറഞ്ഞിരുന്നതായി അമ്മ സുശീലാദേവി പറയുന്നു. അരുണില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന ശാരീരിക പീഡനങ്ങളെ കുറിച്ചും മകള്‍ പറഞ്ഞിരുന്നത്രേ.
ബെഡ്‌റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ മോനിഷയെ കണ്ടു എന്നാണ് അരുണ്‍ നാട്ടില്‍ അറിയിച്ചത്. മൃതദേഹവുമായി ഇയാള്‍ നാട്ടിലെത്തിയിരുന്നു. എന്നാല്‍ ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പേ അരുണ്‍ ഓസ്‌ട്രേലിയയിലേക്ക് തിരികെ പോയി.സുശീലദേവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അരുണിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ഇത് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുഖേന ഓസ്‌ട്രേലിയന്‍ പോലീസിന് കൈമാറും.
ശിശുക്കളുടെയും ചെറിയ കുട്ടികളെയും കൂട്ടത്തോടെ സംസ്‌കരിച്ച ശ്മശാനം അനാഥാലയത്തില്‍ കണ്ടെത്തി. അയര്‍ലന്റിലെ തുവാം നഗരത്തിലെ ഒരു മുന്‍ കത്തോലിക്കാ അനാഥാലത്തിലാണ് 20 ചേമ്പറുകളുള്ള ഭൂഗര്‍ഭ ശ്മശാനം കണ്ടെത്തിയത്.
35 മാസം മുതല്‍ മൂന്ന് വയസുവരെയുള്ള കുട്ടികളെയാണ് ഇവിടെ അടക്കം ചെയ്തിരിക്കന്നതെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയതായി അന്വേഷണ കമ്മീഷന്‍ പറഞ്ഞു. 1950കളിലാണ് കുട്ടികളെ അടക്കം ചെയ്തത്. 1961ല്‍ സ്ഥാപനം പ്രവര്‍ത്തനം നിര്‍ത്തി.
കത്തോലിക്കാ കന്യാസ്ത്രീകള്‍ നടത്തിയിരുന്ന ഈ സ്ഥാപനത്തില്‍ വിവാഹിതരാകാത്ത സ്ത്രീകളുടെ പ്രസവ ശുശ്രൂഷകള്‍ നടത്തിയിരുന്നു. എന്നാല്‍ കുട്ടികളെ സ്വീകരിക്കാത്ത സ്ത്രീകള്‍ അവരെ ഹോമില്‍ ഉപേക്ഷിക്കുകയായിരുന്നു പതിവ്. അവരെ ആരും ദത്തെടുക്കാറുമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇവിടെ അടക്കം ചെയ്തിരിക്കുന്ന 800ഓളം മൃതശരീരങ്ങളുടെ അവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനയടക്കമുള്ള തെളിവുകളാണ് സംഘം പരിശോധിച്ചത്.
വൈക്കം വിജയലക്ഷ്മി വിവാഹത്തിൽ നിന്നു പിന്മാറിയതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധു.മാധ്യമങ്ങളിൽ വിജയലക്ഷ്മിയുടെ വിവാഹം വേണ്ടെന്നു വച്ചതുമായി ബന്ധപ്പെട്ട് കുറച്ചു വാർത്തകൾ വരുന്നത് വിജയലക്ഷ്മിയുടെ നിഷ്ക്കളങ്കതയെ ബാധിക്കുമെന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞെത്തിയ സന്തോഷ് വലിയ ക്രിമിനലായിരുന്നുവെന്നും വിജയലക്ഷ്മിയുടെ അടുത്ത ബന്ധു പി.വേണു ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപെടുത്തി .
അഞ്ചുലക്ഷത്തോളം രൂപ അയാൾ വിജയലക്ഷ്മിയുടെ വീട്ടുകാരിൽ നിന്നും തട്ടിച്ചു. മൂന്നുലക്ഷം രൂപ ചെക്കായും രണ്ടുലക്ഷത്തോളം രൂപ ഡ്രസിനും മറ്റുമെന്നരീതിയിൽ പണമായും വാങ്ങിയിരുന്നു. ഇതുകൂടാതെയാണ് വിജയലക്ഷ്മിയെ മാനസീകമായി പീഡിപ്പിച്ചിരുന്നത്. വിവാഹത്തിന് പെണ്ണുകാണൽ ചടങ്ങിനെത്തിയപ്പോൾ ഇയാൾ അധിക വിനയം കാണിച്ചിരുന്നു. എല്ലാവരുടേയും കാലുതൊട്ടുതൊഴുകയും കുടംബക്ഷത്രത്തിൽ കുറെ നേരം പ്രാർഥിക്കുകയുമൊക്കെ ചെയ്തിരുന്നു.
ദുബായിൽ ജോലി എന്നാണ് ആദ്യം പറഞ്ഞത്. പിന്നെ കുത്തികുത്തി ചോദിച്ചപ്പോഴാണ് ദുബായിൽ അയാളുടെ അമ്മാവന്റെ മകനോ മറ്റോ ഷെഫായി നിൽക്കുന്നുണ്ട്, അവിടെ ഇയാൾ ജൂസടിക്കാൻ കുറച്ചു കാലം നിന്നിരുന്നുവെന്ന് പറഞ്ഞത്. പിന്നീട് സോപാന സംഗീതജ്ഞനാണെന്ന് പറഞ്ഞു.
അയാൾ പെണ്ണുകാണൽ ചടങ്ങിനു കൊണ്ടു വന്ന ഒാപ്പോൾ എന്നു പരിചയപ്പെടുത്തിയ വത്സലാദേവി എന്ന സ്ത്രീ അയാളുടെ സഹോദരിയൊന്നുമല്ല. അന്വേഷണത്തിൽ മനസിലായത് അയാൾക്ക് അവരമായി യാതൊരു ബന്ധവുമില്ല എന്നാണ്. എന്നാൽ അയാൾ താമസിക്കുന്നത് അവരോടൊപ്പമാണ് എന്നാണറിയുന്നത്. വിവാഹം വേണ്ടെന്നു വച്ച ശേഷം അയാളുടെ അമ്മാവൻ എന്നു പറഞ്ഞ ആളുകളൊക്കെ ഞങ്ങളെ വന്നു കണ്ടിരുന്നു, അവർ പറഞ്ഞത്, അയാൾക്ക് ഞങ്ങളുമായി അടുപ്പമൊന്നുമില്ല എന്നാണ്. അവരൊക്കെ ഇതിൽ നിഷ്ക്കളങ്കരാണ്.
വിവാഹം ഉറപ്പിക്കുന്നതുവരെ അയാളുടെ പെരുമാറ്റം മാന്യമായിരുന്നു. വിവാഹ നിശ്ചയത്തിനു ശേഷമാണ് അയാൾ യഥാർഥ സ്വഭാവം കാണിച്ചു തുടങ്ങിയത്. ഒാപ്പോൾ എന്ന സ്ത്രീ നിരന്തരം വിളിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. വിവാഹത്തിനു മുമ്പ് സന്തോഷിന് കാർ വാങ്ങി നൽകണമെന്നാവശ്യപ്പെട്ടു. സന്തോഷിന് യഥാര്‍ഥത്തില്‍ ജോലിയൊന്നുമില്ലായിരുന്നു എന്നും തങ്ങള്‍ വൈകിയാണ് അറിഞ്ഞതെന്ന് വിജയലക്ഷ്മിയുടെ ബന്ധു പറഞ്ഞു .
സിനിമയ്ക്ക് ഉള്ളിലെ അരമന രഹസ്യങ്ങൾ പരസ്യമാക്കുന്നതു തുടരാൻ തന്നെയാണ് ഗായിക സുചിത്ര കാർത്തിക്കിന്റെ തീരുമാനം എന്ന് തോന്നുന്നു .ധനുഷിനും അമലാ പോളിനും എതിരേ ആരോപണം ഉന്നയിച്ച സുചിത്ര അടുത്തതായി ലക്ഷ്യമിട്ടിരിക്കുന്നത് തെന്നിന്ത്യൻ ഹോട്ട് താരം നയൻസിനെയാണ്. നയൻസും തമിഴിലെ ഒരു പ്രമുഖ സംവിധായകനും ഒപ്പമുള്ള ചൂടൻ രംഗങ്ങൾ പുറത്തുവിടുമെന്നാണ് അവരുടെ ഭീഷണി. നയൻതാരയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ഞായറാഴ്‌ച്ച രാത്രി 12 മണിയോടെ ട്വീറ്റ് ചെയ്യുമെന്ന് സുചിത്രയുടെ ഭീഷണിയുണ്ടായിരുന്നു. എന്നാൽ ഇതുവരെ വീഡിയോയും ഫോട്ടോയും പുറത്ത് വന്നിട്ടില്ല.
ധനുഷ്, തൃഷ, സംഗീത സംവിധായകൻ അനിരുദ്ധ്, ആൻഡ്രിയ തുടങ്ങിയവരുടെ ചൂടൻ ഫോട്ടോകൾ സുചിത്ര നേരത്തേ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ നടൻ ധനുഷും സംഗീത സംവിധായകൻ അനിരുദ്ധും ചേർന്ന് തനിക്ക് മദ്യത്തിൽ മയക്കുമരുന്നു നല്കി ബലാത്സംഗത്തിനിരയാക്കിയെന്ന് സുചിത്ര ഇന്നലെ ആരോപിച്ചു. ധനുഷും അമല പോളും തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്നും ഇതിന്റെ ചിത്രങ്ങൾ പുറത്തുവിടുമെന്നും സുചിത്ര പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നയൻതാരയുടെ ചിത്രങ്ങൾ പുറത്തുവിടുമെന്ന് സുചിത്ര ഭീഷണി മുഴക്കിയത്.
അഭിനേതാക്കളായ സഞ്ചിത ഷെട്ടി, അനൂയ എന്നിവരുടെ അപകീര്‍ത്തികരമായ ചിത്രങ്ങളാണ് ഏറ്റവുമൊടുവില്‍ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവന്നത്. മുന്‍നിര സംവിധായകരും അഭിനേതാക്കളും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന തരത്തിലുള്ള ട്വീറ്റും ഇതിലുള്‍പ്പെടുന്നു.ഓരോ ട്വീറ്റുകള്‍ക്കും പിന്നാലെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് സുചിത്ര രംഗത്തെത്തും. പിന്നീട് അവയെല്ലാം ഡിലീറ്റ് ചെയ്യും. എന്നാല്‍ അവയെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റില്‍ തരംഗമായി കഴിഞ്ഞിരുന്നു. നടി തൃഷയും ധനുഷും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങള്‍, ആന്‍ഡ്രിയ ജെറമിയയും അനിരുദ്ധും തമ്മിലുള്ള ചിത്രങ്ങള്‍ എന്നിവയാണ് ആദ്യം പുറത്തുവിട്ടത്. ഗായിക ചിന്‍മയിയും നടി അമല പോളും ഉള്‍പ്പെടെയുള്ളവരും അനിരുദ്ധും ധനുഷും തമ്മിലുള്ള കൂടുതല്‍ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന മുന്നറിയിപ്പും സുചിത്ര നടത്തിയിട്ടുണ്ട്.
മലയാളത്തില്‍ നിന്ന് തമിഴില്‍ ചെന്നുപെട്ട നടി പാര്‍വ്വതിയ്ക്കും സുചിത്രയുടെ ഭീഷണിയുണ്ട്. പാര്‍വ്വതി നായരുടെയും ധനുഷിന്റെയും സ്വകാര്യ വീഡിയോകള്‍ താന്‍ ട്വിറ്ററില്‍ ഇടും എന്നായിരുന്നു ഭീഷണി. ഇപ്പോള്‍ അതിന് പ്രതികരണവുമായി പാര്‍വ്വതി എത്തിയിരിക്കുന്നു.കോയമ്പത്തൂരില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ തന്റെ കൈ അവിടെയുണ്ടായിരുന്ന ധനുഷിന്റെ സംഘത്തില്‍പ്പെട്ടയാള്‍ പിടിച്ചു തിരിച്ചുവെന്നാരോപിച്ചാണ് ആദ്യം സുചിത്ര ട്വിറ്ററിലെത്തുന്നത്. കൈയുടെ ചിത്രമടക്കമായിരുന്നു ആദ്യ സന്ദേശം. സുചി എന്ന യൂസര്‍നെയിമിലുള്ള അക്കൗണ്ടില്‍ നിന്ന് പിന്നീട് പുറത്തുവന്നതെല്ലാം ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. ആദ്യ ട്വീറ്റില്‍ ജഗ്ഗി വാസുദേവിന്റേയും ചിമ്പുവിന്റെയും പേരുകള്‍ ഗായിക ഉള്പ്പടെുത്തിയിരുന്നു. ഇത് എന്തിനായിരുന്നു എന്നു വ്യക്തമല്ല. ഇതേ സംബന്ധിച്ച് ഇന്നുവരെ താരങ്ങള്‍ പ്രതികരിച്ചിട്ടുമില്ല.
12 കോടികൈയിൽ വന്നു കയറിയതിനെ പറ്റി പറയുമ്പോള്‍ പാലക്കാട് സ്വദേശിയായ ശ്രീരാജ് കൃഷ്ണന് കണ്ണിൽ നക്ഷത്ര തിളക്കം . ദുബായില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഏഴ് മില്യണ്‍ ദിര്‍ഹത്തിന്റെ ഭാഗ്യം ശ്രീരാജിനെ തേടിയെത്തിയത്. ഏകദേശം 12,72,35,476 രൂപയുടെ ജാക്‌പോട്ടാണ് ഈ ചെറുപ്പക്കാരനെ തേടിയെത്തിയത്. യുഎഇയില്‍ ഷിപ്പിംഗ് കോഓര്‍ഡിനേറ്ററായി ജോലി നോക്കുകയാണ് ശ്രീരാജ്. മാര്‍ച്ച് അഞ്ചിന് നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ശ്രീരാജ് വിജയിയായത്. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി യുഎഇയില്‍ ജോലി നോക്കുന്ന ശ്രീരാജ് ബിഗ് ടിക്കറ്റ് സ്ഥിരം വാങ്ങാറുണ്ട്. എന്നാല്‍ ആദ്യമായാണ് ഭാഗ്യം തേടിയെത്തുന്നത്. 44698 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ശ്രീരാജ് സമ്മാനാര്‍ഹനായത്. സ്ഥിരമായി ടിക്കറ്റ് വാങ്ങാറുള്ള താന്‍ അവസാനത്തെ ടിക്കറ്റ് എന്ന് കരുതിയാണ് ഈ ടിക്കറ്റ് എടുത്തത്. എന്തായാലും ഇത് താന്‍ അവസാനമായി വാങ്ങിയ ടിക്കറ്റ് ആയിരിക്കുമെന്നും ശ്രീരാജ് പറയുന്നു. പ്രതിമാസം 6000 ദിര്‍ഹം ശമ്പളത്തിനാണ് ശ്രീരാജ് ജോലി ചെയ്യുന്നത്. സമ്മാനത്തുകയില്‍ നിന്ന് നാട്ടിലെ വീടിന്റെ ലോണ്‍ അടച്ചുതീര്‍ക്കുകയാണ് പ്രഥമലക്ഷ്യമെന്ന് ശ്രീരാജ് പറഞ്ഞു. അശ്വതിയാണ് ശ്രീരജിന്റെ ഭാര്യ. അശ്വതിയും അബുദാബിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി ജോലി നോക്കി വരികയാണ്. കോടീശ്വരനായി മാറിയെങ്കിലും യുഎഇയിലെ ജോലി ഉപേക്ഷിച്ച് പോകാന്‍ പദ്ധതിയൊന്നുമില്ലെന്ന് ദമ്പതികള്‍ വ്യക്തമാക്കി
സുകുമാരക്കുറുപ്പിനെ പിടികൂടാന്‍ മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പുതിയ അറസ്റ്റ് വാറന്റ്. 2016 ഡിസംബര്‍ 2ലെ ഉത്തരവിലാണ് സുകുമാരക്കുറുപ്പിനെ പിടികൂടി ഹാജരാക്കാന്‍ കോടതി ക്രൈം ബ്രാഞ്ചിനോട് ഉത്തരവിട്ടിരിക്കുന്നത്. 1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ പ്രധാനപ്രതിയാണ് പതിറ്റാണ്ടുകളായി പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പ്. ഇയാളെ ഇതുവരെയും പിടികൂടാന്‍ കഴിയാത്തത് കേരളാപൊലീസിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. പ്രതിയെ പിടികിട്ടാതെ പൊലീസ് കേസ് അവസാനിപ്പിച്ച മട്ടില്‍ നില്‍ക്കുമ്പോഴാണ് പുതിയ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് കത്തിക്കുകയായിരുന്നു. 8ലക്ഷം രൂപ ഇന്‍ഷുറന്‍സ് പണത്തിനായി സുകുമാരക്കുറുപ്പ് ചാക്കോയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കരുതുന്നത്. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്റെ തന്നെ മരണമാണെന്ന് കാണിക്കാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചതെന്ന് പറയപ്പെടുന്നു.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍ക്കും പ്രത്യേക അന്വേഷണസംഘത്തിനുമാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുറ്റകൃത്യം നടക്കുമ്പോള്‍ 38 വയസ്സായിരുന്നു സുകുമാരക്കുറുപ്പിന്റെ പ്രായം. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ കേരളചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിക്ക് 71 വയസ്സുണ്ടാവും. മാവേലിക്കരയ്ക്ക് അടുത്ത് കുന്നം എന്ന സ്ഥലത്താണ് അംബാസഡര്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞനിലയില്‍ ചാക്കോയുടെ മൃതദേഹം കണ്ടെത്തിയത്. കൃത്യത്തിന് ശേഷം സുകുമാരക്കുറുപ്പ് വിദേശത്തേക്ക് കടന്നതായാണ് കരുതപ്പെടുന്നത്. കൂട്ടുപ്രതികളായ ഡ്രൈവര്‍ പൊന്നപ്പനും ഭാര്യാസഹോദരന്‍ ഭാസ്‌കര പിള്ളയ്ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.
അബുദാബിയിലെ ഒരു പെട്രോള്‍ കമ്പനിയില്‍ എക്‌സിക്യൂട്ടീവായിരുന്നു സുകുമാരക്കുറുപ്പ്. അബുദാബിയില്‍ നിന്നാണ് എട്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഇയാള്‍ എടുത്തത്. മരണം വ്യാജമായി സ്ഥിരീകരിക്കാന്‍ രൂപസാദൃശ്യമുള്ള മൃതശരീരം കത്തിക്കാനായിരുന്നു ആദ്യം സുകുമാരക്കുറുപ്പും കൂട്ടാളികളും തീരുമാനിച്ചിരുന്നത്. മൃതശരീരം കിട്ടാത്തതിനെത്തുടര്‍ന്ന് സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കരുതുന്നത്.
തമിഴ് ഗായിക സുചിത്ര കാര്‍ത്തിക്ക് അടുത്ത വെടി പൊട്ടിച്ചു. അതും സൂപ്പര്‍ താരം ധനുഷിനെതിരേ. ധനുഷും സംഗീതസംവിധായകന്‍ അനിരുദ്ധും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സുചിത്രയുടെ പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞയാഴ്ച ഒരു പാര്‍ട്ടിക്ക് പോയപ്പോഴായിരുന്നു സംഭവമെന്നും താന്‍ കുടിച്ച മദ്യത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത ശേഷം തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് സുചിത്രയുടെ ട്വീറ്റ്. നേരത്തേ സുചിത്ര ട്വീറ്റ് ചെയ്ത ചിത്രങ്ങള്‍ സൃഷ്ടിച്ച വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് പുതിയ വെളിപ്പെടുത്തല്‍.
അതേസമയം, മലയാളി താരം അമലപോളിനെതിരേയും സുചിത്ര രംഗത്തു വന്നിട്ടുണ്ട്. നടിയും ധനുഷും ഒപ്പമുള്ള ചില രഹസ്യചിത്രങ്ങള്‍ പുറത്തുവിടുമെന്ന് അവര്‍ ട്വിറ്റ് ചെയ്തിട്ടുണ്ട്. ധനുഷും അമലാ പോളും തമ്മില്‍ അരുതാത്ത ബന്ധമുണ്ട്. ഇതിന്റെ തെളിവുകളും മറ്റും പുറത്തുവിടുമെന്നും വെല്ലുവിളിച്ചിട്ടുണ്ട്. സംവിധായകന്‍ എ.എല്‍. വിജയുമായുള്ള അമലയുടെ വിവാഹബന്ധം പിരിയാന്‍ കാരണം ധനുഷാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞദിവസം ധനുഷ്, തൃഷ, അനിരുദ്ധ്, ആന്‍ഡ്രിയ തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ സുചിത്ര പുറത്തുവിട്ടിരുന്നു. നടിമാര്‍ പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം അടുത്തിടപഴകുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഇവരുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. അതേസമയം, സുചിത്രയ്‌ക്കെതിരേ ഭര്‍ത്താവും മുന്‍നടനുമായ കാര്‍ത്തിക് രംഗത്തെത്തിയിട്ടുണ്ട്. സുചിത്ര ട്വിറ്ററില്‍ ചെയ്യുന്ന കാര്യങ്ങളിലൊന്നും വാസ്തവമില്ലെന്നും, പ്രശ്‌നങ്ങള്‍ വ്യക്തിപരമാണെന്ന് എല്ലാവരും മനസിലാക്കണമെന്നും കാര്‍ത്തിക് കുറിച്ചു.
തമിഴകത്തെ മിക്ക താരങ്ങളുടേയും വിവാദ ചിത്രങ്ങൾ ട്വിറ്ററിലൂടെ പുറത്തു വിട്ട് കോളിവുഡിനെയൊന്നാകെ ഇളക്കി മറിച്ചിരിയ്ക്കുന്ന ഗായിക സുചിത്ര നടി അമല പോളിന്റെ ചിത്രങ്ങളും പുറത്തു വിട്ടു എന്ന് റിപ്പോര്‍ട്ട് .ചില മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ട്വിറ്ററിൽ ഈ ചിത്രങ്ങൾ ഇപ്പോൾ ലഭ്യമല്ല. സുചിത്രയുടെ അക്കൗണ്ടിൽ നിന്നും പല ചിത്രങ്ങളും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
ധനുഷുമായി മലയാളി നടി പാർവ്വതിയ്ക്കും മറ്റൊരു മലയാളി നടിയ്ക്കും ബന്ധമുണ്ടെന്ന് സുചിത്രയുടെ അക്കൗണ്ടിലൂടെ പറഞ്ഞിരുന്നു. പാർവ്വതിയും ധനുഷുമായുള്ള ചിത്രങ്ങൾ പുറത്തു വിടുമെന്നും ഇതിലൂടെ പറഞ്ഞിരുന്നു. ട്വിറ്റർ അക്കൗണ്ട് തുറക്കാൻ പോലും കഴിയാത്ത വിധത്തിലുള്ള അശ്ലീല ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുചിത്രയുടെ അക്കൗണ്ടിലൂടെ പുറത്തു വരുന്നത്. ധനുഷ്, അനിരുദ്ധ്, ആൻഡ്രിയ, ഹൻസിക, തൃഷ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളാണ് ട്വിറ്ററിലൂടെ പ്രചരിയ്ക്കുന്നത്.
കണ്ണൂര്‍ കൊട്ടിയൂരിൽ വൈദികന്‍ പ്രതിയായ പീഡനക്കേസിൽ അന്വേഷണം മറ്റൊരു വൈദികനിലേയ്ക്കും നീളുന്നു. ഫാദര്‍ റോബിന് രാജ്യംവിടാന്‍ സൗകര്യമൊരുക്കിയ ഫാ.തോമസ് പേരകത്തിനെതിരെയാണ് അന്വേഷണം നടക്കുന്നത്. സിസ്റ്റര്‍ ബെറ്റിയും ഒളിവിലെന്നാണ് സൂചന. സിഡബ്ള്യുസി അംഗങ്ങളും പ്രതിയാകുമെന്ന സൂചനയെത്തുടര്‍ന്നാണ് ഇരുവരും ഒളിവിൽ പോയത്.
ശിശുക്ഷേമസമിതി അംഗങ്ങളേയും പ്രതിചേര്‍ക്കാൻ പൊലീസ് നീക്കം നടക്കുന്നുണ്ട്. ഗുരുതരമായ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്യാനും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. പ്രതിചേര്‍ക്കപ്പെട്ട കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നാളെ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചേക്കും. മഠങ്ങള്‍ റെയ്ഡ് ചെയ്ത് പ്രതികളെ പിടികൂടേണ്ടെന്നാണ് പൊലീസ് തീരുമാനം.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കന്യാസത്രീകളെ തേടി പൊലീസ് മഠങ്ങളില്‍ എത്തിയിരുന്നു. ഇവര്‍ മഠത്തില്‍ ഇല്ലെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മടങ്ങിപ്പോകുകയായിരുന്നു. മഠം റെയ്ഡ് ചെയ്ത് ഇവരെ ബലമായി കസ്റ്റഡിയിലെടുക്കേണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. അറസ്റ്റിനുമുന്‍പ് മുന്‍കൂര്‍ ജാമ്യം നേടിയെടുക്കാനാണ് കന്യാസ്ത്രീകളുടെ ശ്രമം.
കേസില്‍ ഗുരുതരമായ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയ വയനാട് ശിശുക്ഷേമസമിതി അധികൃതരായ ഫാ. തോമസ് ജോസഫ് പേരകം, സിസ്റ്റര്‍ ബെറ്റി എന്നിവര്‍ക്കെതിരെ നാളെ നടപടിയുണ്ടാകും. ചുമതലകളില്‍നിന്ന് പുറത്താക്കുന്ന ഇവരെ പ്രതിചേര്‍ക്കാനാണ് പൊലീസ് തീരുമാനം. അഞ്ചു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപേരെ പ്രതിചേര്‍ത്താണ് പ്രതിപ്പട്ടിക തയാറാക്കിയത്. റിമാന്‍ഡില്‍ കഴിയുന്ന ഒന്നാംപ്രതി ഫാദര്‍ റോബിന്‍ വടക്കാഞ്ചേരിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് നാളെ കോടതിയില്‍ അപേക്ഷ
വൈദികന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മാപ്പ് അപേക്ഷിച്ച് മാനന്തവാടി രൂപത. പുരോഹിതന്റെ അതിക്രമം ഉള്‍ക്കൊളളാനാകില്ലെന്നും രൂപത പുതിയ വികാരിയെ നിയമിച്ചുകൊണ്ടുളള കത്തില്‍ വ്യക്തമാക്കുന്നു. ഇരയാക്കപ്പെട്ടവരുടെ കണ്ണീരില്‍ പങ്കുചേരുന്നു. അജഗണം സൂക്ഷിപ്പുകാരന്റെ തന്നെ അതിക്രമത്തിന് ഇരയായത് ഉള്‍ക്കൊളളാനാകില്ലെന്നും കൊട്ടിയൂര്‍ ഇടവകയ്ക്ക് അയച്ച കത്തില്‍ മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറയുന്നു.‘ഇരയാക്കപ്പെട്ട പ്രിയപ്പെട്ട മകളെയും അവളുടെ നല്ലവരും നിഷ്‌കളങ്കരുമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുക്കളെയും എന്തു പറഞ്ഞ് ആശ്വസിപ്പിക്കും? പ്രിയപ്പെട്ടവരേ, നിങ്ങളെ ഞാന്‍ ദൈവസമക്ഷം സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു. നിങ്ങളുടെ കണ്ണീര്‍ ദൈവം കാണുന്നുണ്ട്. ആ കണ്ണീരിനോട് കൂടി എന്റെയും ഞാന്‍ ചേര്‍ക്കുന്നു. നിങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ: മാപ്പ്. ഒരിക്കലും നികത്താന്‍പറ്റാത്ത നഷ്ടത്തിലും വിശ്വാസജീവിതത്തില്‍ അടിയുറച്ച് നില്‍ക്കുന്ന നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും. കഠിനമായ ഈ പ്രതിസന്ധി അതിജീവിക്കാന്‍ നിങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ’. എന്നിങ്ങനെയാണ് ബിഷപ്പിന്റെ കത്തിലെ വാചകങ്ങള്‍
സഭയ്ക്കും വൈദിക സമൂഹത്തിനും നാണക്കേട് ഉണ്ടാകുമെന്ന് ചിലര്‍ നിര്‍ദേശിച്ചതിനാലാണ് സംഭവം മറച്ചുവെച്ചതെന്ന് പളളിമേടയില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. സഹോദരനൊപ്പം പളളിയില്‍ എത്തിയപ്പോഴാണ് ആദ്യം പീഡിപ്പിക്കപ്പെട്ടത്. മഴയായതിനാല്‍ സഹോദരന്‍ ആദ്യം പോയി. മഴ ശമിക്കാന്‍ പളളിയില്‍ നിന്ന തന്നെ കംപ്യൂട്ടര്‍ ശരിയാക്കാനെന്ന വ്യാജേന ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി അദ്ദേഹത്തിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ചാണ് പീഡിപ്പിക്കപ്പെട്ടത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
സംഭവത്തില്‍ കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റലിനും വൈത്തിരിയിലെ അനാഥമന്ദിരത്തിനും രണ്ട് കന്യാസ്ത്രീകള്‍ക്കുമെതിരെ പൊലീസ് ഇന്നലെ കേസ് എടുത്തിരുന്നു. സഭയുടെ കീഴിലുള്ള ക്രിസ്തുരാജ ഹോസ്പിറ്റലിനും ദത്തെടുക്കല്‍ കേന്ദ്രത്തിനുമെതിരെ പോക്സോ നിയമപ്രകാരമാണ് കേസ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ ബലാത്സംഗ വിവരവും പ്രസവവും മറച്ചുവെച്ചതിനാണ് കുറ്റം ചാര്‍ത്തിയിരിക്കുന്നത്. രണ്ട് കന്യാസ്ത്രീമാരുള്‍പെടെ മൂന്ന് പ്രതികളെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തേക്കും. പ്രസവസമയത്ത് ഒപ്പമുണ്ടായിരുന്ന കൊട്ടിയൂര്‍ സ്വദേശിനിയാണ് പ്രതി ചേര്‍ക്കപ്പെട്ട മൂന്നാമത്തെയാള്‍. ഫാദര്‍ റോബിന്‍ വടക്കുംചേരിയെ പൊലീസ് ആദ്യം തന്നെ അറസ്റ്റ് ചെയ്തിരുന്നു.