പുകവലിച്ച് ക്യാന്‍സര്‍ രോഗിയായി എന്നു മനസ്സിലായ നിമിഷം പുകവലിക്കാന്‍ ശീലിപ്പിച്ച സുഹൃത്തിനോട് പ്രതികാരം ചെയ്ത് 25കാരന്‍. മുസ്തകീ അഹമ്മദ് എന്ന യുവാവാണ് സുഹൃത്തിനെ വെടിവെച്ചു കൊന്നത്. പുകവലിയെ തുടര്‍ന്ന് തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചു. ഇതോടെ പുകവലി ശീലമാക്കാന്‍ കാരണമായ സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുസതകീം പറഞ്ഞു. മ്യാന്‍മാര്‍ സ്വദേശിയായ ഇനായത്ത്(25) ആണ് കൊല്ലപ്പെട്ടത്.
ദില്ലിയിലെ ഒരു ഭക്ഷണശാലയില്‍ പാചകക്കാരായിരുന്നു ഇരുവരും. മുസ്തകീമിന്‍റെ സഹോദരി ഭര്‍ത്താവിന്റെ സ്ഥാപനമായിരുന്നു ഇത്. ഇവിടെ വെച്ച് ഇരുവരും ഒന്നിച്ച് പുകവലിക്കാനും കഞ്ചാവ് ഉപയോഗിക്കാനും തുടങ്ങി. ഇത് ഇനായത്തിന്റെ സ്വാധീനം കൊണ്ടാണെന്നാണ് മുസ്തകീമിന്‍റെ മൊഴി. അസ്വസ്ഥതയെത്തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് അമിത പുകവലി മൂലം കാന്‍സര്‍ ബാധിച്ചതായി അറിഞ്ഞത്.
സ്വദേശമായ ഉത്തര്‍പ്രദേശിലേയ്ക്ക് മടങ്ങിയ ഇയാള്‍ അവിടെ നിന്ന് തോക്കും വെടിയുണ്ടകളും സംഘടിപ്പിച്ചു. തിരികെ വന്ന് കൈതോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇനായത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ച ഉയര്‍ന്ന ബോണസ് നിരക്ക് കുറയ്ക്കണമെന്ന് ധനവകുപ്പ്. 85,000 രൂപയാണ് ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇത്രയും വലിയ തുക നല്‍കുന്നത് ധനപരമായ നിരുത്തരവാദിത്വമാണെന്ന് ധനവകുപ്പ് വിലയിരുത്തുന്നു. ഇത് കുറയ്ക്കാന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് വകുപ്പ് അഭ്യര്‍ത്ഥിച്ചു.
കെഎസ്എഫ്ഇ ജീവനക്കാരുടെ ഇന്‍സെന്റീവ് ഒന്‍പത് ശതമാനത്തില്‍ നിന്നും 7.75 ശതമാനമായി കുറച്ചിട്ടുണ്ട്. ഈ മാതൃകയില്‍ ബിവറേജസ് കോര്‍പറേഷനിലും നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. ബെവ്‌കോ ജീവനക്കാര്‍ക്ക് 29.5 ശതമാനം എസ്‌ഗ്രേഷ്യയാണ് ഓണത്തിന്. ഇതിന്റെ സീലിങ് 85000 രൂപയായിരിക്കും. കൂടാതെ ഓണത്തിന് ജോലി ചെയ്യുന്നവര്‍ക്ക് തിരുവോണം അലവന്‍സായി 2000 രൂപ നല്‍കാനും തീരുമാനിച്ചിരുന്നു.
സ്ഥിരം തൊഴിലാളികള്‍ക്ക് 30,000 രൂപ അഡ്വാന്‍സായി ലഭിക്കും. ഇതോടെ സി1,സി2,സി3 കാറ്റഗറിയില്‍ പെട്ട അബ്കാരി തൊഴിലാളികള്‍ക്ക് ഓണത്തിന് ഒരുലക്ഷം രൂപയോളമാണ് ലഭിക്കുക. ലബലിങ് തൊഴിലാളികള്‍ക്ക് 16000 രൂപയും, സെക്യൂരിറ്റി സ്റ്റാഫുകള്‍ക്ക് 10000 രൂപയും, സ്വീപ്പേഴ്‌സിന് 1000 രൂപയുമാണ് ബിവറേജസ് കോര്‍പറേഷന്‍ ഓണത്തിന് ബോണസായി നല്‍കുന്നത്.
രാജ്യത്തെ ഭരണാധികാരികൾ അണിഞ്ഞൊരുങ്ങുന്ന കാര്യത്തിൽ അതീവ ശ്രദ്ധയാണ് പുലർത്തുന്നത്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഇക്കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ്. സ്വന്തം പേര് ആലേഖനം ചെയ്ത 10 ലക്ഷം രൂപ വില മതിക്കുന്ന കോട്ട് ധരിച്ച് മോദി വാർത്തയിൽ ഇടം നേടിയിരന്നു. എന്നാൽ ഇന്ന് വാർത്തയിൽ ഇടം നേടിയിരിക്കുന്നത് രാഷ്ട്രപതിയുടെ മേക്കപ്പ് ചിലവാണ്. നമ്മുടെ രാഷ്ട്രപതിയെ കുറിച്ചല്ല പറയുന്നത്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് താരം.
ഈ വർഷം മെയ് 14 നാണ് മാക്രോൺ ഫ്രാൻസിന്റെ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. അധികാരമേറ്റ് മൂന്ന് മാസത്തിനുള്ളിൽ തന്റെ പേഴ്‌സണൽ മേക്കപ്പ് ആർടിസ്റ്റായ നടാഷയ്ക്ക് മാക്രോൺ നൽകിയത് 26,000 യൂറോയാണ്. കൃത്യമായി പറഞ്ഞാൽ 1981817.47 ലക്ഷം രൂപ !! സംഗതി പുറത്തായതോടെ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായി മാക്രോൺ. മക്രോണിനെ കളിയാക്കി നിരവധിപേരാണ് മക്രോണിൻറെ മേക്കപ്പ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മക്രോണിനെ ചിലർ ഈജിപ്ഷ്യൽ ഫറവോ ആയ തുത്തൻഖാമനോടാണ് താരതമ്യപ്പെടുത്തിയത്.
ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമർശിച്ച കേസിൽ കുരുങ്ങിയ അജു വർഗീസ് വീണ്ടും പുലിവാല് പിടിച്ചു .പോലീസ് ക്ലിയറൻസ് അവസാന ദിവസം കിട്ടാതായതിനെ തുടർന്ന് നടന്റെയും കുടുംബത്തിന്റെയും ഓസ്ട്രേലിയയിലേക്കുള്ള യാത്ര മുടങ്ങി .
ഇത്തവണ അവിടുത്തെ പ്രവാസികൾക്കൊപ്പം ആഘോഷിക്കാനിരുന്ന ഓണാഘോഷമാണ് മുടങ്ങിയത് . അക്രമിക്കപ്പെട്ട നടിയുടെ പേരു പറഞ്ഞ് വിമർശനം നടത്തിയതിയതിനെതിരേ അജുവർഗീസിന്റെ പേരിൽ ഉള്ള കേസാണ് പോലീസ് ക്ലിയറൻസ് കിട്ടാതിരിക്കാൻ കാരണം. കേസ് സംബന്ധിച്ച വിവരങ്ങൾ ഓസ്ട്രേലിയൻ എമിഗ്രേഷനു ലഭിക്കുകയും ചെയ്തു.
നടനും കുടുംബത്തിനും അനുവദിച്ച വിസ മുന്നറിയിപ്പുകൾ ഒന്നും ഇല്ലാതെ ഓസ്ട്രേലിയൻ എമിഗ്രേഷൻ മിനിസ്റ്റർ റദ്ദാക്കുകയായിരുന്നു. മെൽബണിൽ 26ന് ഓണ പരിപാടികൾ അവതരിപ്പിക്കാനായിരുന്നു അജുവർഗീസിന് വിസ അനുവദിച്ചത്. ഓഗസ്റ്റ് 2ന് വിസ അനുവദിച്ചിരുന്നു. ഇതു പ്രകാരം മെൽബൺ മലയാളികൾ നടന്റെ പരിപാടിയും ഓണാഘോഷവും കാണാൻ ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയായിരുന്നു.

അജുവർഗീസും കുടുംബവും 24ന് കൊച്ചി വിമാനത്താവളത്തിൽ ചെന്നപ്പോഴായിരുന്നു യാത്രാ വിലക്ക് അറിയുന്നത്. വിസ ക്യാൻസൽ ചെയ്തിരിക്കുന്നു. ഓസ്ട്രേലിയൻ എമിഗ്രേഷൻ വകുപ്പിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് വിസ റദ്ദ് ചെയ്തത്. നടനെ കാണാനും പരിപാടികൾക്കും ടിക്കറ്റ് എടുത്ത ഓസ്ട്രേലിയൻ മലയാളികൾ ഒടുവിൽ നിരാശരായി.
ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിന്റെ പ്രവർത്തനം നിലച്ചു. പ്രവർത്തന രഹിതമായത് സാങ്കേതിക തകരാറുമൂലം. ഇത് ഫേസ്ബുക്ക് ഉപഭോക്താക്കളെ അമ്പരപ്പിച്ചു. നിരവധി പേരാണ് ഫേസ്ബുക്ക് പ്രവർത്തനം നിലച്ചന്നെ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിനെ കുറിച്ച് സംബന്ധിച്ച് ഫേസ്ബുക്ക് ഇത് വരെ പ്രതികരിച്ചിട്ടില്ല. അതെ സമയം ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ മാത്രമാണ് ഇതുണ്ടായതെന്നും സൂചനയുണ്ട്. എന്നാൽ മിക്കവാറും എല്ലാ രാജ്യങ്ങളിലും പ്രവർത്തനം താറുമാറായെന്നും റിപ്പോർട്ടുകൾ ഉണ്ട്.
മലയാളിയായ മിനി ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണക്കാരനായ ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത രണ്ട് ഡ്രൈവര്‍മാരില്‍ ഒരാള്‍ അനുവദനീയമായ അളവിലും കൂടുതല്‍ മദ്യം ഉപയോഗിച്ചിരുന്നു എന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ 03.15 ന് ഉണ്ടായ അപകടത്തില്‍ മലയാളിയായ മിനി ബസ് ഉടമ സിറിയക് ജോസഫ് (ബെന്നി) ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു. നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ ഒരു കൊച്ചു കുട്ടിയും ഉള്‍പ്പെടും. മരിച്ചവരും പരിക്കേറ്റവരും എല്ലാം മിനി ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരാണ്. അപകടത്തില്‍ മിനി ബസ് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.

അപകടത്തെ തുടര്‍ന്ന്‍ സൗത്ത്
ഗുണ്ടൽപേട്ട് എന്നത് അതിമനോഹരമായ ഒരു പ്രദേശമാണ്. പ്രകൃതിഭംഗിയിൽ മുങ്ങിയിരിക്കുന്ന ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നത് സൂര്യകാന്തികൾ വിരിഞ്ഞ അളവറ്റ പാടങ്ങളും നിലത്തു തൊടുന്ന വേരുകൾ ഉള്ള ആൾ മരങ്ങളുമാണ്. എന്നാൽ ഈ സൗന്ദര്യത്തിനു പുറമെ മറ്റൊരു മുഖം കൂടി ഉണ്ട് ഗുണ്ടൽപേട്ടിന്. ഗുണ്ടല്‍പേട്ടും പരിസര പ്രദേശങ്ങളിലും ശരീരവില്‍പ്പന നടക്കുന്നത് പരസ്യമായ രഹസ്യമാണ്.
ഇവിടെയുള്ള റിസോർട്ടുകളിലും ഹോട്ടലുകളിലും ഇത്തരം സാമൂഹ്യ വിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്നത് ഏവർക്കും അറിയാവുന്ന ഒരു സത്യം മാത്രം. ഇവിടെ വിനോദ സഞ്ചാരത്തിനായി എത്തുന്നവരുടെ അടുത്ത് ഗൈഡുകൾ ചോദിക്കുന്ന ആദ്യ ചോദ്യം തന്നെ പെണ്ണ് വേണോ എന്നാകും. വേണം എന്നാണു ഉത്തരമെങ്കിൽ ചെന്നെത്തിക്കുന്നത് വല്ല റിസോർട്ടിലേക്കോ ഹോട്ടലിലേക്കോ ആയിരിക്കും.
കൂടെ കിടക്കുവാൻ തയ്യാറായ ഒട്ടനവധി പെൺകുട്ടികളെയും സ്ത്രീകളെയും അവിടെ കാണാം. മണിക്കൂറിനോ ദിവസത്തിനോ അതോ ആഴ്ചകൾക്കോ സ്വന്തം ശരീരം വിൽക്കാൻ തയ്യാറായി നിൽക്കുന്ന സ്ത്രീകൾ. അവർക്കു പുറമെ കുട്ടികളെ ആണ് വേണ്ടതെങ്കിൽ അവിടെ പഠിക്കാൻ ആയി എത്തിയ കുട്ടികൾ പോലും ലഭ്യമാണ്. പോക്കറ്റ് മണിക്ക് വേണ്ടി ഇത്തരം തൊഴിലിൽ ഏർപ്പെടുന്നവർ. കാലം എത്ര അധഃപതിച്ചെന്നു നോക്കണം. എന്നാൽ വളരെ ഞെട്ടിക്കുന്ന ഒരു വാർത്ത ആണ് ഈ അടുത്ത് പുറത്തു വന്നിരിക്കുന്നത്. ഇത്തരത്തിൽ ഉള്ള സ്ത്രീകളിൽ മിക്ക പേരും എയ്ഡ്സ് ബാധിതരാണ്. അത് അറിഞ്ഞു കൊണ്ടാണ് ഏജന്റുകൾ അവരെ പണം ഉണ്ടാക്കുവാൻ ആയി ഉപയോഗിക്കുന്നത്. കേവലം കുറച്ചു നേരത്തെ ശരീര സുഖത്തിനായി വരുന്ന ഒട്ടനവധി ചെറുപ്പക്കാർ ഉണ്ട് ഇവിടെ. അവർ അറിയുന്നില്ല അൽപ നേരത്തെ സുഖം തേടി വരുന്നത് ജീവിതം നശിപ്പിക്കുന്ന മാറാ രോഗത്തിന് അടിമ ആവാൻ ആണെന്ന്.
രാജ്യത്തെ ദളിതരുടെ ദൈന്യം ലോകം കണ്ടത് ഒഡിഷയില്‍നിന്ന് ധന മാജി യിലൂടെയായിരുന്നു. ആശുപത്രിയില്‍ മരിച്ച ഭാര്യയുടെ മൃതദേഹം പൊതിഞ്ഞുകെട്ടി ചുമലില്‍ ഏറ്റി കിലോമീറ്ററുകളോളം നടന്ന ധന മാജിയും ഒപ്പം ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടുള്ള മകളുടെയും ചിത്രം ഇന്ത്യമൊത്തം അലയടിച്ചിരുന്നു.
കരളലയിക്കുന്ന ആ കാഴ്ച മറഞ്ഞുപോയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അയാളുടെ ജീവിതത്തില്‍ നടന്ന മാറ്റങ്ങളും ഏറെ ശ്രദ്ദിക്കപ്പെടുകയാണ്. നൂറുകണക്കിന് കാരുണ്യത്തിന്റെ സഹായ ഹസ്തങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാജിയെ തേടിയെത്തിയത്.
ഇപ്പോഴത്തെ ധനമാജിയുടെ അവസ്ഥയാണ് ലോകത്തെ ഞെട്ടിക്കുന്നത.് ലക്ഷപ്രഭുവാണ് ധന മാജിയിപ്പോള്‍. 37 ലക്ഷത്തില്‍പരം രൂപയാണ് അദ്ദേഹത്തിന് സംഭാവനയായി ലഭിച്ചത്. മൂന്ന് പെണ്‍കുട്ടികള്‍ക്കും ഭുവനേശ്വറിലെ ട്രൈബല്‍ സ്‌കൂളില്‍ പ്രവേശനവും ലഭിച്ചു.ഒഡീഷ സര്‍ക്കാര്‍ ഇദ്ദേഹത്തിന് ഇന്ദിരാ ആവാസ് യോജന പദ്ധതിക്ക് കീഴില്‍ വീടുവെച്ചുനല്‍കി.
ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫ ഒമ്പത് ലക്ഷം രൂപയുടെ ചെക്കാണ് സമ്മാനിച്ചത്. സുലഭ ഇന്റര്‍നാഷനല്‍ വഴി ലഭിച്ചത് അഞ്ച് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമായിരുന്നു. പ്രശസ്തമായ കലിംഗ ഇന്‍സ്റ്റിറ്റിയൂ ട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് സ്ഥാപകന്‍ തന്റെ സ്‌കൂളില്‍ മാജിയുടെ മൂന്ന് മക്കള്‍ക്കും പ്രവേശനം നല്‍കി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാജി മൂന്നാമതും വിവാഹിതനായി. ക്ഷയരോഗിയായിരുന്ന മാജിയുടെ ഭാര്യ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24ന് രാത്രിയാണ് ഭാവനിപാറ്റ്‌നയിലെ ജില്ലാ ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചത്. മൃതദേഹം കൊണ്ടുപോകാന്‍ വാഹനം ഒരുക്കിനല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടതോടെ പഴയ ഷീറ്റില്‍ പൊതിഞ്ഞുകെട്ടി ചുമലിലേറ്റുകയായിരുന്നു മാജി. മൃതദേഹവുമായി 60 കിലോമീറ്റര്‍ കാല്‍നടയായി താണ്ടുന്ന മാജിയുടെയും കരഞ്ഞുതളര്‍ന്ന 12കാരി മകളുടെയും ചിത്രമാണ് ആ ജീവിതം മാറ്റിമറിച്ചത്.
മാജിയുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ വന്നെങ്കിലും അയാളുടെ മക്കള്‍ ഇപ്പോഴും തങ്ങളുടെ അമ്മയുടെ നഷ്ടം വരുത്തിയ ദു:ഖത്തില്‍ നിന്നും മുക്തി നേടിയിട്ടില്ല. മാത്രമല്ല അച്ഛന്റെ പുതിയ ഭാര്യയുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. അച്ഛന്‍ പുതിയ വിവാഹം കഴിച്ചതോടെ ഇടയ്ക്കിടയ്ക്കു മാത്രമാണ് ഞങ്ങളെ കാണാന്‍ വരുന്നത്. പുതിയ അമ്മയ്ക്ക് ഞങ്ങളോട് സംസാരിക്കുന്നത് പോലും ഇഷ്ടമല്ലയെന്നും മാജിയുടെ മൂത്ത മകള്‍ ചാന്ദ്‌നി പറയുന്നു.
അവധിക്ക് വീട്ടില്‍ എത്തിയ മക്കള്‍ക്ക് രണ്ടാനമ്മയുമായി ഒത്തുപോകാന്‍ കഴിയാതെ വന്നതോടെ അച്ഛന്‍ അവരെ അമ്മാവന്റെ വീട്ടിലേക്ക് അയച്ചു. അച്ഛന്‍ സന്തോഷമായിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ ഞങ്ങളെ കൃത്യമായി കാണാനും വരണമെന്നും ചാന്ദ്‌നി പറയുന്നു.
ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെതിരായ കോടതി വിധിക്ക് പിന്നാലെ അനുയായികള്‍ നടത്തിയ പരാക്രമത്തില്‍ 30 പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയില്‍ നടന്ന അസാധാരണമായ ഈ കലാപത്തിന്റെ വാര്‍ത്ത ലോകമാധ്യമങ്ങളും വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ആള്‍ദൈവങ്ങള്‍ക്ക് എങ്ങനെയാണ് വിഭജിച്ച ഇന്ത്യ വളമാകുന്നത് എന്നായിരുന്നു ബിബിസി റിപ്പോര്‍ട്ടില്‍ പരിശോധിച്ചത്. അനുയായികള്‍ ബഹുമുഖ പ്രതിഭയായി കാണുന്ന റാം റഹീമിനെ പോലെയുളള ആയിരക്കണക്കിന് ആള്‍ദൈവങ്ങള്‍ ഇന്ത്യയില്‍ എക്കാലത്തും ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയക്കാരും, സിനിമാക്കാരും, ക്രിക്കറ്റ് താരങ്ങളും, ഉദ്യോഗസ്ഥ മേധാവികളും, സാധാരണക്കാരും ഒരുപോലെ കാല്‍തൊട്ട് വന്ദിക്കുന്ന ആള്‍ദൈവങ്ങള്‍ക്ക് ഇന്ത്യ വളമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ ജനതയുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്താന്‍ കഴിയുന്നവരാണ് ആള്‍ദൈവങ്ങളാണെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. ‘ഇന്ത്യയിലെ ഏറ്റവും സ്വാധീനമുളള വ്യക്തികളില്‍ ഒരാള്‍’ എന്നാണ് റാം റഹീമിനെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചയാളും, മോദി സര്‍ക്കാരിന്റെ വിവാദമായ നോട്ട് നിരോധന തീരുമാനത്തെ പിന്തുണച്ചയാളുമാണ് ഇയാളെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ ഓര്‍മ്മിപ്പിക്കുന്നു.
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അടക്കമുളള രാഷ്ട്രീയ പ്രമുഖരുടെ ലാളന കിട്ടുന്നയാളാണ് റാം റഹീം എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ശുചിത്വ പദ്ധതിയുടെ പേരില്‍ 2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആള്‍ദൈവത്തെ പുകഴ്ത്തി ട്വീറ്റ് ചെയ്തതും റിപ്പോര്‍ട്ടില്‍ ഓര്‍മ്മിപ്പിക്കുന്നു.
ബലാത്സംഗക്കേസില്‍ തങ്ങളുടെ ആരാധ്യപുരുഷനെ കോടതിയില്‍ ഹാജരാക്കവെ ആയിരക്കണക്കിന് വരുന്ന ഭക്തന്മാര്‍ കുറുവടികളുമായി റോഡും നഗരവും കീഴടക്കി മാര്‍ച്ച് ചെയ്തും എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഇത്രയും പുരോഗമനം അവകാശപ്പെടുന്ന ഇന്ത്യയില്‍ എത്രമാത്രം സ്വാധിനമാണ് ഒരു ഗുരുവിന് ഉളതെന്നാണ് സംഭവം തെളിയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഹിം ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് പഞ്ച്കുലയിലെ സിബിഐ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളില്‍ 30 പേര്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 15 വര്‍ഷങ്ങള്‍ക്കുമുമ്പ് ദേര സച്ച സൗദയിലെ ഒരു സന്യാസി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് അയച്ച കത്താണ് ഗുര്‍മീത് റാം റഹീം സിങ് ശിക്ഷിക്കപ്പെടാന്‍ ഇടയാക്കിയത്. ഗുര്‍മീത് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്ന പരാതിപ്പെട്ടായിരുന്നു സന്യാസിനിയായിരുന്ന പെണ്‍കുട്ടിയുടെ കത്ത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കത്തെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
റാം റഹിമിന്റെ ആശ്രമത്തിലെ സന്യാസിനിയാണ് താനെന്നും ഗുര്‍മീത് തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു കത്ത്. തന്‍റെ കുടുംബം ഗുര്‍മീതിന്‍റെ ഉറ്റ അനുയായികളാണെന്നും അതുകൊണ്ടാണ് താനും സന്യാസിനിയായതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. താൻ മാത്രമല്ല, തന്നെ പോലെ നിരവധി പെണ്‍കുട്ടികളെയും ഗുര്‍മീത് റാം റഹിം ചൂഷണം ചെയ്യുന്നുണ്ടെന്നും കത്തില്‍ പറഞ്ഞിരുന്നു.
‘മഹാരാജിന് ഇതുപോലെ ആകാന്‍ പറ്റുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. മഹാരാജ് എന്നെ അടുത്തിരുത്തി കുടിക്കാന്‍ വെള്ളം തന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സന്യാസിനിയായി എന്നെ തെരഞ്ഞെടുത്തുകൊണ്ട് അദ്ദേഹം എന്നെ അനുഗ്രഹിച്ചിരിക്കുന്നു എന്നും പറഞ്ഞു’ കത്തില്‍ പറയുന്നു.
‘ഇത്എന്റെ ആദ്യ ദിനമായിരുന്നു. എന്നെ കയ്യിലെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു അദ്ദേഹം എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു. ഇതാണോ ദൈവങ്ങള്‍ ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതില്‍ പുതിയതായി ഒന്നുമില്ലെന്നും വര്‍ഷങ്ങളായി ഇതാണ് നടക്കുന്നതെന്നുമാണ്. ഭഗവാന്‍ കൃഷ്ണന് 360 ഗോപികമാരുണ്ടായിരുന്നു. അദ്ദേഹം അവരുമായി സ്‌നേഹം പങ്കിടുമായിരുന്നു. എന്നിട്ടും അദ്ദേഹത്തെ ദൈവമായി ആളുകള്‍ ആരാധിക്കുന്നു.’ കത്തില്‍ വ്യക്തമാക്കുന്നു.
താന്‍ അയാളുടെ സ്വത്താണെന്ന് അയാള്‍ തന്നോട് പറഞ്ഞെന്നാണ് കത്തിന്റെ രണ്ടാം പേജില്‍ യുവതി പറയുന്നത്. തന്നെ കൊല്ലാന്‍ കഴിയുമെന്ന് പറഞ്ഞ് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും യുവതി കത്തില്‍ പറയുന്നുണ്ട്. കൂടാതെ തന്റെ വീട്ടുകാര്‍ക്ക് റാം റഹീമിനില്‍ അമിത വിശ്വാസമുണ്ടെന്നും അതുകൊണ്ട് ഒരിക്കലും അദ്ദേഹത്തിനെതിരെ രംഗത്തുവരില്ലെന്നും പറഞ്ഞതായി കത്തില്‍ പറയുന്നു.
ഏതെങ്കിലും ഏജന്‍സികള്‍ വഴി ഇക്കാര്യം അന്വേഷിക്കണമെന്നാണ് യുവതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദേരയുടെ തടവില്‍ ഭീതിയോടെ കഴിയുന്ന 45 ഓളം പെണ്‍കുട്ടികളെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നും അവരെ രഹസ്യമായി ചോദ്യം ചെയ്താല്‍ അവര്‍ എല്ലാം വെളിപ്പെടുത്തുമെന്നും കത്തില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു.
ഗുര്‍മീത് റാം റഹിം ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളില്‍ 30 പേര്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന നിരവധിയിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.