തോമസ് ചാണ്ടിയുടെ രാജി ഒരാഴ്ചക്കകം ഉണ്ടാകുമെന്ന് സൂചന. അദ്ദേഹത്തോട് രാജിവയ്ക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടില്ല. പകരം മന്ത്രി സ്വമേധയാ രാജി വയ്ക്കുമെന്നാണ് വിവരം. സി പി ഐ യുടെ കടുത്ത എതിർപ്പാണ് രാജിക്ക് കാരണമാകുന്നത്. രാജി വച്ചാൽ തന്റെ റിസോർട്ടിൽ സൗജന്യ താമസത്തിനെത്തിയവരുടെ പൂർണ വിവരങ്ങൾ ചാണ്ടി പുറത്തു വിട്ടേക്കും. ചുരുക്കത്തിൽ ജനജാഗ്രതാ യാത്രയുടെ അവസാനത്തോടെ പാർട്ടി അഴിമതിപാർട്ടിയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ സി പി ഐ ദേശീയ നേതൃത്വം സമ്മർദ്ദത്തിലാക്കി കഴിഞ്ഞു. സുധാകർ റെഡ്ഡിക്കെതിരെ ചാണ്ടി നടത്തിയ പ്രസ്താവന സി പി ഐ ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. ചാണ്ടിയിൽ നിന്നും രാജി എഴുതി വാങ്ങണമെന്ന് സി പി ഐ ദേശീയ നേതൃത്വം സീതാറാം യച്ചൂരിയെയും പ്രകാശ് കാരാട്ടിനെയും അറിയിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ തങ്ങൾ പിണറായി മന്ത്രിസഭയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും അവർ സി പി എമ്മിനെ അറിയിച്ചു. പിണറായി നടപടി സ്വീകരിക്കാതിരുന്നാൽ റവന്യുമന്ത്രി നടപടിയെടുക്കും എന്ന അവസ്ഥയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. എൽ ഡി എഫിൽ അഴിമതിക്ക് സ്ഥാനമില്ലെന്ന് അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം സുധാകർ റെഡ്ഡി വ്യക്തമാക്കി. ജന ജാഗ്രതാ യാത്രയല്ല വേദിയെങ്കിൽ എന്ത് പറയണം എന്ന് തനിക്കറിയാമായിരുന്നു എന്ന് തോമസ് ചാണ്ടിയുടെ ജല്പനങ്ങളെ മുറിച്ച് കാനവും പ്രതികരിച്ചു. വിഷയം കൂടുതൽ വിവാദമായതോടെയാണ് ചാണ്ടിയോട് ഒഴിയാൻ സി പി എം ആവശ്യപ്പെട്ടത്. വിവാദങ്ങൾ കെട്ടടങ്ങിയ ശേഷം തിരികെ വരുന്ന കാര്യം ആലോചിക്കാമെന്നും ഉറപ്പു നൽകിയേക്കും. ഇതിനിടയിൽ അസ്വസ്ഥനായ ചാണ്ടി മന്ത്രി ചന്ദ്രശേഖരനെതിരെ പരസ്യമായി സംസാരിച്ചു തുടങ്ങി.
മന്ത്രി സ്ഥാനം പോകുമെന്ന് ഉറപ്പായതോടെ എന്തിനും തയ്യാറായാണ് തോമസ് ചാണ്ടി നീങ്ങുന്നത്. തന്റെ കൈയിലുള്ള സുഖ സൗകര്യങ്ങൾ ആവോളം അനുഭവിച്ച ശേഷം പിന്നിൽ നിന്നും കുത്തി എന്ന പരാതിയാണ് സി പി എമ്മിനെ കുറിച്ച് തോമസ് ചാണ്ടിക്കുള്ളത്. വി എസ് അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിവാദമായ ഒരു പെൺകുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തോമസ് ചാണ്ടി ഉന്നയിക്കുന്നത് . ചില സി പി എം പ്രമുഖരുടെ മക്കൾക്ക് അതുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. അന്ന് കേന്ദ്രസ്ഥാനത്ത് നിന്നത് ചാണ്ടിയുടെ റിസോർട്ടാണ്. ചാണ്ടിയെ പറഞ്ഞു വിട്ടാൽ അന്നത്തെ നാറിയ കഥകൾ പുറത്തു വരുമോ എന്ന സംശയം സി പി എം ഉന്നതർക്കുണ്ട്. എന്നാൽ ആരോപണ വിധേയനായ ചാണ്ടിയെ ഇനി ഒരു മുന്നണിയും എടുക്കില്ല. അതിനാൽ ആ കഥകൾ പുറത്തു വരാൻ സാധ്യതയില്ല. അതാണ് നേതാക്കൾക്കുള്ള ധൈര്യം.
ദമ്പതികളെ കാണാതായ സംഭവത്തില്‍ ഭര്‍ത്തൃവീട്ടുകാരെ സംശയനിഴലിലാക്കി യുവതിയുടെ ബന്ധുക്കള്‍. ഏപ്രില്‍ ആറിനു കാണാതായ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവര്‍ക്കുവേണ്ടി പോലീസ് രണ്ടാംഘട്ട അന്വേഷണം നടത്തുന്നതിനിടെയാണ് അന്വേഷണ സംഘത്തിനും ഹാഷിമിന്റെ ബന്ധുക്കള്‍ക്കുമെതിരേ പരാതിയുമായി ഹബീബയുടെ സഹോദരങ്ങള്‍ രംഗത്തെത്തിയത്. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം. ഹബീബ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും ഹാഷിം വിദേശത്തേക്കു കടന്നതായി സംശയിക്കുന്നെന്നും ഹബീബയുടെ സഹോദരന്‍ ഷിഹാബ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കേസ് ആത്മഹത്യയാക്കി മാറ്റാനുള്ള നീക്കമാണ് അന്വേഷണസംഘം നടത്തുന്നത്. അന്വേഷണ സംഘാംഗമായ കോട്ടയം, വെസ്‌റ്റ് സ്‌റ്റേഷനിലെ എ.എസ്.ഐയുടെ നീക്കങ്ങള്‍ സംശയാസ്‌പദമാണ്. തിരോധാനവുമായി ബന്ധപ്പെട്ടു ഹാഷിമിന്റെ പിതാവിന്റെ മൊഴി വിശ്വസനീയമല്ലെന്നും ഷിഹാബ് പറഞ്ഞു. ഹാഷിമിന്റെ സഹോദരീഭര്‍ത്താവും ചങ്ങനാശേരി സ്വദേശിയുമായ വിദേശമലയാളിയുടെ നീക്കങ്ങളിലും ഹബീബയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. ഇയാള്‍ ഹബീബയെ ഉപദ്രവിക്കാന്‍ പലതവണ ശ്രമിച്ചിരുന്നു. ചങ്ങനാശേരി സ്വദേശിയുടെ താത്‌പര്യങ്ങള്‍ക്കു വശംവദയാകാത്തതിനാല്‍ ഹബീബയെ മൊഴിചൊല്ലാന്‍ ഹാഷിമിനെ നിര്‍ബന്ധിച്ചിരുന്നു. ഒരു മാസത്തോളം നാട്ടിലുണ്ടായിരുന്ന ഇയാള്‍ ദമ്പതികളെ കാണാതാകുന്നതിന് ഒരു ദിവസം മുമ്പ് വിദേശത്തേക്കു പോയതും പിറ്റേന്നു മടങ്ങിയെത്തിയതും ദുരൂഹമാണ്. ഹാഷിമിന്റെ മക്കളെ ഇയാള്‍ ചങ്ങനാശേരിയിലേക്കു നിര്‍ബന്ധപൂര്‍വം കൊണ്ടുപോകുകയും തങ്ങളുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ലെന്നും ഹബീബയുടെ സഹോദരങ്ങള്‍ പറയുന്നു. അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയ തന്നെ ഹാഷിമിന്റെ സഹോദരീഭര്‍ത്താവ് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായും ഷിഹാബ് പറഞ്ഞു. ഹാഷിം മാനസിക പ്രശ്‌നങ്ങള്‍ക്കു ചികിത്സ തേടിയിരുന്നു. വീട്ടില്‍ ഭക്ഷണം തയാറാക്കി വച്ചിരിക്കേ ഭക്ഷണം വാങ്ങാന്‍ ഹര്‍ത്താല്‍ ദിനത്തില്‍ ദമ്പതികള്‍ പുറത്തുപോകില്ല. തലേന്ന് ഒരിടത്തും പോയില്ലെന്ന ഹാഷിമിന്റെ പിതാവിന്റെ മൊഴി ഫോണ്‍വിളി വിശദാംശങ്ങളുമായി യോജിക്കുന്നില്ല. നിലവിലുണ്ടായിരുന്ന മുന്തിയ കാര്‍ വിറ്റ് വാഗണ്‍ ആര്‍ കാര്‍ വാങ്ങിയതിലും രണ്ടുമാസമായിട്ടും രജിസ്‌ട്രേഷന്‍ നടത്താത്തതിലും ദുരൂഹതയുണ്ട്. ഹബീബയുടെ ദുരിതങ്ങള്‍ സംബന്ധിച്ചു സഹോദരന്‍ നല്‍കിയ കത്ത് അന്വേഷണ സംഘത്തിലെ എ.എസ്.ഐ. മുക്കി. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ പോലീസ് തെരച്ചില്‍ നടത്തുമ്പോള്‍ ഹാഷിമിന്റെ സഹോദരീ ഭര്‍ത്താവ് അവിടെയെത്തിയതും സംശയത്തിനിടനല്‍കുന്നു. അന്വേഷണത്തില്‍ പുരോഗതിയുണ്ടാകുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഷിഹാബ്, സഹോദരന്‍ ഇസ്‌മയില്‍, ബന്ധു ലത്തീഫ് എന്നിവര്‍ പറഞ്ഞു.
കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടി ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു. ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ 5 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദേശമുണ്ട്. ഡ്രൈവര്‍ ചെങ്ങല്‍ സ്വദേശി രുതീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. മരിച്ച അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വിഘ്‌നേശ്വര എന്ന ബസാണ് അപകടമുണ്ടാക്കിയത്.
പഴയങ്ങാടി ഭാഗത്തേക്ക് വന്ന അന്‍വിദ എന്ന ബസ് ടയര്‍ തകരാറിനെത്തുടര്‍ന്ന് നിര്‍ത്തിട്ടിരുന്നു. ഈ ബസില്‍ നിന്ന് പുറത്തിറങ്ങി നിന്നവരെയാണ് വിഘ്‌നേശ്വര ബസ് ഇടിച്ച് തെറിപ്പിച്ചത്. അപകടത്തില്‍ ഒരു സ്ത്രീയും നാലു പുരുഷന്മാരുമാണ് മരിച്ചത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരുക്കുണ്ട്. പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്.
നോട്ട് നിരോധനത്തിന്റെ ഒന്നാം വര്‍ഷം ആം ആദ്മി പാര്‍ട്ടി ദേശീയ വ്യാപകമായി വഞ്ചനാദിനമായി പ്രതിഷേധിക്കുകയാണ്. നോട്ട് നിരോധനം മൂലം പൊതുജനം സഹിക്കേണ്ടി വന്ന ദുരിതങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതും പറഞ്ഞാല്‍ തീരാത്തതുമാണ്. 200ല്‍ പരം പച്ച മനുഷ്യരുടെ വിലപ്പെട്ട ജീവനാണ് നഷ്ടപ്പെട്ടത്. കോടിക്കണക്കായ സാധാരണക്കാര്‍ തൊഴില്‍രഹിതരായി. ദശലക്ഷക്കണക്കിനു ചെറുകിട വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്നു. പച്ചക്കറികളും പഴങ്ങളും മറ്റു കാര്‍ഷികോല്‍പന്നങ്ങളും ചെലവാകാതെ നശിച്ചുപോയി.
ദശലക്ഷകണക്കിന് കുടുംബങ്ങള്‍ മുഴുപ്പട്ടിണിയിലും അര്‍ദ്ധ പട്ടിണിയിലുമായി. ഈ നടപടി കൊണ്ട് കള്ളപ്പണവും കള്ളനോട്ടും ഇല്ലാതായില്ലെന്നു മാത്രമല്ല കള്ളനോട്ടും കള്ളപ്പണവും വ്യാപകമായി. ചില ബി ജെ പിക്കാര്‍ കള്ളനോട്ടടി കുടില്‍ വ്യവസായ’മാക്കി മാറ്റി. നമ്മുടെ കൊച്ചു കേരളത്തില്‍ പോലും ചില നേതാക്കള്‍ വരെ കള്ളനോട്ടടിച്ചതിനു പോലീസ് പിടിയിലായി. ഒരാണ്ട് തികയുമ്പോഴും അത് മൂലം ഉണ്ടായ ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് ഇതുവരെ അറുതിയായിട്ടില്ല. ഈ അടുത്ത കാലത്തൊന്നും തന്നെ അതുണ്ടാക്കിയ പ്രതിസന്ധികള്‍ തീരുമെന്നുള്ള കാര്യത്തില്‍ യാതൊരു അനുകൂല സൂചനയും കാണുന്നുമില്ല. .
ഇതിനെതിരെ ആം ആദ്മി പാര്‍ട്ടി ഏറണാകുളം ജില്ലയിലെ പ്രതിഷേധ പരിപാടി നവംബര്‍ 5ന് വൈറ്റില കവലയില്‍ പ്രതീകാത്മകമായി ശവപ്പെട്ടിയും തോളിലേറ്റി പ്രതിഷേധിക്കുന്നു. വൈറ്റിലയില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ ഉത്ഘാടനം ചെയ്യുന്നു
പ്രവര്‍ത്തകസംഗമം നവംബര്‍ 5ന് ഉച്ചക്ക് ഒരു മണിക്ക് വൈറ്റില മീരാമന്ദിറില്‍ സംസ്ഥാന നിരീക്ഷകന്‍ ശ്രീ.ഗിരീഷ് ചൗധരി ഉത്ഘാടനം ചെയ്യുന്നു. എറണാകുളം പാര്‍ലമെന്റ് നിരീക്ഷകന്‍ ഷക്കീര്‍ അലി അടക്കം മറ്റു പ്രമുഖരും പങ്കെടുക്കുന്നു. കേരളത്തിലെ എല്ലാ പാര്‍ലിമെന്റ് മണ്ഡലങ്ങളിലും നവംബര്‍ 8ന് മുമ്പ് വഞ്ചനാദിനം എന്ന പ്രതിഷേധം നടത്തുന്നതാണ്
ലോകത്തെ ഞെട്ടിച്ച് വീണ്ടും അമേരിക്കയിലെ ഡാലസില്‍ പെണ്‍കുരുന്നുകളുടെ കൊലപാതകം. ഡാലസില്‍ നിന്നും 62 മൈല്‍ ദൂരെയുള്ള ഹെന്‍ഡേഴ്‌സണ്‍ കൗണ്ടിയില്‍ ഏഴും അഞ്ചും വയസുള്ള പെണ്‍കുട്ടികളെ അമ്മ വെടിവച്ചു കൊന്നു. പെയ്‌നല്‍ സ്പ്രിംഗില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
നാലാഴ്ചത്തെ ആസൂത്രണത്തിന് ശേഷമാണ് അമ്മ സാറ ഹെന്‍ഡേഴ്‌സന്‍ കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തയ്യാറായില്ല.സാറയും ഭര്‍ത്താവ് ജേക്കബ് ഹെന്‍ഡേഴ്‌സനും താമസിക്കുന്ന വീട്ടില്‍ ബഹളം നടക്കുന്നതായി ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസെത്തി. എന്നാല്‍, പ്രശ്‌നമൊന്നും ഇല്ലെന്ന് ജേക്കബും സാറയും പറഞ്ഞതിനെ തുടര്‍ന്ന് പോലീസ് മടങ്ങിപ്പോയി.
മൂന്നു മണിക്കൂറുകള്‍ക്ക് ശേഷം ഇതേ വീട്ടില്‍ നിന്നും മറ്റൊരു ഫോണ്‍ സന്ദേശം പോലീസിന് ലഭിച്ചു. മാതാവ് രണ്ടു കുട്ടികളെ വെടിവച്ചു വീഴത്തി എന്നായിരുന്നു സന്ദേശം. നിമിഷങ്ങള്‍ക്കകം എത്തിച്ചേര്‍ന്ന പോലീസ് കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുട്ടികളെയാണ്. ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് സാറയെ പൊലീസ് അറസ്റ്റു ചെയ്ത് കൗണ്ടി ജയിലിലടച്ചു.
ന്യൂസ് ഡെസ്ക്
ബ്രിസ്റ്റോള്‍ : ആകാംഷയോടെ കാത്തിരുന്ന ആദ്യ സംരഭത്തിന് ബ്രിസ്റ്റോളിൽ തിരിതെളിഞ്ഞു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബൈബിൾ കലാത്സവത്തിന് തുടക്കമായി. അഭിമാനത്തോടെ ഗ്രേറ്റ് ബ്രിട്ടൺ രൂപത. ഒരു രാജ്യം രൂപതയായി ഒരു വർഷം പിന്നിടുമ്പോൾ നടക്കുന്ന ബൈബിൾ കലോത്സവത്തിന് ഒരു പാട് പ്രത്യേകതകളുണ്ട്. എട്ടു റീജണിൽ നിന്നുമായി അതിരാവിലെ തന്നെ കോച്ചുകളിലും കാറുകളിലുമായി മത്സരാർത്ഥികളും കാണികളും എത്തിച്ചേർന്നിരുന്നു. രാവിലെ 9 മണിക്കു തന്നെ ഉദ്ഘാടന സമ്മേളനമാരംഭിച്ചു. നൂറ് കണക്കിന് സഭാ വിശ്വാസികളുടെയും വൈദീകരുടെയും നിറസാന്നിധ്യത്തിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ആദ്യ ബൈബിൾ കലോത്സവത്തിന് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിച്ചു.


ഒമ്പത് സ്റ്റേജുകളിലായിട്ടാണ് മത്സരം നടക്കുന്നത്. ഗ്രീൻവേ സെന്റർ വിശുദ്ധനാടായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണിപ്പോൾ… ആദം മുതൽ ആദിമ ക്രൈസ്തവ സമൂഹം വരെയുള്ള കാലഘട്ടം കഥാപാത്രങ്ങളായി മത്സരവേദിയിലെത്തിക്കൊണ്ടിരിക്കുന്നു. വിശുദ്ധനാടിന്റെ ആരവമാണ് എങ്ങും മുഴങ്ങിക്കേൾക്കുന്നത്.


ഉടനേ തന്നെ മത്സരങ്ങൾ ആരംഭിക്കും. വിവിധ സ്റ്റേജുകളിലേയ്ക്കുള്ള മത്സരത്തിന്റെ നിർദ്ദേശങ്ങൾ നല്കിക്കൊണ്ടിരിക്കുകയാണിപ്പോൾ. ബൈബിൾ കലാത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ പൂർണ്ണമായി എന്ന് കലാത്സവം ഡയറക്ടർ റവ. ഫാ. പോൾ വെട്ടിക്കാട്ട് മലയാളം യുകെ യോടു പറഞ്ഞു. ബൈബിൾ കലോത്സവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
വിമാനയാത്രയ്ക്കിടെ വിമാനക്കമ്പനി ജീവനക്കാർ പരുഷമായി സംസാരിച്ച് അപമാനിച്ചതായി ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി.സിന്ധുവിന്റെ പരാതി. ട്വിറ്ററിലാണ് താൻ നേരിട്ട ദുരനുഭവം താരം പങ്കുവച്ചത്. ഇൻഡിഗോ 6 ഇ 608 വിമാനത്തിൽ യാത്ര ചെയ്യുമ്പോഴാണ് വിമാനക്കമ്പനി ജീവനക്കാർ അപമാനിച്ചതായി താരം ട്വീറ്റ് ചെയ്തത്.
ഗ്രൗണ്ട് സ്റ്റാഫ് അജിതേഷ് എന്നയാളാണ് പരുഷമായി സംസാരിച്ചതായി താരം പരാതിപ്പെട്ടിരിക്കുന്നത്. വിമാനത്തിലെ എയർ ഹോസ്റ്റസ് അഷിമ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അജിതേഷ് ഇത് അനുസരിക്കാൻ തയ്യാറായില്ലെന്നാണ് ട്വീറ്റിൽ പറയുന്നത്.
എന്താണ് സംഭവിച്ചതെന്ന് ട്വീറ്റിൽ വ്യക്തമല്ല. അതേസമയം, ഇത് സംബന്ധിച്ച് വിമാനക്കമ്പനി അധികൃതർ പി.വി.സിന്ധുവിനോട് ക്ഷമ ചോദിച്ചിട്ടുണ്ട്. താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ട്വീറ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
Sorry to say ..i had a very bad experience😤when i was flying by 6E 608 flight to bombay on 4th nov the ground staff by name Mr ajeetesh(1/3)
— Pvsindhu (@Pvsindhu1) November 4, 2017
@IndiGo6E pic.twitter.com/NxjRUlv2jI
— Pvsindhu (@Pvsindhu1) November 4, 2017
Hi! We’d like to speak with you. Kindly confirm if we may contact you on your registered number with us and share a 1/2
— IndiGo (@IndiGo6E) November 4, 2017
Please speak to Ms Ashima she wil explain you in detail.🙏🏻
— Pvsindhu (@Pvsindhu1) November 4, 2017
ഹിന്ദുത്വ തീവ്രവാദത്തിനെതിരെ സംസാരിച്ച നടന്‍ കമന്‍ഹാസനെ വെടിവെച്ചു കൊല്ലണമെന്ന് ഹിന്ദുമഹാസഭ. ഈ വിശുദ്ധ ഭൂമിയില്‍ ഹൈന്ദവ വിശ്വാസങ്ങളെ തള്ളിപ്പറയുന്നവരാരും ഇവിടെ ജീവിക്കേണ്ടതില്ലെന്ന് ഹിന്ദുമഹാസഭാ വൈസ് പ്രസിഡണ്ട് അശോക് ശര്‍മ്മ പറഞ്ഞു.
‘ കമല്‍ഹാസനെയും അദ്ദേഹത്തെപ്പോലുള്ളവരെയും വെടിവെച്ചു കൊല്ലുകയോ തൂക്കിക്കൊല്ലുകയോ വേണം. അപ്പോള്‍ മാത്രമേ അവര്‍ പഠിക്കൂ.’
കമല്‍ഹാസന്റെ സിനിമകളെ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭയുടെ മറ്റൊരു നേതാവും രംഗത്തെത്തി. അതേ സമയം രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന പരാമര്‍ശത്തിന്റെ പേരില്‍ നടന്‍ കമല്‍ഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്.
വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഹിന്ദുത്വ തീവ്രവാദം പിടികൂടിയിരിക്കുകയാണെന്നും മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങളുടെ പേരിലാണ് മതവികാരം വൃണപ്പെടുത്തുന്നതിനെതിരായ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തത്.
വര്‍ഗീയ ശക്തികളുടെ വളര്‍ച്ച ദ്രാവിഡ പരമ്പര്യത്തെ ഇല്ലാതാക്കിയില്ലേ എന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കമല്‍ഹാസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.വിജയ് ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശത്തിനെതിരായ മറുപടികൂടിയായിരുന്നു കമലിന്റെ പ്രതികരണങ്ങള്‍.
സിനിമാ താരങ്ങളെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നതിലൂടെ ഇവരുടെ മനസിലെ വിഷം എത്രത്തോളമാണെന്ന് വെളിപ്പെട്ടെന്നും താരം പറഞ്ഞിരുന്നു.
പരാമര്‍ശം വിവാദമായതിന് പിന്നാലെ താരം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണെന്നാവശ്യപ്പെട്ട് ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണ ആഹ്വാനവുമായി ഹിന്ദു മഹാസഭയും രംഗത്തെത്തിയിരിക്കുന്നത്.
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ താരമായ ഗായിക അമൃത സുരേഷും നടന്‍ ബാലയും തമ്മിലുള്ള പ്രണയവും വിവാഹവും ഏവരെയും ഞെട്ടിച്ചിരുന്നു. അവര്‍ക്കുണ്ടായ സുന്ദരിക്കുട്ടിയും മലയാളികളുടെ മനസില്‍ ഇടംപിടിച്ചതിനു തൊട്ടു പിന്നാലെയാണ് ഇരുവരും വേര്‍പിരിയുന്നു എന്ന വാര്‍ത്ത എത്തിയത്.
ആദ്യം വിശ്വസിക്കാതിരുന്ന ആരാധകര്‍ അതു സത്യമാണെന്ന് അധികം വൈകാതെ അറിഞ്ഞു. നാലു വര്‍ഷം മാത്രം നീണ്ടു നിന്ന ഇരുവരുടെയും വിവാഹമോചന ഹര്‍ജി കോടതിയുടെ പരിഗണയിലാണ്. എന്നാല്‍ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം എന്തായിരുന്നുവെന്ന് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. അവസാനം അമൃതയുടെ പിതാവ് സുരേഷ് മകളുടെ ജീവിതത്തിലുണ്ടായ യഥാര്‍ത്ഥ പ്രശ്‌നം തുറന്നു പറഞ്ഞിരിക്കുകയാണ്.
സ്വകാര്യ ചാനലിലെ ടോക്ക്‌ഷോയ്ക്കിടെയാണ് പിതാവ് ആ വെളിപ്പെടുത്തല്‍ നടത്തിയത്. അമൃതയുടെ വിവാഹം കുറച്ചു നേരത്തെ ആയിപ്പോയി. അമൃതയ്ക്ക് ഒരു പാകത കുറവുണ്ട് അത് അവരുടെ വിവാഹ ജീവിതത്തിലും സംഭവിച്ചു. നന്നായി വിശ്വസിക്കാന്‍ പറ്റുന്ന ആളെ തന്നെയാണ് മകള്‍ കണ്ടെത്തിയത്. എന്നാലും വിവാഹം നേരത്തെ ആയിപ്പോയതോടെ അതില്‍ പാകപ്പിഴകള്‍ വന്നു തുടങ്ങുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. ഒരു കലാകാരി എന്ന നിലയില്‍ 26 വയസു വരെ കാത്തിരിക്കാമായിരുന്നുവെന്നും പിതാവ് പറഞ്ഞുവെച്ചു.
റിയാലിറ്റി ഷോയില്‍ മത്സാരാര്‍ത്ഥി ആയിരുന്ന അമൃത ഷോയില്‍ അതിഥി ആയി എത്തിയ ബാലയുമായി പ്രണയത്തിലാകുകയായിരുന്നു. 2010 ലാണ് അമൃതയും ബാലയും വിവാഹിതരായത്. വേര്‍പിരിഞ്ഞശേഷം മകളെ കാണാന്‍ അമൃതയും വീട്ടുകാരും അനുവദിക്കുന്നില്ലെന്ന് ബാല ആരോപണം ഉയര്‍ത്തിയിരുന്നു. അനിയത്തി അഭിരാമി സുരേഷിനൊപ്പം സ്‌റ്റേഷ് ഷോകളില്‍ സജീവമാണ് അമൃത. ബാല പുലിമുരുകനില്‍ ഉള്‍പ്പെടെ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു.
ഉത്തര്‍പ്രദേശ്- ഡല്‍ഹി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച. പാലമിലെ എയര്‍ ഫോഴ്‌സ് ഗ്രൗണ്ടില്‍ മത്സരത്തിനിടെ ഒരാള്‍ കാറോടിച്ചു കയറ്റുകയായിരുന്നു.
സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍, ഇശാന്ത് ശര്‍മ്മ അടക്കമുള്ള രാജ്യാന്തര താരങ്ങള്‍ കളത്തില്‍ നില്‍ക്കെ മൈതാനത്തേക്ക് ഡല്‍ഹി സ്വദേശിയായ യുവാവ് കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. ഇത് മത്സരത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലെ വിള്ളല്‍ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു.
ഉത്തര്‍പ്രദേശ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് നടത്തുന്നതിനിടെ ബുദ്ധവിഹാര്‍ സ്വദേശിയായ ഗിരീഷ് ശര്‍മയെന്നയാള്‍ സില്‍വര്‍ ഗ്രേ നിറത്തിലുള്ള വാഗണ്‍ ആര്‍ കാര്‍ മൈതാനത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. പ്രധാന ഗേറ്റില്‍ കാറുകള്‍ കര്‍ശന പരിശോധനയ്ക്കു ശേഷമാണു പാര്‍ക്കിങ് സ്ഥലത്തേക്കു വിടാറ്. എന്നാല്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച ഗിരീഷ് ശര്‍മ നേരെ സ്‌റ്റേഡിയം കോംപ്ലക്‌സിലേക്കാണ് കാറോടിച്ച് കയറ്റുകയായിരുന്നു.
മൈതാനത്തിന്റെ ഒരു ഭാഗത്തു നിന്ന് വേഗത്തില്‍ പാഞ്ഞുവരുന്ന കാര്‍ കണ്ട് കളിക്കാര്‍ അമ്പരന്നു. കാറിന്റെ മുന്നില്‍ നിന്ന് ഗംഭീര്‍ ഭാഗ്യത്തിനാണ് ഒഴിഞ്ഞു മാറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്‍ വളഞ്ഞു ഗിരീഷിനെ പിടികൂടി. കളിക്കാരെ പരിചയപ്പെടാനും പെട്ടെന്ന് പ്രശസ്തനാകാനും വേണ്ടിയാണ് താന്‍ ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.