കേരളത്തില്‍ യു.ഡി.എഫ്. തരംഗം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍. യു.ഡി.എഫിന് 13 മുതല്‍ 18 സീറ്റുകള്‍ വരെയാണ് വിവിധ ഏജന്‍സികള്‍ പ്രവചിക്കുന്നത്. എല്‍.ഡി.എഫിന് പൂജ്യം മുതല്‍ അഞ്ചു സീറ്റുകള്‍ വരേയും പ്രവചനമുണ്ട്. ബി.ജെപിക്ക് മൂന്ന് സീറ്റുവരെയാണ് ഇതുവരെയുള്ള പരമാവധി പ്രവചനം.
വിവിധ ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ താഴെ:
ടൈംസ് നൗ -ഇ.ടി.ജി റിസര്‍ച്ച്
യു.ഡി.എഫ് -14-15
എല്‍.ഡി.എഫ് – 4
എന്‍.ഡി.എ – 1
ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ
യു.ഡി.എഫ്- 17-18
എല്‍.ഡി.എഫ്- 0-1
എന്‍.ഡി.എ- 2-3
ഇന്ത്യ ടി.വി
യു.ഡി.എഫ്- 13-15
എല്‍.ഡി.എഫ്- 3-5
എന്‍.ഡി.എഫ- 1-3
ജന്‍കി ബാത്ത്
യു.ഡി.എഫ്- 14-17
എല്‍.ഡി.എഫ്- 3-5
എന്‍.ഡി.എ- 0
ടി.വി 9- ഭാരത് വര്‍ഷ്
യു.ഡി.എഫ്- 16
എല്‍.ഡി.എഫ്- 3
എന്‍.ഡി.എ- 1
ഇന്ത്യ ന്യൂസ്- ഡി- ഡൈനാമിക്‌സ്
യു.ഡി.എഫ്- 14
എല്‍.ഡി.എഫ്- 4
എന്‍.ഡി.എ- 2
എ.ബി.പി- സീ വോട്ടര്‍ എക്‌സിറ്റ് പോള്‍
ഇന്ത്യ- 17-19
എന്‍.ഡി.എ- 1-3
ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തും ഇന്ന് വോട്ടെടുപ്പ് നടക്കും.
പഞ്ചാബിലെയും ഹിമാചല്‍പ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്.
മനീഷ് തിവാരി, കങ്കണ റണാവത്ത്, രവിശങ്കർ പ്രസാദ്, അഭിഷേക് ബാനർജി എന്നീ പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.
ഹിമാചല്‍പ്രദേശില്‍ നിർണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ സ്പീക്കർ അയോഗ്യരാക്കിയതോടെയാണ് ഹിമാചല്‍ പ്രദേശിലെ 6 ഇടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ വഴി തെളിയുന്നു. ഇതിനായി മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുല ഇസ്രയേല്‍ മുന്നോട്ടുവച്ചു. ഗാസയില്‍ നിന്ന് പൂർണമായും സൈന്യത്തെ പിൻവലിക്കാനും ശാശ്വത വെടിനിറുത്തല്‍ നടപ്പാക്കാനും ഇസ്രയേല്‍ തയാറാണെന്നും ഇതിനായി മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി അവർ മുന്നോട്ടുവച്ചെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വെളിപ്പെടുത്തി .
‘ യുദ്ധം അവസാനിക്കാനുള്ള സമയമായെന്ന്” പറഞ്ഞ ബൈഡൻ ഇസ്രയേല്‍ കരാർ ഹമാസ് അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആദ്യഘട്ടത്തില്‍ 6 ആഴ്ച നീളുന്ന വെടിനിറുത്തല്‍. ഗാസയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തിവന്റെ പിൻമാറ്റം എന്നിവ നടപ്പാക്കും.
ഏതാനും ബന്ദികളെ ഹമാസ് മോചിപ്പിക്കണം. പാലസ്തീനിയൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറണം. ഗാസയ്ക്കുള്ളില്‍ പലായനം ചെയ്തവർക്ക് അവരുടെ നാട്ടിലേക്ക് മടങ്ങിയെത്താം. ദിവസവും 600 സഹായ ട്രക്കുകള്‍ ഗാസയിലേക്ക്. പതിനായിരക്കണക്കിന് താത്ക്കാലിക ഭവന യൂണിറ്റുകള്‍ എത്തിക്കും. യു.എസ്, ഖത്തർ എന്നിവരുടെ നേതൃത്വത്തില്‍ മദ്ധ്യസ്ഥ ചർച്ചകള്‍ തുടരും. വിജയിച്ചാല്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കും.
കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു ക്ഷേത്രത്തിനു സമീപത്തുവച്ച് മൃഗബലി നടന്നെന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ആരോപണം തള്ളി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.
ശിവകുമാർ ആരോപിച്ചതുപോലെ മൃഗബലി നടന്നതിന് തെളിവില്ലെന്ന് സ്പെഷൽ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോർട്ട് നൽകി. ക്ഷേത്രങ്ങളും പൂജാരികളെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാണ് റിപ്പോർട്ട് നൽകിയത്.
കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിനു സമീപത്തുവച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നാണ് ശിവകുമാറിന്റെ ആരോപണം.
ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്നാണ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രതികരണം. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
ഹോട്ടലിന്റെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. കോവൂരിന് സമീപം ഇരിങ്ങാടൻ പള്ളിക്കടുത്ത് കാളാണ്ടി താഴത്തെ അമ്മാസ് ഹോട്ടലിലാണ് സംഭവം. കൂട്ടാലിട സ്വദേശി റിനീഷ് (42), കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 04:15-ഓടെയായിരുന്നു അപകടം.
ആദ്യം ഇറങ്ങിയ തൊഴിലാളിക്ക് ശ്വാസം മുട്ടിയതോടെ രക്ഷപ്പെടുത്താനായാണ് രണ്ടാമത്തെയാൾ ഇറങ്ങിയത്. എന്നാൽ രണ്ട് പേരും ടാങ്കിൽ കുടുങ്ങുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി ഇവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഒരാഴ്ച മുമ്പ് അടച്ച ഹോട്ടൽ മറ്റൊരാൾക്ക് കൈമാറുന്നതിന് മുമ്പായി മുൻവശത്തുള്ള കുഴി വൃത്തിയാക്കാനാണ് ഉടമ രണ്ട് തൊഴിലാളികളെ കൊണ്ടുവന്നത് എട്ടടിയോളം ആഴമുള്ള കുഴിയിൽ രണ്ടടിയോളം വെള്ളമുണ്ടായിരുന്നു. കഷ്ടിച്ച് ഒരാൾക്ക് മാത്രം ഇറങ്ങാൻ വ്യാസമുള്ള കുഴിയിലാണ് ആണ് രണ്ട് തൊഴിലാളികൾ കുടുങ്ങിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ വെയ്ക്ക്ഫീൽഡിൽ താമസിക്കുന്ന ടോം തോമസിന്റെ പിതാവ് കാടഞ്ചിറ തുരുത്തേൽ പുത്തൻപുരയ്ക്കൽ ടി ടി തോമസ് (കുഞ്ഞു തോമാച്ചൻ -72 റിട്ട. ഫയർഫോഴ്സ് ഓഫീസർ) നിര്യാതനായി.
മൃത സംസ്കാരം നാളെ (ശനി) രാവിലെ 10.30 ന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയിൽ നടക്കും . ഭാര്യ: എൽസമ്മ തേക്കനാടിയിൽ മറ്റക്കര കുടുംബാംഗം ആണ്. മക്കൾ: ടോം (യുകെ), മരിയ (ഹൂബ്ലി). മരുമക്കൾ: നീതു പെരുമ്പുഴ, കടനാട് (യുകെ), റോഹിൻ തോട്ടത്തിൽ, മൂവാറ്റുപുഴ (ഐഒസിഎൽ, ഹൂബ്ലി).
ടോം തോമസിൻെറ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
താഴെ കൊടുത്തിരിക്കുന്ന യൂട്യൂബിൽ ലിങ്കിൽ മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം കാണാം.
അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടാതെ തുടരുന്നതിനിടെ ഇന്ത്യയെ പ്രകോപിപ്പിച്ച് വീണ്ടും ചൈന. സിക്കിം അതിര്‍ത്തിക്ക് 150 കിലോമീറ്റര്‍ അകലെ പോര്‍ വിമാനങ്ങള്‍ വിന്യസിച്ചാണ് ചൈനയുടെ പുതിയ നടപടി. മെയ് 27 ലെ ഉപഗ്രഹ ചിത്രത്തിലാണ് ചൈന സിക്കിം അതിര്‍ത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ അത്യാധുനിക ജെ-20 ജെറ്റുകള്‍ അടക്കമുള്ളവ വിന്യസിച്ചിരിക്കുന്ന കാര്യം വ്യക്തമായത്.
ചൈനീസ് വ്യോമസേനയുടെ ആറ് ജെ-20 ജെറ്റുകളാണ് ടിബറ്റിലെ ഷിഗേറ്റ്സെയിലെ സൈനിക, സിവിലിയന്‍ വിമാനത്താവളത്തില്‍ വിന്യസിച്ചിരിക്കുന്നത്. വിഷയത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെങ്കിലും ഈ അവസരത്തില്‍ പ്രതികരണം നടത്താനില്ലെന്ന് ഇന്ത്യന്‍ വ്യോമസേന വൃത്തങ്ങള്‍ പ്രതികരിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയുടെ ശേഖരത്തിലുള്ള ഏറ്റവും ആധുനിക പോര്‍ വിമാനമാണ് സിക്കിം അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ജെ-20 ഫൈറ്റര്‍ ജെറ്റുകള്‍. ചൈനയുടെ കിഴക്കന്‍ പ്രവിശ്യകളിലാണ് സാധാരണയായി ഈ പോര്‍ വിമാനങ്ങള്‍ സൂക്ഷിക്കാറുള്ളത്. നിലവില്‍ സമുദ്ര നിരപ്പില്‍ നിന്ന് 12,000 അടിയില്‍ അധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിലാണ് പോര്‍ വിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്.
ഇന്ത്യയുടെ റഫാല്‍ പോര്‍ വിമാനങ്ങള്‍ ചൈനയുടെ ജെ-20 പോര്‍ വിമാനങ്ങളുടെ ബദലാണ്. നിലവില്‍ എട്ട് റഫാല്‍ വിമാനങ്ങള്‍ അമേരിക്കന്‍ വ്യോമസേനയ്ക്കൊപ്പം സംയുക്ത സൈനികാഭ്യാസം നടത്തുന്നതിന്റെ ഭാഗമായി യുഎസിലാണ്.
ജെ- 20 യുദ്ധവിമാനത്തിന്റെ പ്രവര്‍ത്തനത്തോടെ, സ്റ്റെല്‍ത്ത് ഫൈറ്ററുകള്‍ പ്രവര്‍ത്തന ക്ഷമമാക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ചൈന ഉയര്‍ന്നിരുന്നു. സെന്‍സറുകളുടെ ഒരു നിര ഘടിപ്പിച്ച ഈ ജെറ്റ് നിരന്തരം ആധുനികവല്‍കരിക്കുന്നുണ്ട് ചൈന. ഒരു എയര്‍ സുപ്പീരിയോറിറ്റി ഫൈറ്റര്‍ എന്ന നിലയിലാണ് പ്രധാനമായും ജെ-20 ഉപയോഗിക്കുന്നത്. ചൈനയുടെ ഏറ്റവും നൂതനമായ എയര്‍-ടു-എയര്‍ മിസൈലുകളും ജെ-20 ആണ് വഹിക്കുന്നത്. 300 കിലോമീറ്റര്‍ അകലെയുള്ള വ്യോമ ലക്ഷ്യങ്ങളെ വരെ ആക്രമിക്കാനുള്ള കഴിവ് ഇവയ്ക്ക് ഉണ്ടെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
കാലാവധി തീരുന്നതിന് മുൻപ് വാഹന വായ്പ അടച്ചു തീർത്തതിന് പ്രീ-ക്ലോഷർ ചാർജായി ഈടാക്കിയ തുക പലിശ സഹിതം എച്ച്.ഡി.എഫ്.സി ബാങ്ക് തിരികെ നല്‍കണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.
കടമ്പനാട് ചിത്രാലയത്തില്‍ ഷിബു നല്‍കിയ ഹർജിയിലാണ് കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേർത്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
കാർ വാങ്ങുന്നതിനായി 2017 ല്‍ അടൂർ എച്ച്.ഡി.എഫ്.സി ശാഖയില്‍ നിന്ന് ഷിബു 33,36,000 രൂപ ഓട്ടോ പ്രീമിയം ലോണ്‍ എടുത്തിരുന്നു. പ്രതിമാസം 52,514 രൂപ പ്രകാരം 92 തവണകളായിട്ടാണ് തിരിച്ചടവ് നിശ്ചയിച്ചിരുന്നത്. അടുത്ത വർഷം വരെ തിരിച്ചടവിന് കാലാവധി ഉണ്ടായിരുന്നു. എന്നാല്‍, 2023 ല്‍ ഷിബു ശേഷിച്ച തുകയും പലിശയും സഹിതം 21,53,247 രൂപ അടച്ച് വായ്പ തീർത്തു. കൂടുതല്‍ തുക ഈടാക്കിയെന്ന് സംശയം തോന്നിയ ഷിബു ബാങ്കില്‍ ചെന്നപ്പോള്‍ 73,295 രൂപ പ്രീ-ക്ലോഷർ ചാർജ് ഈടാക്കിയെന്ന് വ്യക്തമായി.
ഇതിനെതിരേയാണ് ഷിബു ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. പരാതിക്കാരന്റെയും എതിർകക്ഷിയായ ബാങ്കിന്റെയും വാദങ്ങള്‍ കേട്ട കമ്മിഷൻ റിസർവ് ബാങ്ക് മാർഗ നിർദ്ദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ബാങ്ക് പ്രീ-ക്ലോഷർ ചാർജ് ഈടാക്കിയതെന്ന് കണ്ടെത്തി. തുടർന്ന് നിയമ വിരുദ്ധമായി ഈടാക്കിയ 73,295 രൂപയും 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും ചേർത്ത് 88,925 രൂപ ഷിബുവിന് എച്ച്.ഡി.എഫ്.സി നല്‍കണമെന്ന് കമ്മിഷൻ ഉത്തരവിടുകയായിരുന്നു.
അന്യസംസ്ഥാന സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പെരുമ്പനച്ചി പുന്നക്കുന്ന് ഭാഗത്ത് പുന്നക്കുന്നിൽ വീട്ടിൽ ജ്യോതിഷ് കുമാർ (29), എറണാകുളം തലക്കോട് പൈനുങ്കൽപാറ ഭാഗത്ത് കൊല്ലേവേലിച്ചിറ വീട്ടിൽ പ്രശാന്ത് കെ.പി (29), മാടപ്പള്ളി പെരുമ്പനച്ചിറ പുന്നക്കുന്ന് ഭാഗത്ത് പുന്നക്കുന്നിൽ വീട്ടിൽ പ്രസാദ് പി.കെ (53) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
21 ആം തീയതി പുലർച്ചെ 04.15 മണിയോടുകൂടി ജ്യോതിഷ് കുമാറിന്റെ വീടിന്റെ അടുക്കള വശത്ത് ഉദ്ദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന അന്യസംസ്ഥാനസ്വദേശി കയ്യിൽ കത്തിയുമായി കാണപ്പെടുകയായിരുന്നു. തുടർന്ന് ഇവർ ഇയാളെ മൺവെട്ടി, ഭരണി, തടിക്കഷണം തുടങ്ങിയവ ഉപയോഗിച്ച് ആക്രമിക്കുകയും , ഇതില്‍ പരിക്കുപറ്റിയ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം തീയതി പുലർച്ചെ ഇയാള്‍ മരണപ്പെടുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്.എച്ച്.ഓ അനൂപ് ജിയുടെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ബിൻസൺ കോണിക്കൽ
അയർക്കുന്നം-മറ്റക്കരയിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ ഏഴാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂൺ 29 ശനിയാഴ്ച്ച ബർമിംഗ്ഹാമിൽ നടക്കും. കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാ-കായിക -വിനോദ പരിപാടികളുമായി രാവിലെ 9 .30 മുതൽ വൈകിട്ട് 6.30 വരെയാണ് കുടുംബാംഗങ്ങൾ സ്നേഹ സൗഹൃദങ്ങൾ പുതുക്കുവാനായി ഒത്തുചേരുന്നത്.
ഇത്തവണത്തെ സംഗമത്തെ നവ്യാനുഭവം നൽകി അവിസ്മരണീയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. മുൻവർഷങ്ങളിലെ പോലെ സംഗമ ഹാളിൽ എത്തിച്ചേരുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതിന് പുറമേ വൈകുന്നേരം ലഘു ഭക്ഷണവും നൽകുന്നതാണ്.
കഴിഞ്ഞ ആറ് സംഗമങ്ങളുടെയും വിജയനിറവിൽ ഏഴാമത് സംഗമവും നവ്യമായ വിവിധ പരിപാടികൾ ഉൾപ്പെടുത്തി പ്രൗഢോജ്വലമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടകർ നടത്തിവരുന്നത്
അയർക്കുന്ന-മറ്റക്കര എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവർക്കും ഈ പ്രദേശങ്ങളിൽ വിവാഹബന്ധങ്ങൾ ആയി ചേർന്നിട്ടുള്ളവർക്കും കുടുംബസമേതം സംഗമത്തിൽ പങ്കെടുക്കവന്നതാണെന്നും ഈ പ്രദേശങ്ങളിൽ നിന്നും യുകെയിൽ താമസിക്കുന്ന മുഴുവനാളുകളും സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും പ്രസിഡണ്ന്ന്റ് മേഴ്‌സി ബിജു പാലകുളത്തിൽ, സെക്രട്ടറി ബിൻസൺ കോണിക്കൽ, ട്രഷറർ മോളി ടോം എന്നിവർ അറിയിച്ചു.

അയർക്കുന്നം-മറ്റക്കര പ്രദേശങ്ങളിൽ നിന്നും മറ്റ് സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയിൽ പുതുതായി വിവിധ തരം ജോലികൾക്കായി എത്തിച്ചേർന്നവരുടെ കുടുംബാംഗങ്ങളുമുൾപ്പെടെ നിരവധി കുടുംബങ്ങളാണ് പരസ്പരം പരിചയപ്പെടുവാനും സ്നേഹ ബന്ധങ്ങൾ പുതുക്കുവാനുമായി ഇത്തവണത്തെ സംഗമത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുകെയിലെ സംഗമങ്ങളില്‍ അയര്‍ക്കുന്നം മറ്റക്കര സംഗമം എക്കാലവും മികവുറ്റതായിരുന്നു. പ്രവര്‍ത്തന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഇത്തവണത്തെയും സംഗമം വേറിട്ടു നില്‍ക്കുമെന്നതില്‍ സംശയമില്ലെന്നും ഇനിയും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
സംഗമ വേദിയുടെ വിലാസം:
St. Chad’s Church Hall,Hollyfield Road,
Sutton Coldfield, Birmingham, B75 7SN
Date & Time: 29/6/2024, 9.30 am to 6.30 pm.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Mercy Biju: 07952444693
Binson Konickal: 07748151592
Molly Tom: 07429624185
Shajimon Mathew: 07588597149