Latest News

​​പ​​ട്ടാ​​പ്പ​​ക​​ൽ വീ​​ട് കു​​ത്തി​​ത്തു​​റ​​ന്ന് വ​​ൻ മോ​​ഷ​​ണം. തെ​​ള്ള​​കം പ​​ഴ​​യാ​​റ്റ് ജേ​​ക്ക​​ബ് ഏ​​ബ്ര​​ഹാ​​മി​​ന്‍റെ വീ​​ട്ടി​​ലാ​​ണ് ശ​​നി​​യാ​​ഴ്ച പ​​ക​​ൽ മോ​​ഷ​​ണം ന​​ട​​ന്ന​​ത്. മാ​​ല, വ​​ള, ക​​മ്മ​​ൽ തു​​ട​​ങ്ങി 40 പ​​വ​​നി​​ല​​ധി​​കം വ​​രു​​ന്ന സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ളും വ​​ജ്രാ​​ഭ​​ര​​ണ​​ങ്ങ​​ളു​​മാ​​ണ് ക​​വ​​ർ​​ന്ന​​ത്.

രാ​​വി​​ലെ 10ന് ​​വീ​​ടു​​പൂ​​ട്ടി പു​​റ​​ത്തു പോ​​യ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ രാ​​ത്രി എ​​ട്ടി​​ന് തി​​രി​​കെ എ​​ത്തു​​മ്പോ​​ഴാ​​ണ് വി​​വ​​രം അ​​റി​​യു​​ന്ന​​ത്. അ​​ല​​മാ​​ര പൂ​​ട്ടി ബെ​​ഡി​​ന് അ​​ടി​​യി​​ൽ സൂ​​ക്ഷി​​ച്ചി​രു​ന്ന താ​​ക്കോ​​ൽ ത​​പ്പി​​യെ​​ടു​​ത്താ​ണ് ആ​​ഭ​​ര​​ണ​​ങ്ങ​​ൾ ക​വ​ർ​ന്ന​ത്.

മോ​​ഷ​​ണ​​ത്തി​​നു ശേ​​ഷം താ​​ക്കോ​​ൽ സെ​​റ്റി​​യി​​ൽ വ​​ച്ചി​​ട്ടാ​​ണ് പോ​​യ​​ത്. വീ​​ടി​​ന്‍റെ പി​​ൻ​​വാ​​തി​​ൽ കു​​ത്തി​​ത്തു​​റ​​ന്നാ​​ണ് മോ​​ഷ്ടാ​​ക്ക​​ൾ വീ​​ടി​​നു​​ള്ളി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ സൂ​​ക്ഷി​​ച്ചി​​രു​​ന്ന അ​​ല​​മാ​​ര മാ​​ത്ര​​മേ മോ​​ഷ്ടാ​​ക്ക​​ൾ പ​​രി​​ശോ​​ധി​​ച്ചി​​ട്ടു​​ള്ളൂ.

സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ​​ക്കൊ​​പ്പം ഇ​​മി​​റ്റേ​​ഷ​​ൻ ആ​​ഭ​​ര​​ണ​​ങ്ങ​​ളും ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും സ്വ​​ർ​​ണ, വ​ജ്ര ആ​ഭ​ര​ണ​ങ്ങ​ൾ മാ​​ത്ര​​മാ​​ണ് മോ​​ഷ്ടാ​​ക്ക​​ൾ കൊ​​ണ്ടു​​പോ​​യ​​ത്.

ജേ​​ക്ക​​ബി​​ന്‍റെ കാ​​ന​​ഡ​​യി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന മ​​ക​​ൻ അ​​ഭി ജേ​​ക്ക​​ബി​​ന്‍റെ വി​​വാ​​ഹം അ​​ഞ്ചു​​മാ​​സം മു​​മ്പാ​​യി​​രു​​ന്നു. ജേ​​ക്ക​​ബി​​ന്‍റെ ഭാ​​ര്യ ലി​​ല്ലി​​ക്കു​​ട്ടി​​യു​​ടെ​​യും മ​​ക​​ന്‍റെ ഭാ​​ര്യ അ​​ലീ​​ന​​യു​​ടെ​​യും സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ളാ​​ണ് ന​​ഷ്ട​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്.

ജേ​​ക്ക​​ബും ഭാ​​ര്യ​​യും അ​​ടു​​ത്ത മാ​​സം ആ​​ദ്യം ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന മ​​ക​​ളു​​ടെ അ​​ടു​​ത്തേ​​ക്ക് പോ​​കു​​ന്ന​​തി​​നാ​​ൽ ഇ​​വ​​രു​​ടെ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ മ​​റ്റൊ​​രു ലോ​​ക്ക​​റി​​ൽ വ​​യ്ക്കു​​ന്ന​​തി​​നു വേ​​ണ്ടി ക​​ഴി​​ഞ്ഞ​​ദി​​വ​​സം ലോ​​ക്ക​​റി​​ൽ നി​​ന്നെ​​ടു​​ത്ത് വീ​​ട്ടി​​ൽ സൂ​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. ഡോ​​ഗ് സ്ക്വാ​​ഡും വി​​ര​​ല​​ട​​യാ​​ള വി​​ദ​​ഗ്ധ​​രും സ്ഥ​​ല​​ത്തെ​​ത്തി തെ​​ളി​​വു​​ക​​ൾ ശേ​​ഖ​​രി​​ച്ചു.

ഫോ​​റ​​ൻ​​സി​​ക് വി​​ഭാ​​ഗം ഇ​​ന്ന് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തും. കാ​​ര്യ​​മാ​​യി വി​​ര​​ല​​ട​​യാ​​ള​​ങ്ങ​​ൾ ല​​ഭി​​ച്ചി​​ട്ടി​​ല്ല. അ​​ന്വേ​​ഷ​​ണ​​ത്തി​​ന് സ​​ഹാ​​യ​​ക​​മാ​​യ രീ​​തി​​യി​​ൽ സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളും ല​​ഭി​​ച്ചി​​ട്ടി​​ല്ല. സ​​മാ​​ന രീ​​തി​​യി​​ൽ ക​​വ​​ർ​​ച്ച ന​​ട​​ത്തു​​ന്ന സം​​ഘ​​ങ്ങ​​ളെ കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​ത്.

ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കെ. ​​കാ​​ർ​​ത്തി​​ക്, ഡി​​വൈ​​എ​​സ്പി കെ.​​ജി. അ​​നീ​​ഷ് എ​​ന്നി​​വ​​ർ സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ചു. ഏ​​റ്റു​​മാ​​നൂ​​ർ സ്റ്റേ​​ഷ​​ൻ ഹൗ​​സ് ഓ​​ഫീ​​സ​​ർ പ്ര​​സാ​​ദ് ഏ​​ബ്ര​ഹാം വ​​ർ​​ഗീ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​ത്.

ടോം ജോസ് തടിയംപാട്

ഞായറാഴ്ച വൈകുന്നേരം ലിവർപൂൾ സെയിന്റ് ജിൽസ് ഹാളിനടന്ന ഉമ്മൻ ചാണ്ടിസാറിന്റെ അനുസ്മരണവും  മനുഷ്യസേവനത്തെ ജീവിതവൃതമായി സ്വീകരിച്ച ഇടുക്കിയുടെ മദർ തെരേസ പടമുഖം സ്നേഹമന്ദിരത്തിന്റെ ഡയറക്ടർ ബ്രദർ രാജുവിന്റെ സ്വീകരണവും ശ്രദ്ധേയമായി .

രണ്ടു പ്രാവശ്യം സ്നേഹമന്ദിര൦ സന്ദർശിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പങ്കുവച്ച ബ്രദർ രാജു അവിടുത്തെ ഒരു കുട്ടിയുടെ ജന്മദിനത്തിൽ ഉമ്മൻ‌ചാണ്ടി കേക്കുമുറിച്ചതും ഓർത്തെടുത്തു. ഉമ്മൻ ചാണ്ടിയുടെ നഷ്ടം മനുഷ്യകുലത്തിനുതന്നെ തീരാനഷ്ട്മാണെന്നു അദ്ദേഹം പറഞ്ഞു . ഉമ്മൻചാണ്ടിസാറിനെയും എന്നെയും നയിക്കുന്നത് ദൈവമാണെന്ന് ബ്രദർ രാജു കൂട്ടിച്ചേർത്തു . പരിപാടിക്ക് സ്വാഗതമേകികൊണ്ട് 1970 ൽ തന്റെ ഏഴാമത്തെവയസിൽ ഉമ്മൻചാണ്ടിയെ കണ്ടതും ഉമ്മൻ‌ചാണ്ടി വാങ്ങി തന്ന രണ്ടുദോശകൊണ്ട് വിശപ്പടക്കിയ അനുഭവവും സാബു ഫിലിപ്പ് തൊണ്ട ഇടറിക്കൊണ്ട് വിശദീകരിച്ചു. രാജു ബ്രദറും ഉമ്മൻചാണ്ടിയും ദൈവസേവയുടെ ഭാഗമായി മനുഷ്യ സേവനം നടത്തുന്ന രണ്ടു വലിയ മനുഷ്യർ ആണെന്നും സാബു കൂട്ടിച്ചേർത്തു .

അനുസ്മരണ പ്രഭാഷണം നടത്തിയ തമ്പി ജോസ് കെ എസ് യു പ്രവർത്തനം തുടങ്ങിയ കാലം മുതൽ ഉമ്മൻചാണ്ടിയുമായി ഉണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ചു അദ്ദേഹത്തിന്റെ മനുഷ്യ സ്നേഹത്തെപറ്റിയും വിശദമായി പ്രതിപാതിച്ചു . ജനങ്ങൾ അദ്ദേഹത്തോട് കാണിച്ച ബഹുമാനമാണ് ഇത്ര വലിയ ജനക്കൂട്ടം വഴിയോരങ്ങളിൽ കണ്ടതെന്നും തമ്പി ജോസ് പറഞ്ഞു .ഒരു വീടുപണിയാൻ പണമില്ലാത്ത ആളും ചികിൽസിക്കാൻ പണമില്ലാത്ത മനുഷ്യനുമായാണ് ഉമ്മൻ ചാണ്ടി നമ്മെ വിട്ടുപോയതെന്നു വികാരധിനനായി തമ്പി ജോസ് പറഞ്ഞു . ലിവർപൂൾ സമൂഹത്തിനുവേണ്ടി തമ്പി ജോസ് ബ്രദർ രാജുവിനെ പൊന്നാടയണിച്ചു ആദരിച്ചു.

ആദരാഞലികൾ അർപ്പിച്ചുകൊണ്ടു സംസാരിച്ച തോമസ് ജോൺ വാരികാട്ട് ഉമ്മൻചാണ്ടിയെ കണ്ട ഓർമ്മകളിൽനിന്നും അദ്ദേഹം കാണിച്ച സ്‌നേഹവായ്പുകൾ പങ്കുവച്ചു, തുടർന്ന് ആന്റോ ജോസ് ,മാത്യു അലക്‌സാണ്ടർ ,എബ്രഹാം നംബനത്തേൽ ലിദിഷ് രാജ് തോമസ് ,എന്നിവർ സംസാരിച്ചു ഉമ്മൻ‌ചാണ്ടി ഇന്ത്യകണ്ട ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രി ആയിരുന്നെന്നും മലയാളി ഒരിക്കലും അദ്ദേഹത്തെ മറക്കില്ലെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു ..ലിവർപൂളിലെ സ്നേഹമന്ദിരത്തിന്റെ സഹയാത്രികർ പിരിച്ച 1130 പൗണ്ടിന്റെ ചെക്ക് ഒരുലക്ഷത്തിപതിനെണ്ണായിരത്തി അഞ്ഞൂറു രൂപ ( 1,18500)ബ്രദർ രാജുവിനു ബേബി എബ്രഹാം കൈമാറി .ടോം ജോസ് തടിയംപാട് പരിപാടിയുടെ അധ്യക്ഷനായിരുന്നു .

ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മാഞ്ചസ്റ്ററിലെ കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച അനുസ്മരണ യോഗം ‘ഓർമയിൽ… ജനനായകൻ’ വികാര നിർഭയമായി. സിറോ മലബാർ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുത്തു.
മൗന പ്രാർത്ഥയോടെ ആരംഭിച്ച ചടങ്ങിൽ ശ്രീ. റോമി കുര്യാക്കോസ് സ്വാഗതവും, ശ്രീ. സോണി ചാക്കോ നന്ദിയും രേഖപ്പെടുത്തി. ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ അംഗങ്ങൾ പുഷ്പാർച്ച നടത്തി.
രാഷ്ട്രീയ വ്യത്യസമില്ലാതെ ജന നന്മ മാത്രം അടിസ്ഥാനമാക്കി പാവങ്ങൾക്കും സാധാരണ ജനങ്ങൾക്കും വേണ്ടി അവരുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ വളരെ അപ്രതീക്ഷിതമായുണ്ടായ ദേഹവിയോഗം  ലോകമെമ്പാടുമുള്ള മലയാളികൾക്ക് തീരാ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, അദ്ദേഹത്തിന്റെ ജനക്ഷേമ പ്രവർത്തന ശൈലി മറ്റു രാഷ്ട്രീയ നേതാക്കൾ മാതൃകയാക്കണമെന്നുമുള്ള പൊതുവികാരം ചടങ്ങിൽ പങ്കുവെച്ചു.
കോൺഗ്രസ്‌ സംഘടന നേതാക്കളും  പൊതുപ്രവർത്തകരും  പങ്കെടുത്ത അനുസ്മരണ യോഗത്തിൽ സോണി ചാക്കോ, ഷൈനു മാത്യൂസ്,  റോമി കുര്യാക്കോസ്, വി പുഷ്പരാജൻ, സോയിച്ചൻ അലക്സാണ്ടർ, ജോബി മാത്യു, അഡ്വ. ജാക്സൻ തോമസ്, ബെന്നി ജോസഫ്,  ഷിന്റോ ഓടക്കൽ, ജൂലിറ്റ് അബിൻ, ബേബി ലൂക്കോസ്, ദീപു ജോർജ്, ബിനു കുര്യൻ, സോളി സോണി, ഡിജോ സെബാസ്റ്റ്യൻ, ബിനു ജേക്കബ് എന്നിവർ പങ്കെടുത്തു സംസാരിച്ചു

രാഷ്ട്രീയ കേരളത്തിന്റെ ജനകീയ മുഖവും ജനപ്രിയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ‘മാഞ്ചസ്റ്ററിലെ കോൺഗ്രസ് പ്രവർത്തകരു’ടെ കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണ യോഗം ‘ഓർമയിൽ… ജനനായകൻ’ വികാര നിർഭയമായി. ജൂലൈ 22 ന് ശനിയാഴ്ച മാഞ്ചസ്റ്ററിലെ സിറോ മലബാർ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നിരവധി പേർ പങ്കെടുത്തു. മൗന പ്രാർത്ഥയോടെ ആരംഭിച്ച അനുസ്മരണ യോഗത്തിൽ ശ്രീ. റോമി കുര്യാക്കോസ് സ്വാഗതവും യോഗത്തിന്റെ മുഖ്യ സംഘാടകൻ ശ്രീ. സോണി ചാക്കോ നന്ദിയും രേഖപ്പെടുത്തി.
ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ അംഗങ്ങൾ പുഷ്പാർച്ചന നടത്തി.

രാഷ്ട്രീയ വ്യത്യസമില്ലാതെ ജന നന്മ മാത്രം അടിസ്ഥാനമാക്കി പാവങ്ങൾക്കും സാധാരണ ജനങ്ങൾക്കും വേണ്ടി അവരുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ വളരെ അപ്രതീക്ഷിതമായുണ്ടായ ദേഹവിയോഗം ലോകമെമ്പാടുമുള്ള മലയാളികൾക്ക് തീരാ വേദനയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ശ്രീ. ഉമ്മൻ ചാണ്ടിയുമായി വളരെ കാലത്തെ അടുപ്പമുള്ള ഒഐസിസി വനിതാ വിംഗ് യൂറോപ്പ് കോർഡിനേറ്ററും പൊതു പ്രവർത്തകയുമായ ഷൈനു മാത്യൂസ് പറഞ്ഞു.

കാരുണ്യത്തിന്റെ നിറ കുടമായ ശ്രീ. ഉമ്മൻ ചാണ്ടിയുടെ ജനക്ഷേമ പ്രവർത്തന ശൈലി മറ്റു രാഷ്ട്രീയ നേതാക്കൾ മാതൃകയാക്കണമെന്ന് കേരളത്തിൽ നിന്നും എത്തിച്ചേർന്ന കോൺഗ്രസ്‌ സംഘടന നേതാവ് ശ്രീ. സോയ്ച്ചൻ അലക്സാണ്ടർ പറഞ്ഞു. അനുസ്മരണ യോഗത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കുകയായിരുന്നു ഇരുവരും.

ജനങ്ങളെ ചേർത്ത് പിടിച്ചു അവർക്കിടയിൽ അവരിലൊരാളായി പ്രവർത്തിച്ചിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയെ ദൈവതുല്യനായി പോലും ജനങ്ങൾ കണ്ടിരുന്നുവെന്നും, ജനങ്ങൾ തങ്ങളുടെ പ്രാരാബ്ധങ്ങൾ ദൈവത്തോടും ഉമ്മൻ ചാണ്ടിയോടും ഒരുമിച്ചു അറിയിച്ചാൽ, നിശ്ചയമായും പ്രശ്ന പരിഹാരം ആദ്യം ഉമ്മൻ ചാണ്ടിയിൽ നിന്നായിരിക്കും വരിക എന്ന തരത്തിൽ പോലും ജനങ്ങൾ അദ്ദേഹത്തെ ഓർമിക്കുന്നത്, അവർക്ക് അദ്ദേഹത്തിലുണ്ടായിരുന്ന ആചഞ്ചലമായ വിശ്വാസം കൊണ്ടായിരുന്നുവെന്നും പ്രോഗ്രാം കോർഡിനേറ്ററും മാഞ്ചസ്റ്ററിലെ പ്രമുഖ കോൺഗ്രസ്‌ നേതാവും ഓ ഐ സി സി നോർത്ത് വെസ്റ്റ് പ്രസിഡൻറ്റും പൊതുപ്രവർത്തകനുമായ ശ്രീ. സോണി ചാക്കോ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളിക്കാർക്ക് മാത്രമല്ല, ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ള ഓരോ മലയാളിക്കും അദ്ദേഹത്തിനെ പറ്റി പറയാൻ ഹൃദയസ്പർശിയായ ഒട്ടനവധി അനുഭവങ്ങൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹവുമായി ഒന്നിച്ചു യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചു കൊണ്ട് ഒഐസിസി നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി ശ്രീ. വി പുഷ്പരാജൻ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ്‌ പ്രസ്ഥാനത്തിന് അടിത്തറപാകിയ ജനകീയനും ജനപ്രീയനും ആയിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ വേർപാട് രാഷ്ട്രീയ കേരളത്തിന്‌ തീരാ നഷ്ടമാണെന്നും, ആ വിടവ് നികത്തുവാൻ സമീപ ഭാവിയിൽ ആരാലും സാധിക്കില്ല എന്നും IOC UK കേരള ഘടകം മീഡിയ കോയർഡിനേറ്റർ കൂടിയായ ശ്രീ. റോമി കുര്യാക്കോസ് പറഞ്ഞു.

പ്രവാസികളുടെ ക്ഷേമത്തിന് ശ്രീ. ഉമ്മൻ ചാണ്ടി നടപ്പാക്കിയ ഒട്ടനവധി പദ്ധതികളാണ് കേരളത്തിൽ നിന്നുള്ള പ്രവാസി സമൂഹത്തിനിടയിൽ അദ്ദേഹത്തിന്റെ സ്വീകാര്യത കൂടുതൽ വർധിപ്പിച്ചത്.
എൻ ആർ ഐ കമ്മിഷൻ പോലുള്ള പദ്ധതികൾ പ്രവാസികൾക്കായി അദ്ദേഹത്തിന്റെ ഭരണകാലത്ത് നടപ്പിലാക്കിയതാണ്.

യുക്മ നാഷണൽ കമ്മിറ്റി മെമ്പർ അഡ്വ. ജാക്സൺ തോമസ്, യുക്മ നോർത്ത് വെസ്റ്റ് സെക്രട്ടറി ശ്രീ. ബെന്നി ങ്ങോസഫ്, യുകെയിലെ കോൺഗ്രസ് നേതാക്കന്മാരായ , ഒ ഐ സി സി നോർത്ത് വെസ്റ്റ് സെക്രട്ടറി,ശ്രീ. പുഷ്പരാജൻ , ശ്രീ. ജോബി മാത്യു, ശ്രീ. ഷിന്റോ ഓടക്കൽ, ശ്രീ. ബേബി ലൂക്കോസ് പൊതു പ്രവർത്തകരായ ശ്രീമതി. ജൂലിയറ്റ് അബിൻ, ശ്രീ. ദീപു ജോർജ്, ബിനു കുര്യൻ, ശ്രീമതി. സോളി സോണി, ശ്രീ. ബിനു, വിദ്യാർത്ഥി നേതാവ് ശ്രീ. ഡിജോ സെബാസ്റ്റ്യൻ എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

ഫോട്ടോകൾക്ക് കടപ്പാട് : Jeevan4u Photography

സ്വന്തം ലേഖകൻ

യുകെ : എട്ടാമത് സ്റ്റേറ്റ് അവാർഡ് നേടിയ മമ്മുട്ടിയുടെ റോൾസ് റോയ്സ് കാറിലെ യാത്രയുടെയും , യുകെ പര്യടനത്തിന്റെയും  വീഡിയോ  ഇപ്പോൾ വൈറലായിരിക്കുകയാണ്. യുകെയിലെ പ്രമുഖ വ്യവസായിയും സോളിസിറ്ററുമായ അഡ്വ : സുഭാഷ് മാനുവൽ ജോർജ്ജിന്റെ റോൾസ് റോയ്‌സ് കാറിലായിരുന്നു മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് നൈറ്റിൽ മമ്മൂട്ടി എത്തിയത്.

യുകെ , ജെർമ്മനി, സ്വറ്റ്സർലൻഡ്, യു ഐസ്‌, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യവസായ ശൃംഖലകൾ ഉള്ള പ്രമുഖ മലയാളി വ്യവസായിയാണ് സുഭാഷ് മാനുവൽ ജോർജ്ജ്. അതിനൂതന സാങ്കേതിക വിദ്യകളായ ബ്ലോക്ക് ചെയിൻ , ക്രിപ്റ്റോ കറൻസി തുടങ്ങിയ വ്യവസായങ്ങളിലൂടെ നിലവിൽ 3000 കോടി ( 3 ബില്യൺ ) രൂപയുടെ മൂല്യമുള്ള വ്യവസായ ശൃംഖലകളുടെ ഉടമയാണ് സുഭാഷ് മാനുവൽ. യുകെയിൽ ആദ്യമായി ERC 20 ക്രിപ്റ്റോ കറൻസി അവതരിപ്പിച്ചത് ഈ ഗ്രൂപ്പാണ്.  ക്രിപ്റ്റോ കറൻസി സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഭാഗമായി അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ 10 ബില്യൺ മൂല്ല്യമുള്ള വ്യവസായ ഗ്രൂപ്പായി വളരും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Single.id  സിംഗിൾ ഐ ഡി ബ്രാൻഡിൽ ഒട്ടുമിക്ക ലോകരാജ്യങ്ങളിലും ലഭ്യമാകുന്ന തരത്തിലുള്ള ഫ്രീ ക്യാഷ് ബാക്ക് ആപ്പും സുഭാഷ് മാനുവൽ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ലോക പ്രശസ്‌ത ക്രിക്കറ്റർ ക്യാപ്റ്റൻ കൂൾ എം ഐസ് ധോണിയും കേരളത്തിന്റെ ക്രിക്കറ്റ് താരം സഞ്ജു സാംസനുമാണ് സിംഗിൾ ഐഡിയുടെ ഇന്ത്യയിലെ അംബാസിഡർമാർ. വിവിധ രാജ്യങ്ങളിലുള്ള പ്രമുഖ ബാങ്കുകളും , മാധ്യമ ഗ്രുപ്പുകളുമാണ് സിംഗിൾ ഐഡി ബ്രാൻഡിന്റെ പ്രധാന പ്രൊമോട്ടേഴ്സ്.

മാഞ്ചസ്റ്ററിലെ അവാർഡ് നൈറ്റിന് ശേഷം ആനന്ദ് ടിവിയുടെ ഉടമ ശ്രീകുമാറിന്റെ ബി എം ഡബ്‌ളി കാറ് മമ്മൂട്ടി സ്വയം ഡ്രൈവ് ചെയ്തതും അതോടൊപ്പം അയ്യായിരം കോടി ( 5 ബില്ല്യൺ ) ആസ്തിയുള്ള ബിസ്സിനസ്സുകളുടെ ഉടമയായ എം എ യൂസഫ് അലി അദ്ദേഹത്തിന്റെ സ്വന്തം റോൾസ് റോയ്സ് കാറിൽ മമ്മൂട്ടിയെ ഇരുത്തി ഡ്രൈവ് ചെയ്യുന്നതും ഒക്കെ വൈറലായിരുന്നു. മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് നൈറ്റിൽ മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടിയ്ക്ക് യുകെ മലയാളികളുടെ സ്നേഹോപഹാരമായി ഒരു ഗോൾഡൻ മോണ്ട് ബ്ലാങ്ക് പെൻ സുഭാഷ് മാനുവൽ സമ്മാനമായി നൽകിയിരുന്നു.

 

ലണ്ടൻ : മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസിന്റെ അനിഷ്യേധ്യ നേതാവുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടി യുടെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഒഐസിസി യുകെ , ലണ്ടനിൽ യോഗം ചേർന്നു , അനുശോദന മീറ്റിങ്ങിൽ , അദ്ദേഹത്തന്റെ ആത്മാവിന്റെ നിത്യ ശാന്തക്കായി പ്രേത്യേക പാർത്ഥനകളും നടത്തി , അനുശോചന യോഗത്തിൽ യുകെയിൽ അങ്ങോളം ഇങ്ങോളമുള്ള ഒട്ടനവധി ഒഐസിസി നേതാക്കന്മാർ പങ്കെടുത്തു , എല്ലാവരും തന്നെ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു , അനുശോചന യോഗത്തിൽ ഒഐസിസി യുകെയുടെ കേന്ദ്ര , റീജൺ , യൂണിറ്റ് നേതാക്കന്മാർ അനുശോചിച്ചു.


ഒഐസിസി യുകെ നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒഐസിസി യുകെ യുടെ കേന്ദ്ര വൈസ് പ്രസിഡന്റുമാരായ ശ്രീ സുജു ഡാനിയേൽ , ശ്രീ അൽസർ അലി , കേന്ദ്ര ജനറൽ സെക്കട്ടറി ശ്രീ ബേബികുട്ടി ജോർജ് ,ശ്രീ ഷാജി ആനന്ദ് , കേന്ദ്ര സെകട്ടറി ശ്രീ അപ്പാ ഗഫൂർ ,ശ്രീ സണ്ണി ലൂക്കോസ് ,കേന്ദ്ര ട്രഷറർ ശ്രീ ജവഹർ ലാൽ , ഒഐസിസി യുകെ ഹൗൻസ്ലൊവ്‌ പ്രസിഡന്റ് ശ്രീ ബാബു പൊറിഞ്ചു , ഒഐസിസി യുകെ , സറെ റീജൻ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് , വൈസ് പ്രസിഡന്റ് ശ്രീ അനൂപ് ശശി , സെകട്ടറി ശ്രീ സാബു ജോർജ് , എന്നിവർ അനുശോചന സമ്മേളനത്തിന് മുഖ്യ നേതൃത്വം വഹിച്ചു.

ശ്രീ ഉമ്മൻ ചാണ്ടി സർ ജീവശ്വാസം പോലെ ജനങ്ങളെ കരുതിയ ഒരാളായിരുന്നു എന്നും . ജനങ്ങളാൽ ചുറ്റപ്പെട്ടല്ലാതെ അദ്ദേഹത്തെ കാണാൻ ആകുമായിരുന്നില്ന്നും കേന്ദ്ര പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസ് അനുസ്മരിച്ചു , അഞ്ച് പതിറ്റാണ്ടിലേറെ കാലം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു നേതാവ് . തുടർച്ചയായി ഒരേ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട്, 50 വർഷത്തിലധികം തുടരുക എന്നതും ഉമ്മൻ ചാണ്ടിയ്ക്ക് മാത്രം സാധ്യമായ ഒന്നായിരുന്നു എന്ന് കേന്ദ്ര ജനറൽ സെക്കട്ടറി ശ്രീ ബേബികുട്ടി ജോർജ് തന്റെ അനുശോചന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു , കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കടന്നുപോകുന്നത്. അമ്പതാണ്ടുകളിലേറെക്കാലം കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നതെന്ന് കേന്ദ്ര വൈസ് പ്രസഡന്റ് ശ്രീ സുജു ഡാനിയേൽ തന്റെ അനുശോചന പ്രസംഗത്തിൽ പറഞ്ഞു , ഇനി ഉമ്മൻ ചാണ്ടി സർ ഉണ്ടാക്കി വച്ച ഈ റെക്കോർഡ് ആർക്കും മറികടക്കാൻ സാധിക്കില്ലന്നും , ഉമ്മൻ ചാണ്ടി നമ്മെ വിട്ടുപോയി എന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ലന്നും വളരെ ഗദ്ഗദത്തോട് ഒഐസിസി സറേ റീജൻ പ്രസിഡന്റ് ശ്രീ വിത്സൺ ജോർജ് തന്റെ അനുശോചന പ്രസംഗത്തിൽ പറഞ്ഞു ,ബഹുമാനപ്പെട്ട പാസ്റ്റർ സണ്ണി ലൂക്കോസിന്റെ നേതൃത്വത്തിൽ പ്രത്യേക പാർത്ഥനകൾ നടത്തി പരേതന്റെ ആത്മശാന്തിക്കയി പ്രാർത്ഥിച്ചു

ഒഐസിസി യുകെ യിലെ സമുന്നത നേതാക്കന്മാരായ ശ്രീ ജോർജ് ജോസഫ് , ശ്രീ അഷ്‌റഫ് അബ്‌ദുല്ല , ശ്രീ സി നടരാജൻ ശ്രീ സ്റ്റാൻസൺ മാത്യു , ശ്രീമതി നന്ദിത നന്ദു , ശ്രീ നൂർ മുഹമ്മദ് , ശ്രീ തോമസ് ഫിലിപ് എന്നിവർ അവർക്ക് ഉമ്മൻ ചാണ്ടി സാറിനോട് നേരിട്ടുണ്ടായ അനുഭവങ്ങൾ പങ്കു വച്ച് ചെറിയ വാക്കുകളിൽ അനുശോചന പ്രസംഗങ്ങൾ നടത്തി , പല നേതാക്കന്മാരും പ്രസംഗിച്ചപ്പോൾ തൊണ്ട ഇടറിയതും , പലരും നിയന്ത്രണം വിട്ടു കരഞ്ഞു പോകുന്നതുമെല്ലാം സൂചിപ്പിക്കുന്നത് അവർക്കെല്ലാം ഉമ്മൻ ചാണ്ടി സാർ എത്ര വേണ്ടപ്പെട്ട ആൾ ആയിരുന്നു എന്നും , ഉമ്മൻ ചാണ്ടി എന്ന നേതാവ് ജങ്ങളെ എങ്ങനെയെല്ലമാണ് സ്വാധിനിച്ചത് എന്നും വിളിച്ചു പറയുന്ന ഒന്നയിരുന്നു , എല്ലാവരും തന്നെ ഉമ്മൻ ചാണ്ടി സാറിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി അദ്ദേഹത്തിന്റെ നിത്യ ശാന്തിക്കായി പാർത്ഥിക്കുകയും അദ്ദേഹത്തിന്റെ കുടുംബതോടുള്ള നിസീമമായ അനുശോധനം രേഖപ്പെടുത്തുകയും ചെയ്തു.

റ്റിജി തോമസ്

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കൽക്കരി നിക്ഷേപം ഉള്ള സ്ഥലമാണ് യോർക്ക് ഷെയർ. പുരാതനകാലം മുതൽ ഒരു ഇന്ധനം എന്ന രീതിയിൽ കൽക്കരിയുടെ ഉപയോഗം ഇവിടെ നിലനിന്നിരുന്നു. യോർക്ക് ഷെയറിന്റെ ഭാഗമായ വെയ്ക്ക് ഫീൽഡിൽ മധ്യ കാലഘട്ടം മുതൽ കൽക്കരി ഖനനം ഉണ്ടായിരുന്നു . എങ്കിലും 18-ാം നൂറ്റാണ്ടോടെയാണ് ഒരു വ്യവസായം എന്ന നിലയിൽ കൽക്കരി ഖനനം വളർന്നത്. ആ കാലഘട്ടത്തിൽ വെയ്ക്ക് ഫീൽഡിലും പരിസരപ്രദേശങ്ങളിലും 46 ചെറുകിട ഖനികൾ ഉണ്ടായിരുന്നു.


നാഷണൽ കോൾ മൈനിങ് മ്യൂസിയം സന്ദർശിക്കുമ്പോൾ വെയ്ക്ക് ഫീൽഡിന്റെയും യോർക്ക് ഷെയറിന്റെയും മാത്രമല്ല ഇംഗ്ലണ്ടിന്റെ ഒട്ടാകെയുള്ള കൽക്കരി ഖനനത്തിൻ്റെ ചരിത്രം സന്ദർശകർക്കു മുൻപിൽ അനാവരണം ചെയ്യപ്പെടും.

വ്യവസായവൽക്കരണത്തിന്റെ തേരിലേറി കുതിച്ചുയർന്ന ഇംഗ്ലണ്ടിലെ തൊഴിൽ സമരങ്ങൾ പ്രധാനമായും കൽക്കരി ഖനന തൊഴിലാളികൾ നടത്തിയവയായിരുന്നു. ലോകമെങ്ങും തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിന് വിത്തുപാകിയ കാറൽ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് ഇംഗ്ലണ്ടിലെ കൽക്കരി ഖനി തൊഴിലാളികൾ നേരിട്ട ദുരവസ്ഥകൾ ആയിരുന്നു. ഇംഗ്ലണ്ടിലെ കൽക്കരി ഖനന വ്യവസായത്തെക്കുറിച്ചും ഖനി തൊഴിലാളികളെ വ്യാപകമായി ചൂഷണം ചെയ്യുന്നതും തൻറെ തൊഴിലാളിവർഗ്ഗ സിദ്ധാന്തങ്ങൾ അരക്കിട്ടുറപ്പിക്കാൻ കാറൽ മാർക്സ് ദൃഷ്ടാന്തമായി എടുത്തിട്ടുണ്ട്. തന്റെ പല ലേഖനങ്ങളിലും കൽക്കരി ഖനന തൊഴിലാളികളെയാണ് തൊഴിലാളി വർഗ്ഗത്തിന്റെ പ്രതിനിധികളായി മാർക്സ് പ്രതിഷ്ഠിച്ചത്.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കൽക്കരി ഖനനത്തിന്റെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തതോടെ കൽക്കരി വ്യവസായത്തിന്റെ ദേശസാത്ക്കാരം നടന്നു. ഇത് ഒരു പരുധിവരെ സ്വകാര്യ മുതലാളിമാരുടെ തൊഴിൽ പീഡനങ്ങൾക്ക് അറുതി വരുത്താൻ സഹായിച്ചു. ഇംഗ്ലണ്ടിലെ കൽഹരി ഖനന വ്യവസായം 20-ാം നൂറ്റാണ്ടിൽ കാര്യമായ മാറ്റങ്ങൾക്ക് വിധേയമായി. 1990 കളോടെ ഇംഗ്ലണ്ടിലെ മിക്ക ഖനികളും അടച്ചുപൂട്ടി. അതിൻറെ ഫലമായി ഖനികളിൽ ജോലി ചെയ്തിരുന്ന പല തൊഴിലാളികൾക്കും ജോലി നഷ്ടമുണ്ടായി.


നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിലൂടെ പ്രദക്ഷിണം വയ്ക്കുമ്പോൾ മേൽപ്പറഞ്ഞ ചരിത്ര നാളുകളിലൂടെയാണ് സന്ദർശകന്റെ മനസ്സ് സഞ്ചരിക്കുന്നത്. അതോടൊപ്പം ഖനി തൊഴിലാളികൾ അടിച്ചമർത്തലത്തിനെതിരെ നടത്തിയ ഐതിഹാസിക സമരങ്ങളുടെ രേഖാചിത്രവും ഇവിടെ അനാവരണം ചെയ്തിട്ടുണ്ട്.
(തുടരും)

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….

ചരിത്രത്തിൻറെ കറുത്ത ഓർമ്മകളെ ഒട്ടും ഒളിച്ചു വയ്ക്കാതെ ഇവിടെ പുനരവതരിപ്പിരിക്കുന്നു എന്നത് നാഷണൽ കോൾ മൈനിങ്ങ് മ്യൂസിയത്തിന്റെ പ്രത്യേകതയാണ്…യുകെ സ്‌മൃതികൾ : അദ്ധ്യായം 8 ഭാഗം 1. നാഷണൽ കോൾ മൈനിങ് മ്യൂസിയം ഇംഗ്ലണ്ട്

ഒരു ഉത്സവ അന്തരീക്ഷത്തിലേക്കാണ് ഞങ്ങൾ എത്തിച്ചേർന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഒട്ടേറെ വിദ്യാർത്ഥികളും മാതാപിതാക്കളും ടേസ്റ്റ് ടൈമിൽ പങ്കെടുക്കാനായിട്ട് എത്തിച്ചേർന്നിട്ടുണ്ട്….യുകെ സ്‌മൃതികൾ : അധ്യായം 7 . ടേസ്റ്റ് ടൈം

പ്രകാശം പരത്തുന്ന സൗഹൃദത്തിന്റെ ഇത്തരം തുരുത്തുകൾ പലപ്പോഴും നമ്മൾക്ക് ഒരു വലിയ പ്രഹേളികയാണ്… യുകെ സ്‌മൃതികൾ : അധ്യായം 6. പ്രകാശം പരത്തുന്ന സൗഹൃദങ്ങൾ

എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.

മതിലുകൾ ഇല്ലാത്ത ലോകം. യുകെ സ്‌മൃതികൾ : അധ്യായം 4

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി… ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….യുകെ സ്‌മൃതികൾ : അധ്യായം 3

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല…അദ്ധ്യായം ഒന്ന് : യുകെ സ്‌മൃതികൾ … മലയാളം യുകെയിൽ പുതിയ പംക്തി ആരംഭിക്കുന്നു

 

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ദേവിയെ വാഴ്ത്തി…..ദേവിയെ കൊല്ലുന്നവരോട് …..
ഇന്ന് ഇന്ത്യയിൽ ജീവിക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു …..ഇന്നെന്റെ കുട്ടികൾ ഇന്ത്യയെന്ന നരഭോജികളുടെ ദുർഗന്ധം അടിക്കാത്തതിൽ ഞാൻ അഭിമാനിക്കുന്നു ….
ബേട്ടി ബചാവോ ….പെൺകുട്ടികളെ സംരക്ഷിക്കൂ ….അതിലൂടെ ഞങ്ങളവരെ ആഹാരമാക്കട്ടെയെന്ന് ആർപ്പുവിക്കുന്ന നരഭോജികളോടും അവരെ സംരക്ഷിക്കാൻ പെടാപാട് പെടുന്നവരോടുമാണ് ….

ഇന്നലെ മണിപ്പൂരിലെ സ്ത്രീകളുടെ നഗ്ന ഫോട്ടോ കണ്ടു കണ്ണുടക്കി അതിന്റെ വീഡിയോ തപ്പിയിറങ്ങി അത് വീണ്ടും വീണ്ടും റീപ്ലേ ചെയ്തു മതിയാകാതെ സൂം ചെയ്ത്‌ തലങ്ങും വിലങ്ങും നോക്കിയമർന്നതും പോരാതെ ഷെയറു ചെയ്തു മറ്റുള്ളവർക്ക് കൂടി ഹരം പകർന്നു മനസു നിറയ്ക്കുന്നവരെ കഴുകൻമാർ നിങ്ങളെക്കാൾ എത്രയോ മെച്ചം ….

നിങ്ങൾ പക്ഷികളെ ശ്രദ്ധിച്ചിട്ടുണ്ടോ?, പാമ്പുകളെ ശ്രദ്ധിച്ചിട്ടുണ്ടോ ?
അവർ രാപകൽ അഹോരാത്രം അലഞ്ഞു നടക്കുന്നത് വയറുനിറയ്ക്കാൻ വേണ്ടി മാത്രമാണ് . വയറു നിറഞ്ഞാൽ പിന്നവർ കമാ എന്നൊരക്ഷരം മിണ്ടാതെ ഉരിയാടാതെ എവിടെയങ്കിലും സ്വസ്ഥമായിരുന്നു കാഴ്ചകൾ കാണും …..എന്നാൽ മനുഷ്യരെന്നു നമ്മൾ
പേരിട്ടു വിളിക്കുന്ന ചില പിശാചുക്കൾ അങ്ങനെയല്ല ….

അതായത് , പണ്ടൊക്കെ ഒരു പറ്റം ജനതയുണ്ടായിരുന്നു …സ്നേഹിക്കാൻ മാത്രമറിയാവുന്ന ജനത … . കാര്യം വീട്ടിൽ പട്ടിണി ആണെങ്കിലും കളിക്കിടയിൽ സ്വന്തം കൂട്ടുകാരെകൂടി കൂട്ടി വന്ന് ഔപചാരികത തെല്ലുമില്ലാതെ ഭക്ഷണം കൊടുക്കുന്നൊരു ജനത ….
അയൽപക്കത്തെ കുട്ടി സ്കൂളിൽ പോകണ കണ്ടാൽ സ്‌കൂൾവരെ കൊണ്ടാക്കുന്നൊരു ജനത ….
ഇല്ലായ്മയുടെ നെറുകയിലും മണ്ണണ്ണയും, ഉപ്പും അരിയും പകുത്തു കൊടുത്തു അയൽക്കാരുടെ കണ്ണീർ ഒപ്പിയിരുന്ന ….
ത്രിസന്ധ്യയ്ക്ക് വിളക്ക് വെക്കുമ്പോൾ അത്താഴ പട്ടിണിക്കാരുണ്ടൊ എന്ന് എത്തി നോക്കിയിരുന്നൊരു
ജനത ….

പക്ഷെ ഇന്നത്തെ നമ്മൾ അങ്ങനെയല്ല , ഇന്ന് നമുക്ക് വയറു നിറയ്ക്കാൻ മാർഗ്ഗങ്ങളായ് …
സഹപാഠിയെ തോൽപിച്ചു തുന്നം പാടാൻ മാത്രം ബിരുദങ്ങളായി …
അയൽപക്കകാരെ പേടിക്കാതെ കിടന്നുറങ്ങാൻ മാളികകളായി …ചെളിതെറിക്കാതെ യാത്രപോകാൻ തക്ക സൗകര്യങ്ങളായി …

അങ്ങനെയങ്ങനെ ഇന്ന് നമ്മൾ ശാരീരികമായും, സാമ്പത്തികമായും , ടെക്‌നിക്കൽ പരമായുമൊക്കെ ഒട്ടേറെ വളർന്നിരിക്കുന്നു…. പക്ഷെ നമുക്കേറെ പരിചിതമായിരുന്നു ആ നല്ലമനസ് അതിന്നെവിടോ പോയൊളിച്ചിരിക്കുന്നു ….

നമ്മുടെ സംസ്കാരം , സഹജീവികളോടുള്ള കരുണ അതൊക്കെ എവിടെയാണ് പോയൊളിച്ചത് ?

കാണുന്ന സിനിമകളിൽ ….കളിക്കുന്ന ഗെയിമുകളിൽ ….പരത്തുന്ന വീഡിയോകളിൽ ….വാർത്തകളിൽ …
നമ്മൾ സരളമായി കേട്ടുകൊണ്ടിരുന്ന സംഗീതങ്ങളിൽ ….
മനസ്സുനിറഞ്ഞു കണ്ടുകൊണ്ടിരുന്ന നൃത്തങ്ങളിൽ….
നമ്മൾ ചലിക്കുന്നതും ചെയ്യുന്നതുമായ രീതികളിൽ ….,
എന്തിനേറെ കുട്ടികളുടെ കളിപ്പാട്ടക്കടയിൽ കയറിയാൽ പോലും പകുതിയിലേറെ
കളിപ്പാട്ടങ്ങൾ തോക്കുകളാണ്…..
അങ്ങനെയങ്ങനെ ലോകത്തിലെ മിക്കവാറും എല്ലാം തന്നെ ഒന്നല്ലങ്കിൽ മറ്റൊരു തരത്തിലിന്ന് അക്രമാസക്തമായിക്കൊണ്ടിരിക്കുന്നതിനാൽ നമ്മളിന്ന് ഇവിടെവരെയെത്തിയതിൽ തെല്ലുമേ അത്ഭുതപ്പെടേണ്ടതില്ല…

ഇതെല്ലാം രാഷ്രീയവും മതപരവും മാത്രമാക്കി വളച്ചൊടിച്ചു ആവുന്നത്ര ആളിക്കത്തിച്ചു രണ്ടുദിവസം വായിതോന്നുന്ന ഹെഡിങ്ങുകൾ അച്ചടിച്ചിറക്കി ലൈക്ക് മേടിച്ചു തൃപ്തിയടഞ്ഞു മൂന്നാം ദിവസം വേട്ടക്കാരൻ പുതിയ ഇരയെത്തേടിയിറങ്ങുന്നതിന് മുമ്പ് ….

നമ്മൾ മണിപ്പൂരിയോ, ഡൽഹിയോ , യൂറോപ്പോ കേരളമോ എന്തുമായിക്കൊള്ളട്ടെ ….
ഒരു വ്യക്തിയെന്ന നിലയിൽ നാം സ്വയം നമ്മെ തന്നെ ഒരുനിമിഷം നോക്കിയാൽ …..
നമ്മുടെ ഒരു ദിവസത്തിലെ പല നിമിഷങ്ങളിൽ നമ്മൾ തന്നെ കാണിച്ചു കൂട്ടുന്ന പ്രവർത്തികൾ കണക്കിലെടുത്താൽ ഈ കണ്ട ക്രിമിനലുകളും നമ്മളും തമ്മിൽ. ഇനി വല്യ ദൂര വ്യത്യാസമുണ്ടോ ?

ഇല്ല എന്ന് തന്നെ ഞാൻ പറയും . കാരണം , പാമ്പിനെകൊണ്ട് കടിപ്പിച്ചും , കെട്ടിത്തൂക്കിയും , സോഷ്യൽമീഡിയകളിലൂടെ പലവിധത്തിൽ വലിച്ചിഴച്ചും , വിഷം കൊടുത്തുമൊക്കെ നമ്മളും നമ്മളുടെ മുറ്റത്തു കൊന്നൊടുക്കുന്നുണ്ട് ഒട്ടേറെ ബേട്ടികളെ …

അക്രമിക്കപെടുന്ന പിഞ്ചുകുഞ്ഞുങ്ങൾ ….
കൊലചെയ്യപ്പെടുന്ന മാതാപിതാക്കൾ ….
തുണിപൊക്കി നോക്കുന്ന സോഷ്യൽ മീഡിയ നരികൾ …..
വാക്കാലും ഇമോജിയാലും , ഷെയറിനാലും കിട്ടിയ അവസരം മുതലാക്കി പതിഞ്ഞിരുന്നാക്രമിക്കുന്ന മുഖം മൂടിയിട്ട സ്റ്റാറ്റസുള്ള പിശാചുക്കൾ ….
വിശന്നന്നം തേടിയവനെ കെട്ടിയിട്ട് തല്ലിക്കൊന്ന് സന്തോഷിച്ച ഇവരെല്ലാം സ്വന്തമായുള്ള നമ്മളിന്നെന്തിന് മണിപ്പൂർ വരെപോകണം …..

അപ്പോൾ എല്ലാരും ഒന്നില്ലങ്കിൽ മറ്റൊരു രീതിയിൽ ക്രൈം ചെയ്യുന്നുണ്ട് ….

ലോകത്തിനു മുകളിൽ പറന്നു നടന്നു പ്രൗഢി കാണിക്കുന്ന രക്ഷിതാവേ ….
ആരുമൊന്നുമറിയില്ലന്നുകരുതി പിന്നെയും പിന്നെയും തിരിഞ്ഞിരുന്നു സ്വന്തം തീട്ടം തിന്നുന്നവരെ … ….
നിങ്ങൾ ഒന്ന് മനസിലാക്കുക ….

ടെലിവിഷനില്ലാത്ത കൂരയ്ക്കു മുകളിൽ ആന്റിനവച്ചു പ്രൗഢി കാണിച്ചിരുന്ന യുഗത്തിലല്ല നാമിന്ന് ജീവിക്കുന്നത് …..
ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന സകല വൃത്തികേടുകളും, നമ്മൾ തന്നെ പറപ്പിച്ചു വിട്ട അതെ സാറ്റലൈറ് വെളിച്ചത്തിൽ നല്ല ക്ലാരിറ്റിയിൽത്തന്നെ ലോകം മുഴുവൻ കണ്ടാസ്വദിച്ചു പരിഹസിക്കുകയാണ് …..

അതിനാൽ നമ്മളിലെ തീ ഇന്ന് നമ്മൾ തന്നെ സ്വയം കെടുത്തിയമർത്തിയില്ലങ്കിൽ …അത് നാളെ നമ്മളെയടക്കം മിഴുങ്ങുന്ന ദിവസവും വിദൂരമല്ല ഇന്നോ നാളെയോ അതുണ്ടാകും….

ജോസ്‌ന സാബു സെബാസ്റ്റ്യൻ

കോൺഗ്രസ്‌ നേതാവും ജനപ്രീയ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് വോയിസ്‌ ഓഫ് കോൺഗ്രസ്‌ (യുകെ) അനുസ്മരണ യോഗം ‘ജനപ്രിയന് വിട’ സംഘടുപ്പിച്ചു. യുകെയിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച്കൊണ്ടാണ് യോഗം സംഘടുപ്പിച്ചത്.

വോയിസ്‌ ഓഫ് കോൺഗ്രസ്‌ (യുകെ) യെ പ്രതിനിധീകരിച്ചുകൊണ്ട് ഡോ. ജോഷി ജോസ്, ശ്രീ. റോമി കുര്യാക്കോസ് എന്നിവരാണ് ‘ജനപ്രീയന് വിട’ അനുസ്മരണ ചടങ്ങിന് നേതൃത്വം നൽകിയത്.

എന്നും ജനങ്ങൾക്കൊപ്പം ചേർന്ന് നിൽക്കുവാനും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുവാനും ജീവിതം മാറ്റി വെച്ച ജനനേതാവായിരുന്നു ഉമ്മൻ‌ ചാണ്ടി. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനനന്മക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച ചുരുക്കം ചില നേതാക്കളിൽ ഒരാളായി അദ്ദേഹം വേറിട്ട്‌ നിന്നു. തുടർച്ചയായി അൻപത്തി ഒന്ന് വർഷം ജനപ്രതിനിധിയായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടി സഹജീവികളുടെ പ്രശന്ങ്ങളും സ്വപ്‌നങ്ങളും നിറവേറ്റുന്നതിനിടെ ജനങ്ങൾക്ക് വേണ്ടി ജീവിച്ച്, സ്വന്തം ആഗ്രഹങ്ങൾ പോലും രണ്ടാം നിരയിലേക്ക് മാറ്റിവച്ച വ്യക്തിത്വം കൂടിയായിരുന്നു.

അനുസ്മരണ യോഗത്തിൽ കേബ്രിഡ്ജ് ഡെപ്യൂട്ടി മേയർ ശ്രീ. ബൈജു തിട്ടാല, ബ്രിസ്റ്റോൾ – ബ്രാഡ്‌ലി സ്റ്റോക്ക് മുൻ മേയേറും കൗൺസിലറുമായ ശ്രീ. ടോം ആദിത്യ, ലൗട്ടൻ മുൻ മേയറും കൗൺസിലറുമായ ശ്രീ. ഫിലിപ്പ് എബ്രഹാം എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുകയും അനുസ്മരണ സന്ദേശം നൽകുകയും ചെയ്തു.

ഐഒസി (യുകെ) കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു ഡാനിയേൽ, ഒഐസിസി വിമൻസ് വിംഗ് യൂറോപ്പ് കോർഡിനേറ്റർ ഷൈനു മാത്യൂസ്, ഐഒസി (ജർമ്മനി) കേരള ചാപ്റ്റർ പ്രസിഡന്റ്‌ സണ്ണി ജോസഫ്, സോണി ചാക്കോ, സന്തോഷ്‌ ബെഞ്ചമിൻ, ബിജു കുളങ്ങര, സണ്ണി മാത്യു, ജോസഫ് കൊച്ചുപുരക്കൽ, അഷറഫ്, ജെയ്സൺ, നെബു, സോണി പിടിവീട്ടിൽ എന്നിവർ സംസാരിച്ചു.

അനുസ്മരണ ചടങ്ങിന് ഡോ. ജോഷി ജോസ് ആമുഖവും ശ്രീ. റോമി കുര്യാക്കോസ് സ്വാഗതവും ആശംസിച്ചു

മുൻ മുഖ്യമന്ത്രിയും രാഷ്ട്രീയ കേരളത്തിലെ ഏറ്റവും ജനപ്രീയനായ നേതാവുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ യുകെ കേരള ഘടകം അനുശോചന യോഗം സംഘടുപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോം മുഖേന സംഘടിപ്പിച്ച യോഗത്തിൽ യുകെയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള പ്രമുഖ വ്യക്തികൾ ഉൾപ്പടെ നിരവധി പേർ പങ്കുചേർന്നു.
രാഷ്ട്രീയ കേരളത്തിൽ ശ്രീ. ഉമ്മൻ ചാണ്ടിയുടെ വിയോഗം കൊണ്ടുണ്ടായ വിടവ് സമീപ ഭാവിയിൽ ആർക്കും നികത്താൻ സാധിക്കില്ല എന്ന പൊതു വികാരം അനുശോചന സംഗമത്തലുടനീളമുണ്ടായി.
യുവ കോൺഗ്രസ്‌ നേതാവ് അരിത ബാബു ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു. ജനങ്ങളാണ് തന്റെ പ്രഥമപരിഗണനയെന്ന് ആവർത്തിച്ചിരുന്നതിന്റെ പ്രത്യക്ഷതെളിവായിരുന്നു മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ആവിഷ്കരിച്ച ജനസമ്പർക്കപരിപാടിയെ ന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി അദ്ദേഹം ചെയ്ത ജനനന്മകൾ എന്നും ഓർക്കപ്പെടുമെന്നും അരിത ബാബു അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഐഒസി യുകെ കേരള ഘടകം പ്രസിഡന്റ്‌ ശ്രീ. സുജു ഡാനിയേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ഘടകം വക്താവ് ശ്രീ. അജിത് മുതയിൽ സ്വാഗതം ആശംസിച്ചു. തന്ത്രജ്ഞനായ രാഷ്ട്രീയക്കാരനെന്ന് അനുയായികളും എതിരാളികളും ഒരുപോലെ വിശേഷിപ്പിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ജീവിക്കുന്ന നേതാവ് എന്നു വിളിക്കപ്പെടാനായിരുന്നു ഉമ്മൻചാണ്ടിക്ക് ഇഷ്ടം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആർക്കും ഏതുനേരത്തും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹമെന്നും ശ്രീ. സുജു ഡാനിയേൽ പറഞ്ഞു.

ഐഒസി യുകെ സീനിയർ വൈസ് പ്രസിഡന്റ്‌ ഗുർമിന്തർ രൻധ്വാ, സീനിയർ നേതാവ് ബേബിക്കുട്ടി ജോർജ്, ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ്, ഡോ. ജോഷി ജോസ്, തോമസ് ഫിലിപ്പ്, ബിജു വർഗ്ഗീസ്, ജോർജ് ജേക്കബ്, അശ്വതി നായർ, സൂരജ് കൃഷ്ണൻ, ബിജു കുളങ്ങര, യൂത്ത് വിങ്ങിനെ പ്രതിനിധീകരിച്ച് നിധീഷ് കടയങ്ങൻ, അളക ആർ തമ്പി, അർഷാദ് ഇഫ്തിക്കറുദ്ധീൻ, അനഘ എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. ശ്രീ. ജോൺ പീറ്റർ നന്ദി പ്രകാശിപ്പിച്ചു.

രാഷ്ട്രീയ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും കൊടുങ്കാറ്റുകളിലും ശ്രീ. ഉമ്മൻ ചാണ്ടിയെ ഉലയാതെ നിർത്തിയത് ജനപിന്തുണയിലുള്ള വിശ്വാസമായിരുന്നു. അന്ത്യയാത്രയിൽ തിങ്ങിക്കൊടുന്ന ജനസാഗരം അതിന്റെ മകുടോദാഹരണമാണ്.
Copyright © . All rights reserved