Latest News

മലയാളത്തിന്റെ പ്രിയപ്പെട്ട താരം നടി ഭാവന മലയാള സിനിമയിലേക്ക് മടങ്ങി വരുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!’ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും എത്തുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഭാവനയുടെ തിരിച്ചുവരവ് അറിയിച്ചത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം.

ആദിൽ മയ്മാനാഥ് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുൾ ഖാദർ ചിത്രം നിർമ്മിക്കും. ഷറഫുദ്ദീനും ഭാവനയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. സഹോദരി-സഹോദര ബന്ധമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

അതിക്രമം നേരിട്ട ശേഷം നടി കുറച്ചുവർഷങ്ങളായി മലയാള സിനിമയിൽ നിന്ന് മാറി നിന്നിരുന്നു. ഈ തീരുമാനത്തിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. കന്നഡ, തമിഴ് ഭാഷകളിലാണ് ഭാവന സജീവമായി തുടർന്നത്. ഈയിടെയാണ് നടി താൻ നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്.

തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും നടി മാധ്യമ പ്രവർത്തക ബർഖാ ദത്തിന് നൽകിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചു. താൻ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറയുകയുണ്ടായി. ഭാവന മലയാള സിനിമയിൽ തിരിച്ചെത്തുമെന്ന് സംവിധായകൻ ആഷിഖ് അബു വെളിപ്പെടുത്തിയിരുന്നു. ഭാവന ഒരു കഥ കേട്ട് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.

ജേക്കബ് പ്ലാക്കൻ

ഒരു തിരി വെട്ടത്തിനായി
ഒരു രാവതിൽ ഞാനലയവെ
ഒരു സുര്യ വെട്ടമായി
ഒരു മിനുങ്ങു വന്നു മുന്നിൽ

കാനനാന്ധകാര നടുവിൽ
കാലിണകൾ വഴി തേടികുഴയവേ
ഒരു ദൈവദൂതി പോൽ നീ
യെന്നരികിലൊഴുകി വന്നു …

നിലവറപൂട്ടിനുള്ളിലെ
നിലാ ഗദ്ഗദം പോൽ
മുളം തണ്ട് കാറ്റിലുരഞ്ഞു
തേങ്ങുമൊരിരവിൽ വന്നൊരു
തുള്ളിവെളിച്ചമേ നീയാര് ..?

നീല സരസ്സിൽ നീന്തും
ജല കന്യകതൻ
പട്ടാംബരത്തിൽനിന്നാറ്റൊരു
പവിഴ ശല്കമോ ..?
നിശാംബരത്തിലീശ്വരൻ പതിച്ച കമ്ര
നക്ഷത്രകല്ലൊന്നടർന്നതോ ..?
മേഘ ദ്യുതിൽ നിന്നൊരിഴ താഴെ
മഴനൂലിഴയിലലിയുവാൻ വന്നതോ ..?
അതോ ….?
മഞ്ചാടി മരം മർത്യനർപ്പിച്ച യന്ത്യമാം
കണ്ണീർ മുത്തോ ..?

ആരുനീ യോമലേ പാതിരാ
നേരമതിൽ പാതയില്ലാതലയും
പഥികനു വഴിയേകി പറക്കും
പതംഗമേ പറയു ..യാരു നീ ..?

മിനുങ്ങേ ,
നീയെങ്ങനെ, തമസ്സിൽ മുങ്ങിയൊരു
നഭസ്സിൽ തുള്ളി വെളിച്ചമായിതുള്ളും ..?
നിന്നന്തകരണത്തിനുള്ളിലെ
മിന്നുമി സ്നേഹതീയിലിത്തിരി
എന്നുള്ളിലിനിയും തെളിയാത്ത തിരിയിലുമൊന്നു പകാരമോ ..?..

മിന്നാത്തതും മിന്നിച്ചു നെഗളിക്കും
മൃത്തിൽ,നീമാത്രമല്ലോ ഇന്ദ്രഗോപം.
മിന്നാ മിനുങ്ങേ,നിൻ മിന്നും പ്രകാശം നിൻ
പിന്നിലെന്നതെൻ അകക്കണ്ണിലുംമിന്നു മിന്നി …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

കൊല്ലം ഭരണിക്കാവിൽ വെച്ച് റോഡിൽ വീണ യുവാവിന് മുകളിൽ വാഹനങ്ങൾ കയറിയിറങ്ങിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ബാർ ജീവനക്കാരുടെ അനാസ്ഥയാണ് യുവാവിന്റെ ജീവനെടുത്തതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

സ്വകാര്യബാറിന് മുന്നിലെ റോഡിൽ വീണ പോരുവഴി കമ്പലടി പുതുമംഗലത്ത് നിസാം (33) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഞായർ രാത്രി 10.30ന് ആണ് ഭരണിക്കാവ് ജങ്ഷന് സമീപത്തുവെച്ച് നിസാം അപകടത്തിൽ മരിച്ചത്. അമിതമായി മദ്യപിച്ച നിസാമിനെ ബാറിലെ സെക്യൂരിറ്റി ജീവനക്കാർ തിരക്കേറിയ റോഡിലേക്ക് ഇറക്കിവിടുകയായിരുന്നു.

തുടർന്ന് അവശനായ നിസാം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ റോഡിന് നടുവിൽ വീണെങ്കിലും ജീവനക്കാർ കാഴ്ചക്കാരായി നോക്കിനിന്നു. ആദ്യമെത്തിയ കാർ വെട്ടിച്ച് കടന്നുപോയെങ്കിലും പ്രദേശത്ത് ഇരുട്ടായതിനാൽ ശ്രദ്ധയിൽപ്പെടാതെ പിന്നാലെയെത്തിയ രണ്ട് വാഹനങ്ങൾ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. യുവാവ് റോഡിൽ വീണ് കിടക്കുന്നത് സെക്യൂരിറ്റി ജീവനക്കാർ നോക്കിനിൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

തെന്നിന്ത്യൻ സിനിമാ ലോകത്ത് ആക്ഷൻ ഹീറോയായി തിളങ്ങി നിൽക്കുന്ന താരമാണ് അർജുൻ സർജ. തമിഴകത്ത് ആക്ഷൻ കിംഗ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് തന്നെ. തന്റെ ഭാര്യയെ കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ അടുത്തിടെ താരം തുറന്നു പറഞ്ഞിരുന്നു.

ഒപ്പം മൂന്ന് പതിറ്റാണ്ടാളോം നീണ്ട ദാമ്പത്യ ജീവിതത്തെ പറ്റിയും താരം പറഞ്ഞിരുന്ന കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അർജുനും നിവേദിതയും വിവാഹിതർ ആയിട്ട് മുപ്പത്തിരണ്ട് വർഷം പൂർത്തി ആയിരിക്കുകയാണ്.

വിവാഹ വാർഷികത്തോട് അനുബന്ധിച്ചാണ് താരങ്ങളുടെ കല്യാണം നടന്നതിനെ പറ്റിയും ആദ്യമായി കണ്ടുമുട്ടിയ കഥയും വൈറലാവുന്നത്. അതേ സമയം വിവാഹസമയത്ത് നിവേദിതയ്ക്ക് പ്രായപൂർത്തി പോലും ആയിട്ടില്ല എന്നതാണ് ശ്രദ്ദേയമായ മറ്റൊരു കാര്യം.

ഡോക്ടർ ഗാരി അബ്ബായി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നിന്നായിരുന്നു ഞാൻ എന്റെ ഭാര്യയായ നിവേദിതയെ ആദ്യമായി കാണുന്നത്. കന്നട ഫിലിം ഇൻഡസ്ട്രിയിലെ രാജേഷ് എന്ന പ്രമുഖ നടന്റെ മകളായിരുന്നു നിവേദിത. രാജേഷും തന്റെ പിതാവ് ശക്തി പ്രസാദും തമ്മിൽ അടുത്ത സുഹൃത്തുക്കളായിരുന്നു.

കുടുംബങ്ങൾ തമ്മിൽ അടുപ്പം ഉണ്ടായിരുന്നെങ്കിലും സെറ്റിൽ നിന്ന് നിവേദിതയെ കാണുന്നതിനു മുൻപ് ഒരിക്കൽ പോലും താൻ അവരെ കണ്ടിരുന്നില്ല. അങ്ങനെ ഡോക്ടർ ഗാരി അബ്ബായി എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഞങ്ങൾ പരസ്പരം സംസാരിച്ചു തുടങ്ങി. ഒരു ദിവസം സെറ്റിൽ ആക്ഷൻ ചെയ്യുന്നതിനിടെ തനിക്ക് ഒരു അപകടം സംഭവിച്ചു.

എല്ലാവരും തന്നെ ആശുപത്രിയിൽ കൊണ്ടു പോകാൻ ശ്രമിക്കുമ്പോൾ നിവേദിത അവിടെ നിന്ന് കരയുന്നതാണ് താൻ കണ്ടത്. ഇതോടെ അവളോട് ഒരു ഇഷ്ടം വരികയും വിവാഹം കഴിക്കാൻ തൻ ആഗ്രഹിക്കുകയും ചെയ്തു. താനുമായിട്ടുള്ള വിവാഹത്തിന് നിവേദിതയ്ക്കും എതിർപ്പ് ഇല്ലായിരുന്നു. അങ്ങനെ മാതാപിതാക്കളുടെ അടുത്ത് കാര്യങ്ങൾ പറഞ്ഞു.

അവർ സമ്മതം മൂളിയതോടുകൂടി താരങ്ങൾ വിവാഹം കഴിക്കുകയായിരുന്നു. 1988 ലാണ് താരവിവാഹം നടക്കുന്നത്. രസകരമായ കാര്യം വിവാഹ സമയത്ത് അർജുന് 25 വയസ്സും ഭാര്യക്ക് 17 വയസ്സുമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. ഇക്കാര്യം അർജുൻ തന്നെയാണ് വെളിപ്പെടുത്തുന്നതും. അന്ന് നിവേദിതയ്ക്ക് തീരെ പക്വത ഇല്ലായിരുന്നു.

അക്കാലത്ത് സിനിമയിൽ താൻ ഏതെങ്കിലുമൊരു നടിയുടെ കൈ പിടിച്ച് നടക്കുന്നത് കണ്ടാൽ നിവേദിത കരയുമായിരുന്നു എന്നും നടൻ വെളിപ്പെടുത്തുന്നു. ഐശ്വര്യ അർജുൻ, അഞ്ജന അർജുൻ, എന്നിങ്ങനെ രണ്ട് പെൺകുട്ടികളാണ് ഇവർക്കുള്ളത്. ഐശ്വര്യ പിതാവിന്റെ പാതയിലൂടെ സിനിമയിലേക്ക് എത്തിയിരുന്നു.

2013 മുതൽ അഭിനയിച്ച് തുടങ്ങിയ താരപുത്രി തമിഴിലും കന്നടയിലുമായി നിരവധി സിനിമകളഇൽ അഭിനയിച്ച് കഴിഞ്ഞു. ഇളയമകൾ അഞ്ജന ഫാഷൻ ഡിസൈനറായി ന്യൂയോർക്കിൽ ജോലി ചെയ്ത് വരികയാണ്. കന്നട നടൻ രാജേഷിന്റെ മകൾ, അർജുൻ സർജയുടെ ഭാര്യ എന്നതിലുപരി നിവേദിതയും ഒരു അഭിനേത്രി ആയിരുന്നു. രാധ സപ്തമി എന്നൊരു കന്നട ചിത്രത്തിൽ നടി അഭിനയിച്ചിരുന്നു.

1986 ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് പിന്നാലെയാണ് അർജുനുമായി കാണുന്നതും അടുപ്പത്തിലാവുന്നതും. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വരാൻ നടി ശ്രമിച്ചിരുന്നില്ല. അതേ സമയം നല്ലൊരു നർത്തകി കൂടിയായ നിവേദിത പല വേദികളിലും നൃത്തം അവതരിപ്പിക്കാറുണ്ട്.

സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം നെടുവത്തൂര്‍ സ്വദേശി ചിപ്പി വര്‍ഗീസ് (25) ആണ് മരിച്ചത്. ചൊവ്വാഴ്‍ച രാത്രി വുകൈര്‍ ഭാഗത്തുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.

കൊല്ലം നെടുവത്തൂര്‍ അമ്പലത്തുംകലയിലെ സി.വി വില്ലയില്‍ വര്‍ഗീസിന്റെയും ഷൈനിയുടെയും മകളായ ചിപ്പി, ആഴ്‍ചകള്‍ക്ക് മുമ്പാണ് മൂന്ന് മാസം പ്രായമുള്ള മകന്‍ ലൂക്കിനൊപ്പം ഖത്തറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജെറിന്‍ ജോണ്‍സന്റെ അടുത്തെത്തിയത്. ചൊവ്വാഴ്‍ച രാത്രി ഭര്‍ത്താവിനും മകനുമൊപ്പം കാറില്‍ യാത്ര ചെയ്യവെയുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.

പരിക്കേറ്റ ഭര്‍ത്താവും മകനും ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചിപ്പി വര്‍ഗീസിന്റെ മൃതദേഹം വക്റയിലെ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വണ്ടന്‍മേടില്‍ സുഹൃത്തിനെ തന്ത്രപൂര്‍വ്വം മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ കൊന്ന പ്രവീണാണ് അറസ്റ്റിലായത്. വണ്ടൻമേട് നെറ്റിത്തൊഴു സ്വദേശിയായ രാജ്കുമാറിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. അവസാനം കണ്ടത് സുഹൃത്തായ പ്രവീണിനൊപ്പമായിരുന്നെന്ന അച്ഛൻ പവൻരാജിന്റെ മൊഴിയാണ് വഴിത്തിരിവായത്.

പ്രവീണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ആദ്യം പിടിച്ചുനിന്നെങ്കിലും ഒടുവിൽ പ്രതി എല്ലാം തുറന്നു പറയുകയായിരുന്നു. താനുമായുള്ള സൗഹൃദം മുതലെടുത്ത് സഹോദരിയുമായി രാജ്കുമാര്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്നെന്നും ഇതിന്റെ പകയാണ് കൊലയ്ക്ക് കാരണമമെന്നുമാണ് പ്രവീണിന്റെ മൊഴി.

ഒരു മാസത്തോളമായി കൊല ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പ്രവീണ്‍ വിശദമാക്കി. അവസരം ഒത്തുവന്നപ്പോൾ പ്രവീണിനെ തമിഴ്നാട് അതിര്‍ത്തി പ്രദേശത്തേക്ക് വിളിച്ചുകൊണ്ടുപോയി.

രണ്ട് പേരും മദ്യവും കഞ്ചാവും ഉപയോഗിച്ചു. രാജ്കുമാറിന്റെ സുബോധം നഷ്ടമായെന്നറിഞ്ഞപ്പോൾ മദ്യത്തിൽ വിഷം കലര്‍ത്തിക്കൊടുത്തു. മരണം ഉറപ്പാക്കി മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം പ്രവീണ്‍ തിരികെ വീട്ടിലെത്തി. പ്രവീണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കാട്ടില്‍ തെരച്ചിൽ നടത്തി പൊലീസ് മൃതദേഹം കണ്ടെത്തി.

ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊട്ടിയ മദ്യക്കുപ്പിയും മദ്യത്തിന്‍റെ അവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തി. തമിഴ്നാട് അധീനതയിലുള്ള സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തിയതിനാൽ തമിഴ്നാട് പോലീസ് എത്തിയതിനുശേഷം വൈകുന്നേരത്തോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്. നാളെ പോസ്റ്റുമോര്‍ട്ടം നടക്കും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രവീണിനെ കോടതിയിൽ ഹാജരാക്കും.

1979 ഒത്തിരി പൂക്കൾ എന്ന തമിഴ് സിനിമയിൽ കൂടി ബാലതാരമായാണ് അഭിനയലോകത്തേക്ക് അഞ്ചു എന്ന താരം എത്തുന്നത്. സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായികയാണ് അഞ്ചു പ്രഭാകർ.

തുടർന്ന് തമിഴ് മലയാളം തെലുങ്ക് സിനിമകളിൽ നായികയായി മാറുകയായിരുന്നു.അഞ്ചു ആദ്യം വിവാഹം കഴിച്ചത് ടൈഗർ പ്രഭാകരനെ ആയിരുന്നു.ഇന്നും അഞ്ചു പ്രഭാകർ എന്ന പേരിൽ തന്നെയാണ് അറിയപ്പെടുന്നത്.

എന്നാൽ ടൈഗർ പ്രഭാകർൻറെ മൂന്നാം വിവാഹമായിരുന്നു അഞ്ചുവും ആയി ഉണ്ടായിരുന്നത് രുക്മിണി എന്ന ചിത്രത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് 1988 ല് കിട്ടിയിട്ടുണ്ട് അഞ്ചു എന്ന താരത്തിനെ.

ഇതിനു ശേഷമായിരുന്നു ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങുന്നത്.1990 ല് കാട്ടുകുതിര എന്ന ചിത്രത്തിൽ വിനീത് നായികയായി അഞ്ചു എത്തി.മമ്മൂട്ടിക്കൊപ്പം കിഴക്കൻ പത്രോസിലും നീലഗിരിയിലും അഭിനയിച്ചു.

മോഹൻലാൽ ചിത്രമായ താഴ്‌വാരത്തിലും മിന്നാരത്തിലും എല്ലാം അഭിനയിച്ചു.മലയാള സിനിമയിലെ അഭിനയത്തിന് കൂടെ തന്നെ തെലുങ്കിലും തമിഴിലും അഞ്ചു മികച്ച വേഷങ്ങൾ തന്നെ ചെയ്തു.അഞ്ചു നായികയായി അരങ്ങേറ്റം കുറിക്കുന്ന താഴ്‌വാരം എന്ന മോഹൻലാൽ ചിത്രത്തിൽ കൂടിയായിരുന്നു.

അജുവിന് ആ സിനിമ നേടികൊടുത്ത നേട്ടവും അവസരവും ചെറുത് ഒന്നുമായിരുന്നില്ല.ഭരതന് ചിത്രമായിരുന്നു താഴ്‌വാരം.പുതിയ അവസരങ്ങൾ അതോടുകൂടി അഞ്ജുവിനെ തേടിയെത്തി.

മോഹൻലാലിൻറെ നായികയായി താഴ്‌വാരത്തിൽ അഭിനയിച്ചതിന് ശേഷമായിരുന്നു മമ്മൂട്ടിയുടെ നായികയായി കൗവരില് എത്തുന്നത്. അഞ്ജുവിന്റെ അമ്മ ഹിന്ദുവും അച്ഛൻ മുസ്ലിമും ആണ്.

1995ല് നടന്ന ആദ്യ വിവാഹം വേർപിരിഞ്ഞതോടെ ഒക്കെ സുന്ദറുമായി രണ്ടാം വിവാഹം നടത്തി.തമിഴ് സീരിയൽ നടനായിരുന്നു. പ്രഭാകറ് മായുള്ള വിവാഹത്തിൽ അഞ്ജുവിന് ഒരു മകനുണ്ട്.

അഭിനയ ലോകത്തിലെ തിരക്കുകൾ കുറഞ്ഞപ്പോൾ ഇക്കാലത്ത് ഗ്ലാമർ വേഷങ്ങളിലേക്ക് മാറിയിരുന്നു. തമിഴ് സീരിയലുകളിൽ തിരക്കേറിയ താരമാണ് അഞ്ജു ഇന്ന്.ജീവിതത്തിലെ പല ഘട്ടങ്ങളിൽ ഒട്ടേറെ ഗോസിപ്പുകൾ വന്നിരുന്നു എന്നാലും ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് തളർത്തിയതും തന്റെ മരണവാർത്ത ആയിരുന്നു എന്ന് അഞ്ചു പറഞ്ഞിട്ടുണ്ട്.

അഞ്ചു മരിച്ചു എന്ന വാർത്ത എത്തിയത് സോഷ്യൽ മീഡിയയിൽ കൂടി ആയിരുന്നു സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വ്യാജ വാർത്ത വൈറൽ ആവുകയായിരുന്നു.

ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി ആൾക്കാരാണ് രംഗത്ത് വന്നത് സ്വയം മാധ്യമങ്ങൾക്കുമുന്നിൽ താൻ മരിച്ചിട്ടില്ല ജീവിച്ചിരിക്കുന്നു എന്ന് പറയേണ്ടി വന്ന അവസ്ഥ ജീവിതത്തില് താന് മാനസികമായി ഏറ്റവും കൂടുതൽ തകർന്നുപോയ നിമിഷം അതായിരുന്നു എന്നാണ് അഞ്ചു പറഞ്ഞത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയത് ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ കേസിലെ ഹർജിക്കാരായ പെൺകുട്ടികൾ. അടിസ്ഥാനപരമായ അവകാശമാണ് തങ്ങൾക്ക് നിഷേധിച്ചതെന്നും സ്വന്തം രാജ്യത്താൽ ചതിക്കപ്പെട്ടതു പോലെയാണ് തോന്നുന്നതെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. ഹിജാബ് വിലക്കിനെതിരെ ഹർജി സമർപ്പിച്ച ഉഡുപ്പിയിലെ അഞ്ച് വിദ്യാർത്ഥിനികളാണ് മാധ്യമങ്ങൾക്ക് മുന്നിൽ വിധിയിലെ അതൃപ്തി തുറന്നടിച്ചത്. ഹിജാബ് ധരിക്കാതെ കോളേജിൽ പോവില്ലെന്ന് വ്യക്തമാക്കിയ വിദ്യാർത്ഥിനികൾ ഇസ്ലാം മതപ്രകാരം ഹിജാബ് അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.

‘ഞങ്ങൾക്ക് ഹിജാബ് വേണം. ഹിജാബില്ലാതെ ഞങ്ങൾ കോളേജിൽ പോവില്ല. ഖുറാനിൽ പെൺകുട്ടി അവളുടെ മുടിയും മാറും മറയ്ക്കണം എന്ന് പറയുന്നുണ്ട്. ഖുറാനിൽ പറഞ്ഞില്ലായിരുന്നെങ്കിൽ ഞങ്ങളിത് ധരിക്കില്ലായിരുന്നു,’ വാർത്താ സമ്മേളനത്തിൽ പരാതിക്കാരിലൊരാളായ പെൺകുട്ടി പറഞ്ഞു.അതേസമയം കോടതി വിധിയുടെ പേരിൽ കോളേജ് ഉപേക്ഷിക്കില്ലെന്നും നിയമപോരാട്ടം തുടരുമെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.

താഴേത്തട്ടിൽ തീരേണ്ട ഒരു പ്രശ്നം ഇന്ന് രാഷ്ട്രീയമായും വർ​ഗീയമായും ഉപയോ​ഗിക്കപ്പെടുന്നെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. യൂണിഫോം ധരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ഹിജാബ് ഹര്‍ജികള്‍ തള്ളിയത്. യൂണിഫോം നിര്‍ദ്ദേശിക്കുന്നത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് കോടതി നിരീക്ഷിച്ചു.

ഇസ്ലാം മതവിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ആചാരമല്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്.ഹൈക്കോടതി വിധിയെ കര്‍ണാടക സര്‍ക്കാര്‍ സ്വാഗതം ചെയ്തു. വിധി എല്ലാവരും സ്വീകരിക്കണമെന്നും സമാധാനവും സാഹോദര്യവും പുലരട്ടെയെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ഇത് കുട്ടികളുടെ ഭാവിയുടെ വിഷയമാണ് മറ്റൊന്നും അതിനേക്കാള്‍ പ്രധാനപ്പെട്ടതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യൂണിഫോം എന്നത് എല്ലാ വിദ്യാര്‍ത്ഥികളിലും സമത്വ ബോധം ഉണ്ടാവാന്‍ വേണ്ടിയുള്ളതാണെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ, സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ തു​ട​ങ്ങി​യ​വ​ർ​ക്ക് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി റ​ഷ്യ. രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ൽ നി​ന്നും ത​ട​യു​ന്ന സ്റ്റോ​പ്പ് ലി​സ്റ്റി​ൽ ഇ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി റ​ഷ്യ അ​റി​യി​ച്ചു. പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യ്ഡ് ഓ​സ്റ്റി​ൻ, സി​ഐ​എ മേ​ധാ​വി വി​ല്യം ബേ​ൺ​സ്, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജെ​യ്ക് സ​ള്ളി​വ​ൻ, മു​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഹി​ല​രി ക്ലി​ന്‍റ​ൺ ഉ​ൾ​പ്പ​ടെ 13 പേ​ർ​ക്കാ​ണ് വി​ല​ക്ക്.

എ​ന്നാ​ൽ വാ​ഷിം​ഗ്ട​ണു​മാ​യി ഔ​ദ്യോ​ഗി​ക ബ​ന്ധം നി​ല​നി​ർ​ത്തു​ന്നു​ണ്ടെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ പ​ട്ടി​ക​യി​ലു​ള്ള​വ​രു​മാ​യി ഉ​ന്ന​ത​ത​ല സ​മ്പ​ർ​ക്കം ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നും റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഐ.എസ്.എൽ ഫൈനലിൽ. ജാംഷഡ്പൂർ എഫ്.സിക്കെതിരായ രണ്ടാം പാദമത്സരത്തിൽ സമനില വഴങ്ങിയെങ്കിലും. ഇരുപാദങ്ങളിലുമായി 2-1 എന്ന സ്കോറിന്റെ മുൻതൂക്കം നേടിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ആദ്യപാദ സെമിയിൽ ബ്ലാസ്റ്റേഴ്സ് 1-0​ത്തിന് ജയിച്ചിരുന്നു.

രണ്ടാം പാദ സെമി മത്സരത്തിന്റെ 18 മിനിറ്റിൽ അഡ്രിയാൻ ലൂണ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് ആക്രമിച്ച് കളിച്ചുവെങ്കിലും സ്കോർ ഉയർത്താനായില്ല. രണ്ടാം പകുതിയുടെ 50ാം മിനിറ്റിൽ പ്രണോയ് ഹാൽദർ നേടിയ ഗോളിൽ ജാംഷ്ഡ്പൂർ ഒപ്പം പിടിച്ചു. പിന്നീട് നിരവധി തവണ ജാംഷഡ്പൂർ ഗോളിനടുത്തെത്തിയെങ്കിലും നിർണായകമായ ലീഡ് നേടാനായില്ല.

2014, 2016 വർഷങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് ഇതിന് മുമ്പ് ഫൈനൽ കളിച്ചത്. എന്നാൽ, ഐ.എസ്.എൽ കിരീടം ഇതുവരെയായിട്ടും ഷോകേസിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. എ.ടി.കെ-ഹൈദരാബാദ് മത്സര വിജയികളെ ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നേരിടും.

RECENT POSTS
Copyright © . All rights reserved