Latest News

നടിയും ഗായികയുമായ രുചിസ്മിത ഗുരുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷയിലെ ബെലാംഗിറിൽ അമ്മാവന്റെ വീട്ടിലാണ് സംഭവം. റൂമിനകത്തെ ഫാനിൽ ഷാളുകൊണ്ട് കെട്ടിത്തൂങ്ങി മരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ജീവനൊടുക്കുന്നതിൽ കലാശിച്ചതെന്ന് നടിയുടെ അമ്മ പ്രതികരിച്ചു. രാത്രി എട്ടുമണിയോടെ ആലൂ പറാത്ത തയ്യാറാക്കാൻ മകളോട് പറഞ്ഞിരുന്നു. എന്നാൽ, പത്ത് മണിയാകട്ടെ എന്നായിരുന്നു മറുപടി. തുടർന്ന് തർക്കമായി. ഇതിനു പിന്നാലെയാണ് റൂമിൽ കയറി പിന്നീട് മരിച്ചനിലയിൽ കണ്ടെത്തിയതെന്ന്’ അമ്മ പറഞ്ഞു. ഇതിന് മുമ്പും ആത്മഹത്യാശ്രമം നടത്തിയതായും അമ്മ ആരോപിച്ചു.

സംഗീത ആൽബങ്ങളിലൂടെയാണ് രുചിസ്മിത പ്രേക്ഷകർക്ക് സുപരിചിതയായത്. നിരവധി ചിത്രങ്ങളിലും സ്‌റ്റേജ് ഷോകളിലും വേഷമിട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പേട്ട സ്വദേശി അനിൽ കുമാർ (48) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഹൈ മാസ്സ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം നടന്നത്.

റൺവേയ്ക്ക് സമീപത്തുള്ള ഹൈ മാസ്സ് ലൈറ്റ് അഴിച്ച് റോപ്പ് ഉപയോഗിച്ച് താഴേക്കിറക്കുന്നതിനിടെ റോപ്പ് പൊട്ടി ഹൈ മാസ്സ് ലൈറ്റ് താഴേക്ക് പതിക്കുകയായിരുന്നു. ലൈറ്റിന്റെ പാനൽ താഴെ നിൽക്കുകയായിരുന്ന അനിൽകുമാറിന്റെ തലയിൽ വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അനിൽകുമാർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

ജേക്കബ് പ്ലാക്കൻ

ഒരുനാൾ നീയറിയും പ്രിയേ …
ഞാനൊരാളായിരുന്നു നിൻ പ്രിയ കാമുകനെന്ന് …
നീ ചുറ്റും ശയന പ്രദക്ഷിണ വീഥിയിൽ …ദൂരെ ..ദുരെ
നിന്നെയും നോക്കി മിഴിചിമ്മിനിൽക്കും നിശാ പുത്രനാകും ശാരദംബരനക്ഷത്ര കുമാരൻ …!

ഈറനിറ്റിറ്റു വീഴും നിലാനേര്യതിൽ നഗ്‌നയായി നീയപ്പോൾ കമിഴ്ന്ന് കിടക്കുകയായിരുന്നു …!
പാറിപ്പറക്കുന്ന കറുത്ത മുടിയിഴകളാൽ നിന്റെ നിതംബങ്ങൾ മറച്ചിരുന്നു ..
അപ്പോളും അരമണികളിളകും വെള്ളി യരഞ്ഞാണം മാത്രം തെളിഞ്ഞു കണ്ടു …!
കറുകറുത്താ കൂന്തലിൽ മുല്ലമൊട്ടുകൾ പോലെ
മിന്നാമിന്നികൾ മിന്നി തെളിഞ്ഞിരുന്നു …!
തെളിഞ്ഞാകാശഛായ പ്രതിഫലിക്കുന്ന വെള്ളിക്കായാലിൽ നിന്നും നിൻ മനസ്സെനിക്ക് വായിക്കാമായിരുന്നു ..!
അതിൽ പ്രേമ ലോലമാകും ഹൃദയതുടിപ്പും കണ്ടിരുന്നു …ഞാനോ അതിലൊരു കുഞ്ഞു നക്ഷത്രമായി തെളിഞ്ഞതും …!നിൻ ഉത്തരാധരങ്ങളിലൊരു ഹിമ
കണമായി പൂക്കുവാൻ കൊതിക്കുന്ന കടൽത്തിര പോൽ ….
ഉത്പുളകത്താൽ വിരിയും
പുലർ മഞ്ഞു തുള്ളിയിലെ
നക്ഷത്രമാകാൻ ഞാനും കൊതിച്ചിരുന്നു …പ്രേമാർദ്രമാകും മാമ്പൂ മണമാകെ പരന്നിരുന്നു …!
പ്രകാശപ്രപഞ്ചം വിടർന്നു …!
പ്രഭാവതി നിൻ മാറിടത്തിലൊരു
സ്വർണ്ണ പതക്കമായി സൂര്യൻ ചിരിക്കുന്നു ….!
ഞാനോ യെങ്ങോ മറഞ്ഞു പോയിരിക്കുന്നു …

ഞാനിപ്പോൾ
അസ്തമയ സുര്യനെ ഗർഭത്തിലേറ്റുന്ന കടലലകൾക്കായി കാത്തിരിക്കുന്നു ……
കരിമേഘമില്ലാത്ത ഋതുവിനെ കാംക്ഷിച്ചും …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ബാബു മങ്കുഴിയിൽ

കടുവ എന്ന സുപ്പർ ഹിറ്റ് സിനിമയിലെ “ആവോ ദാമാരോ” എന്ന പാട്ടിലൂടെമലയാളികളുടെ മനം കവർന്ന അതുൽ നറുകരയ്ക്കൊപ്പം പ്രശസ്ത സിനിമടെലിവിഷൻ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം ,ദിലീപ് കലാഭവൻ ,മ്യൂസിക്റിയാലിറ്റി ഷോ താരവും പ്ലേബാക്ക് സിങ്ങറും ആയ ആര്യ കൃഷ്ണൻ ,ഗിറ്റാർ ,കീബോർഡ് പെർഫോമൻസും പാട്ടുകളും ആയി ഷിനോ പോളും ഏപ്രിൽ 16നുഇപ്സ്വിച്ചിൽ എത്തിച്ചേരുന്നു.

അതുൽ നറുകര : കലാഭവൻ മണിയെന്ന അതുല്യ കലാകാരന് ശേഷം നാടൻ പാട്ടുകൾക്ക് പുതിയമാനങ്ങൾ നൽകി തന്റേതായ സ്വതസിദ്ധമായ ആലാപന ശൈലിയിൽമലയാളികൾക്ക് സുപരിചിതനാണ് അതുൽ നറുകര.

കടുവ എന്ന സിനിമയിലെ “പാലാ പ്പള്ളി” എന്ന ഗാനത്തിലൂടെ മലയാള സിനിമപിന്നണിഗാന രംഗത്ത് അരങ്ങേറ്റം കുറിച്ച ഇദ്ദേഹം സ്വദേശത്തും വിദേശത്തുംനിരവധി സ്‌റ്റേജുകൾ കയ്യടക്കുകയാണ് .

പ്രശാന്ത് കാഞ്ഞിരമറ്റം : 25 വർഷത്തെ കലാജീവിതത്തിലൂടെ സിനിമാനടൻ,മിമിക്രി ആർടിസ്റ്റ് ,

T V പ്രെസെന്റർ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച പ്രശാന്ത് കാഞ്ഞിരമറ്റംഒരിക്കൽക്കൂടി April 16 നു ഇപ്സ്വിച്ചിൽ …..


അരങ്ങുകളിൽ ജഗതി ശ്രീകുമാറിന്റെ ശബ്ദാനുകരണമാണ് പ്രശാന്ത് കാഞ്ഞിരമറ്റംഎന്ന കലാകാരന് ഒരു മേൽവിലാസം ഉണ്ടാക്കിക്കൊടുത്തത്. ടെലിവിഷൻപ്രേക്ഷകരുടെ പ്രിയ അവതാരകനായി തിളങ്ങുന്നതിന് വഴിയൊരുക്കിയതുംജഗതിയുടെ കഥാപാത്രങ്ങളെക്കുറിച്ചുള്ള പ്രശാന്തിന്റെ രസകരമായവർത്തമാനങ്ങളായിരുന്നു.

എം.എസ് പ്രദീപ് കുമാർ സംവിധാനം ചെയ്ത റിഥം എന്ന സിനിമയിലൂടെനായകനായി അരങ്ങേറ്റം. ആട് ഒരു ഭീകരജീവിയാണ്, അലമാര, പഞ്ചവർണതത്ത, മാർഗംകളി, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങി പതിനാറോളം ചിത്രങ്ങളിൽ പ്രശാന്ത്അഭിനയിച്ചു. സിനിമയേക്കാൾ മിമിക്രിയും ടെലിവിഷൻ ഷോകളുമാണ്മലയാളികൾക്കിടയിൽ പ്രശാന്തിനെ സുപരിചിതനാക്കിയത്.മികച്ച കലാകാരനെന്നഖ്യാതി നേടിയ പ്രശാന്തിന്‌ ഇപ്സ്വിച്ചിലേക്കു വീണ്ടും സ്വാഗതം .

ഷിനോപോൾ: സംഗീത ലോകത്ത്‌ വർഷങ്ങളായി തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അതുല്യപ്രതിഭയാണ് ഷിനോപോൾ .സംഗീതം ഒരു ഉപാസനയായി കൊണ്ടുനടക്കുന്ന,വേറിട്ടശബ്ദത്തിനുടമയായ ഷിനോ നല്ലൊരു ഗിറ്റാർ ,കീബോർഡ് പ്ലെയർ കൂടിയാണ് . 2016ൽ കോമഡി ഫിയസ്റ്റാ എന്ന പ്രോഗ്രാമിലൂടെ ഇപ്സ്വിച് മലയാളികൾക്ക്സുപരിചിതനായ ഇദ്ദേഹം വീണ്ടും ഇപ്സ്വിച്ചിലെത്തിച്ചേരുന്നു.

ദിലീപ് കലാഭവൻ : അനേകം കലാകാരന്മാരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത മിമിക്രിയുടെഈറ്റില്ലമായ കൊച്ചിൻ കലാഭവനിലൂടെ കലാജീവിതത്തിനു തുടക്കം കുറിച്ച്അനവധി നിരവധി ടിവി ചാനലുകളിലൂടെയും വിദേശ ഷോകളിലൂടെയുംലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ കലാകാരനാണ് ദിലീപ്കലാഭവൻ.ലോക മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഫ്‌ളവേഴ്‌സ് കോമഡിഒരുക്കിയ കോമഡി ഉത്സവം എന്ന പ്രോഗ്രാമിലൂടെയും 360ഓളം കലാകാരന്മാർമാറ്റുരച്ച മഴവിൽ മനോരമ ഒരുക്കിയ മിമിക്രി മഹാമേള എന്ന പ്രോഗ്രാമിലൂടെയുംഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു ദിലീപ്കലാഭവൻ .

അമർ അക്ബർ അന്തോണി,കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങി 14 ഓളംസിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് ഈ അതുല്യകലാകാരൻ .

ചാരിറ്റി സ്കൈ ഡൈവിങ്ങിലൂടെ കേരളത്തിലെ നിർദ്ധനരായ 101 നഴ്സിംഗ്വിദ്യാർഥികൾക്കു പഠനത്തിനാവശ്യമായ 50 ലക്ഷം രൂപ സമാഹരിച്ച കേരളത്തിലെഏക കലാകാരൻ കൂടിയാണ് ദിലീപ് കലാഭവൻ .

ആര്യ കൃഷ്ണൻ : ഫ്‌ളവേഴ്‌സ് tv,കൈരളി ,we channel ,Kappa TV തുടങ്ങി നിരവധി ചാനലുകളിലൂടെമലയാളികളുടെ മനം കവർന്ന ആര്യ കൃഷ്ണൻ നിരവധി വിദേശ സ്‌റ്റേജ്ഷോകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് .

വിസയും യാത്രാനുബന്ധ രേഖകളും കരസ്ഥമാക്കിയ ഈ കലാകാരന്മാരെല്ലാംഏപ്രിൽ മാസത്തിൽ യുകെയിൽ എത്തിച്ചേരുന്നു .

നല്ലോരു സായാഹ്നം ഈ കലാകാരന്മാരോട് ചേർന്ന് സകുടുംബംസുഹൃത്തുക്കളോടൊരുമിച്ചു ആഘോഷിക്കുവാൻ ഇപ്സ്വിച് മലയാളിഅസോസിയേഷൻ ഏവരെയും St Albans high school ഓഡിറ്റോറിയത്തിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്ത് കൊള്ളുന്നു .

Date 16/04/2023

Address :

St Albans high school

Digby road

Ipswich

IP4 3NJ.

 

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ലോകസഭാംഗത്വം റദ്ദാക്കപ്പെട്ട കോൺഗ്രസ്‌ നേതാവും വയനാട് എംപിയുമായിരുന്ന രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ പ്രവർത്തകർ ലണ്ടൻ പാർലമെന്റ് സ്‌ക്വയറിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുമ്പിൽ പുഷ്‌പാഞ്‌ജലി അർപ്പിച്ചതിനു ശേഷം ആരംഭിച്ച പ്രതിഷേധ സംഗമം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് യുകെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ജനതയുടെ പ്രതീക്ഷയും പ്രത്യാശയുമായ രാഹുൽ ഗാന്ധിയെ ഭാരതജനത ആഗ്രഹിക്കുന്ന തലത്തിലെത്തിച്ചു നൽകുവാൻ ഓരോ കോൺഗ്രസ്സുകാരനും ബാധ്യതയുണ്ടെന്ന് കമൽ ദലിവാൾ പറഞ്ഞു. മാതൃ രാജ്യത്തെ അധോഗതി, അരക്ഷിതാവസ്ഥ എന്നിവയിലേക്ക് നയിക്കുന്ന നരേന്ദ്ര മോദി സർക്കാരിനെ താഴെയിറക്കുവാൻ ഏവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങുവാൻ പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ കമൽ കൂട്ടിച്ചേർത്തു.

ലണ്ടനിലെ പാർലമെന്റ് മന്ദിരത്തിന് അഭിമുഖമായും മഹാത്‌മാ ഗാന്ധിയുടെ പ്രതിമയോട് ചേർന്നും നിന്ന് ഐഒസി പ്രവർത്തകർ നരേന്ദ്രമോദിക്ക് എതിരെ ആവേശപൂർവ്വം മുദ്രാവാക്യങ്ങൾ വിളിച്ചു. വെള്ളക്കാരെ തുരത്തിയ ഞങ്ങൾ കൊള്ളക്കാരെ തുരത്തിടും തീർച്ച’, ‘രാഹുൽ ഗാന്ധി നയിച്ചോളൂ ഭാരത ജനത പിന്നാലെ’, ‘മോഡി-അദാനി ബന്ധങ്ങൾ ഇന്ത്യാ രാജ്യത്തിനു ബാധ്യത’ എന്നിങ്ങനെ പോകുന്നു മുദ്രാവാക്യങ്ങൾ. മോദിക്ക് എതിരെ രൂക്ഷ വിമർശനം നടത്തുന്ന പ്ലകാർഡുകളുമേന്തിയാണ് പ്രവർത്തകർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തത്.

പ്രതിഷേധ സംഗമത്തിൽ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഗുർമിന്ദർ റന്തവാ, കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ ഡാനിയേൽ, നേതാക്കളായ ചേതൻ ശർമ്മ, സുധാകർ ഗൗഡ, തോമസ് ഫിലിപ്പ്, പ്രിയംവദ ഠാക്കൂർ, അജിത് മുതയിൽ എന്നിവർ പ്രസംഗിച്ചു. അപ്പച്ചൻ കണ്ണഞ്ചിറ, ബിജു ജോർജ്, ജോർജ്ജ് ജേക്കബ്, അഷ്‌റഫ്, ജോർജ്ജ്, അശ്വതി നായർ, ജോയൽ, ജോൺ ചാൾസ് മണി, അഷ്റ അംജ്ജും, ഇമാം ഹഗ്, രാകേഷ് ബിക്കുമണ്ഡൽ, ബൽജിന്ദർ ജയിൻപുരി എന്നിവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി.

ഇന്ത്യയുടെ പരമമായ ഭരണഘടനയും, ജനാധിപത്യ മതേതര മൂല്യങ്ങളും, സ്വാതന്ത്ര അവകാശങ്ങളും ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന തലത്തിലേക്ക് നയിക്കുന്ന മോദിയുടെ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കുന്നതിനുള്ള തുടക്കമാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയെന്ന് ഐഒസി നേതാക്കൾ പറഞ്ഞു. പ്രതിഷേധത്തിന്റെ ഒന്നാംഘട്ടമാണ് ഇപ്പോൾ നടന്നതെന്ന് നേതാക്കൾ പറഞ്ഞു. പ്രതിഷേധ സംഗമത്തിന് ശേഷം യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ്‌ ലണ്ടൻ സ്റ്റുഡന്റസ് യൂണിയൻ തിരഞ്ഞെടുപ്പിൽ വെൽബീയിങ്‌ ആൻഡ് കമ്മ്യൂണിറ്റി ഓഫീസറായി വിജയിച്ച ഐഒസി കേരള ചാപ്റ്റർ അംഗം ബിബിൻ ബോബച്ചനെ ഐഒസി നാഷണൽ കമ്മിറ്റി ആദരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഖത്തറിലെ ടർക്കിഷ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന റ്റി.റ്റി.ബിനു (36) അന്തരിച്ചു.
ഐങ്കൊമ്പ് ചോക്കാട്ട് സോമിച്ചന്റെ മകൾ ടിറ്റിയാണ് മരണമടഞ്ഞത്. സംസ്കാരം ബുധനാഴ്ച കയ്യൂർ കൃസ്തുരാജ് പള്ളിയിൽ. കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.

ബിനുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അമേരിക്കയില്‍ എലമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറു പേര്‍ മരിച്ചു. തിങ്കളാഴ്ചയായിരുന്നു നാഷ്വില്ലിലെ സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥിയായ അക്രമി ആയുധവുമായെത്തി കുട്ടികള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വെടിയുതിര്‍ത്തത്. അക്രമിയെ പൊലീസ് വധിച്ചു.

അക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളില്‍ ഒരാള്‍ എട്ട് വയസ്സും മറ്റ് രണ്ട് പേര്‍ ഒന്‍പത് വയസ്സുമുള്ളവരാണ്. മരിച്ച മറ്റ് മൂന്ന് പേരില്‍ ഒരാള്‍ സ്‌കൂള്‍ മേധാവിയാണ്. ഇയാളും മറ്റ് രണ്ട് പേരും 60 വയസ്സ് പ്രായമുള്ളവരാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഓഡ്രി ഹെയില്‍ എന്ന 28-കാരിയായ ട്രാന്‍സ്ജെന്‍ഡറാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌കൂളിന് പുറമെ മറ്റിടങ്ങളിലും അക്രമി വെടിവെപ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നെന്നും പൊലീസ് അറിയിച്ചു.

സംഗീത കൊലക്കേസിൽ വർക്കല പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2022 ഡിസംബർ 28 ന് പുലർച്ചെ 1ഒന്നര മണിയോടെയാണ് കൊലപാതകം അരങ്ങേറിയത്. വർക്കല വടശ്ശേരിക്കോണം തെറ്റിക്കുളം യു പി സ്കൂളിന് സമീപം കുളക്കോടുപൊയ്ക പോലീസ് റോഡിൽ , സംഗീത നിവാസിൽ, 16 കാരിയായ സംഗീതയെ സുഹൃത്ത് ഗോപു കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഐപിസി 302 കൊലക്കുറ്റം ചുമത്തിയാണ് പ്രതി ഗോപുവിനെതിരെ പൊലീസ് എഫ്ഐആർ തയ്യാറാക്കിയത്. ഇക്കഴിഞ്ഞ മാർച്ച് 23 ന് പോലീസ് കുറ്റപത്രം നൽകിയിട്ടുള്ളത്. അന്വേഷണത്തിനും തെളിവ് ശേഖരണത്തിനുമായി മുന്നു ദിവസത്തേക്ക് ഇക്കഴിഞ്ഞ ജനുവരി ഏഴിന് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. എൻപതോളം സാക്ഷികളെ ഉൾപ്പെടുത്തിയാണ് വർക്കല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

തന്നെ പ്രണയിച്ച് വഞ്ചിക്കുകയും ഇനി പ്രണയത്തിൻ്റെ പേരിൽ അവൾ ആരേയും വഞ്ചിക്കരുതെന്നുള്ള വാശിയുമാണ് വർക്കലയിൽ സംഗീതയെ കൊലപ്പെടുത്താൻ കാരണമെന്ന് അറസ്റ്റിലായ സമയത്ത് പ്രതി ഗോപു വ്യക്തമാക്കിയിരുന്നു. താനുമായി മാസങ്ങളോളം സംഗീത പ്രണയത്തിലായിരുന്നുവെന്നും ഗോപു പറഞ്ഞു. എന്നാൽ ഇതിനിടയിൽ സംഗീത വീട്ടുകാരുടെ നിർദ്ദേശപ്രകാരം താനുമായുള്ള പ്രണയത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇതോടെ സംഗീതയോടുള്ള വാശി കൂടിയെന്നും പ്രണയത്തിൻ്റെ പേരിൽ ഇനി അവൾ ആരെയും ചതിക്കരുതെന്നു കരുതിയാണ് കൊലപാതകം നടത്തിയതെന്നും ടാപ്പിംഗ് തൊഴിലാളിയായ ഗോപു പൊലീസിനോടു വ്യക്തമാക്കിയിരുന്നു.

അനുജത്തിക്കൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്ന സംഗീതയെ അഖിൽ വ്യജപേരിൽ സൗഹൃദം സ്ഥാപിച്ച ഗോപു ഫോണിൽ വിളിച്ചു പുറത്തേയ്ക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സംഗീത ഇറങ്ങി അടുത്തുള്ള റോഡിനു സമീപം എത്തുകയാണ് ഉണ്ടായത്. തുടർന്ന് ഇവർ തമ്മിൽ സംസാരത്തിനിടയിൽ ഗോപു കത്തി കൊണ്ട് കഴുത്തു അറുക്കുകയായിരുന്നു. സംഗീത കഴുത്തിൽ പിടിച്ചു നിലവിളിച്ചു കൊണ്ട് വീടിൻ്റെ സിറ്റ് ഔട്ടിൽ വീഴുകയും ഡോറിൽ അടിക്കുകയും ചെയ്തു. ബഹളം കേട്ട് ഉണർന്ന് എത്തിയ അച്ഛനും അമ്മയും രക്തത്തിൽ കുളിച്ചു കിടക്കുന്ന സംഗീതയെ ആണ് കണ്ടത്. തുടർന്ന് പരിസര വാസികൾ എത്തിയാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചത്. വഴി മധേ സംഗീത മരണപ്പെടുകയായിരുന്നു. കൃത്യത്തിനു ഉപയോഗിച്ച കത്തിയും സംഗീതയുടെ മൊബൈലും വഴിയരികിലുള്ള പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

താനും സംഗീതയും കടുത്ത പ്രണയത്തിലായിരുന്നെന്നും ഗോപു പറഞ്ഞു. പ്രണയത്തിലായിരിക്കെ നിരവധി സ്ഥലങ്ങളിൽവച്ച് തങ്ങൾ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഗോപു വെളിപ്പെടുത്തി. സംഗീതയെ കാണാൻ ഗോപു വീട്ടിലും എത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ അപ്രതീക്ഷിതമായി സംഗീത പ്രണയത്തിൽ നിന്നും പിൻമാറുകയായിരുന്നു. ഏതാനും മാസം മുമ്പ് താനുമായുള്ള അടുപ്പത്തിന് സംഗീതയുടെ വീട്ടുകാർ വിസമ്മതിച്ചതാണ് പിൻമാറ്റത്തിനു കാരണമെന്നും ഗോപു പൊലീസിനോടു പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സംഗീത തൻ്റെ വീട്ടിലെത്തി പ്രണയത്തിൽ നിന്ന് പിന്മാറണമെന്ന് ഉപദേശിക്കുകയും ചെയ്തതുവെന്നും അന്നു മുതൽ തനിക്ക് സംഗീതയോട് പ്രതികാരം തോന്നുകയായിരുന്നുവെന്നും ഗോപു ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.

ഇതിനിടെ സംഗീത മറ്റാരെയെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ഗോപുവിനെ സംശയം ഉടലെടുത്തു. അതറിയാൻ അഖിലെന്ന കള്ളപ്പേരിൽ മറ്റൊരു ഫോണിലൂടെ ഗോപു സംഗീതയുമായി ബന്ധപ്പെട്ടു. തന്നെ ഉപേക്ഷിച്ച സംഗീത അഖിലെന്ന പേരിൽ മറ്റൊരു ഫോണിൽ നിന്ന് താൻ നടത്തിയ പ്രണയാഭ്യർത്ഥനയിൽ വീഴുകയായിരുന്നുവെന്നും ഗോപു പറഞ്ഞു. ഇതോടെ വാശിയായി. ഏതുവിധേനയും സംഗീതയെ വകവരുത്തണമെന്ന ചിന്തയായി. ഫേക്ക് ഐഡിയിൽ നിന്നും ഗോപു സംഗീതയുമായി നിരന്തരം സംസാരിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ആഴ്ചകളോളം ചാറ്റ് ചെയ്തും ഫോണിൽ സംസാരിച്ചും സംഗീതയുടെ വിശ്വാസം നേടാൻ `അഖിലി´നായി. അതിനുശേഷമാണ് അരുംകൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയതെന്നും ഗോപു പൊലീസിനോടു സമ്മതിച്ചിരുന്നു.

സംഗീതയെ കൊലപ്പെടുത്താനായി ഗോപു മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതായും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. കൊലപാതകത്തിനായി സ്വിച്ചുള്ള കത്തിയും ഗോപു തയ്യാറാക്കി വച്ചിരുന്നു. ബട്ടൺ പ്രസ് ചെയ്യുമ്പോൾ വായ്ത്തല പുറത്തേക്ക് ചാടുന്ന തരത്തിലുള്ള കത്തി ഉപയോഗിച്ചാണ് ഗോപു കൊലപാതകം നടത്തിയത്. ചൊവ്വാഴ്ച രാത്രി ആഹാരം കഴിച്ചു കിടന്ന ഗോപു സംഗീതയുമായി അർദ്ധരാത്രിവരെ അഖിലെന്ന പേരിൽ ചാറ്റ് നടത്തിയിരുന്നു. ചാറ്റിംഗിനിടയിൽ ഗോപു പെട്ടെന്നാണ് അവളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. സംഗീതയ്ക്ക് നോ പറയാൻ അവസരം നൽകാതെ ഗോപു സ്ഥലത്തെത്തി. രാത്രി 1.30ന് ആണ് കൊലപാതകം നടന്നത്. സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. സംശയം തോന്നിയ പെണ്‍കുട്ടി ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഗോപു ലക്ഷ്യം നിറവേറ്റുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. രണ്ട് തവണ താൻ കഴുത്തു മുറിച്ചാണ് കൊലപ്പെടുത്തിയത് എന്ന് ഒരു കുറ്റബോധവും ഇല്ലാതെ തെളിവെടുപ്പ് വേളയിൽ പ്രതി ഗോപു പോലീസിനോട് വ്യക്തമാക്കിയിരുന്നു. കൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഗോപുവിനെ പൊലീസ് പിടികൂടുകയായിരുന്നു.

 

ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവിന്റെ പിതാവിനെ പൂനെയിൽ കാണാതായതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു. കേദാർ ജാദവിന്റെ പിതാവ് മഹാദേവ് ജാദവിനെ രാവിലെ 11.30 മുതലാണ് പൂനെയിലെ കൊത്രൂഡ് മേഖലയിൽ നിന്ന് കാണാതായത്.

സെക്യൂരിറ്റി ജീവനക്കാരനെ തെറ്റിദ്ധരിപ്പിച്ച് ഇദ്ദേഹം രാവിലെ പുറത്തിറങ്ങിയത്. കുറച്ച് സമയത്തിന് ശേഷം ഇയാളുടെ ഫോൺ സ്വിച്ച് ഓഫായി എന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ മഹാദേവ് ജാദവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ അലങ്കർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

അതേസമയം, കാർവേ നഗറിൽ ഇദ്ദേഹത്തെ അവസാനമായി കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. മഹാദേവ് ജാദവിന് ഡിമെൻഷ്യ (ഓർമിക്കാനോ ചിന്തിക്കാനോ ഉള്ള കഴിവ് ഇല്ലായ്‌മ) ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സിനിമയിലും രാഷ്ട്രീയത്തിലും പകരം വയ്ക്കാനില്ലാത്ത ഇടം ഒഴിച്ചിട്ട് യാത്രയായിരിക്കുകയാണ് ഇന്നസെന്റ്. താരലോകവും ആരാധലോകവും ഒന്നടങ്കം അനുശോചിക്കുകയാണ്. നര്‍മ്മം രസകരമായി അവതരിപ്പിക്കുമ്പോഴും അടിയുറച്ച രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന നേതാവായിരുന്നു ഇന്നസെന്റ്. മരണം വരെ അടിയുറച്ച കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു താരം.

കഴിഞ്ഞ വര്‍ഷം താരത്തിനെ കുറിച്ച് വന്ന വ്യാജവാര്‍ത്തയിലാണ് താരം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. 2022 ഫെബ്രുവരി 20 നാണ് തന്നെ പറ്റിയുള്ള ഒരു വ്യാജ പോസ്റ്റ് അദ്ദേഹം തന്നെ കാണാനിടയാകുന്നത്. സിനിമയില്‍ വന്നപ്പോള്‍ ഒരാവേശത്തിന് ഞാന്‍ ഇടതുപക്ഷക്കാരനായി എന്ന് തുടങ്ങുന്ന പോസ്റ്റായിരുന്നു അത്. പോസ്റ്റ് കണ്ടയുടനെ അദ്ദേഹം തന്നെ അതിന് മറുപടിയുമായി എത്തി.

തന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നെന്നും ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് താന്‍ വളര്‍ന്നതെന്നും മരണം വരെ അതില്‍ മാറ്റമില്ലെന്നുമാണ് അന്ന് അദ്ദേഹം ആ പോസ്റ്റിനോട് പ്രതികരിച്ചത്.

വെള്ളിത്തിരയില്‍ തിളങ്ങുമ്പോഴും 1970കളില്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു ഇന്നസെന്റ്. 1979-ല്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായി ഇരിഞ്ഞാലക്കുട മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ആ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. പിന്നീട് 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇന്നസെന്റ് വിജയിച്ചു.

അങ്ങിനെ ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയ ഇന്നസെന്റ്, ഒരു രാഷ്ട്രീയക്കാരനാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നാണ് പറയാറുള്ളത്. എങ്കില്‍പ്പോലും ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലറായും ചാലക്കുടിയില്‍ നിന്നുള്ള ലോക്സഭാ അംഗമായും എത്തി ഇന്നസെന്റ് രാഷ്ട്രീയവും വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.

എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇന്നസെന്റിനെ കണ്ടവര്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു വീണ്ടും മല്‍സരിക്കുന്നില്ലേ, എന്ന്. അതിനു മറുപടിയായി അന്ന് അദ്ദേഹം പറഞ്ഞത് അവസാനംവരെ ഇതുപോലെ ജീവിക്കണം എന്നാഗ്രഹിക്കുന്നത് അസുഖമാണ്. എനിക്ക് ആ അസുഖം തുടങ്ങിയിട്ടുണ്ടോ എന്ന് സംശയം തോന്നിയതുകൊണ്ടാണു സ്വയം ചികിത്സിച്ചു മാറാന്‍ തീരുമാനിച്ചത് എന്നായിരുന്നു.

RECENT POSTS
Copyright © . All rights reserved