Latest News

സ്വന്തം ലേഖകൻ 

ഗ്ലോസ്റ്റർ : യുകെയിലെ കുട്ടനാട്ടുകാർ വർഷങ്ങളായി നടത്തി വന്നിരുന്ന കുട്ടനാട് സംഗമം ഈ വർഷം  ഗ്ലോസ്റ്ററിലൊരുങ്ങുന്നു . പതിനാലാമത് കുട്ടനാട് സംഗമം ഈ വരുന്ന ജൂൺ 24 ശനിയാഴ്ച ഗ്ലോസ്റ്ററിലെ സിൻഡർഫോഡിലുള്ള ഓക്‌ലാൻഡ് സ്‌നൂക്കർ ക്ലബിൽ വച്ച് നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും സംഘാടക സമിതി ഒരുക്കി കഴിഞ്ഞു . സ്വിൻഡനിലെ ആന്റണി കൊച്ചിത്തറയുടെ വീട്ടിൽ വച്ച് കൂടിയ ആദ്യ യോഗത്തിൽ ഇപ്രാവശ്യത്തെ സംഗമത്തിനായുള്ള കമ്മിറ്റിയും രൂപീകരിച്ചു . സ്വിൻഡനിൽ നിന്നുള്ള ജയേഷ് കുമാർ , ആന്റണി കൊച്ചിത്തറ , ഡിവൈസിസ്സിൽ നിന്നുള്ള സോണി ആന്റണി , സോജി തോമസ് , ജൂബി സോജി , ഗ്ലോസ്സറ്ററിൽ നിന്നുള്ള ജോസഫ്കുട്ടി ദേവസ്യ , അനീഷ് ചാണ്ടി , ജോണി സേവ്യർ , തോമസ് ചാക്കോ തുടങ്ങിയവർ പങ്കെടുത്തു .

പതിനാലാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനറായി തോമസ് ചാക്കോയെ യോഗം തെരഞ്ഞെടുത്തു . ഫുഡ് കമ്മിറ്റി അംഗങ്ങളായി ജയേഷ് കുമാറിനെയും സോജി തോമസിനെയും , റോജൻ തോമസിനെയും , ഫൈനാൻസ് കമ്മിറ്റി അംഗങ്ങളായി ജോസഫ്കുട്ടി ദേവസ്യയെയും , അനീഷ് ചാണ്ടിയെയും , പ്രോഗ്രാം കോർഡിനേറ്റേഴ്സായി റാണി ജോസ് ഒഡേറ്റിൽ , അനു ചന്ദ്ര , ജെസ്സി വിനോദ് , ഷോണി ലെനി , ജൂബി സോജി എന്നിവരെയും തെരഞ്ഞെടുത്തു.

ഗ്ലോസ്റ്ററിലെ സിൻഡർ ഫോഡിലുള്ള ഓക്‌ലാൻഡ് സ്‌നൂക്കർ ക്ലബിൽ രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 5 മണിക്ക് അവസാനിപ്പിക്കുവാനുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കുന്നത് . കുട്ടനാട് സംഗമത്തിൽ പങ്കെടുക്കുന്നതിനായി നാട്ടിൽ നിന്നെത്തുന്ന പ്രമുഖ പിന്നണി ഗായകനായ പ്രശാന്ത് പുതുക്കരിയും, യുകെയിലെ കുട്ടനാട്ടുകാരുടെ അഭിമാനമായ അനു ചന്ദ്രയും ഒരുക്കുന്ന ഗാനമേളയും , മറ്റ് കലാ വിരുന്നുകളും ഇപ്രാവശ്യത്തെ സംഗമത്തെ മികവുറ്റതാക്കും. കുട്ടനാടൻ ഓർമ്മകൾ ഉൾക്കൊള്ളിച്ചുള്ള മികവുറ്റ കലാവിരുന്നുകൾക്കൊപ്പം സ്വാദിഷ്‌ഠമായ കുട്ടനാടൻ സദ്യയും , ആർപ്പു വിളികൾക്കും വഞ്ചിപ്പാട്ടുകൾക്കുമൊപ്പം കുട്ടനാടൻ വള്ളംകളിയും ഒരുക്കുന്നുണ്ട് .

യുകെയിലുള്ള കുട്ടനാടൻ മക്കളും മരുമക്കളും ഒത്തുകൂടുന്ന പതിനാലാമത് കുട്ടനാട് സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവൻ കുട്ടനാട്ടുകാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി കൺവീനർ തോമസ് ചാക്കോ അറിയിച്ചു .

സംഗമ വേദിയുടെ അഡ്രസ്സ്

Oaklands Snooker Club

Foxes Bridge Road,

Forest Vale Industrial Estate,

Cinderford,

GL14 2PQ

കുട്ടനാട് സംഗമത്തെ പറ്റിയുള്ള വിവരങ്ങൾക്ക് ബന്ധപ്പെടുക .

JOHNY XAVIER   07837003261

THOMAS CHACKO   07872067153

JOSEPHKUTTY DEVASIA   07727242049

ANEESH CHANDY  07455508135

ANTONY KOCHITHARA KAVALAM  07440454478

SONY ANTONY PUTHUKARY  07878256171

JAYESH PUTHUKARY  07440772155

യുകെയിലെത്തുന്ന മലയാളികളിൽ മിക്കവരും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. യുകെയിൽ എത്താൻ വേണ്ടി മാത്രം ഹെൽത്ത് കെയർ വിസയിൽ എത്തിയ മലയാളികളും ഒട്ടനവധിയാണ്. അതുകൊണ്ടുതന്നെ ഹെൽത്ത് കെയർ വിസയിൽ എത്തിയവർക്ക് രണ്ടാമതൊരു ജോലി ചെയ്യാനുള്ള അനുമതി ഒട്ടേറെ യു കെ മലയാളികൾക്ക് പ്രയോജനം ആകും. യുകെയിൽ ഹെൽത്ത് കെയര്‍ വീസയില്‍ എത്തിയ നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, കെയറര്‍മാര്‍ എന്നിവര്‍ക്കാണ് രണ്ടാമതൊരു ജോലി ചെയ്യാൻ ഓഗസ്റ്റ് 27 വരെ ഹോം ഓഫീസ് അനുമതി നൽകിയത് . ഫെബ്രുവരി 27 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് അനുമതി. ഇപ്പോൾ ജോലി ചെയ്യുന്ന അതേ മേഖലയിൽ തന്നെ ജോലി ചെയ്യുന്നതിനാണ് ഹോം ഓഫീസ് ഇളവുകൾ നൽകിയിട്ടുള്ളത്.

ആറുമാസം ഇത്തരത്തിൽ ഇളവുകൾക്ക് യോഗ്യത ഉള്ളവർക്ക് സമയ പരിധി ഇല്ലാതെ നിയമപരമായി ജോലി ചെയ്യാം. മുൻപ് 20 മണിക്കൂർ മാത്രമേ രണ്ടാമതൊരു ജോലി ചെയ്യാൻ അനുമതി നൽകിയിരുന്നുള്ളു. നിലവില്‍ ആറു മാസത്തേക്കാണ് ഇപ്പോൾ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവധി തീരുന്ന മുറയ്ക്ക് കൂടുതല്‍ നാള്‍ തുടരണമോ എന്ന കാര്യത്തിൽ പുനരവലോകനം നടത്തി തീരുമാനമെടുക്കും.

രണ്ടാമതൊരു ജോലി ചെയ്യുന്നതിനുള്ള ഇളവുകൾ ലഭിക്കുന്നതിനായി വിസ അപ്ഡേറ്റ് ചെയ്യുന്നതിന് അപേക്ഷിക്കണം. എന്നാൽ, നിലവിൽ ജോലി ചെയ്യുന്ന എംപ്ലോയറുടെ കീഴിൽ അധിക ജോലി ചെയ്യുന്നതിന് വീസ അപ്ഡേറ്റ് ചെയ്യേണ്ടതില്ല. എന്നിരുന്നാലും ഹെല്‍ത്ത് കെയര്‍ വിസ ഉടമകള്‍ ഹോം ഓഫീസുമായി ബന്ധപ്പെട്ട് അവരവരുടെ യോഗ്യത ഉറപ്പു വരുത്തണമെന്ന് ഹോം ഓഫീസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾ താഴെ പറയുന്ന ലിങ്കിൽ ലഭിക്കും .

https://www.gov.uk/health-care-worker-visa/taking-a-second-job

പുനലൂരിൽ കല്ലടയാറ്റിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. പിറവന്തൂർ സ്വദേശി രമ്യ (30) മക്കളായ ശരണ്യ (അഞ്ച്), സൗരവ് (മൂന്ന്) എന്നിവരാണ് മരിച്ചത്. മൂന്ന് മണിയോടെയായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച ഉച്ചയോടെയാണ് മൂന്നുപേരെയും കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. ഉച്ചയ്ക്ക് ഒന്നരയോടെ ഒരുസ്ത്രീയും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിജനമായസ്ഥലത്തുകൂടെ നടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ സംശയംതോന്നിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോളാണ് മൂവരെയും കല്ലടയാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്.

രമ്യയെ കൊല്ലം ചാത്തന്നൂരിലേക്കാണ് വിവാഹം കഴിച്ചുകൊണ്ട് പോയിരിക്കുന്നത്. ഭർത്താവ് ഏറെ നാളായി വിദേശത്താണെന്നാണ് വിവരം. മൃതദേഹങ്ങൾ മൂന്നും ഷാളിൽ കെട്ടിയിട്ട നിലയിലാണ് ഉണ്ടായിരുന്നത്. ആദ്യം തമിഴ്നാട് സ്വദേശികളാണ് മരണപ്പെട്ടതെന്ന സംശയമാണ് ഉടലെടുത്തത്. കൂടുതൽ അന്വേഷണത്തിലാണ് മരണപ്പെട്ടത് പിറവന്തൂർ സ്വദേശികളാണെന്ന് വ്യക്തമായത്.

പുനലൂരിലെ മക്കടവ് റബർ പാർക്കിന് സമീപം കല്ലടയാറിൻ്റെ ഭാഗത്ത് കുഞ്ഞുങ്ങളുടെ മൃതദേഹമാണ് നാട്ടുകാർ ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേന നടത്തിയ തിരച്ചിലിലാണ് അമ്മയുടെ മൃതദേഹവും കണ്ടെത്തിയത്.

നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത്. ഷാള്‍ കൊണ്ട് ബന്ധിച്ചനിലയിലായിരുന്നു മൂവരുടെയും മൃതദേഹങ്ങള്‍. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ബോ​ർ​ഡ​ർ – ഗ​വാ​സ്ക​ർ ട്രോ​ഫി​യി​ലെ അ​വ​സാ​ന ടെ​സ്റ്റ് മ​ത്സ​ര​ത്തി​ന്‍റെ ടോ​സി​ട​ൽ ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കു​മെ​ന്ന് സൂ​ച​ന. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീം ​നാ​യ​ക​ന്മാ​ർ​ ന​ട​ത്തേ​ണ്ട കോ​യി​ൻ ടോ​സ് മോ​ദി നി​ർ​വ​ഹി​ക്കു​മെ​ന്നാ​ണ് ക്രി​ക്ക​റ്റ് നി​രീ​ക്ഷ​ക​ർ അ​റി​യി​ക്കു​ന്ന​ത്.  ക്രി​ക്ക​റ്റി​ലെ പ​തി​വ് ച​ട്ട​ങ്ങ​ള​നു​സ​രി​ച്ച് ടോ​സ് വേ​ദി​യി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​റി​ല്ലെ​ങ്കി​ലും മൊ​ട്ടേ​ര ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ഈ ​പ​തി​വ് മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്.

മോ​ദി കോ​യി​ൻ ഫ്ലി​പ്പ് ചെ​യ്താ​ൽ അ​തി​ഥി ടീ​മി​ന്‍റെ നാ​യ​ക​നാ​യ സ്റ്റീ​വ് സ്മി​ത്ത് ആ​യി​രി​ക്കും “ടോ​സ് കോ​ൾ’ ചെ​യ്യു​ക. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ലി​ൽ എ​ത്താ​നാ​യി പി​ച്ചി​ന്‍റെ ആ​നു​കൂ​ല്യം മു​ത​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഇ​ന്ത്യ​ക്ക് ടോ​സ് നി​ർ​ണാ​യ​ക​മാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

നാ​ളെ ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​നീ​സ് പ​ങ്കെ​ടു​ക്കു​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. സൂ​പ്പ​ർ​താ​രം വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഇ​ന്ത്യ​യി​ലെ 50-ാം ടെ​സ്റ്റ് മ​ത്സ​ര​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞ് കയറി വിദ്യാർത്ഥിനി മരിച്ചു. കല്ലമ്പലം കെടിസിടി കോളേജിലെ പിജി വിദ്യാർത്ഥിനി ശ്രേഷ്ഠ എം വിജയ് (24) ആണ് മരിച്ചത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

ബുധനാഴ്‌ച വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയ കാർ പാഞ്ഞ് കയറുകയായിരുന്നു.

മദ്യലഹരിയിൽ മകൻ അമ്മയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ആലപ്പുഴ ഭരണിക്കാവ് സ്വദേശിനി രമ (55) ആണ് മരിച്ചത്. മകൻ നിധിൻ (30) നെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മദ്യ ലഹരിയിൽ എത്തുന്ന നിധിൻ നിരന്തരമായി അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നു.

മദ്യപിച്ചെത്തിയ നിധിൻ അമ്മയുമായി വഴക്കിടുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വീണ്ടും മദ്യപിക്കാനായി രമയോട് പണം ആവശ്യപ്പെട്ടെങ്കിലും രമ പണം നൽകാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ നിധിൻ രമയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മകൻ മദ്യപിച്ച് എത്തി നിരന്തരം ഉപദ്രവിക്കുന്നതിനാൽ പലപ്പോഴും രമ അയൽ വീടുകളിലാണ് കിടന്നിരുന്നതെന്ന് അയൽവാസികൾ പറയുന്നു. നിധിന് പുറമെ നിധിന്റെ പിതാവും രമയെ ഉപദ്രവിച്ചിരുന്നതായി അയൽവാസികൾ പറയുന്നു.

കുണ്ടംകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ സ്‌കൂളിന് സപീമം മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് ട് വിദ്യാർത്ഥിയും വിനോദ്-ശാലിനി ദമ്പതികളുടെ മകനുമായ അഭിനവ് (17) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ സ്‌കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാൻ പോകുന്നു എന്ന് പറഞ്ഞ് പോയ അഭിനവ് രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി എട്ട് മണിയോടെ അഭിനവിനെ സ്‌കൂളിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബേഡകം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥിയുടെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഭിനവിന് മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

രേവദ് ബാബു എന്നയാൾക്ക് കലാഭവൻ മണി വാങ്ങിക്കൊടുത്ത ഓട്ടോറിക്ഷ, മണിയുടെ വീട്ടുകാർ തിരിച്ചു വാങ്ങി എന്ന വാർത്ത തെറ്റെന്ന് മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. മണി ചെയ്ത സഹായങ്ങൾ തിരികെ വാങ്ങാൻ മാത്രം ഹൃദയമില്ലാത്തവരല്ല തങ്ങളെന്ന് രാമകൃഷ്ണൻ പറയുന്നു. മണിയുടെ വീട്ടുകാർ അല്ല ഓട്ടോറിക്ഷ തിരികെ വാങ്ങിയതെന്ന രേവദ് ബാബുവിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചത്. തെറ്റായ വാർത്ത പരത്തിയവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് രാമകൃഷ്ണൻ പറയുന്നു.

‘‘സത്യാവസ്ഥ ജനങ്ങൾ അറിയാൻ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു വിഡിയോ ചെയ്യേണ്ടി വന്നത്. മണി ചേട്ടൻ വാങ്ങി കൊടുത്ത ഓട്ടോറിക്ഷ ഞങ്ങൾ വീട്ടുകാർ തിരികെ വാങ്ങി എന്ന നവമാധ്യമ വാർത്ത ഏറെ വേദയുണ്ടാക്കി. മണി ചേട്ടന്റെ വിയോഗശേഷം നിരവധി കുപ്രചരണങ്ങൾ ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു.ചേട്ടൻ ചെയ്ത സഹായം തിരികെ ചോദിക്കാൻ ഞങ്ങൾ വീട്ടുകാർ ഹൃദയമില്ലാത്തവരല്ല.

ഈ വാർത്തയുടെ സത്യാവസ്ഥ ഇതാണ്. എന്തായാലും തെറ്റായ വാർത്ത പരത്തിയവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും’’. ആർ എൽ വി രാമകൃഷ്ണൻ പറയുന്നു.

മുതിർന്ന രാഷ്ട്രീയ നേതാവ് പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി. അർബുദ ബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു ജിത്തു തോമസ്.

എഞ്ചിനീയറായിരുന്നു. മുൻ കേന്ദ്ര സഹമന്ത്രിയായിരുന്ന പിസി തോമസ് നിലവിൽ കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനാണ്. പിസി തോമസിന്റേയും മേരിക്കുട്ടി തോമസിന്റേയും മൂന്ന് മക്കളിൽ ഒരാളാണ് അന്തരിച്ച ജിത്തു തോമസ്.

മലയാള സിനിമാനടി ഗീത എസ് നായര്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. മിനി സ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും സജീവമായിരുന്നു ഗീത.

‘പകല്‍പ്പൂരം’ എന്ന ചിത്രത്തിലെ ഗീതയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഷ്യാനെറ്റ്, അമൃത ടിവി തുടങ്ങിയ ചാനലുകളില്‍ സംപ്രേഷണം ചെയ്ത വിവിധ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള അഭിനേത്രിയാണ് ഗീത.

Copyright © . All rights reserved