Latest News

തിരുവനന്തപുരം ജില്ലയിലെ വാമനപുരം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വിതുര താവയ്ക്കൽ കടവിൽ വ്യാഴാഴ്ച രാവിലെ ഒമ്പതരമണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. തിരൃവനന്തപുരം വെഞ്ഞാറമൂട് മാണിക്കൽ കുതിരകുളം വാധ്യാരുകോണത്ത് തടത്തരികത്തുവീട്ടിൽ വിനേഷ് (33) ആണു സദിയിൽ മുങ്ങി മരിച്ചത്.

പറണ്ടോട് പുറുത്തിപ്പാറ അംബേദ്കർ കോളനിയിൽ നടന്ന ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിനേഷ്. ഇവിടെയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലായാണ് കൺവെൻഷന് എത്തിയവർ താമസിച്ചിരുന്നത്. എന്നാൽ ഈ സ്ഥലത്തെ കിണറുകളിൽ കടുത്ത വേനൽ കാരണം വെള്ളമുണ്ടായിരുന്നില്ല. വെള്ളമില്ലാത്തതിനാൽ വിനേഷ് ഉൾപ്പെടെയുള്ളവർ കുളിക്കാൻ വാമനപുരം നദിയെയാണ് ആശ്രയിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാവിലെയോടെ മുതിർന്നവരും കുട്ടികളുമടക്കം 15 പേരടങ്ങുന്ന സംഘം താവയ്ക്കലിൽ കുളിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

വെള്ളച്ചാട്ടത്തിനു താഴെയുള്ള കടവിൽ കുളിക്കവേയാണ് വിനേഷ് മുങ്ങിത്താഴ്ന്നത്. ഇയാൾക്കോ കൂടെയുള്ളവർക്കോ നീന്തൽ അറിയുമായിരുന്നില്ലെന്നാണ് വിവരം. വിനേഷ് മുങ്ങിത്താഴുന്നത് കണ്ട് മറ്റുള്ളവർ നിലവിളിച്ചെങ്കിലും നീന്തൽ അറിയാവുന്ന ആരും തന്നെ അടുത്തല്ലാത്തതിനാൽ രക്ഷാപ്രവർത്തനം നടന്നില്ല.

ഇതിനിടെ കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടി ഓടിയെത്തി കടവിൽനിന്നു ദൂരെയുള്ള വീടുകളിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടയിൽ സംഘത്തിലുണ്ടായിരുന്ന ഒരാൾ ആറ്റിലിറങ്ങി ബുദ്ധിമുട്ടി വിനേഷിനെ പുറത്തെത്തിച്ചു. ആ സമയത്ത് പെൺകുട്ടി അറിയിച്ചതനുസരിച്ച് നാട്ടുകാരും ഓടിയെത്തി. നാട്ടുകാരുടെ നേതൃത്വത്തിൽ ഇയാളെ വിതുര താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഇദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല.പിരപ്പൻകോട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു മരിച്ച വിനേഷ്. വിൽസണും എസ്തറുമാണ് മാതാപിതാക്കൾ. വിജേഷാണ് വിനേഷിൻ്റെ സഹോദരൻ.

ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിക്കാൻ താമസിച്ചതിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് അച്ഛൻ്റെ കൊലപാതകത്തിൽ. തൃശ്ശൂർ കോടന്നൂരിലാണ് ഉറക്കത്തിൽ നിന്ന് നേരത്തെ വിളിച്ചുണർത്താത്തതിൽ ദേഷ്യം വന്ന മകൻ അച്ഛനെ മർദിച്ച് കൊലപ്പെടുത്തിയത്. ആര്യംപാടം ചിറമ്മൽ ജോയ്(60) ആണ് കൊല്ലപ്പെട്ടത്. മകൻ റിജോ(25)യെ ചേർപ്പ് പോലീസ് അറസ്റ്റുചെയ്തു.

വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. റിജോയെ ഉറക്കത്തിൽനിന്ന്‌ വിളിച്ചുണർത്താത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വെൽഡിംഗ് ജോലിക്കാരനാണ് റിജോ. ഇയാൾക്ക് സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവണമുണ്ടെന്നാണ് വിവരങ്ങൾ. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ജോലി അവസാനിച്ചു. തുടർന്ന് മദ്യപിച്ച് ഇയാൾ വീട്ടിലെത്തുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്ന ഇയാൾ വന്നയുടൻ കട്ടിലിൽ കയറിക്കിടന്ന് ഉറങ്ങി. ശീലം പതിവായതിനാൽ വീട്ടുകാർ വിളിച്ചുണർത്താനും പോയില്ല.

രാത്രി 8.30ഓടെ ആഹാരം കഴിക്കാനായി വീട്ടുകാർ റിജോയെ വിളിച്ചു. ഉണർന്നെഴുന്നറ്റ ഇയാൾ സമയം നോക്കിയപ്പോൾ രാത്രിയായെന്ന് കണ്ട് വീട്ടുകാരോട് ദേഷ്യപ്പെടുകയായിരുന്നു. എന്തുകൊണ്ട് എന്നെ വെെകുന്നേരം വളിച്ചില്ലെന്ന് ചോദിച്ചായിരുന്നു ബഹളം. തനിക്ക് പുറത്തു പോകണമായിരുന്നെന്നും വീട്ടുകാർ വിളിക്കാത്തതു മൂലമാണ് പോകാൻ കഴിയാത്തതതെന്നും പറഞ്ഞ് ഇയാൾ ബഹളം വച്ചുകൊണ്ടിരുന്നു.

ബഹളം അസഹ്യമായപ്പോൾ റിജോയുടെ പിതാവ് ജോയി ഇത് ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു. തുടർന്ന് അച്ഛനും മകനും തമ്മിൽ വാക്കേറ്റമായി. വഴക്കിനൊടുവിൽ റിജോ പിതാവിനെ നിലത്ത് തള്ളിയിട്ട മർദ്ദിക്കുകയായിരുന്നു. തുടർന്ന് പിതാവിൻ്റെ തല പിടിച്ച് മകൻ നിലത്തിടിച്ചു. ഇതോടെ ജോയി ബോധം കെട്ടു.

ഇതിനിടെ ബഹളം കേട്ട് അയൽക്കാർ എത്തി. ബോധം കെട്ട്കിടക്കുന്ന ജോയിയെ അവർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ അച്ഛനെ മർദിച്ച വിവരം റിജോതന്നെയാണ് ചേർപ്പ് പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. മൃതദേഹം ജനറൽ ആശുപത്രിയിലാണ്. റീനയാണ് ജോയിയുടെ ഭാര്യ. അലീന മകളാണ്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഷോയില്‍ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനെ അധിക്ഷേപിച്ച് സംസാരിച്ച അഖില്‍ മാരാര്‍ക്കെതിരെ പരാതി നല്‍കി ദിശ സംഘടന. ഒരു ഗെയിം ടാസ്‌കിനിടെയാണ് അഖിലിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ ദിശ സംഘടന പോലീസിലും എസ് സി, എസ് ടി കമ്മീഷനിലും പരാതി നല്‍കി.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന പരിപാടിയില്‍ അഖില്‍ മാരാര്‍ എന്നയാള്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണ ശേഷവും ഒരു പൊതു ഇടത്തില്‍ വെച്ച് അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി സാഗര്‍ സൂര്യ എന്ന വ്യക്തിയോട് ‘നിന്നോട് അരി ആഹാരങ്ങള്‍ മോഷ്ടിക്കാന്‍ ആണോടാ പറഞ്ഞത്, നീയാരാ മധുവോ ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കടാ, ഭക്ഷണം മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരും’ എന്ന് പറഞ്ഞു അധിക്ഷേപിച്ചിരിക്കുന്നു.

പ്രസ്തുത അധിക്ഷേപം നടത്തിയതിന് ശേഷം അഖില്‍ മാരാരും ഏതാനും പേരും ചിരിക്കുക കൂടി ചെയ്തിരിക്കുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട് മരണപ്പെട്ട മധു എന്ന ആദിവാസി യുവാവിനെ മരണശേഷവും അധിക്ഷേപിച്ച അഖില്‍ മാരാര്‍ക്കെതിരെ കൃത്യമായ നടപടികള്‍ ആവശ്യമുണ്ട്’. ദിശ സംഘടനയുടെ സ്ഥാപകന്‍ ദിനു വെയില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മറ്റൊരു മത്സരാര്‍ഥിയായ സാഗര്‍ സൂര്യ മീശമാധവനെയാണ് ഈ ടാസ്‌കില്‍ അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവര്‍ത്തികള്‍ക്കിടെ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്തത്.

താമരശ്ശേരിയില്‍ ദമ്പതികളെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട ശേഷം ഭര്‍ത്താവുമായി സംഘം കടന്നുകളഞ്ഞു. പരപ്പന്‍പൊയില്‍ കുറുന്തോട്ടികണ്ടിയില്‍ ഷാഫിയെയാണ് തട്ടിക്കൊണ്ടുപോയത്.

രാത്രി ഒന്‍പതു മണിയോടെ നാലംഗ സംഘമാണ് കാറിലെത്തിയത്. ബഹളംകേട്ട് ഓടിയെത്തിയ ഭാര്യ സനിയയെയും കാറില്‍ പിടിച്ചുകയറ്റി. സനിയക്ക് പിടിവലിക്കിടെ പരുക്കേറ്റു. സനിയ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

രാത്രി പത്ത് മണിയോടെ മുഖം മറച്ചാണ് സംഘമെത്തിയതെന്ന് സനിയ പറഞ്ഞു. ദുബായിയില്‍ ജോലി ചെയ്തിരുന്ന ഷാഫി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. വീടിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന ഷാഫിയെ നാലംഗ സംഘമെത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ സനിയയേയും കാറില്‍ പിടിച്ചുകയറ്റി. കുറച്ചു മുന്നോട്ടു പോയ ശേഷം സനിയയെ ഇറക്കി വിട്ട് സംഘം കടന്നുകളയുകയായിരുന്നു. പണമിടപാട് തര്‍ക്കമെന്നാണ് സൂചന. സംഭവത്തില്‍ താമരശ്ശേരി പോലീസ് അന്വേഷണമാരംഭിച്ചു.

ബഹുമാനപ്പെട്ട ഷാജി അച്ചന്റെ സംസ്കാര ചടങ്ങുകൾ രണ്ടുദിവസമായാണ് റെക്‌സം കത്തീഡ്രലിൽ നടത്തുന്നത്. ഏപ്രിൽ 24-ാം തീയതി 12 മണിക്ക് ഭൗതികശരീരം കത്തീഡ്രൽ ഡീൻ റെവ ഫാദർ നിക്കോളാസിന്റെ നേതൃത്വത്തിൽ പള്ളിയിൽ സ്വീകരിച്ച ശേഷം സീറോ മലബാർ ക്രമത്തിലുള്ള മലയാളം ഒപ്പീസും പ്രാർത്ഥനകളും നടത്തുന്നു. ഈ സമയം അച്ചനെ സ്നേഹിക്കുന്ന യുകെയുടെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ കഴിയുന്നതാണ്. ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് റെക്‌സം രൂപതയിലുള്ള മലയാളി അച്ചന്മാരുടെ നേതൃത്വത്തിൽ യുകെയുടെ വിവിധ ഭാഗത്തുള്ള വൈദീകരും ചേർന്ന് പരിശുദ്ധ കുർബാനയും ഒപ്പീസും നടത്തുന്നു.

കുർബാനയ്ക്ക് ശേഷം വൈകിട്ട് അഞ്ചു മണിയോടെ സമാപന പ്രാർത്ഥനകൾ നടത്തുന്നതാണ്. അച്ചന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ അച്ചന്റെ സഹോദരി സിസ്റ്റർ ഡോക്ടർ ബെറ്റിയും, ബെറ്റിയുടെ സുഹൃത്ത് സിസ്റ്ററും എത്തിച്ചേരുന്നതാണ്. ഇരുപത്തിനാലാം തീയതി പള്ളിയിൽ സൂക്ഷിക്കുന്ന ഭൗതികശരീരം 25-ാം തീയതി പതിനൊന്നു മണിക്ക് ബഹുമാനപ്പെട്ട റെക്‌സം ബിഷപ്പ് പീറ്റർ ബ്രിഗനലിന്റെ മുഖ്യ കാർമികത്വത്തിൽ ശവസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് പന്ഥാസഫ് സെമിത്തേരിയിൽ ഭൗതികശരീരം അടക്കം ചെയ്യുന്നതുമാണ്.

ഫാദർ ഷാജി പൂനാട്ട് കഴിഞ്ഞമാസം 23 നാണ് ആകസ്മികമായി മരണമടഞ്ഞത്. അദ്ദേഹത്തിന് 51 വയസ്സ് മാത്രമായിരുന്നു പ്രായം. 2008 -ൽ വയനാട്ടിൽ നിന്നും എസ് ഡി വി സഭാംഗമായി യുകെയിലെത്തിയ അച്ചൻ നോർത്ത് വെയിൽസിലെ റെക്‌സം രൂപതയിൽ അംഗമാകുകയും കഴിഞ്ഞ 18 വർഷക്കാലമായി റെക്‌സം രൂപതയിലുള്ള ഹോളി വെൽ ചർച്ച്, സെന്റ് റിച്ചെട് ഗുവാൻ സ്കൂൾ ചാപ്ലിൻ, ടെൺബീഗ് ചർച്ച്, ബ്ലൈനോ ഫെസ്റ്റിന്യോഗ് ചർച്ച് തുടങ്ങിയ ഇടവകകളിൽ സേവനം ചെയ്തു. ഇപ്പോൾ ടവിൻ ചർച്ചിലും, മകംതലത്ത് ചർച്ചിലും സേവനം ചെയ്തു വരുകയാണ് . ആകസ്മികമായാണ് അച്ചനെ മരണം തട്ടിയെടുത്തത്. ഫാദർ ഷാജി റെക്‌സം രൂപതയിലെ ഓവർസീസ് പ്രീസ്റ്റ് കോഡിനേറ്റർ ആയും രൂപത സേഫ് ഗാർഡിന്റെ പ്രീസ്റ്റ് റെപ്രസെന്ററ്റീവ് ആയും സേവനം ചെയ്തുവയുകയായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് റെക്‌സം രൂപതയ്ക്കും അതോടൊപ്പം യുകെയിലുള്ള മലയാളികൾക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വേർപാടിൽ റെക്‌സം രൂപതയും, റെക്‌സം കേരളാ കമ്മ്യൂണിറ്റിയും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.

പൊതുദർശനം നടത്തപ്പെടുന്ന കത്തീഡ്രൽ അഡ്രസ് -St Mary’s Cathedral, Regent Street, Wrexham LL11 1RB
കാർ പാർക്കിങ്‌ പെയ്ഡ് – Island Green Shopping Park, Wrexham, LL13 7LW
സംസ്‌കാരം നടത്തുന്ന പള്ളി സെമിത്തേരി അഡ്രസ് – Pantasaph Franciscan Friary, 5 Monastery Rd, Pantasaph, Holywell CH8 8PN

കൂടുതൽ വിവരങ്ങൾക്ക്‌ CONDACT

FR. JOHNSON KATTIPARAMPIL CMI – 07401441108
FR, CYRIL THADATHIL – 07989965446
Rev Fr Nicholas Enzama AJ Cathedral Dean. – 07443826507
MANOJ CHACKO – 07714282764.
you tube live Diocese of Wrexham
face book live St Mary’s Cathedral. @wrexhamcathedral

 

പത്തനംതിട്ട കല്ലശേരി സ്വദേശി ശ്രീ അജി കെ വർഗീസിന്റെയും ശ്രീമതി മഞ്ജു അജിയുടെയും മകൾ ബഹ്‌റൈൻ ഏഷ്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സാറ റേച്ചലാണ് (14 വയസ്സ്) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്.

ഏപ്രിൽ 5 ബുധനാഴ്ച വൈകിട്ട് ചെറിയ നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീണതോടെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം.

സാറ റേച്ചലിൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

അവിഹിതബന്ധമാരോപിച്ച് 25കാരിയായ സഹോദരഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയശേഷം 30കാരന്‍ മൃതദേഹങ്ങള്‍ക്ക് തീയിട്ടു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ബുധനാഴ്ച വൈകീട്ടാണ് പ്രതി യുവതിയെയും രണ്ടുമക്കളെയും കൊലപ്പെടുത്തിയത്.

യുവതിക്ക് ഇതരപുരുഷന്‍മാരുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ചായിരുന്നു അക്രമം. ഇതേച്ചൊല്ലി വഴക്കിട്ട പ്രതി തുടര്‍ന്ന് യുവതിയെയും നാലും ആറും വയസ്സുള്ള അവരുടെ മക്കളുടെയും കൊലപ്പെടുത്തുകയുമായിരുന്നു.

മൃതദേഹങ്ങള്‍ നശിപ്പിക്കുന്നതിനായി കിടക്കവിരികളും വിറകും ഉപയോഗിച്ച് പൊതിഞ്ഞ ശേഷം തീക്കൊളുത്തുകയായിരുന്നു. യുവതിയുടെ വീടിന് മുന്നിലെ ടിന്‍ഷീറ്റ് മേഞ്ഞ ഷെഡ്ഡിലിട്ടാണ് മൃതദേഹങ്ങള്‍ കത്തിച്ചത്. സംഭവത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

വീട്ടമ്മയുടെ മരണത്തിൽ ദുരുഹത. ഭർത്താവിനെ കാലടി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. മഞ്ഞപ്ര ആനപ്പാറ അരീയ്ക്കൽ വീട്ടിൽ മിനി (51) ആണ് മരിച്ചത്. ഭർത്താവ് ജോയിയൊണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെയാണ് മിനിയെ അവശനിലയിൽ അങ്കമാലി താലൂക്ക് ആശുപത്രിയിൽ വീട്ടുകാർ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മിനി മരിച്ചിരുന്നു.

കഴുത്തിൽ പാട് കണ്ടതിനെ തുടർന്ന് ഡോക്ടർക്ക് സംശയം തോന്നി. തുടർന്ന് ഡോക്ടർ പോലീസിനെ വിവരമറിയിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമാർട്ടത്തിൽ തലയോട്ടിക്ക് ക്ഷതം സംഭവിച്ചിരിക്കുന്നതായി മനസിലായി. ഇതെതുടർന്നാണ് ഭർത്താവിനെ കറ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

നോർത്ത് വെയിൽസിലെ റെക്സം ,ഫ്ളിൻറ്, കോൾവിൻബേ , ചെസ്റ്റർ മലയാളി സമൂഹം സംയുകതമായി കഴിഞ്ഞ ഏഴുവർഷക്കാലമായി നടത്തി വരുന്ന യേശുവിന്റെ പീഡാനുഭവ സ്മരണയുടെ ഓർമ പുതുക്കുന്ന ദുഖ വെള്ളിയാഴ്ച കുരിശിന്റെ വഴി ഏപ്രിൽ 7-ാം തീയതി 10.30 – മണിക്ക് നോർത്ത് വെയിൽസിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ പന്താസഫ് കുരിശുമലയിലേക്ക് നടത്തപ്പെടുന്നു. കുരിശിൻറെ വഴി പ്രാർഥനകൾക്ക് ഫാ. എബ്രഹാം സി.എം .ഐ നേതൃത്വം നൽകുന്നതും നോർത്ത് വെയിൽസിലും പരിസര പ്രദേശത്തുമുള്ള മറ്റു വൈദികരും പങ്കെടുക്കുന്നതാണ് .

കുരിശിൻറെ വഴി സമാപന ശേഷം ക്രൂശിതനായ ഈശോയുടെ തിരുരൂപം വണക്കവും . കൈപ്പുനീർ രുചിക്കലും, നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ് .

നമ്മുടെ രക്ഷകനായ യേശുവിന്റെ പീഡാനുഭവ യാത്രയുടെ ഓർമ്മ മനസ്സിൽ ധ്യാനിച്ച് കൊണ്ട് ഈ നോയമ്പുകാലം പ്രാർത്ഥനാ പൂർവം ആചരിക്കാൻ നോർത്തു വെയിൽസിലും പരിസര പ്രദേശത്തുമുള്ള എല്ലാ ക്രിസ്തീയ വിശ്വാസികളെയും പന്താസഫ് കുരിശു മലയിലേക്കു സ്വാഗതം ചെയ്യുന്നു .

കുരിശു മലയുടെ വിലാസം –

FRACISCAN FRIARY MONASTERY ROAD ,PANTASAPH . CH 88 PE .

കൂടുതൽ വിവരത്തിന്.
Manoj Chacko – 07714282764
Benny Thomas -07889971259

ഹരിയാനയിലെ സോനിപട്ടില്‍ കാനഡയില്‍ നിന്ന് കാമുകിയെ വിളിച്ച് വരുത്തി യുവാവ് വെടിവെച്ചു കൊന്നു. കൊലപാതകത്തിന് പിന്നാലെ മൃതദേഹം ഒരു ഫാം ഹൗസില്‍ കുഴിച്ചിട്ടു. റോഹ്തക്ക് സ്വദേശിനിയായ മോണിക്കയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകന്‍ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് ഫാംഹൗസില്‍ നിന്ന് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്നു അരുംകൊല.

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു മോണിക്കയെ പ്രതി കൊലപ്പെടുത്തിയത്. കാനഡയിലായിരുന്ന യുവതിയെ സുനില്‍ നാട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മോണിക്ക സോനിപത്ത് സ്വദേശിയായ സുനിലിനെ കാണാന്‍ പോകുന്നതിന് മുമ്പ് റോഹ്തക്കിലെ സ്വന്തം വീട് സന്ദര്‍ശിച്ചു. എന്നാല്‍ കുറച്ച് ദിവസമായിട്ടും യുവതി തിരിച്ചെത്താതായതോടെ കുടുംബത്തിന് സംശയമായി. ഇതോടെ ജനുവരി 22 ന് കുടുംബം ഗനൗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായി. പിന്നീട് കേസ് ഭിവാനി സിഐഎ -2 ന് കൈമാറി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകനായ സുനിലിനെ കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ മോണിക്കയെ കൊലപ്പെടുത്തിയതായി സുനില്‍ സമ്മതിച്ചു. പിന്നാലെ ഫാംഹൗസില്‍ നിന്ന് മോണിക്കയുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രതി കാമുകിയെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുകയാണ്. ഇയാള്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved