പോളണ്ട് അതിര്‍ത്തിയില്‍ റഷ്യന്‍ മിസൈല്‍ പതിച്ചു. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഉക്രൈ്ന്‍ പോളണ്ട് അതിര്‍ത്തിയിലാണ് മിസൈല്‍ പതിച്ചത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപണം തള്ളി.
ബോധപൂര്‍വമായ പ്രകോപനമാണ് നടക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്ന്‍-പോളണ്ട് അതിര്‍ത്തിയില്‍ ആക്രമണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും റഷ്യ അറിയിച്ചു.
റഷ്യന്‍ മിസൈലുകളാണ് പോളണ്ടില്‍ പതിച്ചതെന്ന് മുതിര്‍ന്ന യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സംങവത്തിന് പിന്നാലെ നാറ്റോ അടിയന്തരയോഗം വിളിച്ചു. പോളണ്ട് പ്രസിഡന്റ് ബൈഡനുമായി ചര്‍ച്ച നടത്തി. സൈന്യത്തോട് സജ്ജമാകാന്‍ പോളണ്ട് ഭരണകൂടം നിര്‍ദേശിച്ചു.
അബുദാബിയില്‍ മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതായി റിപ്പോർട്ട്. പത്തനംതിട്ട പന്തളം സ്വദേശി കൈലാസത്തില്‍ ശിവപ്രശാന്തിന്റേയും ഗോമതി പെരുമാളിന്റേയും മകന്‍ ആര്യനാണ് മരിച്ചത്. 16 വയസായിരുന്നു. അതോടൊപ്പം തന്ന്നെ അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ആര്യന്‍ ശിവ പ്രശാന്ത്. സംസ്‌കാരം നാട്ടില്‍ നടക്കും.അതേസമയം, യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചതായി റിപ്പോർട്ട്. ശനിയാഴ്ചയാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്.
കൂടാതെ ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലൂടെ അമിതവേഗത്തിലെത്തിയ ഒരു വാഹനം പിതാവും മകനും സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം മറിയുകയും സംഭവസ്ഥലത്ത് തന്നെ പിതാവും മകനും മരിക്കുകയുമാണ് ചെയ്തത്. അശ്രദ്ധമായി വാഹനമോടിച്ചയാള്‍ക്ക് അപകടത്തില്‍ നിസ്സാര പരിക്കേറ്റിരുന്നു. ഇയാളെ ചികിത്സക്ക് ശേഷം പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ നേരത്തെ ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളതാണ്.
കൂടാതെ 53കാരനായ പിതാവിന്റെ കാര്‍ വര്‍ക്ക്‌ഷോപ്പിലായതിനാല്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ പോയതാണ് 23കാരനായ മകന്‍. ഈ സമയത്താണ് അപകടമുണ്ടായതെന്ന് മരണപ്പെട്ടവരുടെ കുടുംബം വ്യക്തമാക്കി. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായ വിവരം ശനിയാഴ്ച രാവിലെ എട്ടു മണിക്കാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ട്രാഫിക് നിയമങ്ങള്‍ പാലിച്ചു വേണം വാഹനമോടിക്കാനെന്ന് ഫുജൈറ പൊലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെടുകയുണ്ടായി.
ഡൽഹിയിൽ കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ച കേസിൽ പ്രതി അഫ്താബിന് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട യുവതിയുടെ പിതാവ്. ലവ് ജിഹാദ് ആരോപണവും ശ്രദ്ധയുടെ പിതാവ് ഉന്നയിച്ചു. യുവതിയുടെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ മെഹ്റോളി വനത്തിൽ വരും ദിവസങ്ങളിലും തുടരും. ഇരുവരും പരിചയപ്പെട്ട ഡേറ്റിങ് ആപ്പ് ബംബിളില്‍ നിന്ന് ഡൽഹി പൊലീസ് വിശദാംശങ്ങൾ തേടി.
ലിവിംഗ് ടുഗദർ പങ്കാളിയെ 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പല സ്ഥലങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊല്ലപ്പെട്ട ശ്രദ്ധയോടെ പതിനെട്ട് ശരീര ഭാഗങ്ങൾ മാത്രമേ ഇതുവരെ കണ്ടെടുക്കാനായുള്ളു. അറസ്റ്റിലായ പ്രതി അഫ്താബ് അമീൻ പൂനവല്ല കുറ്റകൃത്യത്തിൽ ലവലേശം പശ്ചാത്താപം പോലും കാണിക്കാതെ ലോക്കപ്പിൽ സുഖ നിദ്രയിലാണ്. ഈ ദൃശ്യം ട്വിറ്ററിലടക്കം വൈറലായിരുന്നു. വിവാഹം കഴിക്കാമെന്ന് അഫ്താബ് ഉറപ്പ് നൽകിയെങ്കിലും അതിന് വിസമ്മതിച്ചതിനെ തുടർന്നാണ് കലഹത്തിലാകുന്നത്.
ഫോറൻസിക് വിദദ്ധനായ ഡെക്സ്റ്റർ മോർഗൻയാൾ സീരിയൽ കില്ലറായ കഥപറയുന്ന അമേരിക്കൻ ടി.വി പരമ്പരയായ ഡെക്സ്റ്ററാണ് അഫ്താബിന് പ്രചോദനമെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അഫ്താബ് സൊമാട്ടോയിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്തു. സംശയം തോന്നാതിരിക്കാൻ അതേ ഫ്ളാറ്റിൽ താമസം തുടർന്നു. വെട്ടി നുറുക്കിയ ശരീരഭാഗം സൂക്ഷിക്കാനായി 300 ലിറ്ററിന്റെ പുതിയ ഫ്രിഡ്ജ് വാങ്ങി. ദുർഗന്ധം വമിക്കാതിരിക്കാൻ എന്നും മുറിയിൽ സുഗന്ധദ്രവ്യങ്ങൾ കത്തിച്ചു വെച്ചിരുന്നു.
വെട്ടിനുറുക്കിയ ശരീരഭാഗങ്ങളിൽ അഴുകി തുടങ്ങുന്ന ഭാഗങ്ങളായിരുന്നു ഇയാൾ ആദ്യം വലിച്ചെറിഞ്ഞിരുന്നത്. പോളി ബാഗുകളിൽ നിറച്ച ശരീരഭാഗങ്ങൾ ഇയാൾ ഇടയ്ക്കിടെ പരിശോധിച്ചിരുന്നു. വലിച്ചെറിഞ്ഞ ശ്രദ്ധയുടെ 25 ശരീരഭാഗങ്ങളിൽ 18 ശരീരഭാഗങ്ങൾ മാത്രമാണ് പൊലീസിന് കണ്ടെത്താനായിട്ടുള്ളത്. ഇത് യുവതിയുടേതാണോ എന്നറിയാൻ ഡി എൻ എ ടെസ്റ്റ് നടത്തേണ്ടി വരും. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നതും പൊലീസിന് വെല്ലുവിളിയാണ്. സെന്റ് ഫ്രാൻസിസ് ഹൈസ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസവും, മുംബയിലെ എൽഎസ് റഹേജ കോളേജിൽ നിന്ന് ബിഎംഎസ് ബിരുദവും പ്രതി നേടിയിരുന്നു.
പാചകവൃത്തിയിൽ അതീവ തത്പരനായിരുന്ന പൂനാവാല ഒരു ഫുഡ് ബ്ലോഗർ കൂടിയാണ്. ഇരുപത്തിയെണ്ണായിരത്തോളം പേരാണ് ഇൻസ്റ്റാഗ്രാമിൽ ഇയാളെ ഫോളോ ചെയ്തിരുന്നത്. കൊലപാതകത്തിന് ശേഷം ഇയാൾ മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനായി ശ്രദ്ധയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സജീവമായിരുന്നു. യുവതിയുടെ സുഹൃത്തുക്കളുമായി ഇയാൾ ചാറ്റ് ചെയ്തിരുന്നു. എന്നാൽ മാതാപിതാക്കളുമായി ബന്ധപ്പെട്ടിരുന്നില്ല.
18 മാസങ്ങൾക്ക് ശേഷമാണ് ശ്രദ്ധയും അഫ്താബും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കുടുംബം അറിഞ്ഞതെന്ന് ശ്രദ്ധയുടെ പിതാവ് വികാസ് മദൻ വാക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ അഫ്താബുമായി ലിവ്-ഇൻ ബന്ധത്തിലാണെന്ന് 2019 ൽ ശ്രദ്ധ അമ്മയോട് പറഞ്ഞു. ഇത് ഞാനും ഭാര്യയും എതിർത്തിരുന്നു. ദേഷ്യപ്പെട്ട ശ്രദ്ധ തനിക്ക് ഇരുപത്തിയഞ്ച് വയസായെന്നും, സ്വന്തം തീരുമാനങ്ങൾ എടുക്കാൻ എനിക്ക് എല്ലാ അവകാശവുമുണ്ട്. എനിക്ക് അഫ്താബിനൊപ്പം ജീവിക്കണം. ഇന്ന് മുതൽ ഞാൻ നിങ്ങളുടെ മകളല്ലെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ ശ്രമിച്ചിരുന്നു. പോകരുതെന്ന് ശ്രദ്ധയുടെ ‘അമ്മ ഒരുപാടുതവണ ആവശ്യപ്പെട്ടിരുന്നുവെന്നും പിതാവ് പറയുന്നു.
ശ്രദ്ധയുടെ സുഹൃത്തുക്കളിൽ നിന്ന് മാത്രമേ മാതാപിതാക്കൾക്ക് മകളെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ കഴിഞ്ഞിരുന്നുള്ളൂ. കുറച്ച് ദിവസങ്ങൾക്ക് ശേഷം ശ്രദ്ധയുടെ അമ്മ മരിച്ചു. പിന്നീട് രണ്ടു മൂന്ന് തവണ മാത്രം എന്നോട് സംസാരിച്ചെന്ന് പിതാവ് പറയുന്നു. അഫ്താബുമായുള്ള ബന്ധം വഷളായതായി അവൾ പറഞ്ഞിരുന്നു. അതിനിടയിൽ അഫ്താബ് മർദ്ദിക്കാറുണ്ടെന്നും വെളിപ്പെടുത്തി. അവളോട് വീട്ടിലേയ്ക്ക് മടങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും അഫ്താബിന്റെ നിർദ്ദേശപ്രകാരം വീട്ടിലേയ്ക്ക് വരാൻ തയ്യാറായില്ല. മകൾ അനുസരിച്ചിരുന്നെങ്കിൽ ഇന്ന് ജീവിച്ചിരുന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചയാണ് അഫ്താബിനെ പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായെന്ന് അഫ്താബ് പറഞ്ഞു. അവൾ വിവാഹത്തിന് നിർബന്ധിച്ചു. മറുവശത്ത്, അഫ്താബിന് മറ്റ് പല പെൺകുട്ടികളുമായും ബന്ധമുണ്ടായിരുന്നു, ശ്രദ്ധ അത് പലപ്പോഴും ചോദ്യം ചെയ്തു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കവും ഉണ്ടായി. അഫ്താബ് ഇതിനിടെ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് മുമ്പ് അമേരിക്കൻ ക്രൈം ഷോ ഡെക്സ്റ്റർ ഉൾപ്പെടെ നിരവധി ക്രൈം സിനിമകളും ഷോകളും അഫ്താബ് കണ്ടിരുന്നു. തെളിവ് നശിപ്പിക്കാൻ ഗൂഗിളിൽ രക്തം കഴുകിക്കളയാനുള്ള വഴിയും കണ്ടെത്തി.
ഇതിനുശേഷം മാത്രമാണ് ഇയാൾ ശ്രദ്ധയെ കൊലപ്പെടുത്തുകയും മൃതദേഹം 35 കഷ്ണങ്ങളാക്കി മുറിക്കുകയും ചെയ്തത്. മൃതദേഹം പെട്ടെന്ന് അഴുകാതിരിക്കാൻ പുതിയ വലിയ ഫ്രിഡ്ജ് വാങ്ങി അതിൽ സൂക്ഷിച്ചു. ദുർഗന്ധം വമിക്കാതിരിക്കാൻ കുന്തിരിക്കം ദിവസവും കത്തിച്ചു. പുലർച്ചെ ഉറക്കമെഴുന്നേറ്റ് കവറിൽ അഴുകിത്തുടങ്ങുന്ന മൃതദേഹ ഭാഗങ്ങളാക്കി വനത്തിൽ എരിഞ്ഞിടും. വന്യമൃഗങ്ങൾ ഇത് ഭക്ഷിക്കുന്നെന്ന് ഉറപ്പ് വരുത്തി തിരിച്ച് മടങ്ങും. ഇങ്ങനെ പതിനെട്ട് ദിവസമെടുത്താണ് മൃതദേഹം പ്രതി ഉപേക്ഷിച്ചത്. ശ്രദ്ധയും അഫ്താബും തമ്മിൽ എപ്പോഴും വഴക്ക് ഉണ്ടായിരുന്നുവെന്ന് ശ്രദ്ധയുടെ സുഹൃത്ത് ലക്ഷ്മൺ വെളിപ്പെടുത്തിയിരുന്നു.
ജൂലൈയിൽ നടത്തിയ വാട്സാപ്പ് കോളിൽ അവൾ വല്ലാതെ ഭയപ്പെട്ടിരുന്നു. ആ രാത്രി അഫ്താബിനൊപ്പം താമസിച്ചാൽ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായി അവൾ പറഞ്ഞു. താൻ ചില സുഹൃത്തുക്കളുമായി ചേർന്ന് ഛത്തർപൂരിന്റെ വീട്ടിൽ നിന്ന് ശ്രദ്ധയെ രക്ഷപ്പെടുത്തിയതായി ലക്ഷ്മൺ നാടാർ പറഞ്ഞു. തുടർന്ന് പോലീസിൽ പരാതിപ്പെടുമെന്ന് അഫ്താബിനു മുന്നറിയിപ്പ് നൽകി. എന്നാൽ അഫ്താബിനോടുള്ള സ്നേഹം കാരണം ശ്രദ്ധ പരാതി നൽകാൻ കൂട്ടാക്കിയില്ലെന്ന് ലക്ഷ്മൺ പറയുന്നു.
മേയിൽ കൊലപാതകം നടന്നെങ്കിലും ജൂൺവരെ പ്രതി ശ്രദ്ധയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ചു. ശ്രദ്ധ ജീവനോടെയുണ്ടെന്ന് വരുത്തി തീർക്കാനായിരുന്നു ഈ നീക്കം അഫ്താബിന് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട യുവതിയുടെ പിതാവ് ആവശ്യപ്പെട്ടു. ശ്രദ്ധയുടെയും അഫ്താബിന്റെയും ഒരു സുഹൃത്തിനെ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. വനത്തിൽനിന്ന് കണ്ടെത്തിയ 12 ഭാഗങ്ങൾ മനുഷ്യമൃതദേഹാവശിഷ്ടമാണോ എന്ന പരിശോധനാറിപ്പോർട്ട് വരണം. അഫ്താബിന്റെ വീട്ടിൽനിന്ന് ചില എല്ലിന്റെ ഭാഗങ്ങൾ കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
വില്യംസ് സഹോദരന്‍മാര്‍ ഖത്തര്‍ ലോകകപ്പില്‍ ഇക്കുറി മല്‍സരിക്കാനെത്തുക രണ്ട് വ്യത്യസ്ഥ ടീമുകള്‍ക്കായി. ബോട്ടെങ് സഹോദര്‍മാര്‍ക്ക് ശേഷം ഇതാദ്യമായാണ് രണ്ടുപേര്‍ വ്യത്യസ്ത ടീമുകള്‍ക്കായി ലോകകപ്പില്‍ ബൂട്ടുകെട്ടുന്നത്.ഒന്നിച്ച് പന്തുതട്ടി വളര്‍ന്ന ഇനാകിയും നീക്കോയും.. പല വെല്ലുവിളികളേയും അതിജീവിച്ച ബാല്യം.. ഒരേ ക്ലബില്‍ ഒന്നിച്ച് ഇറങ്ങുന്ന സഹോദരങ്ങള്‍.. എന്നാല്‍ ഖത്തറിലെ ആവേശത്തിന് കിക്കോഫാകുമ്പോള്‍ സഹോദരങ്ങള്‍ എതിരാളികളാകും
ഇനാക്കി വില്യംസ് ഘാനയുടേയും നീക്കോ സ്പെയിനിന്റേയും ദേശീയക്കുപ്പായത്തിലാണ് മല്‍സരിക്കാനിറങ്ങുക. ഇരുവരും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യത ക്വാര്‍ട്ടര്‍ ഫൈനലില്‍ മാത്രം. ഘാനക്കാരാണ് ഇരുവരുടേയും മാതാപിതാക്കള്‍. മെച്ചപ്പെട്ടൊരു ജീവിതം തേടി സ്പെയിനിലേക്ക് കുടിയേറുകയായിരുന്നു. സഹാറ മരുഭൂമി ചെരുപ്പ് പോലുമില്ലാതെ നടന്നു തീര്‍ക്കേണ്ടി വന്നു മാതാപിതാക്കള്‍ക്ക് സ്പെയിനിലെത്താന്‍. സ്പെയിനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെട്ടു. അന്ന് ഇനാക്കിയെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു അമ്മ. പിന്നീട് സ്പെയിനില്‍ ജീവിതം കരുപ്പിടിപ്പിച്ചു.
ഞങ്ങള്‍ മാതാപിതാക്കള്‍ക്കായി എന്തും ചെയ്യും. അവരുടെ ത്യാഗത്തിന്റെ ഫലമാണ് ഞങ്ങളുടെ കരിയര്‍.. ഒരിക്കല്‍ ഇനാക്കി പറഞ്ഞത് ഇങ്ങനെയാണ്. 2016–ല്‍ സൗഹൃദമല്‍സരത്തില്‍ സ്പെയിനിനായി ഇറങ്ങിയെങ്കിലും ഇനാക്കിക്ക് പിന്നീട് സ്പാനിഷ് ടീമില്‍ അവസരം ലഭിച്ചില്ല. ഇതോടെ ജന്‍മവേരുകളുള്ള ഘാന അവസരവുമായി എത്തിയപ്പോള്‍ വിളികേട്ടു. സ്വിറ്റര്‍സര്‍ലന്‍ഡിേനെതിരായ നേഷന്‍സ് ലീഗ് മല്‍സരത്തിലാണ് നിക്കോ വില്യംസ് സ്പെയിനിയി അരങ്ങേറിയത്. രണ്ടാം മല്‍സരത്തില്‍ തന്നെ ഗോള്‍നേടിയതോടെ ടീമില്‍ ഇടം ഉറപ്പിച്ചു
90കളിലെ മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് സുമ ജയറാം. ചെറിയ വേഷങ്ങൾ ആണെങ്കിൽ പോലും ശ്രദ്ധിക്കപ്പെടുന്ന തന്നെയായിരുന്നു അവയിൽ ഏറെയും. 2018 ലാണ് ബാല്യ കല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവുമായുള്ള സുമയുടെ വിവാഹം നടക്കുന്നത്. സുമയുടെ വിവാഹത്തിനു ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങളും പങ്കെടുത്തിരുന്നു. അടുത്തിടെയാണ് ഇരട്ട കണ്മണികൾ ഇവരുടെ ജീവിതത്തിലേക്കെത്തിയത്. രണ്ട് ആൺകുട്ടികളാണ് സുമയ്ക്കും ലല്ലുവിനും ജനിച്ചത്. ആൻ്റണി ഫിലിപ് മാത്യു, ജോർജ്ജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് താരം പേര് നൽകിയിരിക്കുന്നത്. ഭർത്താവിൻ്റെ അച്ഛൻ പാലാത്ര തങ്കച്ചൻ മരിച്ചതിൻ്റെ പതിനാറാം വാർഷികത്തിലാണ് തങ്ങൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചതെന്നും വലിയ സന്തോഷമാണെന്നും സുമ പറഞ്ഞിരുന്നു.
സുമയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്, ആരോഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാർഥിക്കണമെന്നായിരുന്നു സുമ ജയറാം സോഷ്യൽമീഡിയയിൽ കുറിച്ചത്. എന്നാൽ എന്താണ് അസുഖമെന്ന് സുമ ജയറാം വ്യക്തമാക്കിയിട്ടില്ല. ഫോട്ടോ വൈറലായതോടെ നിരവധി പേർ നടിയുടെ ആരോഗ്യത്തെ കുറിച്ച് തിരക്കുന്നുണ്ട്. എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു…. ആശംസിക്കുന്നു’വെന്നാണ് ആരാധകർ സുമയുടെ സോഷ്യൽമീഡിയ പോസ്റ്റിന് താഴെ കുറിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മക്കൾക്കൊപ്പം യാത്രകളിലും അവധി ആഘോഷത്തിലും മറ്റുമായിരുന്നു സുമ ജയറാം.
പ്രായം കൂടിയത് കൊണ്ട് ഗർഭിണിയായിരുന്നപ്പോൾ തനിക്ക് ആശങ്കകൾ ഉണ്ടായിരുന്നതായി ഒരു അഭിമുഖത്തിൽ സുമ പറഞ്ഞിരുന്നു. ആണോ പെണ്ണോ ആരായാലും ആരോഗ്യമുള്ള കുഞ്ഞ് ജനിക്കണേ എന്നായിരുന്നു പ്രാർഥന. ഒടുവിൽ മിടുക്കന്മാരായ രണ്ട് ആൺകുട്ടികളെ തന്നെ കിട്ടി. വല്യപ്പന്മാരുടെ പേരുകൾ ചേർത്താണ് മക്കൾക്ക് ആന്റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നീ പേരുകളിട്ടത്.
ഗുരുവിന്റെ പുതിയ സംരഭത്തിന് ആശംസ അറിയിച്ച് നടി കാവ്യ മാധവൻ കഴിഞ്ഞ ദിവസം ലൈവ് വിഡിയോയിൽ എത്തിയിരുന്നു. ഏറെ നാളുകൾക്ക് ശേഷമായിരുന്നു ഇങ്ങനെ ഒരു ലൈവ് വീഡിയോ. എന്നാൽ ഈ വീഡിയോയ്ക്ക് എതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നിറയുകയാണ്. കലയോടുള്ള സമീപനം മാറാൻ തന്നെ കാരണക്കാരനായ വ്യക്തിയാണ് ഗുരുവെന്നും നൃത്തം ചെയ്യാൻ ഭയന്നപ്പോഴൊക്കെ തനിക്ക് അദ്ദേഹം ധൈര്യം തന്നുവെന്നുമായിരുന്നു വീഡിയോയിൽ കാവ്യ പറയുന്നുണ്ട്.
ഇത് സംബന്ധിച്ചുള്ള മാധ്യമ വാർത്തകൾക്ക് താഴെയാണ് നടിക്കെതിരെ സൈബർ ആക്രമണം കടുക്കുന്നത്.. തന്റെ മാതാപിതാക്കളുടെ സ്ഥാനത്ത് നിൽക്കുന്നയാളാണ് ഗുരുനാഥനെന്നും അദ്ദേഹത്തിന്റെ കുടുംബം തനിക്ക് സ്വന്തം കുടുംബം പോലെയാണെന്നും കാവ്യ വീഡിയോയിൽ പറയുന്നുണ്ട്. നാളുകൾക്ക് ശേഷമുള്ള നടിയുടെ വീഡിയോ കണ്ടതിലെ സന്തോഷം ആരാധകർ വാർത്തയ്ക്ക് താഴെ പങ്കുവെയ്ക്കുന്നുണ്ട്. കാവ്യ തിരിച്ച് വരണം നാളുകൾക്ക് ശേഷം കണ്ടതിൽ സന്തോഷം എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ.
‘ഒരു പാട് കാലത്തിനു ശേഷമാണ് കാവ്യയെ ഇങ്ങനെ കാണുന്നത് സന്തോഷം. തിരിച്ചു വരണം. ദൈവം അനുഗ്രഹിച്ച കലാകാരിയാണ് കാവ്യ. മലയാളികൾ ഇത്രയേറെ പിന്തുണയും സ്നേഹവും കൊടുത്തൊരു നടി വേറെയില്ല. കാവ്യയെ കുറ്റപെടുത്തുന്നവർ ഉണ്ടാവാം അവരെന്തും പറയട്ടെ കാവ്യ ഇനിയും സിനിമയിൽ തിരിച്ചു വന്നാലും പഴയ അംഗീകാരം കിട്ടുമെന്നുറപ്പാണ്’, ഒരാൾ കുറിച്ചു. എന്നാൽ മറ്റ് ചിലർ കടുത്ത അധിക്ഷേപമാണ് നടിക്കെതിരെ നടത്തുന്നത്. മഞ്ജു തന്നെയാണ് ശരി, ഒരു കുടുംബം കലക്കിയവളാണ് നിങ്ങൾ, നിങ്ങൾ മറ്റുള്ളവരെ തളർത്തുന്നതിൽ മിടുക്കിയല്ലേ എന്നിങ്ങനെയാണ് വിമർശനങ്ങൾ. മുൻപ് സഹോദരനായി കണ്ടയാളെയല്ലേ ഇപ്പോൾ നിങ്ങൾ ഭർത്താവാക്കിയില്ലേയെന്നാണ് മറ്റ് ചിലരുടെ ആക്ഷേപം.
കേസ് ഒതുക്കി തീർത്ത് വീണ്ടും സജീവം ആകാനുള്ള തയ്യാറെടുപ്പാണെന്ന് തോന്നുന്നു’.’നിങ്ങളുടെ വാക്കുകളും പ്രവർത്തിയും തമ്മിൽ വളരെ വ്യത്യാസമുണ്ട് നിങ്ങൾ വരും തലമുറയ്ക്ക് ഒരു ദോഷമാണ്’, ‘എന്തൊരു വിനയം എന്തൊരു കുലീനത എന്തൊരു അച്ചടക്കം.. എന്തൊരു അഭിനയം അവസ്ഥക്കനുസരിച്ചുള്ള അഭിനയം’, ഇങ്ങനെ പോകുന്നു കമന്റുകൾ. നടിക്കെതിരായ അധിക്ഷേപങ്ങൾക്ക് ചിലർ മറുപടി നൽകുന്നുണ്ട്. മഞ്ജുവാര്യരെ നിയമപരമായി ബന്ധം ഒഴിഞ്ഞു കാവ്യമാധവനെ നിയമപരമായി രണ്ടാം വിവാഹം കഴിച്ചു, അവർക്കിടയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല, മലയാളികൾക്ക് എന്താണിത്ര പ്രശ്നം എന്നായിരുന്നു ചിലരുടെ പ്രതികരണം.
‘ദിലീപ് മഞ്ജുവാര്യരെ നിയമപരമായി ബന്ധം ഒഴിഞ്ഞു കാവ്യമാധവനെ നിയമപരമായി രണ്ടാം വിവാഹം കഴിച്ചു, അവർക്കിടയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല. കേരളത്തിലെ കുറച്ചു വനിതകൾ അഭിനവ മഞ്ജുവാര്യരാകാനുള്ള ശ്രമത്തിലാണ്. അവർക്ക് കഴിവും കാശുമുണ്ട്. അത് കണ്ട് വെറുതെ പനിക്കുന്ന ചിന്ന ചിന്ന ഫെമിനിച്ചികൾ ഒന്നോർക്കുക, മഞ്ജുവിന് ഉള്ള അവകാശങ്ങൾ തന്നെ ആണ് കാവ്യക്കും ഉള്ളത്’
ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അവരിൽ മാത്രം ഒതുങ്ങുന്നതാണ് …. ഇവർ പ്രശസ്തരായതു കൊണ്ട് അവരുടെ ഫാൻസ് ഏറ്റു പിടിക്കുന്നു.അഡ്ജസ്റ്റു ചെയ്യാനാകാത്ത വിധം അകൽച്ചയോ ഇഷ്ടക്കേടോ തോന്നുകയാണെങ്കിൽ പിരിയുന്നതു തന്നെയാണ് നല്ലത്.സ്നേഹം പിടിച്ചു വാങ്ങാൻ കഴിയുന്നതല്ലെന്നു മനസ്സിലാക്കാൻ മഞ്ജുവിന് കഴിഞ്ഞു. അവർ പരസ്പര ധാരണയോടെ പിരിഞ്ഞു.കാവ്യയോട് ദേഷ്യമോ വെറുപ്പോ തോന്നിയതു കൊണ്ട് ദിലീപിന് മഞ്ജുവിനോടോ തിരിച്ചും പഴയ സ്നേഹവും ആത്മാർഥതയും തോന്നാൻ സാധ്യതയില്ല.ആരാധകർക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനുമില്ല’, കാവ്യയെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളിൽ പറയുന്നു.
പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മക്ക് ജയിലിലും ഒരു ഭാവ വ്യത്യാസവുമില്ല. തെളിവെടുപ്പിനിടെ കണ്ട അതേപോലെ തന്നെയാണ് ഗ്രീഷ്മ ജയിലിനകത്തുമെന്നാണ് പുറത്തുവരുന്ന വിവരം. തെളിവെടുപ്പിനു ശേഷം അട്ടക്കുളങ്ങര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഗ്രീഷ്മ മറ്റ് തടവു പുള്ളികള്‍ക്കൊപ്പം കൂസലില്ലാതെയാണ് കഴിയുന്നതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം.
ജയില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങളെല്ലാം കൃത്യമായി പാലിക്കുന്നുണ്ട്. എന്നാല്‍ കുറ്റബോധം ഒന്നുമില്ലാതെയാണ് ഗ്രീഷ്മയുടെ പെരുമാറ്റമെന്നും ചില ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നുണ്ട്. ഏറെ കോളിളക്കമുണ്ടായ കേസായതിനാല്‍ മറ്റ് തടവ് പുള്ളികളും ഗ്രീഷ്മയെ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്.
ജയിലിലും കുറ്റബോധമില്ലാതെ.ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകത്തില്‍ പിടിക്കപ്പെടുമെന്ന് ഒരിക്കല്‍പോലും ഗ്രീഷ്മ കരുതിയിരുന്നില്ലെന്നാണ് ചില അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അട്ടക്കുളങ്ങര വനിതാ ജയിലിലുണ്ടെങ്കിലും ഇരുവരെയും പ്രത്യേകം സെല്ലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കൊലക്കേസില്‍ അമ്മയും മകളും ഒരേ ജയിലില്‍ റിമാന്‍ഡ് കഴിയുന്നത് കൊണ്ട് തന്നെ അട്ടക്കുളങ്ങര ജയിലില്‍ നിന്ന് ഇവരെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങളൊന്നും പുറത്തുവിടാതെ ജാഗ്രത പാലിക്കുകയാണ് ജയില്‍ അധികൃതര്‍.
ചില തടവു പുള്ളികള്‍ ഗ്രീഷ്മയോട് കാര്യങ്ങള്‍ തിരക്കാനും ശ്രമിക്കുന്നുണ്ട്. റിമാന്‍ഡ് തടവുകാരിയായതിനാല്‍ ജയില്‍ ഉദ്യോഗസ്ഥരും ഗ്രീഷ്മയെ അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. മറ്റ് തടവുകാര്‍ക്കൊപ്പം ജയില്‍ ഭക്ഷണം കഴിച്ച് ജയില്‍ ജീവിതവും ഗ്രീഷ്മ കുറ്റബോധമില്ലാതെ തള്ളിനീക്കുന്നത് ജയില്‍ ഉദ്യോഗസ്ഥരെയും അമ്പരപ്പിക്കുകയാണ്.
ദൃശ്യത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് മനസ്സുതുറന്ന് നടി മീന. തനിക്ക് അഭിനയം എന്ന കരിയറില്‍ ഇത്രയും കാലം നില്‍ക്കാന്‍ പറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും വിവാഹ ശേഷം സിനിമകള്‍ ലഭിക്കില്ലെന്നാണ് കരുതിയതും അവര്‍ പറയുന്നു.
എന്നാല്‍ അപ്പോഴും അവസരങ്ങള്‍ തേടി വന്നു. ഗര്‍ഭിണി ആയപ്പോള്‍ ബ്രേക്ക് എടുത്തു. കുഞ്ഞ് ജനിച്ച ശേഷം അവസരങ്ങളേ ലഭിക്കില്ലെന്നാണ് കരുതിയത് പക്ഷേ അപ്പോഴും അവസരങ്ങള്‍ വന്നു. അപ്പോഴാണ് ദൃശ്യം വന്നത്’
‘ദൃശ്യത്തിന്റെ ആളുകളോട് സിനിമ ചെയ്യുന്നില്ല എന്നാണ് ഞാന്‍ പറഞ്ഞത്. മകള്‍ക്ക് അന്ന് രണ്ട് വയസായിരുന്നു.
പക്ഷെ അവര്‍ എല്ലാ സൗകര്യങ്ങളും തന്നു. മറ്റൊരാളെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് പറഞ്ഞു. ലാല്‍ സാറിനെയും ആശിര്‍വാദ് സിനിമാസിനെയും നന്നായി അറിയാം. സിനിമ മലയാളത്തില്‍ വലിയ വിജയം ആവുമെന്ന് അറിയാമായിരുന്നു. പക്ഷെ ഇത്ര വലിയ ഹിറ്റാവുമെന്ന് കരുതിയില്ല’
ദൃശ്യം മൂന്നാം ഭാഗത്തെ പറ്റി കേട്ടിട്ടുണ്ട്. പ്രൊഡക്ഷന്‍ സൈഡില്‍ നിന്നും ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല. ഇപ്പോള്‍ അവര്‍ റാം എന്ന സിനിമയുടെ തിരക്കിലാണ്. അതിന് ശേഷം ഉണ്ടാവുമോ എന്ന് അറിയില്ല. മൂന്നാം ഭാഗത്തില്‍ എക്‌സൈറ്റ്‌മെന്റുണ്ട്’
‘ഒരു വശത്ത് ഭയവുമുണ്ട്. രണ്ടാം ഭാഗത്തിലും ആ ഭയം ഉണ്ടായിരുന്നു. ദൃശ്യത്തിന് വലിയ പേരിരിക്കുമ്പോള്‍ അതിനേക്കാള്‍ നന്നായി അടുത്ത ഭാഗം എടുക്കണമെന്നുണ്ടായിരുന്നു. ആ ഭയം ഇനിയും തുടരും,’ മീന പറഞ്ഞു. വികടന്‍ ചാനലിനോടാണ് പ്രതികരണം. ദൃശ്യം 3 സിനിമ അടുത്തിടെയാണ് ജീത്തു ജോസഫ് പ്രഖ്യാപിച്ചത്.
മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. ശേഷം അന്ത്യനിമിഷങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു. മധ്യപ്രദേശിലെ ജബല്‍പ്പൂര്‍ ജില്ലയില്‍ മൂന്ന് ദിവസം മുന്‍പാണ് സംഭവം.
സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശില്‍പ ജരിയ (22) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അഭിജിത്ത് പതിദാര്‍ എന്ന യുവാവാണ് അറസ്റ്റിലായത്. പ്രണയത്തിലായിരുന്ന അഭിജിത്തും ശില്‍പയും ബിസിനസ് പങ്കാളികള്‍ കൂടിയായിരുന്നു.
അതിനിടെ ശില്‍പയ്ക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് അഭിജിത്തിന് സംശയമായി. ഇതിന്റെ പേരിലാണ് ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയത്. ശില്‍പ ശ്വാസത്തിനായി പിടയുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. ആരെയും ഇനി ചതിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജബല്‍പ്പൂറിലുള്ള ഒരു റിസോര്‍ട്ടില്‍വെച്ചാണ് കൊലനടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി അവിടെ നിന്നും സ്ഥലം വിട്ടു. ജീവനക്കാരെത്തി മുറി തുറന്ന് നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ശില്‍പയേയാണ് കാണുന്നത്. ഇതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
ശ്രദ്ധേയയായ എഴുത്തുകാരി ബീനാ റോയിയുടെ പുതിയ നോവൽ “സാരമധു” ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽവച്ച് നവംബർ അഞ്ചാം തിയതി പ്രകാശനം ചെയ്തു. ചലച്ചിത്ര താരം കോട്ടയം നസീറാണ് പ്രകാശനം നിർവ്വഹിച്ചത്. മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ. കെ ഫൈസൽ പുസ്തകം ഏറ്റുവാങ്ങി. റൈറ്റേഴ്സ് ഫോറത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഗീത മോഹൻ, നീത സുഭാഷ്, പ്രകാശൻ അലോക്കൻ എന്നിവർ ആശംസ നേർന്നു. മലയാളത്തിലെ മുൻനിര പബ്ളിഷേഴ്സായ കൈരളി ബുക്സാണ് നോവലിന്റെ പ്രസാധകർ.
ഓരോ വാക്കിലും ലാളിത്യത്തിന്റെ ഔന്ന്യത്യം നിറച്ച്, ഭാഷയെ ഒരു കുഞ്ഞിന്റെ മന്ദസ്മിതംപോലെ ഉൾച്ചേർക്കുന്ന നോവലാണ് “സാരമധു”. ചാർവി എന്ന കഥക് നർത്തകി സാരമതിയായി മാറുന്ന, മധുകറിനെ പ്രണയിക്കുന്ന മനോഹര രംഗങ്ങൾ. ഇംഗ്ലണ്ടിലെ സിൽവർ ഹിൽ ബുദ്ധിസ്റ്റ് മൊണാസ്ട്രി മുതൽ രാജസ്ഥാനിലെ സുന്ദരഗ്രാമങ്ങൾവരേ വ്യാപിച്ചു കിടക്കുന്ന ദൃശ്യചാരുതകൾ. ബനാറസിലെ ധ്യാനാത്മക പശ്ചാത്തലങ്ങൾ. ഒരു ഗദ്യകവിതപോലെ ഒഴുകുന്നു “സാരമധു.” ജീവന്റെ പച്ചനിറം ചാലിച്ച എഴുത്ത് എന്ന് എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ ഈ നോവലിനെ അടയാളപ്പെടുത്തുന്നു.

ചിന്തനീയമായ രണ്ട് കവിതാ സമാഹാരങ്ങളും ഒരു നോവലും വഴി മലയാളികൾക്ക് പരിചിതയാണ് യു.കെ. നിവാസിയായ ബീനാ റോയ്. “ക്രോകസിന്റെ നിയോഗങ്ങൾ” എന്ന ആദ്യസമാഹാരം ലണ്ടൻ മലയാള സാഹിത്യവേദിയാണ് പ്രസിദ്ധീകരിച്ചത്. മാനവികതയുടെ സർഗ്ഗാത്മകത തുളുമ്പുന്ന കവിതകൾ എന്ന് ശ്രീ പി.കെ ഗോപി അടയാളപ്പെടുത്തിയ രണ്ടാമത്തെ സമാഹാരമായ “പെട്രോഗ്രാദ് പാടുന്നു” കൈരളി ബുക്സ് പ്രസിദ്ധീകരിച്ചു. ഇംഗ്ലണ്ടിന്റെ പ്രശ്ചാത്തലത്തിൽ എഴുതപ്പെട്ട മൂന്നാമത്തെ പുസ്തകമായ “സമയദലങ്ങൾ” എന്ന നോവൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മികവുറ്റ രചനാവൈഭവം കൈമുതലായുള്ള ഈ എഴുത്തുകാരി, വിവിധ സംഗീതആൽബങ്ങളിലായി പതിമൂന്ന് ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ബൃന്ദാവനി, ഇന്ദീവരം, നിലാത്തുള്ളി, സ്വരദക്ഷിണ, സാവേരി എന്നിവയാണ് ആൽബങ്ങൾ. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും റോയ് സെബാസ്റ്റ്യനുമാണ്. ഗർഷോം ടിവിയാണ് പാട്ടുകൾ റിലീസ് ചെയ്തത്.