Latest News

സിനിമാ ജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് നടന്‍ സൈജു കുറുപ്പ്.ഒരു അഭിമുഖത്തിലാണ് തന്റെ കരിയറിനെക്കുറിച്ച് സൈജു പറയുന്നത്. താന്‍ അനുഭവിച്ച പ്രതിസന്ധികള്‍ ഒക്കെ ഭാര്യ അനുപമയുടെ അച്ഛന് മാത്രമേ അറിയുകയുള്ളു എന്നാണ് താരം പറയുന്നു.

അനുഭവിച്ച പ്രതിസന്ധികള്‍ അച്ഛനും അമ്മയ്ക്കും അറിയില്ല. എന്നാല്‍ അനുവിന്റെ അച്ഛന് എല്ലാം അറിയാമായിരുന്നു. ”തല്‍കാലം ജീവിക്കാനുള്ള പൈസ മാത്രം ഉണ്ടാക്കുക. നിന്റെ സ്വപ്നം യാഥര്‍ത്ഥ്യമാവും.”

”അതുവരെ എന്റെ മകളെയും നിന്റെ മകളെയും ഞാന്‍ നോക്കിക്കോളാം” ഇങ്ങനൊരു പിന്തുണ അന്ന് തന്ന ആത്മവിശ്വാസം വളരെ വലുതാണ്. നായകനായി മാത്രമേ അഭിനയിക്കൂ എന്ന് തീരുമാനിച്ചാല്‍ വീട്ടിലിരിക്കേണ്ടി വരുമെന്ന് വ്യക്തമായി അറിയാം. ഇപ്പോള്‍ കഞ്ഞി കുടിച്ച് പോകുന്നുണ്ട്.

നായകനാവുകയുള്ളു എന്ന് തീരുമാനമെടുത്ത് കഞ്ഞിവെള്ളം മാത്രം കുടിക്കുന്ന അവസ്ഥയിലാവാന്‍ താല്‍പര്യമില്ല. സഹനടനായും സ്വഭാവ നടനായിട്ടുമൊക്കെ അഭിനയിക്കാനാണ് താല്‍പര്യം. നായക കഥാപാത്രങ്ങള്‍ ചെയ്യില്ല എന്നല്ല പറയുന്നത്. അത് ഏറ്റെടുക്കാന്‍ ചെറിയ പേടി ഉണ്ട്.

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയ്ക്കും മുമ്പും പിമ്പും രണ്ട് കാലം തന്നെയാണ്. സിനിമ ഇല്ലാതെ ഇരുന്നപ്പോള്‍ മുഖം താരതെ നടന്നവരുണ്ട്. ആ കാലത്ത് ഒരു മനുഷ്യനാണെന്ന് തന്നെ പരിഗണിച്ചത് ചുരുക്കം പേരാണ്. ചാന്‍സ് ചോദിക്കുമ്പോള്‍ കിട്ടിയ മറുപടികളൊന്നും മറക്കാന്‍ പറ്റില്ല എന്നാണ് സൈജു പറയുന്നത്.

കോവിഡിന്റെ വ്യാപനശേഷി ഏറ്റവും കൂടിയതും അതിമാരകവുമായ ഒമിക്രോൺ വകഭേദം കൂടുതൽ രാജ്യങ്ങളിലെക്ക് വ്യാപിക്കുന്നു. ജർമനി, ബ്രിട്ടൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾക്ക് പുറമേ ഇറ്റലി, ഓസ്ട്രേലിയ, ഡെന്മാർക്ക്, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളിൽ കൂടി രോ​ഗം സ്ഥിരീകരിച്ചു. നെതർലാൻഡ്സിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ മൂന്ന് പേർക്ക് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചു. രോ​ഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൈറസിൻറെ പ്രഭവ കേന്ദ്രമായ ആഫ്രിക്കയിൽ നിന്നുള്ളവർക്ക കൂടുതൽ രാഷ്ട്രങ്ങൾ വിലക്ക് ഏർപ്പെടുത്തി.

അമേരിക്കക്കും ബ്രിട്ടനും പിന്നാലെ ഇറാൻ, ബ്രസീൽ, കാനഡ, തായ്‌ലൻഡ്, ഇസ്രയേൽ, തുർക്കി, സ്വിറ്റ്‌സർലൻഡ്, ശ്രീലങ്ക, യുഎഇ, ഒമാൻ തുടങ്ങിയ രാജ്യങ്ങളും യാത്രാ വിലക്കേർപ്പെടുത്തി. ഇസ്രായേൽ അതിർത്തികൾ അടച്ചു. ദക്ഷിണാഫ്രിക്ക ഉൾപ്പെടെ ഏഴോളം ആ​ഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ജി.സി.സി രാജ്യങ്ങൾ വിലക്കേർപ്പെടുത്തി.

അതേസമയം ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ ‘അറ്റ് റിസ്‌ക്’ പട്ടികയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തി. ദക്ഷിണാഫ്രിക്ക, ചൈന, ബോട്‌സ്വാന, യുകെ, ബ്രസീൽ, ഇസ്രായേൽ, ബംഗ്ലാദേശ്, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്വെ, സിംഗപ്പൂർ, ഇസ്രായേൽ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളെയാണ് ‘അറ്റ് റിസ്‌ക്’ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട തുടർനടപടികൾക്കു വേണ്ടിയാണിത്.

ഒമിക്രോൺ ആശങ്ക പരത്തുന്നതിനിടെ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ഊർജിത നടപടികൾ സ്വീകരിക്കാനും കർശന നിരീക്ഷണം ഏർപ്പെടുത്താനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകി. വാക്സിനേഷൻ കൂടുതലാളുകളിലേക്ക് എത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

മാത്യൂ ചെമ്പ് കണ്ടത്തില്‍
അന്ത്യവിധിക്കു ശേഷമുള്ള പരിശുദ്ധ സഭയില്‍ ഉണ്ടായിരിക്കുക എന്നതാണ് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ കാര്യമെന്ന് സീറോമലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഇംഗ്ലണ്ടില്‍ യോര്‍ക്ഷിയറില്‍ സീറോമലബാര്‍ വിശ്വാസികള്‍ വാങ്ങിയ ലീഡ്‌സ് സെന്റ് മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രഡ് ആരാധനാലയത്തിന്റെ ഇടവക പ്രഖ്യാപനം നടത്തി അര്‍പ്പിച്ച ദിവ്യബലിയില്‍ മുഖ്യസന്ദേശം നല്‍കുകയായുരുന്നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

ഇന്നു മുതല്‍ ആരംഭിക്കുന്ന മംഗളവാര്‍ത്താ കാലം അവസാനിക്കുന്നത് പള്ളിക്കൂദാശാ കാലത്തിലാണ്. മണവാട്ടിയും പരിശുദ്ധയും ക്രിസ്തുവിന്റെ ശരീരവുമായ അന്ത്യവിധിക്കു ശേഷമുള്ള തിരുസ്സഭയെ പിതാവിന് പുത്രന്‍ സമര്‍പ്പിക്കുന്നതാണ് പള്ളിക്കൂദാശാ കാലം വിളിച്ചറിയിക്കുന്നത്. ദൈവഹിതപ്രകാരം ദൈവവചനമനുസരിച്ച് ജീവിക്കുന്നവരുടെ കൂട്ടായ്മയാണ് തിരുസ്സഭ. ദേവാലയത്തില്‍ സഞ്ചരിച്ച പാദങ്ങള്‍ പ്രകാശത്തിന്റെ സ്ഥലത്ത് സഞ്ചരിക്കാന്‍ ഇടയാകട്ടെ എന്നതായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന. നമ്മുടെ രൂപതയില്‍ അറുപതിനായിരത്തോളം അംഗങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ലക്ഷ്യത്തിലേക്ക് നാം എത്രപേര്‍ എത്തിച്ചേരും എന്നതാണ് പരമപ്രധാനമായ കാര്യം.

തിരുവചനത്തില്‍നിന്ന് നാം പ്രസംഗം കേള്‍ക്കുമ്പോള്‍ ദൈവവചനം നമ്മെ കഴുകുയാണ്. വചനം നമ്മെ കഴുകുന്നില്ലെങ്കില്‍, നമുക്ക് ഈശോമശിഹായോടുകൂടെ പങ്കുണ്ടാവുകയില്ല. മാര്‍പാപ്പയോ മെത്രാപ്പോലീത്തായോ മെത്രാനോ സമര്‍പ്പിതനോ ഈ ലോകത്തിലെ ആരുമാകട്ടെ, വചനം നമ്മെ കഴുകുന്നില്ലെങ്കില്‍ അന്ത്യവിധിക്കു ശേഷമുള്ള സഭയില്‍ പങ്കാളിത്തമുണ്ടാകില്ല.

അന്ത്യവിധിക്കു ശേഷം ഞങ്ങളേപ്പോലെ ശുശ്രൂഷ ചെയ്യുന്ന അനേകരും ഈശോയോടു പറയും നിന്റെ നാമത്തില്‍ ഞങ്ങള്‍ വചനം പ്രസംഗിച്ചിട്ടുണ്ടെന്ന്. എന്നാല്‍ ഒരിക്കല്‍ പോലും ഞാന്‍ നിന്നെ അറിഞ്ഞിട്ടില്ല എന്നായിരിക്കും പലരും കേള്‍ക്കാന്‍ പോകുന്നത്. തന്നെത്തന്നെ നല്‍കിയ ഈശോയ്ക്ക് തന്നെത്തന്നെ നല്‍കാതെ അധരവ്യായമം മാത്രം നടത്തുന്നവര്‍ അന്ത്യവിധിക്കു ശേഷമുള്ള സഭയില്‍ ഉണ്ടാകില്ല.

ദൈവവചനവും ദൈവശക്തിയും അറിയാതവരുന്നതാണ് ജീവിതത്തില്‍ തെറ്റുപറ്റുന്നതിന് കാരണം. ദൈവവചനം വായിക്കാനും പഠിക്കാനും എല്ലാവരും സമയം കണ്ടെത്തണം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സഭയെ ഓര്‍മ്മിപ്പിച്ചു.

ഈശോമശിഹായുടെ രക്തത്താല്‍ രക്ഷിക്കപ്പെട്ടവരും കഴുകല്‍ പ്രാപിച്ചവരുമായ നമ്മള്‍ എല്ലാവരും ഒരു ശരീരമായിട്ടാണ് മദ്ബഹായിലേക്ക് പ്രവേശിച്ച് ദിവ്യബലി അര്‍പ്പിക്കുന്നത്. ലോകത്തിന്റെ മനോഭാവവും ജഡികവികാരങ്ങള്‍ക്ക് അടിമപ്പെട്ടുള്ള ജീവിതവും നയിക്കുന്നവര്‍ അന്ത്യവിധിക്കു ശേഷമുള്ള സഭയില്‍ ഉണ്ടാകില്ല എന്നത് തിരുവചനമാണ് ബിഷപ് മാര്‍ സ്രാമ്പിക്കല്‍ ദൈവജനത്തെ ഉദ്‌ബോധിപ്പിച്ചു.

സീറോമലബാര്‍ സഭയില്‍ ഏകീകരിച്ച വിശുദ്ധ കുര്‍ബാന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആദ്യമായി അര്‍പ്പിച്ചതും ലീഡ്‌സ് സെന്റ മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രഡ് ദേവാലയത്തിലായിരുന്നു. കത്തോലിക്കാ സഭയുടെ ലീഡ്‌സ് രൂപതാ മെത്രാന്‍ മാര്‍ മാര്‍ക്കസ് സ്റ്റോക്ക് ആമുഖ പ്രഭഷണം നടത്തി.

തിരുക്കര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി ഫാ മാത്യൂ മുളയോലിക്കല്‍ നേതൃത്വം നല്‍കി. സീറോമലബാര്‍ എപ്പാര്‍ക്കിയുടെ വികാരി ജനറാള്‍ മോണ്‍ ജിനോ അരീക്കാട്ട്, സീറോമലബാര്‍ രൂപതയുടെ വിവിധ ഇടവകകളില്‍നിന്നുള്ള വൈദികരും സന്യസ്തരുമായി നിരവധി പേര്‍ സമര്‍പ്പണശുശ്രൂഷയില്‍ പങ്കെടുത്തു. ഇടവക ട്രസ്റ്റി ജോജി തോമസ് നന്ദി പറഞ്ഞു.

 

ഷിബു മാത്യൂ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് ആഹ്‌ളാതത്തിന്റെ നിമിഷങ്ങള്‍ രൂപതയുടെ മൂന്നാമത്തെ ഇടവകയായ സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ലീഡ്സ്സ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ലീഡ്സ്സ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്കസ്സ് സ്റ്റോക്കിന്റെ സാന്നിധ്യത്തില്‍ അവുദ്യോഗീകമായി ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍. ജിനോ അരീക്കാട്ട് ഡിക്രിവായിച്ച് ഇടവക ലീഡ്സ്സ് സീറോ മലബാര്‍ വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. ഇടവക വികാരി ഫാ. മാത്യൂ മുളയോളില്‍, മാഞ്ചെസ്റ്റര്‍ റീജിയണല്‍ ഡയറക്ടര്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, ഫാ. ജോസഫ് മൂലശ്ശേരില്‍ VC, ഫാ. ജോസഫ് കിഴക്കരക്കാട്ട്, ഫാ. കുര്യാക്കോസ് അമ്പഴത്തിനാല്‍,
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത വിമന്‍സ് ഫോറം ഡയറക്ടര്‍ സിസ്റ്റര്‍ കുസുമം SH,
സിസ്റ്റര്‍ ലിനറ്റ് SH, സിസ്റ്റര്‍ ബീന DSFS
സിസ്റ്റര്‍ ലില്ലി DSFS തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ലീഡ്സ്സില്‍ ഇടവകയെന്ന സങ്കല്പത്തിന് വിത്ത് പാകിയ ഫാ. ജോസഫ് പൊന്നേത്തിന് നന്ദി പറഞ്ഞ് ഇടവകയുടെ പ്രഥമ വികാരി ഫാ. മാത്യൂ മുളയോലില്‍ തിരുക്കര്‍മ്മത്തില്‍ പങ്കുചേരാന്‍ എത്തിയവര്‍ക്ക് സ്വാഗതമരുളി ചടങ്ങുകള്‍ ആരംഭിച്ചു. വിശ്വാസികളാല്‍ തിങ്ങിനിറഞ്ഞ ദേവാലയത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദീപം തെളിയിച്ച് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഇടവകയായി ഉയര്‍ത്തി. തുടര്‍ന്ന് ലീഡ്സ്സ് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്കസ്സ് സ്റ്റോക് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. നഷ്ടപ്പെട്ട വിശ്വാസത്തിന്റെ ദീപം സീറോ മലബാര്‍ സഭ വീണ്ടും തെളിയിച്ചെന്ന് ബിഷപ്പ് മാര്‍ക്കസ്സ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. ലീഡ്സ്സ് രൂപതയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരായ സെന്റ് മേരിയുടെയും സെന്റ് വില്‍ഫ്രിഡിന്റെയും പേര് പുതിയ ഇടവകയ്ക്ക് നല്‍കിയതില്‍ ലീഡ്സ്സ് രൂപതയുടെ സ്‌നേഹവും നന്ദിയും അറിയ്ച്ചു. തുടര്‍ന്ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി ആരംഭിച്ചു. | ദിവ്യബലി മദ്ധ്യേ അഭിവന്ദ്യ പിതാവ് വചന സന്ദേശം നല്‍കി. നിരന്തരം പ്രാത്ഥിച്ചു കൊണ്ടേയിരിക്കുക. അവസാനത്തെ ശ്വാസത്തിലും സാധ്യതയുണ്ട്. കാത്തിരിക്കുക.. ഈ ഇടവക ദൈവത്തിന്റെ ദാനമാണ്. വളര്‍ന്നു വളരുന്ന തലമുറയുടെ ആദ്ധ്യാത്മിക വളര്‍ച്ചയ്ക്ക് ഈ ഇടവക ദേവാലയം കാരണമാകട്ടെ എന്ന് പിതാവ് തന്റെ സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. ദിവ്യബലിക്ക് ശേഷം അനുമോദന സമ്മേളനം നടന്നു. തുടര്‍ന്ന് ദേവാലയം സ്വന്തമാക്കുന്നതിന് അക്ഷീണം പരിശ്രമിച്ചവരെ മൊമന്റൊ നല്‍കി ആദരിച്ചു. ഇടവകയുടെ ട്രസ്റ്റി ജോജി തോമസ്സ് നന്ദി പറഞ്ഞു. സ്‌നേഹവിരുന്നോടെ ഉദ്ഘാടന ചടങ്ങുകള്‍ അവസാനിച്ചു.

യോര്‍ക്ക്‌ഷെയറിന്റെ വിവിധ ഭാഗങ്ങളില്‍ ആറ് കുര്‍ബാന സെന്ററുകളിലായി കഴിഞ്ഞിരുന്ന സീറോ മലബാര്‍ കത്തോലിക്കരാണ് 6 വര്‍ഷം മുന്‍പ് ലീഡ്‌സ് കേന്ദ്രമായുള്ള ഒറ്റ കുര്‍ബാന സെന്ററിലേയ്ക്ക് മാറിയത്. സീറോ മലബാര്‍ സഭയുടെ ചാപ്ലിന്‍ ആയിരുന്ന ഫാ. ജോസഫ് പൊന്നേത്തായിരുന്നു വിവിധ കുര്‍ബാന സെന്ററുകളെ ഒന്നിപ്പിച്ച് ഒറ്റ കുര്‍ബാന സെന്ററാക്കാനുള്ള പ്രയത്‌നങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് . സീറോ മലബാര്‍ സഭയുടെ സിനഡില്‍നിന്ന് അയച്ച് യോര്‍ക്ക്‌ഷെയറില്‍ പ്രവര്‍ത്തിക്കാന്‍ എത്തിയ ഫാ. ജോസഫ് പൊന്നേത്തിന്റെ വരവ് ഒരു നിയോഗം പോലെയാണ് ഇന്ന് യോര്‍ക്ക് ഷെയറിലുള്ള സീറോമലബാര്‍ വിശ്വാസികള്‍ കണക്കാക്കുന്നത്. ഫാ. ജോസഫ് പൊന്നേത്ത് സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ക്കായി ഒരു ദേവാലയം വേണ്ടതിന്റെ ആവശ്യകത പ്രാദേശിക സഭാ അധികാരികളുടെ ശ്രദ്ധയില്‍ നിരന്തരം കൊണ്ടുവന്നതിന്റെ ഫലമായാണ് 6 വര്‍ഷങ്ങള്‍ക്ക് മുമ്പ് സീറോ മലബാര്‍ വിശ്വാസികള്‍ക്കായി സെന്റ് വില്‍ഫ്രഡ്‌സ് ചര്‍ച്ച് ലീഡ്‌സ് രൂപതയില്‍ നിന്ന് നല്‍കിയത്. അന്നുമുതല്‍ എല്ലാദിവസവും സിറോമലബാര്‍ ആരാധന ക്രമത്തിലുള്ള കുര്‍ബാനയും മറ്റ് കര്‍മ്മങ്ങളും നടക്കുന്ന ദേവാലയത്തില്‍, കേരളത്തിലെ ഒരു ഇടവക ദേവാലയത്തില്‍ ഉള്ള എല്ലാ പ്രവര്‍ത്തനങ്ങളുമുണ്ടന്നുള്ളത് ശ്രദ്ധേയമാണ്. അന്നു ലഭിച്ച ദേവാലയം തന്നെയാണ് ഇന്ന് ലീഡ്‌സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സീറോമലബാര്‍ വിശ്വാസികള്‍ മൂന്നു ലക്ഷം പൗണ്ട് നല്‍കി ലീഡ്‌സ് രൂപതയില്‍ നിന്ന് വാങ്ങിയത്. ആദ്യമായാണ് സിറോ മലബാര്‍ സഭ യുകെയില്‍ ഒരു ദേവാലയം വാങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട് ലീഡ്‌സിലെ ദേവാലയത്തിന് . ലീഡ്‌സ് രൂപതയില്‍ നിന്ന് ആത്മീയ ആവശ്യങ്ങള്‍ക്കായി ദേവാലയം ലഭിച്ച് അധികം താമസിയാതെ കേരളത്തിലേയ്ക്ക് മടങ്ങിയ ഫാ. ജോസഫ് പൊന്നേത്തിനുശേഷം സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് ചാപ്ലിനായി ചുമതലയേറ്റ ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തിലാണ് ദേവാലയം സ്വന്തമായി വാങ്ങുന്നതിനുള്ള ശ്രമങ്ങള്‍ക്ക് മൂന്നുവര്‍ഷം മുമ്പ് തുടക്കമിട്ടത്. ഇതിനിടയില്‍ നിരവധി പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും ഫാ.മാത്യു മുളയോലിയുടെ ശക്തമായ നേതൃത്വം ഇതിനെയെല്ലാം മറികടന്ന് യോര്‍ക്ക്‌ഷെയറിലെ സീറോ മലബാര്‍ കത്തോലിക്കര്‍ക്ക് ചരിത്രനേട്ടം സ്വന്തമാക്കാന്‍ സഹായകരമായി. 2018 ഡിസംബര്‍ 9ന് ലീഡ്‌സ് കേന്ദ്രമായുള്ള സീറോമലബാര്‍ ചാപ്ലിന്‍സിയെ സഭാ തലവന്‍ മാര്‍ .ജോര്‍ജ്ജ് ആലഞ്ചേരി മിഷനായി പ്രഖ്യാപിച്ചിരുന്നു.

പുതിയ ദേവാലയത്തിന്റെ പേരിലും സെന്റ് വില്‍ഫ്രഡ് വിശുദ്ധന്റെ പേര് ഉള്‍പ്പെടുത്തിയത് ലീഡ്‌സ് ബിഷപ്പ് മാര്‍ . മാര്‍ക്കസ് സ്റ്റോക്കിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ്. യോര്‍ക്ക്‌ഷെയറിന്റെയും ലീഡ്‌സ് രൂപതയുടെയും പേട്രണായ സെന്റ് വില്‍ഫ്രഡിന്റെ പേര് നിലനിര്‍ത്തണമെന്ന് മാര്‍. മാര്‍ക്കസ് സ്റ്റോക്ക് സീറോ മലബാര്‍ സഭാ അധികാരികളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ഒമിക്രോൺ വകഭേദം യുകെയിലും ഇറ്റലിയിലും ജർമ്മനിയിലും സ്ഥിരീകരിച്ചു. രണ്ട് കേസുകളാണ് യുകെയിൽ സ്ഥിരീകരിച്ചത്. ഇരുവരും ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരാണ്. ജർമനിയിലും രണ്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ മിലാനിലാണ് പുതിയ വകഭേദം ഒരാളിൽ സ്ഥിരീകരിച്ചത്. മൊസാംബിക്കിൽ നിന്നെത്തിയയാൾക്കാണ് രോഗബാധ.

ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ പുതിയ വകഭേദം ബെല്‍ജിയം, ഹോങ്കോംഗ്, ഇസ്രായേല്‍ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 61 പേർക്ക് ഹോളണ്ടിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ഒമിക്രോൺ വകഭേദത്തിനായുള്ള വിശദ പരിശോധന നടത്തും.

ഒമിക്രോണ്‍ എന്ന് അറിയപ്പെടുന്ന ബി.1.1.529 വൈറസിനെ ‘ഏറ്റവും ആശങ്കയുള്ള വകഭേദം’ ആയാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ബി.1.1.529 വേരിയന്‍റ്​ അതിന്‍റെ വര്‍ധിച്ച വ്യാപനശേഷി കാരണം അത്യധികം അപകടകരിയാണെന്ന് കണക്കാക്കപ്പെടുന്നു. ദക്ഷിണാഫ്രിക്കയില്‍ ഈ മാസം നവംബര്‍ ഒമ്പതിന് ശേഖരിച്ച സാമ്പിളില്‍ നിന്നാണ് ആദ്യമായി പുതിയ വകഭേദത്തിലെ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

ഒമിക്രോൺ പുതിയ ഭീഷണിയാകുമെന്ന ഭീതിയിൽ ലോകരാജ്യങ്ങൾ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾക്ക് പല രാജ്യങ്ങളും നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. യുകെയിൽ പുതിയ ഒമിക്രോൺ കോവിഡ് -19 വേരിയന്റിന്റെ വ്യാപനം തടയുന്നതിനായി ഇംഗ്ലണ്ടിലുടനീളം കടകളിലും പൊതു ഗതാഗതത്തിലും ഫേസ് മാസ്കുകൾ നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.

യുകെയിൽ എത്തുന്ന എല്ലാവരോടും പിസിആർ ടെസ്റ്റ് നടത്താൻ ആവശ്യപ്പെടും. പരിശോധനാ ഫലം നെഗറ്റീവാകുന്നതുവരെ അവർ സ്വയം ഐസൊലേറ്റ് ചെയ്യേണ്ടിവരും. കടകളിലും പൊതുഗതാഗതത്തിലും ഫേസ് മാസ്കുകൾ നിർബന്ധമാക്കും. പുതിയ വേരിയന്റിനെതിരെ വാക്സിനുകൾ എത്രത്തോളം ഫലപ്രദമാകുമെന്ന് അറിയില്ലെന്ന് പ്രധാനമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

യാത്രാ വിലക്ക് ക്രിസ്മസ് എത്തുമ്പോഴേക്കും കൂടുതല്‍ രാജ്യങ്ങളിലേക്ക് ദീര്‍ഘിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സൂപ്പര്‍ വേരിയന്റിനെ ഭയന്ന് കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്കാനാണ് ബോറിസ് ജോണ്‍സണ്‍ തയ്യാറെടുക്കുന്നത്. അതേസമയം വേരിയന്റ് ചെറിയ തോതില്‍ മാത്രമാണ് വ്യാപിച്ചിട്ടുള്ളതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി പറഞ്ഞു.

അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തി​നെ ഭീ​തി​യി​ലാ​ക്കി കു​റു​വാ​സം​ഘം. പ​ഞ്ചാ​യ​ത്തി​ലെ ഒ​രു​വീ​ട്ടി​ൽ മോ​ഷ​ണ​വും അ​ഞ്ചു വീ​ടു​ക​ളി​ൽ മോ​ഷ​ണ​ശ്ര​മ​വും ന​ട​ന്നു. ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച സി.​സി ടി.​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ കു​റു​വ സം​ഘ​മാ​ണ്​ മോ​ഷ​ണ​ത്തി​നു​പി​ന്നി​ലെ​ന്ന സം​ശ​യം ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ നാ​ട്ടു​കാ​രും പൊ​ലീ​സും ജാ​ഗ്ര​ത​യി​ലാ​ണ്.

ശ​നി​യാ​ഴ്​​ച പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പു​ന​ൽ​കി അ​നൗ​ൺ​സ്​​മെൻറ്​ ന​ട​ത്തു​ക​യും ചെ​യ്​​തു. രാ​​ത്രി ഒ​രു​മ​ണി​യോ​ടെ അ​ഞ്ചാം​വാ​ർ​ഡി​ൽ ക​ള​പ്പു​ര​ത്ത​ട്ട് ജോ​ർ​ജ്​, നീ​ർ​മ​ല​ക്കു​ന്നേ​ൽ മു​ജീ​ബ്​ എ​ന്നി​വ​രു​ടെ വീ​ട്ടി​ലാ​ണ്​ ആ​ദ്യം സം​ഘം ക​യ​റി​യ​ത്. ഇ​രു​വീ​ടു​ക​ളി​ലും ആ​ളു​ക​ൾ ഉ​ണ​ർ​ന്ന​തോ​ടെ ഇ​വ​ർ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്ന്​ പോ​വു​ന്ന മൂ​ന്നു​പേ​രു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ്​ സി.​സി ടി.​വി​യി​ൽ പ​തി​ഞ്ഞ​ത്. തു​ട​ർ​ന്ന്​ 2.30 ഓ​ടെ ആ​റാം വാ​ർ​ഡി​ൽ, ഏ​റ്റു​മാ​നൂ​രി​ൽ ഗോ​ൾ​ഡ്​ ക​വ​റി​ങ്​ സ്ഥാ​പ​നം ന​ട​ത്തു​ന്ന യാ​സി​െൻറ വീ​ട്ടി​ൽ ക​യ​റി.

പു​റ​കു​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്ന്​ അ​ക​ത്തു​ക​യ​റി ഉ​റ​ങ്ങി​ക്കി​ട​ന്ന സ്​​ത്രീ​യു​ടെ കാ​ലി​ൽ​നി​ന്ന്​ പാ​ദ​സ​രം ക​വ​ർ​ന്നു. ഇ​ത്​ ഗോ​ൾ​ഡ്​ ക​വ​റി​ങ്​ ആ​യി​രു​ന്നു. തു​ട​ർ​ന്ന്​ പ​രി​സ​ര​ത്തെ മൂ​ന്നു വീ​ടു​ക​ളി​ലും സം​ഘം ക​യ​റി. ആ​ളു​ക​ൾ ഉ​ണ​ർ​ന്ന​പ്പോ​ൾ ര​ക്ഷ​പ്പെ​ട്ടു. എ​ല്ലാ വീ​ടു​ക​ളി​ലും പു​റ​കു​വ​ശ​ത്തെ വാ​തി​ലാ​ണ്​ തു​റ​ന്നി​ട്ടു​ള്ള​ത്. വാ​തി​ൽ ത​ക​ർ​ക്കാ​തെ മു​ക​ളി​ലെ വി​ജാ​ഗി​രി​യി​ൽ ക​ട്ടി​ള​യി​ലു​ള്ള ഭാ​ഗം മാ​ത്രം ഇ​ള​ക്കി​യാ​ണ്​ അ​ക​ത്തു​ക​യ​റി​യി​ട്ടു​ള്ള​ത്.

യാ​സി​െൻറ വീ​ടി​െൻറ പ​രി​സ​ര​ത്തു​നി​ന്ന്​ ഇ​വ​രു​ടേ​തെ​ന്ന്​ ക​രു​തു​ന്ന മു​ണ്ടും ക​മ്പി​പ്പാ​ര​യും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വി​ട​ത്തെ സ്​​ത്രീ​ക്കും കു​ഞ്ഞി​നും പ​ക​ൽ മു​ഴ​വ​ൻ മ​യ​ക്ക​മു​ണ്ടാ​യി​രു​ന്നു. ക​വ​ർ​ച്ച​സം​ഘം ഇ​വ​രെ മ​യ​ക്കാ​ൻ മ​രു​ന്ന്​ സ്​​പ്രേ ചെ​യ്​​തി​രി​ക്കാ​മെ​ന്നും സം​ശ​യ​മു​ണ്ട്.

വി​വ​രം അ​റി​ഞ്ഞ​തോ​ടെ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ബി​ജു വ​ലി​യ​മ​ല​യു​ടെ​യും ഏ​റ്റു​മാ​നൂ​ർ സി.​ഐ രാ​ജേ​ഷി​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര​യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു. പ്ര​ദേ​ശ​ത്ത്​ പൊ​ലീ​സും​ നാ​ട്ടു​കാ​രും ഉ​റ​ക്ക​മൊ​ഴി​ഞ്ഞ്​ കാ​വ​ലു​ണ്ട്.

പൊ​ലീ​സി​െൻറ നി​ർ​േ​ദ​ശ​ങ്ങ​ൾ

അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വാ​തി​ലി​നു​പി​റ​കി​ൽ ഒ​ന്നി​ല​ധി​കം അ​ലൂ​മി​നി​യം പാ​ത്ര​ങ്ങ​ൾ അ​ടു​ക്കി​വെ​ക്കു​ക. (വാ​തി​ലു​ക​ൾ കു​ത്തി​ത്തു​റ​ന്നാ​ൽ ഈ ​പാ​ത്രം മ​റി​ഞ്ഞു​വീ​ണു​ണ്ടാ​കു​ന്ന ശ​ബ്​​ദ​ം​കേ​ട്ട്​ ഉ​ണ​രാ​ൻ സാ​ധി​ക്കും).

വാ​ർ​ഡു​ക​ളി​ൽ ചെ​റു​പ്പ​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റി​യ സം​ഘ​ങ്ങ​ൾ ആ​യി തി​രി​ഞ്ഞു സ്‌​ക്വാ​ഡ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക.

അ​നാ​വ​ശ്യ​മാ​യി വീ​ടു​ക​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന ഭി​ക്ഷ​ക്കാ​ർ, ചൂ​ൽ വി​ൽ​പ​ന​ക്കാ​ർ, ക​ത്തി കാ​ച്ചി​കൊ​ടു​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ വി​വി​ധ രൂ​പ​ത്തി​ൽ വ​രു​ന്ന ആ​ളു​ക​ളെ ക​ർ​ശ​ന​മാ​യി അ​ക​റ്റി​നി​ർ​ത്തു​ക.

അ​സ​മ​യ​ത്ത്​ എ​ന്തെ​ങ്കി​ലും സ്വ​രം കേ​ട്ടാ​ൽ ഉ​ട​ൻ ലൈ​റ്റ് ഇ​ടു​ക. തി​ടു​ക്ക​ത്തി​ൽ വാ​തി​ൽ തു​റ​ന്നു വെ​ളി​യി​ൽ ഇ​റ​ങ്ങാ​തി​രി​ക്കു​ക.

അ​യ​ൽ​പ​ക്ക​ത്തെ ആ​ളു​ക​ളു​ടെ ഫോ​ൺ ന​മ്പ​റും അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ന​മ്പ​റും കൃ​ത്യ​മാ​യി ഫോ​ണി​ൽ സേ​വ് ചെ​യ്യു​​ക.

മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ പ്രതികരിച്ച് മോഹന്‍ലാല്‍.സിനിമയുടെ റിലീസിങ്ങ് സംബന്ധിച്ച് ഇവിടെ ബഹളമുണ്ടാക്കിയവര്‍ സിനിമയെക്കുറിച്ച് അറിയാത്തവരാണെന്നും സിനിമ വ്യവസായം മാത്രമല്ല എന്നാല്‍ വ്യവസായവും കൂടിയാണ് എന്നാണ് താന്‍ മനസിലാക്കിയതെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.

”സിനിമ കാണുകയോ അതിനെക്കുറിച്ച് എന്തെങ്കിലും അറിയുകയോ ചെയ്യുന്നവരല്ല ഈ ബഹളംവെച്ചവര്‍ എന്നതാണ് കൗതുകകരമായ കാര്യം. മോഹന്‍ലാല്‍ ബിസിനസുകാരനാണ്, എന്നായിരുന്നു ഏറ്റവും വലിയ ആക്ഷേപം. സിനിമ വ്യവസായം മാത്രമല്ല, എന്നാല്‍ വ്യവസായവും കൂടിയാണ് എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്,” മോഹന്‍ലാല്‍ പറഞ്ഞു.

സിനിമയ്ക്ക് വേണ്ടിയുള്ള സമര്‍പ്പണം അറിയാവുന്നതിനാല്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയില്ലെന്നും ഈയാംപാറ്റ വിവാദങ്ങള്‍ക്ക് സ്ഥാനമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘ ഇത്തരമൊരു സിനിമ സൃഷ്ടിക്കാനുള്ള അധ്വാനവും സമര്‍പ്പണവും നന്നായി അറിയാവുന്നത് കൊണ്ട് എന്നെക്കുറിച്ചുള്ള ഒരാരോപണത്തിനും ഞാന്‍ മറുപടി പറഞ്ഞില്ല, പറയുകയുമില്ല.ഈയാംപാറ്റ വിവാദങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. ഞാന്‍ എന്റെ അടുത്ത ജോലികളിലേക്ക് കടക്കുന്നു,” താരം കൂട്ടിച്ചേര്‍ത്തു.

നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ അറന്നൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.ആദ്യം ഒ.ടി.ടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

കേരളത്തിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബിലാണ് പരിശോധന നടത്തിയത്. ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം.

വൈറസ് ബാധിച്ച് രണ്ട് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. വൈറസ് ബാധിതർ വീട്ടിലിരിക്കേണ്ടതും, ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ലക്ഷണങ്ങൾക്ക് അനുസരിച്ച് ചികിത്സ ലഭ്യമാണ്.

നാം ഓരാരുത്തരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

എന്താണ് നോറോ വൈറസ്?

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

രോഗം പകരുന്നതെങ്ങനെ?

നോറോ വൈറസ് ഒരു ജന്തുജന്യ രോഗമാണ്. മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗ ബാധിതനായ ആളിന്റെ വിസർജ്യം വഴിയും ഛർദ്ദിൽ വഴിയും വൈറസ് പടരും. വളരെപ്പെട്ടന്ന് രോഗം പകരുന്നതിനാൽ വളരെയേറെ ശ്രദ്ധിക്കണം.

രോഗ ലക്ഷണങ്ങൾ

വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, തലവേദന,പനി, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം.

രോഗം ബാധിച്ചാൽ എന്ത് ചെയ്യണം

വൈറസ് ബാധിതർ ഡോക്ടറുടെ നിർദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം. ഒ.ആർ.എസ് ലായനി, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ആവശ്യമെങ്കിൽ ചികിത്സ ലഭ്യമാക്കണം. രോഗം മാറി രണ്ട് ദിവസങ്ങൾ വരെ വൈറസ് പടരാൻ സാധ്യതയുള്ളതിനാൽ രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പരിസര ശുചിത്വവും വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്.

ആഹാരത്തിനു മുമ്പും, ടോയ്ലെറ്റിൽ പോയതിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.

കുടിവെള്ള സ്രോതസുകൾ, കിണർ, വെള്ളം ശേഖരിച്ചു വച്ചിരിക്കുന്ന ടാങ്കുകൾ തുടങ്ങിയവ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.

ഗാർഹിക ആവശ്യങ്ങൾക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുക.

കടൽ മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയ ഷെൽഫിഷുകളും നന്നായി പാകം ചെയ്തതിന് ശേഷം മാത്രം കഴിക്കുക.

മൃഗങ്ങളുമായി ഇടപഴകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം

ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പന് സ്‌നേഹവീട് സമ്മാനിച്ച് ഡിവൈഎഫ്‌ഐ. മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പന്റെ ചൊക്ലി മേനപ്പുറത്തുള്ള വീട്ടിലെത്തിയാണ് താക്കോല്‍ കൈമാറി.

ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ പുഷ്പന്‍ എല്ലാ തലങ്ങളിലുമുള്ള ആളുകള്‍ക്കും ആവേശം പകരുന്നതാണെന്നും പുഷ്പന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയതിലൂടെ ഡിവൈഎഫ്ഐ മാതൃകാപരമായ കാര്യമാണ് കാഴ്ചവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിപാടിയില്‍ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം അധ്യക്ഷത വഹിച്ചു. മന്ത്രി പിഎ മുഹമ്മദ് റിയാസ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് മനുതോമസ്, സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു.

തറവാട് വീടിന് സമീപത്താണ് ഇരുനില വീട് നിര്‍മ്മിച്ചത്. കൂത്തുപറമ്പ് വെടിവെപ്പ് നടന്ന് 27 വര്‍ഷത്തിന് ശേഷമാണ് പുഷ്പന് എല്ലാ സൗകര്യങ്ങളോടെയും വീടൊരുങ്ങുന്നത്. ശയ്യാവലംബിയായ പുഷ്പന്റെ ശാരീരികാവസ്ഥയ്ക്ക് ചേര്‍ന്ന വിധമാണ് വീട് ഒരുക്കിയത്.

ആധുനിക സംവിധാനമുള്ള കട്ടില്‍ മുറ്റത്തേക്ക് ഇറക്കുന്നതിനായി പ്രത്യേക ഗ്ലാസ് വാതില്‍ സജ്ജീകരിച്ചിട്ടുണ്ട്. ദിവസവും നിരവധി സന്ദര്‍ശകരാണ് പുഷ്പനെ കാണാനെത്താറുള്ളത്. അത് കൂടി പരിഗണിച്ചാണ് കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള വീട് ഡിവൈഎഫ്‌ഐ മുന്‍കൈയെടുത്ത് നിര്‍മ്മിച്ചത്.

1994 നവംബര്‍ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പോലീസ് വെടിവയ്പ്പില്‍ 5 ഡിവൈഎഫ്‌ഐ സഖാക്കള്‍ മരണമടഞ്ഞപ്പോള്‍, വെടിയേറ്റ് ശരീരം തളര്‍ന്ന് ജീവിതകാലം മുഴുവന്‍ ശയ്യയില്‍ ആയതാണ് സഖാവ് പുഷ്പന്‍. സിപിഎംന്റെയും, ഡി വൈഎഫ്‌ഐയുടെയും സമര വീര്യത്തിന് എന്നെന്നും കരുത്ത് പകരുന്ന ജീവിക്കുന്ന രക്തസാക്ഷി. ദിവസവും നിരവധി സന്ദര്‍ശകരാണ് പുഷ്പനെ കാണാനെത്താറുള്ളത്. അത് കൂടി പരിഗണിച്ചാണ് കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള വീട് ഡിവൈഎഫ്‌ഐ മുന്‍കൈയെടുത്ത് നിര്‍മ്മിച്ചത്.

1994 നവംബര്‍ 25ന് കേരളത്തെ നടുക്കിയ കൂത്തുപറമ്പ് പോലീസ് വെടിവയ്പ്പില്‍ 5 ഡി വൈഎഫ്‌ഐ സഖാക്കള്‍ മരണമടഞ്ഞപ്പോള്‍, വെടിയേറ്റ് ശരീരം തളര്‍ന്ന് ജീവിതകാലം മുഴുവന്‍ ശയ്യയില്‍ ആയതാണ് സഖാവ് പുഷ്പന്‍.

സുരേഷ് ഗോപിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത സിനിമയാണ് കാവൽ. തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. നടൻ രതീഷിന്റെ മകൻ പത്മരാജ് രതീഷ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രതീഷ് മരിച്ചപ്പോൾ മുതൽ കുടുംബത്തിന് സഹായങ്ങൾ നൽകി സുരേഷ് ​ഗോപി ഒപ്പമുണ്ടായിരുന്നു.

സ്വന്തം മക്കളെ പോലെയാണ് സുരേഷ് ​ഗോപി അവരെ സംരക്ഷിക്കുന്നത്. പത്മരാജ് അച്ഛന്റെ സ്ഥാനത്താണ് സുരേഷ് ​ഗോപിയെ കാണുന്നതും ബഹുമാനിക്കുന്നതും. ഇപ്പോഴിതാ സുരേഷ് ഗോപിയുമൊത്തുള്ള അഭിനയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് പത്മരാജ്.വാക്കുകൾ, നിധിൻ ചേട്ടൻ കഥ പറഞ്ഞപ്പോൾ സുരേഷ് ​ഗോപി അങ്കിളിനൊപ്പമാണ് കോമ്പിനേഷൻ സീനുകൾ ഉള്ളതെന്ന് പറഞ്ഞു. അതുകേട്ടപ്പോഴെ എനിക്ക് പേടിയാണെന്ന് ഞാൻ നിധിൻ ചേട്ടനോട് പറഞ്ഞു.

അന്ന് ചേട്ടൻ കുഴപ്പമില്ല അത് ശരിയാക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു. ശേഷം സെറ്റിലെത്തി അദ്ദേഹത്തിന്റെ നേരെ നിന്ന് ഡയലോ​ഗ് പറയാൻ തുടങ്ങിയപ്പോൾ പേടിയായി. എല്ലാം തെറ്റിപ്പോയി. കുറേ പ്രാവശ്യം തെറ്റിച്ചു. പക്ഷെ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിക്കുകയും ഡയലോ​ഗ് പറയേണ്ട രീതി വിവരിച്ച് തരികയുമെല്ലാം ചെയ്തപ്പോൾ ആ ബോണ്ട് വർക്കായതായി തോന്നി പിന്നീട് അഭിനയിക്കാൻ എളുപ്പമായിരുന്നു.

സുരേഷ് ​ഗോപിക്കൊപ്പം അഭിനയിക്കണമെന്ന ആ​ഗ്രഹം ആദ്യ സിനിമയുടെ ചിത്രീകരണത്തിന് പോകും മുമ്പ് അദ്ദേഹത്തിന്റെ അനു​ഗ്രഹം വാങ്ങാൻ പോയപ്പോൾ തന്നെ അറിയിച്ചിരുന്നു. മമ്മൂട്ടിക്കും സുരേഷ് ​ഗോപിക്കും ഒപ്പം അഭിനയിച്ചു. ഇനി മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

RECENT POSTS
Copyright © . All rights reserved