യുഎസിൽ ശൈത്യം പിടിമുറുക്കുന്ന വേളയിൽ മരണങ്ങളും കൂടി വരികയാണ്. ഏകദേശം 60ഓളം മനുഷ്യ ജീവനുകളാണ് ഇതുവരെ കൊടുംതണുപ്പിൽ ഇല്ലാതായത്. കഴിഞ്ഞ ദിവസമാണ് തണുത്തുറഞ്ഞ തടാകത്തിൽ വീണ് ഇന്ത്യൻ ദമ്പതികൾ മരണപ്പെട്ടത്. ഇവരുടെ വിയോഗത്തിന് പിന്നാലെ ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളുടെ ചുമതല സർക്കാർ ഏറ്റെടുത്തു.
അരിസോന സംസ്ഥാനത്തിലെ ബാല സുരക്ഷാ വകുപ്പ് ആണ് പന്ത്രണ്ടും ഏഴും വയസ്സുള്ള കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്. ചാൻഡ്ലറിൽ താമസിച്ചിരുന്ന ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത (47), കുടുംബ സുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണ് അരിസോനയിലെ വുഡ്‌സ് കാന്യോൻ തടാകത്തിലെ മഞ്ഞുപാളികൾക്കിടയിൽ വീണു മരിച്ചത്. ക്രിസ്മസിന് തലേന്ന് ചിത്രങ്ങളെടുക്കാൻ തടാകത്തിന് സമീപത്തെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത അപകടം സംഭവിച്ചത്.
ആറു മുതിർന്നവരും അഞ്ചു കുട്ടികളുമുള്ള സംഘം മഞ്ഞിലെ കാഴ്ചകൾ കാണാനാണ് ഇവിടെയെത്തിയത്. സംഘത്തിലുണ്ടായിരുന്ന നാരായണ മുദ്ദാന, ഹരിത, ഗോകുൽ മെദിസെറ്റി എന്നിവർ തണുത്തുറഞ്ഞ തടാകത്തിലിറങ്ങി നടന്ന് ചിത്രങ്ങളെടുക്കുമ്പോഴായിരുന്നു മഞ്ഞുപാളികൾ തകർന്ന് തടാകത്തിലേയ്ക്ക് പതിച്ചത്. ഹരിതയെ അപ്പോൾതന്നെ വെള്ളത്തിൽനിന്നു പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. മൈനസ് 30 ഡിഗ്രിയായിരുന്നു ഈ സമയത്ത് തടാകത്തിലെ തണുപ്പെന്നാണ് റിപ്പോർട്ട്.
വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംഭവം നടന്ന് നാളുകൾക്ക് ശേഷം വിശദീകരണവുമായി നടൻ ഷൈൻ ടോം ചാക്കോ. കോക്പീറ്റിൽ കയറിയത് വിമാനം എങ്ങനെയാണ് ഓടിക്കുന്നതെന്ന് അറിയാനായിരുന്നു എന്ന് ഷൈൻ ടോം ചാക്കോ പറയുന്നു. വിമാനം അവർ പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും അതുകൊണ്ട് ഓടിക്കുന്നത് കാണിച്ചു തരുമോയെന്ന് റിക്വസ്റ്റ് ചെയ്യാനാണ് താൻ ഉള്ളിലേക്ക് കയറാൻ ശ്രമിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ;
”കോക്പിറ്റീൽ കയറിയ അനുഭവത്തെക്കുറിച്ച് നിങ്ങൾ എന്നോടാണോ ചോദിക്കുന്നത്. അതിനെക്കുറിച്ച് ഘോരഘോരം സംസാരിക്കുന്നവരോട് പോയി ചോദിക്കണം. ശരിക്കും കോക്പീറ്റ് എന്ന് പറഞ്ഞാൽ എന്താണ് സംഭവമെന്ന് നോക്കാനാണ് ഞാൻ പോയത്. നമ്മളെ ഒരു കോർണറിലൂടെ കയറ്റി ഒരു സീറ്റിലിരുത്തുന്നു, ഇത് പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് എനിക്ക് വലിയ ഉറപ്പില്ല.
കാരണം ഇത്രയും വലുപ്പമുള്ള സാധനമാണ് അവർ പൊന്തിക്കുന്നത്. കോക്പീറ്റ് എന്ന് പറയുമ്പോൾ കോർപീറ്റ് എന്നാണ് ഞാൻ കേൾക്കുന്നത്. അവരോട് കോക്പീറ്റ് കാണിച്ച് തരുമോയെന്ന് ചോദിച്ചാൽ അവർ കാണിച്ച് തരും പക്ഷെ റിക്വസ്റ്റ് ചെയ്യാൻ അവരെ കാണണ്ടേ. ഞാൻ അതിനുള്ളിലേക്ക് അവരെ കാണാനായാണ് പോയത്. അവർ ഏത് സമയവും അതിനുളള്ളിലാണ്.
അങ്ങോട്ട് ചെന്നല്ലാതെ കാണാൻ കഴിയില്ലല്ലോ. ഫ്ളൈറ്റ് ഓടിക്കാനൊന്നും എനിക്ക് അപ്പോൾ തോന്നിയില്ല. അവർ ഇത് എങ്ങനെയാണ് ഓടിക്കുന്നത് എന്ന് ചെക്ക് ചെയ്യാനാണ് ഞാൻ പോയി നോക്കിയത്. അതിൽ ഒരു എയർഹോസ്റ്റസും ഇല്ലായിരുന്നു. എനിക്ക് ആകെ ദേഷ്യം വന്നു,”
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഇപ്പോഴത്തെ മലയാളം സിനിമകൾ കണ്ടു കണ്ടിപ്പോൾ പിള്ളേരുമായൊരു സിനിമാ കാണൽ , എന്തോ അതൊരു പേടിസ്വപ്നമാണ് . എപ്പോ എന്താ സംഭവിക്കുക, എന്താ വായീന്ന് വീഴുക എന്നൊന്നും ചിന്തിക്കാൻ പോലും പറ്റാത്തതിനാൽ പല സിനിമകളും ഞാൻ കാണാറില്ല .
അതിനാൽ ഈ സിനിമാ ഒരു നൂറു പ്രാവശ്യം പലരോട് ഇത് പിള്ളേർക്ക് കാണാൻ പറ്റിയ സിനിമയാണോ എന്ന് ചോദിച്ചുറപ്പിച്ചാണ് കാണാനിറങ്ങിയത് ….അപ്പൊ ദാണ്ടെ കണ്ടമാത്രയിൽ തന്നെ ഒരു ടീനേജ് കൊച്ചു, മാറത്തിച്ചിരി തൊങ്ങലുപോലെന്തോ ഉണ്ടെന്നല്ലാതെ , വേറൊരു നൂൽബന്ധവുമില്ലാതെ സ്‌ക്രീനിൽ ഇങ്ങനെ നിറഞ്ഞു നിൽക്കുകയാണ് . അത് കണ്ട ഉടനെ കെട്ടിയോനെ ഞാനൊന്നിരുത്തി നോക്കി , കൂടെ പിള്ളേരെയും .
കാരണം പലവട്ടം പല ആൾക്കാരോടും ചോദിച്ചിട്ടു കാണാനിറങ്ങിയ പടമാണെ …എന്നിരുന്നാലും തുണിയില്ലാത്ത കൊച്ചിനെ ഞാൻ വളരെ സൂക്ഷ്മമായി തന്നെ നിരീക്ഷിച്ചു , മാറത്തെ തൊങ്ങലിലാണ് കണ്ണ് മുഴുവൻ . ആ തൊങ്ങൽ, അതൊന്ന് അങ്ങടോ ഇങ്ങടോ ലേശം മാറിയാൽ കളി മാറുവേ….ഇല്ല ഞാനുദ്ദേശിച്ച അത്ര തരക്കേടില്ല , തൊങ്ങലു മാറുന്നേയില്ല …ആശ്വാസമായി ….
അപ്പൊ ദാണ്ടെ ഒരു പ്രെഗ്നന്റ് വുമൺ വരുന്നു , അവൾക്കും ഈ പറയത്തക്ക വസ്ത്രാലങ്കാരം ഒന്നും തന്നെയില്ല ..കർത്താവെ അത് വേണ്ടായിരുന്നു …പിന്നെ അവളിലേക്കായി കണ്ണ് മുഴുവൻ …ഇല്ല തരക്കേടില്ല , അവളും ഓക്കേ …അവൾക്കും കൊടുത്തു ഒരു സ്വഭാവ സർട്ടിഫിക്കറ്റ് ….പിന്നെ ആ സിനിമയിൽ വന്നവരും പോയവരുമെല്ലാം നേക്കഡ് …ഇല്ല ഒന്നുമില്ല ഒരു കുറ്റവും ആരിലും പറയാനില്ല …എത്ര എത്ര മെനക്കെട് ആക്കാമായിരുന്ന സ്റ്റില്ലുകളാണ് അത്രക്ക് സ്റ്റാൻഡേർഡ് ആക്കി കടന്നു പോയത്.
അപ്പോൾ ഞാൻ നമ്മുടെ ചതുരത്തിലെ നായിക പറഞ്ഞതോർത്തു , അവൾ സിനിമയിൽ തുണി ഉരിഞ്ഞത് കഥയുടെ എന്തോ കാതലായ കാര്യത്തിന് വേണ്ടിയാണെന്ന് . ഇവിടെ ദേണ്ടെ കുറെ പാശ്ചാത്യ മനുഷ്യർ നിറഞ്ഞാടുന്നു .
“തുണിയോ സെക്സോ അല്ല പ്രാധന്യം, മറിച്ചു കഥയ്ക്കാണ് പ്രാധാന്യമെന്ന് നമ്മളെ പിന്നെയും പിന്നെയും വിളിച്ചറിയിച്ചുകൊണ്ട് കഥയ്ക്ക് മാത്രം ഊന്നൽ കൊടുത്തു ഓരോ സ്ക്രീനും അവർ അത്രക്ക് ഗംഭീര്യമാക്കുന്നു ….
രണ്ടാമതായി ഹൈലേറ്റ് ആയി എടുത്തു പറയേണ്ട ഒന്നാണ് അതിലെ സ്ത്രീയുടെ അമ്മയുടെ കരുത്ത്. തന്റെ കുടുംബത്തിന് , മക്കൾക്ക് ഒരു ക്ഷതമേൽക്കുമ്പോൾ അവൾ പിന്നെയൊരു കാളി ഭാവമായി സംഹാരതാണ്ഡവമാടുന്നു. അവളെ പിന്നെ ആർക്കും പിടിച്ചു നിർത്താൻ ആവില്ല . നെയ്ത്രിയുടെ മകന്റെ കൊലയാളിയോട് “നിങ്ങൾ എനിക്ക് ഒരു മരണത്തിന് കടപ്പെട്ടിരിക്കുന്നു” എന്ന് ആക്രോശിച്ചുകൊണ്ട് രണ്ടേ രണ്ട് അമ്പുകൾ കൊണ്ട് ഒരു സ്ത്രീയുടെ അവളുടെ പവർ ശരിക്കും വരച്ചു കാട്ടുന്നു , സിനിമയിലെ ഹൃദയ ഭേദകമായ കാഴ്ചയും അത് തന്നെ ….
പിന്നെ പറയേണ്ടത് മനുഷ്യൻ എത്ര ക്രൂരൻ ആണെന്നതാണ് …കഥയിൽ ഒരു ജയന്റ് ഫിഷിനെ (The dinicthoid ) മനുഷ്യൻ കൊലപ്പെടുത്തി ഇൻവെസ്റ്റിഗേഷൻ നടത്തുന്നതിനെ വേറൊരു കഥാപാത്രം തടയുമ്പോൾ കഥയിലെ ഒരു വില്ലൻ പറയുന്ന ഡയലോഗാണ് “let’s make some money “ അതെ മനുഷ്യന്റെ ക്രൂവാലിറ്റിയും പണത്തോടും പ്രശസ്തിയോടുമുള്ള ആർത്തിയും ഈ സിനിമാ പലയിടങ്ങളിലായി വിളിച്ചു പറയുന്നുണ്ട് …
അടുത്തതായി എടുത്തു പറയേണ്ട രണ്ടു ഡയലോഗുകളാണ് ഒന്ന് അവതാർ സ്പീഷീസ് തന്റെ മകളെ കൊല്ലരുതേ എന്ന് മനുഷ്യ സ്പീഷിസിനോട് അപേക്ഷിച്ചു, മനുഷ്യ സ്പീഷിസിന്റെ മകനെയും കൊല്ലുമെന്ന് ആക്രോശിക്കുമ്പോൾ മനുഷ്യ സ്പീഷീസ് പറയുന്ന ഒരു ഡയലോഗാണ് ” Human don’t care about an another human “ ആ ഒരു ഡയലോഗിലൂടെ മനുഷ്യൻ എത്ര പതെറ്റിക് ആണെന്ന് അവർ വിളിച്ചു പറയുന്നു …
പിന്നെ എടുത്തു പറയേണ്ട ഒന്നാണ് സുളളിയും ഫാമിലിയും (അവതാർ സ്‌പീഷീസ് ) വേറൊരു സ്പീഷീസ് ആയ റൊണാലിന്റെയും ഫാമിലിയുടെയും അടുത്തേക്ക് രക്ഷ തേടി വരുമ്പോൾ അവർ വേറൊരു സ്പീഷീസ് ആയിട്ടുകൂടി അവരെ പൂർണ മനസോടു കൂടെ സ്വീകരിക്കുകയും അവരെ സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നത്. നമ്മൾ നമ്മുടെ നാട്ടിലേക്ക് വരുന്ന മനുഷ്യ സ്പീഷിസ് തന്നെ ആയിട്ടുള്ള ഒരു ബംഗാളിയെപോലും സ്വീകരിക്കണോ വേണ്ടയോ എന്ന് ഒന്നുകൂടി ആലോചിക്കും….
എല്ലാവരും അവതാർ 2 ന്റെ ഗ്രാഫിക്‌സും സെറ്റപ്പും കണ്ടു കണ്ണന്തിച്ചപ്പോൾ ഞാൻ കണ്ട ചില കാര്യങ്ങളാണിവയൊക്കെ. എന്തായാലും ആകെമൊത്തം കണ്ടു മനസിലാക്കേണ്ട ഒത്തിരി കാര്യങ്ങൾ പിന്നെയും ഈ സിനിമാ വരച്ചു കാട്ടുന്നു ഇനിയും പറയാനുണ്ടേറെ ……..
ജോസ്‌ന സാബു സെബാസ്റ്റ്യൻ
തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിനെതിരെ നടി പ്രവീണ രംഗത്തെത്തിയിരുന്നു. താരത്തിന്റെ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തില്‍ ഇറങ്ങിയ യുവാവ് തന്റെ മകളെ പോലും വെറുതെ വിടാതെ ഉപദ്രവിക്കുകയാണ് എന്നാണ് പറയുന്നത്.
മൂന്ന് വര്‍ഷമായി സോഷ്യല്‍ മീഡിയയിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ഒരു വര്‍ഷം മുന്‍പാണ് നടി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് മുമ്പ് വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ശേഷം ജാമ്യത്തില്‍ ഇറങ്ങിയ തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജിന് (23) എതിരെയാണ് പരാതി.
തന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് മോര്‍ഫിംഗിലൂടെ നഗ്‌ന ചിത്രങ്ങളാക്കി പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കുന്നു എന്നായിരുന്നു പരാതി. തുടര്‍ന്നാണ് നാലംഗ പൊലീസ് ടീം ഡല്‍ഹിയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത്.
ഇയാളുടെ ലാപ്‌ടോപ്പില്‍ നിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങള്‍ കണ്ടെടുത്തിരുന്നു. ”ഇതിനോടകം എന്റെ നൂറോളം വ്യാജ ഐഡികള്‍ അയാള്‍ നിര്‍മിച്ചു. വ്യാജ ഫോട്ടോകള്‍ എല്ലാവര്‍ക്കും അയച്ചുകൊടുത്തു. എന്റെ മകളെ പോലും വെറുതെ വിട്ടില്ല. എന്റെ ചുറ്റുമുള്ള സ്ത്രീകളെയെല്ലാം തിരഞ്ഞുപിടിച്ച് ആക്രമിച്ചു.”
”മനുഷ്യന് ഇത്രയും മാനസിക വൈകൃതം ഉണ്ടാകുമോ? മൂന്നു വര്‍ഷമായി അനുഭവിക്കുന്ന വേദന പറഞ്ഞാല്‍ ആര്‍ക്കും മനസിലാകില്ല. എന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പലര്‍ക്കും അയച്ചു കൊടുത്തു. അവര്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത്” എന്നാണ് പ്രവീണ പറയുന്നത്.
പരാതി നല്‍കിയതോടെ തന്റെ അമ്മ, സഹോദരി, മകള്‍, മകളുടെ അധ്യാപകന്‍, കൂട്ടുകാര്‍ തുടങ്ങിയവരുടെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുന്നു എന്നും പ്രവീണ ഒരു മാധ്യമത്തോട് വ്യക്തമാക്കി. ഭാഗ്യരാജിനെരിരെ സൈബര്‍ ബുള്ളിയിംഗിനും സ്റ്റോക്കിംഗിനും കേസ് എടുത്തിട്ടുണ്ട്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്ക്. ഋഷഭ് പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ ആണ് സംഭവം.
താരം തന്നെയാണ് അപകടം നടക്കുന്ന സമയത്തു വാഹനമോടിച്ചിരുന്നതെന്നാണു പ്രാഥമികമായ വിവരം. ഉത്തരാഖണ്ഡിലെ റൂർക്കിക്കു സമീപത്തുവച്ചാണ് അപകടമുണ്ടായത്.
ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് കാര്‍ അപകടത്തില്‍പ്പെട്ടത്. ഋഷഭ് പന്തിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഋഷഭ് പന്തിന്റെ പ്ലാസ്റ്റിക് സര്‍ജറി അവിടെ വെച്ച് നടത്തുമെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോകകപ്പ് ഫൈനലിലെ തോല്‍വിയ്ക്ക് പിന്നാലെ അര്‍ജന്റീനിയന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തനിക്കെതിരെ നടത്തിയ വംശീയാധിക്ഷേപത്തെക്കുറിച്ചും പരിഹാസങ്ങളെക്കുറിച്ചും നിലപാട് വ്യക്തമാക്കി ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. അസംബന്ധങ്ങള്‍ക്കു വേണ്ടി ഞാന്‍ സമയം പാഴാക്കില്ലെന്ന് താരം പറഞ്ഞു
എപ്പോഴും നീതിയുക്തമായി പെരുമാറുന്ന താരമായിരിക്കണം. അദ്ദേഹത്തിന്റെ ആഘോഷങ്ങള്‍ എന്റെ പ്രശ്നമല്ല. അത്തരം അസംബന്ധങ്ങള്‍ക്കു വേണ്ടി ഞാന്‍ സമയം പാഴാക്കില്ല- എംബാപ്പെ പറഞ്ഞു.
തോല്‍വിക്ക് ശേഷം താന്‍ ചില പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും എന്നാല്‍ ഖത്തറിലെ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്ന് കരകയറിയെന്നും ലീഗ് 1 പുനരാരംഭിച്ചപ്പോള്‍ സ്‌ട്രോസ്ബര്‍ഗിനെതിരെ പിഎസ്ജി 2-1ന് അവസാന നിമിഷം വിജയിക്കുകയും ചെയ്തുവെന്ന് എംബാപ്പെ പറഞ്ഞു.
ഫ്രഞ്ച് സംഘത്തിന്റെ ലോകകപ്പ് ഫൈനല്‍ തോല്‍വി എന്റെ ക്ലബിന്റെ തെറ്റല്ല. ഇനി പി.എസ്.ജിക്കു വേണ്ടി എല്ലാം സമര്‍പ്പിക്കും. ഫൈനലിനുശേഷം ഞാന്‍ മെസിയോട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ജീവിതകാലം മുഴുവന്‍ അദ്ദേഹം കാത്തിരുന്നത് അതിനായിരുന്നു. ഞാനും അതിനു തന്നെയാണ് കാത്തിരുന്നതെങ്കിലും പരാജയപ്പെട്ടു -എംബാപ്പെ കൂട്ടിചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാ ബെന്‍ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് സെന്ററില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. അനാരോഗ്യത്തെത്തുടര്‍ന്നു ബുധനാഴ്ചയാണ് ഹീരാബെന്‍ മോദിയെ ഇവിടെ പ്രവേശിപ്പിച്ചത്. നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.
ബംഗാളിലെ പരിപാടികള്‍ റദ്ദാക്കി പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ച മാതാവിനെ കാണാന്‍ പ്രധാനമന്ത്രി ആശുപത്രിയിലെത്തിയിരുന്നു. 1923 ജൂണ്‍ 18 നാണ് ഹീരാബെന്‍ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്‌സാനയിലെ വഡ്‌നഗറാണ് സ്വദേശം. നരേന്ദ്രമോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, വാസന്തിബെന്‍ ഹസ്മുഖ്‌ലാല്‍ മോദി എന്നിവരാണ് മക്കള്‍. പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിയ്‌ക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്‌സന്‍ ഗ്രാമത്തിലാണ് ഹീരാബെന്‍ മോദി താമസിച്ചിരുന്നത്.
യുകെ മലയാളിയായ രാജുവിനെ പേടിക്കാതെ ഒരു മൃഗവും ഇന്ന് കാടുകളിലില്ല. അത് ആഫ്രിക്കൻ കൊലകൊല്ലി കാട്ടു പോത്തു ആയാൽ പോലും. 84 മീറ്റർ അകലെനിന്നും ഒറ്റഷോട്ടിൽ ഒത്ത വലിപ്പമുള്ള ഒരു സിംഹത്തെ വരെ വെടിവെച്ചിട ഒരു മലയാളിയാണ് രാജു എന്ന യുകെ വാറുണ്ണി.
ഓരോ മൃഗത്തിനുമായി പ്രത്യേകം പ്രത്യേകം രാജു കരുതിവച്ചിരിക്കുന്നത് പന്ത്രണ്ടോളം റൈഫിളുകളാണ്. നായാട്ട് ജീവിതത്തിൻ്റെ ഭാഗമാക്കിയ ഈ വേട്ടക്കാരൻ്റെ തോക്കു ശേഖരത്തിൽ ലൈസൻസ് വേണ്ടതും വേണ്ടാത്തതുമായ എയർ ഗണ്ണുകൾ മുതൽ കിളികളേയും മുയലിനേയും വെടിവക്കാനുള്ള ഷോട്ട് ഗൺ കാട്ടിലെ വമ്പന്മാരെ വെടിവച്ചിടുന്ന 300, 375 റൈഫിളുകൾവരെയുണ്ട്.
500 പൗണ്ട് മുതൽ 4000 പൗണ്ടും അതിനു മുകളിലും വിലയുള്ള തോക്കുകളുണ്ട് രാജുവിൻ്റെ കൈയ്യിൽ. ഓരോന്നും ഉപയോഗിക്കേണ്ട സന്ദർഭവും രീതികളും നിയമങ്ങളും നീയന്ത്രണങ്ങളും ഈ വേടക്കാരന് സ്വന്തം ഉള്ളംകൈപോലെ മനപാഠം! ഒരു രാജ്യത്ത്നിന്നും മറ്റൊരു രാജ്യത്തേക്ക് തോക്കുകൾ കൊണ്ടുപോകുന്നതിൻ്റെ നൂലമാലകളും ആവേശത്തോടെ രാജു വിശദീകരിക്കും.
ഫയർ ആം സർട്ടിഫിക്കറ്റ്, ലോക്കറിൽ സൂക്ഷിക്കേണ്ട കാട്രിഡ്ജുകൾ, ലൈസൻസ് നടപടി ക്രമങ്ങൾ, കൈവശം സൂക്ഷിക്കാവുന്ന വെടിയുണ്ടകളുടെ എണ്ണം എന്നിങ്ങനെ യുകെയിലെ നിയമ വിധേയമായ നായാട്ടിൻ്റെ എല്ലാ വശങ്ങളും രാജുവിൻ്റെ കൈയ്യിൽ ഭദ്രം.
ഇതുവരെ വെടിവച്ചിടതിൽ ഏറ്റവും വലിയ മൃഗമേതെന്ന് ചോദിച്ചാൽ രാജുവിൻ്റെ ഉത്തരം ജിറാഫ് എന്നാണ്. സൗത്താഫ്രിക്കൻ പര്യടനത്തിലാണ് ആഫ്രിക്കൻ സിംഹവും കാട്ടുപോത്തും രാജുവിൻ്റെ ഉന്നത്തിന് മുന്നിൽ വീണത്. എന്നാൽ വേട്ടക്കാരൻ്റെ വീരകഥകൾക്കപ്പുറം മനുഷ്യനും മൃഗങ്ങളും പ്രകൃതിയുമായുള്ള അഗാധമായ ബന്ധത്തിൻ്റെ കഥയും രാജുവിന് പറയാനുണ്ട്.
വേട്ടക്കാർ പലപ്പോഴും അനധികൃതമായി കാട്ടിൽ കടന്നുകയറി വംശനാശത്തിൻ്റെ വക്കിലുള്ള ജീവികളെ കൊന്ന് അവയെ വിപണികളിലെത്തുക്കുന്ന വില്ലന്മാരാണ് പൊതുബോധത്തിൽ. എന്നാൽ ഒരു ടെറിട്ടറിയിൽ എണ്ണം കൂടുമ്പോഴും പ്രായം കൂടി ഇര തേടാവാത്ത നിലയിലും മൃഗങ്ങൾ എത്തിപ്പെടുന്ന വിഷമാവസ്ഥകളിൽ മനുഷ്യൻ നടത്തുന്ന പോസിറ്റീവായ ഇടപെടലായാണ് രാജു നായാട്ടിനെ വിശേഷിപ്പിക്കുക.
പ്രകൃതിയുടെ സന്തുലിതാവസ്ഥ തകരാറിലാകുമ്പോൾ നിയമവിധേയമായ നായാട്ടിലൂടെ അത് പഴയപോലെ ആക്കിയെടുക്കാൻ വേട്ടക്കാരൻ വേണം. ഒപ്പം ഇര തേടാനാവാതെ നാട്ടിലിറങ്ങുന്ന പ്രായം ചെന്ന മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങൾ കൂടിവരുമ്പോഴും നായാട്ടുകാരൻ്റെ സാന്നിധ്യം അനിവാര്യമാണെന്ന് രാജു ഓർമ്മിപ്പിക്കുന്നു.ഇരുപത്തഞ്ചോളം മൃഗങ്ങളെ നായാട്ടിൻ്റെ ഓർമ്മയ്ക്കായി സ്റ്റഫ് ചെയ്തു വക്കാനുള്ള ഒരുക്കത്തിലാണ് രാജു.
ഉള്ളിൽ ഒരു നായാട്ടുകാരൻ ഉറങ്ങിക്കിടക്കുന്നവർക്കും കാടിൻ്റെ വന്യത നിറഞ്ഞ കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്കുമായി രാജുവിൻ്റെ കൈയ്യിൽ ഒട്ടേറെ കാര്യങ്ങളുണ്ട്. ഒപ്പം ലൈസൻസ് എടുക്കുന്നതിൻ്റേയും ഉത്തരവാദിത്തത്തോടെ വേട്ടയാടുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അങ്കമാലിക്കാരനായ ക്രുവിൽ താമസിക്കുന്ന രാജു എല്ലാം വിശദമായി പറഞ്ഞു തരും.
സ്വന്തം അനുഭവങ്ങൾ വിവരക്കുമ്പോഴും ഭീതിയോടെയും രോമാഞ്ചത്തോടെ അത് കേട്ടിരിക്കുന്ന നമ്മൾ കാണുന്നത് രാജുവിൻ്റെ കണ്ണുകളിൽ മിന്നുന്നത് കാടിൻ്റെ മടിത്തട്ടിൽ ഏകാഗ്രതയോടെ വേട്ട മൃഗത്തിനായി കാത്തിരിക്കുന്ന വേട്ടക്കാരൻ്റെ ജാഗ്രതയാണ്.
മലയാളസിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യതാരമാണ് നടൻ കൊച്ചുപ്രേമൻ. സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ചുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ കൊച്ചുപ്രേമൻ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. ഈ പ്രതിഭ കഴിഞ്ഞ മൂന്നാം തീയതി ലോകത്തോട് വിട പറഞ്ഞെങ്കിലും മലയാളികളുടെ മനസ്സിൽ ആ ഹാസ്യതാരം ഇന്നും ഉദിച്ചുനിൽക്കുന്നുണ്ട്.
കൊച്ചുപ്രേമൻ എന്ന നടന്റെ മരണം മലയാളസിനിമയ്ക്ക് തന്നെ തീരാനഷ്ടമായി തീർന്ന സാഹചര്യത്തിൽ ഇദ്ദേഹത്തിന് പകരം വയ്ക്കാൻ മറ്റൊരു പ്രതിഭ ഇല്ല എന്നതും ഒരു സത്യം. കൊച്ചുപ്രേമന്റെ ഭാര്യ ഗിരിജ പ്രേമൻ അഭിനയരംഗത്ത് ഇപ്പോഴും സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിൽ ലക്ഷ്മിയമ്മയായ് അഭിനയിക്കുന്നത് ഗിരിജ പ്രേമനാണ്. ഇപ്പോൾ മകന്റെയും മരുമകളുടെയും ഒപ്പം അവാർഡ് വാങ്ങാൻ വന്ന ഗിരിജാ പ്രേമന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
തന്റെ ഭർത്താവിന്റെ മരണശേഷം ഇതാദ്യമായാണ് ഗിരിജ പ്രേമൻ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. സാന്ത്വനം സീരിയലിലെ മികച്ച അഭിനയത്തിനാണ് ഗിരിജാ പ്രേമൻ അവാർഡിന് അർഹയായത്. ഇത് കാണാൻ കൊച്ചുപ്രേമൻ ചേട്ടൻ ഇല്ലല്ലോ എന്നുള്ള ദുഃഖം മാത്രമായിരുന്നു ഗിരിജയ്ക്കുള്ളത്. കൊച്ചുപ്രേമന്റെയും ഗിരിജയുടെയും ആത്മബന്ധം അത്രയും ആഴത്തിലുള്ളതായിരുന്നു.
രണ്ടുപേരും അഭിനയരംഗത്ത് തന്നെ പ്രവർത്തിക്കുന്നവർ ആയതുകൊണ്ട് ഇരുവർക്കും പരസ്പരം മനസ്സിലാക്കാനും ബഹുമാനിക്കാനും കഴിഞ്ഞിരുന്നു എന്നാണ് ഗിരിജ പറഞ്ഞിട്ടുള്ളത്. ഏറെ സങ്കടത്തോടെ ഈ അംഗീകാരം താൻ സന്തോഷപൂർവ്വം സ്വീകരിക്കുന്നു എന്നും കൊച്ചുപ്രേമന് സമർപ്പിക്കുന്നു എന്നും ഗിരിജ പറഞ്ഞു. വർഷങ്ങളായി അഭിനയരംഗത്തുള്ള അഭിനേത്രിയാണ് ഗിരിജ പ്രേമൻ. സാന്ത്വനം സീരിയലിലെ ഏറെ പ്രധാനപ്പെട്ട കഥാപാത്രം തന്നെയാണ് വീട്ടിലെ ഗൃഹനാഥയായ ലക്ഷ്മിയമ്മ. ലക്ഷ്മിയമ്മയായ് ഗിരിജ പ്രേമൻ മികച്ച അഭിനയം തന്നെയാണ് കാഴ്ചവെക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെയാണിത്.
പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കൊച്ചിന്‍ കാര്‍ണിവലിനൊരുക്കിയ പപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുണ്ടെന്ന് ആരോപണം. പ്രതിഷേധവുമായി രംഗത്തെത്തി ബിജെപി. പ്രതിഷേധം കനത്തതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം കര്‍ണിവല്‍ അധികൃതര്‍ നിര്‍ത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖം മാറ്റാമെന്ന് ധാരണയായതോടെയാണ് ബിജെപി പ്രതിഷേധം അവസാനിപ്പിച്ചത്.
കൊവിഡിന് ശേഷം രണ്ടുവര്‍ഷത്തിനുശേഷമെത്തുന്ന കൊച്ചിന്‍ കാര്‍ണിവലും. 39 വര്‍ഷത്തിലേക്ക് കടക്കുകയാണ് കാര്‍ണിവല്‍ ആഘോഷങ്ങള്‍. കാര്‍ണിവലിന്റെ ഭാഗമായുള്ള പരിപാടികള്‍ കാണാന്‍ നിരവധി പേരാണ് ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തും എത്തുന്നത്.
ശനി രാത്രി പാപ്പാഞ്ഞിയെ കത്തിക്കല്‍. ജനുവരി ഒന്നിന് പകല്‍ 3.30ന് കൊച്ചിന്‍ കാര്‍ണിവല്‍ റാലിയോടെയാണ് സമാപനം. പരേഡ് ഗ്രൗണ്ടില്‍ രാത്രി ഏഴിന് സമാപന സമ്മേളനം നടക്കും. ഇതുകൂടാതെ വിവിധ ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ നിരവധി പരിപാടികള്‍ നടക്കുന്നുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് ട്രീയായി ഒരുക്കിയ മഴമരം കാണാന്‍ വന്‍ത്തിരക്കാണ്.