ബിനോയ് എം. ജെ.
തൊഴിൽ എന്നാൽ കർമ്മം എന്നാണ് എപ്പോഴും അർത്ഥം വരുന്നത്. എല്ലാവരും തന്നെ ഏതെങ്കിലും വിധത്തിലുള്ള കർമ്മം ചെയ്യുന്നുണ്ടെന്നും അഥവാ ആരെങ്കിലും എല്ലാ കർമ്മങ്ങളിൽ നിന്നും വിരമിച്ചാൽ അയാൾ ധ്യാനം അഥവാ തപസ്സ് എന്ന അവസ്ഥയിലാണെന്നും സാമാന്യമായി പറയാം. ഇപ്രകാരമുള്ള ധ്യാനമാവട്ടെ മറ്റെല്ലാ കർമ്മങ്ങളേക്കാൾ ശ്രേഷ്ഠവുമാണ്. അപ്പോൾ പിന്നെ തൊഴിലില്ലായ്മ എന്ന സങ്കൽപം വ്യർത്ഥവും ‘അലസത’ ഒരു നുണയുമാകുവാനേ വഴിയുള്ളൂ. നിലവിലുള്ള സാഹചര്യങ്ങളിൽ അടിമപ്പണി മാത്രമേ തൊഴിലായി എണ്ണപ്പെടുന്നുള്ളൂ.
തൂമ്പ എടുത്തു പണിയുകയും മറ്റു ശാരീരികജോലികൾ ചെയ്യുകയും ചെയ്യുന്നവർ കരുതുന്നു തങ്ങൾ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്ന്. ഓഫീസിൽ കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലിചെയ്യുന്നവർ പറയുന്നു തങ്ങൾ ചെയ്യുന്ന ജോലി എല്ലാവർക്കും ചെയ്യുവാനാവില്ല, അതിനാൽ തങ്ങൾ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്ന്. ഇനി പഠന ഗവേഷണങ്ങളിൽ ഏർപ്പടുന്നവർ പറയുന്നു തങ്ങൾ മാത്രമേ അറിവ് വർദ്ധിപ്പിക്കുന്നുള്ളൂ , മറ്റുള്ളവരെല്ലാം സമയം പാഴാക്കുകയാണ്. അതുപോലെ തന്നെ ജോലി ചെയ്യുന്നവർ പഠിതാക്കളെ നോക്കി അവർ സമയം പാഴാക്കുകയാണ് എന്ന് ആരോപിക്കുന്നു. ഇനി തപസ്സിലും ധ്യാനത്തിലും വ്യാപരിക്കുന്നവരെ നോക്കി മറ്റുള്ളവർ പറയുന്നു- അവർ ജീവിതം തന്നെ പാഴാക്കുകയാണ്. ഇത്തരം വാദങ്ങൾ അപക്വതയുടെയും അജ്ഞാനത്തിന്റെയും ദൃഷ്ടാന്തങ്ങൾ മാത്രമാണ്.
തൊഴിലില്ലായ്മയെക്കുറിച്ച് വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത്, ആ പദത്തിന്റെ അർത്ഥം എന്താണെന്നും അതിന്റെ പരിഹാരം എന്താണെന്നും കൂലങ്കഷമായി ചിന്തിക്കേണ്ടിയിരിക്കുന്നു. മുമ്പ് സൂചിപ്പിച്ച മാതിരി മുതലാളിമാർക്കുവേണ്ടി അടിമപ്പണി ചെയ്യുന്നവർക്ക് മാത്രമേ എന്തെങ്കിലും പ്രതിഫലം കിട്ടുന്നുള്ളുവെന്നും സ്വയം പ്രേരിതമായി കർമ്മം ചെയ്യുന്നവർക്ക് അംഗീകാരമോ ശമ്പളമോ കിട്ടുന്നില്ലെന്നും ഉള്ളത് ഒരു വലിയ സാമ്പത്തിക- സാമൂഹിക പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്നു. പ്രതിഫലമില്ലാതെ ജോലിചെയ്യുക എന്നത് മനുഷ്യമനസ്സുകളിൽ അസംതൃപ്തിയുടെയും അസ്വസ്ഥതയുടെയും വിത്തുകൾ പാകുന്നു. ഇപ്രകാരം സ്വന്തം സർഗ്ഗശേഷിയും, ക്രിയാത്മകതയും ഭാവാത്മകതയും ഉപയോഗിച്ച് വെറും അടിമപ്പണിയേക്കാൾ എത്രയോ ശ്രേഷ്ഠവും ഉന്നതവുമായ കർമ്മങ്ങൾ ചെയ്യുന്നവർ കാലക്രമത്തിൽ സമൂഹത്തിൽ സാമ്പത്തിക വിപ്ലവത്തിന്റെ വിത്തുകൾ പാകും എന്നതിൽ സംശയം വേണ്ട. ഇത് അപ്രതീക്ഷിതമായ വലിയ പൊട്ടിത്തെറികളിലേക്ക് നയിച്ചേക്കാം.
ഭാരതത്തെ പോലെയുള്ള ഒരു മുതലാളിത്ത- വികസ്വര സമ്പത്ത് വ്യവസ്ഥയിൽ പുരോഗതി ഉണ്ടാവണമെങ്കിൽ ധാരാളം സംരംഭകർ മുന്നോട്ട് വരേണ്ടിയിരിക്കുന്നു. സമ്പദ് വ്യവസ്ഥയുടെ മുഴുവൻ പ്രതീക്ഷ അവരിലാണ്. പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുവാനും നിശ്ശബ്ദരായി ജോലി ചെയ്യുന്നവർക്ക് പുതിയ ദിശാബോധം കൊടുക്കുവാനും അവർക്ക് മാത്രമേ കഴിയൂ. നമ്മുടേതുപോലെയുള്ള ഒരു സമ്പദ് വ്യവസ്ഥയിൽ ഗവൺമെന്റിനെ അധികം ആശ്രയിക്കുന്നത് മഠയത്തരമാണ്. സാമ്പത്തിക പുരോഗതിയുടെ ചുക്കാൻ പിടിക്കേണ്ടത് നാമോരോരുത്തരുമാണ്. അടിമപ്പണി മാത്രമല്ല തൊഴിലെന്നും സ്വയം തൊഴിൽ കണ്ടെത്തുന്നത് അടിമപ്പണിയേക്കാൾ അത്യധികം ശ്രേഷ്ഠമാണെന്നും നാമിനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു വികസിത സമ്പദ്ഘടനയും വികസ്വര സമ്പദ് ഘടനയും തമ്മിലുള്ള ഏക വ്യത്യാസം വികസിത സമ്പദ് ഘടനയിൽ എല്ലാവർക്കും പ്രതിഫലം കിട്ടുമ്പോൾ വികസ്വര സമ്പദ് ഘടനയിൽ ഏതാനും ചിലർക്ക് മാത്രമേ അത് കിട്ടുന്നുള്ളൂ എന്നതാണ്. അല്ലെങ്കിൽ വികസിത സമ്പദ് ഘടന സുസംഘടിതമായിരിക്കുമ്പോൾ വികസ്വര സമ്പദ് ഘടന അസംഘടിതമാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
യുകെയിലെ ബർമ്മിംഗ്ഹാമിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ബർമ്മിംഗ്ഹാം കേരള വേദിയ്ക്ക് പുതിയ വനിതാ നേതൃത്വം . ശ്രീമതി ബിൻസി വർഗീസ് പ്രസിഡന്റായും ശ്രീമതി നിമ്മി സിബി സെക്രട്ടറിയായും യമുന ബിജോ ട്രഷററായി തെരഞ്ഞെടുത്തു. അതിനുപുറമേ എട്ടംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജയശ്രീ അനൂപ്, പ്രേമ മാർട്ടിൻ, ആഷ സാജു , ജിബി ഡിൽജോ, നിഷ അനീഷ് , അനില ജെയിംസ്, ജ്യോതി ലോജി , ബിന്ദു അനീഷ്, ബീന നടരാജൻ എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ .
2022 – 2023 കാലഘട്ടത്തിലേയ്ക്ക് വിപുലമായ പരിപാടികൾക്കാണ് ഈ കമ്മിറ്റി രൂപം കൊടുത്തിട്ടുള്ളത്. അടുത്തുതന്നെ നടക്കാനിരിക്കുന്ന ക്രിസ്തുമസ് – ന്യൂ ഇയർ പരിപാടികൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു , 2023ലെ ഈസ്റ്റർ – വിഷു – റംസാൻ , ബി കെ വി ഫാമിലി ടൂർ , ബി കെ വി സ്പോർട്സ് ഡേ & ബിബിക്യു പാർട്ടി & ഫാമിലി ഗാതറിങ് എന്നിവ പതിവുപോലെ നടത്താൻ കമ്മറ്റി തീരുമാനിച്ചു. നാളിതുവരെ ബർമിംഗ്ഹാം കേരള വേദിയ്ക്ക് ചെയ്ത സഹായസഹകരണങ്ങൾക്ക് നന്ദിയും, തുടർന്നും ഏവരുടെയും സ്തുത്യർഹമായ സഹായ സഹകരണങ്ങൾ നൽകി വിജയിപ്പിക്കണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്ക് വേണ്ടി പ്രസിഡൻറ് ബിൻസി വർഗ്ഗീസ് അഭ്യർത്ഥിച്ചു.
കുടുംബ ബന്ധങ്ങളുടെ നിലനിൽപിന് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ദമ്പതികൾ പരസ്പരം സമയം ചെലവഴിക്കുക എന്നുള്ളത്. അതുകൊണ്ടാണ് ‘ഒരുമിച്ചുള്ള ഒരു ദിവസം’ എന്ന സെമിനാറിൽ പങ്കെടുക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നത്. കേൾക്കാനും, ചിരിക്കാനും, പരസ്‌പരം കൂടുതലറിയാനും ഉള്ള ഒരു നല്ല അവസരം.
വ്യക്തിപരമായ കഥകളും ചിത്രീകരണങ്ങളും ഉപയോഗിച്ച് ജീവസുറ്റതാക്കുന്ന ബൈബിൾ തത്വങ്ങളെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന ഗുണനിലവാരമുള്ള ക്ലാസുകൾ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും. വിവാഹിതർക്കും, വിവാഹത്തിനായി ഒരുങ്ങുന്നവർക്കും ഏതു പ്രായത്തിലുള്ള ദമ്പതിമാർക്കും, ഇതിൽ പങ്കെടുക്കാം.
ഈ സെമിനാറിൽ പങ്കെടുക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക: https://www.tickettailor.com/events/familylife/723717
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ബിജു ജോർജ്‌കുട്ടി – [email protected] , Ph: 07578189530
കോട്ടയം ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ നടന്ന സംഘര്‍ത്തില്‍ ലാത്തിചാര്‍ജ്ജ്. അഞ്ച് പേരെ കസ്റ്റഡിലെടുത്തു. അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംസ്ഥാനത്ത് വ്യാപക അക്രമമാണ് അരങ്ങേറുന്നത്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ വാഹനങ്ങള്‍ക്കുനേരെ കല്ലേറ്.
കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലും വാഹനങ്ങള്‍ക്കുനേരെ ആക്രമണം. നിരവധി കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. ലോറികള്‍ക്കുനേരെയും ആക്രമണം. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടഞ്ഞു.
കോഴിക്കോട് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷനുമുന്നില്‍ കെഎസ്ആര്‍ടിസി ബസിനുനേരെയുണ്ടായ കല്ലേറില്‍കണ്ണിന് പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്ലം പള്ളിമുക്കില്‍ പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി സമരാനുകൂലികള്‍. യാത്രക്കാരെ അസഭ്യ പറയുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അതേസമയം കണ്ണൂരില്‍ പത്രവാഹനത്തിന് നേരെ ബോംബേറുണ്ടായി. ഉളിയിലാണ് വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്.
ബാംഗ്ലൂരില്‍ നിന്ന് 180 കിലോമീറ്ററും പാലക്കാടിൽ നിന്ന് 268.2 കിലോമീറ്ററും അകലെ തമിഴ്നാട്ടിലെ ധര്‍മ്മാപുരി ജില്ലയിലാണ് ഹൊഗെനക്കല്‍ വെള്ളച്ചാട്ടം. ഇന്ത്യയിലെ നയാഗ്ര എന്നാണ് ഹൊഗെനക്കല്‍ അറിയപ്പെടുന്നത്. ഔഷധഗുണമുള്ള ജലവും, ബോട്ട് യാത്രയും ഏറെ പ്രസിദ്ധമാണ്. ഇവിടെ കാണുന്ന കാര്‍ബണ്‍ അടങ്ങിയ പാറകള്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്നവയാണ്. വേനല്‍ക്കാലത്ത് വെള്ളച്ചാട്ടത്തിന് ശക്തി കുറയും. വെള്ളച്ചാട്ടത്തിന് താഴെയുള്ള സവാരിയാണ് ഹൊഗനക്കലിലെ പ്രത്യേകത.
വെള്ളച്ചാട്ടങ്ങളിലൂടെയുള്ള ബോട്ട് സവാരിയാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. ചെറിയ കുട്ട വഞ്ചികളാണ് ഈ സവാരിക്കായി ഇവിടെയുള്ളത്. ഈ വെള്ളച്ചാട്ടങ്ങളിലൂടെ സാഹസികമായി തുഴയുന്ന വള്ളക്കാരും ഇവിടെയുണ്ട്. വെള്ളച്ചാട്ടങ്ങളിലൂടെയുള്ള സവാരി അതിമനോഹരമാണ്. നദിയിലൂടെ തുഴഞ്ഞും ഇടയ്ക്ക് വെള്ളച്ചാട്ടത്തിലൂടെയും വീണ്ടും പാറകളിലൂടെ നടന്നുമുള്ള സവാരിയാണിത്.
മഴക്കാലത്ത് അതിശക്തമായ വെള്ളമൊഴുകുന്നതിനാൽ ആ സമയത്ത് ഇവിടെ ബോട്ട് സവാരി ഉണ്ടായിരിക്കുന്നതല്ല. വളരെ പ്രത്യേകതയുള്ള പേരാണ് ഹൊഗനക്കല്‍. ഇതൊരു കന്നഡ വാക്കാണിത്. കന്നഡയിൽ ഹൊഗെ എന്നാൽ പുകയാണ്. കൽ എന്നാൽ പാറ. ഇത്തരത്തിലാണ് പുകയുന്ന പാറ എന്ന രീതിയിൽ ഈ സ്ഥലത്തിന് ഹൊഗനക്കല്‍ എന്ന പേര് ലഭിച്ചത്. ഈ സ്ഥലത്ത് നിന്ന് നോക്കിയാൽ മുകളിൽ നിന്നുള്ള വെള്ളം പാറകളിലൂടെ താഴേക്ക് ഒഴുകുമ്പോൾ ഒരു പുക പോലെയാണ് തോന്നുക.
വളരെ രുചികരമായ മീൻ ഫ്രൈ ഇവിടുത്തെ പ്രധാന പ്രത്യേകതയാണ്. ഈ സവാരിയിൽ ഇടയ്ക്കിടയ്ക്ക് പാറക്കൂട്ടങ്ങൾ കാണാം. അവിടെയിരുന്ന് മീൻ ചൂണ്ടയിടുന്നവരെയും അത് പാചകം ചെയ്യുന്ന സ്ത്രീകളെയും കാണാം. അപ്പോൾ തന്നെ ചൂണ്ടയിട്ട് കിട്ടുന്ന മീൻ വളരെ ഫ്രഷ് ആയിരിക്കും. ഏതു മീൻ വേണമെന്ന് പറഞ്ഞാൽ അത് പ്രത്യേക രീതിയിൽ പാചകം ചെയ്ത് നൽകും. ഈ രുചികരമായ ഫിഷ് ഫ്രൈ കഴിച്ചുകൊണ്ടാകാം തുടർന്നുള്ള സവാരി.
വെള്ളച്ചാട്ടത്തിലൂടെയുള്ള തുഴച്ചിൽ സാഹസികമാണ്. ചിലപ്പോൾ വെള്ളച്ചാട്ടങ്ങളുടെ ചുവട്ടിൽ ഈ വഞ്ചി കറക്കുന്നത് ഇവിടുത്തെ പ്രധാന കാഴ്ചയാണ്. വെള്ളച്ചാട്ടത്തിന് പിന്നിൽ ചെറിയ ഗുഹകളുണ്ടാകും. അതിലൂടെയും സവാരിയുണ്ട്. ഇതെല്ലം ഹൊഗെനക്കലിലെ പ്രധാന പ്രത്യേകതകളാണ്. ഈ മലകളിലൂടെയും പാറകളിലൂടെയും സാഹസികമായി കയറുന്നവരെ ഇവിടെ കാണാം. ഇവർ പാറകളിൽ നിന്നും ഡൈവിംഗ് ചെയ്യുന്നവരാണ്. സവാരിക്കിടയിൽ ഈ സാഹസികരുടെ ഡൈവിംഗ് കാഴ്ചകളും കാണാം.
നിരവധി സിനിമകൾ ഹൊഗനക്കലിൽ ചിത്രീകരിച്ചിട്ടുണ്ട്. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനാണ് ഹൊഗെനക്കൽ. ഹിന്ദി, തമിഴ്, മലയാളം സിനിമകളിലെ നിരവധി ഗാന രംഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്. മലയാളത്തിലെ ഹിറ്റുകളിൽ ഒന്നായ നരനിലെ നിരവധി രംഗങ്ങൾ ഈ വെള്ളച്ചാട്ടത്തിലാണ് ചിത്രീകരിച്ചത്. കൂടാതെ കുഞ്ചാക്കോ ബോബൻ നായകനായ ‘നിഴൽ’ ചിത്രത്തിലെ ചില രംഗങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
ഹൊഗനക്കലിലെ വെള്ളച്ചാട്ടം ആസ്വദിക്കാൻ ട്രെയിനിൽ വരുന്നവർക്ക് സേലത്ത് ഇറങ്ങാം. സേലത്ത് നിന്ന് 114 കിലോമീറ്റർ ദൂരമുണ്ട് ഹൊഗെനക്കലിലേക്ക്. ഹൊഗനക്കലിൽ നിന്ന് 180 കിലോമീറ്റര്‍ ദൂരമുണ്ട് ബാംഗ്ലൂർ വിമാനത്തവാളത്തിലേക്ക്. ഇവിടെ നിന്നും ടാക്‌സികൾ ലഭ്യമാണ്.
നാലുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന വീട്ടമ്മയും കാമുകനും ഒരു വര്‍ഷത്തിനു ശേഷം പൊലീസ് പിടിയിലായി. 2021 ഒക്ടോബര്‍ 4നാണ് കേസിന്
ആസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിയുടെ ഭാര്യയും പത്തനംതിട്ട സ്വദേശിനിയുമായ നിഷ ആനി വര്‍ഗ്ഗീസ് (24), കാമുകന്‍ മജീഷ് മോഹന്‍ (24) എന്നിവരാണ് പിടിയിലായത്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരവെ പ്രതികള്‍ ബെംഗളൂരുവിലേയ്ക്ക് കടക്കുകയായിരുന്നു. ശാസ്ത്രീയ അന്വേഷണങ്ങളിലൂടെ പ്രതികള്‍ ബെംഗളൂരുവില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയതായി മനസ്സിലാക്കിയ പൊലീസ് കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഫോര്‍ട്ട് എസിപിയുടെ നിര്‍ദ്ദേശപ്രകാരം എസ്‌ഐമാരായ വിപിന്‍, പ്രസാദ്, എഎസ്‌ഐമാരായ പത്മകുമാര്‍, ശ്രീകുമാര്‍, സിപിഒമാരായ ഗിരി, ഉണ്ണിക്കൃഷ്ണന്‍, സാജന്‍ നിള, ആര്യ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.
കാട്ടാക്കട കെഎസ്ആര്‍ടിസി സംഭവത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് നല്‍കിയിരുന്ന പരസ്യം പിന്‍വലിച്ച് കോട്ടയത്തെ ജ്വല്ലറി ഗ്രൂപ്പ്. ഇക്കഴിഞ്ഞ ആറ് മാസമായി കെഎസ്ആര്‍ടിസിക്ക് നല്‍കിവരുന്ന അഞ്ച് ലക്ഷം രൂപയുടെ പരസ്യകരാറില്‍ നിന്നാണ് ‘അച്ചായന്‍സ്’ ജ്വല്ലറി പിന്മാറി. ബസ് കണ്‍സഷന്‍ പുതുക്കാനെത്തിയ പിതാവിനെ മകളുടെ മുന്നില്‍വെച്ച് മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് നടപടി.
അതേസമയം ധീരയായ പെണ്‍കുട്ടിയുടെ നാല് വര്‍ഷത്തെ യാത്രാ ചെലവ് വഹിക്കാനും ജ്വല്ലറി തീരുമാനിച്ചു. കേസ് നടത്താന്‍ കുടുംബത്തിന് നിയമസഹായം നല്‍കാനും ജ്വല്ലറി ഗ്രൂപ്പ് തയ്യാറാണെന്നും ജ്വല്ലറി അറിയിച്ചു.
സംഭവത്തിന്റെ വീഡിയോ കണ്ടപ്പോള്‍ ദുഃഖം തോന്നി. നാളെ ആര്‍ക്കും ഈ അവസ്ഥ വരാം. നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശം ഇല്ലെന്നും അച്ചായന്‍സ് എംഡി ടോണി വര്‍ക്കിച്ചന്‍ പറഞ്ഞു.
കോവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ഘട്ടത്തിലാണ് ‘അച്ചായന്‍സ്’ കെഎസ്ആര്‍ടിസിക്ക് പരസ്യം നല്‍കി തുടങ്ങിയത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രവര്‍ത്തിയെ ആരും ഗൗരവത്തോടെ സമീപിച്ചില്ലെന്ന് ജനറല്‍ മാനേജന്‍ സുനിലും വിമര്‍ശിച്ചു.
മകളുടെ ബസ് കണ്‍സഷന്‍ പുതുക്കാനെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ചത്.സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡിപ്പോ ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ മകള്‍ രേഷ്മയുടേയും സുഹൃത്ത് അഖിലയുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്.
1970 -കളിലും 1980 -കളിലും രോഗികളെ വേട്ടയാടിയ സീരിയൽ കില്ലറും മുൻ ആശുപത്രി ജീവനക്കാരനുമായ ഡൊണാൾഡ് ഹാർവിയെ സഹതടവുകാരൻ കൊലപ്പെടുത്തി. ഒഹായോ ജയിലിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.1970 – 80 കാലഘട്ടങ്ങളിൽ രോഗികളുടെ പേടിസ്വപ്നമായിരുന്നു ഹാർവി. ആശുപത്രികളിൽ അവശനിലയിൽ കിടക്കുന്ന രോഗികളെ ആയിരുന്നു ഇയാൾ വേട്ടയാടി കൊന്നിരുന്നത്. ആശുപത്രി ജീവനക്കാരൻ കൂടിയായിരുന്ന ഇയാൾ ‘മരണത്തിൻറെ മാലാഖ’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.
പൊലീസിന്റെ കണക്ക് പ്രകാരം 37 പേരെയാണ് ഇയാൾ കൊലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, താൻ അതിലും അധികം ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഹാർവി സ്വയം അവകാശപ്പെടുന്നത്. ഇയാളുടെ സ്വന്തം കണക്ക് പ്രകാരം 70 പേരെയാണ് ഇയാൾ കൊലപ്പെടുത്തിയിരിക്കുന്നത്.67 -കാരനായ ഹാർവി ഒന്നിലധികം ജീവപര്യന്തങ്ങൾ ഒന്നിച്ച് അനുഭവിച്ച് കഴിഞ്ഞു വരികയാണ്. അതിനിടയിലാണ് കഴിഞ്ഞദിവസം സഹതടവുകാരനാൽ കൊല്ലപ്പെട്ടത്.
ഇയാൾ നടത്തിയ കൊലപാതകങ്ങൾ ‘ദയാവധങ്ങൾ’ എന്ന പേരിൽ കരുതാൻ ആകില്ല എന്ന് ഹാർവിയുടെ കേസിന്റെ ചുമതലയുള്ള പ്രോസിക്യൂട്ടർ ആർതർ എം. നെയ് ജൂനിയർ 1987 -ൽ കോടതിയിൽ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘കൊല്ലാൻ ഇഷ്ടപ്പെട്ടതുകൊണ്ടാണ് അവൻ കൊന്നത്’ എന്നാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്.
തന്റെ വിചാരണ വേളയിൽ, താൻ ദയ നിമിത്തം കൊലപാതകം നടത്തിയെന്നും ഇരകളോട് മര്യാദ കാണിക്കുകയാണെന്നും ഹാർവി വാദിച്ചു. ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, നടപടിക്രമങ്ങൾക്കിടയിൽ പോലും ഇയാൾ യാതൊരു പശ്ചാത്താപവും കാണിച്ചില്ല, കൂടാതെ ഒരു ബോർഡിൽ ഇരകളുടെ പേരുകൾ കാണിച്ചപ്പോൾ പോലും ഇയാൾ ചിരിച്ചു.
ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, അന്ന് അയാൾ മാധ്യമങ്ങളോട് പറഞ്ഞത് ‘ഞാൻ ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നി. ഞാൻ ആളുകളെ അവരുടെ ദുരിതത്തിൽ നിന്ന് കരകയറ്റുകയായിരുന്നു. എനിക്ക് എപ്പോഴെങ്കിലും അസുഖവും നിറയെ ട്യൂബുകളോ റെസ്പിറേറ്ററോ ഉണ്ടെങ്കിൽ ആരെങ്കിലും വന്ന് അത് അവസാനിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ്.
തലയിണകൾ, ഒഴിഞ്ഞ ഓക്‌സിജൻ ടാങ്കുകൾ, എലിവിഷം, പെട്രോളിയം ഡിസ്റ്റിലേറ്റ്, സയനൈഡ് എന്നിവയുൾപ്പെടെ ഹാർവി തന്റെ ഇരകളെ കൊലപ്പെടുത്താൻ വിവിധ രീതികൾ ഉപയോഗിച്ചു. മരണപ്പെട്ട ഒരു രോഗിയുടെ പോസ്റ്റ്മാർട്ടം നടത്തുന്നതിനിടയിൽ രോഗിയുടെ വയറ്റിൽ നിന്നും സയനേഡ് കണ്ടെത്തിയതിനെ തുടർന്നാണ് മരണത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിക്കുന്നത്. ആ അന്വേഷണങ്ങൾ ഒടുവിൽ ഹാർവെയിലേക്ക് എത്തിച്ചേരുകയായിരുന്നു.
എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിൽ കസ്റ്റഡിയിലെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിനെ കുടുക്കിയത് ആക്രമണ സമയത്തെ ദൃശ്യങ്ങളിൽ കണ്ട കാർ. കെ.എസ്. ഇ.ബി ബോർഡ് വെച്ച് ഓടിയത് ജിതിനിന്റെ കാറാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ഈ ദൃശ്യങ്ങളിൽ കണ്ട ടീഷർട്ടും ഷൂസും ജിതിനിന്റെതാണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതും തെളിവായി സ്വീകരിച്ചിട്ടുണ്ട്. ജിതിന്‍ ധരിച്ച ടീഷര്‍ട്ടും ഷൂവും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിരുന്നു. സ്‌കൂട്ടറിലെത്തി എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞത് ജിതിനാണെന്നും തെളിഞ്ഞതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പടക്കെമറിയാന്‍ സ്കൂട്ടറിലാണ് ജിതിനെത്തിയതെങ്കിലും പിന്നീട് ജിതിന്‍ കാറിലാണ് തിരിച്ചുപോയതെന്നും അന്വേഷണസംഘം കണ്ടെത്തി. ആക്രമണ സമയത്ത് ധരിച്ച അതേ ടീഷര്‍ട്ടും ഷൂസുമിട്ടുള്ള വീഡിയോയും ജിതിനിന്‍റെ ഫേസ്ബുക്ക് പേജിലുമുണ്ടായിരുന്നു. ഇതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ ആണ് യൂത്ത് കോൺഗ്രസ് അറ്റിപ്ര മണ്ഡലം പ്രസിഡന്റും മൺവിള സ്വദേശിയുമായ ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.സംഭവം നടന്ന് 80ലേറെ ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. എ.കെ.ജി സെന്റർ ആക്രമണം നടത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്ന വിവരം നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാൾ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു.
ആക്രമണം പദ്ധതിയിട്ടതും അതിന് വാഹനമടക്കം എത്തിച്ചതും ഇയാളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. എ.കെ.ജി സെന്റർ ആക്രമണ കേസ് പ്രതിയെ പിടികൂടാനാവാത്തതിൽ പൊലീസിനു നേരെ വലിയ വിമർശനമാണ് ഉയര്‍ന്നിരുന്നത്.ജൂൺ 30നാണ് എ.കെ.ജി സെന്ററിനു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നാലെ ആരോപണ- പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ കക്ഷികൾ നിയമസഭയിലടക്കം രംഗത്തെത്തിയിരുന്നു.ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു.
പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസിലായത്.പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം.
വ്യാപകമായി തുടരുന്ന റെയ്ഡിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ (വെള്ളിയാഴ്ച) കേരളത്തില്‍ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലെന്ന് പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍, ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, ദേശീയ എക്‌സി. അംഗം പ്രഫ. പി കോയ, സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍, വിവിധ ജില്ലകളിലെ ഭാരവാഹികള്‍ എന്നിവരടക്കം 15ഓളം നേതാക്കളെ കേരളത്തില്‍ കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഐഎ, ഇഡി സംഘം പരിശോധന തുടങ്ങിയത്. റെയ്ഡിന്റെ ഭാഗമായി നിരവധി നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.