കരിയര്‍ പോലെ തന്നെ ചിമ്പുവിന്റെ വ്യക്തി ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നയന്‍താര, ഹന്‍സിക എന്നീ താരങ്ങളുമായുള്ള പ്രണയം, ബ്രേക്കപ്പ് തുടങ്ങിയവ ചിമ്പുവിനെ ഗോസിപ്പ് കോളങ്ങളില്‍ നിറച്ചിരുന്നു. 39 കാരനായ നടന്‍ ഇപ്പോഴും അവിവാഹിതനാണ്.
താന്‍ അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ചിമ്പു ഇപ്പോള്‍. വിവാഹത്തിലേക്ക് കടക്കാന്‍ തനിക്ക് ഭയമുണ്ട് എന്നാണ് ചിമ്പു പറയുന്നത്. 19-ാം വയസ് മുതല്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും ചിമ്പു പറയുന്നു.
”ഒപ്പം അഭിനയിക്കുന്ന നടിയുമായി ഞാന്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നിട്ടുണ്ട്. ഇത്തരം ചോദ്യങ്ങള്‍ എന്റെ 19ാം വയസ്സ് മുതല്‍ കേള്‍ക്കുന്നതാണ്. എല്ലാ മാതാപിതാക്കള്‍ക്കും തങ്ങളുടെ മക്കള്‍ വിവാഹം കഴിച്ച് കാണണമെന്നുണ്ട്. എന്റെ അച്ഛനും അമ്മയ്ക്കും അങ്ങനെ തന്നെയാണ്.”
”എന്നാല്‍ എനിക്ക് കല്യാണം കഴിക്കാന്‍ കുറച്ച് പേടിയുണ്ട്., തിടുക്കത്തില്‍ കല്യാണം കഴിച്ച് പിന്നീട് അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും വിവാഹ മോചനവും ഉണ്ടാവുമോ എന്ന ഭയം മൂലം വിവാഹം മാറ്റി വയ്ക്കുകയാണ്. ശരിയായ പങ്കാളി വരുന്നത് വരെ കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു” എന്നാണ് ചിമ്പു പറയുന്നത്.
അമ്മയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. കുഞ്ഞിനെ കിടത്തിയ കട്ടിലില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തുവച്ച ശേഷം അമ്മ പുറത്തേക്കുപോയതായിരുന്നു. ഈ സമയം മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു.
കുസുമം കശ്യപിന്റെയും സുനില്‍ കുമാര്‍ കശ്യപിന്റെയും മകളായ നേഹ ആണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. മുറിയില്‍ നിന്ന് പൊട്ടിത്തെറിയുടെ ശബ്ദവും മൂത്തമകള്‍ നന്ദിനിയുടെ കരിച്ചിലും കേട്ടാണ് കുസുമം മുറിയിലേക്ക് എത്തിയത്. ഈ സമയം പൊള്ളലേറ്റ നിലയിലായിരുന്നു നേഹ. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.
ആറ് മാസം മുന്‍പ് വാങ്ങിയതായിരുന്നു ഫോണ്‍. സോളാര്‍ പാനല്‍ കണക്ട് ചെയ്ത സ്വിച്ച് ബോര്‍ഡിലാണ് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്നത്.
തിക്കും തിരക്കും ഇല്ലാതെ ഇഷ്ട ഭക്ഷണം വീട്ടിൽ എത്തിച്ച് കഴിക്കാൻ ഇന്ന് നിരവധി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ ആണ് ഉള്ളത്. അതിൽ പ്രധാനിയാണ് സ്വിഗ്ഗി. തന്റെ അച്ഛന് സുഖമില്ലാതെ വന്നതിനാൽ ഒഴിവുസമയങ്ങളിൽ ഭക്ഷണവിതരണം നടത്തുന്ന കുട്ടിയുടെയും കുട്ടികളോടൊപ്പം ഫുഡ് ഡെലിവറിക്ക് പോകുന്ന അച്ഛന്റെയും വീഡിയോകൾ മുൻപ് വൈറൽ ആയിരുന്നു.
ഇപ്പോൾ ഒടുവിലായി എത്തുന്നത് മോട്ടോർ വീൽചെയറിലിരുന്ന് ഫുഡ് ഡെലിവറി നടത്തുന്ന യുവതിയുടെ വീഡിയോ ആണ്. ഡൽഹിയിലെ വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാളാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വീൽചെയർ ഓടിച്ചുകൊണ്ട് ഭക്ഷണം വിതരണം ചെയ്യുന്ന യുവതിയെയാണ് വീഡിയോയിൽ കാണാൻ കഴിയുക.
ജീവിതം കടുപ്പമേറിയതാണെന്ന കാര്യത്തിൽ സംശയമേതുമില്ല. എന്നാൽ, തോൽവി അംഗീകരിക്കാൻ നാം പഠിച്ചിട്ടില്ല. അവരുടെ തീഷ്ണമായ ആത്മാവിനെ സല്യൂട്ട് ചെയ്യുന്നുവെന്ന് കുറിച്ചു കൊണ്ടാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേർ യുവതിയെ അഭിനന്ദിച്ച് കമന്റ് ചെയ്തു. അവരുടെ കഠിനാധ്വാനത്തെ സല്യൂട്ട് ചെയ്യുന്നുവെന്ന് ഒരാൾ പറഞ്ഞു.
बेशक मुश्किल है ज़िन्दगी… हमने कौनसा हार मानना सीखा है! सलाम है इस जज्बे को ♥️ pic.twitter.com/q4Na3mZsFA
— Swati Maliwal (@SwatiJaiHind) September 10, 2022
ഖത്തറില്‍ സ്‌കൂള്‍ ബസില്‍ അകപ്പെട്ട് വിദ്യാര്‍ത്ഥിനി മിന്‍സ മറിയം ജേക്കബ് മരിച്ച സംഭവത്തില്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഖത്തര്‍ വിദ്യഭ്യാസ-ഉന്നത വിഭ്യാസ മന്ത്രി ബുതൈന അല്‍ നുഐമി എത്തി.
ദോഹയിലെ അല്‍ വക്‌റയിലെ വീട്ടിലെത്തിയ മന്ത്രി മിന്‍സയുടെ മാതാപിതാക്കളായ അഭിലാഷ് ചാക്കോയെയും സൗമ്യയെയും ആശ്വസിപ്പിക്കുകയും ചെയ്തു. കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും അവര്‍ വാഗ്ദാനം ചെയ്തു.
രാജ്യവും സര്‍ക്കാറും നിങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും അവര്‍ ഉറപ്പുനല്‍കി. മാതാപിതാക്കള്‍ക്ക് ആശ്വാസവുമായി മുഴുവന്‍ സമയവും ഒപ്പമുള്ള പ്രവാസി സമൂഹങ്ങള്‍ക്കും മന്ത്രി നന്ദി പറഞ്ഞു. അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചാണ് മന്ത്രി മടങ്ങിയത്.
ഇതിനിടെ, സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച കുട്ടിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വിദ്യഭ്യാസ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ആഭ്യന്തര മന്ത്രാലയവും, ആരോഗ്യ മന്ത്രാലയവും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ടിന്റെയും ഫോറന്‍സിക് പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തില്‍ ആണ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.
സിജു വില്‍സണെ നായകനാക്കി വിനയൻ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിന് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. വിനയന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് കൂടിയാണ് ചിത്രം. ഇതിനിടെ ചിത്രത്തിൽ നിന്നും താൻ പാടിയ ഗാനം ഒഴിവാക്കിയെന്ന് ആരോപിച്ച് ഗായകൻ പന്തളം ബാലൻ രംഗത്തെത്തിയിരിക്കുകയാണ്.
രണ്ടു വർഷം മുന്നേ എം ജയചന്ദ്രന്റെ സംഗീതത്തിൽ താൻ പാടി റെക്കോർഡ് ചെയ്ത പാട്ട് തന്നോട് ഒരു വാക്കുപോലും പറയാതെ വിനയൻ സിനിമയില്‍ നിന്നു നീക്കം ചെയ്തെന്നാണ് പന്തളം ബാലന്റെ ആരോപണം.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംഗീത ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയെക്കുറിച്ച് ബാലൻ വിശദീകരിച്ചത്. വിനയനോടുള്ള കടുത്ത എതിർപ്പ് പ്രകടിപ്പിച്ച ബാലൻ, നിശിതമായി വിമർശിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
19ാം നൂറ്റാണ്ട് എന്ന സിനിമയിൽ നിന്നും ഡയറക്ടർ വിനയൻ എന്റെ പാട്ട് ഒഴിവാക്കി. രണ്ടുവർഷമായി ഞാൻ കാത്തിരുന്നു. വീണ്ടും നിരാശ. ചാതുർവർണ്യത്തിന്റെയും നങ്ങേലിയുടെയും കഥ പറയുന്ന, അടിമത്തത്തിന്റെ കഥ പറയുന്ന ഈ സിനിമയിൽ നിന്നും പിന്നോക്ക വിഭാഗത്തിൽ ജനിച്ചു വളർന്ന 40 വർഷമായി സംഗീത രംഗത്ത് നിൽക്കുന്ന എന്നെപ്പോലെ ഒരു കലാകാരനെ ഒഴിവാക്കിയത് തീർത്തും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്.
ഈ സിനിമയുടെ സന്ദേശം തന്നെ എന്നെപ്പോലെയുള്ള കലാകാരന്മാരുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനായി അവർക്കു നീതി നേടി കൊടുക്കുന്നതിനു വേണ്ടിയുള്ള സിനിമയാണ്. പക്ഷേ എന്നോട് കാണിച്ച നീതികേട് എന്നെ ഇഷ്ടപ്പെടുന്ന, എന്റെ ഗാനങ്ങൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേർക്ക് വേദനയായി എന്നുള്ളതിൽ യാതൊരു സംശയവുമില്ല. ചിലർ കരഞ്ഞു. എന്ത് കാരണത്താൽ ഒഴിവാക്കി എന്നുള്ള ഒരു സ്റ്റേറ്റ്മെന്റ് വിനയൻ എന്ന ഡയറക്ടർ കൊടുക്കണമായിരുന്നു. ജനങ്ങളോട് അത് വിശദീകരണമായിരുന്നു.
40 വർഷമായിട്ട് സംഗീത രംഗത്ത് പ്രവർത്തിക്കുന്ന ഒരു കലാകാരനാണ് ഞാൻ. പുതിയൊരു ഗായകനെ വിളിച്ചിട്ട് പാട്ടില്ല എന്ന് പറയുന്നതുപോലെ അല്ല. എനിക്ക് എന്റേതായ അഡ്രസ്സ്, ഒരിടം ഞാൻ കേരളത്തിൽ പാടി ഉണ്ടാക്കിയിട്ടുണ്ട്. അതിനു വെറും പുല്ലുവിലയാണ് ഡയറക്ടർ കൽപ്പിച്ചത്. ഇത് തികച്ചും നിരുത്തരവാദപരമാണ്, ചോദ്യം ചെയ്യപ്പെടേണ്ടതാണ് സമൂഹം. പലരും എന്നോട് പറയാറുണ്ട് അവസരം തരാമെന്ന്. ഞാൻ ആരുടെയും അവസരങ്ങൾ ചോദിച്ചു പോകാറില്ല. ഈ പടത്തിൽ പാടണമെന്ന് വിനയൻ സർ തന്നെയാണ് ആദ്യമായി എന്നെ വിളിച്ചത്. കൊറോണയുടെ ഭീകര സമയത്ത് ഏതാണ്ട് രണ്ട് വർഷം മുമ്പ് ഞാൻ പാടിയ ഗാനമാണിത്.
സംഗീതസംവിധായകൻ ജയചന്ദ്രൻ രാവിലെ 11:30 മുതൽ രാത്രി ഒമ്പതര മണി വരെ എന്നെക്കൊണ്ട് ഈ ഗാനം പാടിച്ചു അത് ഏറ്റവും മനോഹരമായിട്ട് എന്റെ കഴിവിനനുസരിച്ച് ഞാൻ പാടുകയും ചെയ്തിട്ടുണ്ട്. വളരെ വലിയ റേഞ്ചുള്ള ഒരു പാട്ടായിരുന്നു. അതുകഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് വിനയൻ സർ എന്നെ വിളിച്ചത്. ഈ പാട്ട് ബാലൻ പാടും ആരോട് വേണമെങ്കിലും പറഞ്ഞോ എന്ന് പറഞ്ഞ ഒരൊറ്റ വാക്കിലാണ് ഞാൻ ഇത് പബ്ലിക്കിൽ പറഞ്ഞത്. ഈ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നടന്ന എല്ലാ ഇന്റർവ്യൂസിലും ഗാനമേള പരിപാടികളിലും മറ്റ് സാംസ്കാരിക പരിപാടികളിലുമെല്ലാം തന്നെ ഞാൻ ഈ സിനിമയിൽ പാടിയ കാര്യം പൊതുവേദികളിൽ പറഞ്ഞിരുന്നു. ഞാൻ അവരോടൊക്കെ എന്ത് സമാധാനമാണ് പറയേണ്ടത്.
എന്നെ ഒന്ന് നേരിട്ട് ഫോണിൽ വിളിച്ചു പറയാൻ സംവിധായകന് കഴിഞ്ഞില്ല. അതുതന്നെ ഏറ്റവും വലിയ തെറ്റായിട്ടാണ് ഞാൻ കാണുന്നത്. വിനയൻ സർ വലിയ നട്ടെല്ലുള്ള സംവിധായകനാണെന്നാണ് പൊതുജനം വിലയിരുത്തുന്നത്. പക്ഷേ എനിക്ക് തോന്നുന്നില്ല. ഒരാൾക്ക് ഒരു അവസരം കൊടുക്കണം എന്ന് തീരുമാനിച്ചാൽ അത് കൊടുക്കുകതന്നെ വേണം. വാക്കും പ്രവൃത്തിയും ഒരുപോലെ വരുന്നവനാണ് മനുഷ്യൻ എന്ന് ഞാൻ വിശ്വസിക്കുന്നു. തീർത്തും നിരുത്തരവാദപരമായ പ്രവൃത്തിയാണ് ഇത്.ഞാനും എന്റെ കുടുംബവും ഒരുപാട് വേദനിച്ചു. ഒരാളുടെ കണ്ണുനീര്‍ വീഴ്ത്തിക്കൊണ്ട് ഒരു സംരംഭവും വിജയിച്ചിട്ടില്ല.പ്രത്യേകിച്ച് സത്യത്തിൽ മാത്രം വിശ്വസിച്ച് ജീവിച്ച ഒരു കലാകാരനാണ് ഞാൻ. പല കോണുകളിൽ നിന്നും എന്നെ അടിച്ചമർത്തിയ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനെയൊക്കെ തരണം ചെയ്ത് മുന്നോട്ടുവന്നത് എന്റെ കഴിവ് കൊണ്ടു മാത്രമാണ്. എന്നെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് കർഷക തൊഴിലാളികൾ ഉണ്ട്. ഒരുപാട് പാവപ്പെട്ടവരുണ്ട് എന്നെയും എന്റെ പാട്ടിനെയും സ്നേഹിക്കുന്ന ഒരുപാട് പ്രവാസികളുണ്ട്. അവരോടൊക്കെ ഞാൻ എന്ത് സമാധാനം പറയും വിനയൻ സാറേ. സാറ് ഈ പടത്തിന്റെ ഓരോ സന്തോഷവും പങ്കുവയ്ക്കുമ്പോഴും എന്റെ കണ്ണുനിറയുന്നുണ്ട്. സർ വലിയ ആളാണ്. പക്ഷേ ഒരു കാര്യമുണ്ട് സാറ് ഈ ഫീൽഡിൽ, സിനിമ ഫീൽഡിൽ വരുന്നതിനു മുമ്പ് പന്തളം ബാലനുണ്ട്. ഭൂമി ഉരുണ്ടതാണ്. എല്ലാ വിജയങ്ങളും താൽക്കാലികം മാത്രമാണ്. ഏറെ പ്രതീക്ഷയോടെയാണ് ഞാൻ ജീവിക്കുന്നത്.
എലിസബത്ത് രാജ്ഞിയുടെ വേർപാട് ഏവരെയും ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. മരണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ലോകത്തിന്റെ നാനാഭാഗത്തുനിന്നും ലക്ഷക്കണക്കിന് ജനങ്ങളാണ് ഇപ്പോഴും രാജ്ഞിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.
ഇപ്പോഴിതാ എലിസബത്ത് രാജ്ഞി മരണമടയുന്ന സമയത്ത് ബക്കിങ്ഹാം കൊട്ടാരത്തിൽ കണ്ട അത്യപൂർവമായ കാഴ്ചയാണ് ഇപ്പോൾ വിസ്മയിപ്പിക്കുന്നത്. കൊട്ടാരത്തിനു മുകളിലായി ഇരട്ട മഴവില്ല് പ്രത്യക്ഷപ്പെട്ട കാഴ്ചയാണിത്.
എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില വഷളാണെന്ന വാർത്തകൾ പുറത്തുവന്നതോടെ നൂറുകണക്കിനാളുകൾ കൊട്ടാരമുറ്റത്ത് തടിച്ചു കൂടിയിരുന്നു. രാജ്ഞിയുടെ ജീവൻ വെടിഞ്ഞതായി പ്രഖ്യാപിക്കുന്നതിന് തൊട്ടു മുൻപാണ് ആദ്യത്തെ മഴവില്ല് തെളിഞ്ഞത്. പ്രഖ്യാപനത്തിനുശേഷം കൊട്ടാരമുറ്റത്തെ കൊടി താഴ്ത്തി കെട്ടുന്ന സമയത്ത് രണ്ടാമത്തെ മഴവില്ലും തെളിയുകയായിരുന്നു.
അവിടെ കൂടിയിരുന്ന ജനങ്ങൾ പകർത്തിയ ഇരട്ട മഴവില്ലുകളുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. അത്യപൂർവ പ്രതിഭാസത്തെ രാജ്ഞിയുടെ മരണവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പലരും വിശദീകരിക്കുന്നത്.
എലിസബത്ത് രാജ്ഞിയെ കൂട്ടിക്കൊണ്ടുപോകാനായി എത്തിയ ഫിലിപ്പ് രാജകുമാരനാണ് ആദ്യത്തെ മഴവില്ലെന്നും മരണശേഷം ഇരുവരും ഒന്നിച്ച കാഴ്ചയാണ് ഇരട്ട മഴവില്ലിലൂടെ കാണാൻ കഴിഞ്ഞതെന്നുമുള്ള അഭിപ്രായമാണ് മറ്റുചിലർ പങ്കുവയ്ക്കുന്നത്. രാജ്ഞിയുടെ ഭൂമിയിലെ ജീവിതത്തെയും സ്വർഗത്തിലേക്കുള്ള പ്രവേശനത്തെയും സൂചിപ്പിക്കുന്നവയാണ് മഴവില്ലുകൾ എന്ന് ചിലർ അഭിപ്രായപ്പെടുന്നു.
എലിസബത്ത് രാജ്ഞിയുടെ ആ രഹസ്യ കത്ത് തുറക്കാന്‍ ഇനിയും 63 വര്‍ഷം കാത്തിരിക്കണം. സിഡ്നിയിലെ നിലവറയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. 1986 നവംബറില്‍ സിഡ്നിയിലെ ജനങ്ങള്‍ക്കായി എഴുതിയ കത്ത് ചരിത്രപ്രധാനമായ കെട്ടിടത്തിലെ നിലവറയിലാണുള്ളത്.
2085 ല്‍ മാത്രമേ കത്ത് തുറന്നു വായിക്കാന്‍ സാധിക്കുകയുള്ളൂ. കത്തില്‍ എഴുതിയിരിക്കുന്നതെന്താണെന്ന് ആര്‍ക്കും അറിയില്ല. രാജ്ഞിയോട് ഏറ്റവും അടുപ്പമുള്ളവര്‍ക്കു പോലും ഇതിനെ കുറിച്ച് അറിയില്ലെന്ന് ഓസ്ട്രേലിയന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചില്ലു പെട്ടിയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. 2085ല്‍ ഒരു നല്ല ദിവസം നോക്കി ഈ കത്ത് തുറന്ന് സിഡ്നിയിലെ ജനങ്ങളോട് ഇതിലെ സന്ദേശം കൈമാറണമെന്ന് സിഡ്നിയിലെ മേയര്‍ക്കുള്ള നിര്‍ദേശത്തില്‍ രാജ്ഞി എഴുതിയിട്ടുണ്ട്. എലിസബത്ത് ആര്‍ എന്നു മാത്രമാണ് കത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്.
16 തവണയാണ് എലിസബത്ത് രാജ്ഞി ഓസ്ട്രേലിയ സന്ദര്‍ശിച്ചിട്ടുള്ളത്. രാജ്ഞിയുടെ ഹൃദയത്തില്‍ ഓസ്ട്രേലിയയ്ക്കു പ്രത്യേക സ്ഥാനമുണ്ടെന്ന് ഓസ്ട്രേലിയന്‍ പ്രസിഡന്റ് ആന്റണി ആല്‍ബനീസ് പറഞ്ഞു.’പതിനഞ്ചോളം തവണ എലിസബത്ത് രാജ്ഞി ഇവിടെ വന്നപ്പോഴെല്ലാം ജനാരവം തന്നെയാണ് രാജ്ഞിയെ എതിരേറ്റത്. അതില്‍ നിന്നും ഞങ്ങളുടെ മനസില്‍ രാജ്ഞിക്കുള്ള സ്ഥാനം വ്യക്തമാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1999 ല്‍ സ്റ്റേറ്റിന്റെ നേതൃസ്ഥാനത്തില്‍ നിന്നും രാജ്ഞിയെ നീക്കം ചെയ്യാന്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. എന്നാല്‍ അത് പരാജയപ്പെടുകയാണുണ്ടായതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
എലിസബത്ത് രാജ്ഞിയോടുള്ള ബഹുമാന സൂചകമായി സിഡ്നിയിലെ പ്രശസ്ത ഒപ്പേറ ഹൗസ് ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. കോമണ്‍വെല്‍ത്ത് രാജ്യമായ ന്യൂസിലാന്‍ഡ് കഴിഞ്ഞ ദിവസം ചാള്‍സ് രാജാവിനെ തങ്ങളുടെ സ്റ്റേറ്റിന്റെ തലവനായി പ്രഖ്യാപിച്ചിരുന്നു.
രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രം ചർച്ചയാവുന്നു. ആര്‍ എസ് എസിന്‍റെ കാക്കി നിക്കര്‍ വേഷം കത്തിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് . വിദ്വേഷത്തിന്‍റെ ചങ്ങലകളിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കും ആര്‍എസ്എസും ബിജെപിയും സൃഷിച്ച നഷ്ടങ്ങൾ ഇല്ലാതാക്കുമെന്നും കോണ്‍ഗ്രസിന്‍റെ ട്വീറ്റില്‍ പറയുന്നു.
ട്വീറ്റ് വന്നതിന് പിന്നാലെ നിരവധി ഷെയറുകളാണ് ലഭിച്ചത്. എന്നാൽ ചിത്രം പിൻവലിക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു. ചിത്രം ആക്രമണത്തിനുള്ള വെല്ലുവിളിയാണെന്നും ബിജെപി പറയുന്നു. ആര്‍എസ്എസ് പ്രവർത്തകരെ കത്തിക്കണം എന്നാണോ കോൺഗ്രസ് ആവശ്യം എന്ന് പാര്‍ട്ടി വക്താവ് സമ്പത് പാത്ര ചോദിച്ചു. രാഹുൽ ഗാന്ധിയുടെ ഈ അഞ്ചാമത്തെ ലോഞ്ചിംഗും പരാജയപ്പെടുമെന്നും. ഭാരതത്തെ വിഭജിക്കാൻ ഉള്ള യാത്രയാണ് രാഹുലിന്‍റെതെന്നും ബിജെപി കുറ്റപ്പെടുത്തി.
To free the country from shackles of hate and undo the damage done by BJP-RSS.
Step by step, we will reach our goal.#BharatJodoYatra 🇮🇳 pic.twitter.com/MuoDZuCHJ2
— Congress (@INCIndia) September 12, 2022
വിമാനയാത്രയ്ക്കിടെ അബോധാവസ്ഥയിലായ കോട്ടയം സ്വദേശിനി മരിച്ചു. മണിമല കൊച്ചുമുറിയിൽ വേഴമ്പന്തോട്ടത്തിൽ മിനി എൽസ ആന്റണി (52) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഫ്‌ളൈ ദുബായ് വിമാനത്തിലായിരുന്നു സംഭവം.
യാത്രയ്ക്കിടെ അബോധാവസ്ഥയിലായ മിനിയെ, കൊച്ചിയിൽ വിമാനമിറങ്ങിയ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ആന്റണിയും ഇവർക്കൊപ്പം വിമാനത്തിലുണ്ടായിരുന്നു. ദീർഘകാലമായി വിദേശത്തായിരുന്നു. ദമ്പതികൾക്ക് മക്കളില്ല.
ക്യാന്‍സർ രോഗിയായ വയോധികയെ ചെറുമകൻ കൊലപ്പെടുത്തി. വയോധികയുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പോലീസ്. ക്യാൻസർ കാരണം രക്തം ശർദിച്ച് മരണപ്പെട്ടു എന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത്. എന്നാൽ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെവെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. വെള്ളിയാഴ്ച്ചയാണ് കോക്കാട് സ്വദേശി പൊന്നമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരായിരുന്നു പൊലീസിനെ വിവരമറിയിച്ചത്. അങ്ങനെ നടത്തിയ അന്വേഷണത്തിൽ വയോധികയുടേത് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ചെറുമകനെ അറസ്റ്റ് ചെയ്തു.
വിരലടയാള പരിശോധനയും പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഇത് കൊലപാതകമാണെന്ന് തെളിയിക്കുകയായിരുന്നു. തലയ്ക്കേറ്റ മുറിവായിരുന്നു മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും മനസിലായി.
ചെറുമകൻ സുരേഷ് കുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയുണ്ടായി. അപ്പോഴാണ് കൊലപാതകിയെ തിരിച്ചറിഞ്ഞത്.
കൊലപാതകത്തിലേക്ക് നയിച്ച സംഭവമിങ്ങനെ; വെള്ളിയാഴ്ച്ച വൈകിട്ട് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സുരേഷ് മുത്തശ്ശിയുമായി വഴക്കുണ്ടായി. ദേഷ്യത്തിൽ വയോധികയെ കഴുത്തിന് കുത്തിപ്പിടിച്ച് കട്ടിലിന്റെ പടിയിൽ തലയിടിച്ച് കൊലപ്പെടുത്തി.വയോധികയുടെ കഴുത്തിലും പാടുകളുണ്ടായിരുന്നു.
ദീര്‍ഘകാലമായി ക്യാൻസർ ബാധിച്ച് കിടപ്പിലായ പൊന്നമ്മയെ സംരക്ഷിക്കാൻ കഴിയാത്തതു കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. മുറിയിൽ നാറ്റമുണ്ടായിരുന്നതും പ്രതിയെ അസ്വസ്ഥനാക്കി. മാത്രമല്ല അമ്മ അമ്മൂമ്മയെ നോക്കി കഷ്ടപ്പെടുന്നതും പ്രതിയെ പ്രകോപിതനാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അതിക്രൂരമായ കൊലപാതകമാണ് നടത്തിയിരിക്കുന്നത്.