എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എംവി ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എംഎ ബേബി എന്നിവര്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തില്‍ എംവി ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, എം എ ബേബി എന്നിവര്‍ കോടിയേരിയെ എകെജി സെന്ററിന് മുന്നിലെ വീട്ടിലെത്തി കണ്ടിരുന്നു. സെക്രട്ടേറിയേറ്റില്‍ എടുത്ത തീരുമാനം കോടിയേരിയെ അറിയിക്കാനായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം.
അനാരോഗ്യം മൂലമാണ് കോടിയേരി സ്ഥാനം ഒഴിയുന്നത്. നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു. അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിയിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ചികിത്സയ്ക്കായി കോടിയേരി നാളെ ചെന്നൈയിലേക്ക് പോകും.
സ്‌റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന സിറിൽ അയിക്കരയുടെ പിതാവ് ശ്രീ ജോസഫ് സിറിയക് (പാപ്പച്ചൻ 76) നാട്ടിൽ നിര്യാതനായി . പാലാ പുലിയന്നൂർ ആണ് സ്വദേശം. ആയിക്കര കുടുബാംഗമാണ്.
മൃതസംസ്കാര ചടങ്ങുകൾ ഈ വരുന്ന ചൊവാഴ്ച നാട്ടിൽ വച്ച് നടത്തപ്പെടുന്നു.
സിറിൽ അയിക്കരയുടെ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സുജിത് തോമസ്
ഫ്രൂട്ട് സലാഡ് വിത്ത് കസ്റ്റർഡ്
ഫുൾ ഫാറ്റ് മിൽക്ക് – 2 1/2 കപ്പ്
പഞ്ചസാര – 6 ടേബിൾ സ്പൂൺ (മധുരം കൂടുതൽ ആവശ്യമെങ്കിൽ ചേർക്കാവുന്നതാണ് )
പഞ്ചസാര പാനി തയ്യാറാക്കാൻ – 2 ടേബിൾ സ്പൂൺ
കസ്റ്റർഡ് പൗഡർ – 2 1/2 ടേബിൾ സ്പൂൺ
ഫ്രൂട്ട്സ് ചെറുതായി മുറിച്ചത് –
5 കപ്പ്(കറുത്ത മുന്തിരിങ്ങ, ആപ്പിൾ, മാങ്ങാപ്പഴം, ഓറഞ്ച്,ഏത്തപ്പഴം, പൈൻആപ്പിൾ തുടങ്ങി ഏതു പഴവും ഉപയോഗിക്കാം )
വാനില എസ്സെൻസ് – 1 ടീ സ്പൂൺ
മേപിൾ എസ്സെൻസ് – 1 ടീ സ്പൂൺ (നിർബന്ധം ഇല്ല )

തയ്യാറാക്കുന്ന വിധം
കസ്റ്റാർഡ് പൗഡർ കാൽ കപ്പ് പാലിൽ കട്ടകെട്ടാതെ കലക്കി വെക്കുക.ബാക്കി പാൽ പഞ്ചസാര ചേർത്ത് തിളപ്പിക്കണം.തിളച്ച ശേഷം തീ നന്നായി കുറച്ചു വെച്ച് കസ്റ്റാർഡ് ചേർത്ത് നന്നായി ഇളക്കികൊടുക്കുക .
കുറുകി വരുമ്പോൾ വാനില എസ്സെൻസ് ചേർത്തിളക്കി വാങ്ങി വെക്കാം. തണുത്ത ശേഷം ഫ്രിഡ്ജിൽ വെക്കുക .
(പിരിഞ്ഞു പോകാതെ ഇരിക്കാൻ ഡബിൾ ബോയലിംഗ് മേതേഡിൽ തിളപ്പിച്ചെടുത്താൽ നല്ലത് )
ഫ്രൂട്ട്സ് ചെറിയ കഷ്ണങ്ങൾ ആയി കട്ട് ചെയ്തെടുക്കുക.
ചുവടു കട്ടിയുള്ള ഒരു പാനിൽ 2 ടേബിൾ സ്പൂൺ പഞ്ചസാര 2 ടേബിൾ സ്പൂൺ വെള്ളത്തിൽ അലിയിച്ചു നേർത്ത പരുവത്തിൽ അടുപ്പിൽ നിന്നും മാറ്റി ഫ്രൂട്ട്സുമായി യോജിപ്പിക്കുക. ഈ കൂട്ടിലേക്ക് മേപ്പിൾ എസ്സെൻസ് ചേർത്തിളക്കി ഫ്രിഡ്ജിൽ വെക്കണം .
പിന്നീട് സെറ്റ് ആയ കസ്റ്റാർഡ് ചേർത്ത് മിക്സ് ചെയ്യണം. നുറുക്കിയ നട്സ് വേണമെങ്കിൽ ചേർക്കാവുന്നതാണ് . ഇങ്ങനെ മിക്സ് ചെയ്ത ഫ്രൂട്ട് സാലഡ് കുറച്ചു നേരം ഫ്രിഡ്ജിൽ വെച്ച ശേഷം സെർവ് ചെയ്യാം .

സുജിത് തോമസ്

യുകെയിൽ മലയാളി യുവതിയുടെ മരണത്തിന്റെ ഞെട്ടലിൽ സുഹൃത്തുക്കളും ബന്ധുക്കളും. ബെൽഫാസ്റ്റിലെ 19 കാരിയായ മലയാളി യുവതിയുടെ അകാല മരണം യുകെ മലയാളി സമൂഹത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.
നോര്‍ത്തേണ്‍ അയര്‍ലന്റിലെ ബാങ്കറിലുള്ള ഡയാന സണ്ണി, 19, യാണ് തീർത്തും അപ്രതീക്ഷിത മരണപെട്ടത്. ഭക്ഷണം കഴിക്കുന്നതിനിടെ ഡയാനയുടെ തൊണ്ടയില്‍ കുടുങ്ങി മരണം സംഭവിക്കുകയായിരുന്നുവെന്ന് കുടുംബം പറയുന്നു.സണ്ണി- ആന്‍സി ദമ്പതികളുടെ മകളാണ്. സംഭവ സമയത്ത് ആന്‍സി മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.
പിതാവ് സണ്ണി മൂത്ത മകനെയും കൂട്ടി പുറത്തേക്ക് പോയപ്പോഴാണ് സംഭവം.ആന്‍സി ഡ്യൂട്ടിയ്ക്ക് പോകുവാനായി യാത്ര പറയാന്‍ മകളെ വിളിച്ചപ്പോൾ ആണ് ഹൃദയം തകർക്കുന്ന കാഴ്‌ച കണ്ടത്.
കട്ടിലില്‍ നിന്നും താഴെ വീണ നിലയിൽ ഡയാന അനക്കമില്ലാതെ കിടക്കുകയായിരുന്നു. സീനിയർ നഴ്‌സായ ആൻസി ഉടന്‍ തന്നെ സിപിആര്‍ നല്‍കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞുവെന്ന റിപ്പോര്‍ട്ട്. ഡെന്നിസ്, മെര്‍ലിന്‍ എന്നിവര്‍ സഹോദരങ്ങള്‍ ആണ്. നാട്ടില്‍ കോട്ടയം കൂടല്ലൂര്‍ ഇവരുടെ കുടുംബം.
കോവിഡ് കാലത്തിനുശേഷം ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണി കുതിക്കുകയാണ്. ഇവിടെ നിക്ഷേപം നടത്തുന്നവർക്ക് ദീഘകാല വീസ അടക്കമുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതോടെ ധാരാളം ഇന്ത്യക്കാർ ദുബായിൽ വീടും സ്ഥലവുമൊക്കെ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ദുബായിലെ തന്നെ ഏറ്റവും വിലയേറിയ വീട്, മുകേഷ് അംബാനി സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ.
ദുബായിലെ പാം ജുമേറയിലുള്ള ബീച്ച് സൈഡ് വില്ല 80 മില്യൺ ഡോളറിനാണ് ( 639 കോടി രൂപ) വാങ്ങിയതെന്നാണ് വാർത്ത. അംബാനിയുടെ ഇളയമകൻ ആനന്ദിന് വേണ്ടി വാങ്ങിയ ബ്രഹ്മാണ്ഡ വീട്ടിൽ 10 കിടപ്പുമുറികൾ, പ്രൈവറ്റ് സ്പാ, ഇൻഡോർ ഔട്ഡോർ പൂൾ തുടങ്ങിയവയുണ്ട്.
കഴിഞ്ഞ വർഷമാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 597 കോടി രൂപയ്ക്ക് (5.7 കോടി പൗണ്ട്) ബ്രിട്ടനിലെ പ്രശസ്തമായ ആഡംബര ഗോൾഫ് റിസോർട്ട്– കൺട്രി ക്ലബ് സമുച്ചയം സ്റ്റോക് പാർക്ക് സ്വന്തമാക്കിയത്. ബക്കിങ്ങാംഷറിലാണ് സ്റ്റോക് പാർക്ക്.
ഇവിടത്തെ 900 വർഷം പഴക്കം കണക്കാക്കുന്ന ആഡംബര സൗധം 1908 വരെ സ്വകാര്യവസതിയായിരുന്നു. ശേഷം അത്യാഡംബര ഹോട്ടലും ഗോൾഫ് കോഴ്സും ടെന്നിസ് കോർട്ടുകളും പൂന്തോട്ടങ്ങളുമൊക്കെയായി പ്രവർത്തിക്കുന്നു. 2 ജയിംസ് ബോണ്ട് ചിത്രങ്ങളടക്കം പല ഹോളിവുഡ് സിനിമകൾക്കും പശ്ചാത്തലമൊരുക്കി.
മഹാരാഷ്ട്രയില്‍ 15കാരിയുടെ മൃതദേഹം ബാഗില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാല്‍ഘര്‍ ജില്ലയിലെ ഹൈവേക്ക് സമീപത്താണ് പെണ്‍ക്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുംബൈ അന്ധേരി സ്വദേശിയായ വന്‍ഷിത കനൈയലാല്‍ റാത്തോഡാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ മുംബൈ അഹമ്മദാബാദ് ഹൈവേയുടെ വശത്ത് നൈഗാവ് പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ബാഗ് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാരനാണ് പോലീസില്‍ വിവരമറിയിച്ചത്. മൃതദേഹത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്നും വയറില്‍ കുത്തേറ്റിട്ടുള്ളതായും പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി തിരികെയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് അന്ധേരി മുതല്‍ നൈഗാവ് സ്റ്റേഷനുകള്‍ വരെയുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകളുടെ റെക്കോര്‍ഡിങുകള്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വസായിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിനെതിരെയാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശങ്ങളും പരിശോധിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു.
തനിക്കെതിരെ തെളിവുകളില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. 2012-ല്‍ ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. നാല് ആനക്കൊമ്പുകളാണ് ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ അപേക്ഷയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിന്‍വലിക്കാന്‍ നേരത്തെ തീരുമാനിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും അപേക്ഷ നല്‍കിയിരുന്നു.
ശക്തമായ മഴയിലും പ്രളയത്തിലും പകച്ച് പാകിസ്താൻ. മഴക്കെടുതിയിൽ മരണ സംഖ്യ ഉയർന്നതിനെ തുടർന്ന് പാകിസ്താനിൽ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് ഇതുവരെ 937 പേരാണ് പ്രളയത്തിൽ മരിച്ചത്.
മഴ തുടരുന്ന സാഹചര്യത്തിലാണ് ഭരണകൂടം ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഈ മാസം മാത്രം രാജ്യത്ത് 166.8 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. ശരാശരിയേക്കാൾ 44 മില്ലീ ലിറ്റർ അധിക മഴയാണ് ഈ മാസം ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽപ്പെട്ട് ഏറ്റവും കൂടുതൽ പേർ മരിച്ചിട്ടുള്ള സിന്ധ് പ്രവിശ്യയിലാണ്. ജൂൺ മുതൽ 306 പേരാണ് മരിച്ചത്. ബലൂചിസ്ഥാനിൽ 234 പേരും മഴക്കെടുതിയിൽ നശിച്ചു. ഖൈബർ പക്തുൻക്വയിൽ മഴയെ തുടർന്നുള്ള 185 മരണങ്ങളും, പഞ്ചാബ് പ്രവിശ്യയിൽ 165 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് 30 മില്യൺ ആളുകൾക്ക് മഴയിലും പ്രളയത്തിലും വീടുകൾ നഷ്ടമായി.
2010ലെ സമാന സാഹചര്യമാണ് രാജ്യത്ത് നിലവിൽ എന്നാണ് ഭരണകൂടം പറയുന്നത്. ഈ സാഹചര്യത്തിൽ പ്രളയം നേരിടാൻ പാക് പ്രധാനമന്ത്രി ലോകരാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
അശ്വമേധം എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ജിഎസ് പ്രദീപിനെ മലയാളികൾക്ക് സുപരിചിതമായത്. അദ്ദേഹത്തിൻറെ ജീവിതവും അതിൻറെ തളർച്ചയും തിരിച്ചുവരവുമെല്ലാം മലയാളികൾക്ക് അറിയുന്ന കഥകളാണ്. അറിവിന്റെ നിറകുടമായ ജി.എസ് പ്രദീപിന് ഈ ലോകത്തിലെ സർവ്വ വിഷയങ്ങളും മനപാഠമാണ്. ഒന്ന് രണ്ടു സിനിമകളിലും ജി.എസ് പ്രദീപ് അഭിനയിച്ചിരുന്നു,മലയാളി ഹൗസ് എന്ന പ്രോഗ്രാമിലെ മത്സരാർത്ഥിയായി ജി.എസ് പ്രദീപ് മിനി സ്ക്രീനിലെത്തിയപ്പോൾ പല ഭാഗത്ത് നിന്നും ഒട്ടേറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു.
ഇപ്പോളിതാ പ്രണയത്തെക്കുറിച്ച് പറയുകയാണ് പ്രദീപ്, വാക്കുകളിങ്ങനെ,എനിക്കിപ്പോൾ അമ്പത് വയസായി. ജീവിതത്തിന്റെ രണ്ടാം പകുതിയിലെത്തി. ഇപ്പോൾ തുറന്ന് പറച്ചിലുകൾ ആവശ്യമായ സമയമാണ്. അതുകൊണ്ട് പറയാം. ഞാൻ നിന്നെ മാത്രമേ സ്‌നേഹിക്കുന്നുള്ളു എന്ന് ഏതെങ്കിലും ഒരു പുരുഷൻ സ്ത്രീയോട് പറഞ്ഞാൽ അവനെ പോലൊരു നുണയൻ ഈ ലോകത്ത് വേറയെില്ല. ഒരു പുരുഷന് അവന്റെ പ്രണയം ഒരു സ്ത്രീയിലോ ഒൻപത് സ്ത്രീയിലോ അമ്പത് സ്ത്രീയിലോ ഒതുക്കി നിർത്താൻ കഴിയുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ.
പ്രണയത്തിന് ഒരുപാട് നിറങ്ങളും മണങ്ങളും ഇഷ്ടങ്ങളുമൊക്കെ ഉണ്ട്. ഉപാധികളോടുള്ള സ്‌നേഹം പ്രണയമല്ല. അത് സ്‌നേഹമാണ്. ഉപാധികളില്ലാത്തതാണ് പ്രണയം. അങ്ങനെ എന്നെ പ്രണയിച്ച ഒരുപാട് കുട്ടികളുണ്ടാവാം. പ്രായമൊന്നും പ്രണയത്തിന് പ്രസക്തമല്ല. ഞാൻ ആരുടെയും പ്രണയം നിഷേധിച്ചിട്ടില്ല. എല്ലാം വാങ്ങിക്കൂട്ടുകയാണ് ചെയ്തത്. ഇന്നും പ്രണയം ഞാൻ നിഷേധിക്കില്ല. പൊസസ്സീവ്‌നെസും പ്രണയവും രണ്ടാണ്. പ്രണയത്തിന് പൊസ്സെഷൻ ഇല്ല. പ്രതീക്ഷകളും ഉപാധികളും ഉള്ളത് പ്രണയമല്ല.
സുരേഷ് ഗോപിയെ നായകനാക്കി സമദ് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കിച്ചാമണി എംബിബിഎസ്. സുരേഷ് ഗോപിയോട് ചിത്രത്തിൻ്‍റെ കഥ പറയാൻ പോയതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. സുരേഷ് ഗോപിയെ വെച്ച് ചെയ്യണം എന്നായിരുന്നു തന്റെ ആഗ്രഹം. പക്ഷെ അദ്ദേഹം ചെയ്യുമോ എന്നറിയില്ലാത്ത കൊണ്ട് കൊച്ചിൻ ഹനീഫക്കയെക്കൊണ്ട് പറയിപ്പിക്കാമെന്നായിരുന്നു താൻ കരുതിയത്. ഹനീഫ പറഞ്ഞാൽ എല്ലാവരും കേൾക്കും.
ഹനീഫ്ക്കയും താനും സലീം ഹിൽടോപ്പും ചേർന്നാണ് സുരേഷേട്ടനെ കാണാൻ പോകുന്നത്. അന്ന് തന്നെ സുരേഷ് ഗോപിക്ക് പരിചയപ്പെടുത്തിയത് ഹനീഫയാണ്. ഇത് സമദ് മങ്കട. ആനച്ചന്തം, മധുചന്ദ്രലേഖ തുടങ്ങിയ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. സംവിധാനം ചെയ്യാനാണ് ഇദ്ദേഹത്തിന് ആഗ്രഹം. കെെയ്യിലൊരു കഥയുണ്ട് കേട്ടു നോക്കൂ എന്നാണ് അദ്ദേഹം പറഞ്ഞത്. കഥ കേൾക്കുന്നതിനിടയിൽ നോമ്പുണ്ടോ എന്ന് സുരേഷ് ഗോപി തന്നോട് ചോദിച്ചു. അന്ന് റംസാൻ നോമ്പിന്റെ സമയമാണ്. ഉണ്ടെന്ന് താൻ പറഞ്ഞു. പിന്നെ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം എഴുന്നേറ്റ് പോയി. ആരെയോ ഫോൺ ചെയ്യാനായിരുന്നു.
കഥ പറഞ്ഞ് തീരാറാപ്പോൾ വാങ്ക് വിളിക്കുന്ന സമയമായി. അപ്പോൾ നോമ്പുതുറക്കലിൻ്‍റെ ആഹരങ്ങളും എത്തി. അത് അറേയ്ഞ്ച് ചെയ്യാനാണ് അദ്ദേഹം പുറത്തേക്ക് പോയത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞതോടെ. മറ്റ് താരങ്ങൾ ആരൊക്കെയാണെന്ന് ചർച്ച ചെയ്തിരുന്നു. വില്ലനായി ബിജു മേനോനെ തങ്ങൾ നേരത്തെ തന്നെ മനസിൽ കണ്ടിരുന്നു. പിന്നെ നവ്യ, ജയസൂര്യ ഇവരൊക്കെ ഉണ്ടായിരുന്നു. ക്യാമറ സുകുമാർ ചെയ്യണമെന്ന് സുരേഷേട്ടൻ പറഞ്ഞു. ആകെ ആ നിർദ്ദേശമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
സുകുവേട്ടനെ പോയി കണ്ടു. അദ്ദേഹം സമ്മതിച്ചു. പിന്നെ ഞങ്ങളുടെ ടീമിനെ അങ്ങ് ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം. എപ്രിലിലാണ് സിനിമയുടെ കഥ പറയുന്നത്. ജൂൺ, ജൂലൈ മാസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയായി. പിന്നീട് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുമ്പോൾ ചെന്നൈയിൽ സുരേഷ് ഗോപിയും വന്നിരുന്നു. പൊതുവെ അദ്ദേഹം പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് പങ്കെടുക്കാത്തതാണ്. പക്ഷെ അന്ന് ഞങ്ങളോടൊപ്പം തന്നെയുണ്ടായിരുന്നു. തുടക്കക്കാരൻ എന്ന നിലയിൽ പ്രചോദനവും പിന്തുണയുമാകും എന്നു കരുതിയാകുമെന്നും അന്ന് അദ്ദേഹം അങ്ങനെ ചെയ്തതെന്നും സമന്ദ് മങ്കട കൂട്ടിച്ചേർത്തു