Latest News

സംസ്ഥാനത്തെ മലയോര മേഖലയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. കോട്ടയം മുതല്‍ കാസര്‍കോട് വരെ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കോട്ടയത്തും പത്തനംതിട്ടയിലും കനത്ത മഴ തുടരുകയാണ്. കോട്ടയം കറുകച്ചാല്‍ പുലിയളക്കാലില്‍ മലവെള്ളപ്പാച്ചിലുണ്ടായി. മാന്തുരുത്തിയില്‍ വീടുകളില്‍ വെള്ളംകയറി. നെടുമണ്ണികോവേലി പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. രണ്ട് വീടിന്റെ മതിലുകള്‍ തകര്‍ന്നു. നെടുമണ്ണി പാലം വെള്ളത്തില്‍ മുങ്ങി.പത്തനംതിട്ടയില്‍ കോട്ടാങ്ങലിലും ചുങ്കപ്പാറയിലും വീടുകളില്‍ വെള്ളം കയറി. കടകളില്‍ വെള്ളം കയറി വ്യാപക നാശനഷ്ടമുണ്ടായതായുമാണ് വിവരം.

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ഇടിയും മിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്ക് പടിഞ്ഞാറന്‍ ബീഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതുമാണ് കേരളത്തില്‍ വ്യാപക മഴയ്ക്ക് കാരണമാകുന്നത്.

ഇത് പ്രകാരം ഇന്ന് 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത ദിവസങ്ങളിലെ മഴസാധ്യത പ്രവചനം

30-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

31-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

01-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കാസര്‍കോട്, എന്നീ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തൊടുപുഴയ്ക്കു സമീപം കുടയത്തൂരിൽ ഉരുൾ പൊട്ടലുണ്ടായി വീട് ഒലിച്ചുപോയ സംഭവത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കുടയത്തൂർ സംഗമം ജംഗ്ഷനിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. അപകടത്തിൽ 70കാരിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.

മണ്ണിനടിയിൽ അകപ്പെട്ട നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. മാളിയേക്കൽ കോളനിയിൽ .ചിറ്റടിച്ചാലില്‍ സോമന്റെ വീട് ഒലിച്ചുപോയി. സോമന്റെ അമ്മ തങ്കമ്മ (70)യാണ് മണ്ണിനടിയിൽ കുടുങ്ങി മരിച്ചത്. സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ ഷിമ, ചെറുമകൻ ദേവാനന്ദ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

പുലർച്ചെ മൂന്നിനും മൂന്നരയ്ക്കും ഇടയിലാണ് ഉരുൾപൊട്ടലുണ്ടായതെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.അപകടവിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ ഡീൻ കുര്യാക്കോസ് എം.പിയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.ഫയർ ഫോഴ്സിന്റെയും, പോലീസിന്റെയും, പ്രദേശവാസികളുടെയും നേതൃത്വത്തിലാണ് മണ്ണിനടിയിൽപ്പെട്ട നാലുപേർക്കായുള്ള തിരച്ചിൽ തുടരുന്നത്.

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഹൂസ്റ്റണിലുണ്ടായ വെടിവയ്പ്പില്‍ നാലുപേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരുക്കേറ്റു. നഗരത്തിലെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ക്കുനേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. ഇതടക്കമാണ് നാല് മരണം.

വീടൊഴിയാൻ ആവശ്യപ്പെട്ടതിൽ കുപിതനായാണ് അക്രമി അയൽവാസികളെ വെടിവച്ച് കൊന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. അക്രമി ആഫ്രിക്കൻ അമേരിക്കൻ ആണെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ കറുത്ത വസ്ത്രം ധരിച്ചിരുന്നു എന്നും ദൃക്‌സാക്ഷികൾ പറയുന്നു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തിനെതിരെഎസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ട കാര്യമില്ല, അതല്ല ഭാരത സംസ്‌ക്കാരമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അപക്വമായ പ്രായത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ല, അത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കേണ്ടതില്ല. നമ്മുടേത് ഭാരതസംസ്‌കാരമാണ്. നമ്മളാരും അമേരിക്കയില്‍ അല്ല ജീവിക്കുന്നത്. ഇവിടുത്തെ ക്രിസ്ത്യന്‍, മുസ്ലീം മാനേജ്‌മെന്റിന്റെ കോളേജുകളില്‍ പോയാല്‍ ആണും പെണ്ണും കെട്ടിപ്പിടിച്ചു നടക്കുന്നത് കാണാന്‍ പറ്റില്ല.

എന്നാല്‍ എന്‍എസ്എസിന്റേയും എസ്.എന്‍.ഡി.പിയുടേയോ കോളേജില്‍ പോയാല്‍ അരാജകത്വമാണ് കാണാന്‍ സാധിക്കുന്നത്. പെണ്‍കുട്ടി ആണ്‍കുട്ടിയുടെ മടിയില്‍ തലവച്ചു കിടക്കുന്നു, തിരിച്ചു ചെയ്യുന്നു, കെട്ടിപ്പിടിച്ചു ഗ്രൗണ്ടിലൂടെ നടക്കുന്നു. ഇതെല്ലാം മാതാപിതാക്കളെ വിഷമത്തിലാക്കുന്നുവെന്ന് മനസ്സിലാക്കണം. ഇതിലെല്ലാം നശിക്കുന്നത് ഈ രണ്ട് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്.

കൊല്ലത്തെ എസ്.എന്‍ കോളേജില്‍ സമരം നടക്കും എന്നാല്‍ ഫാത്തിമാ മാതാ കോളേജില്‍ സമരമേയില്ല മാനേജ്‌മെന്റ് സമ്മതിക്കില്ല. ഞങ്ങളുടെ കോളേജില്‍ എല്ലാം പഠിക്കുന്നത് പാവപ്പെട്ട പിള്ളേരാണ്. യുജിസിയുടെ ലിസ്റ്റില്‍ എന്തു കൊണ്ട് ഒരൊറ്റ ഹിന്ദു മാനേജ്‌മെന്റ് കോളേജ് പോലും ഇല്ലായിരുന്നു. അവിടെ അച്ചടക്കമില്ല എന്നതാണ് പ്രധാന പ്രശ്‌നം.

വിഴിഞ്ഞം സമരത്തിനെതിരെയും വെള്ളാപ്പള്ളി രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണം എന്ന ആവശ്യം അഭികാമ്യമല്ല. ആളെ കൂട്ടാന്‍ കഴിയും എന്നു കരുതി എന്തുമാകാം എന്ന രീതി അനുവദിക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദനെ തെരഞ്ഞെടുത്തതിനെ വെള്ളാപ്പള്ളി നടേശന്‍ അനുമോദിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ അറിവുള്ള തത്ത്വാചാര്യനാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ആരാധകരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് തമിഴ് നടന്‍ സൂര്യ. ആരാധകരുടെ ഏത് ആവശ്യത്തിനും സഹായവുമായി താരം ഓടി എത്താറുണ്ട്. അപ്രതീക്ഷിതമായി മരണപ്പട്ട ആരാധകന്റെ കുടുംബത്തിന് സഹായവുമായെല്ലാം സൂര്യ എത്തിയത് വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ തന്റെ ഒരു ആരാധകന്റെ ഭാര്യയുടെ സ്വപ്‌നം സഫലമാക്കിയിരിക്കുകയാണ് താരം. മധുര ജില്ലയിലെ സൂര്യ ഫാന്‍സ് കൂട്ടായ്മയുടെ സെക്രട്ടറിയായ മനോജിന്റെ ഭാര്യ ദീപികയ്ക്കാണ് അയര്‍ലാന്‍ഡില്‍ പോയി പഠിക്കാനുള്ള സൗകര്യം സൂര്യ ഒരുക്കിയിരിക്കുന്നത്.

സൂര്യയുടെ ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷന്‍ വഴിയാണ് ദീപികയുടെ പഠനത്തിന് വേണ്ട സൗകര്യം ചെയ്തു കൊടുത്തിരിക്കുന്നത്. നന്നായി പഠിച്ച് കുടുംബത്തിനും നാടിനും അഭിമാനം ആകണമെന്ന് ദീപികയെ ഫോണില്‍ വിളിച്ച് താരം ആശംസിക്കുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല, ഷൂട്ടിന്റെ തിരക്കിലാണ് അല്ലായിരുന്നെങ്കില്‍ വിമാനത്താവളത്തില്‍ യാത്രയാക്കാന്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നതായും സൂര്യ പറയുന്നു. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ആയ ദീപികയ്ക്ക് അയര്‍ലാന്‍ഡില്‍ ഉന്നതപഠനം ചെയ്യണമെന്നായിരുന്നു ആഗ്രഹം.

എന്നാല്‍ സാമ്പത്തികം തടസ്സമായതോടെയാണ് സഹായവുമായി താരം തന്നെ എത്തിയത്. പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ട സൗകര്യമെല്ലാം സൂര്യയുടെ അഗരം ഫൗണ്ടേഷന്‍ ചെയ്യുന്നുണ്ട്.

ജേക്കബ് പ്ലാക്കൻ

മധുവല്ല ഞാൻ മധു പകരുവാൻ
മധുമൊഴിയുമില്ലെന്നിൽ ഇമ്പമേകി നിങ്ങളെ രസിപ്പിക്കുവാൻ …
ഈണമുള്ളൊരു പാട്ടുമല്ലാ ഈറ തണ്ടിലെഴുകും കാറ്റിന്റെ രാഗവുമല്ലെൻ ജീവിതം …!

പാറ്റുന്ന കാറ്റിൽ പറക്കുന്ന പതിരായിരുന്നു ഞാൻ
മുറ്റും വേദനയോടെ മുറം വിട്ടൊഴിഞ്ഞൊരു കേവലം പതിര് …
വിധുവേകിയവിധിയാൽ
പതിരായി പിറന്നു .പിന്നെ …
വഴികളിൽ വഴികാണാതെ വഴിതേടിയലഞ്ഞൂ …!

നോക്കുകളിൽ കുന്തമുനചാർത്തി കുത്തുന്നുവെൻ കരളിൽ …!
നിങ്ങൾ ….വാക്കുകളിൽ വെറുപ്പിന്റെ വിഷപ്പല്ലാഴ്ത്തി കൊത്തുന്നുവെന്നെ തെരുവിൽ …!

അരവയർ നിറക്കാൻ വഴിയില്ലാതെ അരയാൽ തണലത്തിരുന്നു …
ആശകളെല്ലാം വെറും പശിമാത്രമായിരുന്നു …
ബോധി വൃക്ഷമോതും ബോധോദയങ്ങളെല്ലാംമെനിക്ക് വെറും വിശപ്പിന്റെ അപ്പങ്ങളയിരുന്നു …!
ഊട്ടുപുരകളിൽ …നക്ഷത്ര കലവറകളിൽ വിരുന്നുണ്ട് തിമർത്തവർ ഊണിന്റെയാലസ്യം തീർക്കാൻ
ശ്ലോകങ്ങളുമായി
ആൽത്തറതണലത്തു വന്നു …!
ആട്ടിയോടിച്ചുവിശപ്പറിയാത്തവരെന്നെ ആഢ്യത്വത്തിന്റെ ചാട്ടവാർ വീശി …!

അന്നാബോധിവൃക്ഷവും ബോധരഹിതമായി ആരെയോ തണലൂട്ടി സ്തംഭിച്ചു നിന്നു …!അന്നുംമാ മരചില്ലകൾ വീണ്ടും വരരുചിക്കെന്നപോൽ “മാം വിധി “മന്ത്രം ചൊല്ലി …!

വിശപ്പകറ്റാൻ അപ്പമില്ലാത്തവൻ..
ശിശിരത്തെ ശരീരത്തിൽ പോറ്റിയവൻ …!
തലചായിക്കുവാനൊരു കൂരയില്ലാത്തവൻ ..അന്നവൻ..
അലമാരയിൽ നിന്നൊരു അപ്പം മോഷ്ടിച്ചുവെത്രെ …!

പട്ടിണിയില്ലാത്തൊരു നാട്ടിൽ പട്ടിണി കിടന്നീ നാട്ടുകൂട്ടത്തെ നാണം കെടുത്തിപോലും …!

കാട്ടുതീ പോലെ പരന്നാ നാട്ടിലെ പട്ടാപകലിലെ കവർച്ച …!
നാട്ടുക്കൂട്ടം കൂടി കെട്ടി യെന്നെ
തെരുവിലൊരു മുള്ളുവേങ്ങയിൽ തന്നെ …!
വിശപ്പിന്റെ പ്രേതരൂപമായെന്റെ എല്ലുകൊണ്ടു മുള്ളുംനൊന്തു കരഞ്ഞു …!

പട്ടിണി മാറ്റാനെന്തുവഴിയെന്നവർ ഉണ്ടുമുറുക്കി തുപ്പി തല പുകച്ചു തപ്പുമ്പോൾ …!
പേ പട്ടിയെപോലൊരുവനലറി
“പട്ടിണിക്കാരനെ കൊന്നുകളയുക പിന്നെയാരും പട്ടിണികിടന്നു നമ്മളെ നാണം കെടുത്തില്ലല്ലോ …!”
തൽക്ഷണമൊരു മൂളലാലൊരു വിരൽ നീണ്ടു യെന്റെ നേർക്കതു നാട്ടുപ്രമാണിയുടേതായിരുന്നു ..!
ബോധം നശിച്ചൊരു ബോധിവൃഷമകലെ തീ പന്തമായി കത്തി…ആരെയോ തണലൂട്ടി ചിരിക്കുന്നു …!

വേങ്ങമരമൊരു പട്ടിണിക്കാരുടെ കഴുമരമാകതിരിക്കാൻ ഭൂമിദേവിയോടിന്നും പ്രാർത്ഥിക്കുന്നു ….!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മഞ്ജു വിജേഷ്. നിരവധി കോമഡി ഷോകളിലും സീരിയലുകളിലും മഞ്ജു വിജീഷ് ഇതിനോടകം അനുഭവിച്ചിട്ടുണ്ട്. കുടുംബവിള്കക് എന്ന പരമ്പരയിലെ മല്ലിക എന്ന കഥാപാത്രമാണ് മഞ്ജു അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട വേഷങ്ങളിലൊന്ന്.

ഇത് താൻടാ പോലീസ് ,ദൈവമേ കൈ തൊഴാം കെ. കുമാറാകണം, കുതിരപ്പവൻ, പ്രേമസൂത്രം , ഗാന്ധിനഗർ ഉണ്ണിയാർച്ച തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.  ഹാസ്യകലാകാരിയായിട്ടാണ് താരത്തെ പ്രേക്ഷകർക്ക് പരിചയം. സ്‌കൂൾ കാലം മുതൽ തന്നെ ഡാൻസിലും അഭിനയത്തിലുമൊക്കെ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. കോളേജ് കാലഘട്ടത്തിൽ തന്നെ 20 ഓളം സംഗീത ആൽബങ്ങളിലും, ടെലിഫിലിമുകളിലും അഭിയിച്ചു.

ആറാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ അച്ഛന്‍ മരിച്ചതിനെക്കുറിച്ച് പറയുകയാണ് താരം, വാക്കുകളിങ്ങനെ,

അച്ഛന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഞാന്‍ ഇതിലും നല്ല നിലയില്‍ എത്തി പോയേനെ. ഞാന്‍ ആറാം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് അച്ഛന്‍ മരണപ്പെട്ടത്. ആത്മഹത്യ ചെയ്യുകയായിരുന്നു. അന്ന് ഞങ്ങളുടെ നാട്ടിലെ അമ്പലത്തില്‍ ഉത്സവമായിരുന്നു. അമ്മ ഇതുവരെ പൊങ്കാല ഇട്ടില്ല എന്ന് പറഞ്ഞ്, ഞങ്ങള്‍ ആദ്യമായി അമ്പലത്തില്‍ പൊങ്കാല ഇടാന്‍ പോയപ്പോഴാണ് അച്ഛന്‍ അത് ചെയ്തത്.

അച്ഛന്‍ നന്നായി മദ്യപിയ്ക്കുമായിരുന്നു. മദ്യപിച്ച് വന്ന് അമ്മയോട് വഴക്കിടാറും ഉണ്ട്. ശരിക്കും അമ്മയെ ഉപദ്രവിയ്ക്കുമായിരുന്നു. അതൊക്കെ കണ്ടാണ് വളര്‍ന്നത്. പക്ഷെ ഞാന്‍ എന്ന് വച്ചാല്‍ അച്ഛന് ജീവനാണ്. തിരിച്ച് അച്ഛനോട് എനിക്കും ഭയങ്കര ഇഷ്ടമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അച്ഛന് കോര്‍പറേറ്റ് ബാങ്കില്‍ ജോലി ലഭിച്ചത്. അത് എന്റെ ഭാഗ്യമാണ് എന്ന് അച്ഛന്‍ എന്നും വിശ്വസിച്ചിരുന്നു. എല്ലാവരോടും അച്ഛന്‍ പറയും, എന്റെ മോളാണ് എന്റെ ഭാഗ്യം എന്ന്. എവിടെ പ്രോഗ്രാം ഉണ്ടായാലും അച്ഛന്‍ എന്നെയും കൊണ്ട് പോകും. എന്നെ തോളിലിരുത്തി കൊണ്ടു പോകുന്നത് എല്ലാം എനിക്ക് നല്ല ഓര്‍മയുണ്ട്.

അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹം ആയിരുന്നു. അമ്മ പത്താം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് വിവാഹം. പരീക്ഷ പോലും എഴുതിയില്ല. പഠിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. അച്ഛന്റെ വീടിന് അടുത്തുള്ള സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിയ്ക്കാം എന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത്. പക്ഷെ വിവാഹത്തിന് ശേഷം വീട്ടിലെ പ്രാരാബ്ധം കാരണം അമ്മ പിന്നെ പഠിച്ചില്ല. പക്ഷെ എത്ര വഴക്കിട്ടാലും അച്ഛനും അമ്മയും എന്നും നല്ല സ്‌നേഹത്തിലായിരുന്നു. മദ്യപിയ്ക്കുമ്പോള്‍ മാത്രമാണ് അച്ഛന്‍ അമ്മയുമായി വഴക്കിടുന്നത്.

അച്ഛന്‍ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലിയാരുന്നു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് അച്ഛന് ബ്രെയിന്‍ ട്യൂമര്‍ ഉണ്ടായിരുന്നു എന്ന് അറിയുന്നത്. അന്വേഷിച്ചപ്പോള്‍ അത് അച്ഛന് നേരത്തെ അറിയാമായിരുന്നു. ഞങ്ങള്‍ വിഷമിയ്ക്കും എന്ന് കരുതി ആരോടും പറഞ്ഞില്ല. ആ സമയത്ത് നല്ല തല വേദന വരുമ്പോള്‍ അച്ഛന്‍ ഞങ്ങളോട് തല അമര്‍ത്തി പിടിയ്ക്കാന്‍ പറയുമായിരുന്നു. അപ്പോഴൊന്നും ഡോക്ടറെ കാണിച്ചിരുന്നില്ല. പിന്നീട് എപ്പോഴോ കാണിച്ചപ്പോഴായിരിക്കണം അസുഖ വിവരം അച്ഛന്‍ അറിഞ്ഞത്.

മരിക്കുന്ന ദിവസം ഞങ്ങള്‍ എല്ലാവരും അമ്പലത്തില്‍ പോയിരിയ്ക്കുകയായിരുന്നു. അന്ന് അമ്പലത്തില്‍ അന്നദാനമൊക്കെ ഉണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ് ഞങ്ങള്‍ ഒരു ബന്ധുവീട്ടില്‍ ഇരിക്കുമ്പോഴാണ് എന്റെ മൂത്ത ആങ്ങളയുടെ ഒരു ഫ്രണ്ട് വന്ന് പറയുന്നത്, ‘എടാ നിന്റെ അച്ഛന്‍ തൂങ്ങി നില്‍ക്കുന്നു’ എന്ന്. പക്ഷെ ഞങ്ങളത് വിശ്വസിച്ചില്ല. അച്ഛന്‍ അങ്ങനെ ചെയ്യേണ്ട ഒരു ആവശ്യവും ഇല്ല എന്ന് തന്നെയായിരുന്നു എന്റെ മനസ്സില്‍. ഞങ്ങള്‍ വീട്ടിലേക്ക് ഓടി വരുമ്പോഴേക്കും ആരൊക്കെയോ ചേര്‍ന്ന് വാതില്‍ തള്ളി തുറന്നിരുന്നു. ഓടി വന്ന് അച്ഛനെ പിടിയ്ക്കുമ്പോള്‍ അച്ഛന്റെ ദേഹത്ത് നിന്ന് ആ ചൂട് പോയിരുന്നില്ല.

അപ്പനായി വന്നവനും ചേട്ടനായി വന്നവനും ഒക്കെ ഉപയോഗിച്ചു. പുറമേ ചിരിച്ചു കാണിക്കുന്നുണ്ടെങ്കിലും എന്റെ ജീവിതം തകർന്നു. ഉറക്കമില്ല. ആരോടു ചിരിച്ചു സംസാരിക്കണം എന്നറിയാത്തപോലായി. അപ്പനായി വരുന്നവനും ചേട്ടനായി വരുന്നവനും എല്ലാവരും ഉപയോഗിക്കുകയാണ്. തന്നെക്കുറിച്ചു പറയുന്നവർ പറഞ്ഞു സന്തോഷിക്കട്ടെ. ഇപ്പോൾ സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല. കൂടുതൽ മോശക്കാരിയാകുകയേ ഉള്ളൂ. ലഹരി, പെൺവാണിഭ കേസുകളിൽ പലതവണ കുടുങ്ങി പൊലീസ് പിടിയിലായ നടി അശ്വതി ബാബു ഒരു മലയാളം ഓൺലൈനിനോട് പറഞ്ഞതാണിത്.

ഇനി എനിക്കൊരു മനുഷ്യമൃഗമായി ജീവിക്കാനാവില്ലെന്നു അശ്വനി പറയുന്നു. ’25 വയസ്സായി, കല്യാണം കഴിച്ചു കുടുംബത്തോടൊപ്പം കഴിയണമെന്നാ ണ്ആഗ്രഹിക്കുന്നത്. വലിയ ആഗ്രഹങ്ങളില്ല. 16–ാം വയസ്സിൽ പ്രണയിച്ച ആൾക്കൊപ്പം വീട്ടുകാരെ ഉപേക്ഷിച്ചു കൊച്ചിയിലെത്തിയ അശ്വതിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം വിശ്വസിച്ചു കൂടെ കൂട്ടിയ ആൾ തന്നെ ലഹരിക്ക് അടിമയാക്കി മറ്റുള്ളവർക്ക് കൈമാറി പണമുണ്ടാക്കുകയായിരുന്നെന്നും’ അശ്വതി തുറന്നു പറഞ്ഞിരിക്കുകയാണ്.

താൻ ചെയ്ത തെറ്റ് ഒരിക്കലും സമൂഹം അറിയാതെ സൂക്ഷിക്കുകയായിരുന്നു അശ്വതി. പക്ഷെ അവർ ജീവിക്കാൻ വിടില്ലെന്നാണ് അശ്വനി പറയുന്നത്. ‘എന്നെ നല്ല രീതിയിൽ പഠിപ്പിക്കണമെന്ന് അമ്മ ആഗ്രഹിച്ചതാണ്. സമൂഹത്തിൽ മോശപ്പെട്ട രീതിയിൽ ജീവിക്കണമെന്ന ആഗ്രഹിച്ചിരുന്നില്ല. പണം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഡ്രഗ്സ് കൊടുത്ത് ഒരാളെയും നശിപ്പിച്ചിട്ടില്ല. പക്ഷെ ഇവർ ചെയ്തതിനു തെളിവുണ്ട്. എല്ലാത്തിനും ഞാൻ സാക്ഷിയാണ്. വീട്ടുകാരോട് തനിക്ക് ജോലിയാണ് എന്നാണു പറഞ്ഞിരുന്നത്. ഞാൻ ഇപ്പോഴും ട്രീറ്റ്മെന്റിലാണ്. ഡ്രഗ്സ് അടി നിർത്തി. വിവാഹം കഴിച്ച് ഇതിൽ നിന്നെല്ലാം മാറിപ്പോകാനുള്ള ശ്രമമാണ്. ആറുമാസമായി ലഹരി ഉപയോഗിക്കുന്നില്ല. ഇനി എനിക്ക് പേടിക്കാതെ പറയാം കഴിയും’ അശ്വതി പറഞ്ഞിരിക്കുന്നു.

‘എനിക്ക് നഷ്ടമായത് ഇവർക്ക് തിരിച്ചു തരാൻ പറ്റുമോ? ആലോചിക്കുമ്പോൾ ഇതൊക്കെ എനിക്കു വേണ്ടതായിരുന്നോ? എനിക്ക് വീട്ടിൽ ആഹാരമില്ലായിരുന്നോ? അവർ എന്നെ നോക്കിയിട്ടില്ലായിരുന്നോ? എന്റെ വീട്ടുകാർ പറഞ്ഞു വിട്ടതാണോ എന്നെ? ഒരു സ്നേഹത്തിനു വേണ്ടി ചെയ്തതാണ് ഇങ്ങനെയൊക്കെ എത്തിയത് – അശ്വതി പറയുന്നു.

പ്രണയത്തിനായി വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ടപ്പോൾ വിശ്വസിച്ചവർ ലഹരിക്ക് അടിമയാക്കി തന്റെ ശരീരം വിറ്റു പണമുണ്ടാക്കുകയായിരുന്നെന്ന് അശ്വതി ആരോപിക്കുന്നു. ചെറിയ പ്രായത്തിലാണ് അശ്വതി കൊച്ചിയിൽ എത്തുന്നത്. അന്ന് ഒരു നേരത്തെ ഭക്ഷണവും വസ്ത്രവും ഉറങ്ങാൻ സ്ഥലവും മതിയായിരുന്നു. അയൽവാസികളും സുഹൃത്തുക്കളുമായ രണ്ടു പേര്‍ക്ക് നേരെയാണ് അശ്വനി ആരോണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഇരുവരും മാറിമാറി തന്നെ കൂട്ടിക്കൊണ്ടു പോയി വിൽക്കുകയും പണം സ്വന്തമാക്കി ബിസിനസ് കെട്ടിപ്പടുക്കുകയും ആയിരുന്നു. ഒടുവിൽ വിവാഹം കഴിക്കാത്തതിനെക്കുറിച്ചു തിരിച്ചു ചോദിച്ചു തുടങ്ങിയപ്പോൾ പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ചു സമാധാനമായി ജീവിക്കാൻ തീരുമാനിച്ചിട്ടും വിടാതെ പിന്തുടർന്ന് ഉപദ്രവിക്കുകയാണെന്നും അശ്വതി പറഞ്ഞിരിക്കുന്നു.

‘എല്ലാവരും അറിയുന്ന അശ്വതി ലഹരിമരുന്നാണ്. ഞാൻ ഇതൊന്നും അടിക്കുന്ന ആളായിരുന്നില്ല. എന്റെ ജീവിതം എല്ലാവരും കൂടി തകർക്കുകയായിരുന്നു. എന്നെ മിസ് യൂസ് ചെയ്തതാണ്. എനിക്ക് പണമല്ല വേണ്ടത്. നീതിയാണ്. അറിയുന്നവർക്ക് ഇതെല്ലാം അറിയാം. പണവും പവറും ഉപയോഗിച്ച് നമ്മളെ മോശക്കാരിയാക്കും. അതു ചെയ്യിക്കുന്നവർ ശരിയാണ്. അവർ കാറിൽ നടക്കും, ട്രാവൽസ് മുതലാളിയാകും. അവസാനം നമ്മൾ കുപ്പയിലായി. അവർ ബെൻസിലാണ് ഇപ്പോൾ നടക്കുന്നത്. അശ്വതി പറയുന്നു.

ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് ക്ലീനര്‍ക്കെതിരെ പോക്‌സോ കേസ്. പത്തനംതിട്ടയിലാണ് സംഭവം. വെള്ളാവൂര്‍ ചെറുവള്ളി അടാമറ്റം തോപ്പില്‍പാത വീട്ടില്‍ ടി.കെ.അച്ചുമോന്‍ (24) എതിരെയാണ് പോക്‌സോ കേസ് ചുമത്തിയത്.

അച്ചുമോന്‍ പലതവണ ബസ്സില്‍വെച്ച് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇയാള്‍ മുന്‍പു 2 തവണ പെണ്‍കുട്ടിയുടെ കൈയ്ക്കു കയറി പിടിക്കുകയും ഒരു തവണ ബസിനുള്ളില്‍ മുന്നോട്ടു കയറി നില്‍ക്കാന്‍ ആവശ്യപ്പെട്ട് അരയില്‍ പിടിച്ച് തള്ളുകയും ചെയ്തതായും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

പെണ്‍കുട്ടി വിഷമത്തിലായിരുന്നുവെന്നും അന്നുതന്നെ ഈ വിവരം വീട്ടിലെത്തി അറിയിച്ചിരുന്നതായി അമ്മയും മൊഴി നല്‍കി. പെണ്‍കുട്ടിക്കൊപ്പം ബസില്‍ ഒപ്പം യാത്ര ചെയ്തിരുന്ന കൂട്ടുകാരോടും ഈ വിവരങ്ങള്‍ പറഞ്ഞിരുന്നു. ഇവരും പെണ്‍കുട്ടിയുടെ മൊഴി ശരിയാണെന്നു പൊലീസിനെ അറിയിച്ചു.

ഇതോടെയാണ് പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തതെന്ന് ഡിവൈഎസ്പി എന്‍.ബാബുക്കുട്ടന്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ അച്ചുമോനെ ബസ് സ്റ്റാന്‍ഡില്‍ വെച്ച് പെണ്‍കുട്ടിയുടെ സഹോദരന്‍ ആക്രമിച്ചിരുന്നു. ഇയാള്‍ ഒളിവിലാണ്.

അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ യുവാവിനെ സുഹൃത്തായ യുവതിയുടെ ഭര്‍ത്താവ് അടിച്ചു കൊന്നു. എറണാകുളത്താണ് സംഭവം. പാലക്കാട് പിരായിരി സ്വദേശി അജയ്കുമാറാണ് മരിച്ചത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

നെട്ടൂരില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപത്തുവെച്ചാണ് കൊലപാതകം. പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കാരിയായ യുവതിയെ കാണാന്‍ അജയ്കുമാര്‍ പാലക്കാട്ടു നിന്നെത്തി ഹോട്ടല്‍ മുറിയില്‍ താമസിക്കുകയായിരുന്നു.

യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. അജയ്കുമാറും യുവതിയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് സുരേഷും കൊച്ചിയില്‍ എത്തിയിരുന്നു. രാത്രിയില്‍ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെക്കൊണ്ട് അജയ്കുമാറിനെ വിളിപ്പിച്ചു.

ഭാര്യയെ കാറില്‍ ഇരുത്തിയ ശേഷം സുരേഷ്, അജയ്കുമാറിന്റെ ഹോട്ടല്‍ മുറിയിലേക്ക് പോയി. തുടര്‍ന്ന് സംസാരിക്കുന്നതിനിടെ അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. അടിയേറ്റ യുവാവ് പുറത്തേക്ക് ഓടിയെങ്കിലും മാര്‍ക്കറ്റ് റോഡില്‍ വീണു മരിച്ചു.

തന്നെ കാണാനാണ് അജയ്കുമാര്‍ വന്നതെന്നു യുവതി സമ്മതിച്ചു. സുഹൃത്തുക്കളാണെന്നും തനിക്കു നല്‍കാനുള്ള പണം നല്‍കാന്‍ എത്തിയതാണെന്നും യുവതി പറയുന്നു. അതേസമയം, പോലീസ് എത്തി കസ്റ്റഡിയിലെടുത്ത സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Copyright © . All rights reserved