കണ്ണൂരില് ഫുട്ബോള് കളിക്കിടെ വീണ് എല്ലുപൊട്ടിയ വിദ്യാര്ഥിയുടെ കൈ മുറിച്ചുമാറ്റിയത് ചികിത്സാപിഴവ് മൂലമെന്ന് ആരോപണം. തലശേരി ജനറല് ആശുപത്രിക്കെതിരെ വിദ്യാര്ഥിയുടെ ബന്ധുക്കള് രംഗത്തെത്തി. തലശ്ശേരി ചേറ്റുകുന്ന് സ്വദേശി സുല്ത്താന് സിദ്ദിഖിനാണ് ഇടതു കൈ നഷ്ടമായത്.
കഴിഞ്ഞമാസം മുപ്പതിനാണ് കൂട്ടുകാര്ക്കൊപ്പം കളിക്കുന്നതിനിടെയുണ്ടായ വീഴ്ചയില് സുല്ത്താന് സിദ്ദിഖിന്റെ കൈയിലെ എല്ലുകള് പൊട്ടിയത്. പിന്നാലെ കുട്ടിയെ വീട്ടുകാര് തലശ്ശേരി ജനറല് ആശുപത്രിയില് എത്തിച്ചു. എക്സ്-റേ മെഷീന് പ്രവര്ത്തിക്കുന്നില്ലന്നും സമീപത്തെ സഹകരണ ആശുപത്രിയില് നിന്ന് എക്സ്-റേ എടുത്ത് വരാനും ഡ്യൂട്ടി ഡോക്ടര് നിര്ദ്ദേശിച്ചു.
എക്സ് റേ യില് കൈത്തണ്ടയിലെ രണ്ട് എല്ലുകളില് പൊട്ടല് കണ്ടെത്തി. അസ്ഥി രോഗ വിദഗ്ദന് സ്ഥലത്തില്ലാത്തതിനാല് ഡ്യൂട്ടി ഡോക്ടര് കുട്ടിയുടെ കൈ സ്ലിന്റ് ഇട്ട ശേഷം അഡ്മിറ്റ് ചെയ്തു. പിറ്റേന്ന് അസ്ഥിരോഗ വിദഗ്ധന് ഡോക്ടര് വിജുമോന് പരിശോധിച്ച് സര്ജറി നിര്ദ്ദേശിച്ചു.
എല്ലുപൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കള് ആരോപിച്ചു. എന്നാല് ചികില്സാപിഴവ് മൂലമല്ല കൈ മുറിച്ചുമാറ്റേണ്ടിവന്നതെന്നും എല്ലുപൊട്ടി മൂന്നാം ദിവസം കുട്ടിക്ക് കംപാര്ട്മെന്റ് സിന്ഡ്രോം എന്ന അവസ്ഥ വന്നതിനാലാണെന്നും ആശുപത്രി അധികൃതര് അറിയിച്ചു.
കൈയിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന അവസ്ഥയാണ് കംപാര്ടമെന്റ് സിന്ഡ്രോം. കോഴിക്കോട് മെഡിക്കല് കോളജിലും മികച്ച ചികില്സ ലഭിച്ചില്ലെന്ന് ബന്ധുക്കള് ആരോപിക്കുന്നു. സംഭവത്തില് നടപടി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്കി.
അജയ് ദേവ്ഗണ് നായകനായി അഭിഷേക് പതക് സംവിധാനം ചെയ്ത ‘ദൃശ്യം 2 ‘ തിയേറ്ററുകളില് വളരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മുന്നേറുകയാണ്. മികച്ച സ്ക്രീന് കൗണ്ടോടെ എത്തിയ ചിത്രം ബോക്സ് ഓഫീസില് 15.38 കോടിയാണ് ആദ്യദിനം സ്വന്തമാക്കിയത്.
രണ്ടാം ദിനത്തില് 21.59 കോടിയയും രണ്ട് ദിവസത്തെ കണക്ക് എടുക്കുകയാണെങ്കില് 36.97 കോടിയുമാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റായ തരണ് ആദര്ശ് ആണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ‘തുടര്ച്ചയായ പരാജയങ്ങള്ക്ക് ശേഷം ബോളിവുഡ് സിനിമ വ്യവസായത്തെ ദൃശ്യം 2 പിടിച്ചുയര്ത്തുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
2022ലെ ഹിന്ദി സിനിമകളില് ഏറ്റവും മികച്ച ആദ്യദിന കളക്ഷന് നേടുന്ന രണ്ടാമത്തെ ചിത്രമെന്ന പേര് ഇനി ദൃശ്യ 2ന് സ്വന്തം. ഭൂല് ഭൂലയ്യ 2 ആണ് ആദ്യ ചിത്രം. ഈ വാരാന്ത്യത്തോടെ 50 കോടിയോളം രൂപ ചിത്രം സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്. മലയാളത്തിലെ സൂപ്പര്ഹിറ്റ് ചിത്രം ദൃശ്യം 2ന്റെ ഹിന്ദി റീമേക്ക് ആണ് ചിത്രം.
ഇന്ത്യയില് 3302ഉം വിദേശത്ത് 858ഉം സ്ക്രീനുകളിലാണ് പ്രദര്ശനത്തിന് എത്തിയത്. പല തിയറ്ററുകളിലും ദൃശ്യം 2വിന്റെ കൂടുതല് ഷോകളും ഉള്പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്ട്ടുകള്.ശ്രിയ ശരണ്, തബു, ഇഷിത ദത്ത, മൃണാള് യാദവ്, രജത് കപൂര്, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്.
സുധീര് കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്വഹിച്ചിരിക്കുന്നത്. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭുഷന് കുമാര്, കുമാര് മങ്കട് പതക്, അഭിഷേക് പതക്, കൃഷന് എന്നിവരാണ് ചിത്രം നിര്മിക്കുന്നത്. പനോരമ സ്റ്റുഡിയോസ്,18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്മാണം.
രണ്ട് ദിവസംകൊണ്ട് നേടിയത് 63.97 കോടി രൂപയാണ്. ബോളിവുഡില് ചിത്രം പണം വാരുമ്പോള് അതിന്റെ ഒരു വിഹിതം ആന്റണി പെരുമ്പാവൂരിന്റെ പെട്ടിയില് വീഴുന്നുണ്ട്. കാരണം ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം കൊടുത്തത് മാത്രമല്ലാതെ ഹിന്ദി പതിപ്പിന്റെ സഹ നിര്മ്മാണം ആന്റണി പെരുമ്പാവൂരാണ്. ഇന്ത്യയില് 3,302ഉം വിദേശത്ത് 858ഉം സ്ക്രീനുകളിലാണ് പ്രദര്ശനത്തിന് എത്തിയത്. പല തിയറ്ററുകളിലും ദൃശ്യം 2വിന്റെ കൂടുതല് ഷോകളും ഉള്പ്പെടുത്തിയിട്ടുണ്ടെന്നാണ്
യുപിയില് ഇരുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി. അസംഗഡിലെ പശ്ചിംപട്ടി ഗ്രാമത്തിലാണ് കൊലപാതകം. സംഭവത്തില് യുവതിയുടെ മുന് കാമുകന് പ്രിന്സ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര് 16നാണ് ആരാധന പ്രജാപതിയുടെ മൃതദേഹം കിണറ്റില് കണ്ടെത്തിയത്.
ഈ മാസം 10നാണ് കൊലപാതകം നടന്നത്. ക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞ് യുവതിയെ യാദവ് ബൈക്കില് കൊണ്ടുപോയി. ശേഷം കരിമ്പിന്പാടത്ത് എത്തിച്ച് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്ന്ന് മൃതദേഹം ആറു കഷ്ണങ്ങളാക്കി പോളിത്തീന് കവറിലാക്കി മൃതദേഹം കിണറ്റില് വലിച്ചെറിയുകയായിരുന്നു.
യുവതിയുടെ തല മാത്രം സംഭവ സ്ഥലത്തുനിന്ന് ആറ് കിലോമീറ്റല് അകലെ നിന്നാണ് കണ്ടെടുത്തത്. ആരാധന തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് പ്രിന്സ് കൃത്യം നടത്തിയത്.
തെളിവെടുപ്പിനിടെ, രക്ഷപ്പെടാന് ശ്രമിച്ച യുവാവിന് വെടിയേറ്റു. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവമെന്ന് പൊലീസ് പറയുന്നു.
തൃക്കാക്കര കൂട്ടബലാത്സംഗക്കേസില് പ്രതിയായ ബേപ്പൂര് കോസ്റ്റല് സിഐ സുനുവിനെ സസ്പെന്ഡ് ചെയ്തു. കൊച്ചി കമ്മിഷണറുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് ഡ്യൂട്ടിക്കെത്തിയതിനെ തുടര്ന്ന് സുനുവിനോട് അവധിയില് പ്രവേശിക്കാന് നിര്ദേശം നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്ഷന് നടപടി.
തൃക്കാക്കരയില് വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായ കേസില് മൂന്നാം പ്രതിയാണ് പി ആര് സുനു. കേസില് സുനുവിനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചിരുന്നു. കൃത്യമായ തെളിവ് കിട്ടിയില്ലെന്ന് പറഞ്ഞാണ് ഇയാളെ വിട്ടയച്ചത്. കേസില് അഞ്ചു പേര് കസ്റ്റഡിയിലുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവ് രണ്ടാം പ്രതിയും സിഐ സുനു മൂന്നാം പ്രതിയുമാണ്.
സുനു അടങ്ങുന്ന സംഘം തൃക്കാക്കരയിലും കടവന്ത്രയിലുമെത്തിച്ച് കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയാണ് പീഡന പരാതി നല്കിയത്. യുവതിയുടെ ഭര്ത്താവ് ജയിലില് കഴിയുകയാണ്. ഇത് മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി. നേരത്തെ മറ്റൊരു ബലാത്സംഗക്കേസില് റിമാന്ഡിലായിരുന്നയാളാണ് സിഐ സുനു.
ബിടെക് ബിരുദധാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില് 2021 ഫെബ്രുവരിയില് സുനു പിടിയിലായിരുന്നു. മുളവുകാട് സ്റ്റേഷന് ഇന്സ്പെക്ടര് ആയിരിക്കെയായിരുന്നു സംഭവം. സ്റ്റേഷനില് പരാതി നല്കാനെത്തിയ യുവതിയുമായി ഇയാള് അടുപ്പത്തിലായി. തുടര്ന്ന് വിവിധ സ്ഥലങ്ങളില് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സെന്ട്രല് പോലീസ് രജിസ്റ്റര് ചെയ്ത കേസില് ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി.
കിണറ്റില് കോളേജ് വിദ്യാര്ത്ഥിയെ മരിച്ച നിലയില് കണ്ടെത്തി. വയനാട്ടിലാണ് സംഭവം. വയനാട് മീനങ്ങാടിയില് വട്ടത്തുവയല് കോളനിയിലെ ഉണ്ണികൃഷ്ണന്റെ മകന് അക്ഷയ് ആണ് മരിച്ചത്.
കണ്ണൂര് എസ്എന് കോളേജിലെ വിദ്യാര്ത്ഥിയാണ്. മൃതദേഹം മാര്ക്കറ്റ് റോഡിലെ കിണറ്റിലാണ് കണ്ടെത്തിയത്. കിണറിന് സമീപം സംശയാസ്പദമായ സാഹചര്യത്തില് മൊബൈലും ചെരുപ്പും കണ്ടതിനെ തുടര്ന്ന് നാട്ടുകാര് പരിശോധന നടത്തുകയായിരുന്നു.
തുടര്ന്നാണ് കിണറ്റിനുള്ളില് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. സംഭവത്തില് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രമുഖ മത പണ്ഡിതനും സമസ്ത കേരള ജം ഇയ്യത്തുല് ഉലമ സെക്രട്ടറിയുമായ കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര് വിടവാങ്ങി. 72 വയസ്സായിരുന്നു. ഇന്ന് പുലര്ച്ചെയായിരുന്നു അന്ത്യം.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില് ചികിത്സയില് കഴിയവെയാണ് മരിച്ചത്. വൈകീട്ട് നാലു മണിക്ക് കരുവന്പൊയില് ചുള്ള്യാട് ജുമാ മസ്ജിദില് ഖബര്സ്ഥാനില് ഖബറടക്കം നടക്കും.
കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര് കഴിഞ്ഞ ഇരുപത് വര്ഷമായി മര്കസില് പ്രധാന അധ്യാപകനും വൈസ് പ്രിന്സിപ്പാളുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ ആദ്യ ശിഷ്യനും കൂടിയാണ്.
1975 ല് കാന്തപുരം എ പി അബൂബക്കര് മുസ്ലിയാരുടെ തന്നെ കീഴില് കാന്തപുരം അസീസിയ്യ അറബിക് കോളേജ് വൈസ് പ്രിന്സിപ്പാളായിട്ടായിരുന്നു അധ്യാപന ജീവിതത്തിന് തുടക്കം കുറിച്ചത്. ചെറിയ എ പി ഉസ്താദ് എന്നാണ് അറിയപ്പെട്ടിരുന്നത്.
ഖത്തറില് പന്തുരുളാന് മണിക്കൂറുകള് ശേഷിക്കെ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്സിന്റെ സ്ക്വാഡില് നിന്നും പുറത്തായി കരിം ബെന്സമ. ഖത്തര് ലോകകപ്പില് പരിക്കിനെ തുടര്ന്ന് പുറത്താകുന്ന മറ്റൊരു സൂപ്പര്താരമാവുകയാണ് കരിം.
ഫ്രഞ്ച് ഫുട്ബോള് അസോസിയേഷന് ആണ് താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് ഔദ്യോഗികമായി അറിയിച്ചത്. ലോകകപ്പിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് കരിം ബെന്സെമയ്ക്ക് പരിക്കേറ്റത്.
ബാലണ് ഡി ഓര് പുരസ്കാര ജേതാവ് കൂടിയായ താരത്തിന്റെ പരിക്ക് ഫ്രാന്സിന് തലവേദനയാവുകയാണ്. നേരത്തെ മുന്നിര താരങ്ങളായ പോള് പോഗ്ബ, എന്ഗോളെ കാന്റെ, ക്രിസ്റ്റഫര് എന്കുന്കു എന്നിവര് ടീമില് നിന്ന് പുറത്തായിരുന്നു.
അതേസമയം, കഴിഞ്ഞതവണ ചാംപ്യന്മാരായ ഫ്രാന്സിന്റെ ടീമിലും കരിം ഉള്പ്പെട്ടിരുന്നില്ല. ബെന്സെമ സഹതാരത്തെ അശ്ലീല വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടര്ന്ന് ടീമിന് പുറത്താവുകയായിരുന്നു.
അതേസമയം, ഇത്തവണ ലീഗ് ഫുട്ബോളില് റയല് മാഡ്രിഡിനായി തകര്പ്പന് ഫോമില് കളിച്ച ബെന്സെമയെ ഫ്രാന്സ് പ്രതീക്ഷയോടെ കാണുന്നതിനിടെയാണ് ഈ തിരിച്ചടി.
ബേസിൽ ജോസഫ്
ചേരുവകൾ
ചൈനീസ് നൂഡിൽസ് – 300 ഗ്രാം
സബോള 1 എണ്ണം മീഡിയം വലിപ്പത്തിൽ ഉള്ളത്
മസ്റ്റാർഡ് ലീവ്സ് – 4 എണ്ണം
വെളുത്തുള്ളി – 4 അല്ലി
പ്രോൺസ് -100 ഗ്രാം
ബോൺലെസ്സ് ചിക്കൻ -200 ഗ്രാം
ടോഫു -50 ഗ്രാം
ബ്രോക്കോളി – 2 ഫ്ലവർ
ബീൻസ് സ്പ്രൗട്ട്സ് -50 ഗ്രാം
ചില്ലി പേസ്റ്റ് -1 ടീസ്പൂൺ
ടൊമാറ്റോ സോസ് -1 ടീസ്പൂൺ
സ്വീറ്റ് സോയാസോസ് -1 ടീസ്പൂൺ
ഡാർക്ക് സോയ സോസ് 1/ 2
ഓയിസ്റ്റർ സോസ് -1 ടീസ്പൂൺ
സ്റ്റോക്ക് ക്യൂബ് -1 എണ്ണം
ഉപ്പ് -ആവിശ്യത്തിന്
ഓയിൽ -30 മില്ലി

പാചകം ചെയ്യുന്ന വിധം
വെളുത്തുള്ളി തൊലികളഞ്ഞു ചെറുതായി അരിഞ്ഞെടുക്കുക. സബോള ചെറിയ കഷണങ്ങൾ ആയി മുറിച്ചെടുക്കുക. മസ്റ്റാർഡ് ലീവ്സ് , ബീൻസ് സ്പ്രൗട്ട്സ് എന്നിവ കഴുകി വയ്ക്കുക . ഒരു
പാനിൽ ഓയിൽ ചൂടാക്കി വെളുത്തുള്ളി സബോള എന്നിവ വഴറ്റുക .ഇതിലേയ്ക്കു ചില്ലി പേസ്റ്റ് ചേർത്ത് ചെറു തീയിൽ നന്നായി മിക്സ് ചെയ്തെടുക്കുക . പച്ചമണം മാറി വരുമ്പോൾ ചെറിയ ക്യുബ്സ് ആയി അരിഞ്ഞ ചിക്കൻ ചേർത്ത് കുക്ക് ചെയ്യുക . കൂടെ ടൊമാറ്റോ സോസ് ഓയിസ്റ്റർ സോസ് , സ്വീറ്റ് സോയ സോസ്, ഡാർക്ക് സോയാസോസ് എന്നിവ ചേർത്ത് നന്നയി മിക്സ് ചെയുക ഇതിലേയ്ക്ക് റെഡിയാക്കി വച്ചിരിക്കുന്ന പ്രോൺസ് . ടോഫു, ബ്രോക്കോളി എന്നിവ ചേർത്ത് അല്പം സ്റ്റോക്ക് കൂട്ടി ചേർത്ത് വീണ്ടും കുക്ക് ചെയ്യുക. നന്നായി തിളച്ചുവരുമ്പോൾ കുക്ക് ചെയ്തു വച്ചിരിക്കുന്ന നൂഡിൽസ് ചേർത്ത് നന്നായി ടോസ് ചെയ്യുക. ഇതിലേക്ക് മസ്റ്റാർഡ് ലീവ്സ്, ബീൻസ് സ്പ്രൗട്ട്സ്, ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും ടോസ്സ് ചെയ്യുക.ലീവ്സ് രണ്ടും കുക്ക് ആയി കഴിയുമ്പോൾ ചൂടോടെ സെർവ് ചെയ്യുക.

ബേസിൽ ജോസഫ്
ഹോട്ടല് മാനേജ്മെന്റ് ബിരുദധാരിയായ ബേസില് ജോസഫ് ന്യൂ പോര്ട്ടിലാണ് താമസം. മലയാളം യുകെയില് വീക്കെന്ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’യിലെ ഉന്നത ഉദ്യോഗത്തോട് വിടചൊല്ലി കത്തോലിക്കാ സന്യാസം സ്വീകരിച്ച് യുവ എൻജിനീയർ. കുട്ടനാട് സ്വദേശിനിയായ എലിസബത്ത് കുഞ്ചറിയയാണ് ബാങ്കിംഗ് ജോലി മേഖല നൽകുന്ന സുരക്ഷിതത്വം ഉപേക്ഷിച്ച് ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സഭയിൽ സന്യാസവ്രതം സ്വീകരിച്ചത്. പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന ഇടവകാംഗവും വിമുക്തഭടനുമായ തോപ്പിൽ ടോമിച്ചന്റെയും ജയ്സമ്മയുടെയും മൂത്തമകളാണ് സിസ്റ്റർ എലിസബത്ത് എഫ്.സി.സി.
അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽവെച്ച് ഇക്കഴിഞ്ഞ ദിവസമായിരുന്നു പ്രഥമ വ്രത സ്വീകരണം. എറണാകുളം സെന്റ് മേരീസ് ബസിലിക്ക റെക്ടർ മോൺ. ആന്റണി നരികുളമായിരുന്നു കാർമികൻ. കന്യാസ്ത്രീ ആകണമെന്ന ആഗ്രഹം കുട്ടിക്കാലം മുതൽ മനസിൽ സൂക്ഷിച്ചിരുന്നെങ്കിലും ഏതാണ്ട് ഏഴ് വർഷംമുമ്പാണ് വീട്ടുകാരുമായി അക്കാര്യം പങ്കുവെച്ചത്. ഇക്കാലത്തിനിടയിൽ എഞ്ചിനീയറിംഗ് ബിരുദവും ബാങ്ക് ജോലിയും എലിസബത്ത് കരസ്ഥമാക്കിയിരുന്നു.
എന്നാൽ, തന്നെക്കുറിച്ചുള്ള ദൈവഹിതം മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞതോടെ, ജോലിയും അത് നൽകുന്ന സാമ്പത്തിക സുരക്ഷിതത്വവും ഉപേക്ഷിക്കാൻ എലിസബത്തിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. തിരുവനന്തപുരം ലൂർദ് എഞ്ചിനിയറിംഗ് കോളജിൽനിന്ന് ഇലക്ട്രോണിക്സിൽ എഞ്ചിനിയറിംഗ് ബിരുദം നേടിയ ശേഷം ഡൽഹിയിൽ ഏതാനും നാൾ ജോലി ചെയ്തു. അതിനു ശേഷം ബാങ്കിംഗ് മേഖലയിലേക്ക് തിരിയുകയായിരുന്നു.
ബാങ്കിംഗ് പരീക്ഷ ഉന്നതനിലയിൽ പാസായ എലിസബത്തിന് അവസരം ഒരുങ്ങിയത് രണ്ട് ബാങ്കുകളിൽനിന്നാണ്. ഏതാണ്ട് മൂന്നു മാസം സിൻഡിക്കറ്റ് ബാങ്കിൽ ജോലി ചെയ്തു. തുടർന്നാണ് എസ്.ബി.ഐയിൽ ജോലിക്ക് ചേർന്നത്. മകൾ ആഗ്രഹിച്ച ജോലി ലഭിച്ചയുടൻ മാതാപിതാക്കൾ വിവാഹാലോചനകൾ ആരംഭിച്ചു. ആ നാളുകളിലാണ് തന്നെക്കുറിച്ചുള്ള ദൈവഹിതം കൂടുതൽ വ്യക്തമാകാൻ എലിസബത്ത് പ്രാർത്ഥിച്ചൊരുങ്ങിയത്.
ഒരു ധ്യാനം കൂടിയശേഷമാകാം വിവാഹമെന്ന മകളുടെ ആഗ്രഹത്തിന് മാതാപിതാക്കളും സമ്മതം അറിയിച്ചു. വിവാഹാലോചകൾ ശക്തമായതോടെ വീണ്ടും ഒരു ധ്യാനത്തിൽ കൂടി പങ്കെടുത്തു. ധ്യാനം കഴിഞ്ഞ ആ നാളുകളിൽ എൽ.എസ്.ഡി.പി സഭാംഗങ്ങളായ കന്യാസ്ത്രീകൾ വീട്ടിലെത്തിയപ്പോഴാണ് കന്യാസ്ത്രീ ആകണമെന്ന മകളുടെ ആഗ്രഹം മാതാപിതാക്കൾ അറിഞ്ഞത്.
ആദ്യം ഉൾക്കൊള്ളാനായില്ലെങ്കിലും മകളെക്കുറിച്ചുള്ള ദൈവഹിതം മാതാപിതാക്കൾ തിരിച്ചറിഞ്ഞതോടെയാണ് ഫ്രാൻസിസ്ക്കൻ സഭയിലേക്കുള്ള പ്രവേശനത്തിന് കളമൊരുങ്ങിയത്. യു.കെയിൽ എഞ്ചിനീയറായ തോമാച്ചൻ, പോരുക്കര സെൻട്രൽ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആൻ മരിയ എന്നിവർ സഹോദരങ്ങളാണ്.
ഫുട്ബോൾ വേൾഡ് കപ്പ് മത്സരങ്ങൾക്കായി ഖത്തർ ഒരുക്കം പൂർത്തിയാക്കുമ്പോൾ, മത്സരങ്ങൾ കാണാൻ വിവിധ രാജ്യങ്ങളിൽനിന്ന് എത്തുന്ന വിശ്വാസികൾക്ക് പ്രാർത്ഥനാ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് ദോഹയിലെ കത്തോലിക്കാ ദൈവാലയം. ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയിലെ ‘ഔർ ലേഡി ഓഫ് ദ റോസറി’ ദൈവാലയം ലോകകപ്പ് സീസൺ മുഴുവൻ പ്രാർത്ഥനയ്ക്കായി തുറന്നുവെക്കാനുള്ള തീരുമാനത്തിലാണ് നോർത്ത് അറേബ്യൻ വികാരിയത്ത്.
നോർത്ത് അറേബ്യൻ വികാരിയത്തിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡറാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് മത്സരങ്ങൾ. ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ, കുവൈറ്റ് എന്നിവ ഉൾപ്പെടുന്ന നോർത്ത് അറേബ്യൻ വികാരിയത്തിന്റെ ഭാഗമായ ‘ഔർ ലേഡി ഓഫ് ദ റോസറി ചർച്ച്’ പേർഷ്യൻ ഗൾഫിലെ വലിയ ദൈവാലയങ്ങളിൽ ഒന്നാണ്. 2000ൽപ്പരം പേർക്ക് ഒരേസമയം തിരുക്കർമങ്ങളിൽ പങ്കെടുക്കാനാകും.
ഫുട്ബോൾ ലോകകപ്പ് സാഹോദര്യ ശ്രമങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന സ്വാധീനത്തെ കുറിച്ച് പ്രമുഖ ഇറ്റാലിയൻ മാധ്യമം ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേയാണ് ബിഷപ്പ് ഹിൻഡർ ഇക്കാര്യം വെളിപ്പെടുത്തിയത്. സാഹോദര്യത്തിനും സൗഹൃദത്തിനുമുള്ള വിശേഷാൽ അവസരം ഫുട്ബോൾ ലോകകപ്പ് സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഫുട്ബോൾ ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ സാംസ്കാരികവും മതപരവുമായ സഹവർത്തിത്വത്തിനുള്ള ഒരു ഉപാധിയാകട്ടെ,’ അദ്ദേഹം ആശംസിച്ചു.
ഇംഗ്ലീഷ്, കൊറിയൻ, ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, ഇന്തൊനേഷ്യൻ, സിംഹള, തമിഴ്, മലയാളം, ഉറുദു, അറബിക് എന്നിങ്ങനെ നിരവധി ഭാഷകളിൽ തിരുക്കർമങ്ങൾ നടക്കുന്ന ദൈവാലയം കൂടിയാണ് ‘ഔർ ലേഡി ഓഫ് ദ റോസറി’ ചർച്ച്. ഇതിനു പുറമെ ഖത്തറിൽ മറ്റ് രണ്ട് കത്തോലിക്കാ ദൈവാലയങ്ങൾ കൂടിയുണ്ട്. സെന്റ് മേരീസ് സീറോ മലങ്കര ദൈവാലയം, സെന്റ് തോമസ് സീറോ മലബാർ ദൈവാലയം എന്നിവയാണ് അവ