Latest News

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- വർഷങ്ങൾക്ക് ശേഷം സഹപാഠികളുമായുള്ള ഒരു ഒത്തുചേരലിൽ തന്റെ പഠനകാലത്തെ ഓർമ്മകളെ സംബന്ധിച്ച് ഷൈനി എന്ന യുവതിയുടെ വാക്കുകൾ സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നു. മനുഷ്യ ജീവിതത്തിൽ എക്കാലവും ഓർമ്മിക്കാനാവുന്ന നല്ല മുഹൂർത്തങ്ങളെ പ്രദാനം ചെയ്യുന്ന സമയമാണ് ഓരോരുത്തരുടെയും ക്യാമ്പസ് കാലഘട്ടം. സൗഹൃദങ്ങളും പ്രണയങ്ങളും വിവിധതരത്തിലുള്ള ഒത്തുചേരലുകളുമെല്ലാം സമൃദ്ധമാക്കുന്ന ഈ കാലഘട്ടത്തിന്റെ ഓർമ്മകൾ വാർദ്ധക്യകാലത്ത് ഏവരുടെയും വിരസത നിറഞ്ഞ നിമിഷങ്ങളെ അകറ്റുന്നവയാണ്. അത്തരമൊരു ഓർമ്മകളുടെ അയവിറക്കലാണ് ഷൈനി എന്ന യുവതി സഹപാഠികളുമായുള്ള ഒത്തുചേരലിൽ പങ്കുവെച്ചത്.

12 മക്കളുള്ള ഒരു കുടുംബത്തിലെ അംഗമായിരുന്നു താനെന്ന് ഷൈനി പറയുന്നു. ഏഴ് സഹോദരന്മാരും നാല് സഹോദരിമാരുടെ ഭർത്താക്കന്മാരും ഉണ്ടായിരുന്നതിനാൽ കോളേജിൽ ആരും തന്നെ ശല്യപ്പെടുത്തുന്നതിനോ, പ്രണയാഭ്യർത്ഥനയുമായി മുന്നോട്ട് വരുന്നതിനു തയ്യാറായിരുന്നില്ല. തന്റെ അമ്മയുടെ അതിയായ ആഗ്രഹപ്രകാരം ഒരു കന്യാസ്ത്രീ ആകുവാനുള്ള എല്ലാ മാനസിക തയ്യാറെടുപ്പുകളും താൻ നടത്തിയിരുന്നതായി ഷൈനി പറയുന്നു. ഇക്കാര്യം കോളേജിൽ കുട്ടികൾക്കിടയിൽ അറിഞ്ഞതിന് പിറ്റേദിവസം താൻ കോളേജിൽ എത്തിയപ്പോൾ നേരിട്ട വാക്കുകൾ ഷൈനി തന്റെ പൂർവ്വ സഹപാഠികളുമായി പങ്കുവെച്ചു.” ഷൈനി കന്യാസ്ത്രീ ആയാൽ ഞാൻ അച്ഛനാകും” എന്നതായിരുന്നു ആ പ്രണയം നിറഞ്ഞ വാക്കുകളുടെ ഉടമ ഷൈനിയോട് പറഞ്ഞത്. തന്റെ ജീവിതത്തിലെ ആദ്യ പ്രണയ അനുഭവമായിരുന്നു അതെന്നും അത് തൻെറ ജീവിതത്തിൽ ഒരു സുഖമുള്ള അനുഭവം തന്നെയായിരുന്നു ഉണ്ടാക്കിയതെന്നും ഷൈനി സഹപാഠികളുടെ ഒത്തുചേരലിൽ ഓർമ്മിച്ചു.

ജീവിതത്തിൽ ഷൈനിയുടെ നിയോഗം ദൈവവേലയ്ക്കല്ല എന്ന് കാലം തെളിയിക്കുകയും, രണ്ടു കുട്ടികളുടെ മാതാവായി ഷൈനി തൻെറ സഹപാഠികൾക്കിടയിലേക്ക് വീണ്ടും എത്തിച്ചേരുകയും ചെയ്തു. പ്രണയത്തെ കുറിച്ചുള്ള ഷൈനിയുടെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉടനീളം ചർച്ചയായി മാറിയിരിക്കുന്നത്. ജീവിതത്തിൽ പ്രണയ അനുഭവങ്ങളും പ്രണയ നഷ്ടങ്ങളുമെല്ലാം ക്യാമ്പസ് ജീവിതത്തിന്റെ ഭാഗമാണ്. ഇവയെല്ലാം പിന്നീട് ഒരു സമയത്ത് ഓർമ്മിച്ച് ആസ്വദിക്കാനുള്ള നിമിഷങ്ങളാണ് എന്ന് ഒരിക്കൽ കൂടി ഷൈനിയുടെ വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു. ആധുനിക ജീവിതത്തിന്റെ ഒഴുക്കിൽ നഷ്ടമാകുന്ന ക്യാമ്പസ് അനുഭവങ്ങളെ വീണ്ടെടുക്കാനുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഷൈനിയുടെ വാക്കുകൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യോർക്ക്ഷെയർ : യോർക്ക്ഷെയറിലെ നോർത്താലർട്ടനിൽ താമസിക്കുന്ന യോർക്ക് ഷെയർ ക്നാനായ അസോസിയേഷൻ പ്രസിഡൻറ് നോബി ജെയിംസിന്റെ ഭാര്യ സിനിയുടെ പിതാവ് പിറവം തൊട്ടൂർ കാത്തിരത്തിങ്കൽ തമ്പി കെ ജോസഫ് നിര്യാതനായി. സിനി യോർക്ക്ഷെയർ വുമൺ ഫോറം പ്രസിഡൻറായി സേവനം അനുഷ്ഠിക്കുന്നു. മൃതസംസ്കാര ശുശ്രൂഷകൾ സ്വവസതിയിൽ ആരംഭിച്ച് മാങ്കിട സെന്റ് തോമസ് ഫൊറോനാ ചർച്ചിൽ ബുധനാഴ്ച നടത്തപ്പെടുന്നതാണ്. ഭാര്യ വെള്ളൂർ വാരാമനക്കൻ കുടുംബാംഗമാണ്.

മക്കൾ: സിനി (യുകെ), സിജോ (യു കെ ), അനു (കാനഡ).
മരുമക്കൾ :നോബി, റ്റോഫിയ, എബി.
നോബി മലയാളം യുകെയിൽ ഈസി കുക്കിംഗ് എന്ന പംക്തി നിരവധി കാലം കൈകാര്യം ചെയ്തിരുന്നതാണ് .

നോബി ജെയിംസിന്റെ ഭാര്യാ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ബർമിംഗ്ഹാം കേരള വേദിയുടെ ചരിത്രത്തിൽ ആദ്യമായി  നവംബർ 14  അനുസ്മരിച്ച്   കുട്ടികളുടെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിക്കപ്പെടുകയുണ്ടായി  .അസോസിയേഷൻ സംഘാടകരുടെയും മാതാപിതാക്കളുടെയും പരിപൂർണ്ണ പിന്തുണ കൊണ്ട്  മുതിർന്ന കുട്ടികൾ മുൻകൈയെടുത്ത് പരിപാടികൾ സംഘടിപ്പിക്കുകയും ,എല്ലാ പ്രായത്തിലുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടും  ശിശുദിന ആഘോഷ പരിപാടികൾ  വിജയകരമായി  പര്യവസാനിപ്പിക്കുകയും ചെയ്തു .

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ഹാലാല്‍ നെഹ്‌റുവിന്റെ സ്മരണാര്‍ത്ഥമാണ് അദ്ദേഹത്തിന്റെ ജന്മദിനം  നാം ശിശുദിനമായി ആഘോഷിക്കുന്നത് എന്നും   ,അദ്ദേഹം കുട്ടികളെ വളരെയധികം സ്നേഹിക്കുകയും അവരോടൊത്ത്  കളിക്കുകയും  ചെയ്യുമായിരുന്നു എന്നും ,.ചാച്ചാ നെഹ്റു എന്നാണ് കുട്ടികൾ അദ്ദേഹത്തെ   സ്നേഹത്തോടെ  വിളിച്ചുകൊണ്ടിരുന്നത്  എന്നും , ശിശുദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ അദ്ദേഹത്തിൻറെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട്  ‘ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാർ
നാളെ  ഈ നാടിൻറെ  അഭിമാനങ്ങളും  രോമാഞ്ചങ്ങളുമാണെന്ന്  കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും  ഉണ്ടായി  .

ശിശുദിനം  പരിപാടിയോടനുബന്ധിച്ച്  കുട്ടികൾ വിവിധതരം കലാപരിപാടികളിൽ  പങ്കെടുക്കുകയും അത് അവർക്ക് ഒരു പുതിയ അനുഭവമായി തീരാൻ വഴി ഒരുക്കുകയും ചെയ്തു . മുതിർന്ന  കുട്ടികൾ  മുൻകൈ എടുത്ത് ചെയ്ത പ്രോഗ്രാം ആയതുകൊണ്ട് തന്നെ അത് അവരുടെ നേതൃത്വപാടവത്തെയും, ഉത്തരവാദിത്ത ബോധത്തെയും  കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുകയും , ഈ ഒത്തുചേരൽ വഴി കുട്ടികൾക്ക് പരസ്പരം കൂടുതൽ അടുത്ത് അറിയാൻ സാധിക്കുകയും ചെയ്തു . കുട്ടികളെ  കൂടുതൽ ഉന്മേഷരാക്കാൻ കുട്ടികൾക്ക് ഇഷ്ടപ്പെട്ട സ്നേഹവിരുന്നും  ഇടയ്ക്ക്  സംഘടിപ്പിച്ചിരുന്നു .

ശിശുദിനത്തോടനുബന്ധിച്ച് ആദ്യമായി നടത്തുന്ന പരിപാടി ആയതുകൊണ്ട് തന്നെ  പരിപാടിയുടെ അവസാനം കുട്ടികളിൽ നിന്ന്  കിട്ടിയ ഫീഡ്ബാക്ക്  അനുസരിച്ച്  കുട്ടികൾ എല്ലാവരും തന്നെ ഈ ദിവസം  നന്നായി ആസ്വദിച്ചു എന്നും, ഇനിയും ഭാവിയിൽ ഇതുപോലുള്ള പരിപാടികൾ മുൻകൈയെടുത്ത്  നടത്താൻ ആഗ്രഹമുണ്ടെന്നും  അറിയിച്ചു .എല്ലാവരും കുട്ടികളുടെ നേതൃത്വപാടവത്തെയും പരിപാടി വിജയകരമായി അവസാനിപ്പിക്കാൻ സാധിച്ചതിനും  അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു .

ലോകകപ്പിലെന്നല്ല ലോക രാഷ്ട്രങ്ങൾ തമ്മിലുള്ള മത്സരങ്ങൾക്ക് മുമ്പ് പോലും ടീമുകൾ ദേശീയ ഗാനം ആലപിക്കണമെന്നതാണ് കളിയിലെ നിയമം. ഫിഫയും ഐ സി സിയും പോലുള്ള ലോക കായിക സംഘടനകൾ ഇത് കൃത്യമായി നടപ്പാക്കാറുമുണ്ട്. എന്നാൽ ഖത്തർ ലോകകപ്പിനെ ഞെട്ടിച്ചിരിക്കുകയാണ് ഇറാൻ ദേശീയ ടീം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പെ ദേശീയ ഗാനം ആലപിക്കാൻ ടീം തയ്യാറായില്ല. അതുകൊണ്ടുതന്നെ ഇറാൻ താരങ്ങൾ ദേശീയ ഗാനം ആലപിക്കാതെയാണ് മത്സരം ആരംഭിച്ചത്. ലോക മത്സര വേദികളിൽ അപൂ‍ർവ്വമായി മാത്രമാണ് ഇത്തരത്തിൽ സംഭവിക്കാറുള്ളത്. ഇറാനിൽ ഹിജാബിനെതിരായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് താരങ്ങൾ ദേശീയ ഗാനം ആലപിക്കാതിരുന്നത്. ദേശീയ ഗാനം ആലപിക്കാതിരുന്നത് കൂട്ടായ തീരുമാനം ആയിരുന്നുവെന്ന് ഇറാൻ ക്യാപ്റ്റൻ വ്യക്തമാക്കി.

ഇറാനിലെ ഭരണത്തെ ഇളക്കിമറിക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദേശീയഗാനം ആലപിക്കണോ വേണ്ടയോ എന്ന് ടീം ഒരുമിച്ച് ആലോചിച്ചിരുന്നെന്നും, അതിന് ശേഷമാണ് ആലപിക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയതെന്നും ക്യാപ്റ്റൻ അലിരേസ ജഹാൻബക്ഷ് പറഞ്ഞു. ദോഹയിലെ ഖലീഫ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിന് ചുറ്റും രാജ്യത്തിന്‍റെ ദേശീയഗാനം മുഴങ്ങുമ്പോൾ ഇറാൻ കളിക്കാർ നിർവികാരതയോടെയും നിർവികാരതയോടെയും നിൽക്കുകയായിരുന്നു. സെപ്റ്റംബർ മാസത്തിൽ 22 കാരിയായ മഹ്‌സ അമിനി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന് പിന്നാലെ തുടങ്ങിയ പ്രക്ഷോഭം ഇറാനിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്. നിർബന്ധിത ഹിജാബ് ഉൾപ്പെടെയുള്ള സ്ത്രീകൾക്കുള്ള വസ്ത്രധാരണ നിയമത്തിനെതിരായാണ് പ്രതിഷേധം.

എന്നാൽ മത്സരത്തിൽ ഇറാന് ലോകകപ്പില്‍ കനത്ത തോല്‍വി. മത്സരത്തില്‍ ഉടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഹാരി കെയ്നും സംഘവും രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് വിജയിച്ച് കയറിയത്. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. ഇറാന്‍റെ രണ്ട് ഗോളും മെഹദി തരൈമിയുടെ വകയായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് പറഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഇന്നു ഹൈക്കോടതിയില്‍ എത്തിയാണ് ബൈജു മാപ്പ് പറഞ്ഞത്. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് ബൈജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കഴിഞ്ഞ മെയ് 9 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് കോടതിയില്‍ ഏറ്റു പറഞ്ഞതോടെ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീര്‍പ്പാക്കി.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ ജഡ്ജിയ്ക്ക് കഴിവില്ലെന്നും നീതിബോധമുള്ള ജഡ്ജിയാണെങ്കില്‍ ഇറങ്ങിപ്പോകണമെന്നുമായിരുന്നു ബൈജു കൊട്ടാരക്കരയുടെ പരാമര്‍ശം. ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് അപേക്ഷിച്ചിരുന്നു. ജഡ്ജിയെ ആക്ഷേപിക്കാന്‍ ഉദേശിച്ചിരുന്നില്ലെന്നും ജുഡീഷ്യറിയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നില്ല പരാമര്‍ശങ്ങളെന്നും വ്യക്തമാക്കിയാണ് ബൈജു കൊട്ടാരക്കര കോടതിയില്‍ ക്ഷമാപണം നടത്തിയത്.

വിവാദ പരാമര്‍ശം നടത്തിയ അതേ ചാനലിലൂടെയും ബൈജു കൊട്ടാരക്കര ഖേദപ്രകടനം നടത്തിയിരുന്നു. നേരത്തെ കേസില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി രണ്ടു തവണ ബൈജു കൊട്ടാരക്കരയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതി ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബൈജു കൊട്ടാരക്കര കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞത്.

ഒരു ലോകകപ്പ് വേദിയില്‍ നമ്മുടെ മലയാളം, നമ്മുടെ ‘നന്ദി’. അതെ ഖത്തര്‍ ലോകകപ്പിലെ പ്രധാന വേദികളിലൊന്നായ അല്‍ ബൈത്ത് സ്‌റ്റേഡിയത്തിലാണ് മലയാളത്തിലുള്ള വാക്കുകളും ഉള്ളത്. ‘നന്ദി’ എന്നാണ് സ്റ്റേഡിയത്തിന്റെ കവാട പരിസരത്തുള്ളത്.

ലോകത്തെ അസംഖ്യം ഭാഷകളിലെ താങ്ക്‌സ് എന്ന പദത്തിനൊപ്പമാണ് ‘നന്ദി’യും ഇടം നേടിയത്. തൊട്ടടുത്ത് തന്നെ ബ്രസീലിലെ നന്ദി പദമായ ഒബ്രിഗാദോയുമുണ്ട്. ചന്ദ്രിക എഡിറ്ററും പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനുമായ കമാല്‍ വരദൂരാണ് ഇക്കാര്യം മലയാളികളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

കമാല്‍ വരദൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്

‘നമുക്ക് അഭിമാനിക്കാന്‍
മറ്റെന്ത് വേണം..നോക്കുകഅല്‍ ബൈത്ത് സ്റ്റേഡിയത്തിന്റെകവാടത്തിലെ ആ രണ്ടക്ഷരംനന്ദി..ലോകത്തെ അസംഖ്യംഭാഷകളിലെ thanksഎന്ന പദത്തിനൊപ്പമാണ്നമ്മുടെ നന്ദി..തൊട്ടരികില്‍ ബ്രസീലുകാരുടെനന്ദി പദമായ ഒബ്രിഗാദോയുമുണ്ട്..ഒരു ലോകകപ്പ് വേദിയില്‍നമ്മുടെ മലയാളം..നമ്മുടെ നന്ദി,..ഷെയിക്ക് തമീം..

മലയാള നാടിന് വേണ്ടിഒരായിരം നന്ദി’

ഇന്തൊനീഷ്യയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വൻ നാശനഷ്ടം. ജാവ ദ്വീപിൽ ഉണ്ടായ ഭൂചലനത്തിൽ 46 പേർ കൊല്ലപ്പെട്ടു. എഴുനൂറിലധികം ആളുകൾക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നിരവധി ആളുകൾ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ജാവയിലെ സിയാഞ്ചുർ പ്രവിശ്യയിലായിരുന്നു ഭൂചലനം കൂടുതൽ ദുരന്തം വിതച്ചത്. ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടതും ഈ മേഖലയിലാണ്. സിയാഞ്ചുർ നഗരം ഏതാണ്ട് തകർന്ന നിലയിലാണ്. നൂറുകണക്കിന് കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. നഗരത്തിലെ ഒരു ആശുപത്രിയിൽ മാത്രം 20 പേർ മരിച്ചു. 300 ഓളം പേരെ പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിയാഞ്ചുറിൽ നിന്നുള്ള സർക്കാർ വക്താവ് ഹെർമൻ സുഹെർമൻ പറഞ്ഞു.

ആശുപത്രികളും സ്‌കൂളും അടക്കമുള്ള നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നതായാണ് വിവരം. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങൾ വീണാണ് പലർക്കും പരുക്കേറ്റത്. ഇന്തൊനീഷ്യയിലെ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങൾ സൂനാമി ഭീഷണിയിലാണെന്നും, ഭൗമശാസ്ത്ര പഠന കേന്ദ്രങ്ങളുടെ വിലയിരുത്തലുകൾക്കായി മിക്ക രാജ്യങ്ങളും കാത്തിരിക്കുകയാണെന്നും രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്‌തു.

യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബത്തിന്റെ പരാതി. കുളത്തൂപ്പുഴ അന്‍പതേക്കര്‍ സ്വദേശി നിഷ(23)യുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. യുവതിയുടെ മരണത്തില്‍ പ്രദേശവാസിയായ യുവാവിന് പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് നിഷയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഉച്ചയായിട്ടും യുവതിയെ വീടിന് പുറത്തുകാണാതിരുന്നതോടെ അയല്‍ക്കാരാണ് പരിശോധന നടത്തിയത്. വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്നതോടെയാണ് നിഷയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്.

കാല്‍വിരലുകളിലെ മുറിവുകളില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നനിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് അയല്‍ക്കാരും നാട്ടുകാരും പറയുന്നത്. കിടപ്പുമുറിയുടെ പലഭാഗങ്ങളിലും രക്തക്കറ കണ്ടതായും ഇവര്‍ പറയുന്നു.

യുവതിയുടെ മരണത്തില്‍ പ്രദേശവാസിയായ യുവാവിന് പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. നിഷയുടെ ഫോണില്‍ ഇതുസംബന്ധിച്ച തെളിവുകളുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. ‘അയാള്‍ക്കെതിരേയുള്ള എല്ലാ തെളിവുകളും നിഷയുടെ ഫോണിലുണ്ട്. അയാള്‍ വീട്ടില്‍വന്ന് കിടക്കുന്നതിന്റെയും കൂര്‍ക്കം വലിച്ചുറങ്ങുന്നതിന്റെയും വീഡിയോ ഫോണില്‍ എടുത്തിട്ടുണ്ട്’, സഹോദരന്‍ നിഷാന്ത് പറഞ്ഞു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് കുടുംബം പരാതി നല്‍കി. അതേസമയം, സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നായിരുന്നു കുളത്തൂപ്പുഴ പോലീസിന്റെ പ്രതികരണം.

ഭർത്താവ് അറിഞ്ഞാലും ഒരു പ്രശ്‌നവുമില്ല, ഇതിനെല്ലാം സമ്മതം നൽകുന്നയാളാണെന്ന് 68-കാരനെ ഹണിട്രാപ്പിൽ കുടുക്കിയ വ്‌ളോഗറായ മലപ്പുറം താനൂർ സ്വദേശി റാഷിദ(30). സംഭവത്തിൽ റാഷിദയെയും ഭർത്താവായ കുന്നംകുളം സ്വദേശി നിഷാദിനെയും(36) പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരിലെ വാടക വീട്ടിൽനിന്നാണ് കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

23 ലക്ഷമാണ് ഇരുവരും ഹണിട്രാപ്പിലൂടെ തട്ടിയെടുത്തത്. റാഷിദയും നിഷാദും യൂട്യൂബ് വ്ളോഗർമാരാണ്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും ഇരുവരും സജീവമാണ്. കഴിഞ്ഞവർഷം ജൂലായിലാണ് റാഷിദ കൽപകഞ്ചേരി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ 68-കാരന് ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. തുടർന്ന് ഇരുവരും സുഹൃത്തുക്കളാവുകയും ചാറ്റിങ് ആരംഭിക്കുകയും ചെയ്തു.

ട്രാവൽ വ്ളോഗറാണെന്ന് പരിചയപ്പെടുത്തിയാണ് റാഷിദ 68-കാരനുമായി സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം വളർന്നതോടെ ആലുവയിലെ ഫ്ളാറ്റിലേക്കും ക്ഷണിച്ചു. ഇതനുസരിച്ച് 68-കാരൻ ആലുവയിലെ ഫ്ളാറ്റിലെത്തി. തുടർന്ന് ദമ്പതിമാർ ഇവിടെവെച്ച് രഹസ്യമായി ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഒരു വർഷത്തിനിടെയാണ് 23 ലക്ഷത്തോളം തട്ടിയെടുത്തത്. കൈയ്യിലെ പണം തീർന്നതോടെ ഒടുവിൽ കടം വാങ്ങി വരെ പണം നൽകാൻ തുടങ്ങിയതോടെയാണ് ഇദ്ദേഹത്തിന്റെ കുടുംബം സംഭവമറിയുന്നത്. ഇതോടെ കുടുംബം കൽപകഞ്ചേരി പോലീസിനെ സമീപിക്കുകയും ദമ്പതിമാരെ പോലീസ് പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിഷാദിനെ ജയിലിലേക്ക് അയച്ചു. അതേസമയം, രണ്ട് കൈക്കുഞ്ഞുങ്ങളുള്ളതിനാൽ യുവതിയ്ക്ക് ഇടക്കാലജാമ്യം അനുവദിച്ചു.

ഖത്തറില്‍ ലോകകപ്പ് ആവേശം കത്തി തുടങ്ങിയതു മുതല്‍ പാശ്ചാത്യ മാധ്യമങ്ങളും യൂറോപ്യന്‍ ടീമുകളും വലിയ മനുഷ്യാവകാശ സംരക്ഷകരായി സ്വയം മാറുന്ന കാഴ്ച്ചയാണ് കാണുന്നത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഖത്തറിനെ കുറ്റം പറയുന്ന യൂറോപ്യന്‍ രീതിക്കെതിരേ ഫിഫ പ്രസിഡന്റ് തന്നെ മുന്നോട്ടു വരികയും ചെയ്തു. വിജയകരമായി ഉദ്ഘാടന മല്‍സരം പൂര്‍ത്തിയാക്കിയ ഖത്തര്‍ തങ്ങള്‍ ചില്ലറക്കാരല്ലെന്ന് തെളിയിക്കുകയും ചെയ്തു.

ഇപ്പോഴിതാ ഖത്തര്‍ ലോകകപ്പില്‍ നിന്നും വരുന്ന പ്രധാന വാര്‍ത്ത ഇംഗ്ലണ്ട് ക്യാംപില്‍ നിന്നുമാണ്. സ്വവര്‍ഗ രതിക്കാര്‍ക്ക് പിന്തുണയുമായി വണ്‍ ലൗ ക്യാപ്റ്റന്‍ ആം ബാന്‍ഡ് അണിഞ്ഞ് ലോകകപ്പ് കളിക്കാനാണ് ഇംഗ്ലണ്ടിന്റെ പദ്ധതി. അങ്ങനെ സംഭവിച്ചാല്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌ന് മഞ്ഞക്കാര്‍ഡോ ചുവപ്പോ കിട്ടിയേക്കുമെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫിഫ കര്‍ശനമായി മുന്നോട്ട് പോയതോടെ പ്രതിഷേധത്തിന് പദ്ധതിയിട്ട പല ടീമുകളും ഇത്തരം നീക്കത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്. ഇംഗ്ലണ്ട് ക്യാംപിലും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിങ്ങള്‍ മറ്റൊരു രാജ്യത്തെത്തുമ്പോള്‍ ആ രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യതയുള്ളവരാണെന്ന അഭിപ്രായക്കാരാണ് പല ആരാധകരും.

വണ്‍ ലൗ ആംബാന്‍ഡ് അണിഞ്ഞ് കളിക്കാനെത്തിയാല്‍ തീര്‍ച്ചായും വിലക്ക് നേരിടേണ്ടി വരുമെന്ന് ഫിഫ ഇംഗ്ലണ്ട് ഫുട്‌ബോളിനോട് അറിയിച്ചതായിട്ടാണ് ഖത്തറില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഖത്തര്‍ ലോകകപ്പിനെതിരേ നിരന്തരം വാര്‍ത്തകള്‍ പടച്ചു വിടുന്ന യൂറോപ്യന്‍ മാധ്യമങ്ങള്‍ കിട്ടുന്ന വിഷയങ്ങളെല്ലാം ഖത്തറിനെതിരേ നിരത്തുകയാണ്. എങ്കിലും ആദ്യ മല്‍സരം ഒരു പരാതിക്കും ഇടനല്‍കാതെ നടത്താന്‍ ആതിഥേയര്‍ക്ക് സാധിച്ചു.

Copyright © . All rights reserved
➤