തൃശൂര് പുന്നയൂര്കുളത്ത് പ്ലസ്ടു വിദ്യാര്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത് പിതാവിന്റെ സുഹൃത്തുക്കൾ. രണ്ടു മാസം മുൻപായിരുന്നു സംഭവം. കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിലാണ് കുട്ടി അധ്യാപകരോട് കാര്യങ്ങൾ വെളിപ്പെടുത്തിയത്.
സംഭവം അമ്മയോട് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇവർ പൊലീസിൽ പരാതിപ്പെടുകയോ മറ്റു നടപടികളുമായി മുന്നോട്ട് പോവുകയോ ചെയ്തിരുന്നില്ല. എന്നാല് അച്ഛന്റെ സുഹൃത്തുക്കൾ ചേർന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്തെന്ന് കുട്ടി സ്കൂളില് നടന്ന കൗൺസിലിങ്ങിൽ പറയുകയായിരുന്നു.
പിതാവിന്റെ സുഹൃത്തുക്കൾ കഞ്ചാവ് ഇടപാടുമായി ഇടയ്ക്കിടെ പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ടായിരന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തില് ഒരാളാണ് അറസ്റ്റിലായിട്ടുണ്ട്. രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്. പെൺകുട്ടിയെ ഇവർ നിരന്തരം ശല്യപ്പെടുത്തിയിരുന്നതും കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയപ്പോള് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്നാണ് വിവരം.
അതേസമയം സംഭവം മറച്ചുവെക്കാനുള്ള ശ്രമമാണ് വീട്ടുകാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പൊലീസ് പറയുന്നു. ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഷെറിൻ പി യോഹന്നാൻ
ചെറിയ മോഷണങ്ങൾ നടത്തി പല തവണ പൊലീസ് പിടിയിലായ ആളാണ് രാജീവൻ. പൊലീസിനെ പേടിച്ച് ഹോസ്ദുർഗിൽ നിന്നും രക്ഷപെട്ടോടുന്ന രാജീവൻ ചീമേനിയിലാണ് ചെന്നെത്തുന്നത്. മോഷണം മതിയാക്കി ജീവിക്കാൻ തുടങ്ങിയ രാജീവന്റെ മേൽ അപ്രതീക്ഷിതമായി ഒരു മോഷണകുറ്റം ആരോപിക്കപ്പെടുന്നു. താൻ നിരപരാധിയാണെന്ന് തെളിയിക്കാൻ രാജീവൻ ശ്രമിക്കുകയാണ്; നിയമത്തിന്റെ പിന്തുണയോടെ.
രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സിനിമകൾ ഒന്നിനൊന്നു മെച്ചപ്പെടുകയാണ്. അദ്ദേഹത്തിന്റെ ആഖ്യാന ശൈലിയും താല്പര്യമുണർത്തുന്നു. ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിൽ നിന്ന് ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലേക്ക് എത്തുമ്പോൾ ചിരിക്കാഴ്ചകൾ കൂടിയിട്ടേ ഉള്ളൂ. ആക്ഷേപഹാസ്യത്തിന്റെ കൂർത്ത മുനകളുള്ള ഒരു ‘അൺറിയലിസ്റ്റിക്’ കോർട്ട് റൂം ഡ്രാമ.

രാജീവന്റെ നിയമപോരാട്ടത്തിന് പതുക്കെ രാഷ്ട്രീയമാനങ്ങൾ കൈവരികയാണ്. പട്ടി കടിക്കാനുള്ള കാരണം റോഡിലെ കുഴിയാണെന്നും അതിനുത്തരവാദി പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണെന്നുമുള്ള വാദം ചിത്രം അതിസമർത്ഥമായി പറഞ്ഞു ഫലിപ്പിക്കുന്നുണ്ട്. ഒരു ചങ്ങല പോലെ സംഭവങ്ങളെ കോർത്തിണക്കിയ രീതിയും മികച്ചു നിൽക്കുന്നു. സാന്ദർഭിക തമാശകളാണ് ചിത്രത്തെ കൂടുതൽ ആസ്വാദ്യകരമാക്കുന്നത്. കോടതിമുറിക്കുള്ളിലെ ചിരിയും സാക്ഷിവിസ്താരവും പെട്രോൾ വിലയിലൂടെ കാലഘട്ടത്തെ അടയാളപ്പെടുത്തിയ രീതിയും ഇമ്പ്രെസീവായി അനുഭവപ്പെട്ടു.
പെട്രോൾ വില എഴുപതായ സമയത്താണ് കഥ തുടങ്ങുന്നത്. അവസാനിക്കുന്നത് സെഞ്ചുറിയടിച്ച സമയത്തും. കാസർഗോഡ് ഭാഷയെ സുന്ദരമായി സിനിമയിൽ പകർത്തിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ ഗംഭീര പ്രകടനമാണ് മറ്റൊരു പ്രധാന ആകർഷണം. രൂപത്തിലും ഭാവത്തിലുമെല്ലാം രാജീവൻ. ഗായത്രി, കൃഷ്ണൻ വക്കീൽ, മജിസ്ട്രേറ്റ് , ഷുക്കൂർ വക്കീൽ തുടങ്ങി എല്ലാ താരങ്ങളുടെയും പ്രകടനം ഗംഭീരമാണ്.

കഥാപാത്രനിർമിതി, സ്വാഭാവികമായ സംഭാഷണം, തിരക്കഥ, സംവിധായകന്റെ ക്രാഫ്റ്റ് തുടങ്ങിയ ഘടകങ്ങളെല്ലാം സിനിമയെ മികച്ചതാക്കുന്നു. രണ്ടാം പകുതിയിൽ അല്പം നീളക്കൂടുതൽ അനുഭവപ്പെടുമെങ്കിലും അതൊരു കുറവല്ല. കേരളത്തിന്റെ റോഡുകളിലെ കുഴികൾ വാർത്തകളിൽ നിറഞ്ഞ സമയത്ത് തന്നെ ഒരു സിനിമ റിലീസ് ചെയ്യുന്നു. അതിന്റെ പരസ്യവാചകം കണ്ട് സൈബർ സഖാക്കളുടെ കുരു പൊട്ടുന്നു. ആ സിനിമ തിയേറ്ററിൽ മികച്ച വിജയം നേടുന്നു…. എന്തൊക്കെ വൈരുദ്ധ്യങ്ങളാണല്ലേ..
Bottom Line – ‘ന്നാ താൻ കേസ് കൊട്’ – അധികാരത്തിന്റെ, ഫാസിസ്റ്റ് സ്വഭാവമുള്ള വാചകമാണിത്. നിറഞ്ഞ ചിരിയുടെ അകമ്പടിയോടെ സാമൂഹ്യ യാഥാർഥ്യങ്ങളെ തുറന്നവതരിപ്പിക്കുകയാണ് സംവിധായകൻ. തിയേറ്ററിൽ കണ്ടാസ്വദിക്കേണ്ട ആക്ഷേപഹാസ്യ ചിത്രം.
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ജോബിൻ ആന്റണി മേമനയുടെ പിതാവ് ശ്രീ ആൻറണി മേമന (82) നിര്യാതനായി. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.
ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് 8 തിയതി തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, ചികിസകളോട് നന്നയി പ്രതികരിച്ചപ്പോൾ രോഗത്തിന് ശമനമുണ്ടാവുകയും ചെയ്തു,
ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ തന്നെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. എന്നാൽ ആശുപത്രി ബില്ല് കാത്തിരിക്കവെ മൂന്ന് മണിയോടെ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും ഉടൻതന്നെ അടിയന്തര ചികിത്സ നൽകിയെങ്കിലും മരണം സംഭവിക്കുകയും ആയിരുന്നു,
ദീഘകാലം പാറത്തോട് സെന്റ് ജോർജ് ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ ആയി സേവനം അനുഷ്ഠിച്ചിരുന്നു.
ശവസംകാര ചടങ്ങുകൾ വരുന്ന വ്യാഴാഴ്ച രാവിലെ കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ വച്ച് രാവിലെ 10 മണിക്ക് നടക്കുന്നു.
ജോബിൻ ആന്റണി മേമനയുടെ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ക്രിക്കറ്റ് കരിയറിൽ വിക്കറ്റ് നേടുവാൻ സാധിക്കാത്തതിൽ താൻ സന്തോഷിച്ചത് അനിൽ കുംബ്ലെ 10 വിക്കറ്റ് നേടിയ മത്സരത്തിലാണെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നർ അനിൽ കുംബ്ലെയാണെന്നും ഹർഭജൻ സിങ് അഭിപ്രായപെട്ടു.
1999 ൽ ഡൽഹിയിൽ നടന്ന മത്സരത്തിലാണ് പാകിസ്ഥാനെതിരെ രണ്ടാം ഇന്നിങ്സിൽ 74 റൺസ് വഴങ്ങികൊണ്ട് 10 വിക്കറ്റും അനിൽ കുംബ്ലെ നേടിയത്. ക്രിക്കറ്റ് ചരിത്രത്തിൽ അനിൽ കുംബ്ലെയെ കൂടാതെ രണ്ട് ബൗളർമാർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 1956 ൽ ഇംഗ്ലണ്ട് ക്രിക്കറ്റർ ജെയിംസ് ചാൾസ് ലേക്കറാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. പിന്നീട് കഴിഞ്ഞ വർഷം ഇന്ത്യയ്ക്കെതിരെ വാങ്കഡെയിൽ ന്യൂസിലൻഡ് സ്പിന്നർ അജാസ് പട്ടേലും ഈ നേട്ടം സ്വന്തമാക്കി.
” ഡൽഹിയിൽ നടന്ന മത്സരത്തിലാണ് ഒരു ഇന്നിങ്സിൽ 10 വിക്കറ്റും അനിൽ ഭായ് നേടിയത്. ഞാനും ആ മത്സരത്തിൽ കളിച്ചിരുന്നു. ആദ്യമായി ഒരു വിക്കറ്റ് പോലും നേടാൻ സാധിക്കാത്തതിൽ ഞാൻ സന്തോഷിച്ചു. അനിൽ കുംബ്ലെ ആറോ ഏഴോ വിക്കറ്റ് നേടിയ ശേഷം പിന്നീട് ഒരു വിക്കറ്റ് പോലും എനിക്ക് ലഭിക്കരുതെന്ന് ഞാൻ കരുതി. കാരണം അവയെല്ലാം അദ്ദേഹത്തിന് അവകാശപെട്ടതായിരുന്നു. ” ഹർഭജൻ സിങ് പറഞ്ഞു.
” എൻ്റെ അഭിപ്രായത്തിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ഏറ്റവും മികച്ച താരമാണ് അനിൽ ഭായ്, ഒരുപക്ഷേ ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മികച്ച മാച്ച് വിന്നറും അദ്ദേഹമാണ്. അദ്ദേഹം ബോൾ അധികം സ്പിൻ ചെയ്യില്ലെന്ന് ആളുകൾ പറഞ്ഞിരുന്നു. പക്ഷേ ഹൃദയം കൊണ്ട് കളിച്ചാൽ പന്ത് കറങ്ങിയാലും ഇല്ലെങ്കിലും ബാറ്റ്സ്മാന്മാരെ പുറത്താക്കാൻ കഴിയുമെന്ന് അദ്ദേഹം കാണിച്ചുതന്നു. ” ഹർഭജൻ സിങ് കൂട്ടിച്ചേർത്തു.
വയനാട് എംപി രാഹുല്ഗാന്ധിയെ പരിഹസിച്ച് എ എന് ഷംസീര് എംഎല്എ. മാനന്തവാടിയില് വരിക പഴംപൊരി തിന്നുക, ബത്തേരിയില് വരിക ബോണ്ട തിന്നുക, കല്പ്പറ്റയില് വരിക പഫ്സ് തിന്നുക. ഇതാണോ രാഹുല് ഗാന്ധിയുടെ പരിപാടിയെന്ന് അദ്ദേഹം ചോദിച്ചു. ഡിവൈഎഫ്ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില് സംസാരിക്കവെയായിരുന്നു പരിഹാസം.
കോണ്ഗ്രസിന് എതിരെ രൂക്ഷ വിമര്ശനവും അദ്ദേഹം ഉന്നയിച്ചു. നിലവില് നേരിടുന്ന പ്രതിസന്ധികളില് നിന്ന് രാജ്യത്തെ രക്ഷിക്കാന് കോണ്ഗ്രസിന് കഴിയില്ല. ബിജെപിയും സംഘപരിവാറും അപകടകരമായ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുമ്പോള് ഇതിനെതിരെ മിണ്ടാന് കോണ്ഗ്രസ് എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
എസ്എഫ്ഐക്കാരുടെ ഭാഗത്തുണ്ടായ ഒരു അബദ്ധം കൊണ്ട് രാഹുല് ഗാന്ധി ഇവിടെ വന്നു. അദ്ദേഹത്തിന്റെ പരിപാടി എന്താ? മാനന്തവാടിയില് വരിക പഴംപൊരി തിന്നുക. ബത്തേരിയില് വരിക ബോണ്ട തിന്നുക. കല്പ്പറ്റയില് വരിക പഫ്സ് തിന്നുക. ഇതാണോ നേതാവില് നിന്ന് പ്രതീക്ഷിക്കുന്നത്. രാഹുല് ഗാന്ധിയെന്ന രാഷ്ട്രീയക്കാരനെവിടെയെന്നും എംഎല്എ ചോദിക്കുന്നു.
ബിജെപി മാറി കോണ്ഗ്രസ് വന്നാല് മാത്രമേ രാജ്യം രക്ഷപെടൂവെന്ന് കോണ്്ഗ്രസ് പറഞ്ഞു. കുറേ മതേതരവാദികള്, മതന്യൂനപക്ഷങ്ങള് അത് വിശ്വസിച്ച് കോണ്ഗ്രസിനും രാഹുല് ഗാന്ധിക്കും വോട്ട് ചെയ്തു. കേരളത്തില് നിന്ന് 19 പേര് ജയിച്ചു. പിന്നെയാണ് കേരളത്തിലെ ജനങ്ങള്ക്ക് മനസിലായത് തലപോയ തെങ്ങിനാണ് വളമിട്ടത്. അവരും തോറ്റു തങ്ങളും തോറ്റുവെന്നും ഷംസീര് പറഞ്ഞു.
മമ്മൂട്ടിയുടെ കരിയറിന്റെ തുടക്കകാലത്ത് നിരവധി കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ട്. പ്രമുഖ ടെലിവിഷന് ജേണലിസ്റ്റ് കരണ് ഥാപ്പര് ബിബിസിക്ക് വേണ്ടി വര്ഷങ്ങള്ക്ക് മുമ്പ് നടത്തിയ അഭിമുഖത്തില് വേദനിപ്പിച്ചവരെ കുറിച്ച് മമ്മൂട്ടി വികാരാധീനനായി സംസാരിക്കുന്നുണ്ട്.
അഭിനയ സപര്യയില് മമ്മൂട്ടി അരനൂറ്റാണ്ട് പൂര്ത്തിയാക്കുമ്പോള് വീണ്ടും ചര്ച്ചയാകുകയാണ് മമ്മൂട്ടിയുടെ തുറന്നുപറച്ചില്. എണ്പതുകള് എന്റെ കരിയറിലെ വളരെ മോശം കാലമായിരുന്നു. ഒരു തിരിച്ചുവരവ് ഞാന് പ്രതീക്ഷിച്ചില്ല. ഒരുപാട് അപമാനിക്കപ്പെട്ടിട്ടുണ്ട്.
ഇപ്പോള് അതേക്കുറിച്ച് അല്പം സന്തോഷം തോന്നുന്നുണ്ടെങ്കിലും എന്റെ അനുഭവം വളരെ വേദനിപ്പിക്കുന്നതായിരുന്നു. ഒരു നടനെന്ന നിലയില് ആളുകള് എന്നെ തരംതാഴ്ത്തി. പക്ഷേ, എനിക്ക് പുനര്ജന്മം ഉണ്ടായി.എല്ലാം അവസാനിച്ചു എന്ന് കരുതിയ സമയത്ത് ചാരത്തില് നിന്നുയര്ന്നു വന്നതുപോലെ റീ ബെര്ത്ത് സംഭവിച്ചു.
എല്ലാം നഷ്ടപ്പെടുമ്പോള് അതില് നിന്ന് രക്ഷപ്പെടാന് എല്ലാവരും ശ്രമിക്കും. എന്റെ ശ്രമം വിജയം കണ്ടു. എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നിയ സമയത്ത് സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്താലോ എന്നുവരെ ചിന്തിച്ചിട്ടുണ്ട്.
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോന്സണ് മാവുങ്കലും പൊലീസും തമ്മില് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി മുന് ഡ്രൈവര് ജെയ്സണ്. ഡിഐജിയുടെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു. മോന്സന്റെ വീട്ടില് തേങ്ങയും മീനും കൊണ്ടുവന്നത് ഡിഐജിയുടെ വാഹനത്തിലാണ്. മോന്സന്റെ സഹോദരിയുടെ ചേര്ത്തലയിലെ വീട്ടില് നിന്നാണ് ഇവ കൊണ്ടുവന്നത്. മദ്യക്കുപ്പി നല്കാനും ഈ വാഹനം ഉപയോഗിച്ചിരുന്നു. ഇത് സംബന്ധിച്ച തെളിവുകള് ക്രൈബ്രാഞ്ചിന് നല്കിയെന്നും ജെയ്സണ് മാധ്യമങ്ങളോട് പറഞ്ഞു.
അനിത പുല്ലയിലിന്റെ സുഹൃത്തിന്റെ വിവാഹത്തില് പങ്കെടുത്ത് മടങ്ങിയത് വാഹനത്തില് സൈറണ് മുഴക്കിയാണെന്നും ഡ്രൈവര് വെളിപ്പെടുത്തി. ഐ ജി ലക്ഷ്മണയ്ക്ക് എതിരെയും വെളിപ്പെടുത്തലുണ്ട്. കോവിഡ് കാലത്ത് ഐജിയുടെ സീലും ഒപ്പും അടങ്ങിയ യാത്രാ പാസ് ഉപയോഗിച്ചിരുന്നു. മോന്സണിന്റെ കൂട്ടുകാര്ക്കായി ഐജി വ്യാപകമായി വാഹന പാസുകള് നല്കി. മോന്സന്റെ കലൂരിലെ വീട്ടില് നിന്ന് ഐ ജി യുടെ പേരില് ആണ് പാസ് നല്കിയത്. ഇത് സംബന്ധിച്ച വാട്സ് ആപ്പ ചാറ്റും ഫോണ് സംഭാഷണവും പുറത്തു വന്നു.
അതേസമയം മോന്സണ് മാവുങ്കല് പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില് സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാര് ആവശ്യപ്പെടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്ക്ക് ക്ലീന് ചിറ്റ് നല്കികൊണ്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില് റിപ്പോര്ട്ട് നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നല്കിയത്.
ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. തെളിവുകള് പലതും അട്ടിമറിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസില് പ്രതികളാണെന്നും പരാതിയില് പറയുന്നു. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേര്ക്കണം എന്നാവശ്യപ്പെട്ടുളള ഹര്ജി ഹൈക്കോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കും. നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്ക്ക് ക്ലീന് ചിറ്റ് നല്കി ക്രൈംബ്രാഞ്ച് കോടതിയില് റിപ്പോര്ട്ട് നല്കിയിരുന്നു. തട്ടിപ്പില് ഉദ്യോഗസ്ഥര്ക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥര് മോന്സനില് നിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് റിപ്പോര്ട്ടില് പറഞ്ഞിരിക്കുന്നത്.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമായിരുന്നു ദൃശ്യം. ആഗോള തലത്തിൽ വരെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ മൂന്നാം ഭാഗവും വരുന്നു വെന്ന വാർത്തയാണ് പുറത്ത് വരുന്നത്. രണ്ടാം ഭാഗത്തിന്റെ റിലീസ് സമയത്തു തന്നെ ഇതിനൊരു മൂന്നാമത്തേയും അവസാനത്തേയും ഭാഗമുണ്ടാകാൻ സാധ്യതയുണ്ടെന്ന് സംവിധായകൻ ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു.
അതിന്റെ ക്ളൈമാക്സ് തന്റെ കയ്യിലുണ്ടെന്നും മോഹൻലാലുൾപ്പെടെയുള്ളവർക്കു അതേറെ ഇഷ്ടപെട്ടെന്നുമാണ് അന്ന് ജീത്തു ജോസഫ് പറഞ്ഞത്. എന്നാൽ മൂന്നാം ഭാഗം എന്നുണ്ടാകുമെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടില്ല. ഇപ്പോഴിതാ മഴവിൽ മനോരമയുടെ അമ്മ ഷോ ടീസറിൽ, ദൃശ്യം 3 ഉണ്ടാകുമോ എന്നുള്ള ചോദ്യവുമായി താരങ്ങളെത്തുന്ന ഭാഗം പുറത്തു വന്നതോടെ, ഈ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയയിൽ അടക്കം നിറയുന്നത്.
മലയാള സിനിമയിൽ നിന്ന് ഏറ്റവും കൂടുതൽ പാൻ ഇന്ത്യ റീച് കിട്ടിയതും ഏറ്റവും കൂടുതൽ പാൻ ഇന്ത്യൻ പ്രേക്ഷകരുള്ളതുമായ ദൃശ്യത്തിന് മൂന്നാം ഭാഗം വരുന്നെന്ന സൂചന വന്നതോടെ, ദൃശ്യം 3 എന്ന ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ട്രെൻഡ് ചെയ്യുകയാണ്. അതോടൊപ്പം ദൃശ്യം 3 യുടെ ഒരു ഫാൻ മേഡ് പോസ്റ്ററും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.
മഴവിൽ അവാർഡ് ഷോയിൽ വെച്ച് ഈ ചിത്രം ഒഫീഷ്യലായി തന്നെ പ്രഖ്യാപിക്കുമോ എന്നറിയാനുള്ള ആകാംഷയിലാണിപ്പോൾ പ്രേക്ഷകരും ആരാധകരും. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം സീരിസ് നിർമ്മിച്ചത്
ജോണി ഡെപ്പിനെതിരായ മാനനഷ്ട കേസിൽ തെളിവുകൾ ശേഖരിക്കാൻ മുൻഭാര്യയും നടിയുമായ ആംബർ ഹേഡ് തന്നെ നിയോഗിച്ചുവെന്ന വെളിപ്പെടുത്തലുമായി പ്രൈവറ്റ് ഡിറ്റക്ടീവ് പോൾ ബരേസി. കേസിന്റെ വിധി വന്ന് മാസങ്ങൾക്ക് ശേഷമാണ് ലോ ക്രൈം നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിൽ ഇതെക്കുറിച്ച് പോൾ ബരേസി വെളിപ്പെടുത്തിയത്. താൻ ഡെപ്പിന്റെ ലഭ്യമായ എല്ലാ ചരിത്രവും അന്വേഷിച്ചു. അദ്ദേഹം എവിടെയാണ് ജീവിച്ചിരുന്നത്.
അദ്ദേഹത്തിന്റെ പിതാവ് ജോലി ചെയ്തത് എവിടെയാണ്. ഡെപ്പ് എന്തെല്ലാം ജോലികളാണ് ചെയ്തിരുന്നത്. ഡെപ്പിന്റെ പെരുമാറ്റം എങ്ങിനെയായിരുന്നു. അദ്ദേഹത്തിന്റെ പ്രണയബന്ധങ്ങൾ അങ്ങനെ എന്തെല്ലാം ലഭ്യമായിരുന്നോ അതെല്ലാം. എന്നാൽ കാര്യമായ കുറ്റങ്ങളും കുറവുകളുമൊന്നും തന്നെ ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വെറും കൈകളുമായി ചെന്നപ്പോൾ ഹേർഡ് തങ്ങളെ പുറത്താക്കുകയാണിണ്ടായത്.
ഗാർഹിക പീഡനത്തെക്കുറിച്ച് ഹേർഡ് എഴുതിയ ലേഖനം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്പ് മാനനഷ്ടക്കേസ് നൽകിയത്. 2018-ൽ വാഷിങ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ ഗാർഹികപീഡനത്തെ അതിജീവിച്ച വ്യക്തിയായാണ് ഹേർഡ് സ്വയം അവതരിപ്പിച്ചത്. ലേഖനത്തിലെവിടെയും ഡെപ്പിന്റെ പേരോ വ്യക്തിയെ തിരിച്ചറിയുന്ന സൂചനകളോ ഉണ്ടായിരുന്നില്ല.
എന്നാൽ, തന്നെ വ്യക്തിഹത്യ ചെയ്യാനും സിനിമാ ജീവിതം തകർക്കാനും ഉദ്ദേശിച്ചുള്ളതാണ് ലേഖനമെന്ന് ആരോപിച്ച് 2019-ൽ ഡെപ്പ് കേസിനു പോയി. അഞ്ചു കോടി ഡോളറാണ് ആവശ്യപ്പെട്ടത്. ഇതിനെതിരേ 10 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഹേഡും നൽകുകയായിരുന്നു.ജൂൺ ഒന്നിന് ജൂറി ഡെപ്പിന് 10.35 മില്യൺ ഡോളർ നഷ്ടപരിഹാരം വിധിച്ചതോടെയാണ് കേസ് അവസാനിച്ചത്. ഹേർഡ് നൽകിയ കേസുകളിൽ ഒന്നിന് അവർക്ക് അനുകൂലമായും വിധിയെഴുതിരുന്നു.
ബഹ്റൈനില് അനാശാസ്യ പ്രവര്ത്തനങ്ങളില് ഏര്പ്പെട്ട 48 പേര് അറസ്റ്റിലായി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഇത്രയും പേര് അറസ്റ്റിലായതെന്ന് ബഹ്റൈന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു.
അറസ്റ്റിലായവരില് ഒന്പത് പേര് പുരുഷന്മാരും 39 പേര് സ്ത്രീകളുമാണ്. അറസ്റ്റിലായ പുരുഷന്മാരെല്ലാം ഏഷ്യന് രാജ്യങ്ങളില് നിന്നുള്ളവരാണെന്നും സ്ത്രീകളില് വിവിധ രാജ്യക്കാരുണ്ടെന്നും മാത്രമാണ് അധികൃതര് അറിയിച്ചത്. അറസ്റ്റിലായവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ബഹ്റൈനിലെ ജനറല് ഡയറക്ടറേറ്റ് ഫോര് ക്രിമിനല് ഇന്വെസ്റ്റിഗേഷന് ആന്റ് ഫോറന്സിക് സയന്സിന് കീഴിലുള്ള പബ്ലിക് മൊറാലിറ്റി ഡയറക്ടറേറ്റാണ് നടപടി സ്വീകരിച്ചത്.
അറസ്റ്റിലായ ഒരു സംഘത്തിന്റെ പക്കല് നിന്ന് വലിയ അളവില് മദ്യ ശേഖരവും കണ്ടെടുത്തു. പബ്ലിക് പ്രോസിക്യൂഷനില് നിന്നുള്ള ഉത്തരവ് പ്രകാരം ഒരു കെട്ടിടം അടച്ചുപൂട്ടുകയും ചെയ്തതായി ഔദ്യോഗിക അറിയിപ്പില് പറയുന്നു. അറസ്റ്റിലായവര്ക്കെതിരായ കേസുകള് തുടര് നടപടികള്ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.