സിപിഎം മുൻ കേന്ദ്രകമ്മിറ്റിയംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ എം.സി. ജോസഫൈന്‍റെ വിയോഗവാർത്ത ഏറെ ദുഃഖത്തോടെയാണ് കേരളം ശ്രവിച്ചത്. കണ്ണൂരിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവേ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ജോസഫൈൻ ഞായറാഴ്ചയാണ് വിടവാങ്ങിയത്.
എം.സി. ജോസഫൈന്‍റെ അവസാന നിമിഷങ്ങളിൽ ഒപ്പമുണ്ടായിരുന്ന റെഡ് വോളണ്ടിയർ എ.കെ. ഗോപികയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. സമ്മേളനത്തിനിടെ ജോസഫൈനെ സഹായിക്കാൻ നിയോഗിക്കപ്പെട്ടത് ഗോപികയായിരുന്നു.
ഗോപികയുടെ കുറിപ്പിന്‍റെ പൂർണരൂപം:
ഏപ്രിൽ 9 ന് ശനിയാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ചു വരുമ്പോഴാണ് ശബ്നത്ത പറയുന്നത് ജോസഫൈൻ സഖാവിനെ സമ്മേളനഹാളിൽ എത്തിക്കണം ഒന്ന് വേഗം പോകണം എന്ന്.. പെട്ടെന്ന് തന്നെ സഖാവിന്‍റെ അടുത്ത് പോയി.. ബാഗ് വാങ്ങി.. കൈയിൽ ചേർത്ത് പിടിച്ചു.. സമ്മേളന ഹാളിലേക്ക് നടക്കുകയായിരുന്നു.. അപ്പോൾ സഖാവിന് കിതപ്പ് ഉണ്ടായിരുന്നു.. കോവിഡ് ശേഷം ഇത് പതിവ് ആണ് കുറച്ചു നേരം ഇരുന്നാൽ ok ആകും എന്ന് പറഞ്ഞു..
അടുത്ത് ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു.. സമ്മേളന ഹാളിന് അടുത്തുള്ള മെഡിക്കൽ സെന്‍ററിൽ പോകാം എന്ന് പറഞ്ഞപ്പൊ വേണ്ട എന്ന് പറഞ്ഞു.. വീൽചെയർ എടുത്തു അതിൽ പോകാൻ ഒന്നും സമ്മതിച്ചില്ല..അപ്പോൾ AKG സെന്‍ററിലെ കണ്ണേട്ടൻ വണ്ടി എടുത്തു.. അതിൽ കയറി ഞങ്ങൾ ഡോക്ടറുടെ അടുത്ത് എത്തി..
ഓക്സിജൻ അളവ് നോക്കിയപ്പോൾ അത് 90 ആയിരുന്നു.. ഓക്സിജൻ കൊടുത്തു.. കിടക്കാൻ പറഞ്ഞപ്പൊ വേണ്ടാ ഇരിക്കുന്നത് ആണ് സുഖം എന്ന് പറഞ്ഞു..ഇൻഹെയ്‌ലർ ഞാൻ ആയിരുന്നു പ്രസ്സ് ചെയ്തു കൊടുത്തത്.. കുറച്ചു നേരം കഴിഞ്ഞപ്പൊ ഓക്സിജൻ അളവ് സാധാരണ നിലയിൽ തന്നെ ആയി.. ഞാൻ ok ആണ് മോളേ, ഹാളിന്‍റെ ഉള്ളിൽ കയറിയാൽ ഒന്നുടെ ok ആകും എന്ന് ഒക്കെ പറഞ്ഞു..
എന്‍റെ ജീവിതം പോരാട്ടമാണ്.. തുടരെ തുടരെ അപകടങ്ങൾ എന്‍റെ പുറകെ ഉണ്ടാകും 3 ആക്സിഡന്‍റ് ഉണ്ടായിരുന്നു. ഒന്ന് കെവിൻ കേസ് അന്വേഷണത്തിന് പോകുമ്പോ കാർ 3 മലക്കം മറിഞ്ഞു.. എന്‍റെ നിശ്ചയദാർഢ്യം കൊണ്ട് ജീവിതത്തിലേക്ക് കടന്നുവന്നു.. പിന്നീട് കാർ സ്പീഡിൽ വരുന്നത് കണ്ട് side ലേക്ക് ഇരിക്കാൻ പോയപ്പോ വലത് കാലിന്‍റെ കാൽപാദം കാറിന്‍റെ ടയറിന്‍റെ അടിയിൽ ആയി വേർപെട്ടു പോയി..
പിന്നീട് ഒരിക്കൽ കാർ കൂട്ടിയിടിച്ചു.. കഴിഞ്ഞു 13 ആം തീയതി വീട്ടിൽ ചെടിക്ക് വെള്ളം നനയ്ക്കുമ്പോൾ slip ആയി വീണു വലതു കൈയുടെ ലിഗമെന്‍റ് ഇളകി.. അത് വലിയ പ്രശ്നം ഇല്ല എന്ന് ഡോക്ടർ പറഞ്ഞു പോലും..
കോവിഡ് ശേഷം ട്രീറ്റ്മെന്‍റ് എടുക്കാൻ ഡോക്ടർ പറഞ്ഞു.. സമ്മേളനം കഴിഞ്ഞ ഉടനെ പോയിട്ട് എടുക്കാം എന്ന് സഖാവ് പറഞ്ഞു… സ്റ്റെപ് ഒക്കെ കയറുമ്പോ പേടിയാ മോളെ അപകടം വരും.. ഞാൻ കാരണം നിന്‍റെ ഹാളിന്‍റെ ഉള്ളിലെ ഡ്യൂട്ടി നടക്കാതെ ആയി അല്ലെ, ബുദ്ധിമുട്ട് ആയി അല്ലെ എന്ന് പറഞ്ഞു… എന്ത് ബുദ്ധിമുട്ട്.. ഇതൊക്ക എനിക്ക് സന്തോഷം അല്ലെ.. എത്ര നേരം വേണമെങ്കിലും ഞാൻ ഇരിക്കലോ എന്ന് പറഞ്ഞു..
പ്രായം ആയതിന്‍റെ ബുദ്ധിമുട്ട് ആണ്.. പേടിക്കണ്ട എല്ലാവർക്കും ഉണ്ടാകും അത് ഒന്നും സാരമില്ല പറഞ്ഞു..40 വർഷം ആയി പോലും പനി വന്നിട്ട്,, കോവിഡ് വന്നപ്പോ പോലും പനി ഒന്നും വന്നില്ല പോലും….ചുമ,, കഫക്കെട്ട് ഒന്നും വരാറില്ല.. തണുപ്പ് എത്രയും സഹിക്കും.. ചൂട് സഹിക്കാൻ പറ്റില്ല പോലും..
വീട്ടിലെ ജോലി ഉൾപ്പെടെ എല്ലാം സ്വന്തം ചെയ്യും ഒന്നിനും ആരെയും ആശ്രയിക്കുന്നത് ഇഷ്ടം അല്ല.. പുലർച്ചെ 3:00 ക്ക് എഴുന്നേൽക്കും.. ഭർത്താവ് വളരെ ഏറെ support ആയിരുന്നു.. ജീവിതത്തിൽ അദ്ദേഹം തന്ന കരുത്തു വലുത് ആയിരുന്നു.. അദ്ദേഹത്തിന്‍റെ വിയോഗം വല്ലാത്ത പ്രയാസങ്ങൾ ഉണ്ടാക്കി.. കേരളത്തിലെ ഒരു സ്ത്രീക്കും ഇതുപോലെ നല്ല ഭർത്താവ് നെ കിട്ടിക്കാണില്ല…
മഹാരാജാസിലെ പരിചയക്കാർ ആയിരുന്നു. പിന്നീട് വിവാഹം… പോകാം മോളെ ഹാളിൽ ഇരിക്കാം എന്ന് പറഞ്ഞു കണ്ണേട്ടൻ വണ്ടി എടുത്തു.. ബാത്റൂമിൽ പോകണം എന്ന് പറഞ്ഞു.. അകത്തു നിന്ന് ലോക്ക് ചെയ്യാതെ ഞാൻ പുറത്ത് നിന്ന് ലോക്ക് ചെയ്യുകയാണ് ചെയ്തത്.. വയ്യായ്ക ഉള്ളത് കൊണ്ട് ആകാം സഖാവ് അതിന് സമ്മതിച്ചത്..
അവിടെ നിന്ന് ഹാളിലേക്ക് പോകും വഴി വീണ്ടും കിതപ്പ് വന്നു.. നായനാർ അക്കാദമിക്ക് ഉള്ളിലെ കസേരയിൽ ഇരുത്തി.. പെട്ടെന്ന് വിയർക്കാൻ തുടങ്ങി.. മുഖം ഒക്കെ കറുപ്പ് ആകാൻ തുടങ്ങി.. ബോധം പോയി.. എന്‍റെ കൈയിൽ മുറുകെ പിടിച്ചിരുന്നു.. സരളേച്ചിയും പ്രകാശിനിയേച്ചിയും ഒക്കെ വന്നു ഞങ്ങൾ കാലും കയ്യും ഒക്കെ തിരുമ്മി.. വെള്ളം കുടഞ്ഞു..
അപ്പോഴേക്കും ആംബുലൻസ് വന്നു സഖാവിനെ അതിൽ കയറ്റി.. മുതിർന്ന ആളുകൾ മാത്രം ആണ് കൂടെ പോയത്.. ബാഗ് അതിൽ വച്ചു കൊണ്ടുത്തു.. അപ്പോഴും വിചാരിച്ചിരുന്നില്ല ഇങ്ങനെ ഒരു വിയോഗം ഉണ്ടാകുമെന്ന്..
വൈകുന്നേരവും രാത്രിയും എല്ലാവരോടും ചോദിച്ചപ്പൊ സഖാവിന് സുഖമാണ് നാളെ വരും എന്ന് പറഞ്ഞു.. രാവിലെ ആരൊക്കയൊ പറഞ്ഞു കുറച്ചു സീരിയസ് ആണ് എന്ന്..
ഏകദേശം ഉച്ചയോട് കൂടി സഖാവ് യെച്ചൂരി പറഞ്ഞപ്പൊ ആണ് മരണം അറിയുന്നത് വളരെ ഏറെ പ്രയാസം തോന്നി..
അവശതകൾ ഒന്നും ആരെയും അറിയിക്കാതെ..ഒരുപക്ഷെ അവശത ഉണ്ടായിരിക്കാം അത് പോലും കരുത്തോടെ നേരിടാൻ തുനിഞ്ഞു..തന്റെ ഉത്തരവാദിത്തം നിറവേറ്റാൻ സ്വന്തം ആരോഗ്യസ്ഥിതി പോലും നോക്കാതെ കർമ്മനിരധയായി പോരാടി..
അവസാന ശ്വാസം വരെയും പാർട്ടി പരിപാടിയിൽ പങ്കെടുത്തു..
“മോളെ നല്ല രീതിയിൽ ജീവിക്കണം..
ആർക്ക് മുന്നിലും തലകുനിച്ചു നിൽക്കരുത്..
എല്ലാവരും മിടുക്കികളാണ്..കേട്ടോ……
സഖാവിന്‍റെ വാക്കുകൾ ‘
തുറന്ന് പറച്ചിലുകളിലൂടെ സോഷ്യൽമീഡിയയിൽ ട്രോളുകളായും മറ്റും നിറയുകയാണ് ഗായത്രി സുരേഷ്. താരത്തിന്റെ സംസാരശൈലിയും വെളിപ്പെടുത്തലുകളും എപ്പോഴും ഗായത്രിയെ വാർത്തകളിൽ നിറയ്ക്കുകയും ചെയ്യുകയാണ്. ഇപ്പോഴിതാ മദ്യപാനത്തെ കുറിച്ച് വെളിപ്പെടുത്തിയാണ് ഗായത്രി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.
മുമ്പ് തനിക്ക് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഗായത്രി. ഒരു മാഗസിന് നൽകിയ അഭിമു ഖത്തിലാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
‘ഞാൻ മദ്യപിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാൽ അത് ശരീരത്തിന് നല്ലതല്ലാത്തതുകൊണ്ടാണ് നിർത്തിയത്. എന്റെ കരിയറും ലൈഫും ഹെൽത്തും ലുക്കുമൊക്കെ നന്നാക്കാൻ വേണ്ടി അത് നിറുത്തുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നിയപ്പോൾ എല്ലാം വേണ്ടാന്നു വെച്ചു. ഞാൻ വെള്ളമടിച്ച് കാണിച്ചു കൂട്ടിയ അബദ്ധങ്ങളൊന്നും ചോദിക്കരുത്. ബോധത്തോടെ ചെയ്യുന്ന കാര്യങ്ങളല്ലല്ലോ അതൊന്നും.’
‘അതുകൊണ്ട് അത് പ്രോത്സാഹിപ്പിക്കുന്നതും ശരിയായ കാര്യമല്ലെന്നാണ് എനിക്ക് തോന്നുന്നത്.’- താരം പറയുന്നു. മദ്യപാനത്തോടൊപ്പം തന്നെ തന്റെ സഹതാരത്തിന് നേരെ ഉയർന്ന മീ ടൂ ആരോപണത്തെ കുറിച്ചും താരം പ്രതികരിച്ചു.
‘കഴിഞ്ഞ ദിവസം അനീഷ് മേനോനെതിരെ മീ ടൂ ആരോപണം ഉയർന്നിരുന്നു, പക്ഷെ കേൾക്കുന്ന എല്ലാ വാർത്തയും സത്യമാണെന്ന് പറയാൻ പറ്റില്ലല്ലോ. അനീഷേട്ടൻ എന്റെ കൂടെ ഒരുപാട് ദിവസം വർക്ക് ചെയ്ത ആളാണ്. എന്റെ സുഹൃത്തും ആണ്, അദ്ദേഹത്തെ പറ്റി എന്തെങ്കിലും കമന്റ് ചെയ്തു കഴിഞ്ഞാൽ ചിലപ്പോൾ അത് വലിയൊരു വിവാദത്തിന് കാരണമാകും. അതുകൊണ്ട് ഞാൻ പ്രതികരിക്കുന്നില്ല. ഞാൻ ആ വിഷയത്തെ കുറിച്ച് അദ്ദേഹത്തോട് ഇതുവരെ സംസാരിച്ചിട്ടില്ല. ഇനി ചോദിക്കാനും സാധ്യതയില്ലാത്ത കാര്യമാണ്.’-എന്നാണ് ഗായത്രി സുരേഷ് പറഞ്ഞത്
ബിജെപിയെയും പാര്‍ട്ടിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെയും രൂക്ഷമായി വിമര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശ്രീരാമന്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍ ബിജെപി എന്ത് ചെയ്‌തേനെ എന്ന് കോലാപൂരിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പരിഹസിച്ചു.
“ബിജെപിക്ക് ഹിന്ദുത്വയുടെ ഉടമസ്ഥാവകാശം ഒന്നുമില്ല. ശ്രീരാമന്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍ ഇലക്ഷന്‍ ജയിക്കാന്‍ ബിജെപി എന്ത് ചെയ്‌തേനെ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. വിഷയങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുമ്പോള്‍ മതം പറഞ്ഞ് അവര്‍ വിദ്വേഷം പ്രചരിപ്പിക്കും”. ഉദ്ധവ് പറഞ്ഞു.
കാവിയും ഹിന്ദുത്വവും ഉപയോഗിച്ചാല്‍ കേന്ദ്രത്തില്‍ ഭരണം പിടിക്കാം എന്ന് ബിജെപിക്ക് കാണിച്ച് കൊടുത്തത് തന്റെ അച്ഛന്‍ ബാല്‍ താക്കറെയാണെന്ന് അവകാശപ്പെട്ട ഉദ്ധവ് ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചെന്ന് ബിജെപി പറയുന്നത് ശരിയല്ലെന്നും ആരോപിച്ചു. “സേന എപ്പോഴും കാവിയിലും ഹിന്ദുത്വയിലും അടിയുറച്ച് വിശ്വസിക്കുന്നവരാണ്.
ഭാരതീയ ജന സംഘം, ജന സംഘം എന്നൊക്കെ പല പേരുകളില്‍ പല പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് ബിജെപിയാണ്. അധികാരം മാത്രം ലക്ഷ്യം വച്ചുള്ള ഹിന്ദുത്വമാണവര്‍ പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം വ്യാജ പ്രചാരണങ്ങളില്‍ വീഴരുത് “. അദ്ദേഹം പറഞ്ഞു.
ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്ത അവിയൽ തിയേറ്ററുകളിൽ വിജയം കണ്ട് പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ നായികമാരിൽ ഒരാൾ ഗോവ സ്വദേശിനി കേതകി നാരായണനാണ്. പൂനെയിൽ ബീഫ് കിട്ടില്ലെന്നും അത് കേരളത്തിൽ കിട്ടുന്നതുകൊണ്ടുതന്നെ ഇവിടുത്തെ ഭക്ഷണം വലിയ ഇഷ്ടമാണെന്നും കേതകി പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ ഇഷ്ട ഭക്ഷണത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
കേതകി പറയുന്നു;
ഞാൻ നേരത്തേയും കേരളത്തിൽ വന്നിട്ടുണ്ട്. കേരളം എനിക്ക് ഇഷ്ടമാണ്. കേരളത്തെ കുറിച്ച് പറയുകയാണെങ്കിൽ ഇവിടെ എനിക്ക് ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഇവിടുത്തെ ഭക്ഷണം. ഞങ്ങൾക്ക് പൂനെയിൽ കിട്ടാത്തതും ഇവിടെ കിട്ടുന്നതുമായ ഭക്ഷണമാണ് പൊറോട്ടയും ബീഫും. കേരളത്തിൽ എത്തിയ സമയം മുതൽ ഞാൻ തട്ടുകട അന്വേഷിക്കുകയായിരുന്നു.
മലയാളത്തിൽ വീരം എന്ന ചിത്രം നേരത്തെ ചെയ്തിട്ടുണ്ട്. മറാഠിയിലും ഹിന്ദിയിലും ചില സിനിമകളും വെബ് സീരീസും ചെയ്തിട്ടുണ്ട്. ‘അവിയലി’ലേക്ക് എന്നെ വിളിക്കുന്നത് ചിത്രത്തിന്റെ പ്രൊഡ്യൂസർ മേഘയാണ്. അവിയൽ എന്നാണ് സിനിമയുടെ പേര് എന്ന് പറഞ്ഞപ്പോൾ ഫുഡ് മൂവി ആണോ എന്നാണ് ആദ്യം ചോദിച്ചത്. ഇവിടെ എത്തിയ ശേഷമാണ് കഥ മുഴുവനായി പറഞ്ഞത്. എന്നെ സംബന്ധിച്ച് കഥ എക്സൈറ്റിങ് ആയിരുന്നു.
സിനിമയിൽ എത്തണമെന്ന് നേരത്തെ തന്നെ ആഗ്രഹമുണ്ടായിരുന്നു. ആക്ടിങ് കോഴ്സ് ചെയ്യാൻ ആഗ്രഹിച്ചെങ്കിലും ആ സമയത്ത് സാധിച്ചിരുന്നില്ല. ജീവിതത്തിൽ സിനിമ എന്നൊരു ലക്ഷ്യം ഉണ്ടായിരുന്നു. അവിടെ എത്തുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയും ഉണ്ടായിരുന്നു. കഥാപാത്രം ആവശ്യപ്പെടുകയാണെങ്കിൽ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിൽ എനിക്ക് ഒരു കുഴപ്പവുമില്ല, സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ നമുക്ക് അത് മനസിലാകും.
വെണ്ണലയിൽ ശ്രീകല റൂട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഗിരിജ, ഗിരിജയുടെ മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരാണ് ജീവനൊടുക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്ന് ഇവർ ആത്മഹത്യാകുറിപ്പിൽ പറയുന്നു.
ഗിരിജയും പ്രശാന്തും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. കൺമുൻപിൽ മരണം കണ്ട് പകച്ചു നിന്ന കുട്ടികളാണ് സംഭവം അയൽവാസികളെ അറിയിച്ചത്. രജിതയുടെ മക്കളാണ് ഇവർ. 12 ഉം അഞ്ചു വയസുമാണ് പ്രായം.
രാവിലെ എഴുന്നേൽക്കുമ്പോൾ മരിച്ചു കിടക്കുന്ന മാതാപിതാക്കളേയും മുത്തശ്ശിയേയും കണ്ട കുട്ടികൾ അയൽവാസികളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഫ്ളോർ മിൽ നടത്തിവരികയായിരുന്നു പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ഒരു കോടി രൂപക്ക് മുകളിൽ ഇവർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നത്.
ശ്രീമതി ഉദയ ശിവ്ദാസിന്റെ പ്രപഞ്ചതാളം എന്ന പ്രഥമ കവിതാസമാഹാരത്തിന്റെ പ്രകാശന കർമ്മം
25/03/2022 വെള്ളിയാഴ്ച തികച്ചും ഒരു ചരിത്ര പ്രധാന സ്ഥലമെന്ന് വിശേഷിപ്പിക്കാവുന്ന പാലക്കാട്ടെ കോട്ടമൈതാനത്ത് വച്ച് നിർവ്വഹിക്കുകയുണ്ടായി. വളരെ ലളിതമായി നടത്തിയ ചടങ്ങിൽ കോർപ്പറേറ്റ്മെന്റെറും റീഡേഴ്സ് ക്ലബ് ഹാപ്പിനസ് ക്ലബ് അനാമയാ ഓർഗാനിക് എന്നിവയുടെയെല്ലാം സ്ഥാപകനും സർവ്വോപരി ഒരു ലൈഫ് കോച്ചും അഗ്രികൾച്ചറൽ ആക്ടിവിസ്റ്റും ഒക്കെ ആയി വിവിധ തലങ്ങളിൽ പ്രവർത്തിച്ചുവരുന്ന വൈക്കം ശ്രീ പ്രേം ലാൽ അവർകൾ ഇന്ത്യൻ കോപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പാലക്കാട്ട് ബ്രാഞ്ച് മാനേജർ ശ്രീ സി കെ അരുൾ ജ്യോതി അവർകൾക്ക് ആദ്യ പ്രതി കൈമാറി കൊണ്ട് പ്രകാശനകർമ്മം നിർവ്വഹിച്ചു. ചെറുതും വലുതുമായി പന്ത്രണ്ടോളം കവിതകളും കൂടാതെ നാലോളം നുറുങ്ങു കവിതകളും എട്ടിൽ പരം കവിതാരൂപത്തിലുള്ള പ്രാഭാത ചിന്തകളും ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു വിട്ടമ്മയായ ശ്രീമതി ഉദയ ശിവ്ദാസ് കുറച്ച് മാസങ്ങൾക്ക് മുമ്പു മാത്രമാണ് കവിതയെഴുത്തിലേയ്ക്ക് തിരിഞ്ഞത് . ഇങ്ങനെയൊരു ചെറിയ കാലയളവ് കൊണ്ട് തന്നെ ശ്രീമതി ഉദയ ശിവ് ദാസിന്റെ കവിതകൾ സമൂഹ മാധ്യമങ്ങളിലും വായനക്കാരുടെ ഇടയിലും വളരെ ശ്രദ്ധേയമായിത്തീർന്നിരിക്കുന്നു. കവിതയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഈ പുതിയ എഴുത്തുകാരിയെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുക. എല്ലാ വായനക്കാരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. ബുക്ക് ആവശ്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക : 8547390556
ഉദയ ശിവ്ദാസ്
ശിവ്നന്ദനം
പൈറ്റാം കുന്നം
ധോണി പി.ഒ
പാലക്കാട്
ഉദയായുടെ ജീവിതത്തെ കുറിച്ച് മലയാളംയുകെ ന്യൂസിൽ ഡോ.ഐഷ . വി. ( ഉദിച്ചുയരുന്ന പൊൻ താരകം : ഓർമ്മചെപ്പു തുറന്നപ്പോൾ – അധ്യായം 100) എഴുതിയിരുന്നു.
ന്യൂസ് ഡെസ്‌ക്.
വിശുദ്ധവാരത്തിനായി ലോകം ഒരുങ്ങവെ പീഡാനുഭവ സ്മരണയില്‍ രചിക്കപ്പെട്ട ഗാനം ശ്രദ്ധേയമാകുന്നു. ‘മുറിവാര്‍ന്ന നെഞ്ചകം ഭൂവിനായി നല്കി ഞങ്ങള്‍ക്കായി ബലിയായി ക്രൂശില്‍’… എന്നു തുടങ്ങുന്ന ഹൃദ്യമായ ഗാനം ആലപിച്ചത് പ്രവീണ്‍ നീരജാണ്. വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ ഈ ഗാനത്തിന്റെ വൈകാരിക തലത്തിന് അനുയോജ്യമായ വിധത്തിലാണ് ഗാനം റെക്കോര്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നത്. യൂട്യൂബില്‍ രണ്ടര മില്യണ്‍ വ്യൂ ലഭിച്ച കാട്ടുപൂവ് എന്ന കവിത ആലപിച്ചതും അനുഗ്രഹീത ഗായകനായ പ്രവീണാണ്. യുകെയിലും ക്യാനഡയിലുമടക്കം ഓണ്‍ലൈന്‍ സംഗീത ക്‌ളാസുകളുമായി സജീവമാണ് സംഗീതാദ്ധ്യാപകനായ പ്രവീണ്‍ നീരജ്.
ഈ ഗാനത്തിന്റെ ശ്രദ്ധേയമായ വരികള്‍ രചിച്ചിരിക്കുന്നത് ബ്രിട്ടണില്‍ ഓണ്‍ലൈന്‍ ന്യൂസ് രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ബിനോയി ജോസഫ് സ്‌കന്‍തോര്‍പ്പാണ്. ക്രിസ്ത്യന്‍ ഗാനരംഗത്ത് മികവാര്‍ന്ന ഓര്‍ക്കസ്ട്ര ഒരുക്കി ശ്രദ്ധേയനായ വി.ജെ പ്രതീഷ് ഒരുക്കിയ സംഗീതത്തിന്റെ അകമ്പടി ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നു. ഈ ഗാനത്തിന്റെ വീഡിയോ ചിത്രീകരണം നടന്നത് ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മ്മല്‍ ചര്‍ച്ച് മുണ്ടൂര്‍ തൃശൂരിലാണ്. റെക്കോര്‍ഡിംഗ് സൗണ്ട് ഫോര്‍ ട്യൂണ്‍ സ്റ്റുഡിയോ തൃശൂരിലും നടന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് തിങ്കളാഴ്ച്ച ഹാജരാകാനാവില്ലെന്ന് കാവ്യാ മാധവന്‍. അന്വേഷണ സംഘത്തെ നടി അസൗകര്യം അറിയിച്ചു. ബുധനാഴ്ച്ച രണ്ട് മണിക്ക് ആലുവയിലെ വീട്ടില്‍ വെച്ച് കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കാവ്യക്ക് നോട്ടീസ് നല്‍കിയിരുന്നു.
അക്രമത്തിനിരയായ നടിയും കാവ്യാ മാധവനും തമ്മിലുള്ള പ്രശ്നങ്ങളാണ് കേസിന് വഴിയൊരുക്കിയതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സുരാജും ശരത്തും തമ്മിലുള്ള ശബ്ദരേഖയില്‍ പറയുന്നത്. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ വീണ്ടെടുത്തത്.
അതേസമയം, കേസിലേക്ക് കാവ്യാ മാധവനെ വലിച്ചിഴക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം പറഞ്ഞിരുന്നു. കേസിന്റെ ഫോക്കസ് ദിലീപില്‍ നിന്ന് കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പുറത്തുവന്ന ശബ്ദരേഖ ഇതിന്റെ ഭാഗമായുള്ളതാണോയെന്ന് സംശയമുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം പറയുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിന്റെ ഭാഗമായി നടി മഞ്ജു വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് എടുത്തിരുന്നു.
നായകനായും വില്ലനായും സ്വഭാവ നടനായും കോമഡി റോളിലുമെല്ലാം അഭിനയിച്ച് കഴിവ് തെളിയിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. അതുകൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയെടുക്കാന്‍ ഷൈനിനായിട്ടുണ്ട്.
ഭീഷ്മ പര്‍വ്വം, വെയില്‍, കുറുപ്പ് എന്നിവയാണ് ഷൈനിന്റെതായി ഈയടുത്ത് പുറത്തിറങ്ങിയ സിനിമകള്‍. നായകനായി അഭിനയിച്ചതിനേക്കാളധികം ക്യാരക്ടര്‍ റോളുകളിലൂടെയാണ് ഷൈന്‍ കൂടുതല്‍ തിളങ്ങിയിട്ടുള്ളത്.
തനിക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിമാരില്‍ ആരാണ് ഏറ്റവും കംഫര്‍ട്ടബിള്‍ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഇപ്പോള്‍ ഷൈന്‍.ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
കൂടെ വര്‍ക്ക് ചെയ്ത നടിമാരില്‍ അഭിനയിക്കാന്‍ ഏറ്റവും കംഫര്‍ട്ടബിള്‍ ആയി തോന്നിയത് ആര്‍ക്കൊപ്പമായിരുന്നു എന്നായിരുന്നു അവതാരകയുടെ ചോദ്യം.
”ഐശ്വര്യ ലക്ഷ്മിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. അഹാനയുടെ കൂടെ, രജിഷയുടെ കൂടെ ഒക്കെ ചെയ്തിട്ടുണ്ട്.
അങ്ങനെ ഏറ്റവും കംഫര്‍ട്ടബിളായൊന്നും എനിക്ക് തോന്നിയിട്ടില്ല. ചില സമയത്ത് ദേഷ്യമൊക്കെ തോന്നാറുണ്ട്. ദേഷ്യപ്പെടാറും പിണങ്ങാറുമൊക്കെയുണ്ട്. ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ദേഷ്യം തോന്നും.
ക്ലാസ് എന്ന് ഞാന്‍ ഉദ്ദേശിച്ചത് നമ്മള്‍ ആക്ട് ചെയ്യുന്ന ആ സംഭവമാണ്. അതില്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ചില സമയങ്ങളില്‍ ദേഷ്യം തോന്നും. അത് പ്രായത്തിന്റെ കൂടി കാര്യമാണ്.
അവര് ചെറിയ പ്രായവും നമ്മള്‍ കുറച്ചുകൂടി പ്രായമുള്ള കാരണവന്മാര്‍ ആയതിന്റെ ദുശ്ശീലങ്ങളാണ് അതൊക്കെ.റാഗ് ചെയ്യാറില്ല. ഇടക്ക് ദേഷ്യം പിടിക്കും,” ഷൈന്‍ പറഞ്ഞു.
വിജയ് നായകനാകുന്ന തമിഴ് ചിത്രം ബീസ്റ്റ് ആണ് ഷൈനിന്റെതായി ഇനി പുറത്തിറങ്ങാനുള്ള വമ്പന്‍ റിലീസ്.
താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും കെ.വി. തോമസ്. കെ.പി.സി.സി നേതൃത്വം ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലെ ഏകാധിപത്യത്തിനെതിരായാണ് തന്റെ നിലപാട്. പാര്‍ട്ടി വിരുദ്ധമായി ഒന്നും സെമിനാറില്‍ പറഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് പ്രസംഗത്തിലെ വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് സെമിനാറില്‍ താന്‍ പ്രസംഗം തുടങ്ങിയതെന്നും കെ.വി. തോമസ് പറഞ്ഞു.
കണ്ണൂരില്‍ നിന്നും പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തോമസ്.
ദേശീയതലത്തില്‍ ബി.ജെ.പി ഇതര പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഹകരിക്കുന്ന കാലമാണിത്. പാര്‍ട്ടി കോണ്‍ഗ്രസിലേത് ഒരു ദേശീയ സെമിനാറാണ്. ഇത്തരം സെമിനാറില്‍ പങ്കെടുക്കുന്ന ആദ്യ കോണ്‍ഗ്രസുകാരനൊന്നുമല്ല ഞാന്‍. ശശി തരൂരിനെയും ക്ഷണിച്ചിട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹം പിന്നീട് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചു, കെ.വി. തോമസ് പറഞ്ഞു.
അതേസമയം, കെ.വി. തോമസിനെതിരായ കെ.പി.സി.സിയുടെ പരാതി നാളെ എ.ഐ.സി.സി അച്ചടക്കസമിതി ചര്‍ച്ച ചെയ്യും.